മുംബൈ: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ഏപ്രിൽ 15വരെ ആരംഭിക്കില്ലെന്ന് ബിസിസിഐ ഇന്നലെ അറിയിച്ചു. മാർച്ച് 29നായിരുന്നു ഐപിഎൽ ഉദ്ഘാടന മത്സരം നടക്കേണ്ടിയിരുന്നത്. പൊതുജനങ്ങളുടെ ആരോഗ്യം ബിസിസിഐ പരിഗണിക്കുന്നതായും കേന്ദ്ര കായിക മന്ത്രാലയവും വിവിധ സംസ്ഥാന സർക്കാരുകളുമായും ചർച്ച ചെയ്താണ് തീരുമാനം കൈക്കൊണ്ടതെന്നും ബിസിസിഐ വ്യക്തമാക്കി. നേരത്തേ ഐപിഎൽ മാറ്റിവയ്ക്കില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചിരുന്നു. എന്നാൽ, കൊറോണ ഭീഷണി ശക്തമായതോടെ കാണികളെ പ്രവേശിപ്പിക്കാതെ അടച്ച സ്റ്റേഡിയങ്ങളിൽ മത്സരങ്ങൾ നടത്താൻ ബിസിസിഐ പദ്ധതിയിട്ടു. എന്നാൽ, ഫ്രാഞ്ചൈസികൾ അതിനെ അനുകൂലിച്ചില്ലെന്നാണ് റിപ്പോർട്ട്. അതേസമയം, കാണികളില്ലാതെ കളി നടത്തിയാൽപോലും വിദേശ താരങ്ങളില്ലാതെ മത്സരങ്ങൾക്ക് തയാറല്ലെന്ന് ഉടമകൾ നിലപാടെടുത്തതായും സൂചനയുണ്ട്. ഐപിഎൽ ഉപേക്ഷിച്ചാൽ 10,000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഏപ്രിൽ 15 വരെ വിദേശികൾക്കുള്ള വീസകൾ കേന്ദ്ര സർക്കാർ റദ്ദാക്കിയതോടെയാണ് ഐപിഎൽ മാറ്റിവയ്ക്കാൻ ബിസിസിഐ…
Read MoreCategory: Sports
സൗരാഷ്ട്രയ്ക്കു കന്നി രഞ്ജി ട്രോഫി കിരീടം
രാജ്കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടത്തിനായുള്ള സൗരാഷ്ട്രയുടെ കാത്തിരിപ്പിന് അവസാനം. ക്യാപ്റ്റൻ ജയ്ദേവ് ഉനദ്ഘടിന്റെ അസാമാന്യ സ്പെല്ലിൽ ബംഗാളിനെ ചുരുട്ടി സൗരാഷ്ട്ര രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കി. അതോടെ മുൻ ചാന്പ്യന്മാരായ ബംഗാളിന്റെ കിരീട മോഹം പൊലിഞ്ഞു. ആദ്യ ഇന്നിംഗ്സിൽ ലീഡ് നേടിയതിന്റെ കരുത്തിലാണ് സൗരാഷ്ട്ര കിരീടം സ്വന്തമാക്കിയത്. ആറ് വിക്കറ്റ് നഷ്ടത്തിൽ 354 റണ്‍സ് എന്ന നിലയിൽ അഞ്ചാംദിനമായ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ ബംഗാളിനെ 381ൽ സൗരാഷ്ട്ര എറിഞ്ഞിട്ടു. രണ്ട് വിക്കറ്റ് വീഴ്ത്തുകയും ഒരു റണ്ണൗട്ടിൽ ഭാഗമാകുകയും ചെയ്ത ഉനദ്ഘടായിരുന്നു ബംഗാളിനെ 381ൽ ഒതുക്കിയത്. ഒന്നാം ഇന്നിംഗ്സിൽ 425 റണ്‍സ് നേടിയ സൗരാഷ്ട്രയ്ക്ക് അതോടെ 44 റണ്‍സിന്റെ ലീഡ് ലഭിച്ചു. മത്സരം സമനിലയിൽ പിരിഞ്ഞപ്പോൾ സൗരാഷ്ട്ര രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 105 റണ്‍സ് എടുത്തിരുന്നു. സ്കോർ: സൗരാഷ്ട്ര 425, 105/4. ബംഗാൾ…
