മോഹാലി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വിന്റി-20യിൽ ഇന്ത്യ തകർപ്പൻ ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 150 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 19 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. നായകൻ വിരാട് കോഹ്ലിയുടെ വെടിക്കെട്ടാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. അർധ സെഞ്ചുറി നേടിയ കോഹ്ലിക്ക് ശിഖർ ധവാൻ (40) ഉറച്ച പിന്തുണയും നൽകി. 52 പന്തിൽ മൂന്ന് സിക്സും നാല് ഫോറും ഉൾപ്പെടെ 72 റണ്‍സെടുത്തു കോഹ്ലി പുറത്താകാതെ നിന്നു. ഋഷഭ് പന്ത് ഇന്നും പരാജയപ്പെട്ടു. അഞ്ച് പന്തിൽ നാല് റണ്‍സെടുത്ത ഋഷഭ് പന്തിനെ ഫോർട്ടിൻ പുറത്താക്കി. രോഹിത് ശർമ 12 റൺസും ശ്രേയസ് അയ്യർ 16 റണ്‍സും നേടി. ആദ്യം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 149 റണ്‍സ് നേടിയത്. അർധ സെഞ്ചുറി നേടിയ ക്വിന്റണ്‍ ഡി കോക്കാണ് ദക്ഷിണാഫ്രിക്കയ്ക്കു കരുത്തായത്. ഡി കോക്കിനു പുറമേ തെംബ ബവുമയും…
Read MoreCategory: Sports
ക്രിക്കറ്റ് അവസാനിപ്പിച്ച് മുൻ ഇന്ത്യൻ താരം ദിനേശ് മോംഗിയ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ഓൾ റൗണ്ടർ ദിനേശ് മോംഗിയ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുകയാണെന്ന പ്രഖ്യാപനമാണ് താരം നടത്തിയത്. അവസാന മത്സരം കളിച്ച് 12 വർഷങ്ങൾക്ക് ശേഷമാണ് താരം ക്രിക്കറ്റിനോട് വിടവാങ്ങുന്നത്. 2007ൽ ബംഗ്ലാദേശിനെതിരെയായിരുന്നു താരം അവസാനമായി കളിച്ചത്. അതിനു ശേഷം ബിസിസിഐ താരത്തിനു വിലക്കേർപ്പെടുത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ലീഗുമായി സഹകരിച്ചതിനായിരുന്നു വിലക്ക്. ഇദ്ദേഹത്തോടൊപ്പം വിലക്കു ലഭിച്ച പല താരങ്ങളും മാപ്പ് ലഭിച്ച് പിന്നീട് തിരിച്ചെത്തിയെങ്കിലും മോംഗിയ മടങ്ങിയെത്തിയില്ല. 1995ൽ അണ്ടർ 19 ക്രിക്കറ്റിൽ പഞ്ചാബിനു വേണ്ടി കളിയാരംഭിച്ച താരം 2001ലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കെത്തുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിനത്തിലൂടെയായിരുന്നു രാജ്യാന്തര അരങ്ങേറ്റം. 57 ഏകദിനങ്ങളിൽ നിന്നായി 1230 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 14 വിക്കറ്റുകളും ഇന്ത്യക്കായി നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ മുഖ്യ സെലക്റ്ററായിരുന്നു മോംഗിയ.
Read Moreസിന്ധുവിനെ വിവാഹം കഴിക്കണമെന്ന് എഴുപതുകാരൻ!
