ലണ്ടൻ: സഹോദരനെ അധിക്ഷേപിച്ച ആരാധകനെ നേരിടാൻ ഗാലറിയിലേക്ക് ഓടിക്കയറി ടോട്ടനം താരം എറിക് ഡയർ. എഫ്എ കപ്പ് ഫുട്ബോളിൽ ടോട്ടനവും നോർവിച്ചും തമ്മിലുള്ള മത്സരത്തിനുശേഷമാണു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഷൂട്ടൗട്ടിലെ തോൽവിക്കുശേഷം ഗാലറിയോടു ചേർന്നു നടക്കുകയായിരുന്ന ഡയർ പെട്ടെന്നു ബാരിക്കേഡുകൾ ചാടിക്കടന്നു കാണികളുടെ ഇടയിലേക്ക് ഓടിക്കയറയുകയായിരുന്നു. തുടർന്ന് ആരാധകരിലൊരാളുമായി ഡയർ വാക്കേറ്റം നടത്തി. ഉടൻതന്നെ ഇരുവരേയും സ്റ്റേഡിയത്തിന്റെ ചുമതലയുണ്ടായിരുന്ന ഗാർഡുമാർ പിടിച്ചുമാറ്റി. മത്സരം കാണാൻ ഡയറിന്റെ കുടുംബാംഗങ്ങളും എത്തിയിരുന്നു. കുടുംബത്തിന്റെ മുന്നിൽ വച്ച് ഒരു ആരാധകൻ ഡയറിനെയും കുടുംബത്തെയും അപമാനിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഡയറിനെതിരേ എഫ്എ നടപടിയുണ്ടാകുമെന്നാണു സൂചന. ടോട്ടനം പരിശീലകൻ ഹോസെ മൗറീഞ്ഞോ ഡയറിന്റെ കുടുംബത്തിന് എതിരേയുണ്ടായ അധിക്ഷേപം ആവർത്തിച്ചു. ഇതിന്റെ പേരിൽ താരത്തിനെതിരേ ക്ലബ് നടപടിയെടുത്താൽ അംഗീകരിക്കില്ലെന്നും മൗറീഞ്ഞോ പറഞ്ഞു.
Read MoreCategory: Sports
റിക്കാർഡിൽ ശ്രീനിവാസ
മംഗളൂരു: ഇന്ത്യൻ ഉസൈൻ ബോൾട്ടെന്ന വിളിപ്പേര് സ്വന്തമാക്കിയ കന്പള ഓട്ടക്കാരൻ ശ്രീനിവാസ ഗൗഡ പുതിയ ചരിത്രമെഴുതി. ഒരു സീസണിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടുന്ന താരമെന്ന റിക്കാർഡാണ് ശ്രീനിവാസ ഗൗഡ സ്വന്തമാക്കിയത്, 42 എണ്ണം. ഹുക്കേരി ഷെട്ടിയെയാണ് (32 മെഡൽ) ശ്രീനിവാസ പിന്തള്ളിയത്.
