മെ​സി ന​യി​ച്ചു; ബെ​റ്റി​സി​നെ കീ​ഴ​ട​ക്കി ബാ​ഴ്സ

ബാ​ഴ്‌​സ​ലോ​ണ: ലാ​ലി​ഗ ഫു​ട്‌​ബോ​ളി​ലെ റ​യ​ല്‍ ബെ​റ്റി​സി​നെ​തി​രെ ബാ​ഴ്സ​ലോ​ണ​ക്ക് വി​ജ​യം. ബെ​റ്റി​സി​നെ ര​ണ്ടി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ബാ​ഴ്സ കീ​ഴ​ട​ക്കി. സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യു​ടെ ഹാ​ട്രി​ക് അ​സി​സ്റ്റി​ന്‍റെ പി​ൻ​ബ​ല​ത്തി​ലാ​ണ് ബാ​ഴ്സ​യു​ടെ വി​ജ​യം. ഫ്ര​ങ്കീ ഡി ​ജോം​ഗ് (9), സെ​ര്‍​ജി​യോ ബ​സ്‌​ക്വ​റ്റ്‌​സ്(45+3), ക്ലെ​മെ​ന്‍റ് ലെ​ൻ​ഗ്ലെ​റ്റ്(72) എ​ന്നി​വ​രാ​ണ് ബാ​ഴ്സ​യു​ടെ ഗോ​ൾ സ്കോ​റ​ർ​മാ​ർ. സെ​ർ​ജി​യോ ക​ന​ലെ​സ്‍(6), ന​ബി​ൽ ഫെ​കി​ർ(26) എ​ന്നി​വ​ർ ബെ​റ്റി​സി​നാ​യി വ​ല​കു​ലു​ക്കി. 76-ാം മി​നി​റ്റി​ൽ ന​ബീ​ല്‍ ഫെ​കി​ർ ചു​വ​പ്പ് കാ​ര്‍​ഡ് ക​ണ്ട് പു​റ​ത്തു​പോ​യെ​ങ്കി​ലും കൂ​ടു​ത​ൽ ഗോ​ൾ വ​ഴ​ങ്ങാ​തെ ബെ​റ്റി​സ് പി​ടി​ച്ചു​നി​ന്നു. 23 മ​ത്സ​ര​ങ്ങ​ളി​ൽ 49 പോ​യി​ന്‍റാ​ണ് ബാ​ഴ്സ​യ്ക്ക്. ഒ​ന്നാ​മ​തു​ള്ള റ​യ​ലി​നെ​ക്കാ​ൾ മൂ​ന്നു പോ​യി​ന്‍റ് മാ​ത്രം പി​ന്നി​ലാ​ണ് ബാ​ഴ്സ​ലോ​ണ. ഞാ​യ​റാ​ഴ്ച രാ​ത്രി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​സാ​സു​ന​യെ 4-1ന് ​റ​യ​ൽ ത​ക​ർ​ത്തി​രു​ന്നു.

Read More

കൊ​​റോ​​ണ വൈ​​റ​​സ് ഭീ​​ഷ​​ണി​​ ; ചൈ​​നീ​​സ് പ​​ര്യ​​ട​​നം ഇ​​ന്ത്യ റ​​ദ്ദാ​​ക്കി

