വി​വാ​ദ​ങ്ങ​ൾ​ക്ക് അ​വ​സാ​നം; കീ​പ്പിം​ഗ് ഗ്ലൗ ​മാ​റ്റി ധോ​ണി

ല​ണ്ട​ൻ: വി​ക്ക​റ്റ് കീ​പ്പിം​ഗ് ഗ്ലൗ​സി​ന്‍റെ പേ​രി​ലു​ള്ള വി​വാ​ദ​ങ്ങ​ൾ​ക്ക് അ​വ​സാ​നം കു​റി​ച്ച് ഇ​ന്ത്യ​ൻ താ​രം എം.​എ​സ്. ധോ​ണി. ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ​യു​ടെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ധോ​ണി ഇ​റ​ങ്ങി​യ​ത് സൈ​നി​ക മു​ദ്ര ഇ​ല്ലാ​ത്ത ഗ്ലൗ​സ് അ​ണി​ഞ്ഞുകൊണ്ടാണ്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് എ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ക​ര​സേ​ന​യു​ടെ ബ​ലി​ദാ​ൻ ചി​ഹ്നം ആ​ലേ​ഖ​നം ചെ​യ്ത ഗ്ലൗ​സ് ധ​രി​ച്ചാ​ണ് ധോ​ണി ഇ​റ​ങ്ങി​യ​ത്. ഇ​ത് ഏ​റെ വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​രു​ന്നു.

ഐ​സി​സി നി​യ​മം അ​നു​സ​രി​ച്ച് ക​ളി​ക്കാ​ർ വാ​ണി​ജ്യ, മ​ത, സൈ​നി​ക അ​ട​യാ​ള​ങ്ങ​ൾ അ​ണി​യാ​ൻ പാ​ടി​ല്ല.

Related posts