Read More‘ഓപ്പറേറ്റ് ’ ചെയ്യാനാവാതെ ഓപ്പറേഷൻ ഒളിമ്പിയ
തിരുവനന്തപുരം: ഒളിന്പിക്സിൽ മലയാളിക്ക് ഒരു മെഡൽ നേട്ടം എന്ന പ്രഖ്യാപനത്തോടെ സംസ്ഥാന സ്പോർട്സ കൗണ്‍സിൽ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച ഓപ്പറേഷൻ ഒളിന്പിയ പദ്ധതി ‘ഓപ്പറേറ്റ്’ ചെയ്യാൻ കഴിയാത്ത സ്ഥിതിയിൽ. 2017 മേയ് 28 ന് ഏറെ പ്രതീക്ഷയോടെ ഒൻപതിനങ്ങളോടെ പ്രഖ്യാപിച്ച പരിശീലന പദ്ധതിയിൽനിന്നു നാലിനങ്ങൾ പുറത്തായി. പരിശീലനം നടത്തുന്ന താരങ്ങൾക്ക് ദേശീയ നിലവാരത്തിൽ പോലും എത്താൻ കഴിയാത്തതിനെ തുടർന്നാണ് നാല് ഇനങ്ങൾ ഒഴിവാക്കിയത്. ബാക്കി അഞ്ചിനങ്ങളിലാണ് ഇപ്പോൾ പരിശീലനം. എന്നാൽ, ഈ അഞ്ചിനങ്ങളിലും താരങ്ങൾക്ക് മികവ് തെളിയിക്കാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിൽ തുടർച്ചയായ വർഷങ്ങളിലെ താരങ്ങളുടെ പെർഫോമൻസ് സംബന്ധിച്ച് റിപ്പോർട്ട് നല്കാൻ കായിക മന്ത്രാലയം തന്നെ ആവശ്യപ്പെട്ടു കഴിഞ്ഞു. ബോക്സിംഗ്, ബാഡ്മിന്റൺ, റോവിംഗ്, ഫെൻസിംഗ്, അത്ലറ്റിക്സ് എന്നിവയാണ് ഓപ്പറേഷൻ ഒളിന്പിയയുടെ ഭാഗമായുള്ളത്. സൈക്ലിംഗ്, റെസ്ലിംഗ്, സ്വിമ്മിംഗ്, കാനോയിംഗ് ആൻഡ് കയാക്കിംഗ് എന്നിവ ഓപ്പറേഷൻ ഒളിന്പിയ പദ്ധതിയിൽ നിന്നു പുറത്തായി.…
Read Moreകൊറോണ ഭീഷണിയിൽ 2020 ടോക്കിയോ ഒളിന്പിക്സ് മാറ്റിവച്ചേക്കും
ടോക്കിയോ: കൊറോണ വൈറസ് മരണം വിതച്ച് മുന്നേറുന്ന സാഹചര്യത്തിൽ ടോക്കിയോ 2020 ഒളിന്പിക്സ് നീട്ടിവച്ചേക്കുമെന്ന് ജാപ്പനീസ് ഒളിന്പിക്സ് മന്ത്രി. ഈ വർഷം അവസാനത്തേക്ക് ഒളിന്പിക്സ് മാറ്റിവയ്ക്കേണ്ടിവന്നേക്കുമെന്ന് മന്ത്രി സെയ്കോ ഹഷിമോട്ടോ ഇന്നലെ പാർലമെന്റിൽ അറിയിച്ചു. ഇന്റർനാഷണൽ ഒളിന്പിക് കമ്മിറ്റിയുമായുള്ള (ഐഒസി) കരാർ 2020 അവസാനംവരെയുണ്ടെന്നും അതിനാൽ വർഷാവസാനത്തേക്ക് ഒളിന്പിക്സ് മാറ്റിവയ്ക്കുന്നതിൽ അപാകതയില്ലെന്നും സെയ്കോ ഹഷിമോട്ടോ പാർലമെന്റിൽ അറിയിച്ചു. അതേസമയം, ഒളിന്പിക്സ് മുൻനിശ്ചയപ്രകാരം നടത്താൻ ആവുന്നതെല്ലാം ചെയ്യുമെന്നും ഹഷിമോട്ടോ വ്യക്തമാക്കി. ജൂലൈ 24 മുതൽ ഓഗസ്റ്റ് ഒന്‍പത് വരെയാണ് ടോക്കിയോ ഒളിന്പിക്സ് അരങ്ങേറേണ്ടത്. ഒളിന്പിക്സ് റദ്ദാക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്യേണ്ടത് ഐഒസിയുടെ അധികാരപരിധിയിൽവരുന്നതാണ്. മേയ് മാസം ആംഭിക്കുന്നതിനു മുന്‍പ് കൊറോണ വൈറസ് നിയന്ത്രണവിധേയമോ ഉന്മൂലനം ചെയ്യപ്പെടുകയോ ചെയ്തില്ലെങ്കിൽ ഒളിന്പിക്സ് മാറ്റിവയ്ക്കേണ്ടിവരുമെന്ന് ഐഒസി വൈസ് പ്രസിഡന്റ് ഡിക് പൗണ്ട് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധം ശക്തം ഒളിന്പിക്സ് പ്രഖ്യാപിക്കപ്പെട്ട തീയതിയിൽതന്നെ നടത്തുമെന്ന് ജാപ്പനീസ്…