ഇന്ത്യയുടെ വനിതാ ബാഡ്മിന്റണ്‍ സൂപ്പർ താരം പി.വി. സിന്ധുവിനെ വിവാഹം ചെയ്യണമെന്ന ആഗ്രഹവുമായി എഴുപതുകാരനായ മലൈസ്വാമി. രാമനാഥപുരം ജില്ലക്കാരനായ മലൈസ്വാമി ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് അപേക്ഷ നല്കി. വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തിയില്ലെങ്കിൽ സിന്ധുവിനെ തട്ടിക്കൊണ്ടുപോകുമെന്നും എഴുപതുകാരൻ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ പ്രതിവാര പരാതിപരിഹാര ജനസന്പർക്ക പരിപാടിയിലാണ് മലൈസ്വാമി അപേക്ഷയുമായി വന്നത്. ഇരുപത്തിനാലുകാരിയായ സിന്ധുവിന്റെ ചിത്രം ഒട്ടിച്ച കത്തുമായി വന്ന മലൈസ്വാമി അത് കളക്ടർക്ക് സമർപ്പിക്കുകയായിരുന്നു. 2004 ഏപ്രിൽ നാലിനാണ് താൻ ജനിച്ചതെന്നും അതുകൊണ്ട് തനിക്ക് 16 വയസേ ഉള്ളെന്നും മലൈസ്വാമി അവകാശപ്പെടുന്നു. സിന്ധുവിന്റെ കരിയർ നേട്ടം കണ്ടാണ് ഇഷ്ടം തോന്നിയതെന്നും ജീവിത പങ്കാളിയാക്കാൻ തീരുമാനിച്ചതെന്നും മലൈസ്വാമി പറയുന്നു.
Read Moreനെയ്മറിന്റെ വിലക്കിൽ ഇളവ്
ലൗസണ്‍: ഫ്രഞ്ച് ക്ലബ്ബായ പാരീ സാൻ ഷെർമയ്ന്റെ ബ്രസീൽ സൂപ്പർ താരം നെയ്മറിന് യുവേഫ ചാന്പ്യൻസ് ലീഗിൽ ഏർപ്പെടുത്തിയ വലക്കിൽ ഇളവ്. മൂന്ന് ചാന്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് ഏർപ്പെടുത്തിയ വിലക്ക് രണ്ട് ആക്കിയാണ് കുറച്ചത്. പിഎസ്ജിയുടെ തട്ടകത്തിൽ ഇന്ന് നടക്കുന്ന റയൽ മാഡ്രിഡിനെതിരായ പോരാട്ടത്തിലും അടുത്ത മാസം ഗലറ്റ്സറെയ്ക്കെതിരായ മത്സരത്തിലും നെയ്മർ ഉണ്ടാകില്ല. അപ്പീലിനെത്തുടർന്ന് കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ് (സിഎഎസ്) ആണ് വിധി പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസണ് പ്രീക്വാർട്ടറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് തോറ്റതിനു പിന്നാലെ നെയ്മർ നടത്തിയ രോഷപ്രകടനമാണ് വിലക്കിന് കാരണമായത്. മത്സരത്തിൽ നെയ്മർ കളിച്ചിരുന്നില്ലെങ്കിലും സമൂഹമാധ്യമങ്ങളിലും മറ്റും റഫറിമാർക്കെതിരേ നടത്തിയ രൂക്ഷ വിമർശനത്തിന് പിന്നാലെയായിരുന്നു വിലക്ക്.
Read Moreചൈന ഓപ്പൺ: സൈന നെഹ്വാൾ ആദ്യ റൗണ്ടിൽ പുറത്ത്
ബെയ്ജിംഗ്: ചൈന ഓപ്പണിൽ ഇന്ത്യയുടെ സൈന നെഹ്വാൾ ആദ്യ റൗണ്ടിൽ പുറത്ത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സൈനയുടെ തോൽവി. സ്കോർ: 10-21, 17-21. തയ്ലൻഡിന്റെ ബുസാനൻ ഓംഗ്ബാംറുംഗ്ഫാൻ ആണ് സൈനയെ പരാജയപ്പെടുത്തിയത്. തായ്ലൻഡ് താരത്തിനെതിരെ സൈനയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.
