ചാന്പ്യൻസ് ലീഗ് ഫുട്ബോൾ സെമിയിൽ ലിവർപൂളിനോട് പരാജയപ്പെട്ട് പുറത്തായ സ്പാനിഷ് ക്ലബ് ബാഴ്സലോണ കോപ്പ ഡെൽ റേയ്ക്കായി ഇന്നിറങ്ങും. ലാ ലിഗ കിരീടം നേടിയ ബാഴ്സ ഇന്ന് അർധരാത്രി 12.30ന് നടക്കുന്ന കോപ്പ ഡെൽ റേ ഫൈനലിൽ വലൻസിയയെ നേരിടും. സീസണിലെ രണ്ടാമത്തെ പ്രധാന കിരീടമാണ് കറ്റാലൻസ് ഉന്നംവയ്ക്കുന്നത്. വലൻസിയ നിലവിൽ വന്നതിന്റെ നൂറാം വാർഷികമാണെന്നതിനാൽ കിരീടത്തിനായി അവർ കൈമെയ് മറന്നു കളിക്കും. 30 തവണ കോപ്പ ഡെൽ റേ സ്വന്തമാക്കിയ ബാഴ്സയാണ് കിരീട നേട്ടത്തിൽ ഏറ്റവും മുന്നിൽ. വലൻസിയ ഏഴ് തവണ കോപ്പ ഡെൽ റേയിൽ മുത്തമിട്ടിട്ടുണ്ട്. 17-ാം തവണയാണ് വലൻസിയ ഫൈനൽ കളിക്കുന്നത്. 2007-08നുശേഷം വലൻസിയ ഫൈനലിൽ എത്തുന്നത് ഇതാദ്യമാണ്. അതേസമയം, 2014-15 മുതൽ നാല് തവണ ബാഴ്സയായിരുന്നു ചാന്പ്യന്മാർ. തുടർച്ചയായ അഞ്ചാം കിരീടത്തിനാണ് ലയണൽ മെസിയും സംഘവും ഇറങ്ങുന്നത്. നാലാം തവണയാണ് ബാഴ്സയും…
Read MoreCategory: Sports
ആദ്യം 500 നേടാൻ ഇംഗ്ലണ്ടിനു വ്യഗ്രത: കോഹ്ലി
ലണ്ടൻ: ഏകദിന ലോകകപ്പിൽ ആതിഥേയരായ ഇംഗ്ലണ്ട് കരുത്തരാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മറ്റു ടീമുകളേക്കാൾ മുന്‍പ് ഏകദിനത്തിൻ 500 റണ്‍സ് സ്വന്തമാക്കാനുള്ള വ്യഗ്രതയിലാണ് അവരെെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. ലോകകപ്പിനു മുൻപ് ടീമുകളുടെ ക്യാപ്റ്റൻമാരുമായുള്ള മുഖാമുഖത്തിലാണ് കോഹ്ലി ഇങ്ങനെ പറഞ്ഞത്. ഏകദിനത്തിലെ ഉയർന്ന സ്കോറിന്റെ റിക്കാർഡ് ഇംഗ്ലണ്ടിന്റെ പേരിലാണ്. കഴിഞ്ഞ വർഷം ഓസ്ട്രേലിയയ്ക്കെതിരേ ആറിന് 481 റണ്‍സ് ഇംഗ്ലണ്ട് നേടിയിരുന്നു. പാക്കിസ്ഥാനെതിരേ നടന്ന പരന്പരയിൽ ഇംഗ്ലണ്ട് 350നു മുകളിൽ സ്കോർ ചെയ്തിരുന്നു. ഇത്തവണത്തേത് റണ്‍സൊഴുകുന്ന ലോകകപ്പാകുമെന്നാണ് കോഹ്ലിയുടെ അഭിപ്രായം. പക്ഷേ, സമ്മർദം ഇത്തരം സാഹചര്യങ്ങളിൽ നിർണായകമാകും. സമ്മർദഘട്ടങ്ങളിൽ 260, 270 റണ്‍സ് പിന്തുടരുന്നതു പോലും ബുദ്ധിമുട്ടാകുമെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.
