വഡോദര: ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയിച്ചതോടെ ഏകദിന ക്രിക്കറ്റിൽ പുതിയ റിക്കാർഡ് സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. 300 ലധികം റൺസ് 20 തവണ പിന്തുടർന്ന് വിജയിച്ച ആദ്യ ടീമായിരിക്കുകയാണ് ഇന്ത്യ. ഞായറാഴ്ച നടന്ന മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം ഒരോവർ ബാക്കിനിൽക്കെ ഇന്ത്യ മറികടന്നിരുന്നു. വഡോദരയിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. സൂപ്പർ താരം വിരാട് കോഹ്ലിയുടെയും നായകൻ ശുഭ്മാൻ ഗില്ലിന്റെയും ശ്രേയസ് അയ്യരുടെ മികച്ച ഇന്നിംഗ്സുകളുടെ ബലത്തിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്. 93 റൺസെടുത്ത കോഹ്ലിയായിരുന്നു ഇന്ത്യയുടെ ടോപ്സ്കോറർ. മത്സരത്തിലെ താരമായും കോഹ്ലിയാണ്. ഗിൽ 56 റൺസും ശ്രേയസ് 49 റൺസുമാണെടുത്തത്. വിജയത്തോടെ പരമ്പരയിൽ 1-0 ത്തിന് മുന്നിലെത്താനും ഗില്ലിനും സംഘത്തിനുമായി.
Read MoreCategory: Sports
ഇന്ത്യയില്‍ കളിക്കാൻ പേടി; വേദി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഐസിസിക്ക് കത്തയച്ചു
ധാക്ക: ടി20 ലോകകപ്പില്‍ തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് കത്തയച്ചു. സുരക്ഷാ കാരണങ്ങളാല്‍ ടി20 ലോകകപ്പിനായി ടീമിനെ ഇന്ത്യയിലേക്ക് അയയ്ക്കാന്‍ കഴിയില്ലെന്ന് ബിസിബി വ്യക്തമാക്കി. ബിസിബി ഡയറക്ടര്‍മാര്‍ ഞായറാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ബിസിബിയുടെ അഭ്യര്‍ഥനയോട് ഐസിസി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐപിഎല്‍ കളിക്കുന്നതില്‍ നിന്ന് മുസ്തഫിസുര്‍ റഹ്മാനെ വിലക്കിയതിനെ തുടര്‍ന്നാണ് തീരുമാനമെന്നാണ് സൂചന. താരലേലത്തില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് മുസ്തഫിസുറിനെ ടീമിലെടുത്തിരുന്നത്. എന്നാല്‍ ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.
Read Moreഇന്ത്യന്‍ സൂപ്പര്‍ ലീഗ്: മത്സരക്രമം അടുത്തയാഴ്ച പ്രസിദ്ധീകരിക്കാൻ തീരുമാനം
