വിശാഖപട്ടണം: പന്ത്രണ്ടാം എഡിഷൻ ഐപിഎൽ ഫൈനൽ പോരാട്ടം ആരൊക്കെ തമ്മിൽ നടക്കുമെന്ന് ഇന്നറിയാം. പ്ലേ ഓഫിലെ ക്വാളിഫയർ രണ്ട് പോരാട്ടത്തിൽ കഴിഞ്ഞ തവണത്തെ ചാന്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സും ഇതുവരെ ഫൈനലിൽ പ്രവേശിക്കാത്ത ഡൽഹി ക്യാപ്പിറ്റൽസും ഇന്ന് ഏറ്റുമുട്ടും. ഇന്നു ജയിക്കുന്ന ടീം ഞായറാഴ്ച നടക്കുന്ന ഫൈനലിനു യോഗ്യത നേടും. ആദ്യ ക്വാളിഫയറിൽ ജയിച്ച മുംബൈ ഇന്ത്യൻസ് ഇതിനോടകം ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. എലിമിനേറ്റർ പോരാട്ടത്തിൽ മുൻ ചാന്പ്യന്മാരായ ഹൈദരാബാദിനെ കീഴടക്കിയാണ് ഡൽഹി ക്യാപ്പിറ്റൽസ് ക്വാളിഫയർ രണ്ട് പോരാട്ടത്തിനു യോഗ്യത നേടിയത്. ഐപിഎൽ പ്ലേ ഓഫ് ചരിത്രത്തിൽ ഡൽഹി ആദ്യമായാണ് ജയിക്കുന്നതെന്ന പ്രത്യേകതയുമുണ്ടായിരുന്നു. ഡൽഹി ക്യാപ്പിറ്റൽസ് സണ്‍റൈസേഴ്സിനെ കീഴടക്കിയ അതേ മൈതാനത്താണ് ഇന്നത്തെ പോരാട്ടവും. ഐപിഎൽ ഫൈനലിൽ ഇതുവരെ പ്രവേശിക്കാത്ത ടീമെന്ന നാണക്കേട് ഒഴിവാക്കുകയാണ് ഡൽഹിയുടെ ലക്ഷ്യം. ക്വാളിഫയർ ഒന്നിൽ മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെട്ടാണ് ചെന്നൈ സൂപ്പർ കിംഗ്സ്…
Read MoreCategory: Sports
ലോകകപ്പിൽ ഇന്ത്യ ഫേവറിറ്റ്:കപിൽദേവ്
ഈ മാസം അവസാനം ആരംഭിക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫേവറിറ്റുകളാണെന്ന് 1983 ലോകകപ്പ് കിരീടം ഇന്ത്യക്കു സമ്മാനിച്ച കപിൽദേവ്. വിരാട് കോഹ്ലി, എം.എസ്. ധോണി സഖ്യത്തോട് താരതമ്യം ചെയ്യാൻ നിലവിൽ ലോകത്തിൽ ആരുമില്ലെന്നും കപിൽ പറഞ്ഞു. പരിചയ സന്പത്തിന്റെയും യുവത്വത്തിന്റെയും സങ്കലനമാണ് ഇന്ത്യൻ ടീമിന്റെ കരുത്ത്. ടീം സന്തുലിതമാണ്. നാല് ഫാസ്റ്റ് ബൗളർമാർ, മൂന്ന് സ്പിന്നർമാർ പിന്നെ വിരാട് കോഹ്ലിയും ധോണിയും. കപ്പ് നേടാൻ ഇന്ത്യയുടെ സാധ്യത വർധിപ്പിക്കുന്നത് ഇതൊക്കെയാണ്- കപിൽദേവ് പറഞ്ഞു. ഇംഗ്ലീഷ് പിച്ചുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യയുടെ പേസ് സംഘത്തിനു സാധിക്കുമെന്നും ബുംറ, ഷാമി എന്നിവർക്ക് 145 കിലോമീറ്റർ വേഗതയും സ്വിഗും കണ്ടെത്താനാകുമെന്നും ഇന്ത്യൻ മുൻ ക്യാപ്റ്റൻ പറഞ്ഞു.