Read Moreമേരി കോം, സരിത സ്വർണത്തിൽ
ഗോഹട്ടി: ഇന്ത്യ ഓപ്പണ്‍ ബോക്സിംഗിൽ മേരി കോമിനും സരിത ദേവിക്കും സ്വർണം. ആറ് തവണ ലോക ചാന്പ്യൻഷിപ്പ് കരസ്ഥമാക്കിയ മേരി കോം 51 കിലോഗ്രാം വിഭാഗത്തിലാണ് സുവർണനേട്ടം കരസ്ഥമാക്കിയത്. വൻലാൽ ദൗതിയെ 5-0നു തകർത്തെറിഞ്ഞായിരുന്നു മേരി കോമിന്റെ വിജയം. മൂന്ന് വർഷത്തിനുള്ളിൽ സരിത ദേവിയുടെ ആദ്യ സ്വർണ നേട്ടമാണിത്. സിമ്രൻജിത് കൗറിനെ 3-2നു കീഴടക്കിയാണ് സരിത ദേവി സ്വർണത്തിലെത്തിയത്. ചാന്പ്യൻഷിപ്പിൽ 18ൽ 12 മെഡൽ ഇന്ത്യൻ ബോക്സിംഗ് താരങ്ങൾ കരസ്ഥമാക്കി. അമിത് പൊങ്കൽ 52 കിലോഗ്രാം പുരുഷ വിഭാഗത്തിൽ സ്വർണമണിഞ്ഞു. 81, 91, 91+ പുരുഷ വിഭാഗങ്ങളിലും ഇന്ത്യൻ താരങ്ങൾ സ്വർണം സ്വന്തമാക്കി. 51, 57, 75 വിഭാഗങ്ങളിലായിരുന്നു വനിതകൾ ഇന്ത്യക്ക് സുവർണനേട്ടം സമ്മാനിച്ചത്.
Read Moreറൊണാൾഡോ നയിക്കും
ലിസ്ബണ്‍: യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ഫൈനൽസിൽ പോർച്ചുഗലിനെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കും. ജൂണ്‍ അഞ്ചിന് സ്വിറ്റ്സർലൻഡിനെതിരേയാണ് പോർച്ചുഗലിന്റെ സെമി പോരാട്ടം. ഇംഗ്ലണ്ടും ഹോളണ്ടും തമ്മിലാണ് മറ്റൊരു സെമി ഫൈനൽ. ജൂണ്‍ ഒന്‍പതിനാണ് ഫൈനൽ. പോർച്ചുഗീസ് ടീമിൽ ബെൻഫിക്കയുടെ ജാവൊ ഫെലിക്സ് ഉൾപ്പെട്ടിട്ടുണ്ട്. ബെൻഫിക്കയ്ക്കായി ഈ സീസണിൽ കൗമാര താരം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
Read Moreഇന്ത്യ സെമിയിലെത്തും: സച്ചിൻ
മുംബൈ: പന്ത്രണ്ടാമത് ഏകദിന ലോകകപ്പിൽ ഇന്ത്യ സെമി ഫൈനലിൽ എത്തുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ഇന്ത്യക്കൊപ്പം ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവയും സെമിയിലെത്തും. സെമിയിലെ നാലാമത് ടീമാകാൻ പാക്കിസ്ഥാനും ന്യൂസിലൻഡും തമ്മിൽ ശക്തമായ പോരാട്ടം നടക്കുമെന്നും സച്ചിൻ പറഞ്ഞു. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് എന്നിവയ്ക്ക് സച്ചിൻ സാധ്യത കൽപ്പിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ എന്നിവർ വിലക്കിനുശേഷം തിരിച്ചെത്തിയത് ഓസ്ട്രേലിയൻ ടീമിന് ഉത്തേജകദായകമാണെന്നും സച്ചിൻ പറഞ്ഞു. എം.എസ്. ധോണി ഫാക്ടറാണ് ഇന്ത്യയുടെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreരഹാനെയ്ക്ക് അരങ്ങേറ്റ സെഞ്ചുറി
ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറി നേടുന്ന മൂന്നാമത് ഇന്ത്യൻ താരമെന്ന നേട്ടം അജിങ്ക്യ രഹാനെയ്ക്കു സ്വന്തം. ഹാംഷെയറിനായാണ് സെഞ്ചുറി നേടിയത്. ഹാംഷെയറിനായി അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരനായി രഹാനെ. നോട്ടിംങാംഷെയറിനെതിരായ രണ്ടാം ഇന്നിംഗ്സിലാണ് ഇന്ത്യൻ താരത്തിന്റെ സെഞ്ചുറി. ആദ്യ ഇന്നിംഗ്സിൽ 10 റണ്‍സ് ആയിരുന്നു സന്പാദ്യം. രണ്ടാം ഇന്നിംഗ്സിൽ 197 പന്തിൽനിന്ന് 119 റണ്‍സ് ഇന്ത്യൻ ടെസ്റ്റ് ടീം ഉപ നായകൻ നേടി. സസെക്സിനായി പീയൂഷ് ചൗള (2009), എസെക്സിനായി മുരളി വിജയ് (2018) എന്നിവരാണ് മുന്‍പ് അരങ്ങേറ്റ കൗണ്ടി പോരാട്ടത്തിൽ സെഞ്ചുറി നേടിയ ഇന്ത്യക്കാർ.
Read Moreനൂറുകോടി സ്വപ്നങ്ങളുമായി കോഹ്ലിയും സംഘവും ഇംഗ്ലണ്ടിലേക്ക് പറന്നു
മുംബൈ: നൂറുകോടി സ്വപ്നങ്ങളും പേറി ഇന്ത്യൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലേക്കു പറന്നു. ഈ മാസം 30ന് ആരംഭിക്കുന്ന ഏകദിന ലോകകപ്പ് പോരാട്ടത്തിനായി ഇന്ന് പുലർച്ചെ 2.30ഓടെയാണ് ഇന്റ്ത്യൻ ടീം പുറപ്പെട്ടത്. ഐപിഎൽ പോരാട്ടത്തിനു ശേഷം ഇത്രയും ദിവസം ടീം അംഗങ്ങൾക്ക് വിശ്രമം അനുവദിച്ചിരുന്നു. ചൊവ്വാഴ്ചയാണ് താരങ്ങൾ വീണ്ടും മുംബൈയിൽ ഒത്തു ചേർന്നത്. മൂന്ന് ലോകകപ്പ് കളിച്ച പരിചയമുള്ള വിരാട് കോഹ്ലിക്ക് ക്യാപ്റ്റനായുള്ള അദ്ദേഹത്തിന്റെ ആദ്യ ലോകകപ്പ് പോരാട്ടമാണിത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ജൂണ്‍ അഞ്ചിനാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ഇതിന് മുന്നേ മേയ് 25ന് ന്യൂസിലൻഡിനെതിരേയും 28ന് ബംഗ്ലാദേശിനെതിരേയും പരിശീലന മത്സരങ്ങളുണ്ട്.