കൊ​​റോ​​ണ വൈ​​റ​​സ് ഭീ​​ഷ​​ണി​​യെ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ത്യ​​ൻ വ​​നി​​താ ഹോ​​ക്കി ടീ​​മി​​ന്‍റെ ചൈ​​നീ​​സ് പ​​ര്യ​​ട​​നം റ​​ദ്ദാ​​ക്കി. മാ​​ർ​​ച്ച് 14 മു​​ത​​ൽ 25 വ​​രെ​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ ചൈ​​നീ​​സ് പ​​ര്യ​​ട​​നം. ടോ​​ക്കി​​യോ 2020 ഒ​​ളി​​ന്പി​​ക്സി​​ന്‍റെ മു​​ന്നൊ​​രു​​ക്ക​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ആ​​യി​​രു​​ന്നു പ​​ര​​ന്പ​​ര നി​​ശ്ച​​യി​​ച്ചി​​രു​​ന്ന​​ത്. പ​​ര്യ​​ട​​നം റ​​ദ്ദാ​​ക്കി​​യ​​ത് ഇ​​ന്ത്യ​​യു​​ടെ ഒ​​ളി​​ന്പി​​ക്സ് ഒ​​രു​​ക്ക​​ങ്ങ​​ളെ ബാ​​ധി​​ക്കും. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഭു​​വ​​നേ​​ശ്വ​​റി​​ൽ ന​​ട​​ന്ന ഒ​​ളി​​ന്പി​​ക്സ് യോ​​ഗ്യ​​ത മ​​ത്സ​​ര​​ത്തി​​ൽ അ​​മേ​​രി​​ക്ക​​യെ തോ​​ൽ​​പ്പി​​ച്ചാ​​ണ് ഇ​​ന്ത്യ ടോ​​ക്കി​​യോ ബ​​ർ​​ത്ത് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ച​​രി​​ത്ര​​ത്തി​​ൽ ഇ​​ത് മൂ​​ന്നാം ത​​വ​​ണ​​മാ​​ത്ര​​മാ​​ണ് ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ ഒ​​ളി​​ന്പി​​ക്സി​​ന് യോ​​ഗ്യ​​ത നേ​​ടു​​ന്ന​​ത്.

Read More

അ​ഗ്യൂ​റോ വീ​ണ്ടും റി​ക്കാ​ർ​ഡ് നേ​ട്ട​ത്തി​ൽ; ജ​നു​വ​രി​യി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​ന്‍

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ജ​നു​വ​രി മാ​സ​ത്തെ ഏ​റ്റ​വും മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള പു​ര​സ്കാ​രം മാ​ഞ്ച​സ്റ്റ​ർ സി​റ്റി താ​രം സെ​ർ​ജി​യോ അ​ഗ്യൂ​റോ സ്വ​ന്ത​മാ​ക്കി. പ്രീ​മി​യ​ർ ലീ​ഗ് ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ നേ​ടു​ന്ന വി​ദേ​ശ​താ​ര​മെ​ന്ന റി​ക്കാ​ർ​ഡ് പേ​രി​ലാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പു​ര​സ്കാ​ര നേ​ട്ടം. ക​ഴി​ഞ്ഞ​മാ​സം മൂ​ന്നു മ​ത്സ​ര​ത്തി​ൽ ആ​റു ഗോ​ളു​ക​ളും ഒ​രു അ​സി​സ്റ്റു​മാ​ണ് അ​ദ്ദേ​ഹം നേ​ടി​യ​ത്. ക​രി​യ​റി​ൽ ഏ​ഴാം ത​വ​ണ​യാ​ണ് അ​ഗ്യൂ​റോ ലീ​ഗി​ൽ “പ്ലെ​യ​ര്‍ ഓ​ഫ് ദ ​മ​ന്ത്’ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. ഇ​തോ​ടെ ഈ ​പു​ര​സ്കാ​രം ഏ​റ്റ​വു​മ​ധി​കം സ്വ​ന്ത​മാ​ക്കു​ന്ന താ​ര​മെ​ന്ന റി​ക്കാ​ർ​ഡും അ​ർ​ജ​ന്‍റീ​ന​ൻ താ​രം അ​ഗ്യൂ​റോ സ്വ​ന്തം പേ​രി​ലാ​ക്കി. ഹാ​രി കെ​യ്ൻ, സ്റ്റീ​വ​ൻ ജെ​റാ​ർ​ഡ് എ​ന്നി​വ​രെ​യാ​ണ് താ​രം പി​ന്ത​ള്ളി​യ​ത്. ഇ​വ​ർ ആ​റു ത​വ​ണം വീ​തം ഈ ​അ​വാ​ർ​ഡ് നേ​ടി​യി​ട്ടു​ണ്ട്. നേ​ര​ത്തെ, ഫ്രാ​ൻ​സി​ന്‍റെ തി​യ​റി ഹെ​ൻ​റി​യെ മ​റി​ക​ട​ന്നാ​യി​രു​ന്നു ഏ​റ്റ​വും മി​ക​ച്ച വി​ദേ​ശ ഗോ​ൾ​വേ​ട്ട​ക്കാ​ര​നെ​ന്ന നേ​ട്ടം അ​ഗ്യൂ​റോ സ്വ​ന്ത​മാ​ക്കി​യ​ത്. സ്വ​ദേ​ശ താ​ര​ങ്ങ​ളെ​ക്കൂ​ടി പ​രി​ഗ​ണി​ച്ചാ​ൽ…