Read Moreക്ലേയിൽ ഫെഡറർ, നദാൽ ജയം
മാഡ്രിഡ്: മൂന്ന് വർഷത്തെ ഇടവേളയ്ക്കുശേഷം ക്ലേ കോർട്ടിൽ പോരാട്ടത്തിനിറങ്ങിയ സ്വിറ്റ്സർലൻഡ് താരം റോജർ ഫെഡറർക്ക് ജയം. മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ ഫെഡറർ രണ്ടാം റൗണ്ടിൽ കടന്നു. 52 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തിൽ ഫ്രാൻസിന്റെ റിച്ചാർഡ് ഗസ്ക്വറ്റിനെ 6-2, 6-3നു കീഴടക്കിയാണ് ഫെഡറർ രണ്ടാം റൗണ്ടിൽ കടന്നത്. പുരുഷ സിംഗിൾസിൽ റാഫേൽ നദാൽ, വാവ്റിങ്ക, കെയ് നിഷികോരി, സിലിച്ച്, ഫെറർ, ഡൊമിനിക് തീം തുടങ്ങിയവരും അടുത്ത റൗണ്ടിലേക്ക് മുന്നേറി. വനിതാ സിംഗിൾസിൽ ലോക ഒന്നാം നന്പറായ നവോമി ഒസാക്ക, സിമോണ ഹാലെപ്പ് തുടങ്ങിയവർ ക്വാർട്ടറിൽ പ്രവേശിച്ചു.
Read Moreപഠനത്തിലും സ്വർണത്തിളക്കം
കോഴിക്കോട്: ട്രാക്കിൽ വമ്പൻ കുതിപ്പുമായി വിജയം ശീലമാക്കിയ ദേശീയ കായിക താരം അപർണ റോയ് പ്ലസ്ടു പരീക്ഷയിലും മിന്നിത്തിളങ്ങി. തിരുവമ്പാടി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ അപർണ കൊമേഴ്സിൽ 1200ൽ 1200 മാർക്കും സ്വന്തമാക്കിയാണ് മിന്നിത്തിളങ്ങിയത്. അപർണയുടെ സഹപാഠിയും കായികതാരവുമായ നിയ റോസ് രാജുവിനും സമ്പൂർണ വിജയമുണ്ട്. നിയ സയൻസിലാണ് മുഴുവൻ മാർക്കും നേടിയത്. ഇതേ സ്കൂളിലെ കായികതാരം ജോമൽ ബെന്നി സയൻസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസും നേടി. ദേശീയ, അന്താരാഷ്ട്രതലങ്ങളിൽ നിരവധി സ്വർണപ്പതക്കങ്ങൾ നേടിയ അപർണയ്ക്ക് മത്സരങ്ങൾ കാരണം പലപ്പോഴും സ്കൂളിലെത്താനാവാറില്ല. അധ്യാപകരും സഹപാഠികളുമാണ് പഠനത്തിൽ സഹായിക്കുന്നത്. എന്നാൽ, നോട്ടുകൾ മുഴുവൻ എഴുതി വായിക്കുന്ന സ്വഭാവം അപർണയ്ക്കില്ല. ടെക്സ്റ്റ് പുസ്തകങ്ങൾ പഠിച്ചാണ് മികച്ച വിജയത്തിലേക്ക് ഫിനിഷ് ചെയ്തത്. ഏത് വിഷയമായിരുന്നു ഏറ്റവും കടുപ്പമെന്ന് ചോദിച്ചാൽ എല്ലാം കടുപ്പവും എളുപ്പവുമാണെന്നാണ് മറുപടി. മത്സരങ്ങൾക്ക്…
Read Moreസല്യൂട്ട് റെഡ്സ്
ലണ്ടൻ: അദ്ഭുതങ്ങൾ ഇമചിമ്മാതെ കാണണം, കാരണം കണ്മുന്നിലുള്ളത് അദ്ഭുതമെന്നതുതന്നെ. ലിവർപൂളിലെ ആൻഫീൽഡ് സ്റ്റേഡിയത്തിൽ ഒരു അദ്ഭുതം നടന്നു. യൂറോപ്പിനെ ആകെ പിടിച്ചുലച്ച മഹാദ്ഭുതം. മൂന്ന് ഗോളിന്റെ കടവുമായി ചാന്പ്യൻസ് ലീഗ് ഫുട്ബോൾ രണ്ടാം പാദ സെമിഫൈനലിനിറങ്ങിയ ലിവർപൂൾ ആർത്തിരന്പിയ സ്വന്തം കാണികൾക്കു മുന്നിൽവച്ച് നാല് ഗോൾ നേടി ഫൈനലിലേക്ക് മുന്നേറി. ആ ചുവന്ന വിപ്ലവത്തിൽ മുങ്ങിത്താഴ്ന്ന സാക്ഷാൽ ലയണൽ മെസിയുടെ ബാഴ്സലോണ ചാന്പ്യൻസ് ലീഗിൽനിന്ന് പുറത്തും. ഇരുപാദങ്ങളിലുമായി 4-3നാണ് ചെന്പടയുടെ ജയം. യൂറോപ്യൻ ഫുട്ബോളിലെ ഞെട്ടിപ്പിക്കുന്ന തോൽവികളിലൊന്നായി അത് ചരിത്രത്തിൽ ഇടംപിടിച്ചു. ആൻഫീൽഡ് ഇതുവരെ കണ്ടിട്ടില്ലാത്ത മാജിക്ക് ആയിരുന്നു അരങ്ങേറിയത്. ഡിവോക് ഒറിഗിയുടെയും (ഏഴ്, 79 മിനിറ്റുകൾ) ജോർജിനോ വിനാൾഡമിന്റെയും (54, 56 മിനിറ്റുകൾ) ഇരട്ട ഗോളാണ് ചെന്പടയോട്ടത്തിന് ഇന്ധനമേകിയത്. 