തിരുവനന്തപുരം: ഓപ്പറേഷൻ ഒളിന്പ്യ പദ്ധതിയിൽ അഴിച്ചു പണിനടത്താൻ സ്പോർട്സ് കൗണ്‍സിൽ തീരുമാനം. പ്രസിഡന്റ് ഒളിന്പ്യൻ മേഴ്സികുട്ടന്റെ അധ്യക്ഷതയിൽ ചേർന്ന പുതിയ ഭരണസമിതിയുടെ പ്രഥമ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഓപ്പറേഷൻ ഒളിന്പ്യ അഞ്ചിനങ്ങളിലേക്കായി ചുരുക്കാനാണ് തീരുമാനം. 11 ഇനങ്ങളാണ് ഓപ്പറേഷൻ ഒളിന്പ്യയിൽ ഉൾപ്പെടുത്തിയിരുന്നത്. എട്ടു ഇനങ്ങളാണ് നിലവിലുള്ളത്. ബഡ്മിന്റണ് നിലനിർത്തും. ഏഷ്യൻ തലത്തിൽ മെഡൽ നേട്ടം കൊയ്യാൻ കഴിയുന്ന ഇനങ്ങൾ മാത്രം ഓപ്പറേഷൻ ഒളിന്പ്യയുടെ ഭാഗമാക്കാനാണ് തീരുമാനം. കായികക്ഷമതാ മിഷൻ ഈ അധ്യയന വർഷം തന്നെ നടപ്പാക്കാനും കൗണ്‍സിൽ യോഗത്തിൽ ധാരണയായി. കായിക വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ, ആരോഗ്യ, തദ്ദേശസ്വയംഭരണ വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും. കായികതാരങ്ങളുടെ ഇൻഷ്വറൻസ് പദ്ധതിയും ഈ വർഷം തന്നെ നടപ്പാക്കും. സ്പോർട്സ് കൗണ്‍സിൽ ഉപാധ്യക്ഷൻ ഒ.കെ. വിനീഷ്, അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗങ്ങളായ ഐ.എം. വിജയൻ, സുനിൽകുമാർ, എം.ആർ രഞ്ജിത്, എസ്. രാജീവ്,…
Read MoreCategory: Sports
അണ്ടർ-20 ലോകകപ്പ്: യുക്രെയ്നും ഇറ്റലിയും സെമിയിൽ
വാഴ്സ: ഫിഫ അണ്ടർ-20 ലോകകപ്പിൽ യുക്രെയ്നും ഇറ്റലിയും സെമി ഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടറിൽ പോരാട്ടത്തിൽ യുക്രെയ്ൻ കൊളംബിയയേും ഇറ്റലി മാലിയേയും തോൽപ്പിച്ചു. ചൊവ്വാഴ്ച നടക്കുന്ന സെമിയിൽ ഇരുവരും ഏറ്റുമുട്ടും. എതിരില്ലാത്ത ഒരു ഗോളിനാണ് യുക്രെയ്ന്റെ വിജയം. മത്സരത്തിന്റെ പതിനൊന്നാം മിനിറ്റിൽ ഡാനിലോ സികാനാണ് ഗോൾ നേടിയത്. കൊളംബിയ കളിയിൽ ഉടനീളം പൊരുതി എങ്കിലും സമനില നേടാൻ ആയില്ല. 86-ാം മിനിറ്റിൽ ജോഹാൻ കാർബോനെറോ ചുവപ്പ് കാർഡ് കിട്ടി പുറത്തായത് കൊളംബിയയുടെ സമനില പ്രതീക്ഷ തകർക്കുകയും ചെയ്തു. മാലിക്കെതിരെ 4-2നാണ് ഇറ്റലിയുടെ വിജയം. 12-ാം മിനിറ്റിൽ മാലി താരം ഇബ്രാഹിമ കൊനേയുടെ സെൽഫ് ഗോളാണ് ഇറ്റലിക്ക് ആദ്യ ലീഡ് സമ്മാനിച്ചത്. 21-ാം മിനിറ്റിൽ ഉസ്മാൻ ദിയാകിറ്റെ ചുവപ്പ് കാർഡ് കിട്ടി പുറത്തായത് മാലിക്ക് തിരിച്ചടിയായി.
