മുംബൈ: ഐപിഎൽ ട്വന്റി 20 ക്രിക്കറ്റിന്റെ ഉദ്ഘാടനമത്സരത്തിൽ കോൽക്കത്ത നൈറ്റ്റൈഡേഴ്സിനു ജയം. കോൽക്കത്ത് ആറു വിക്കറ്റുകൾക്ക് നിലവിലെ ചാന്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ പരാജയപ്പെടുത്തി. സ്കോർ: ചെന്നൈ 20 ഓവറിൽ അഞ്ചിന് 131. കോൽക്കത്ത 18.3 ഓവറിൽ നാലു വിക്കറ്റിന് 133. അജിങ്ക്യ രഹാനെ (44), സാം ബില്ലിംഗ്സ് (25), നിതീഷ് റാണ (21), ശ്രേയസ് അയ്യർ (20 നോട്ടൗട്ട്), വെങ്കിടേഷ് അയ്യർ (16) എന്നിവരുടെ പ്രകടനമാണ് അനായാസ ജയമൊരുക്കിയത്. ടോസ് നേടിയ കോൽക്കത്ത നായകൻ ശ്രേയസ് അയ്യർ ചെന്നൈയെ ബാറ്റിംഗിനു വിടുകയായിരുന്നു. പുറത്താകാതെ 50 റണ്‍സ് നേടിയ മഹേന്ദ്ര സിംഗ് ധോണിയുടെ മികവിലാണ് ചെന്നൈ 131 റണ്‍സിലെത്തിയത്. റോബിൻ ഉത്താപ്പ (28), രവീന്ദ്ര ജഡേജ (26 നോട്ടൗട്ട്) ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചു. 61 റണ്‍സ് എടുക്കുന്നതിനിടെ അഞ്ചു വിക്കറ്റ് നഷ്ടമായ ചെന്നൈയെ ആറാം വിക്കറ്റിൽ ഒരുമിച്ച രവീന്ദ്ര…
Read MoreCategory: Sports
വാളെടുത്ത് ജഡേജ, തടുക്കാൻ ശ്രേയസ്! അങ്കക്കലിപ്പിൽ ക്രിക്കറ്റ് ലോകം
മുംബൈ: നിലവിലെ ചാന്പ്യന്മാരായ ചെന്നൈയും 2021ലെ റണ്ണേഴ്സ് അപ്പായ കോൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള പോരാട്ടത്തോടെ 15-ാം സീസൺ ഐപിഎൽ 20 ക്രിക്കറ്റ് മത്സരങ്ങൾക്ക് ഇന്നു തുടക്കം കുറിക്കും. കഴിഞ്ഞ ഐപിഎൽ ട്വന്റി സീസണിൽ നിർത്തിയിടത്തു നിന്നു തുടങ്ങാൻ ചെന്നൈയും കഴിഞ്ഞ സീസണിലെ നഷ്ടം നികത്താനായി കോൽക്കത്തയും പോരിനിറങ്ങുന്പോൾ അടുത്ത രണ്ട് മാസത്തേക്കുള്ള ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കം കുറിക്കും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് വാശിയേറിയ പോരാട്ടം. പുതിയ ക്യാപ്റ്റന്മാർക്കു കീഴിലാണ് ഇരു ടീമുകളും ഇറങ്ങുന്നത്. സിഎസ്കെയെ നാലു കിരീടങ്ങളിലേക്കു നയിച്ച മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് രവീന്ദ്ര ജഡേജയെ ഏൽപ്പിച്ചിരിക്കുകയാണ്. കെകെആർ ഇപ്രാവശ്യം ടീമിലെത്തിച്ച ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കി നിയമിച്ചിരിക്കുകയാണ്. രണ്ടു ഗ്രൂപ്പുകളുള്ള ഈ സീസണിൽ ചെന്നൈ ഗ്രൂപ്പ് ബിയിലും കോൽക്കത്ത എയിലുമാണ്. ഐപിഎലിൽ ഇരുടീമുമായുള്ള ഹെഡ് ടു ഹെഡിൽ ചെന്നൈക്കാണു…