Read Moreപി.വി. സിന്ധു രണ്ടാം റൗണ്ടില്‍
ബര്‍മിംങാം: ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി. സിന്ധു രണ്ടാം റൗണ്ടില്‍. നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധു അമേരിക്കയുടെ ബീവന്‍ ഷാംഗിനെ തോല്‍പ്പിച്ചു. ലോക ആറാം റാങ്കുകാരിയായ സിന്ധു എട്ടു റാങ്കുകള്‍ക്ക് പിന്നിലുള്ള അമേരിക്കന്‍ താരത്തെ 41 മിനിറ്റ് നീണ്ടപോരാട്ടത്തില്‍ 21-14, 21-17നാണ് തോല്‍പ്പിച്ചത്. ഇതില്‍ രണ്ടാം ഗെയിമില്‍ സിന്ധുവിന് അമേരിക്കന്താരത്തില്നിന്നു വലിയ വെല്ലുവിളി നേരിടേണ്ടിവന്നു. 16-16ന് ഇരുവരും ഒപ്പം നില്‍ക്കേ തുടര്‍ച്ചയായ അഞ്ച് പോയിന്റ് നേടിയ സിന്ധു മത്സരം സ്വന്തമാക്ക. ഇരുവരും കരിയറില്‍ പത്താം തവണയാണ് ഏറ്റുമുട്ടത്. ഈജയത്തോടെ സിന്ധു ഹെഡ് ടു ഹെഡില്‍ 6-4ന് മുന്നിലെത്തി.
Read Moreചരിത്രമെഴുതി അത്ലാന്ത, ലീപ്സിഗ്
വലന്‍സിയ/ലീപ്സിഗ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പുതിയ ചരിത്രമെഴുതി അത്ലാന്തയും ലീപ്സിഗും. ഇരു ക്ലബ്ബും ചരിത്രത്തില്‍ ആദ്യമായി ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. രണ്ടാം പാദ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളിലെ തകര്‍പ്പന്‍ ജയത്തോടെയാണ് ഇരു ടീമും ചരിത്രം കുറിച്ചത്. ഐലികിറ്റ് മികവില്‍ അത്ലാന്ത ജോസിപ് ഐലികിറ്റിന്റെ തകപ്പന്‍ പ്രകടനത്തിന്റെ മികവില്‍ അത്ലാന്ത രണ്ടാംപാദ മത്സരത്തില്‍ വലന്‍സിയയെ 4-3ന് തോല്‍പ്പിച്ചു. അത്ലാന്തയുടെ നാലു ഗോളും ഐലികിറ്റിന്റെ വകയായിരുന്നു. കാണികളില്ലാത്ത സ്റ്റേഡിയത്തില്‍ ഐലികിറ്റിന്റെ ഏറ്റവും മികച്ച പ്രകടനമാണ് വലന്‍സിയയുടെ ഗ്രൗണ്ടില്‍ പുറത്തുവന്നത്. ചാമ്പ്യന്‍സ് ലീഗില്‍ ഒരു മത്സരത്തില്‍ നാലു ഗോള്‍ നേടുന്ന 14-ാമത്തെയാളാണ് ഐലികിറ്റ്. കൂടാതെ ഒരു ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ നാലു ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരന്റെ റിക്കാര്‍ഡും 32 വര്‍ഷവും 41 ദിവസവും പ്രായമുള്ള സ്ലൊവേനിയന്താരം തകര്‍ത്തു. 32 വര്‍ഷവും 20 ദിവസവും പ്രായമുള്ളപ്പോഴാണ് ഇബ്രാഹിമോവിച്ച് പിഎസ്ജിക്കുവേണ്ടി ആന്റര്ലെചിറ്റിനെതിരേ നാലു…