Read Moreധോണിയുടെ ഗ്ലൗവിൽ സൈന്യത്തിന്റെ പദവി മുദ്ര; നീക്കണമെന്ന് ഐസിസി
ലണ്ടൻ: ഇന്ത്യൻ വിക്കറ്റ് കീപ്പർ മഹേന്ദ്രസിംഗ് ധോണിയുടെ കീപ്പിംഗ് ഗ്ലൗവിൽ ആലേഖനം ചെയ്തിരിക്കുന്ന മുദ്ര നീക്കണമെന്ന് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ. ഇന്ത്യൻ പാര സ്പെഷ്യൽ ഫോഴ്സിന്റെ പദവി മുദ്രയാണ് ധോണിയുടെ ഗ്ലൗവിൽ ഉള്ളത്. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മത്സരത്തിനിടെ ഗ്ലൗവിലെ ഈ ചിഹ്നം വ്യക്തമായി സ്ക്രീനീൽ കണ്ടിരുന്നു. ഇതാണ് ഐസിസിയെ ചൊടിപ്പിച്ചത്. മുദ്ര നീക്കം ചെയ്യാൻ ധോണിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഐസിസി ജനറൽ മാനേജർ ക്ലെയർ ഫർലോംഗ് ആണ് ബിസിസിഐയ്ക്ക് കത്തയച്ചത്. ധോണിയുടെ ഗ്ലൗവും അതിലെ ചിഹ്നവും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. 2011ൽ ധോണിക്ക് സൈന്യം ഓണററി ലഫ്.കേണൽ പദവി നൽകിയിരുന്നു. നേരത്തെ, പുൽവാമ ആക്രമണത്തിൽ സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെ നടന്ന ഇന്ത്യ- ഓസ്ട്രേലിയ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ താരങ്ങൾക്ക് ധോണി സൈനികരുടേതുപോലത്തെ തൊപ്പികൾ നൽകിയിരുന്നു. എന്നാൽ, അന്ന് ഐസിസി എതിർപ്പുകൾ ഒന്നും പ്രകടിപ്പിച്ചിരുന്നില്ല.
Read Moreസുവർണാവസരം കളഞ്ഞുകുളിച്ച് വിൻഡീസ്; ഓസീസിന് 15 റൺസിന്റെ വിജയം
നോട്ടിംഗ്ഹാം: ജയിക്കാൻ എല്ലാ സാധ്യതകളുമുണ്ടായിരുന്നിട്ടും അവസരം കളഞ്ഞുകുളിച്ച് വിൻഡീസ്. 15 റൺസിന് വിൻഡീസിനെ ഓസീസ് മുട്ടുകുത്തിച്ചു. സ്കോർ: ഓസ്ട്രേലിയ 49 ഓവറിൽ 288 റൺസിന് ഓൾഔട്ട്, വിൻഡീസ് 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 273 റൺസ്. ഓസീസ് ഉയർത്തിയ 289 റൺസെന്ന വിജയലക്ഷ്യം വിൻഡീസിന് മറികടക്കാനാകുന്നതേ ഉണ്ടായിരുന്നുള്ളു. എന്നാൽ, ഇടവേളകളിൽ വിക്കറ്റുകൾ വലിച്ചെറിഞ്ഞത് വിൻഡീസിന് വിനയായി. 68 റൺസെടുത്ത ഷായ് ഹോപ്പ്, 51 റൺസെടുത്ത ജെയ്സൺ ഹോൾഡർ, 40 റൺസെടുത്ത നിക്കോളാസ് പൂരൻ എന്നിവരാണ് വിൻഡീസ് നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തത്. 21 വീതം റൺസെടുത്ത ക്രിസ് ഗെയിലും ഷിമോൺ ഹെറ്റ്മെയറുമാണ് ഹോപ്പിനും ഹോൾഡറിനും പൂരനും കുറച്ചെങ്കിലും പിന്തുണ നൽകിയത്. അഞ്ചു വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർക്കാണ് വിൻഡീസിന്റെ നടുവൊടിച്ചത്. പാറ്റ് കമ്മിൻസ് രണ്ടും ആദം സാംപ ഒന്നും വിക്കറ്റുകൾ വീഴ്ത്തി. നേരത്തെ, എട്ടാമനായിറങ്ങി വിൻഡീസ് ബൗളർമാരുടെ…
Read Moreഫ്രഞ്ച് ഓപ്പൺ: ജോക്കോവിച്ച് സെമിയിൽ
പാരീസ്: ലോക ഒന്നാം നമ്പർ നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പൺ സെമിയിൽ. ജർമനിയുടെ അഞ്ചാം സീഡ് അലക്സാണ്ടർ സവരേവിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് അവസാന നാലിൽ കടന്നത്. മൂന്നു വർഷത്തിനിടെ ആദ്യമായാണ് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പൺ സെമിയിൽ കടക്കുന്നത്. മഴ തടസപ്പെടുത്തിയ ക്വാർട്ടർ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് സെർബ് താരം വിജയിച്ചത്. സ്കോർ: 7-5, 6-2, 6-2. തുടർച്ചയായ നാലാം ഗ്രാൻഡ് സ്ലാം കിരീടം ലക്ഷ്യമിടുന്ന ജോക്കോവിച്ച് സെമിയിൽ ഡൊമിനിക് തീമിനെ നേരിടും.