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ ഇത്തവണത്തെ മത്സരക്രമം അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്, ഐഎസ്എല്‍ ഏകോപന സമിതി യോഗത്തിലാണ് തീരുമാനം. ഐഎസ്എല്‍ നടത്തിപ്പിന് ക്ലബുകള്‍ ഒരു കോടി രൂപ പങ്കാളിത്ത ഫീ നല്‍കണമെന്നും എഐഎഫ്എഫ് അറിയിച്ചു. സംപ്രേഷണ, റഫറീയിംഗ് ചെലവുകള്‍ എഐഎഫ്എഫ് വഹിക്കും. രണ്ടോ മൂന്നോ വേദികളിലായി മത്സരങ്ങള്‍ സംഘടിപ്പിക്കാനാണ് ധാരണ. ഫെബ്രുവരിയില്‍ ലീഗ് തുടങ്ങാനാണ് ആലോചന. എന്നാല്‍ പ്രധാന താരങ്ങളെല്ലാം ക്ലബ് വിടുന്നതില്‍ ആരാധകര്‍ നിരാശരാണ്. ടെണ്ടര്‍ വിളിച്ചെങ്കിലും പുതിയ സ്പോണ്‍സറെ കിട്ടാത്തതിനാല്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും ക്ലബുകളും ചേര്‍ന്നാണ് ഈ സീസണില്‍ ലീഗ് നടത്തുക. ലീഗിനെ സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സ് ഉള്‍പ്പെടെ 13 ക്ലബ്ബുകളും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് വീണ്ടും കത്ത് നല്‍കിയെങ്കിലും ഫെഡറേഷന്റെ ഭാഗത്തു നിന്ന് അനുകൂല മറുപടിയല്ല ലഭിച്ചത്. ഐഎസ്എല്‍ നടത്താന്‍ ക്ലബ്ബുകള്‍ തന്നെ പണം…
Read Moreആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ്: മാലി ക്വാർട്ടറിൽ
കാസാബ്ലാങ്ക: ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ ക്വാർട്ടറിൽ കടന്ന് മാലി. ശനിയാഴ്ച നടന്ന പ്രീക്വാർട്ടറിൽ ടൂണീഷ്യയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിലാണ് മാലി ക്വാർട്ടറിലെത്തിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേയ്ക്ക് നീണ്ടത്. മാലിക്ക് വേണ്ടി ലസൈൻ സിനായോക്കോയും ടുണീഷ്യക്ക് വേണ്ടി ഫിറാസ് ചൗവറ്റും ആണ് ഗോൾ നേടിയത്. ഷൂട്ടൗട്ടിൽ മാലി മൂന്ന് ഗോൾ ലക്ഷ്യത്തിലെത്തിച്ചപ്പോൾ ടുണീഷ്യക്ക് രണ്ട് ഗോൾ മാത്രമാണ് നേടാനായത്. ഇതോടെ മാലി മത്സരം സ്വന്തമാക്കുകയായിരുന്നു. ഈ മാസം ഒമ്പതിന് നടക്കുന്ന ക്വാർട്ടറിൽ മാലി സെനെഗലിനെ നേരിടും.
Read Moreദേശീയ ബധിര ക്രിക്കറ്റ്: ഗുജറാത്ത് ചാന്പ്യന്മാര്
തൃശൂർ: ദേശീയ ബധിര ക്രിക്കറ്റ് ചാന്പ്യൻഷിപ്പിൽ പഞ്ചാബിനെ പരാജയപ്പെടുത്തി ഗുജറാത്ത് ചാന്പ്യൻമാർ. കേരളവർമ, ഗവ. എൻജിനിയറിംഗ് കോളജ് ഗ്രൗണ്ടുകളിലായായി 26 മുതലായിരുന്നു മത്സരങ്ങൾ. ഓൾ ഇന്ത്യ സ്പോർട്സ് കൗണ്‍സിൽ ഓഫ് ദി ഡഫ് ജനറൽ സെക്രട്ടറി ജി. സുരേഷ് കുമാർ വിജയികൾക്കു ട്രോഫികളും കാഷ് പ്രൈസും നൽകി. കെ.സി. ഐസക്, മധു, ജോവാൻ, റാഫേൽ, ജോയി, എ.ജെ. ദേവസി എന്നിവർ പ്രസംഗിച്ചു. എട്ടു സംസ്ഥാനങ്ങളിൽനിന്നുള്ള ടീമുകൾ പങ്കെടുത്തു.
