ഭി​ന്ന​താ​ൽ​പ​ര്യം: ക്രി​ക്ക​റ്റ് ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ​നി​ന്ന് ക​പി​ൽ ദേ​വ് രാ​ജി​വ​ച്ചു

മും​ബൈ: ഭി​ന്ന​താ​ല്‍​പ​ര്യ വി​ഷ​യ​ത്തി​ല്‍ പ​രാ​തി ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ബി​സി​സി​ഐ ക്രി​ക്ക​റ്റ് ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ​നി​ന്ന് ക​പി​ൽ ദേ​വ് രാ​ജി​വ​ച്ചു. മൂ​ന്നം​ഗ ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ ത​ല​വ​നാ​യി​രു​ന്നു അ​ദ്ദേ​ഹം. നേ​ര​ത്തെ സ​മി​തി അം​ഗ​ങ്ങ​ളി​ലൊ​രാ​ളാ​യ ശാ​ന്ത രം​ഗ​സ്വാ​മി രാ​ജി​വ​ച്ചി​രു​ന്നു. രാ​ജി​ക്ക് കാ​ര​ണം എ​ന്താ​ണെ​ന്ന് ക​പി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. എ​ന്നാ​ൽ സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​മാ​രു​ടെ സ​മി​തി​യെ അ​ദ്ദേ​ഹം ഇ-​മെ​യി​ലൂ​ടെ ത​ന്‍റെ തീ​രു​മാ​നം അ​റി​യി​ച്ചു. 2019 ജൂ​ലൈ മാ​സ​ത്തി​ലാ​ണ് ക​പി​ലി​നെ ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ നി​യ​മി​ക്കു​ന്ന​ത്. ക​പി​ൽ​ദേ​വ്, അ​ൻ​ശു​മാ​ൻ ഗെ​യ്ക്‌​വാ​ദ്, ശാ​ന്താ​രം​ഗ​സ്വാ​മി എ​ന്നി​വ​രു​ടെ മൂ​ന്നം​ഗ സ​മി​തി​യാ​ണ് ര​വി ശാ​സ്ത്രി​യെ പ​രി​ശീ​ല​ക​നാ​യി വീ​ണ്ടും നി​യ​മി​ച്ച​ത്. ഈ ​മൂ​ന്നു പേ​ർ​ക്കും ഭി​ന്ന​താ​ത്പ​ര്യ വി​ഷ​യ​ത്തി​ൽ ബി​സി​സി​ഐ എ​ത്തി​ക്സ് ക​മ്മി​റ്റി നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. സ​മി​തി​യം​ഗ​ത്വ​ത്തി​നു പു​റ​മെ ബി​സി​സി​ഐ​യി​ൽ മ​റ്റു സ്ഥാ​ന​ങ്ങ​ളും ഇ​വ​ർ വ​ഹി​ക്കു​ന്നെ​ണ്ടെ​ന്നാ​യി​രു​ന്നു പ​രാ​തി. സ​മി​തി​യം​ഗ​ങ്ങ​ൾ ഭി​ന്ന​താ​ത്പ​ര്യ വി​ഷ​യ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചി​ട്ടു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യാ​ൽ ഇ​വ​ർ ന​ട​ത്തി​യ നി​യ​മ​ന​ങ്ങ​ളും അ​സാ​ധു​വാ​കും.

