മുംബൈ: 20 മിനിറ്റിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കാമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. 20 മിനിറ്റ് നൽകിയാൽ പ്രശ്നപരിഹാരത്തിന് എന്താണു ചെയ്യേണ്ടതെന്നു കോഹ്ലിക്കു പറഞ്ഞുകൊടുക്കാം. ഓഫ് സ്റ്റംപ് പന്തുകളിൽ ബാറ്റ് വയ്ക്കുന്നതും വലിയ സ്കോർ നേടണമെന്ന സമ്മർദവുമാണു കോഹ്ലിയുടെ പ്രശ്നം. ഓപ്പണറായി കളിച്ചിട്ടുള്ളതിനാൽ ഓഫ് സ്റ്റംപ് പന്തുകളെ എങ്ങനെ നേരിടണമെന്നതു സംബന്ധിച്ചു കൃത്യമായ ധാരണ തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോഹ്ലിക്കു വിശ്രമം നൽകിയ നീക്കം അനുകൂല ഫലമുണ്ടാക്കുമോ എന്നു കണ്ടറിയണമെന്നും ഗാവസ്കർ കൂട്ടിച്ചേർത്തു.
Read MoreCategory: Sports
ശ്രീ ഇല്ലാതായിപ്പോയി..! ലോകകപ്പ് ടീമിൽ ഞാനുണ്ടായിരുന്നെങ്കിൽ കപ്പ് ഇന്ത്യ ഉയർത്തിയേനെ…
വിരാട് കോഹ്ലി നയിച്ച ലോകകപ്പ് ടീമുകളിൽ താൻ ഉൾപ്പെട്ടിരുന്നെങ്കിൽ ഇന്ത്യ ലോകകപ്പ് നേടുമായിരുന്നെവെന്ന് മുൻ ഇന്ത്യൻ താരവും മലയാളിയുമായ എസ്. ശ്രീശാന്ത്. ഷെയർചാറ്റ് ഓഡിയോ ചാറ്റ്റൂമിലെ ചർച്ചയിലാണു ശ്രീശാന്ത് ഇത്തരത്തിൽ അവകാശപ്പെട്ടത്. ക്രിക്കറ്റിൽ താൻ മാർഗനിർദേശങ്ങൾ നൽകിയ സഞ്ജു സാംസണും സച്ചിൻ ബേബിയും മികച്ച രീതിയിൽ കളിക്കുന്നുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. വിരാട് കോഹ്ലിയുടെ കീഴിൽ ഇന്ത്യ 2019ലെ ഏകദിന ലോകകപ്പിലും 2021ലെ ട്വന്റി20 ലോകകപ്പിലുമാണു കളിച്ചത്. 2019 ഏകദിന ലോകകപ്പിൽ സെമിഫൈനലിൽ ന്യൂസിലൻഡിനോട് ഇന്ത്യ തോറ്റു. 2021ലെ ട്വന്റി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽതന്നെ പുറത്തായി. 2007ൽ ട്വന്റി20 ലോകകപ്പും 2011 ഏകദിന ലോകകപ്പും സ്വന്തമാക്കിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ശ്രീശാന്ത്. ഈ വർഷം മാർച്ചിലാണു വിരമിച്ചത്.