Read Moreതുടക്കം മിന്നിക്കാൻ ടീം ഇന്ത്യ
ധര്‍മശാല: ന്യൂസിലന്‍ഡ് പര്യടനത്തിലെ മൂന്നു ഏകദിന പരമ്പരയും രണ്ടു ടെസ്റ്റ് പരമ്പരയും പൂര്‍ണമായി തോറ്റ ടീം ഇന്ത്യ വിജയവഴിയില്‍ തിരിച്ചെത്താനായി സ്വന്തം മണ്ണില്‍ ഇറങ്ങുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള മൂന്നു ഏകദിനങ്ങളുടെ ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് ധര്‍മശാലയില്‍ തുടക്കമാകും. ന്യൂസിലന്‍ഡില്‍ സംഭവിച്ച പാളിച്ചകള്‍ എല്ലാം പരിഹരിച്ച് നല്ലൊരു തുടക്കത്തിനായാണ് ഇന്ത്യ ഇറങ്ങുന്നത്. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഇന്ത്യ ടീമിലേക്കു തിരിച്ചെത്തുന്നത് നായകന് വിരാട് കോഹ് ലിക്ക് ആശ്വാസമാകും.രാജ്യത്ത്് പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസ് ഭീഷണിക്കിടയിലും ധര്‍മശാലയിലെ മഴ ഭീഷണിയിലുമാണ് ഇന്ന് മത്സരം നടക്കുന്നത്. ന്യൂസിലന്‍ഡിനോട് ഏകദിന പരമ്പരയില്‍ നേരിട്ട 3-0ന്റെ സമ്പൂര്‍ണ തോല്‍വി മറക്കാനാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. മികച്ച ഫോമിലാണ് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തിയിരിക്കുന്നത്. കഴിഞ്ഞ ആഭ്യന്തര ട്വന്റി 20 മത്സരത്തില്‍ പാണ്ഡ്യ രണ്ടു സെഞ്ചുറികളുമായി മികച്ച ഫോമിലായിരുന്നു. ഡി.വൈ. പട്ടേല്‍ കോര്‍പറേറ്റ് കപ്പിലെ പ്രകടനത്തിലൂടെ പൂര്‍ണ ആരോഗ്യവാനാണെന്നും…
Read Moreമേരി കോം ഒളിന്പിക്സിന്
അമാൻ (ജോർദാൻ): ആറ് തവണ ലോക ബോക്സിംഗ് ചാന്പ്യൻപട്ടം നേടിയ ഇന്ത്യയുടെ വനിതാ സൂപ്പർ താരം മേരി കോം 2020 ടോക്കിയോ ഒളിന്പിക്സിനുള്ള യോഗ്യത സ്വന്തമാക്കി. ഏഷ്യൻ ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ സെമിയിൽ പ്രവേശിച്ചതോടെയാണിത്. ഫിലിപ്പീൻസിന്റെ ഐറിഷ് മഗ്നോയെ കീഴടക്കിയാണ് മേരി കോം സെമിയിൽ കടന്നത്. മുപ്പത്തേഴുകാരിയായ ഇന്ത്യൻ താരം സെമിയിൽ ചൈനയുടെ യുവാൻ ചാങിനെ നേരിടും. 2012 ലണ്ടൻ ഒളിന്പിക്സിൽ മേരി കോം വെങ്കലം നേടിയിരുന്നു.