Read Moreആരാധകരുടെ ‘തല’..! ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻസ്ഥാനം ഒഴിഞ്ഞ് ധോണി
ചെന്നൈ: മഹേന്ദ്ര സിംഗ് ധോണി ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻസ്ഥാനം ഒഴിഞ്ഞു. സിഎസ്കെയെ ഇനി രവീന്ദ്ര ജഡേജ നയിക്കും. 2008 മുതൽ ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം കളിക്കുന്ന ധോണി ടീം ആരാധകരുടെ സ്വന്തം തലയായിരുന്നു. അവർ സ്നേഹത്തോടെ ‘തല’ യെന്നാണു വിളിച്ചിരുന്നത്. 2012 മുതൽ ചെന്നൈ ടീമിലെ അവിഭാജ്യ ഘടകമായ ജഡേജ ചെന്നൈയുടെ മൂന്നാമത്തെ നായകനാണ്. ഐപിഎല്ലിൽ 15-ാം പതിപ്പിൽ നാളെ ആദ്യമത്സരത്തിൽ ചെന്നൈ കോൽക്കത്ത നൈറ്റ്റൈഡേഴ്സുമായി എതിരിടാനിരിക്കെയാണ് ധോണി നായകസ്ഥാനത്തിനിന്നു മാറിയത്. ക്യാപ്റ്റൻസി ഉപേക്ഷിച്ചെങ്കിലും ധോണി ടീമിന്റെ ഭാഗമായി തുടരും. നായകസ്ഥാനം ജഡേജയ്ക്കു കൈമാറാനുള്ള തീരുമാനം ധോണിയുടേതാണെന്നു സിഎസ്കെ വാർത്താക്കുറിപ്പിൽ അറിയിച്ചു. 2008 മുതൽ ധോണിയാണു ചെന്നൈ സൂപ്പർ കിംഗ്സിനെ നയിച്ചത്. ധോണിക്കു കീഴിൽ ചെന്നൈ നാല് ഐപിഎൽ കിരീടങ്ങളാണു സ്വന്തമാക്കിയിട്ടുള്ളത്. ഇതിനു പുറമേ രണ്ട് ചാന്പ്യൻസ് ലീഗ് ട്വന്റി 20യും ധോണിയുടെ കീഴിൽ നേടി.…
Read Moreവീസ അനുമതി ലഭിച്ചില്ല; സൗഹൃദമത്സരത്തിന് പറക്കാനാവാതെ ഇന്ത്യൻ താരങ്ങൾ
മനാമ (ബെഹ്റിൻ): രാജ്യാന്തര സൗഹൃദമത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് ആദ്യ മത്സരത്തിൽ ഏഴ് താരങ്ങളെ നഷ്ടമായേക്കും. വീസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മൂലം ഏഴ് താരങ്ങൾക്ക് ടീമിനൊപ്പം യാത്ര ചെയ്യാൻ സാധിച്ചിട്ടില്ല. രണ്ട് രാജ്യാന്തര സൗഹൃദ മത്സരങ്ങൾക്കായി മുംബൈയിൽനിന്നും പുറപ്പെട്ട ഇന്ത്യ ടീം തിങ്കളാഴ്ച ബെഹ്റിനിലെ മനാമയിൽ എത്തിയിരുന്നു. ബുധനാഴ്ച 9.30ന് ബെഹ്റിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പരിശീലകൻ ഇഗോർ സ്റ്റിമാച്ചും പരിശീലക സഹായികളും 25 കളി സംഘത്തിലെ 18 പേരുമാണ് മനാമയിൽ എത്തിയത്. ഗോൾകീപ്പർ അമ്രീന്ദർ സിംഗ്, ഡിഫൻഡർ ചിംഗ്ലെൻസന സിംഗ്, ആകാശ് മിശ്ര, മിഡ്ഫീൽഡർമാരായ അനിരുദ്ധ് ഥാപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, അനികേത് യാദവ്, ബിപിൻ സിംഗ് എന്നിവർക്ക് വീസ അനുമതി കൃത്യസമയത്ത് ലഭിച്ചില്ല. അതിനാൽ തിങ്കളാഴ്ച ടീമംഗങ്ങൾക്കൊപ്പം വിമാനത്തിൽ കയറാനായിരുന്നില്ല. ചൊവ്വാഴ്ച രാത്രിയോടെ വീസ അനുമതി ലഭിച്ച് കളിക്കാർക്ക് മുംബൈയിൽനിന്ന് പുറപ്പെടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കോച്ച് സ്റ്റിമാച്ച് പറഞ്ഞു.…
Read Moreഅപ്രതീക്ഷിതം; 25-ാം വയസിൽ ടെന്നീസിനോട് വിടപറഞ്ഞ് ആഷ്ലി ബാർട്ടി
സിഡ്നി: ലോക ഒന്നാം നമ്പർ വനിതാ ടെന്നീസ് താരം ആഷ്ലി ബാർട്ടി വിരമിച്ചു. ഇരുപത്തിയഞ്ചാം വയസിലാണ് പ്രൊഫഷണൽ ടെന്നീസിൽ നിന്നുള്ള ഓസ്ട്രേലിയൻ താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. കഴിഞ്ഞ 114 ആഴ്ചയായി ലോക ഒന്നാം നമ്പർ സ്ഥാനത്ത് തുടരുകയാണ് ആഷ്ലി ബാർട്ടി. താൻ മറ്റു സ്വപ്നങ്ങളെ പിന്തുടരാൻ പോകുകയാണെന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തിക്കൊണ്ടുള്ള വീഡിയോയിൽ താരം പറഞ്ഞു. “ഞാൻ വളരെ സന്തോഷവതിയാണ്, ഞാൻ വളരെ തയാറാണ്. ഒരു വ്യക്തിയെന്ന നിലയിൽ എന്നെ സംബന്ധിച്ചിടത്തോളം ഇത് ശരിയാണെന്ന് എനിക്കറിയാം’- ആഷ്ലി പറഞ്ഞു. ഓസ്ട്രേലിയയിലെ ആഭ്യന്തര ട്വന്റി-20 ലീഗായ ബിഗ് ബാഷ് ലീഗിൽ ബ്രിസ്ബേൻ ഹീറ്റ്സിന്റെ താരമായിരുന്നു ആഷ്ലി ബാർട്ടി. പിന്നീട് ടെന്നീസിലേക്ക് തിരിച്ചെത്തിയ താരം ഹാർഡ് കോർട്ട്, മൺ കോർട്ട്, പുൽ കോർട്ട് പ്രതലങ്ങളിൽ ഗ്രാൻസ്ലാം കിരീടങ്ങൾ നേടി. 2019ൽ ഫ്രഞ്ച് ഓപ്പണും 2021ൽ വിംബിൾട്ടണും ഓസ്ട്രേലിയ ഓപ്പണും…
Read Moreപ്രസ് ക്ലബ് ഗോൾഡണ്‍ ജൂബിലി ക്രിക്കറ്റ്ടൂർണമെന്റ് ദീപിക സൂപ്പർനോവ ടീം റണ്ണറപ്പ്
