ബംഗ്ലാ കയ്യാങ്കളിയിൽ പുലിവാൽ

അ​​ണ്ട​​ർ 19 ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ ക​​ഴി​​ഞ്ഞ ത​​വ​​ണ​​ത്തെ ചാ​​ന്പ്യ​​ൻ​​മാ​​രാ​​യ ഇ​​ന്ത്യ​​യെ തോ​​ൽ​​പി​​ച്ച് ക​​ന്നി ഐ​​സി​​സി കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ ബം​​ഗ്ലാ​​ദേ​​ശ് താ​​ര​​ങ്ങ​​ൾ മൈ​​താ​​ന​​ത്ത് കാ​​ട്ടി​​ക്കൂ​​ട്ടി​​യ സം​​ഭ​​വ​​ങ്ങ​​ൾ വി​​വാ​​ദ​​മാ​​യി.

ഇ​​ന്ത്യ​​ൻ ക​​ളി​​ക്കാ​​രു​​ടെ തോ​​ളി​​ലി​​ടി​​ച്ചും ഉ​​ന്തി​​യും ത​​ള്ളി​​യു​​മാ​​യി​​രു​​ന്നു ബം​​ഗ്ലാ​​ദേ​​ശ് താ​​ര​​ങ്ങ​​ളു​​ടെ വി​​ജ​​യാ​​ഘോ​​ഷം. സം​​ഭ​​വ​​ത്തി​​ൽ ഐ​​സി​​സി അ​​ന്വേ​​ഷ​​ണം ഉ​​ണ്ടാ​​കു​​മെ​​ന്ന് ഇ​​ന്ത്യ​​ൻ ടീം ​​മാ​​നേ​​ജ​​ർ അ​​നി​​ൽ പ​​ട്ടേ​​ൽ വ്യ​​ക്ത​​മാ​​ക്കി. ബം​​ഗ്ലാ താ​​ര​​ങ്ങ​​ൾ ക​​യ്യാ​​ങ്ക​​ളി​​ക്ക് മു​​തി​​ർ​​ന്ന​​തോ​​ടെ രൂ​​ക്ഷ​​മാ​​യ വാ​​ക്പോ​​രു​​ണ്ടാ​​യി. അം​​പ​​യ​​ർ​​മാ​​ർ ഇ​​ട​​പെ​​ട്ടാ​​ണ് രം​​ഗം ശാ​​ന്ത​​മാ​​ക്കി​​യ​​ത്.

എ​​ന്താ​​ണ് സ​​ത്യ​​ത്തി​​ൽ സം​​ഭ​​വി​​ച്ച​​ത് എ​​ന്ന് ഞ​​ങ്ങ​​ൾ​​ക്ക് കൃ​​ത്യ​​മാ​​യി അ​​റി​​യി​​ല്ല. എ​​ല്ലാ​​വ​​രും ഞെട്ടിത്ത​​രി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. മ​​ത്സ​​ര​​ത്തി​​ന്‍റെ അ​​വ​​സാ​​ന നി​​മി​​ഷ​​ങ്ങ​​ളു​​ടെ വീ​​ഡി​​യോ ഐ​​സി​​സി പ​​രി​​ശോ​​ധി​​ച്ച് ന​​ട​​പ​​ടി​​യെ​​ടു​​ക്കും. മാ​​ച്ച് റ​​ഫ​​റി ഗ്രേം ​​ല​​ബ്രോ​​യ് മാ​​പ്പു പ​​റ​​ഞ്ഞു. സം​​ഭ​​വം ഐ​​സി​​സി ഗൗ​​ര​​വ​​മാ​​യി കാ​​ണു​​മെ​​ന്ന് അ​​ദ്ദേ​​ഹം അ​​റി​​യി​​ച്ചു- അ​​നി​​ൽ പ​​ട്ടേ​​ൽ പ​​റ​​ഞ്ഞു.

ബം​​ഗ്ല താ​​ര​​ങ്ങ​​ളു​​ടേ​​ത് വൃ​​ത്തി​​കെ​​ട്ട പെ​​രു​​മാ​​റ്റ​​മാ​​ണെ​​ന്നും ഒ​​രി​​ക്ക​​ലും അം​​ഗീ​​ക​​രി​​ക്കാ​​നാ​​വി​​ല്ലെ​​ന്നും ഇ​​ന്ത്യ​​ൻ നാ​​യ​​ക​​ൻ പ്രി​​യം ഗാ​​ർ​​ഗ് മ​​ത്സ​​ര​​ശേ​​ഷം വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു.എ​​ന്താ​​ണ് സം​​ഭ​​വി​​ച്ച​​ത് എ​​ന്ന് എ​​നി​​ക്ക​​റി​​യി​​ല്ല, എ​​ന്താ​​ണ് സം​​ഭ​​വി​​ക്കു​​ന്ന​​ത് എ​​ന്ന് ആ​​രാ​​ഞ്ഞു​​മി​​ല്ല.

ഇ​​തൊ​​രു ഫൈ​​ന​​ലാ​​ണെ​​ന്നും വൈ​​കാ​​രി​​ക പ്ര​​ക​​ട​​ന​​ങ്ങ​​ൾ ഉ​​ണ്ടാ​​കു​​മെ​​ന്നും എ​​ല്ലാ​​വ​​ർ​​ക്കു​​മ​​റി​​യാം. യു​​വ​​താ​​ര​​ങ്ങ​​ൾ എ​​ന്ന നി​​ല​​യി​​ൽ ഇ​​ത് സം​​ഭ​​വി​​ക്ക​​രു​​താ​​യി​​രു​​ന്നു. ഏ​​ത് ഘ​​ട്ട​​ത്തി​​ലും സാ​​ഹ​​ച​​ര്യ​​ത്തി​​ലും എ​​തി​​രാ​​ളി​​ക​​ളെ ബ​​ഹു​​മാ​​നി​​ക്കേ​​ണ്ട​​തു​​ണ്ട്- ബം​​ഗ്ലാ​​ദേ​​ശ് ക്യാ​​പ്റ്റ​​ൻ അ​​ക്ബ​​ർ അ​​ലി​​യു​​ടെ പ്ര​​തി​​ക​​ര​​ണം ഇ​​താ​​യി​​രു​​ന്നു.

Related posts

Leave a Comment