ലെ​​വ​​ൻഡോവ്സ്കിക്കും കു​​ട്ടീ​​ഞ്ഞോ​​യ്ക്കും റി​​ക്കാ​​ർ​​ഡ്

മ്യൂ​​ണി​​ക്ക്: ജ​​ർ​​മ​​ൻ ബു​​ണ്ട​​സ് ലി​​ഗ ഫു​​ട്ബോ​​ളി​​ൽ ഗ്ലാ​മ​​ർ ക്ല​​ബ്ബാ​​യ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്ക് 4-0ന് ​​എ​​ഫ്സി കൊ​​ളോ​​ണി​​നെ കീ​​ഴ​​ട​​ക്കി. മ​​ത്സ​​ര​​ത്തി​​ൽ ര​​ണ്ട് ഗോ​​ൾ നേ​​ടി​​യ ലെ​​വ​​ൻ​​ഡോ​​വ്സ്കി​​യും (മൂ​​ന്ന്, 48 മി​​നി​​റ്റു​​ക​​ൾ) ഒ​​രു ഗോ​​ൾ നേ​​ടി​​യ ഫി​​ലി​​പ്പെ കു​​ട്ടീ​​ഞ്ഞോ​​യും (62-പെ​​ന​​ൽ​​റ്റി) റി​​ക്കാ​​ർ​​ഡ് ബു​​ക്കി​​ൽ ഇ​​ടം​​നേ​​ടി. ബ​​യേ​​ണി​​നാ​​യി കു​​ടീ​​ഞ്ഞോ​​യു​​ടെ ആ​​ദ്യ ഗോ​​ളാ​​യി​​രു​​ന്നു. ആ​​ദ്യ അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഏ​​റ്റ​​വും അ​​ധി​​കം ഗോ​​ളെ​​ന്ന 51 വ​​ർ​​ഷം പ​​ഴ​​ക്ക​​മു​​ള്ള റി​​ക്കാ​​ർ​​ഡി​​നൊ​​പ്പ​​മാ​​ണ് ലെ​​വ​​ൻ​​ഡോ​​വ്സ്കി (ഒന്പത്) എ​​ത്തി​​യ​​ത്. 1967-68 സീ​​സ​​ണി​​ൽ ബൊ​​റൂ​​സി​​യ മോ​​യെ​​ൻ​​ച​​ൻ​​ഗ്ലാ​​റ്റ്ബാ​​ക്സി​​ന്‍റെ പീ​​റ്റ​​ർ മേ​​യ​​റി​​ന്‍റെ പേ​​രി​​ലാ​​യി​​രു​​ന്നു റി​​ക്കാ​​ർ​​ഡ്. ഇം​​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ്, ലാ ​​ലി​​ഗ, സീ​​രി എ, ​​ബു​​ണ്ട​​സ് ലി​​ഗ എ​​ന്നീ നാ​​ല് ലീ​​ഗു​​ക​​ളി​​ലും ഗോ​​ൾ നേ​​ടു​​ന്ന അ​​ഞ്ചാ​​മ​​ത്തെ മാ​​ത്രം താ​​ര​​മാ​​ണ് കു​​ട്ടീ​​ഞ്ഞോ. മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ആ​​ർ​​ബി ലീ​​പ്സിം​​ഗ് 3-0ന് ​​വെ​​ർ​​ഡ​​ർ ബെർമ​​നെ കീ​​ഴ​​ട​​ക്കി.