കോട്ടയം: കോട്ടയം പ്രസ് ക്ലബ് ഗോൾഡണ്‍ ജൂബിലി ക്രിക്കറ്റ് ടൂർണമെന്റിൽ ദീപിക സൂപ്പർനോവ ടീം റണ്ണറപ്പായി.മലയാള മനോരമ ഗ്യാങ്സ്റ്റേഴ്സുമായി നടന്ന ഫൈനലിൽ 12 റണ്‍സിനായിരുന്നു ദീപിക സൂപ്പർ നോവയുടെ തോൽവി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗ്യാങ്സ്റ്റേഴ്സ് 105 റണ്‍സ് നേടിയപ്പോൾ സൂപ്പർ നോവയുടെ മറുപടി 93ൽ അവസാനിച്ചു. ദീപിക സൂപ്പർനോവ ക്യാപ്റ്റൻ അനീഷ് ആലക്കോട് ടൂർണമെന്റിലെ മികച്ച ബൗളറായും ജേക്കബ് സോജൻ മികച്ച ബാറ്റ്സ്മാനായും തെരഞ്ഞെടുക്കപ്പെട്ടു. അനീഷ് ആലക്കോട് ക്യാപ്റ്റനായ സൂപ്പർ നോവ ടീമിൽ ഫാ. ജിനോ പുന്നമറ്റത്തിൽ, ജോബിൻ സെബാസ്റ്റ്യൻ, ജിജിമോൻ ജോർജ്, ജോമി കുര്യാക്കോസ്, ജേക്കബ് സോജൻ, സി.വി. മനു, ടോണി ജോസ്, ഷിബിൻ ബാബു, ടോമിൻ ജെ. മുക്കട, തോമസ് ജേക്കബ്, ഡെന്നീസ് ജോസഫ് ഏബ്രഹാം, എം.ജെ. ഷോജൻ, ജോസഫ് തോമസ്, ജിബിൻ കുര്യൻ എന്നിവരായിരുന്നു അംഗങ്ങൾ. സമാപന സമ്മേളനത്തിൽ…
Read Moreഇന്ത്യൻ ബാഡ്മിന്റണ്‍ ചരിത്രത്തിലേക്ക് കൗമാരചരിതം
ലണ്ടൻ: ഇന്ത്യൻ ബാഡ്മിന്റണ്‍ ചരിത്രത്തിലേക്ക് സുവർണ ലിപിയിൽ തങ്ങളുടെ പേര് ചേർത്ത് മലയാളിയായ പതിനെട്ടുകാരി ട്രീസ ജോളിയും പുല്ലേല ഗോപിചന്ദിന്റെ മകളും പത്തൊന്‍പതുകാരിയുമായ ഗായത്രി ഗോപിചന്ദും. ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ സൂപ്പർ 1000 ചാന്പ്യൻഷിപ്പിന്റെ സെമിയിൽ പ്രവേശിച്ച് മെഡൽ ഉറപ്പിച്ചാണ് കൗമാര താരങ്ങളായ ട്രീസയും ഗായത്രിയും ചരിത്രം കുറിച്ചത്. ഇന്ത്യൻ ബാഡ്മിന്റണിന്റെ ഡബിൾസ് ഭാവി വാഗ്ദാനങ്ങളാണ് തങ്ങളെന്ന് അടിവരയിടുന്ന അട്ടിമറി പ്രകടനത്തോടെയായിരുന്നു ഈ കൗമാര പെണ്കൊടികളുടെ സെമി ഫൈനൽ പ്രവേശം. സ്കോർ: 14-21, 22-20, 21-15. ലോക രണ്ടാം നന്പർ താരങ്ങളായ കൊറിയയുടെ ഷൊഹീ ലീ – സ്വെൻചൻ ഷിൻ സഖ്യത്തെയാണ് ക്വാർട്ടറിൽ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ ട്രീസ – ഗായത്രി സഖ്യം അട്ടിമറിച്ചത്. ലോക റാങ്കിംഗിൽ 56-ാം സ്ഥാനക്കാരാണ് ഈ കൗമാര താരങ്ങൾ എന്നതാണ് അട്ടിമറിയിലെ ഹൈലൈറ്റ്. ഇതോടെ ബാഡ്മിന്റണ്‍ ലോകത്തിലെ പ്രസ്റ്റീജിയസ് ടൂർണമെന്റായ…
Read Moreചിന്നംവിളിച്ച് കൊമ്പൻ… ഫൈനലിലേക്കുള്ള മഞ്ഞപ്പടയുടെ ആദ്യ ചുവട് വയ്പ് പെർഫെക്ട് ഓക്കെ!