Read More

ഷെല്ലി ആ​ൻ ഫ്രേ​സ​ർ വേ​ഗ​ത്തി​ന്‍റെ റാ​ണി

ദോ​ഹ: വേ​ഗ​ത്തി​ന്‍റെ റാ​ണി​യാ​യി ജ​മൈ​ക്ക​ൻ താ​രം ഷെ​ല്ലി ആ​ൻ ഫ്രേ​സ​ർ. 10.71 സെ​ക്ക​ൻ​ഡി​ലാ​ണ് ഷെ​ല്ലി 100 മീ​റ്റ​ർ പി​ന്നി​ട്ട് സ്വ​ർ​ണം ചൂ​ടി​യ​ത്. ഷെ​ല്ലി സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ‌ ഇം​ഗ്ലീ​ഷ് താ​രം ദി​ന ആ​ഷെ​ർ സ്മി​ത്ത് വെ​ള്ളി​യും ഐ​വ​റി​കോ​സ്റ്റ് താ​രം മ​രി​യ ജോ​സി ടോ ​വെ​ങ്ക​ല​വും നേ​ടി. ദി​ന ആ​ഷെ​ർ 10.83 സെ​ക്ക​ൻ​ഡി​ലും മ​രി​യ ജോ​സി ടോ 10.9 ​സെ​ക്ക​ൻ​ഡി​ലു​മാ​ണ് ഫി​നി​ഷ് ചെ​യ്ത​ത്.

Read More

ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​ക​ൾ​ക്ക് വി​രാ​മം; റി​ലേ​യി​ൽ ഏ​ഴാ​മ​ത്

ദോ​ഹ: ലോ​ക അ​ത്‌​ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മെ​ഡ​ൽ എ​ന്ന ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ അ​വ​സാ​നി​ച്ചു. ദോ​ഹ​യി​ലെ ഖ​ലീ​ഫ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന 4×400 മീ​റ്റ​ർ മി​ക്സ​ഡ് റി​ലേ ഫൈ​ന​ലി​ൽ ഏ​ഴാ​മ​താ​യാ​ണ് ഇ​ന്ത്യ ഫി​നി​ഷ് ചെ​യ്ത​ത്. ഇ​ന്ത്യ​ൻ സ​മ​യം പു​ല​ർ​ച്ചെ 1.05ന് ​ന​ട​ന്ന ഫൈ​ന​ലി​ൽ ഈ ​സീ​സ​ണി​ലെ ഏ​റ്റ​വും മി​ക​ച്ച സ​മ​യ​ത്തി​ലാ​ണ് ഇ​ന്ത്യ ഫി​നിഷ് ചെ​യ്ത​ത്. അ​മേ​രി​ക്ക​യ്ക്കാ​ണ് റി​ക്കാ​ർ​ഡ് നേ​ട്ട​ത്തോ​ടെ സ്വ​ർ​ണം. നേ​ര​ത്തെ, പു​രു​ഷ​ന്മാ​രു​ടെ 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ എം.​പി.​ജാ​ബി​ർ സെ​മി​യി​ൽ പു​റ​ത്താ​യ​തി​നും വ​നി​ത​ക​ളു​ടെ 100 മീ​റ്റ​ർ ആ​ദ്യ റൗ​ണ്ടി​ൽ ദ്യു​തി ച​ന്ദ് പു​റ​ത്താ​യ​തി​നും ശേ​ഷ​മാ​യി​രു​ന്നു ഇ​ന്ത്യ​ക്ക് പ്ര​തീ​ക്ഷ പ​ക​ർ​ന്ന 4×400 മി​ക്സ​ഡ് റി​ലേ ഫൈ​ന​ൽ പ്ര​വേ​ശം. അ​മേ​രി​ക്ക സ്വ​ർ​ണം നേ​ടി​യ​പ്പോ​ൾ ജ​മൈ​ക്ക വെ​ള്ളി​യും ബെ​ഹ്റി​ൻ വെ​ങ്ക​ല​വും നേ​ടി. മു​ഹ​മ്മ​ദ് അ​ന​സ്, വി.​കെ. വി​സ്മ​യ, ജി​സ്ന മാ​ത്യു, നോ​ഹ് നി​ർ​മ​ൽ ടോം ​എ​ന്നീ മ​ല​യാ​ളി​ക​ളാ​യി​രു​ന്നു ഫൈ​ന​ലി​ൽ ഇ​ന്ത്യ​ക്കാ​യി അ​ണി​നി​ര​ന്ന​ത്.