Read More

ചൈ​ന ഓ​പ്പ​ണ്‍ കരോളിന മാ​രി​ന്

ഒ​​ളി​​ന്പി​​ക് സ്വ​​ർ​​ണ ജേ​​താ​​വാ​​യ വ​​നി​​താ ബാ​​ഡ്മി​​ന്‍റ​​ണ്‍ സിം​​ഗി​​ൾ​​സ് താ​​രം ക​​രോ​​ളി​​ന മാ​​രി​​ൻ ചൈ​​ന ഓ​​പ്പ​​ണ്‍ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി. ക​​രി​​യ​​റി​​നു​​പോ​​ലും ഭീ​​ഷ​​ണി​​യാ​​യ പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് എ​​ട്ട് മാ​​സം നീ​​ണ്ട വി​​ശ്ര​​മ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് സ്പാ​​നി​​ഷ് താ​​രം കോ​​ർ​​ട്ടി​​ൽ തി​​രി​​ച്ചെ​​ത്തി​​യ​​ത്. മ​​ട​​ങ്ങിവ​​ര​​വ് ചൈ​​ന ഓ​​പ്പ​​ണ്‍ നി​​ല​​നി​​ർ​​ത്തി​​ക്കൊ​​ണ് മാ​​രി​​ൻ ആ​​ഘോ​​ഷി​​ച്ചു. ഫൈ​​ന​​ലി​​ൽ താ​​യ്‌​വാ​​ന്‍റെ താ​​യി സു ​​യിം​​ഗി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് മാ​​രി​​ൻ ജേ​​താ​​വാ​​യ​​ത്. ക​​ഴി​​ഞ്ഞ ആ​​റ് ത​​വ​​ണ താ​​യ്‌​വാ​​ൻ താ​​ര​​ത്തെ നേ​​രി​​ട്ട​​പ്പോ​​ഴും മാ​​രി​​ൻ പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു. ഒ​​രു മ​​ണി​​ക്കൂ​​ർ അ​​ഞ്ച് മി​​നി​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ 14-21, 21-17, 21-18നാ​​യി​​രു​​ന്നു മാ​​രി​​ന്‍റെ ജ​​യം. ആ​​ന​​ന്ദാ​​ശ്രു​​പൊ​​ഴി​​ച്ചാ​​ണ് മാ​​രി​​ൻ കോ​​ർ​​ട്ട് വി​​ട്ട​​ത്. ജ​​നു​​വ​​രി​​യി​​ൽ ഇ​​ന്തോ​​നേ​​ഷ്യ മാ​​സ്റ്റേ​​ഴ്സ് ഫൈ​​ന​​ലി​​നി​​ടെ​​യാ​​യി​​രു​​ന്നു മാ​​രി​​ന്‍റെ കാ​​ലി​​നു പ​​രി​​ക്കേ​​റ്റ​​ത്. പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ കെ​ന്‍റോ മൊ​​മോ​​ട്ട ഇ​​ന്തോ​​നേ​​ഷ്യ​​യു​​ടെ ആ​​ന്‍റ​​ണി സി​​നി​​സു​​ക​​യെ കീ​​ഴ​​ട​​ക്കി കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി.

Read More

മു​ൻ ക്രി​ക്ക​റ്റ് താ​രം മാ​ധ​വ് ആ​പ്തേ അ​ന്ത​രി​ച്ചു

മും​ബൈ: ഇ​ന്ത്യ​ൻ ടെ​സ്റ്റ് ഓ​പ്പ​ണ​റാ​യി​രു​ന്ന മാ​ധ​വ് ആ​പ്തേ (86) അ​ന്ത​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മും​ബൈ​യി​ലെ സ്വ​കാ​ര്യ​ടെ 542 റ​ണ്‍​സ് ആ​പ്തേ നേ​ടി​യി​ട്ടു​ണ്ട്. 163 റ​ണ്‍​സാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മി​ക​ച്ച നേ​ട്ടം.ഫ​സ്റ്റ്ക്ലാ​സ് ക്രി​ക്ക​റ്റി​ൽ 67 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 3336 റ​ണ്‍​സാ​ണ് ആ​പ്തേ അ​ടി​ച്ചു കൂ​ട്ടി​യ​ത്.