Read More

സമനില വിട്ടൊരു കളിയില്ല; കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സി​ന് ആ​റാം സ​മ​നി​ല

ഗോ​ഹ​ട്ടി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ സ​മ​നി​ല കൈ​വി​ടാ​തെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. പ്ലേ ​ഓ​ഫ് സാ​ധ്യ​ത​ക​ൾ അ​വ​സാ​നി​ച്ച ബ്ലാ​സ്റ്റേ​ഴ്സും നോ​ർ​ത്ത് ഈ​സ്റ്റും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​രം ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു. സീ​സ​ണി​ലെ ആ​റാം സ​മ​നി​ല വ​ഴ​ങ്ങി​യ ബ്ലാ​സ്റ്റേ​ഴ്സ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ എ​ട്ടാ​മ​ത് തു​ട​രു​ന്നു. ഫോ​മി​ല​ല്ലാ​ത്ത ഗോ​ൾ കീ​പ്പ​ർ ടി.​പി.​ര​ഹ​നേ​ഷി​ന് പ​ക​രം ബി​ലാ​ൽ ഖാ​നാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ വ​ല കാ​ത്ത​ത്. ഇ​രു​ടീ​മും ക​ടു​ത്ത പോ​രാ​ട്ടം പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ഗോ​ൾ നേ​ടാ​നാ​യി​ല്ല. ബ്ലാ​സ്റ്റേ​ഴ്സും നോ​ർ​ത്ത് ഈ​സ്റ്റും ത​മ്മി​ലു​ള്ള ആ​ദ്യ പോ​രാ​ട്ട​വും സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചി​രു​ന്നു. ലീ​ഗി​ൽ 16 മ​ത്സ​ര​ങ്ങ​ളി​ൽ 15 പോ​യി​ന്‍റാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​നു​ള്ള​ത്. ഒ​മ്പ​താം സ്ഥാ​ന​ത്തു​ള്ള നോ​ർ​ത്ത് ഈ​സ്റ്റി​ന് 14 മ​ത്സ​ര​ങ്ങ​ളി​ൽ 12 പോ​യി​ന്‍റു​ണ്ട്. 16 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 33 പോ​യി​ന്‍റു​മാ​യി എ​ഫ്സി ഗോ​വ​യാ​ണ് ലീ​ഗി​ന്‍റെ ത​ല​പ്പ​ത്ത്.