Read Moreകായികവും കേന്ദ്രീകൃതം: ദേശീയ കായിക ഭരണ നിയമം ഭാഗികമായി പ്രാബല്യത്തിലായി
ന്യൂഡൽഹി: പാർലമെന്റ് കഴിഞ്ഞവർഷം ഓഗസ്റ്റിൽ പാസാക്കിയ ദേശീയ കായിക ഭരണ നിയമത്തിലെ ചില വ്യവസ്ഥകൾ ഇന്നലെ പ്രാബല്യത്തിലായതായി കേന്ദ്ര കായികമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ഖോ ഖോ മുതൽ ഫുട്ബോൾ വരെയുള്ള എല്ലാ കായികമേഖലയെയും ബിസിസിഐ മുതൽ ഹോക്കി ഇന്ത്യ വരെയുള്ള മുഴുവൻ ദേശീയ സ്പോർട്സ് ഫെഡറേഷനുകളെയും തങ്ങളുടെ ഭരണനിർവഹണത്തിനു കീഴിലാക്കുന്ന ദേശീയ സ്പോർട്സ് ബോർഡിന്റെയും (എൻഎസ്ബി) കായികത്തർക്കങ്ങൾ തീർക്കാനുള്ള ദേശീയ സ്പോർട്സ് ട്രൈബ്യൂണലിന്റെയും രൂപീകരണത്തിനു വഴി തെളിച്ചാണു നിയമം ഭാഗികമായി പ്രാബല്യത്തിലായത്. നിയമത്തിലെ പല വ്യവസ്ഥകളും പല തീയതികളിലായാണു പ്രാബല്യത്തിലാകുകയെന്ന് കേന്ദ്ര കായികമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ദേശീയ സ്പോർട്സ് ബോർഡിന്റെയും ദേശീയ കായിക ട്രൈബ്യൂണലിന്റെയും രൂപീകരണം, ദേശീയ ഒളിന്പിക് സമിതി, ദേശീയ പാരാലിന്പിക് സമിതി, ദേശീയ കായിക ഫെഡറേഷനുകൾ, പ്രാദേശിക കായിക ഫെഡറേഷനുകൾ എന്നിങ്ങനെയുള്ള കായികസ്ഥാപനങ്ങളുടെ രൂപീകരണവും ഭരണനിർവഹണത്തെ സംബന്ധിക്കുന്ന നിയമച്ചട്ടക്കൂട്, അംഗീകൃത സ്പോർട്സ് ഓർഗനൈസേഷനുകൾ പ്രാബല്യത്തിലാകാനുള്ള…
Read Moreക്യാപ്റ്റൻ അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സ് വിട്ടു: ഇന്തൊനേഷ്യന്‍ ക്ലബ്ബില്‍ ചേരുമെന്ന് സൂചന
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹീറോയും ടീമിന്റെ ക്യാപ്റ്റനുമായ അഡ്രിയാൻ ലൂണ ടീം വിട്ടു. വായ്പാടിസ്ഥാനത്തില്‍ താരത്തെ കൈമാറിയതായി ബ്ലാസ്റ്റേഴ്സ് സ്ഥിരീകരിച്ചു. ഒരു വര്‍ഷത്തേക്കാണ് കരാര്‍. ഏത് ടീമിലേക്കാണ് ലൂണ മാറിയതെന്ന് ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കിയിട്ടില്ല. ഇന്തൊനേഷ്യന്‍ ക്ലബ്ബില്‍ താരം ചേരുമെന്നാണ് സൂചന. ഉറുഗ്വേ താരമായ ലൂണയ്ക്ക് 2027 വരെ ബ്ലാസ്റ്റേഴ്സുമായി കരാറുണ്ട്. മഞ്ഞപ്പടയുടെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് 33 കാരനായ അഡ്രിയാൻ ലൂണ. 87 മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനായി കളിച്ച ലൂണ 15 ഗോളുകളും നേടിയിട്ടുണ്ട്. ലൂണയുടെ കൂടുമാറ്റത്തില്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ വിമര്‍ശിച്ച് ആരാധകര്‍ രംഗത്തെത്തി.