മഡ്ഗാവ്: സർവരാജ്യ ബ്ലാസ്റ്റേഴ്സ് ആരാധകരേ, നിങ്ങൾ കാത്തിരുന്ന അസുലഭ നിമിഷത്തിന്റെ ആദ്യപാദ ലോഡിംഗ് പൂർത്തിയായി. സഹൽ അബ്ദുൾ സമദ് എന്ന മലയാളി ചുണക്കുട്ടന്റെ ക്ലിയർ കട്ട് ഫിനിഷിംഗിലൂടെ ബ്ലാസ്റ്റേഴ്സ് 1-0ന് ഐഎസ്എൽ ഫുട്ബോൾ ആദ്യപാദ സെമി ഫൈനലിൽ ജംഷഡ്പുർ എഫ്സിയെ കീഴടക്കി. ലീഗ് വിന്നേഴ്സ് ഷീൽഡ് സ്വന്തമാക്കിയെത്തിയ ജംഷഡ്പുരിന്റെ തലക്കനത്തിനു മുകളിൽ നാലാംനാൾ കൊന്പന്മാരുടെ ചിന്നംവിളി… ഫൈനലിലേക്കുള്ള മഞ്ഞപ്പടയുടെ ആദ്യ ചുവട് അതോടെ പെർഫെക്ട് ഓക്കെ! സൂപ്പർ ഡ്യൂപ്പർ സഹൽ ജംഷഡ്പുരിന്റെ ചിമ ചുക്കു (9′, 19′) മുബഷീർ (34′) എന്നിവർ മൂന്ന് തുറന്ന അവസരങ്ങൾ നഷ്ടപ്പെടുത്തിയതിനു ശേഷമായിരുന്നു സഹലിന്റെ ഗോൾ. 38-ാം മിനിറ്റിലാണ് കളിയെ രണ്ടായി പകുത്ത സഹൽ ഗോൾ. മൈതാന മധ്യത്തിൽനിന്ന് ആൽവാരോ വാസ്ക്വെസ് നീട്ടിനൽകിയ പന്തിനായി സഹൽ ഓട്ടം ആരംഭിച്ചു. സഹലിനെ മാർക്ക് ചെയ്ത് ജംഷഡ്പുരിന്റെ റിക്കി ലല്ലൗമവൗമയും ഓടിക്കയറി. താഴ്ന്നുവന്ന പന്ത്…
Read Moreശ്രീശാന്ത് വിരമിച്ചു; ഇന്ത്യയുടെ രണ്ട് ലോകകപ്പ് (2007 ട്വന്റി-20, 2011 ഏകദിനം) നേട്ടങ്ങളിൽ പങ്കാളി
കൊച്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിക്കുന്നതായി ശ്രീശാന്ത് സമൂഹമാധ്യമത്തിലൂടെയാണ് അറിയിച്ചത്. അടുത്തതലമുറയിലെ താരങ്ങള്‍ക്കായാണ് താന്‍ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍നിന്നു വിരമിക്കുന്നതെന്നു ശ്രീശാന്ത് ട്വീറ്റ് ചെയ്തു. ഇത് എന്റെ മാത്രം തീരുമാനമാണ്. ഇതെനിക്കൊരിക്കലും സന്തോഷകരമല്ലെങ്കിലും ജീവിതത്തിലെ നിര്‍ണായകമായ ഈ തീരുമാനമെടുക്കാനുള്ള സമയമിതാണ്. ക്രിക്കറ്റ് ക്രീസിലുണ്ടായിരുന്ന എല്ലാ നിമിഷങ്ങളും എനിക്ക് വിലമതിക്കാനാകാത്തതാണ്. രാജ്യത്തെ പ്രതിനിധീകരിക്കാനായത് അംഗീകാരമാണെന്നും ശ്രീശാന്ത് കുറിച്ചു. ഒമ്പതുവര്‍ഷത്തിനുശേഷം കഴിഞ്ഞമാസമാണ് ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ക്കായി