Read Moreഅശ്രദ്ധ ഇനിയും ക്ഷമിക്കാനാകില്ല; പന്തിനു മുന്നറിയിപ്പുമായി രവി ശാസ്ത്രി
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ശക്തമായ മുന്നറിയിപ്പുമായി മുഖ്യ പരിശീലകൻ രവി ശാസ്ത്രി. മിക്കപ്പോഴും മോശം ഷോട്ടിലൂടെയാണ് പന്ത് വിക്കറ്റ് വലിച്ചെറിയുന്നതെന്നും ഇനിയും ഇത് ആവർത്തിച്ചാൽ അതിന് പന്ത് വലിയവില നൽകേണ്ടിവരുമെന്നും ശാസ്ത്രി പറഞ്ഞു. അശ്രദ്ധയോടെ കളിച്ചു വിക്കറ്റ് വലിച്ചെറിയുന്നത് ഇനിയും ക്ഷമിക്കാനാകില്ല. ടീമിന്റെ പ്രതീക്ഷയ്ക്കൊത്ത പ്രകടനം നടത്താനും പന്തിനു കഴിയുന്നില്ല. വിൻഡീസ് പര്യടനത്തിൽ ടീമിനെ സമ്മർദത്തിലാക്കുകയാണു പന്ത് ചെയ്തത്. കളിയിൽ സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യാനാണു ശ്രമിക്കേണ്ടത്- ശാസ്ത്രി പറഞ്ഞു. മികച്ച പ്രകടനം നടത്തുന്ന മലയാളി താരം സഞ്ജു വി. സാംസണ്, ഇഷാൻ കിഷൻ എന്നിവർക്ക് സീനിയർ ടീമിൽ അവസരം നൽകണമെന്ന ആവശ്യം ശക്തമായ പശ്ചാത്തലത്തിലാണു ശാസ്ത്രിയുടെ മുന്നറിയിപ്പെന്നതാണു ശ്രദ്ധേയം.
Read Moreപത്ത് ഇന്നിംഗ്സുകളിൽ ഏഴിലും ഡേവിഡ് വാർണറെ വീഴ്ത്തി സ്റ്റുവർട്ട് ബ്രോഡ്
ആഷസ് പരന്പരയിലെ പത്ത് ഇന്നിംഗ്സുകളിൽ ഏഴിലും ഡേവിഡ് വാർണറെ വീഴ്ത്തി സ്റ്റുവർട്ട് ബ്രോഡ്. മാഞ്ചസ്റ്റർ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സുകളിലും പൂജ്യത്തിനാണു വാർണറെ ബ്രോഡ് മടക്കിയത്. പരന്പരയിലാകെ മൂന്നു തവണ വാർണർ ബ്രോഡിനു മുന്നിൽ പൂജ്യത്തിനു വീണു. ബാക്കി മൂന്നു തവണ ജോഫ്ര ആർച്ചറാണു വാർണറെ പുറത്താക്കിയത്. അഞ്ചു ടെസ്റ്റുകളിലെ പത്ത് ഇന്നിംഗ്സുകളിലായി വെറും 95 റണ്‍സാണു വാർണറുടെ സന്പാദ്യം. 61 ആണ് ടോപ് സ്കോർ. പത്തിൽ താഴെ റണ്‍സിനാണ് എട്ടു തവണയും പുറത്തായത്. അതേസമയം, വാർണർക്കൊപ്പം വിലക്ക് നേരിടേണ്ടി വന്ന സ്റ്റീവൻ സ്മിത്ത് തകർപ്പൻ ഫോമിലാണ്. നാലു ടെസ്റ്റുകളിലെ ഏഴ് ഇന്നിംഗ്സുകളിൽ 774 റണ്‍സാണു സ്മിത്ത് അടിച്ചുകൂട്ടിയത്. ജോഫ്ര ആർച്ചറുടെ പന്ത് കഴുത്തിൽകൊണ്ട് പരിക്കേറ്റതുമൂലം സ്മിത്തിന് ഒരു ടെസ്റ്റ് നഷ്ടമായി. എന്നാൽ, ഓവൽ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ 23 റണ്‍സിനു പുറത്തായതുമൂലം മൂന്ന് റിക്കാർഡുകളാണു സ്മിത്തിനു നഷ്ടമായത്.…
Read Moreബില്യാർഡ്സ്; പങ്കജ് അദ്വാനി വീണ്ടും ലോക ചാമ്പ്യൻ
ന്യൂഡല്‍ഹി: ബില്യാര്‍ഡ്സില്‍ ഇന്ത്യയുടെ പങ്കജ് അദ്വാനി വീണ്ടും ലോകകിരീടം ചൂടി. ഐബിഎസ്എഫ് ബില്യാര്‍ഡ്സ് ചാമ്പ്യന്‍ഷിപ്പിന്റെ 150-അപ് ഫോര്‍മാറ്റിലാണ് അദ്വാനിയുടെ നേട്ടം. ഈ വിഭാഗത്തില്‍ ഇത് അദ്വാനിയുടെ തുടര്‍ച്ചയായ നാലാം കിരീടമാണ്. പങ്കജിന്റെ ഇരുപത്തിരണ്ടാം ലോകകിരീട നേട്ടവും കഴിഞ്ഞ ആറു വര്ഷത്തിനിടയ്ക്കുള്ള അഞ്ചാം കിരീടവുമാണിത്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റായ നാ ത്വായ് ഊവിനെയാണ് ഇക്കുറിയും ഫൈനലില്‍ പങ്കജ് മറികടന്നത്.