Read More

എം​​ബാ​​പ്പെ ക​​ലി​​പ്പി​​ലാ​​ണ്

പാ​​രീ​​സ്: ഫ്ര​​ഞ്ച് ഫു​​ട്ബോ​​ൾ താ​​രം കൈ​​ലി​​യ​​ൻ എം​​ബാ​​പ്പെ ലീ​​ഗ് വ​​ണ്‍ ക്ല​​ബ്ബാ​​യ പി​​എ​​സ്ജി​​യി​​ൽ അ​​ത്ര സു​​ഖ​​ത്തി​​ല​​ല്ല ക​​ഴി​​യു​​ന്ന​​തെ​​ന്ന് പ്രാ​​ദേ​​ശി​​ക മാ​​ധ്യ​​മ​​ങ്ങ​​ൾ. പ​​രി​​ശീ​​ല​​ക​​ൻ തോ​​മ​​സ് ടു​​ഷെ​​ലും എം​​ബാ​​പ്പെ​​യും ത​​മ്മി​​ലു​​ള്ള ത​​ർ​​ക്കം തു​​ട​​രു​​ന്നു​​വെ​​ന്നും താ​​രം ക്ല​​ബ് വി​​ട്ടേ​​ക്കു​​മെ​​ന്നും ഫ്ര​​ഞ്ച് മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. ഫ്ര​​ഞ്ച് ലീ​​ഗി​​ൽ ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​നി​​ടെ ട​​ച്ച് ലൈ​നി​​ൽ ടു​​ഷ​​ലി​​നോ​​ട് ഇ​​ട​​ഞ്ഞ എം​​ബാ​​പ്പെ, സം​​ഭ​​വ​​ത്തി​​ൽ ഇ​​തു​​വ​​രെ മാ​​പ്പ് ചോ​​ദി​​ച്ചി​​ല്ലെ​​ന്നാ​​ണ് സൂ​​ച​​ന. മോ​​ണ്‍​പി​​ല്ല​​റി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നി​​ടെ എം​​ബാ​​പെ​​യെ പി​​ൻ​​വ​​ലി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു ത​​ർ​​ക്കം. പ്ര​​ശ്ന പ​​രി​​ഹാ​​ര​​ത്തി​​നാ​​യി ക്ല​​ബ് സ്പോ​​ർ​​ട്ടിം​​ഗ് ഡ​​യ​​റ​​ക്ട​​ർ മു​​ൻ​​കൈ​​യെ​​ടു​​ത്തെ​​ങ്കി​​ലും പൂ​​ർ​​ണ​​മാ​​യി ഫ​​ലം ക​​ണ്ടി​​ല്ലെ​​ന്നാ​​ണ് വി​​വ​​രം. താ​​ര​​ത്തെ റാ​​ഞ്ചാ​​ൻ സ്പാ​​നി​​ഷ് ക്ല​​ബ്ബാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡ് രം​​ഗ​​ത്തു​​ണ്ട്.

Read More

മാ​​ക്സ്‌​വെ​​ൽ മ​​ട​​ങ്ങി​​യെ​​ത്തി

മാ​​ന​​സി​​ക പി​​രി​​മു​​റു​​ക്ക​​ത്തെ​​ത്തു​​ട​​ർ​​ന്ന് ക്രി​​ക്ക​​റ്റി​​ൽ​​നി​​ന്ന് ഇ​​ട​​വേ​​ള​​യെ​​ടു​​ത്തി​​രു​​ന്ന ഓ​​ൾ റൗ​​ണ്ട​​ർ ഗ്ലെ​​ൻ മാ​​ക്സ്‌​വെ​​ൽ ഓ​​സ്ട്രേ​​ലി​​യ​​ൻ ടീ​​മി​​ൽ മ​​ട​​ങ്ങി​​യെ​​ത്തി. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പ​​ര്യ​​ട​​ന​​ത്തി​​നു​​ള്ള ഏ​​ക​​ദി​​ന, ട്വ​​ന്‍റി-20 ടീ​​മി​​ലേ​​ക്കാ​​ണ് മാ​​ക്സ്‌​വെ​​ല്ലി​​നെ ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ തി​​രി​​ച്ചു​​വി​​ളി​​ച്ച​​ത്. ബി​​ഗ് ബാ​​ഷ് ട്വ​​ന്‍റി-20​​യി​​ൽ മെ​​ൽ​​ബ​​ണ്‍ സ്റ്റാ​​ർ​​സി​​നാ​​യി പു​​റ​​ത്തെ​​ടു​​ത്ത പ്ര​​ക​​ട​​ന​​മാ​​ണ് മാ​​ക്സ്‌​വെ‌​​ല്ലി​​ന് തു​​ണ​​യാ​​യ​​ത്. 43.22 ശ​​രാ​​ശ​​രി​​യി​​ൽ 389 റ​​ണ്‍​സ് മാ​​ക്സ്‌​വെ​​ൽ നേ​​ടി​​യി​​രു​​ന്നു. അ​​തേ​​സ​​മ​​യം, ബി​​ഗ് ബാ​​ഷ് ലീ​​ഗി​​ലെ ഉ​​യ​​ർ​​ന്ന റ​​ണ്‍​വേ​​ട്ട​​ക്കാ​​ര​​നാ​​യ മാ​​ർ​​ക്ക​​സ് സ്റ്റോ​​യി​​നി​​സി​​നെ ടീ​​മി​​ലെ​​ടു​​ത്തി​​ല്ല. സ്റ്റോ​​യി​​നി​​സ് 55.63 ശ​​രാ​​ശ​​രി​​യി​​ൽ 612 റ​​ണ്‍​സ് നേ​​ടി​​യി​​രു​​ന്നു. ഫെ​​ബ്രു​​വ​​രി 21നാ​​ണ് പ​​ര​​ന്പ​​ര ആ​​രം​​ഭി​​ക്കു​​ക.