Read Moreഅഫ്ഗാന് തിരിച്ചടി; പരിക്കേറ്റ് മുഹമ്മദ് ഷെഹ്സാദ് ടീമിനു പുറത്ത്
ലണ്ടൻ: ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിലും തോൽവിയേറ്റു വാങ്ങിയ അഫ്ഗാനിസ്ഥാനു വീണ്ടും തിരിച്ചടി. കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടർന്നു അഫ്ഗാൻ ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് ഷെഹ്സാദ് ലോകകപ്പിൽ നിന്ന് പുറത്തായി. പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാൻ ഇക്രം അലി ഖിലിനെ ടീമിൽ ഉൾപ്പെടുത്തി. പാക്കിസ്ഥാനെതിരായ സന്നാഹ മത്സരത്തിനിടെയാണ് ഷെഹ്സാദിന് പരിക്കേറ്റത്. എന്നാൽ ലോകകപ്പിലെ ആദ്യ രണ്ടു ഏകദിനങ്ങളിലും താരം കളിച്ചിരുന്നു. എന്നാല്‍ പരിക്ക് വഷളായതോടെ ഷെഹ്സാദിനെ ഒഴിവാക്കുകയായിരുന്നു.
Read Moreഅണ്ടർ-20 ലോകകപ്പ്: ആഫ്രിക്കൻ പോരിൽ വിജയം സെനഗലിന്
ഡിനിയ: അണ്ടർ-20 ലോകകപ്പ് ഫുട്ബോളിൽ സെനഗൽ ക്വാർട്ടറിൽ കടന്നു. ആഫ്രിക്കൻ ശക്തികൾ തമ്മിൽ നടന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ നൈജീരിയയെ സെനഗൽ കീഴടക്കി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സെനഗലിന്റെ ജയം മത്സരത്തിന്റെ ആദ്യ പകുതിയിൽ അമാഡൗ സാഗ്നെ(36), ഇബ്രാഹിമ നിയാനെ(45) എന്നിവരാണ് സെനഗലിന്റെ ഗോളുകൾ നേടിയത്. അമ്പതാം മിനിറ്റിൽ സക്സസ് മകൻജുവോല നൈജീരിയയുടെ ആശ്വാസഗോൾ നേടി. എന്നാൽ ലീഡെടുക്കാനുള്ള നൈജീരിയയുടെ ശ്രമങ്ങൾ സെനഗലിന്റെ പ്രതിരോധത്തിൽ തട്ടി വീണു. ദക്ഷിണകൊറിയ-ജപ്പാൻ മത്സരത്തിലെ വിജയിയാകും ക്വാർട്ടറിൽ സെനഗലിന്റെ എതിരാളി.
Read Moreനദാല്‍, ജോക്കോവിച്ച് ക്വാര്‍ട്ടറില്‍; സിറ്റ്സിപാസ് പുറത്ത്
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ പുരുഷ സിംഗിള്‍സില്‍ നൊവാക് ജോക്കോവിച്ചും റഫേല്‍ നദാലും ക്വാര്‍ട്ടര്‍ ഫൈനലില്‍. സ്റ്റെഫാനോസ് സിറ്റ്സിപാസ് പുറത്ത്. സ്റ്റാന്‍ വാവ്റിങ്കയും കെയ് നിഷികോരിയും ക്വാര്‍ട്ടറില്‍. ഒന്നാം നമ്പര്‍ ജോക്കോവിച്ച് 6-3, 6-2, 6-2ന് ജാന്‍ ലെനാര്‍ഡ് സ്റ്റ്ട്രഫിനെ തോല്‍പ്പിച്ചു. നിലവിലെ ചാമ്പ്യന്‍ നദാല്‍ 6-2, 6-3, 6-3ന് യുവാന്‍ ഇഗ്നാസിയോ ലോന്ഡെറോയെ തോല്‍പ്പിച്ചു. അഞ്ച് സെറ്റ് നീണ്ട പോരാട്ടങ്ങളിലാണ് വാവ്റിങ്കയുടെയും നിഷികോരിയുടെയും ജയം. വാവ്റിങ്ക 7-6 (8-6), 5-7, 6-4, 3-6, 8-6ന് സിറ്റ്സിപാസിനെ തകര്‍ത്തു. ക്വാര്‍ട്ടറില്‍ റോജര്‍ ഫെഡററാണ് എതിരാളി. നിഷികോരി 6-2, 6-7(8-10), 6-2, 6-7(8-10), 7-5ന് ബെനോറ്റ് പിയറിനെ പരാജയപ്പെടുത്തി. ഡൊമിനിക് തീം 6-4, 6-4, 6-2ന് ഗെയ്ൽ മോൺഫിൽസിനെ പരാജയപ്പെടുത്തി ക്വാർട്ടറിലെത്തി. വനിതാ സിംഗിള്‍സില്‍ സൊളാന് സ്റ്റീഫന്‍സ് 6-4, 6-3ന് ഗാര്ബിന് മഗ്രുസയെ തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ആഷ്…