Read Moreജീവിതത്തിന്റെ ക്രീസിൽനിന്നു നിത്യതയിലേക്കു മടങ്ങിയ ഒ.കെ. രാംദാസ് കളിക്കളങ്ങളെ ത്രസിപ്പിച്ച ഓപ്പണർ
സ്വന്തം ലേഖകൻകണ്ണൂർ: ജെ.കെ. മഹേന്ദ്ര കഴിഞ്ഞാൽ കണ്ണൂരിൽനിന്ന് ഏറ്റവും കൂടുതൽ രഞ്ജി മത്സരങ്ങൾ കളിക്കുകയും കേരളത്തെ നയിക്കുകയും ചെയ്ത ക്രിക്കറ്റ് പ്രതിഭയാണ് ഇന്നലെ ജീവിതത്തിന്റെ ക്രീസിൽനിന്നു നിത്യതയിലേക്കു മടങ്ങിയ ഒ.കെ. രാംദാസ്. 13 സീസണുകളിലായി 35 മത്സരങ്ങളിലാണ് ഇദ്ദേഹം പാഡണിഞ്ഞത്, അതും അന്നത്തെ പ്രമുഖ ഇന്ത്യൻ കളിക്കാരുൾപ്പെട്ട ടീമുകളോടൊപ്പം. സിലോണിനെതിരേ (ഇന്നത്തെ ശ്രീലങ്ക) കേരള ഇലവനുവേണ്ടിയും ബാറ്റ് വീശിയിരുന്നു. അരങ്ങേറ്റ മത്സരത്തിൽ റൺസൊന്നും നേടാതെ ഡക്ക് ഔട്ടായി മടങ്ങുകയും പിന്നീട് എക്കാലത്തെയും മികച്ച ഓപ്പണറായി ടീമിനെ നയിക്കുകയും ചെയ്ത കളിക്കാരൻകൂടിയാണു രാംദാസ്. കേരളത്തിനുവേണ്ടി 35 മത്സരം കളിച്ച ഇദ്ദേഹം 11 അർധസെഞ്ചുറികളടക്കം 1647 റൺസുകൾ നേടിയിട്ടുണ്ട്. അക്കാലത്ത് രഞ്ജി മത്സരങ്ങളിൽ അധികമാരും അർധസെഞ്ചുറികൾ കടക്കാത്ത സാഹചര്യത്തിലായിരുന്നു രാംദാസിന്റെ ഈ നേട്ടം. ശ്രീലങ്കയ്ക്കെതിരേയുള്ള ഒരു മത്സരത്തിലും രാംദാസ് പാഡ് അണിഞ്ഞിട്ടുണ്ട്. കേരള ഇലവൻസും ശ്രീലങ്കയും തമ്മിൽ നടന്ന ഈ…
Read Moreവിക്ടർ മോൻഹിൽ ബ്ലാസ്റ്റേഴ്സിൽ; മഞ്ഞപ്പടയിലേക്ക് വിക്ടർ എത്തുന്നത് ഒരുവർഷത്തേക്ക്
കോട്ടയം: ഐഎസ്എൽ ഫുട്ബോളിൽ കേരളത്തിന്റെ സ്വന്തം ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ 2022-23 സീസണിനു മുന്നോടിയായുള്ള നാലാമത് സൈനിംഗ് പ്രഖ്യാപിച്ചു. സ്പാനിഷ് സെന്റർ ബാക്ക് താരമായ വിക്ടർ മോൻഹിൽ അഡേവയെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ഒഡീഷ എഫ്സിയിൽ നിന്ന് ഫ്രീ ട്രാൻസ്ഫർ ആയി ഒരു വർഷത്തേക്കാണ് വിക്ടർ മഞ്ഞപ്പടയിലെത്തിയത്. ഐഎസ്എല്ലിൽ 2020ൽ എടികെയുടെ താരമായിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ ആകെ 28 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അപ്പസ്തലസ് യാന്നുവിനുശേഷം 2022-23 സീസണിനു മുന്നോടിയായി ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്ന രണ്ടാമത് വിദേശതാരമാണ് വിക്ടർ. 29കാരനായ താരം സ്പാനിഷ് ക്ലബ്ബായ വയ്യഡോലിഡിനൊപ്പമാണ് തന്റെ യൂത്ത് കരിയര് ആരംഭിച്ചത്.2021-22 സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണം നയിച്ച അർജന്റൈൻ താരം ഹൊർഹെ പെരേര ഡിയസ് ക്ലബ് വിട്ടതായുള്ള സ്ഥിരീകരണത്തിന്റെ രണ്ടാം നാളിലാണ് വിക്ടർ മോൻഹിൽ എത്തിയതെന്നതും ശ്രദ്ധേയം. ഡിയസിനെ നിലനിർത്താൻ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
Read Moreഐസിസി ടെസ്റ്റ് റാങ്കിംഗ്: പന്തിനും ബെയിർസ്റ്റോയ്ക്കും നേട്ടം
ദുബായി: ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ഒന്നാം സ്ഥാനം നിലനിർത്തി. ഇന്ത്യയുടെ വിക്കറ്റ്കീപ്പർ ബാറ്റർ ഋഷഭ് പന്ത് അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്ക് കയറി. മോശം ഫോം തുടരുന്ന മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ആദ്യ പത്തിൽനിന്ന് പുറത്തായി. കോഹ്ലി നിലവിൽ 13-ാം സ്ഥാനത്താണ്. എഡ്ജ്ബാസ്റ്റൻ ടെസ്റ്റിൽ ഇന്ത്യയയെ തകർത്ത ഇംഗ്ലണ്ടിന്റെ ജോണി ബെയർസ്റ്റോ പത്താം സ്ഥാനത്ത് എത്തി. ഓസ്ട്രേലിയയുടെ മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത് എന്നിവരാണ് ബാറ്റർമാരുടെ പട്ടികയിൽ രണ്ടാമതും മൂന്നാമതും. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഒൻപതാമതാണ്. ബൗളർമാരുടെ പട്ടികയിൽ ഓസ്ട്രേലിയയുടെ പാറ്റ് കമ്മിൻസ് ആണ് ഒന്നാമത്. ഇന്ത്യയുടെ ആർ. അശ്വിൻ, ജസ്പ്രീത് ബുമ്ര എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ അലങ്കരിക്കുന്നു. രവീന്ദ്ര ജഡേജയാണ് ഓൾറൗണ്ടർ പട്ടികയിൽ ഒന്നാമത്.
Read Moreറിച്ചാർഡ് ട്ടോവ ഗോകുലം കേരള എഫ്സിയുടെ മുഖ്യപരിശീലകൻ
കോഴിക്കോട്: കാമറൂണ് മുൻ താരം റിച്ചാർഡ് ട്ടോവ ഐ ലീഗ് ക്ലബ്ബായ ഗോകുലം കേരള എഫ്സിയുടെ മുഖ്യപരിശീലകനായി ചുമതലയേറ്റു. ഇറ്റാലിയൻ കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ് ക്ലബ് വിട്ട ഒഴിവിലാണ് 52കാരനായ റിച്ചാർഡ് ട്ടോവ വരുന്നത്. ജർമൻ സെക്കൻഡ് ഡിവിഷൻ ഫുട്ബോൾ കളിച്ച റിച്ചാർഡ്, പൗരത്വം സ്വീകരിച്ചതിനുശേഷം ജർമനിയിൽ നിന്നുമാണ് പ്രൊ ലൈസൻസ് നേടിയത്. ജർമനിയിൽ യൂത്ത് ടീമുകളിൽ സേവനം അനുഷ്ഠിച്ച റിച്ചാർഡ്, കാമറൂണ് അണ്ടർ- 17, അണ്ടർ -23 ടീമുകളുടെ പരിശീലകനുമായി.