Read More

ഒ​രു ച​ല​ഞ്ചു​മി​ല്ലാ​തെ ച​ല​ഞ്ച​ർ കി​രീ​ടം നേ​ടി സു​മി​ത് നാ​ഗൽ

ബ്യൂ​ണ​സ് ഐ​റി​സ്: അ​ർ​ജ​ന്‍റീ​ന​യി​ൽ ന​ട​ന്ന ബ്യൂ​ണ​സ് ഐ​റി​സ് എ​ടി​പി ച​ല​ഞ്ച് ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ​യു​ടെ സു​മി​ത് നാ​ഗ​ൽ കി​രീ​ടം ചൂ​ടി. ആ​തിഥേ​യ രാ​ജ്യ​മാ​യ അ​ർ​ജ​ന്‍റീ​ന​യു​ടെ ഫാ​കു​ൻ​ഡോ ബാ​ഗി​ൻ​സി​നെ​യാ​ണ് നാ​ഗ​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ: 6-4, 6-2. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് നാ​ഗ​ൽ എ​ടി​പി ച​ല​ഞ്ച​ർ കി​രീ​ടം ക​ര​സ്ഥ​മാ​ക്കു​ന്ന​ത്. 2017ലാ​യി​രു​ന്നു ആ​ദ്യ ച​ല​ഞ്ച​ർ കി​രീ​ട നേ​ട്ടം.

Read More

മ​ന​സ് ക്രീ​സു​വി​ട്ട് പു​റ​ത്തേ​ക്ക്; സാ​റ ടെ​യ്‌​ല​ർ ക്രി​ക്ക​റ്റ് മ​തി​യാ​ക്കി

ല​ണ്ട​ൻ: അ​പ്ര​തീ​ക്ഷി​ത വി​മ​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് വ​നി​താ ക്രി​ക്ക​റ്റി​ലെ മി​ന്നും താ​രം ഇം​ഗ്ലീ​ഷ് വി​ക്ക​റ്റ് കീ​പ്പ​ർ സാ​റ ടെ​യ്‌​ല​ർ. ദീ​ർ​ഘാ​ന​ളാ​യി തു​ട​രു​ന്ന മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ളെ​ത്തു​ട​ർ​ന്നാ​ണ് മു​പ്പ​തു​കാ​ര​യാ​യ സാ​റ അ​ന്താ​രാ​ഷ​ട്ര മ​ത്സ​ര​ങ്ങ​ളോ​ട് വി​ട​പ​റ​യു​ന്ന​ത്. ഇ​ത് ക​ടു​ത്ത തീ​രു​മാ​ന​മാ​ണെ​ന്ന് അ​റി​യാം. പ​ക്ഷെ, ത​നി​ക്കും ആ​രോ​ഗ്യ​ത്തി​നും മു​ന്നോ​ട്ട് പോ​കാ​ൻ ഇ​താ​ണ് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ന്നും സാ​റ പ​റ​ഞ്ഞു. 2006ൽ ​പ​തി​നേ​ഴാം വ​യ​സി​ലാ​ണ് സാ​റ ഇം​ഗ്ല​ണ്ടി​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ടെ​സ്റ്റ്, ഏ​ക​ദി​നം, ട്വ​ന്‍റി-20 വേ​ദി​ക​ളി​ലാ​യി ഇം​ഗ്ല​ണ്ടി​നെ 226 മ​ത്സ​ര​ങ്ങ​ളി​ൽ പ്ര​തി​നി​ധീ​ക​രി​ച്ചു. രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ 6,533 റ​ണ്‍​സു​മാ​യി ഇം​ഗ്ല​ണ്ടി​നാ​യി ഏ​റ്റ​വും അ​ധി​കം റ​ണ്‍​സ് നേ​ടി​യ​ത്തി​ൽ ര​ണ്ടാ​മ​താ​ണ്. മൂ​ന്ന് ഫോ​ർ​മാ​റ്റി​ലു​മാ​യി ഏ​റ്റ​വും അ​ധി​കം പു​റ​ത്താ​ക്ക​ലി​ന്‍റെ റി​ക്കാ​ർ​ഡ് സാ​റ​യു​ടെ പേ​രി​ലാ​ണ് (232). 2017ൽ ​ഇം​ഗ്ല​ണ്ട് ലോ​ക കി​രീ​ടം നേ​ടി​യ​പ്പോ​ൾ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​താ​മാ​ണ്. മൂ​ന്ന് ത​വ​ണ ഐ​സി​സി​യു​ടെ മി​ക​ച്ച വ​നി​താ ട്വ​ന്‍റി-20 താ​ര​ത്തി​നു​ള്ള പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി. 2014ൽ ​മി​ക​ച്ച ഏ​ക​ദി​ന വ​നി​താ…