Read Moreലോകകപ്പ് യോഗ്യത മാറ്റിവച്ചു
ന്യൂഡൽഹി: 2022 ഖത്തർ ലോകകപ്പ്, 2023 ഏഷ്യൻ ചാന്പ്യൻഷിപ്പ് പോരാട്ടങ്ങൾക്കുള്ള യോഗ്യതാ ഫുട്ബോൾ മത്സരങ്ങൾ മാറ്റിവച്ചു. ഫിഫയും എഎഫ്സിയും (ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ) സംയുക്തമായാണ് ഇക്കാര്യം തീരുമാനിച്ചതും അറിയിച്ചതും. കൊറോണ വൈറസിന്റെ വ്യാപനത്തെത്തുടർന്നാണ് തീരുമാനം. ഈ മാസം ഖത്തറിനെതിരേ ഭുവനേശ്വറിൽ നടക്കേണ്ട ഇന്ത്യയുടെ മത്സരം ഉൾപ്പെടെയാണ് മാറ്റിവച്ചിരിക്കുന്നത്. 26നായിരുന്നു ഇന്ത്യ x ഖത്തർ പോരാട്ടം നടക്കേണ്ടിയിരുന്നത്. മാർച്ച് 23 മുതൽ 31വരെയും ജൂണ്‍ ഒന്ന് മുതൽ ഒന്‍പത് വരെയും നടക്കേണ്ട സൗഹൃദ മത്സരങ്ങൾ ഉൾപ്പെടെയുള്ള എല്ലാ രാജ്യാന്തര പോരാട്ടങ്ങളും മാറ്റിവച്ചു. 31 തജിക്കിസ്ഥാനെതിരേയായിരുന്നു ഇന്ത്യയുടെ സൗഹൃദ മത്സരം. ജൂണിൽ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവർക്കെതിരേയും ഇന്ത്യക്ക് മത്സരങ്ങളുണ്ടായിരുന്നു. യോഗ്യതാ മത്സരങ്ങൾ നീട്ടിയതോടെ ഇന്ത്യൻ ക്യാന്പും ഉപേക്ഷിക്കും.
Read Moreകാണികളില്ലാതെ ഒളിന്പിക് ദീപം തെളിയും
ആഥൻസ്: 2020 ടോക്കിയോ ഒളിന്പിക്സിനുള്ള ദീപം തെളിക്കൽ ചടങ്ങിൽ കാണികൾക്ക് വിലക്ക്. കൊറോണ വൈറസ് ഭീഷണിയെത്തുടർന്നാണിത്. ഗ്രീസിലെ ഒളിന്പിയയിൽ നടക്കുന്ന ദീപം തെളിക്കൽ ചടങ്ങിൽ ക്ഷണിക്കപ്പെട്ട പ്രത്യേക അതിഥികളായ 100 പേരെ മാത്രമേ പങ്കെടുപ്പിക്കൂ എന്ന് ഗ്രീക്ക് ഒളിന്പിക് കമ്മിറ്റി ഇന്നലെ അറിയിച്ചു. 1984ലെ ലോക് ആഞ്ചലസ് ഒളിന്പിക്സ് ദീപംതെളിക്കലിനുശേഷം ഇതാദ്യമായാണ് കാണികളെ ഒഴിവാക്കി ചടങ്ങ് സംഘടിപ്പിക്കുന്നത്. ഒളിന്പിക് ദീപശിഖ തെളിക്കലിന്റെ ഡ്രസ് റിഹേഴ്സലിനും മാധ്യമങ്ങളെയും കാണികളെയും ഉൾപ്പെടുത്തില്ല. നാളെയാണ് ഡ്രസ് റിഹേഴ്സൽ. 12ന് ഒളിന്പിയയിൽ ഒളിന്പിക്സ് ദീപം തെളിക്കും. ഏഴ് ദിവസത്തെ ദീപശിഖ പ്രയാണത്തിനുശേഷം 19ന് ടോക്കിയോ ഒളിന്പിക്സ് അധികൃതർക്ക് ദീപശിഖ കൈമാറും. ദീപശിഖാ പ്രയാണത്തിൽ കുട്ടികളെ പങ്കെടുപ്പിക്കില്ലെന്ന് ടോക്കിയോ ഒളിന്പിക്സ് തലവൻ യോഷിരോ മോരി കഴിഞ്ഞ ആഴ്ച അറിയിച്ചു. ഒളിന്പിക്സിനു വേദിയാകുന്ന ജപ്പാനിൽനിന്നുള്ള 340 കുട്ടികൾ ദീപശിഖ കൈമാറ്റച്ചടങ്ങുകളിൽ പങ്കെടുക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോർട്ട്. 20നാണ്…