Read More

കുട്ടികളും കിടുവ; പാ​ക്കി​സ്ഥാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ ഫൈ​ന​ലി​ൽ

പോ​ചെ​ഫ്സ്ട്രൂം (ദ​ക്ഷി​ണാ​ഫ്രി​ക്ക): അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ പാ​ക്കി​സ്ഥാ​നെ അ​നാ​യാ​സം വീ​ഴ്ത്തി ഇ​ന്ത്യ ഫൈ​ന​ലി​ൽ. പാ​ക്കി​സ്ഥാ​നെ 10 വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ​ൻ കു​ട്ടി​ക​ൾ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 176 റ​ൺ‌​സ് വി​ജ​യ​ല​ക്ഷ്യം വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 88 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ഇ​ന്ത്യ മ​റി​ക​ട​ന്നു. ഇ​ന്ത്യ​യു​ടെ ഓ​പ്പ​ണ​ർ​മാ​രാ​യ യ​ശ​സ്വി ജ​യ്സ്വാ​ൾ (105) സെ​ഞ്ചു​റി​യും ദി​വ്യാ​ന്‍​ഷ് സ​ക്സേ​ന​യ്ക്ക് (59) അ​ര്‍​ദ്ധ​സെ​ഞ്ചു​റി​യും നേ​ടി പു​റ​ത്താ​കാ​തെ നി​ന്നു. 113 പ​ന്തി​ൽ എ​ട്ട് ഫോ​റും നാ​ല് സി​ക്സ​റു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു ലോ​ക​ക​പ്പി​ലെ ക​ന്നി സെ​ഞ്ചു​റി കു​റി​ച്ച യ​ശ​സ്വി​യു​ടെ ഇ​ന്നിം​ഗ്സ്. 99 പ​ന്തു​ക​ൾ‌ നേ​രി​ട്ട് യ​ശ്വ​സി​ക്ക് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി​യ ദി​വ്യാ​ന്‍​ഷ് നാ​ല് ത​വ​ണ പ​ന്ത് അ​തി​ർ​ത്തി ക​ട​ത്തി. പാ​ക്കി​സ്ഥാ​ന്‍റെ ആ​മി​ർ അ​ലി​യെ സി​ക്സ​റി​ന് പ​റ​ത്തി​യാ​ണ് യ​ശ​സ്വി സെ​ഞ്ചു​റി തി​ക​ച്ച​തും വി​ജ​യ​റ​ൺ കു​റി​ച്ച​തും. ഈ ​ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ൻ താ​ര​ത്തി​ന്‍റെ ആ​ദ്യ സെ​ഞ്ചു​റി കൂ​ടി​യാ​ണ് യ​ശ്വ​സി​യു​ടേ​ത്. അ​ണ്ട​ർ 19…