Read More

ലാ​ൻ​സ് ക്ലൂ​സ്ന​ർ അ​ഫ്ഗാ​ന്‍റെ പു​തി​യ പ​രി​ശീ​ല​ക​ൻ

കാ​ബൂ​ൾ: മു​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ഓ​ൾ​റൗ​ണ്ട​ർ ലാ​ൻ​സ് ക്ലൂ​സ്ന​റി​നെ അ​ഫ്ഗാ​നി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പു​തി​യ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ചു. ഫി​ൽ സി​മ്മ​ൺ​സി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് നി​യ​മ​നം. അ​മ്പ​തോ​ളം അ​പേ​ക്ഷ​ക​ളി​ൽ നി​ന്നാ​ണ് ക്ലൂ​സ്ന​റി​നെ പ​രി​ശീ​ല​ക​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക, സിം​ബാ​ബ്‌​വേ ടീ​മു​ക​ളു​ടെ ബാ​റ്റിം​ഗ് പ​രി​ശീ​ല​ക​നാ​യും മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ ബൗ​ളിം​ഗ് പ​രി​ശീ​ല​ക​നാ​യും ക്ലൂ​സ്ന​ർ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ന​വം​ബ​റി​ൽ വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രെ ന​ട​ക്കു​ന്ന പ​ര​മ്പ​ര​യാ​ണ് ക്ലൂ​സ്‌​ന​റി​ന്‍റെ ആ​ദ്യ പ​രി​ശീ​ല​ക ദൗ​ത്യം.