Read Moreമിച്ചൽ മാർഷ് നയിക്കും; ടി20 ലോകകപ്പിനുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു
മെല്‍ബണ്‍: ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. സ്പിന്നർമാർക്ക് പ്രാധാന്യം നൽകികൊണ്ടുള്ള സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. ആദം സാംപ, കൂപ്പർ കൊണോലി, ഗ്ലെൻ മാക്സ്വെൽ, മാത്യു ഷോർട്ട്, മാത്യു കുനെമാൻ എന്നിവർ ടീമിൽ ഇടം പിടിച്ചു. മിച്ചൽ മാർഷാണ് ക്യാപ്റ്റൻ. ഫെബ്രുവരി 11ന് കൊളംബോയിൽ അയർലൻഡിനെതിരെയാണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം.സൂപ്പർ താരം മിച്ചൽ സ്റ്റാർക്ക് വിരമിച്ചതിനാൽ ജോഷ് ഹേസൽവുഡാണ് പേസ് നിരയുടെ കുന്തമുന. ഓസ്ട്രേലിയന്‍ ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, കൂപ്പര്‍ കൂപ്പര്‍ കൊണോലി, പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, കാമറൂണ്‍ ഗ്രീന്‍, നഥാന്‍ എല്ലിസ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുനെമാന്, ഗ്ലെന്‍ മാക്സ്വെൽ, മാത്യു ഷോര്‍ട്ട്, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാംപ.േ
Read Moreടി20 ലോകകപ്പ്; കരുത്തരെ കളത്തിലിറക്കി ഇംഗ്ലണ്ട്
ലണ്ടന്‍: ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടത്തുന്ന ടൂര്‍ണമെന്റിലേക്കുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. പരിക്കിന്റെ പിടിയിലാണെങ്കിലും സൂപ്പർ പേസർ ജോഫ്ര ആർച്ചറും ടീമിൽ ഇടംപിടിച്ചു. അഡലെയ്ഡില്‍ നടന്ന മൂന്നാം ആഷസ് ടെസ്റ്റിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് മെഡിക്കല്‍ ടീമിനൊപ്പം വിശ്രമത്തിലാണ് ആര്‍ച്ചര്‍. ഫില്‍ സാള്‍ട്ട്, ജോസ് ബട്ട്ലര്‍, ആദില്‍ റഷീദ്, ജോഫ്ര ആര്‍ച്ചർ തുടങ്ങിയ പരിചയ സമ്പന്നരായ താരങ്ങള്‍ക്കൊപ്പം യുവതാരങ്ങളും അടങ്ങുന്നതാണ് ഇംഗ്ലണ്ടിന്റെ സ്ക്വാഡ്. ലോകകപ്പിന് മുന്നോടിയായി ജനുവരി 22 മുതൽ ശ്രീലങ്കയിൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്ന പരമ്പര ഇംഗ്ലണ്ട് കളിക്കുന്നുണ്ട്. ജനുവരി 22, 24, 27 തീയതികളില്‍ കൊളംബോയിലെ ആര്. പ്രേമദാസ സ്റ്റേഡിയത്തിലാണ് ഏകദിന മത്സരങ്ങള്‍. 30, ഫെബ്രുവരി ഒന്ന്, മൂന്ന് തീയതികളിലാണ് ടി20 മത്സരങ്ങള്‍. ടി20 ലോകകപ്പിനുള്ള ടീം: ഹാരി…
Read Moreവിജയ് ഹസാരെ ട്രോഫി: ലക്ഷ്യത്തിനു മുന്നിൽ കേരളം പതറി; മധ്യപ്രദേശിനെതിരേ 47 റൺസിന്റെ തോൽവി
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ മധ്യപ്രദേശിനെതിരേ കേരളത്തിന് ദയനീയ തോൽവി. മധ്യപ്രദേശ് ഉയർത്തിയ 215 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളം 167 റൺസിന് പുറത്തായി. ഇതോടെ മധ്യപ്രദേശിന് 47 റൺസിന്റെ വിജയം സ്വന്തമാക്കി. മൂന്ന് വിക്കറ്റ് നേടിയ ശുഭം ശര്‍മ, രണ്ട് വിക്കറ്റ് വീതം നേടിയ സരന്‍ഷ് ജെയ്ന്‍, ശിവാംഗ് കുമാര്‍ എന്നിവരാണ് മധ്യപ്രദേശിന് ജയമൊരുക്കിയത്. വാലറ്റത്ത് ആഞ്ഞടിച്ച ഷറഫുദ്ദീനാണ് (42) കേരളത്തിന്റെ ടോപ് സ്കോറര്‍. അവസാന വിക്കറ്റില്‍ വിഘ്നേഷ് പുത്തൂരിനൊപ്പം ചേര്‍ന്ന് 49 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കാന്‍ ഷറഫുദ്ദീന് സാധിച്ചെങ്കിലും ടീമിനെ വിജയത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. 41-ാം ഓവറില്‍ ഷറഫുദ്ദീന് പുറത്തായി. സൽമാൻ നിസാർ (30), രോഹൻ എസ്. കുന്നുമ്മൽ (19), അങ്കിത് ശർമ (14), മുഹമ്മദ് അസ്ഹറുദ്ദീൻ (15), വിഷ്ണു വിനോദ് (20), എൻ.എം. ഷറഫുദ്ദീൻ (42) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. തുടര്‍ച്ചയായ മൂന്നാം…
Read More