ശ്രീശാന്ത് ക്രീസിലിറങ്ങിയത്. രഞ്ജിട്രോഫി എലൈറ്റ് ഗ്രൂപ്പ് എ മത്സരത്തില്‍ കേരളത്തിന്റെ ആദ്യമത്സരത്തില്‍ ശ്രീശാന്ത് രണ്ടു വിക്കറ്റും നേടി. പരിക്കേറ്റതോടെ തുടര്‍ന്നുള്ള മത്സരത്തില്‍ പങ്കെടുക്കാനായില്ല. പരിക്ക് ഭേദമായി തിരികെയെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് വിരമിക്കല്‍ പ്രഖ്യാപനം. ഐപിഎല്‍ ലേലത്തില്‍ അമ്പതുലക്ഷം രൂപ അടിസ്ഥാനവില നിശ്ചയിച്ച് ശ്രീശാന്തിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ആരും ലേലം കൊണ്ടിരുന്നില്ല. ഇന്ത്യയുടെ രണ്ടു ലോകകപ്പ് ജയങ്ങളില്‍ (2007ലെ ട്വന്റി-20…
Read Moreബ്ലാസ്റ്റേഴ്സിന്റെ റിക്കാർഡ് യാത്ര; ഒരു സീസണിൽ 13 റിക്കാർഡുകൾ സ്വന്തമാക്കി വുകോമനോവിച്ചും ശിഷ്യന്മാരും
ഐഎസ്എൽ ഫുട്ബോളിൽ ഇത്തവണ ഇവാൻ വുകോമനോവിച്ചും ശിഷ്യന്മാരും നടത്തിയ ജൈത്രയാത്രയിൽ കേരള ബ്ലാസ്റ്റേഴ്സ് കുറിച്ചത് 13 റിക്കാർഡുകൾ. ലീഗ് റൗണ്ടിൽ മാത്രമായാണ് ഇത്രയും റിക്കാർഡ് മഞ്ഞപ്പട സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്സ് ചരിത്രത്തിൽ ഒരു സീസണിൽ ഇത്രയും റിക്കാർഡ് കുറിക്കുന്നതും ചരിത്രസംഭവം. 01: വിജയ ശതമാനത്തിൽ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലകൻ ഇവാൻ വുകോമനോവിച്ച് റിക്കാർഡ് കുറിച്ചു. ഐഎസ്എല്ലിൽ വുകോമനോവിച്ചിന്റെ വിജയശതമാനം 45 ആണ്. മുൻ പരിശീലകൻ സ്റ്റീവ് കോപ്പെലിന്റെ പേരിലായിരുന്ന (41.18) റിക്കാർഡാണ് തിരുത്തിയത്. 02: ഒരു സീസണിൽ ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ ജയം നൽകിയ പരിശീലകൻ എന്ന റിക്കാർഡും (9) വുകോമനോവിച്ച് സ്വന്തമാക്കി. സ്റ്റീവ് കോപ്പലിന്റെ (6) പേരിലെ റിക്കാർഡാണ് പഴങ്കഥയായത്. 03: കേരള ബ്ലാസ്റ്റേഴ്സിനായി ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് (7) എന്ന റിക്കാർഡ് ഉറുഗ്വെൻ താരമായ അഡ്രിയാൻ ലൂണ സ്വന്തമാക്കി. ഹൊസുവിന്റെ പേരിലും ജെസെൽ കർണെയ്റോയുടെ പേരിലുമുണ്ടായിരുന്ന…
Read More