Read More

പ​രി​ശീ​ല​ക സ്ഥാ​ന​ത്തി​രു​ന്നു ത​ബ​ല വാ​യി​ക്കു​ക​യ​ല്ലെന്ന് ര​വി ശാ​സ്ത്രി

മും​ബൈ: വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ ഋ​ഷ​ഭ് പ​ന്തി​നു പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ പ​രി​ശീ​ല​ക​ൻ ര​വി ശാ​സ്ത്രി. പി​ഴ​വു വ​രു​ത്തി​യാ​ൽ ക​ളി​ക്കാ​രെ തി​രു​ത്തു​മെ​ന്നും പ​രി​ശീ​ല​ക സ്ഥാ​ന​ത്തി​രു​ന്നു താ​ൻ ത​ബ​ല വാ​യി​ക്കു​ക​യ​ല്ലെ​ന്നും ശാ​സ്ത്രി പ​റ​ഞ്ഞു. ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ശാ​സ്ത്രി​യു​ടെ പ്ര​തി​ക​ര​ണം. പ​ന്ത് പി​ഴ​വു​ക​ൾ ആ​വ​ർ​ത്തി​ച്ചാ​ൽ ശാ​സി​ക്കു​മെ​ന്നു താ​ൻ പ​റ​ഞ്ഞി​രു​ന്നു. ആ​രെ​ങ്കി​ലും പി​ഴ​വു വ​രു​ത്തി​യാ​ൽ അ​വ​രെ തി​രു​ത്തേ​ണ്ട​തു ത​ന്‍റെ ക​ട​മ​യാ​ണ്. ത​ബ​ല വാ​യി​ക്കാ​ന​ല്ല​ല്ലോ താ​ൻ പ​രി​ശീ​ല​ക സ്ഥാ​ന​ത്തി​രി​ക്കു​ന്ന​ത്. പ​ന്ത് ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള താ​രം ത​ന്നെ​യാ​ണ്. ഏ​റ്റ​വും വി​നാ​ശ​കാ​രി​യാ​യ താ​ര​മാ​യി മാ​റാ​നു​ള്ള ക​ഴി​വു പ​ന്തി​നു​ണ്ടെ​ന്നും ശാ​സ്ത്രി പ​റ​ഞ്ഞു. ന​ല്ലൊ​രു മാ​ച്ച് വി​ന്ന​റാ​ണു പ​ന്ത്. അ​തു​കൊ​ണ്ടു​ത​ന്നെ പ​ന്തി​ന്‍റെ കാ​ര്യ​ത്തി​ൽ ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്കു​ക​യെ​ന്ന​താ​ണു ന​യ​മെ​ന്നു ശാ​സ്ത്രി വ്യ​ക്ത​മാ​ക്കി. തു​ട​ർ​ച്ച​യാ​യി പ​രാ​ജ​യ​പ്പെ​ടു​ന്ന പ​ന്തി​നെ ടീ​മി​ൽ​നി​ന്നു നീ​ക്കി​യേ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്ന​തി​നി​ടെ​യാ​ണു ര​വി ശാ​സ്ത്രി​യു​ടെ പി​ന്തു​ണ​യ​റി​യി​ക്ക​ൽ. നേ​ര​ത്തെ മോ​ശം ഫോ​മി​ലാ​യ പ​ന്തി​നെ വി​മ​ർ​ശി​ച്ച ശാ​സ്ത്രി​യെ കു​റ്റ​പ്പെ​ടു​ത്തി മു​ൻ…

Read More

ഓ​പ്പ​ണ​റാ​ക്കാ​മോ​യെ​ന്ന് യാ​ചി​ക്കേ​ണ്ടി വ​ന്നു: വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി സ​ച്ചി​ൻ