Read Moreകൊറോണ: ഓൾ ഇംഗ്ലണ്ട് ഓപ്പണിൽനിന്നും പ്രണോയിയും സമീർ വർമയും പിൻമാറി
ന്യൂഡൽഹി: കൊറോണ വൈറസ് ഭീതിയെ തുടർന്ന് ഓൾ ഇംഗ്ലണ്ട് ഓപ്പണിൽനിന്നും ഇന്ത്യയുടെ എച്ച്.എസ് പ്രണോയി, സമീർ വർമ, സൗരഭ് വർമ എന്നിവർ പിൻവാങ്ങി. മാർച്ച് 11 ന് ആരംഭിക്കുന്ന ടൂർമെന്റിൽനിന്ന് ഇവരെ കൂടാതെ നാല് ഇന്ത്യൻ താരങ്ങൾ കൂടി പിൻമാറിയിട്ടുണ്ട്. ഡബിൾസ് താരങ്ങളായ ചിരാഗ് ഷെട്ടി, സാത്വിക്സായിരാജ്, മനു അട്ടരി, സുമേഷ് റെഡ്ഡി എന്നിവരാണ് ഇവർ. എന്നാൽ ഇന്ത്യയുടെ മുൻനിര താരങ്ങളായ പി.വി സിന്ധു, കെ. ശ്രീകാന്ത്, സായ് പ്രണീത് എന്നിവർ ടൂർണമെന്റിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. പ്രണോയ് ഗോപിനാഥ് അക്കാദമിയിൽനിന്നും നാട്ടിലേക്കു മടങ്ങിയിട്ടുണ്ട്.
Read Moreധോണിയുടെ അനുഭവജ്ഞാനം ഇന്ത്യൻ ടീമിന് നഷ്ടമാകുന്നു: കുൽദീപ് യാദവ്
മുംബൈ: എം.എസ്. ധോണിയുടെ അനുഭവജ്ഞാനം ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നഷ്ടമാകുന്നുവെന്ന് കുൽദീപ് യാദവ്. കെ.എൽ. രാഹുലും ഋഷഭ് പന്തും സ്റ്റന്പിനു പിന്നിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്പോഴും ധോണിയുടെ അനുഭവജ്ഞാനം ഇന്ത്യൻ ടീമിന് നഷ്ടമാകുകയാണ്. ധോണിക്ക് ധാരാളം അനുഭവങ്ങൾ ഉണ്ട്. ഇത് ടീമിന് ലഭിച്ചിട്ടുണ്ടെന്നും കുൽദീപ് പറഞ്ഞു. ധോണിയെ പോലെ ഒരു കളിക്കാൻ കളിക്കാതിരിക്കുന്പോൾ നഷ്ടം തോന്നു. ധോണിയുടെ പകരക്കാരനായി പന്ത് ടീമിലെത്തിയത്. എന്നാൽ അദ്ദേഹത്തിന്റെ മോശം ഫോം വിനയായി. ഇതോടെ രാഹുൽ ആ സ്ഥാനത്ത് എത്തി. ഏത് സ്ഥാനത്തും ബാറ്റിംഗിന് ഇറങ്ങാൻ തനിക്ക് സാധിക്കുമെന്ന് രാഹുൽ തെളിയിച്ചുവെന്നും യാദവ് പറഞ്ഞു. രാഹുലും പന്തും നന്നായി കളിക്കുന്നു. ഓരോ കളിക്കാരനും അവരുടെ നല്ല ദിനങ്ങളും മോശം ദിനങ്ങളും ഉണ്ട്. മോശം മത്സരങ്ങൾ ഉള്ളപ്പോൾ അവരെ പിന്തുണയ്ക്കേണ്ടത് പ്രധാനമാണെന്നും കുൽദീപ് കൂട്ടിച്ചേർത്തു.
Read More