Read Moreഞങ്ങൾക്ക് ചേസിംഗ് ആണ് എളുപ്പം; മാറിയ ഇംഗ്ലണ്ടിൽ ജോറായി ജോണി…
ന്യൂൂസിലൻഡിന് എതിരായ മൂന്നു മത്സര ടെസ്റ്റ് പരന്പര മുതൽ ഇംഗ്ലണ്ട് പുതിയൊരു കളിയാണ് ടെസ്റ്റ് ക്രിക്കറ്റിൽ അവലംബിക്കുന്നത്. ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായി ബെൻ സ്റ്റോക്സും മുഖ്യ പരിശീലകനായി ബ്രെണ്ടൻ മക്കല്ലവും എത്തിയതോടെയാണിത്. ടോസ് നേടിയാൽ ബാറ്റിംഗ് തെരഞ്ഞെടുത്ത് തട്ടിമുട്ടിനിന്ന് സമനില ആയാലും കുഴപ്പമില്ലെന്ന ടെസ്റ്റ് കളി ഇംഗ്ലണ്ട് അവസാനിപ്പിച്ചു. പകരം ടോസ് നേടിയാൽ ബൗളിംഗ് തെരഞ്ഞെടുക്കും, ചേസിംഗ് ആണ് ഇംഗ്ലണ്ടിന്റെ ഇപ്പോഴത്തെ ഹോബി. ഇന്ത്യക്കെതിരേ ടോസ് നേടിയപ്പോഴും ഇംഗ്ലണ്ട് ക്യാപ്റ്റൻ ബൗളിംഗ് തെരഞ്ഞെടുത്തശേഷം പറഞ്ഞത് ഇങ്ങനെ: ഞങ്ങൾക്ക് ചേസിംഗ് ആണ് എളുപ്പം. ഇംഗ്ലണ്ടിന്റെ ടെസ്റ്റിനോടുള്ള സമീപനം മാറിയതാണ് ഈ വാക്കുകൾ സൂചിപ്പിക്കുന്നത്. ന്യൂസിലൻഡിനെതിരേ പരന്പര തൂത്തുവാരിയതും ചേസിംഗ് ജയത്തിലൂടെയായിരുന്നു. യോർക്ക്ഷെയറീസ് ഏകദിന, ട്വന്റി-20 ശൈലിയിൽ ടെസ്റ്റിൽ ബാറ്റ് വീശാൻ മടിയില്ലാത്ത ഇംഗ്ലണ്ടിനെയാണ് ഇപ്പോൾ കാണുന്നത്. അതിനു ചുക്കാൻ പിടിക്കുന്നത് യോർക്ക്ഷെയറുകാരനായ ജോണി ബെയർസ്റ്റൊയും. 136 (92), 162 (157),…
Read Moreകോഹ്ലിയെ മറികടന്ന് പാക്കിസ്ഥാന്റെ ബാബർ അസം
ദുബായ്: ഐസിസി ട്വന്റി-20 ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം നന്പറിൽ ഏറ്റവും കൂടുതൽ ദിനം എന്ന റിക്കാർഡിൽ ഇന്ത്യയുടെ വിരാട് കോഹ്ലിയെ മറികടന്ന് പാക്കിസ്ഥാന്റെ ബാബർ അസം. കോഹ് ലി ഐസിസി ബാറ്റർമാരുടെ റാങ്കിംഗിൽ 1,013 ദിനങ്ങൾ ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്നു. ഈ റിക്കാർഡാണ് ബാബർ അസം മറികടന്നത്. അയർലൻഡിന് എതിരേ പ്ലെയർ ഓഫ് ദ സീരീസ് ആയ ദീപക് ഹൂഡ പുതിയ റാങ്കിംഗിൽ 414-ാം സ്ഥാനത്തുനിന്ന് 104ലേക്ക് എത്തി. സഞ്ജു വി. സാംസണും റാങ്കിംഗിൽ മുന്നേറ്റം നടത്തി. 144-ാം സ്ഥാനത്താണ് സഞ്ജു ഇപ്പോൾ. അതേസമയം, ഇഷാൻ കിഷൻ രണ്ട് സ്ഥാനം പിന്നോട്ടിറങ്ങി ഏഴിലെത്തി
Read Moreഅണ്ടർ-16 ഏഷ്യൻ ചാന്പ്യൻഷിപ്പ് ബാസ്കറ്റ്ബോൾ; ചരിത്രം കുറിച്ച് ഇന്ത്യ