Read Moreപ്രായം 30 കടന്നില്ലേ, കാഴ്ച കുറയും; കോഹ്ലിക്ക് ഉപദേശവുമായി കപിൽ ദേവ്
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിക്ക് ഉപദേശവുമായി മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്. മുപ്പതു വയസ് കഴിഞ്ഞാൽ റിഫ്ളക്സും കാഴ്ചശക്തിയും കുറയുമെന്നും ഇതു മറികടക്കാൻ കോഹ്ലി കഠിന പരിശീലനം ചെയ്യണണമെന്നും കപിൽ പറഞ്ഞു. ഒരു പ്രത്യേക പ്രായത്തിലേക്കു പ്രവേശിച്ചുകഴിഞ്ഞാൽ, അതായത് 30 കടന്നാൽ ഒരാളുടെ കാഴ്ചശക്തി കുറഞ്ഞു തുടങ്ങും. ഇൻസ്വിംഗറുകൾ ഫ്ളിക് ഷോട്ടിലൂടെ ബൗണ്ടറി കടത്തുന്നതായിരുന്നു കോഹ്ലിയുടെ കരുത്ത്. ന്യൂസീലൻഡിൽ അതേ ഷോട്ടിനു ശ്രമിച്ച് കോഹ്ലി രണ്ടു തവണ പുറത്തായി. അതുകൊണ്ട് കാഴ്ചയുടെ കാര്യത്തിൽ കോഹ്ലി കാര്യമായി എന്തെങ്കിലും ചെയ്യേണ്ട സമയമായി- കപിൽ പറഞ്ഞു. വലിയ താരങ്ങൾ പിച്ച് ചെയ്ത് അകത്തേക്കു തിരിയുന്ന പന്തുകളിൽ തുടർച്ചയായി ബൗൾഡാവുകയോ വിക്കറ്റിനു മുന്നിൽ കുടുങ്ങി പുറത്താവുകയോ ചെയ്യുന്നത് ഇതിന്റെ ലക്ഷണമാണ്. നമ്മുടെ ശക്തി തന്നെ ഏറ്റവും വലിയ ദൗർബല്യമായി മാറും. ഇത് മറികടക്കാൻ കൂടുതൽ പരിശീലനം…
Read Moreദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനും ജയം
കാന്‍ബറ: ഐസിസി വനിത ട്വന്റി 20 ലോകകപ്പില്‍ ഗ്രൂപ്പ് ബി മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനും ജയം. ദക്ഷിണാഫ്രിക്ക 113 റണ്‍സിനു തായ്ലന്‍ഡിനെ കീഴടക്കി.ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ലീസെലി ലീയുടെ സെഞ്ചുറി മികവില്‍ 20 ഓവറില്‍ മൂന്നു വിക്കറ്റിന് 195 റണ്‍സെടുത്തു. 60 പന്തില്‍ 16 ഫോറിന്റെയും മൂന്നു സിക്സിന്റെയും അകമ്പടിയിലായിരുന്നു ലീ 101 റണ്‍സിലെത്തിയത്. സ്യൂന്‍ ലൂസ് (41 പന്തില്‍ 61), ചാളോ ട്രയന്‍ (11 പന്തില്‍ 24) എന്നിവരും തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ചവച്ചു. വന്‍ സ്കോറിനെതിരേ ബാറ്റ് ചെയ്ത തായ്ലന്ഡ് 19.1 ഓവറില്‍ 82 റണ്‍സിന് എല്ലാവരും പുറത്തായി. ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റ് ഒരിക്കല്‍ക്കൂടി ഫോമിലെത്തിയതോടെ ഇംഗ്ലണ്ട് വിജയംകുറിച്ചു. ടോസ് നേടിയ പാക്കിസ്ഥാന് ഇംഗ്ലണ്ടിനെ ബാറ്റിംഗിനു വിടുകയായിരുന്നു. ഇംഗ്ലണ്ടിന്റെ തുടക്കം മോശമായിരുന്നു. എന്നാല്‍ ഹീതര്‍ നൈറ്റ് (47 പന്തില്‍ 62), നതാലി സിവര്‍ (29…