Read More

ഹാ​മി​ള്‍​ട്ട​ണ്‍ മ​സ​ക​ഡ്സ മി​ന്നി; അ​ഫ്ഗാ​നെ​തി​രെ സിം​ബാ​ബ്‍​വേ​യ്ക്ക് ജ​യം

ധാ​ക്ക: ത്രി​രാ​ഷ്ട്ര ട്വ​ന്‍റി20 ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രെ സിം​ബാ​ബ്‍​വേ​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച് ഹാ​മി​ള്‍​ട്ട​ണ്‍ മ​സ​ക​ഡ്സ ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ട​വാ​ങ്ങി. ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​ഫ്ഗാ​ൻ 20 ഓ​വ​റി​ല്‍ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 155 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ 19.3 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ സിം​ബാ​ബ്‍​വേ ല​ക്ഷ്യം ക​ണ്ടു. അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രെ ട്വ​ന്‍റി20​യി​ല്‍ സിം​ബാ​ബ്‍​വേ നേ​ടു​ന്ന ആ​ദ്യ ജ​യ​മാ​ണി​ത്. 42 പ​ന്തി​ല്‍ നി​ന്ന് നാ​ലു ബൗ​ണ്ട​റി​യും അ​ഞ്ച് സി​ക്സും അ​ട​ക്കം 71 റ​ൺ​സെ​ടു​ത്താ​ണ് മ​സ​ക​ഡ്സ ടീ​മി​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. റെ​ഗി​സ് ച​കാ​ബ്‍​വ(39), ഷോ​ണ്‍ വി​ല്യം​സ്(21), ബ്ര​ണ്ട​ന്‍ ടെ​യ്‌​ല​ര്‍(19) എ​ന്നി​വ​ർ മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. അ​ഫ്ഗാ​നാ​യി മു​ജീ​ബ് ഉ​ര്‍ റ​ഹ്മാ​ന്‍ ര​ണ്ടും സ​ർ​ദാ​ൻ ഒ​രു വി​ക്ക​റ്റും നേ​ടി. നേ​ര​ത്തെ, ഓ​പ്പ​ണ​ർ​മാ​രാ​യ റ​ഹ്മാ​നു​ള്ള ഗു​ര്‍​ബാ​സ്(61), ഹ​സ്ര​ത്തു​ള്ള സാ​സാ​യി (31) എ​ന്നി​വ​രാ​ണ് അ​ഫ്ഗാ​നെ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ൽ എ​ത്തി​ച്ച​ത്. ക്രി​സ് പോ​ഫു നാ​ലു വി​ക്ക​റ്റ് നേ​ടി.…

Read More

ചരിത്രം രചിച്ച് അമിത് പംഗൽ; ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ

എക്കാറ്റരിൻബർഗ് (റഷ്യ): ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അമിത് പംഗൽ പുതുചരിത്രം രചിച്ചു. 52 കിലോ വിഭാഗത്തിൽ അമിത് ഫൈനൽ ബർത്ത് നേടി. ആദ്യമായാണ് ഒരു ഇന്ത്യൻ താരം ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനൽ ബർത്ത് നേടുന്നത്. സെമിഫൈനൽ പോരാട്ടത്തിൽ കസാഖിസ്ഥാന്‍റെ സാകെൻ ബിബോസിനോവിനെ തോൽപ്പിച്ചാണ് പംഗൽ ചരിത്രവിജയം കുറിച്ചത്. 52 കിലോ വിഭാഗത്തിലെ ഏഷ്യൻ ചാമ്പ്യനാണ് പംഗൽ.

Read More

ചൈന ഓപ്പണ്‍: സായ് പ്രണീത് പുറത്ത്

ബെയ്ജിംഗ്: ചൈന ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു. ക്വാർട്ടറിൽ ബി.സായ് പ്രണീത് തോറ്റതോടെയാണ് ഇന്ത്യൻ സാന്നിധ്യം അവസാനിച്ചത്. ഇന്തോനേഷ്യയുടെ ആന്‍റണി സിൻസുകയോട് മൂന്ന് ഗെയിമുകൾ നീണ്ടുനിന്ന മത്സരത്തിലാണ് ഇന്ത്യൻ താരം തോൽവി സമ്മതിച്ചത്. സ്കോർ: 21-16, 6-21, 16-21. ആദ്യ ഗെയിമിൽ മികച്ച ഫോമിലായിരുന്ന സായ് പ്രണീത് രണ്ടാം ഗെയിമിൽ താളം കണ്ടെത്താൻ നന്നേ വിഷമിച്ചു. രണ്ടാം ഗെയിമിൽ ആറ് പോയിന്‍റ് മാത്രമാണ് ഇന്ത്യൻ താരത്തിന് നേടാനായത്. എന്നാൽ മൂന്നാം ഗെയിമിൽ പോരാട്ടവീര്യം കാഴ്ചവച്ചെങ്കിലും ഇന്തോനേഷ്യൻ താരത്തിന്‍റെ വിജയം തടുക്കാൻ സായ് പ്രണീതിന് കഴിഞ്ഞില്ല.

Read More

ചൈന ഓപ്പണ്‍: സിന്ധു രണ്ടാം റൗണ്ടിൽ പുറത്ത്

ബെയ്ജിംഗ്: ലോക ചാമ്പ്യൻ പി.വി.സിന്ധു ചൈന ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റിൽ നിന്നും പുറത്തായി. തായ്‌ലൻഡിന്‍റെ പോണ്‍പാവെ ചോചുവോംഗിനോടാണ് ലോക ചാമ്പ്യൻ രണ്ടാം റൗണ്ടിൽ അടിയറവ് പറഞ്ഞത്. ആദ്യ ഗെയിം നേടിയ ശേഷമായിരുന്നു സിന്ധുവിന്‍റെ തോൽവി. സ്കോർ: 21-12, 13-21, 19-21. ആദ്യ ഗെയിമിൽ മികച്ച കളി പുറത്തെടുത്ത സിന്ധുവിന് രണ്ട്, മൂന്ന് ഗെയിമുകളിൽ കാലിടറി. അവസാന ഗെയിമിൽ മികച്ച പോരാട്ടം കാഴ്ചവച്ചെങ്കിലും ജയം തായ്‌ലൻഡ് താരത്തിനൊപ്പം നിന്നു. ഇതോടെ ചൈന ഓപ്പണ്‍ വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ പ്രാതിനിധ്യം അവസാനിച്ചു. നേരത്തെ സൈന നെഹ്‌വാൾ ആദ്യ റൗണ്ടിൽ തന്നെ തോറ്റു പുറത്തായിരുന്നു.

Read More

അ​കി​ല ധ​ന​ൻ​ജ​യ​യ്ക്ക് വി​ല​ക്ക്

ദു​ബാ​യ്: ശ്രീ​ല​ങ്ക​ൻ സ്പി​ന്ന​ർ അ​കി​ല ധ​ന​ൻ​ജ​യ​യ്ക്ക് വി​ല​ക്ക്. സം​ശ​യാ​സ്പ​ദ​മാ​യ ബൗ​ളിം​ഗ് ആ​ക്ഷ​നെ തു​ട​ർ​ന്നാ​ണ് അ​കി​ല​യെ ബൗ​ളിം​ഗി​ൽ​നി​ന്ന് വി​ല​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തേ​യ്ക്കാ​ണ് ഐ​സി​സി അ​കി​ല​യെ വി​ല​ക്കി​യ​ത്. ന്യൂ​സി​ലൻഡിനെതിരായ ടെ​സ്റ്റി​ല്‍ ആ​ണ് താ​ര​ത്തി​ന്‍റെ ആ​ക്ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. അ​തി​ന് ശേ​ഷം ഓ​ഗ​സ്റ്റ് 29ന് ​ചെ​ന്നൈ​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അകിലയുടെ ബൗ​ളിം​ഗ് ആ​ക്ഷ​ന്‍ നി​യ​മ പ്രകാരമുള്ളതല്ലെന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. തുടർന്നായിരുന്നു നടപടി.