ദോഹ: ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനത്തിലൂടെ ഫിബ അണ്ടർ-16 ഏഷ്യൻ ചാന്പ്യൻഷിപ്പ് ബാസ്കറ്റ്ബോളിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത്. ചാന്പ്യൻഷിപ്പിന്റെ ഉദ്ഘാടന വർഷമായ 2009ലും തുടർന്ന് 2011ലും 10 സ്ഥാനത്തെത്തിയതായിരുന്നു ഇതിനുമുന്പുള്ള ഇന്ത്യയുടെ മികച്ച പ്രകടനം. ലോകകപ്പിനു യോഗ്യത നേടിയില്ലെങ്കിലും ടൂർണമെന്റിലുടനീളം ലോക റാങ്കിംഗിൽ 50-ാം സ്ഥാനത്തുള്ള ഇന്ത്യയുടെ പ്രകടനം ഗംഭീരമായിരുന്നു. ക്വാർട്ടർ ഫൈനലിൽ കരുത്തരായ ജപ്പാനോട് ഏഴു പോയിന്റ് വ്യത്യാസത്തിലാണു (91-84) പരാജയപ്പെട്ടത്. ഈ മത്സരം ജയിച്ചിരുന്നെങ്കിൽ ഇന്ത്യക്കു ലോകകപ്പിനു യോഗ്യത നേടാമായിരുന്നു. 5-8സ്ഥാനത്തിനുള്ള ആദ്യ മത്സരത്തിൽ ഇന്ത്യ ലോക 17-ാം റാങ്കുകാരായ ഇറാനെ 83-78നു കീഴടക്കി. നിശ്ചിത സമയത്ത് ഇരു ടീമും 70-70നു തുല്യത പാലിച്ചതോടെ ഓവർടൈമിലേക്കു നീങ്ങുകയായിരുന്നു. ഓവർടൈമിൽ 13 പോയിന്റ് നേടിയ ഇന്ത്യക്കെതിരേ എട്ടു പോയിന്റ് മാത്രമേ ഇറാനു നേടാനായുള്ളൂ. മത്സരത്തിന്റെ ആദ്യ പകുതിയിൽ 40-20ന് ഇന്ത്യ മുന്നിലായിരുന്നു. എന്നാൽ മൂന്നാം ക്വാർട്ടറിൽ…
Read Moreഗ്രൗണ്ട്സ്മാനെ അപമാനിച്ചു; ഗേയ്ക്വാദിനെതിരേ സമൂഹമാധ്യമങ്ങൾ
ബംഗളൂരു: ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി 20 പരന്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിനിടെ ഗ്രൗണ്ട്സ്മാനെ അപമാനിച്ച ഇന്ത്യൻ ഓപ്പണർ ഋതുരാജ് ഗേയ്ക്വാദിനെതിരേ വിമർശനമുയരുന്നു. ഞായറാഴ്ച ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ടോസിനുശേഷം മഴ പെയ്തതോടെ 50 മിനിറ്റ് വൈകിയാണു കളി ആരംഭിച്ചത്. 19 ഓവറാക്കി ചുരുക്കിയ മത്സരം 3.3 ഓവർ ആയപ്പോഴേക്കും വീണ്ടും മഴയെത്തി. ഇതോടെ പിന്നീട് മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. മഴ പെയ്തതിനാൽ പിച്ച് മൂടാനും മറ്റുമായി ഗ്രൗണ്ട്സ്മാൻമാരുടെ ഒരു സംഘംതന്നെ മൈതാനത്തുണ്ടായിരുന്നു.മഴയുടെ ഇടവേളയ്ക്കിടെയാണ് ഡഗൗട്ടിലിരുന്ന ഋതുരാജിനു സമീപത്തേക്ക് ഒരു ഗ്രൗണ്ട്സ്മാൻ എത്തുകയും സെൽഫി എടുത്തോട്ടെ എന്ന് അഭ്യർഥിച്ച് താരത്തിനു സമീപം ഇരിക്കുകയും ചെയ്തത്. എന്നാൽ ഇദ്ദേഹത്തോടുള്ള ഋതുരാജിന്റെ പെരുമാറ്റം അത്ര നന്നായില്ല. ഇയാളെ കൈകൊണ്ടു തള്ളി നീങ്ങിയിരിക്കാൻ ആവശ്യപ്പെട്ട താരം, സെൽഫിക്കായി ഗ്രൗണ്ട്സ്മാന്റെ ഫോണിലേക്കു നോക്കുക പോലും ചെയ്തില്ല. കുറച്ചുനേരം അവിടെയിരുന്ന…
Read More