ദാ​ദ​യ്ക്കൊ​പ്പ​മു​ള്ള നി​മി​ഷ​ങ്ങ​ൾ അ​വി​സ്മ​ര​ണീ​യ​മെ​ന്ന് സ​ച്ചി​ൻ

ല​ണ്ട​ൻ: മു​ൻ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ സൗ​ര​വ് ഗാം​ഗു​ലി​ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്ന് ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​ർ. ദാ​ദ​യ്ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​രു​ന്നു​വെ​ന്ന് സ​ച്ചി​ൻ ട്വീ​റ്റ് ചെ​യ്തു.

അ​ണ്ട​ർ 15 ടീ​മി​ൽ ഒ​രു​മി​ച്ച് ക​ളി​ച്ച് തു​ട​ങ്ങി​യ​തു മു​ത​ൽ ഇ​പ്പോ​ൾ ലോ​ക​ക​പ്പി​ൽ ഒ​രു​മി​ച്ച് ക​മ​ന്‍റ​റി പ​റ​യു​ന്ന​തു വ​രെ ഗാം​ഗു​ലി​ക്കൊ​പ്പ​മു​ള്ള നി​മി​ഷ​ങ്ങ​ൾ അ​വി​സ്മ​ര​ണീ​യ​മാ​ണെ​ന്നും സ​ച്ചി​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ണ്ട​ർ 15 ടീ​മി​ൽ ക​ളി​ക്കു​ന്ന സ​മ​യ​ത്ത് ഗാം​ഗു​ലി​ക്കൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​വും സ​ച്ചി​ൻ ട്വീ​റ്റി​നൊ​പ്പം ചേ​ർ​ത്തി​ട്ടു​ണ്ട്.

Related posts