Read More

ധോ​​ണി​​ക്കു മ​​ട​​ങ്ങി​​വ​​ര​​വ് അ​​സാ​​ധ്യം: ക​​പി​​ൽ ദേ​വ്

ന്യൂ​​ഡ​​ൽ​​ഹി: ദീ​​ർ​​ഘ​​നാ​​ളാ​​യി ക്രി​​ക്ക​​റ്റി​​ൽനി​​ന്ന് വി​​ട്ടു​​നി​​ൽ​​ക്കു​​ന്ന​​തി​​നാ​​ൽ എം.​​എ​​സ്. ധോ​​ണി​​ക്ക് ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ലേ​​ക്ക് ഇ​​നി​​യൊ​​രു മ​​ട​​ങ്ങി​​വ​​ര​​വ് സാ​​ധ്യ​​മ​​ല്ലെ​​ന്ന് മു​​ൻ താ​​രം ക​​പി​​ൽ ദേ​​വ്. ദീ​​ർ​​ഘ​​കാ​​ലം ക്രി​​ക്ക​​റ്റി​​ൽ​നി​​ന്ന് വി​​ട്ടു​​നി​​ന്നശേ​​ഷം പെ​​ട്ടെ​​ന്ന് ഒ​​രു ദി​​വ​​സം തി​​രി​​ച്ചു​​വ​​രാ​​മെ​​ന്ന് ക​​രു​​ത​​രു​​ത്. ഐ​​പി​​എ​​ൽ വ​​രു​​ന്നു​​ണ്ട്, അ​​തി​​ലെ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഫോം ​​പ്ര​​ധാ​​ന​​മാ​​ണ്. രാ​​ജ്യ​​ത്തി​​ന് എ​​ന്താ​​ണ് ന​​ല്ല​​തെ​​ന്ന് സെ​​ല​​ക്ട​​ർ​​മാ​​ർ ചി​​ന്തി​​ക്ക​​ണം- ക​​പി​​ൽ ദേവ് പ​​റ​​ഞ്ഞു.

Read More

പെ​​പ്പി​​നെ മൗ​​റീ​​ഞ്ഞോ പൂ​​ട്ടി

ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ പെ​​പ് ഗ്വാ​​ർ​​ഡി​​യോ​​ള​​യു​​ടെ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യെ ഹൊ​​സെ മൗ​​റീ​​ഞ്ഞോ​​യു​​ടെ ടോ​​ട്ട​​നം കീ​​ഴ​​ട​​ക്കി. ടോ​​ട്ട​​ന​​ത്തി​​ന്‍റെ ഹോം ​​ഗ്രൗ​​ണ്ടി​​ൽ 2-0ന് ​​ആ​​യി​​രു​​ന്നു മൗ​​റീ​​ഞ്ഞോ​​യു​​ടെ കു​​ട്ടി​​ക​​ളു​​ടെ ജ​​യം. സ്റ്റീ​​വ​​ൻ ബെ​​ർ​​ഗ് വി​​ഞ്ച് (63), സ​​ണ്‍ ഹ്യൂ​​ങ് മി​​ൻ (71) എ​​ന്നി​​വ​​രു​​ടെ വ​​ക​​യാ​​യി​​രു​​ന്നു ടോ​​ട്ട​​ന​​ത്തി​​ന്‍റെ ഗോ​​ളു​​ക​​ൾ. 2016 ഒ​​ക്ടോ​​ബ​​റി​​നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് ടോ​​ട്ട​​നം സി​​റ്റി​​യെ കീ​​ഴ​​ട​​ക്കു​​ന്ന​​ത്. അ​​ന്നും ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ 2-0ന് ​​ആ​​യി​​രു​​ന്നു ടോ​​ട്ട​​ന​​ത്തി​​ന്‍റെ ജ​​യം. ഈ ​​സീ​​സ​​ണി​​ൽ സി​​റ്റി​​യു​​ടെ ആ​​റാം തോ​​ൽ​​വി​​യാ​​ണ്. പെ​​പ് ഗ്വാ​​ർ​​ഡി​​യോ​​ള​​യ്ക്കെ​​തി​​രേ വി​​വി​​ധ ലീ​​ഗു​​ക​​ളി​​ലാ​​യി ഹൊ​​സെ മൗ​​റീ​​ഞ്ഞോ​​യു​​ടെ ആ​​റാം ജ​​യ​​മാ​​യി​​രു​​ന്നു. ഗ്വാ​​ർ​​ഡി​​യോ​​ള​​യു​​ടെ പ​​രി​​ശീ​​ല​​ന​​ത്തി​​ലി​​റ​​ങ്ങു​​ന്ന ടീ​​മി​​നെ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത് ജ​​ർ​​ഗ​​ൻ ക്ലോ​​പ്പി​​ന്‍റെ (എ​​ട്ട്) ശി​​ക്ഷ​​ണ​​ത്തി​​ലു​​ള്ള ടീ​​മാ​​ണ്. നാ​​ല് വ്യ​​ത്യ​​സ്ത ടീ​​മു​​ക​​ൾ​​ക്കൊ​​പ്പം (ഇ​​ന്‍റ​​ർ മി​​ലാ​​ൻ, റ​​യ​​ൽ മാ​​ഡ്രി​​ഡ്, മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ്, ടോ​​ട്ട​​നം) ഗ്വാ​​ർ​​ഡി​​യോ​​ള​​യു​​ടെ ശി​​ക്ഷ​​ണ​​ത്തി​​ലു​​ള്ള ടീ​​മു​​ക​​ളെ കീ​​ഴ​​ട​​ക്കി​​യെ​​ന്ന​​തും മൗ​​റീ​​ഞ്ഞോ​​യു​​ടെ നേ​​ട്ട​​മാ​​ണ്. ലീ​​ഗി​​ൽ 25 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 73…