മും​ബൈ: ഇ​ന്ത്യ​യു​ടെ ഓ​പ്പ​ണിം​ഗ് സ്ഥാ​ന​ത്തേ​ക്കു​ള്ള ത​ന്‍റെ വ​ര​വ് അ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ലെ​ന്ന് ഇ​തി​ഹാ​സ താ​രം സ​ച്ചി​ൻ ടെ​ണ്ടു​ൽ​ക്ക​ർ. ടീം ​മാ​നേ​ജ്മെ​ന്‍റി​ന്‍റെ കാ​ലു​പി​ടി​ച്ചി​ട്ടാ​ണ് ത​ന്നെ ഓ​പ്പ​ണ​റാ​ക്കി​യ​തെ​ന്നും സ​ച്ചി​ൻ വെ​ളി​പ്പെ​ടു​ത്തി. തോ​ൽ‌​ക്കു​മെ​ന്ന ഭ​യം മൂ​ലം ‘റി​സ്ക്’ എ​ടു​ക്കാ​ൻ മ​ടി​ക്ക​രു​തെ​ന്ന് വി​ശ​ദീ​ക​രി​ക്കാ​നാ​ണ് ത​ന്‍റെ അ​നു​ഭ​വം വീ​ഡി​യോ പോ​സ്റ്റി​ലൂ​ടെ സ​ച്ചി​ൻ വി​ശ​ദീ​ക​രി​ച്ച​ത്. 1994ൽ ​ഓ​ക്‌​ല​ൻ​ഡി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ന​ട​ന്ന ഏ​ക​ദി​ന​ത്തി​ലാ​ണ് ആ​ദ്യ​മാ​യി ഓ​പ്പ​ണിം​ഗ് റോ​ളി​ൽ ഇ​റ​ങ്ങി​യ​ത്. ബാ​റ്റിം​ഗി​ൽ സ്ഥാ​ന​ക്ക​യ​റ്റം കി​ട്ടി​യാ​ൽ ബൗ​ള​ർ​മാ​രെ ക​ട​ന്നാ​ക്ര​മി​ക്കാ​മെ​ന്നാ​യി​രു​ന്നു ക​ണ​ക്കു​ക്കൂ​ട്ട​ൽ. എ​ന്നാ​ൽ ഓ​പ്പ​ണ​റാ​ക്കാ​മോ​യെ​ന്നു ചോ​ദി​ച്ച് ടീം ​മാ​നേ​ജ്മെ​ന്‍റി​ന്‍റെ കാ​ലു​പി​ടി​ക്കേ​ണ്ടി വ​ന്നു. പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ഇ​നി​യും നി​ങ്ങ​ളു​ടെ പി​ന്നാ​ലെ വ​രി​ല്ല എ​ന്ന് വാ​ക്കു​കൊ​ടു​ത്തി​ട്ടാ​ണ് അ​ന്ന് എ​നി​ക്ക് ഓ​പ്പ​ണ​റാ​കാ​ൻ പ​റ്റി​യ​തെ​ന്നും സ​ച്ചി​ൻ വെ​ളി​പ്പെ​ടു​ത്തി. 1994ൽ ​സ​ച്ചി​ൻ ആ​ദ്യ​മാ​യി ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങു​മ്പോ​ൾ പ​ങ്കാ​ളി​യാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത് മ​നോ​ജ് പ്ര​ഭാ​ക​റാ​യി​രു​ന്നു. വെ​റും 49 പ​ന്തി​ൽ 82 റ​ൺ​സാ​ണ് അ​ന്ന് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. കി​ടി​ല​ൻ പ്ര​ക​ട​ന​ത്തോ​ടെ ഓ​പ്പ​ണിം​ഗ് സ്ഥാ​നം ഉ​റ​പ്പി​ച്ചു. ഓ​പ്പ​ണ​ർ സ്ഥാ​ന​ത്തി​ന്…