Read More

ഡ​ച്ച് ഫു​ട്ബോ​ൾ‌ താ​രം വെ​ടി​യേ​റ്റു മ​രി​ച്ചു

ആം​സ്റ്റ​ര്‍​ഡാം: ഇം​ഗ്ലീ​ഷ് ക്ല​ബ്ബ് ബ​ര്‍​ട്ട​ന്‍ ആ​ല്‍​ബി​യോ​ണി​ന്‍റെ മു​ന്‍ പ്ര​തി​രോ​ധ​നി​ര താ​രം കെ​ല്‍​വി​ന്‍ മെ​യ്നാ​ഡ് വെ​ടി​യേ​റ്റു മ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 8.30ന് ​ആം​സ്റ്റ​ര്‍​ഡാ​മി​ലെ ലാം​ഗ്ബ്രു​ക്ഡ്രീ​ഫി​ൽ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കാ​റി​നു​ള്ളി​ൽ വ​ച്ചാ​ണ് അ​ജ്ഞാ​ത​രു​ടെ വെ​ടി​യേ​റ്റ​ത്. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. 2014 ന​വം​ബ​റി​ലാ​ണ് ഡ​ച്ച്-​സു​രി​നാ​മീ​സ് താ​ര​മാ​യ മെ​യ്നാ​ഡ് ബ​ര്‍​ട്ട​നി​ല്‍ എ​ത്തു​ന്ന​ത്. ടീ​മി​നാ​യി 10 മ​ത്സ​ര​ങ്ങ​ളി​ൽ ക​ള​ത്തി​ലി​റ​ങ്ങി​യ മെ​യ്‌​നാ​ഡി​ന് പ​രി​ക്ക് വി​ല്ല​നാ​യി മാ​റു​ക​യാ​യി​രു​ന്നു. കാ​ല്‍​മു​ട്ടി​ലെ പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് കു​റെ​ക്കാ​ലം ക​ളി​യി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍​ക്കേ​ണ്ടി​വ​ന്നു. പി​ന്നീ​ട് തി​രി​ച്ചെ​ത്തി​യ താ​രം 2017 സീ​സ​ണി​ൽ ബ​ർ​ട്ട​നി​ൽ നി​ന്ന് സ്പാ​ക്ക​ന്‍​ബ​ര്‍​ഗി​ലേ​ക്ക് മെ​യ്നാ​ഡ് കൂ​ടു​മാ​റി. വോ​ളെ​ൻ​ഡാം എ​ഫ്സി​യി​ലൂ​ടെ ക​രി​യ​ർ ആ​രം​ഭി​ച്ച മെ​യ്നാ​ഡ് റോ​യ​ല്‍ ആ​ന്‍റ്‌​വേ​പ്, എ​ഫ്സി എ​മ്മെ​ൻ തു​ട​ങ്ങി​യ ടീ​മു​ക​ള്‍​ക്കു​വേ​ണ്ടി​യും ക​ളി​ച്ചി​ട്ടു​ണ്ട്.

Read More

ചൈന ഓപ്പണ്‍: സിന്ധു രണ്ടാം റൗണ്ടിൽ

ബെയ്ജിംഗ്: ചൈന ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ ലോക ചാമ്പ്യൻ ഇന്ത്യയുടെ പി.വി.സിന്ധു രണ്ടാം റൗണ്ടിൽ കടന്നു. മുൻ ഒളിമ്പിക്സ് ജേതാവ് ചൈനയുടെ ലി ഷുയേറിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് സിന്ധുവിന്‍റെ തുടക്കം. സ്കോർ: 21-18, 21 12. ആദ്യ ഗെയിമിൽ ചൈനീസ് താരം പൊരുതിയെങ്കിലും രണ്ടാം ഗെയിമിൽ ഒരവസരം പോലും സിന്ധു നൽകിയില്ല. മികച്ച ഫോമിലുള്ള സിന്ധു ചൈനീസ് താരത്തെ അനായാസം മറികടക്കുകയായിരുന്നു. നേരത്തെ ഇന്ത്യയുടെ സൈന നെഹ്‌വാൾ ആദ്യ റൗണ്ടിൽ തോറ്റ് പുറത്തായിരുന്നു. തായ്‌ലൻഡിന്‍റെ ബുഷനാൻഓം​ഗ്ബാം​റും​ഗ്ഫാനോട് നേരിട്ടുള്ള ഗെയിമുകൾക്ക് ഇന്ത്യൻ താരം തോൽവി ഏറ്റുവാങ്ങുകയായിരുന്നു. സ്കോർ: 10-21, 17-21.

Read More