കൊ​റോ​ണ ഭീ​തി: ഷോട്ഗൺ ലോ​ക​ക​പ്പി​ൽ നി​ന്ന് ഇ​ന്ത്യ പി​ന്മാ​റി

ന്യൂ​ഡ​ല്‍ഹി: കൊ​റോ​ണ വൈ​റ​സ് ഭീ​തി​യി​ല്‍ ഇ​ന്ത്യ അ​ടു​ത്ത മാ​സം സൈ​പ്ര​സി​ല്‍ ന​ട​ക്കു​ന്ന ഷൂ​ട്ടിം​ഗ് ലോ​ക​ക​പ്പി​ല്‍നി​ന്നു പി​ന്മാ​റി. കൊ​റോ​ണ വൈ​റ​സ് ബാ​ധ ലോ​ക​ത്തെ കാ​യി​ക ക​ല​ണ്ട​റി​നെ മു​ഴു​വ​ന്‍ താ​റു​മാ​റാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

മാ​ര്‍ച്ച് നാ​ലു മു​ത​ല്‍ 13 വ​രെ​യാ​ണ് നി​ക്കോ​ഷ്യ​യി​ല്‍ ഷോ​ട്ട്ഗ​ണ്‍ ഷൂ​ട്ടിം​ഗ് ലോ​ക​ക​പ്പ് ന​ട​ക്കു​ന്ന​ത്. യൂ​റോ​പ്പി​ലെ പ​ല രാ​ജ്യ​ങ്ങ​ളി​ലും കൊ​റോ​ണ വൈ​റ​സ് ബാ​ധ പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ല​യി​ട​ത്തും കാ​യി​ക​മ​ത്സ​ര​ങ്ങ​ള്‍ അ​ടി​ച്ചി​ട്ട സ്റ്റേ​ഡി​യ​ങ്ങ​ളി​ലാ​ണ് ന​ട​ക്കു​ന്ന​ത്. പ​ല മ​ത്സ​ര​ങ്ങ​ളും മാ​റ്റി​വ​ച്ചി​രി​ക്കു​യാ​ണ്.

കേ​ന്ദ്ര ഏ​ജ​ന്‍സി​യു​ടെ ഉ​പ​ദേ​ശ​ത്തെ​ത്തു​ട​ര്‍ന്നാ​ണ് ഇ​ന്ത്യ പി​ന്മാ​റു​ന്ന​തെ​ന്ന് നാ​ഷ​ണ​ല്‍ റൈ​ഫി​ള്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ പ​റ​ഞ്ഞു. കൊ​റോ​ണ വൈ​റ​സ് ഭീ​തി​യാ​ണ് ഇ​ന്ത്യ പി​ന്മാ​റു​ന്ന​തി​നു​ള്ള ഏ​ക കാ​ര​ണ​മെ​ന്നും എ​ന്‍ആ​ര്‍എ​ഐ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

സൈ​പ്ര​സി​ല്‍ ഇ​തു​വ​രെ കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീക​രി​ച്ചി​ട്ടി​ല്ല. സം​ശ​യം തോ​ന്നു​ന്ന രോ​ഗി​ക​ളെ മു​ന്‍ക​രു​ത​ലെ​ന്ന നി​ല​യി​ല്‍ ശ്ര​ദ്ധി​ക്കു​ന്നു​ണ്ട്.

കൊ​റോ​ണ വൈ​റ​സ് ഭീ​ഷ​ണി​ ലോ​ക​ത്തെ പ​ല ഭാ​ഗ​ത്തു​മു​ള്ള കാ​യി​ക​മേ​ഖ​ല​യെ ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ല മ​ത്സ​ര​ങ്ങ​ളും വേ​ണ്ടെ​ന്നുവ​യ്ക്കു​ക​യോ മാ​റ്റി​വ​യ്ക്കു​ക​യോ ചെ​യ്തുക​ഴി​ഞ്ഞു.

Related posts

Leave a Comment