Read More

ഇന്ത്യൻ ഗു​​സ്തി താ​​ര​​ങ്ങ​​ൾ​​ക്കു പാ​​രി​​തോ​​ഷി​​കം

ന്യൂ​​ഡ​​ൽ​​ഹി: ലോ​​ക ഗു​​സ്തി ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ അ​​ഭി​​മാ​​ന​​മു​​യ​​ർ​​ത്തി​​യ താ​​ര​​ങ്ങ​​ൾ​​ക്ക് കേ​​ന്ദ്ര കാ​​യി​​ക മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ പാ​​രി​​തോ​​ഷി​​കം. ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വെ​​ള്ളി മെ​​ഡ​​ൽ നേ​​ടി​​യ ദീ​​പ​​ക് പൂ​​നി​​യയ്​​ക്ക് ഏ​​ഴ് ല​​ക്ഷ​​വും വെ​​ങ്ക​​ല മെ​​ഡ​​ൽ നേ​​ടി​​യ വി​​നേ​​ഷ് ഫോ​​ഗ​​ട്ട്, ര​​വി കു​​മാ​​ർ, ബ​​ജ്റം​​ഗ് പൂ​​നി​​യ, രാ​​ഹു​​ൽ അ​​വാ​​രെ എ​​ന്നി​​വ​​ർ​​ക്ക് നാ​​ല് ല​​ക്ഷം വീ​​ത​​വും കാ​​യി​​ക​​മ​​ന്ത്രി കി​​ര​​ണ്‍ റി​​ജി​​ജു പ്ര​​ഖ്യാ​​പി​​ച്ചു. 86 കി​​ലോ ഫ്രീ​​സ്റ്റൈ​​ൽ വി​​ഭാ​​ഗം ഫൈ​​ന​​ലി​​ൽ പ​​രി​​ക്കു​​മൂ​​ലം പി​​ൻ​​മാ​​റി​​യ​​തോ​​ടെ​​യാ​​ണ് ദീ​​പ​​ക് പൂ​​നി​​യ വെ​​ള്ളി മെ​​ഡ​​ലി​​ൽ ഒ​​തു​​ങ്ങി​​യ​​ത്. സു​​ശീ​​ൽ കു​​മാ​​റി​​ന് (2010) ശേ​​ഷം ലോ​​ക ചാ​​ന്പ്യ​​നാ​​കു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ൻ ഗു​​സ്തി താ​​ര​​മെ​​ന്ന നേ​​ട്ട​​ത്തി​​ലെ​​ത്താ​​നു​​ള്ള അ​​വ​​സ​​രം ഇ​​തോ​​ടെ ദീ​​പ​​കി​​ന് ന​​ഷ്ട​​മാ​​യി. ലോ​​ക ബോ​​ക്സിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വെ​​ള്ളി മെ​​ഡ​​ൽ നേ​​ടു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ൻ താ​​ര​​മെ​​ന്ന നേ​​ട്ട​​ത്തി​​ലെ​​ത്തി​​യ അ​​മി​​ത് പം​​ഗ​​ലി​​ന് 14 ല​​ക്ഷം രൂ​​പ പാ​​രി​​തോ​​ഷി​​കം നേ​​ര​​ത്തെ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. വെ​​ങ്ക​​ല മെ​​ഡ​​ൽ നേ​​ടി​​യ മ​​നീ​​ഷ് കൗ​​ശി​​ക്കി​​ന് എ​​ട്ട് ല​​ക്ഷ​​വും…

Read More

ജ​യി​ച്ചി​ട്ടും ബാ​ഴ്സ​യ്ക്കു നി​രാ​ശ; മെ​സി പ​രി​ക്കേ​റ്റ് പു​റ​ത്ത്

ബാ​ഴ്സ​ലോ​ണ: ലാ ​ലി​ഗ സീ​സ​ണി​ലെ മോ​ശം തു​ട​ക്ക​ത്തി​ന് അ​റു​തി​വ​രു​ത്തി ബാ​ഴ്സ​ലോ​ണ. വി​യ്യാ​റ​ലി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ബാ​ഴ്സ വി​ജ​യ​വ​ഴി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്. എ​ന്നാ​ൽ പ​രി​ക്ക് ഭേ​ദ​മാ​യി ക​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​യ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി പ​രി​ക്കേ​റ്റ് പു​റ​ത്ത് പോ​യ​ത് ബാ​ഴ്സ​യ്ക്കു ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. ക​ളി​യു​ടെ ആ​ദ്യ പ​കു​തി​യി​ലാ​യി​രു​ന്നു മൂ​ന്നു ഗോ​ളു​ക​ളും പി​റ​ന്ന​ത്. അ​ന്‍റോ​ണി​യോ ഗ്രീ​സ് മാ​നും (6) അ​ർ​തു​ർ വി​ദാ​ലും (15) ബാ​ഴ്സ​യ്ക്കാ​യി ലീ​ഡെ​ടു​ത്തു. എ​ന്നാ​ൽ ക​സോ​ർ​ള 44 ാം മി​നി​റ്റി​ൽ വി​യ്യാ​റ​ലി​നാ​യി ഒ​രു ഗോ​ൾ തി​രി​ച്ച​ടി​ച്ചു. സീ​സ​ണി​ൽ ആ​ദ്യ​മാ​യി ഫ​സ്റ്റ് ഇ​ല​വ​നി​ൽ ക​ളി​ക്കാ​നി​റ​ങ്ങി​യ മെ​സി തു​ട​യ്ക്കേ​റ്റ പ​രി​ക്ക് മൂ​ലം ര​ണ്ടാം പ​കു​തി​യി​ൽ തി​രി​ച്ചു​ക​യ​റി.

Read More