Read Moreഎൻഗിഡി ഇല്ല, സ്റ്റെയിൻ ഉണ്ടാകും
ലണ്ടന്‍: ഐസിസി ക്രിക്കറ്റ് ലോകകപ്പില്‍ രണ്ടു തോല്‍വിയേറ്റുവാങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് അടുത്ത തിരിച്ചടി. കാലിനു പരിക്കിനെത്തുടര്‍ന്ന് പേസര്‍ ലുംഗി എന്‍ഡിഗി ഇന്ത്യക്കെതിരേ കളിക്കില്ല. ബംഗ്ലാദേശിനെതിരേയുള്ള മത്സരത്തിടെയാണ് എന്‍ഗിഡിക്കു പരിക്കേറ്റത്. ബുധനാഴ്ചയാണ് ഇന്ത്യക്കെതിരേയുള്ള ദക്ഷിണാഫ്രിക്കയുടെ മത്സരം. എന്നാല്‍, ഡെയ്ൽ സ്റ്റെയിന്റെയും ഹഷിം അംലയുടെയും കാര്യത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ശുഭവാര്‍ത്തകളാണ്. ഇന്ത്യക്കെതിരേ സ്റ്റെയിനും ഓപ്പണര്‍ അംലയും കളിക്കുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. തോളിനേറ്റ പരിക്കിനെത്തുടര്‍ന്ന് സ്റ്റെയിന് ആദ്യ രണ്ടു മത്സരത്തിലും കളിച്ചില്ല. അംല ബംഗ്ലാദേശിനെതിരേയും ഇറങ്ങിയില്ല.
Read Moreനാളെയാണ്… നാളെയാണ്…
പന്ത്രണ്ടാം എഡിഷൻ ഏകദിന ലോകകപ്പിലെ ഫേവറിറ്റുകളിൽ ഒന്ന്… ബൗളിംഗ്, ബാറ്റിംഗ് ലോക ഒന്നാം നന്പർ താരങ്ങളുള്ള ടീം… ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനം… ആരാധകരുടെ എണ്ണത്തിൽ ലോകത്തിൽ ഒന്നാം നന്പർ… ഇതെല്ലാം ടീം ഇന്ത്യക്കുള്ള വിശേഷണങ്ങളാണ്. എന്നാൽ, എന്തൊക്കെ വിശേഷണങ്ങൾ ഉണ്ടായിട്ടെന്തുകാര്യം! ലോകകപ്പ് തുടങ്ങി ഒരാഴ്ച ആകാറായിട്ടും ടീം ഇന്ത്യക്ക് കളത്തിലിറങ്ങാൻ സാധിച്ചിട്ടില്ല, ഇന്ത്യ ഇറങ്ങുന്നതു കാണാനുള്ള ആരാധകരുടെ നീണ്ട കാത്തിരിപ്പ്. ലോകകപ്പ് തുടങ്ങി ഏഴാം നാളിൽ ടീം ഇന്ത്യ കളത്തിലെത്തും, തായത് നാളെ ദക്ഷിണാഫ്രിക്കയ്ക്കെതിരേ. ഇന്ത്യക്കെതിരായ മത്സരം ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ മൂന്നാം മത്സരമാണെന്നതാണ് മറ്റൊരു വസ്തുത. ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങുന്പോഴേക്കും ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നിവ രണ്ട് കളികൾ വീതം പൂർത്തിയാക്കും. വൈകാൻ കാരണം? ഐസിസിക്കും മുകളിലാണ് ബിസിസിഐ എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ലോകകപ്പിൽ ഇന്ത്യയുടെ മത്സരം വൈകാൻ കാരണം. കഴിഞ്ഞ മേയിലാണ്…
Read More