കയ്റോ: ഐഎസ്എസ്എഫ് (ഇന്റർനാഷണൽ ഷൂട്ടിംഗ് സ്പോർട്ട് ഫെഡറേഷൻ) സംഘടിപ്പിച്ച ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യക്ക് കിരീടം. നാല് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും അടക്കം ഏഴ് മെഡൽ നേടിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. മൂന്നു സ്വർണവും ഒരു വെള്ളിയും രണ്ടു വെങ്കലവും ഉൾപ്പെടെ ആറ് മെഡലുമായി നോർവേ രണ്ടാം സ്ഥാനം നേടി. അവസാനദിനം ഇന്ത്യക്കുവേണ്ടി മിക്സഡ് ടീം 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റൾ വിഭാഗത്തിൽ റിഥം സാംഗ്വാൻ-അനിഷ് ഭൻവാല സഖ്യം സ്വർണം നേടി. തായ്ലൻഡിനെ 17-7ന് ഫൈനലിൽ തകർത്തായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ സ്വർണനേട്ടം. ഇന്ത്യയുടെ ഇഷ സിംഗ് രണ്ട് സ്വർണവും (25 മീറ്റർ പിസ്റ്റൾ ടീം, 10 മീറ്റർ എയർ പിസ്റ്റൾ ടീം) ഒരു വെള്ളിയും (10 മീറ്റർ എയർ പിസ്റ്റൾ സിംഗിൾ) ഉൾപ്പെടെ മൂന്നു മെഡൽ നേടി. സൗരഭ് ചൗധരിയും (10 മീറ്റർ എയർ പിസ്റ്റൾ)…
Read MoreCategory: Sports
വെസ്റ്റ് ഏഷ്യന്‍ ആംപ്യൂട്ടി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ്; വായ്പയെടുത്ത പണവുമായി ഇന്ത്യന്‍ ടീം ഇറാനില്‍
സ്വന്തം ലേഖികകൊച്ചി: വായ്പയെടുത്ത തുകകൊണ്ട് യാത്ര ചെലവിനുള്ള പണം കണ്ടെത്തി വെസ്റ്റ് ഏഷ്യന്‍ ആംപ്യൂട്ടി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീം ഇന്നലെ ഇറാനിലെത്തി. നാളെ മുതല്‍ ഒമ്പതുവരെ ഇറാനിലെ കിഷ് ഐലന്‍ഡിലാണ് ശാരീരിക വൈകല്യമുള്ളവര്‍ക്കായുള്ള വെസ്റ്റ് ഏഷ്യന്‍ ആംപ്യൂട്ടി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ടീമിലെ കായികതാരങ്ങളായ എസ്.ആര്. വൈശാഖ്, കെ.അബ്ദുള്‍ മുനീര്‍, ബി.ബാഷ, ധര്‍മേന്ദ്ര കുമാര്‍, വസന്തരാജ് എന്നീ കായിക താരങ്ങളാണ് യാത്ര ചെലവിനുള്ള പണം കണ്ടെത്താനാവാതെ വിഷമിച്ചത്. സഹായത്തിനായി പലരെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ പാരാ ആംപ്യൂഡറ്റ് ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് എ.എം. കിഷോര്‍ വായ്പയായി എടുത്ത പണവുമായാണ് ഇന്ത്യന്‍ ടീം ഇറാനിലേക്ക് പുറപ്പെട്ടത്. നിലവില്‍ അംഗഭംഗം സംഭവിച്ചവര്‍ക്കുള്ള ഫുട്ബോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിക്കാത്തതുകൊണ്ട് യാതൊരു വിധ സഹായവും ഈ കായിക താരങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഒരാള്‍ക്ക് 1,60,000 രൂപയാണ് യാത്രായിനത്തില്‍ വേണ്ടിവരുന്നത്. ഈ…
Read Moreകോഹ്ലിയുടെ നൂറാം ടെസ്റ്റ് നേരിട്ട് കാണാം; 50 ശതമാനം കാണികളെ പ്രവേശിപ്പിക്കും
ന്യൂഡൽഹി: ഇന്ത്യയുടെ മുൻ നായകൻ വിരാട് കോഹ്ലിയുടെ നൂറാം ടെസ്റ്റ് ആരാധകർക്ക് നേരിട്ട് കാണാൻ അവസരം. മൊഹാലിയിലെ പിസിഎഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ മാർച്ച് നാലിന് ആരം ഭിക്കുന്ന ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റിൽ കാണികൾ ഉണ്ടാകും. മത്സരത്തിൽ 50 ശതമാനം കാണികളെ അനുവദിക്കും എന്ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. നേരത്തെ, മൊഹാലി ടെസ്റ്റിൽ കാണികളെ പ്രവേശിപ്പിക്കില്ലെന്ന് തീരുമാനിച്ചിരുന്നെങ്കിലും പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. മൊഹാലിയിലും പരിസരത്തുമുള്ള കോവിഡ്-19 കേസുകളുടെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം നടത്താനായിരുന്നു തീരുമാനം. എന്നാൽ ആരാധകരുടെ പ്രതിഷേധത്തെത്തു ടർന്നു ബിസിസിഐയും പഞ്ചാബ് സർക്കാരും തീരുമാനം മാറ്റുകയായിരുന്നു. കോഹ്ലിയുടെ നൂറാം ടെസ്റ്റ് മത്സരം രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റനായുള്ള ടെസ്റ്റ് അരങ്ങേറ്റം കൂടി യാണ്. 2011 ജൂണില്‍ ജമൈക്കയിൽ വെസ്റ്റിൻഡീസിന് എതിരെയായിരുന്നു കോഹ്ലിയുടെ അരങ്ങേ റ്റം.ഇതുവരെ 99 മത്സരങ്ങളിൽ നിന്ന് 50.39 ശരാശരയിൽ 7962 റൺസാണ് താരത്തിന്റെ സമ്പാദ്യം.