Read Moreകൊറോണ ഭീതി: ഷോട്ഗൺ ലോകകപ്പിൽ നിന്ന് ഇന്ത്യ പിന്മാറി
ന്യൂഡല്‍ഹി: കൊറോണ വൈറസ് ഭീതിയില്‍ ഇന്ത്യ അടുത്ത മാസം സൈപ്രസില്‍ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പില്‍നിന്നു പിന്മാറി. കൊറോണ വൈറസ് ബാധ ലോകത്തെ കായിക കലണ്ടറിനെ മുഴുവന്‍ താറുമാറാക്കിയിരിക്കുകയാണ്. മാര്‍ച്ച് നാലു മുതല്‍ 13 വരെയാണ് നിക്കോഷ്യയില്‍ ഷോട്ട്ഗണ്‍ ഷൂട്ടിംഗ് ലോകകപ്പ് നടക്കുന്നത്. യൂറോപ്പിലെ പല രാജ്യങ്ങളിലും കൊറോണ വൈറസ് ബാധ പിടിച്ചിരിക്കുകയാണ്. പലയിടത്തും കായികമത്സരങ്ങള്‍ അടിച്ചിട്ട സ്റ്റേഡിയങ്ങളിലാണ് നടക്കുന്നത്. പല മത്സരങ്ങളും മാറ്റിവച്ചിരിക്കുയാണ്. കേന്ദ്ര ഏജന്‍സിയുടെ ഉപദേശത്തെത്തുടര്‍ന്നാണ് ഇന്ത്യ പിന്മാറുന്നതെന്ന് നാഷണല്‍ റൈഫിള്‍ അസോസിയേഷന് ഓഫ് ഇന്ത്യ പറഞ്ഞു. കൊറോണ വൈറസ് ഭീതിയാണ് ഇന്ത്യ പിന്മാറുന്നതിനുള്ള ഏക കാരണമെന്നും എന്ആര്എഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. സൈപ്രസില്‍ ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. സംശയം തോന്നുന്ന രോഗികളെ മുന്‍കരുതലെന്ന നിലയില്‍ ശ്രദ്ധിക്കുന്നുണ്ട്. കൊറോണ വൈറസ് ഭീഷണി ലോകത്തെ പല ഭാഗത്തുമുള്ള കായികമേഖലയെ ബാധിച്ചിരിക്കുകയാണ്. പല മത്സരങ്ങളും വേണ്ടെന്നുവയ്ക്കുകയോ…
Read Moreഏഷ്യാകപ്പിന് ദുബയ് വേദിയാകുമ്പോൾ; ഇന്ത്യ പാക്കിസ്ഥാനോട് ഏറ്റുമുട്ടുമെന്ന് ഗാംഗുലി
കോല്‍ക്കത്ത: ഏഷ്യാ കപ്പിന് ദുബയ് വേദിയാകുമെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. പാക്കിസ്ഥാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്ന വേദി. എന്നാൽ, വേദി മാറ്റണമെന്ന് ഇന്ത്യ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും കളിക്കുമെന്ന കാര്യത്തില്‍ ഉറപ്പായി. നേരത്തെ, ഏഷ്യാകപ്പിന്റെ വേദിയായി തീരുമാനിച്ചത് പാകിസ്ഥാനായിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ പരിഗണിച്ച് വേദിമാറ്റണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ദുബായ്ക്ക് നറുക്കു വീണത്. ദുബയ് ഏഷ്യാ കപ്പിന് വേദിയാകുമ്പോള്‍ ഇന്ത്യ പാകിസ്ഥാനോട് ഏറ്റുമുട്ടുമെന്ന് ഗാംഗുലി പറഞ്ഞു. നിഷ്പക്ഷമായ വേദിയില്‍ വെച്ച് മത്സരം നടക്കുകയാണെങ്കില്‍ പാക്കിസ്ഥാനോട് കളിക്കാന്‍ ബുദ്ധിമുട്ടില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.