Read Moreബാഡ്മിന്റണ്‍ കോർട്ടിൽ ഇരട്ടത്തിളക്കം; സൗരഭ് വർമയ്ക്കും ലക്ഷ്യ സെന്നിനും കിരീടം
ഹൊ ചി മിങ് സിറ്റി/ല്യൂവെൻ: ബാഡ്മിന്റണ്‍ കോർട്ടിൽ ഇന്ത്യക്ക് ഇരട്ടത്തിളക്കം. യുവതാരങ്ങളായ ലക്ഷ്യസെന്നും ദേശീയ ചാമ്പ്യന്‍ സൗരഭ് വര്‍മയും വ്യത്യസ്ത ടൂർണമെന്റിൽ കിരീടം ചൂടി. സൗരവ് വര്‍മ വിയറ്റ്നാം ഓപ്പണിലും ലക്ഷ്യ സെന്‍ ബെല്‍ജിയന്‍ ഓപ്പണിലുമാണ് കിരീടം നേടിയത്. വിയറ്റ്നാം ഓപ്പണ്‍ ബിഡബ്ല്യുഎഫ് ടൂർ ബാഡ്മിന്റണ്‍ പുരുഷ സിംഗിൾസിൽ ചൈനയുടെ സണ്‍ ഫീ സിയാംഗിനെ പരാജയപ്പെടുത്തിയാണ് സൗരഭ് വർമ കിരീടം സ്വന്തമാക്കിയത്. ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കായിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം. സ്കോർ: 21-12, 17-21, 21-14. മത്സരം ഒരു മണിക്കൂർ 12 മിനിറ്റ് നീണ്ടു. ഹൈദരാബാദ് ഓപ്പണ്‍, സ്ലോവേനിയൻ ഇന്റർനാഷണൽ കിരീടങ്ങളും ഈ വർഷം സൗരഭ് നേടിയിരുന്നു. ഡെന്മാർക്കിന്റെ വിക്ടർ സ്വെൻഡ്സണിനെ നേരിട്ടുള്ള ഗെയിമിൽ കീഴടക്കിയാണ് ലക്ഷ്യ സെൻ കിരീടം സ്വന്തമാക്കിയത്. 34 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തിൽ 21-14, 21-15 ന് ആയിരുന്നു ലക്ഷ്യയുടെ ജയം.
Read Moreരണ്ടാം റൗണ്ടിലും നിഹാൽ
തൃശൂർ: റഷ്യയിൽ നടക്കുന്ന ചെസ് ലോകകപ്പിലെ രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തിലും ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിനു ജയം. വെളുത്ത കരുക്കളുമായി കളിച്ച നിഹാൽ എതിരാളി അസർബൈജാന്റെ ഗ്രാൻഡ് മാസ്റ്റർ സഫർലി എൽ താജിനെയാണ് തോൽപിച്ചത്. 37 നീക്കത്തിലായിരുന്നു നിഹാലിന്റെ ജയം. ഒന്നാം റൗണ്ടിലെ രണ്ടു മത്സരങ്ങളിലും പെറൂവിയൻ ഗ്രാൻഡ് മാസ്റ്റർ ജോർജ് കോറിയെ തോൽപ്പിച്ചാണ് നിഹാൽ രണ്ടാംറൗണ്ടിലെത്തിയിരുന്നത്. അരങ്ങേറ്റ ചെസ് ലോകകപ്പാണ് തൃശൂർ സ്വദേശിയായ നിഹാൽ സരിന്റേത്.
Read More