Read Moreആദ്യം ഉല്ലാസം, പിന്നെ മത്സരം
ഏകദിന ലോകകപ്പ് ക്രിക്കറ്റിന് 11 ദിനങ്ങൾ മാത്രം ശേഷിക്കേ ഇന്ത്യൻ ടീം അംഗങ്ങൾ ഉല്ലാസത്തിൽ. ഐപിഎൽ ട്വന്റി-20യുടെ തീച്ചൂളയിൽനിന്ന് പുറത്തുകടന്ന താരങ്ങൾക്കായി ടീം ക്യാന്പും ഫിറ്റ്നസ് ട്രെയ്നിംഗും ആവശ്യമില്ലെന്ന് ബിസിസിഐ തീരുമാനിച്ചതോടെയാണിത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ചെക് റിപ്പബ്ലിക്കിലെ പ്രാഗിൽനിന്നുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യങ്ങളിൽ പങ്കുവച്ചിരുന്നു. വൈസ് ക്യാപ്റ്റനായ രോഹിത് ശർമയും ഭാര്യയും മാലദ്വീപിലാണെന്ന് അദ്ദേഹത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടിലെ ചിത്രങ്ങൾ വ്യക്തമാക്കി. സ്പിന്നറായ യുസ്വേന്ദ്ര ചാഹൽ ഗോവയിലാണ്. ഐപിഎൽ കഴിഞ്ഞുള്ള സമയം റിലാക്സ് ചെയ്യാനാണ് താരങ്ങളോട് ഇന്ത്യൻ ടീം അധികൃതർ ആവശ്യപ്പെട്ടത്. കാരണം, വീണ്ടുമൊരു ക്യാന്പ് നടത്തി കളിക്കാരെ മാനസികമായി സമ്മർദത്തിലാക്കേണ്ടെന്നതുതന്നെ. ബുധനാഴ്ചയാണ് ഇന്ത്യൻ ടീം ലണ്ടനിലേക്ക് യാത്രതിരിക്കുന്നത്. ഉല്ലാസദിനങ്ങൾക്കുശേഷം 21ന് മുംബൈയിൽ ടീം അംഗങ്ങൾ ഒത്തുചേരും. ഇന്നത്തോടെ കളിക്കാർ ഉല്ലാസവേള കഴിഞ്ഞ് തങ്ങളുടെ വീടുകളിൽ എത്തുമെന്നാണ് ടീം മാനേജ്മെന്റിൽനിന്നുള്ള റിപ്പോർട്ട്. അതേസമയം, ലോകകപ്പിന്…
Read Moreടീം പറയുന്നിടത്ത് ബാറ്റ് ചെയ്യും: രാഹുല്‍
ടീം മാനേജ്മെന്റ് തീരുമാനിക്കുന്ന സ്ഥാനത്ത് താന്‍ ബാറ്റ് ചെയ്യുമെന്ന് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ റിസര്‍വ് ഓപ്പണറായി ഉള്‍പ്പെടുത്തിയിരിക്കുന്ന കെ.എല്‍. രാഹുല്‍. നിലവിലെ സാഹചര്യത്തില്‍ രാഹുല്‍ നാലാമനായി ഇറങ്ങാനാണ് സാധ്യതകള്‍. വിജയ് ശങ്കറാണോ രാഹുലാണോ നാലാം നമ്പറില്‍ ഇറങ്ങുകയെന്ന സംസാരം ഉയര്‍ന്ന സാഹചര്യത്തിലാണ് കര്ണാടകതാരത്തിന്റ ഈ വാക്കുകള്‍. ഇംഗ്ലണ്ടിലെ സാഹചര്യം കണ്ടിട്ടാകും ടീം കോമ്പിനേഷന്‍ തീരുമാനിക്കുകയെന്ന് പരിശീലകന് രവി ശാസ്ത്രി പറഞ്ഞു. ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ടീമില്‍നിന്നു പുറത്തായ രാഹുല്‍ ഇന്ത്യ എയ്ക്കുവേണ്ടി മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. ഐപിഎലില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരേ ട്വന്റി 20യില്‍ 50 ഉം 47 ഉം റണ്‍സ് എടുത്ത താരം ഈ ഫോം ഐപിഎലിലും തുടരുകയായിരുന്നു.
Read Moreഇറ്റാലിയൻ ഓപ്പണ്‍: റോജർ ഫെഡറർ പിൻമാറി
റോം: ഇറ്റാലിയൻ ഓപ്പണ്‍ ടെന്നീസിൽനിന്ന് ലോക മൂന്നാം നന്പർ താരം റോജർ ഫെഡറർ പിൻമാറി. കാലിന് പരിക്കേറ്റതിനെ തുടർന്നാണ് ഫെഡറർ പിൻമാറിയത്. മത്സരം പൂർത്തിയാക്കാൻ തനിക്കു സാധിക്കില്ല. നൂറ് ശതമാനം താൻ ആരോഗ്യവാനല്ലെന്നും ഫെഡറർ പറഞ്ഞു.ഇറ്റാലിയൻ ഓപ്പണിലെ രണ്ടാം റൗണ്ടിൽ ജോവോ സോസെയെ തോൽപ്പിച്ച് ഫെഡറർ മുന്നേറിയിരുന്നു.
Read More