Read Moreമാഡ്രിഡില്‍ മാഞ്ചസ്റ്റര്‍
മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന്റെ ഗ്രൗണ്ടിലെത്തി ഒരു ടീമിന് വിജയം നേടുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍ അത് സംഭവിച്ചു. റയലിനെ അവരുടെ ആരാധകരുടെ മുന്നില്‍ വച്ച് മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരേ രണ്ടു ഗോളിനു തോല്പിച്ചു. അതും ഒരു ഗോളിനു പിന്നില്‍നിന്നശേഷമായിരുന്നു പെപ് ഗാര്‍ഡിയോളയുടെ സംഘം വിജയം നേടിയെടുത്തത്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ പ്രീക്വാര്‍ട്ടറിലായിരുന്നു സിറ്റി ചരിത്ര ജയം കുറിച്ചത്. ആദ്യമായാണ് ചാമ്പ്യന്‍സ് ലീഗില്‍ റയലിനെ സിറ്റി തോല്‍പ്പിക്കുന്നത്. പരിശീലകന് ഗാര്‍ഡിയോളയുടെ തന്ത്രങ്ങളാണ് സിറ്റിക്ക് സാന്റിയാഗോ ബാര്ണാബുവില് വിജയമൊരുക്കിയത്. യുവേഫയില്നിന്ന് രണ്ടു സീസണില്‍ വിലക്ക് നേരിടുന്ന സിറ്റിക്കും പ്രീമിയര്‍ ലീഗില്‍ ടീമിനെ മികവിലെത്തിക്കാനാവാതെ വിഷമിക്കുന്ന ഗാര്‍ഡിയോളയ്ക്കും ഈ ജയം ആശ്വാസം നല്‍കുന്നതാണ്. യുവേഫയുടെ വിലക്കിനെതിരേ കായിക തര്‍ക്ക പരിഹാര കോടതി സിറ്റി സമര്‍പ്പിച്ച അപ്പീല്‍ ബുധനാഴ്ച ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. റഹീം സ്റ്റെര്‍ലിംഗ്, സെര്‍ജിയോ അഗ്വേറോ,…
Read Moreഡേവിഡ് വാര്‍ണര്‍ വീണ്ടും സണ്‍റൈസേഴ്സ് ക്യാപ്റ്റന്‍
ഹൈദരാബാദ്: ഐപിഎലിന്റെ ഈ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ നയിക്കും. 2018ലെ പന്ത് ചുരണ്ടല്‍ വിവാദത്തിനു പിന്നാലെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായ വാര്‍ണര്‍ ആ സ്ഥാനത്തേക്ക് മടങ്ങിയെത്തി. വാര്‍ണറുടെ അഭാവത്തില്‍ കെയ്ന്‍ വില്യംസണാണ് ടീമിന്റെ സ്ഥിരനായകനായത്. 2016ല്‍ വാര്‍ണര്‍ ക്യാപ്റ്റനായിരിക്കെ സണ്‍റൈസേഴ്സ് ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്നുണ്ടായ വിലക്കിനെ തുടര്‍ന്ന് 2018 സീസണില്‍ താരം കളിച്ചിരുന്നില്ല. ആ വര്‍ഷം സണ്‍റൈസേഴ്സ് വില്യംസണു കീഴില്‍ റണ്ണേഴ്സ് അപ്പായിരുന്നു. കഴിഞ്ഞ വര്‍ഷം ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും വില്യംസണ് തന്നെ ക്യാപ്റ്റനായി തുടരുകയായിരുന്നു.
Read More