Read Moreഅയ്യർ ട്രിക്
ധർമശാല: ശ്രീലങ്കയ്ക്കെതിരായ തുടർച്ചയായ മൂന്നാം ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തിലും അർധ സെഞ്ചുറിയുമായി ശ്രേയസ് അയ്യർ (45 പന്തിൽ 73 നോട്ടൗട്ട്) തലയുയർത്തിനിന്നപ്പോൾ ഇന്ത്യക്ക് ജയം. ആറ് വിക്കറ്റിനായിരുന്നു ഇന്ത്യ വെന്നിക്കൊടി പാറിച്ചത്. മൂന്ന് മത്സര പരന്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തു. സ്കോർ: ശ്രീലങ്ക 20 ഓവറിൽ 146/5. ഇന്ത്യ 16.5 ഓവറിൽ 148/4. 57*, 74*, 73* എന്നിങ്ങനെയാണ് ലങ്കയ്ക്കെതിരായ പരന്പരയിൽ ശ്രേയസിന്റെ ബാറ്റിംഗ്. കിഷനു പകരം സഞ്ജു രണ്ടാം ട്വന്റി-20 പോരാട്ടത്തിനിടെ പന്തുകൊണ്ട് പരിക്കേറ്റ ഇഷാൻ കിഷൻ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട് ടീമിൽനിന്ന് പുറത്തായതോടെ മലയാളി താരം സഞ്ജു വി. സാംസണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പിംഗ് ഗ്ലൗ അണിഞ്ഞു. ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനും സഞ്ജു എത്തി. 12 പന്തിൽ 18 റണ്‍സ് നേടാനേ സഞ്ജുവിനു സാധിച്ചുള്ളൂ. രോഹിത് ശർമ (5), ദീപക് ഹൂഡ (16 പന്തിൽ…
Read Moreറിക്കാർഡ് റാഫ
അകാപുൽകോ: മെക്സിക്കൻ ഓപ്പൺ ടെന്നീസ് സിംഗിൾസ് കിരീടം സ്വന്തമാക്കിയ റഫേൽ നദാൽ റിക്കാർഡിൽ. ഹാർഡ് കോർട്ടിലും ക്ലേ കോർട്ടിലും ചുരുങ്ങിയത് 25 വീതം കിരീടം ഉള്ള രണ്ടാമത് താരം എന്ന നേട്ടമാണു സ്പാനിഷ് താരം സ്വന്തമാക്കിയത്. ഇതിഹാസ താരം ഇവാൻ ലെൻഡൽ മാത്രമാണ് ഈ നേട്ടം മുന്‍പ് സ്വന്തമാക്കിയത്. സ്പാനിഷ് താരത്തിന്റെ എടിപി ടൂർ കിരീട എണ്ണം 91 ആയി. ഹാർഡ് കോർട്ടിൽ നദാലിന്റെ കിരീട നേട്ടം 25ൽ എത്തി. ക്ലേ കോർട്ടിൽ 62 കിരീടം നദാലിനുണ്ട്. ലെൻഡലിനു ഹാർഡ് കോർട്ടിൽ 32ഉം ക്ലേ കോർട്ടിൽ 28ഉം കിരീടമാണുള്ളത്. മെക്സിക്കൻ ഫൈനലിൽ നദാൽ 6-4, 6-4ന് ബ്രിട്ടന്റെ കാമറോണ്‍ നോറിയെ പരാജയപ്പെടുത്തി. മെൽബൺ ഓപ്പൺ, ഓസ്ട്രേലിയൻ ഓപ്പൺ എന്നിവയ്ക്കുശേഷം ഈ വർഷം നദാലിന്റെ തുടർച്ചയായ മൂന്നാം കിരീടമാണ്.