Read More

ആ ​​ചി​​ത്രം സ്ക്രീ​​ൻ​ സേ​​വ​​ർ…ആ​​ന​​ന്ദ് മ​​ഹീ​​ന്ദ്ര

ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ അ​​വ​​സാ​​ന ട്വ​​ന്‍റി-20 മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ മ​​ല​​യാ​​ളി താ​​രം സ​​ഞ്ജു വി. ​​സാം​​സ​​ണ്‍ ബൗ​​ണ്ട​​റി ലൈ​​നി​​നു പു​​റ​​ത്തേ​​ക്ക് ഡൈ​​വ് ചെ​​യ്ത് സി​​ക്സ​​ർ ര​​ക്ഷ​​പ്പെ​​ടു​​ത്തി​​യ​​തി​​ന്‍റെ ചി​​ത്രം പ്ര​​മു​​ഖ വ്യ​​വ​​സാ​​യി​​യാ​​യ ആ​​ന​​ന്ദ് മ​​ഹീ​​ന്ദ്ര സ്ക്രീ​​ൻ സേ​​വ​​ർ ആ​​ക്കി. ത​​ന്‍റെ ത​​ക​​ർ​​പ്പ​​ൻ ഫീ​​ൽ​​ഡിം​​ഗ് ദൃ​​ശ്യം സ്ക്രീ​​ൻ സേ​​വ​​റാ​​ക്കി​​യ ആ​​ന​​ന്ദ് മ​​ഹീ​​ന്ദ്ര​​യ്ക്ക് സ​​ഞ്ജു സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ലൂ​​ടെ ന​​ന്ദി അ​​റി​​യി​​ച്ചു. ആ​​ളു​​ക​​ൾ​​ക്ക് പ്ര​​ചോ​​ദ​​ന​​മാ​​കു​​ന്ന ചി​​ത്ര​​ങ്ങ​​ളും വീ​​ഡി​​യോ​​ക​​ളു​​മെ​​ല്ലാം സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പ​​ങ്കു​​വ​​യ്ക്കു​​ന്ന​​ത് ആ​​ന​​ന്ദ് മ​​ഹീ​​ന്ദ്ര​​യു​​ടെ പ​​തി​​വാ​​ണ്. ഇ​​ന്ന​​ലെ സ​​ഞ്ജു​​വി​​ന്‍റെ ചി​​ത്രം പ​​ങ്കു​​വ​​ച്ച ആ​​ന​​ന്ദ് മ​​ഹീ​​ന്ദ്ര, ഈ ​​ആ​​ഴ്ച ത​​ന്‍റെ സ്ക്രീ​​ൻ സേ​​വ​​ർ ഇ​​താ​​യി​​രി​​ക്കു​​മെ​​ന്ന് ട്വീ​​റ്റ് ചെ​​യ്തു.

Read More