ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ചാ​ന്പ്യ​നാ​യി ന​ദാ​ൽ

പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് കി​രീ​ടം സ്പാ​നി​ഷ് താ​രം റ​ഫേ​ൽ ന​ദാ​ലി​ന്. ഫൈ​ന​ലി​ൽ ഡൊ​മ​നി​ക് തീ​മി​നെ കീ​ഴ്പ്പെ​ടു​ത്തി​യാ​ണ് ന​ദാ​ൽ 12-ാമ​ത്തെ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഒ​ന്നി​നെ​തി​രെ മൂ​ന്ന് സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ന​ദാ​ലി​ന്‍റെ ജ​യം. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് തീ​മി​നെ ഫ്ര​ഞ്ച് ഓ​പ്പ​ൺ ഫൈനലിൽ ന​ദാ​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​ത്.

ആ​ദ്യ സെ​റ്റ് അ​നാ​യാ​സം ന​ദാ​ൽ നേ​ടി. എ​ന്നാ​ൽ ര​ണ്ടാം സെ​റ്റി​ൽ ശ​ക്ത​മാ​യി തി​രി​ച്ചു​വ​ന്ന തീം 7-5​ന് സെ​റ്റ് സ്വ​ന്ത​മാ​ക്കി. എ​ന്നാ​ൽ പി​ന്നീ​ട് തീ​മി​നു ന​ദാ​ലി​ന്‍റെ മു​ന്നി​ൽ താ​ളം ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. സ്കോ​ർ 6-3, 5-7, 6-1, 6-1

ന​ദാ​ലി​ന്‍റെ പ​തി​നെ​ട്ടാം ഗ്രാ​ൻ​ഡ്സ്ലാം കി​രീ​ട​മാ​ണി​ത്. 20 ഗ്രാ​ൻ​ഡ്സ്ലാം കി​രീ​ട​മു​ള്ള ഫെ​ഡ​റ​ർ മാ​ത്ര​മാ​ണ് ന​ദാ​ലി​ന്‍റെ മു​ന്നി​ലു​ള്ള​ത്. ഫെ​ഡ​റ​റെ കീ​ഴ​ട​ക്കി​യാ​ണ് ന​ദാ​ൽ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്.

Related posts