Read Moreജോക്കോവിച്ച് വീണു; മെദ്വദേവ് ഒന്നാം റാങ്കിൽ
ദുബായ്: ലോക ഒന്നാം നമ്പര്‍ നൊവാക്ക് ജോക്കോവിച്ചിന് ദുബായ് ഓപ്പണില്‍ ഞെട്ടിക്കുന്ന തോല്‍വി. ക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ജെറി വെസ്ലിയോട് 4-6, 6-7 സെറ്റുകള്‍ക്കാണ് പരാജയം. തോൽവിയോടെ തിങ്കളാഴ്ച പുറത്തിറങ്ങുന്ന എടിപി റാങ്കിങില്‍ സെര്‍ബിയന്‍ താരത്തിന് ഒന്നാം റാങ്ക് നഷ്ടമാവും. രണ്ടാം റാങ്കിലുള്ള റഷ്യയുടെ ഡാനിയേല്‍ മെദ്വദേവ് ഒന്നാം സ്ഥാനത്തെത്തും. ഇതോടെ ജോക്കോവിച്ച് രണ്ടാം സ്ഥാനത്തേക്കും വീഴും. 2022ലെ ആദ്യ ടൂർണമെന്റിലാണ് ജോക്കോവിച്ചിന് കിരീടവും ഒന്നാം സ്ഥാനവും നഷ്ടമായത്.
Read Moreട്വന്റി20 റാങ്കിംഗിൽ ആറു വർഷത്തിനുശേഷം ഇന്ത്യ ഒന്നാമത്
ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ട്വന്റി20 റാങ്കിംഗിൽ ആറു വർഷത്തിനുശേഷം ഇന്ത്യ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. വിരാട് കോഹ്ലിയിൽനിന്നു രോഹിത് ശർമ നായകസ്ഥാനം ഏറ്റെടുത്തതിനു പിന്നാലെയാണ് ഇന്ത്യയുടെ തിരിച്ചുവരവ്. ഇംഗ്ലണ്ടിനെ പിന്തള്ളിയാണ് ഇന്ത്യ റാങ്കിംഗിൽ ഒന്നാമതെത്തിയത്. വെസ്റ്റ്ഇൻഡീസിനെതിരായ ട്വന്റി20 പരന്പര തൂത്തുവാരിയതാണ് ഇന്ത്യക്കു ഗുണകരമായത്. ഇതിനു മുൻപ് 2016 ഫെബ്രുവരിയിലാണ് ഇന്ത്യ ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയത്. മൂന്നാമത് പാക്കിസ്ഥാനാണ്. ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക ടീമുകളാണു നാലും അഞ്ചും റാങ്കുകളിൽ. ട്വന്റി20 ലോകകപ്പ് ജേതാക്കളായ ഓസ്ട്രേലിയ ആറാം സ്ഥാനത്താണ്.
Read Moreകാൾസണെ അട്ടിമറിച്ച് ഇന്ത്യയുടെ പതിനാറുകാരൻ
ന്യൂഡൽഹി: ലോക ചെസ് ചാന്പ്യൻ മാഗ്നസ് കാൾസണെ അട്ടിമറിച്ച് 16 വയസ് മാത്രമുള്ള ഇന്ത്യയുടെ കൗമാരതാരം ഗ്രാൻഡ് മാസ്റ്റർ ആർ. പ്രജ്ഞാനന്ദ. എയർതിംഗ്സ് മാസ്റ്റേഴ്സ് ഓണ്‍ലൈൻ റാപ്പിഡ് ചെസ് ടൂർണമെന്റിലാണു പ്രജ്ഞാനന്ദ സാക്ഷാൽ കാൾസണെ വീഴ്ത്തിയത്. കറുത്ത കരുക്കളുമായി കളിച്ച പ്രജ്ഞാനന്ദ 39 നീക്കങ്ങൾക്കൊടുവിൽ വിജയം നേടി. ടൂർണമെന്റിന്റെ എട്ടാം റൗണ്ടിലാണു കാൾസണ് അടിതെറ്റിയത്. ടൂർണമെന്റിലെ പ്രജ്ഞാനന്ദയുടെ രണ്ടാം വിജയംകൂടിയാണിത്. ടൂർണമെന്റിൽ എട്ടു റൗണ്ടിനുശേഷം എട്ടു പോയിന്റുമായി 12-ാം സ്ഥാനത്താണു പ്രജ്ഞാനന്ദ. 16 കളിക്കാർ പങ്കെടുക്കുന്ന ഓണ്‍ലൈൻ റാപ്പിഡ് ചെസ് ടൂർണമെന്റാണ് എയർതിംഗ്സ് മാസ്റ്റേഴ്സ്.
Read Moreഐഎസ്എല്ലിൽ 100 മത്സരങ്ങൾ പൂർത്തിയാക്കി സന്ദേശ് ജിങ്കൻ
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ നൂറു മത്സരങ്ങൾ പൂർത്തിയാക്കി സന്ദേശ് ജിങ്കൻ. എടികെ മോഹൻ ബഗാൻ താരമായ ജിങ്കൻ എഫ്സി ഗോവയ്ക്കെതിരായ മത്സരത്തിൽ ഇറങ്ങിയതോടെയാണ് ഈ നാഴികകല്ല് പിന്നിട്ടത്. ഐഎസ്എല്ലിൽ നൂറു മത്സരങ്ങൾ പൂർത്തിയാക്കുന്ന 11-ാമത്തെ കളിക്കാരനാണ് ജിങ്കൻ. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കായാണ് ജിങ്കൻ തന്റെ ഭൂരിഭാഗം മത്സരങ്ങളും കളിച്ചത്. 76 മത്സരങ്ങളിലാണ് ജിങ്കൻ ബ്ലാസ്റ്റേഴ്സിനായി ഇറങ്ങിയത്. ഐഎസ്എൽ ചരിത്രത്തിൽ ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതിന്റെ റിക്കാർഡും ജിങ്കനാണ്.
Read Moreദുഃഖമില്ല, ലക്ഷ്യം രഞ്ജിട്രോഫി നേടുകയെന്ന് ശ്രീശാന്ത്
വി.എസ്. ഉമേഷ്കൊച്ചി: കേരളത്തിനായി രഞ്ജിട്രോഫി നേടുകയാണ് മുന്നിലുള്ള പ്രധാന ലക്ഷ്യമെന്നു മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ഐപിഎല്‍ ടീമുകളില്‍ പങ്കാളിയാകാത്തതിനെച്ചൊല്ലി ദുഃഖമില്ല. അതിനെക്കുറിച്ച് ആശങ്കപ്പെടുന്നുമില്ല. ഇപ്പോഴത്തെ ലക്ഷ്യം രഞ്ജിട്രോഫിയിലെ മികച്ച പ്രകടനമാണ്. മെച്ചപ്പെട്ട കാര്യങ്ങള്‍ സംഭവിക്കാനായിരിക്കാം ഐപിഎല്ലില്‍നിന്ന് ഒഴിവാക്കപ്പെട്ടതെന്ന് പ്രത്യാശ പ്രകടിപ്പിച്ച ശ്രീശാന്ത്, ഐപിഎല്‍ താരലേലത്തില്‍ ആദ്യ അഞ്ഞൂറു കളിക്കാരില്‍ തന്നെ ഉള്‍പ്പെടുത്തിയതിന് ഭാരവാഹികള്‍ക്കുള്ള നന്ദിയും അറിയിച്ചു. 50 ലക്ഷം രൂപ അടിസ്ഥാനവില നിശ്ചയിച്ചാണ് ശ്രീശാന്തിനെ ഇത്തവണ ഐപിഎല്‍ ലേലപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. രണ്ടു ലോകകപ്പ് ജയങ്ങളില്‍ പങ്കാളിയായ ശ്രീശാന്ത്, നേരത്തെ ഐപിഎലിൽ കിംഗ്സ് ഇലവന് പഞ്ചാബ്, കൊച്ചി ടസ്കേഴ്സ്, രാജസ്ഥാന് റോയല്‍സ് എന്നീ ടീമുകള്‍ക്കായി 44 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 17ന് ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിനായി രാജസ്ഥാനിലാണ് ശ്രീശാന്ത് ഇപ്പോഴുള്ളത്. ഒമ്പതുവര്‍ഷത്തിനുശേഷം ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലിറങ്ങുന്നതിന്റെ സന്തോഷം ട്വിറ്ററിലൂടെയും ഇന്‍സ്റ്റഗ്രാം ലൈവിലൂടെയും ശ്രീശാന്ത് പങ്കുവച്ചു. ഇറാനി ട്രോഫിയിലാണ്…
Read More