79-ാം മിനിറ്റിൽ കോർണർകിക്ക് എടുക്കാനായി പന്ത് വച്ചശേഷം സമീപമുണ്ടായിരുന്ന ഷാക്കീരിക്കരികിലേക്ക് നടക്കുന്നതായി ഭാവിച്ച് അതിവേഗം തിരിച്ചെത്തി…
Read Moreറിസർവ് പട്ടികയിൽ ഇഷാന്തും
മുംബൈ: ഏകദിന ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിന്റെ റിസർവ് പട്ടികയിൽ ഇഷാന്ത് ശർമയും ഇടംപിടിച്ചതായി റിപ്പോർട്ട്. ഐപിഎലിൽ ഇഷാന്ത് മികച്ച ബൗളിംഗ് ആയിരുന്നു കാഴ്ചവച്ചത്. ഋഷഭ് പന്ത്, അന്പാട്ടി റായുഡു, നവ്ദീപ് സെയ്നി എന്നിവരെ നേരത്തേ റിസർവ് താരങ്ങളായി ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. സെയ്നിയാണ് പേസർമാരിൽ ഒന്നാമത്തെ റിസർവ് താരമെന്നും ഇഷാന്ത് രണ്ടാം നന്പറാണെന്നും ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിച്ചു. ഈ സീസണ് ഐപിഎലിൽ ഇഷാന്ത് 10 മത്സരങ്ങളിൽനിന്നായി 10 വിക്കറ്റ് വീഴ്ത്തിയിരുന്നു.
Read Moreക്രിസ് ഗെയ്ൽ വിൻഡീസ് ഉപനായകൻ
ഈ മാസം അവസാനം ഇംഗ്ലണ്ടിൽ ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള വെസ്റ്റ് ഇൻഡീസ് ടീമിന്റെ ഉപനായകനായി ക്രിസ് ഗെയ്ലിനെ നിയമിച്ചു. വിൻഡീസ് ക്രിക്കറ്റ് ബോർഡുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് നാളുകളോളം ഒഴിവാക്കപ്പെട്ടിരുന്ന ഗെയ്ലിനെ ഉപനായകനാക്കിയത് ആരാധകർക്ക് ആവേശം പകരുന്നതാണ്. ജേസണ്‍ ഹോൾഡർ ആണ് ടീമിന്റെ നായകൻ. വിൻഡീസ് ക്രിക്കറ്റ് ബോർഡിനെ പുതിയ മാനേജ്മെന്റ് ഏറ്റെടുത്തതിന്റെ ഫലമായാണ് ടീമിൽ ഇത്തരം മാറ്റങ്ങളുണ്ടാകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. 2010 ജൂണിലാണ് ഗെയ്ൽ അവസാനമായി ടീമിനെ നയിച്ചത്. ഈ ലോകകപ്പോടെ ഗെയ്ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്നാണ് കരുതപ്പെടുന്നത്. ക്രിക്കറ്റിന്റെ ഏത് ഫോർമാറ്റിലായാലും വെസ്റ്റ് ഇൻഡീസിനെ പ്രതിനിധീകരിക്കുക മഹത്തായ കാര്യമാണെന്നും, ഈ ലോകകപ്പ് തനിക്ക് വളരെ പ്രത്യേകത നിറഞ്ഞതാണെന്നും ഗെയ്ൽ പറഞ്ഞു. മേയ് 31ന് പാക്കിസ്ഥാനെതിരേയാണ് ലോകകപ്പിൽ വിൻഡീസിന്റെ ആദ്യ മത്സരം.
Read Moreഇപിഎൽ ഫോട്ടോഫിനിഷിലേക്ക്
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫോട്ടോഫിനിഷിൽ. ലീഗിൽ 37 മത്സരങ്ങൾ പൂർത്തിയായപ്പോൾ 95 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. വിട്ടുകൊടുക്കാൻ തയാറല്ലാതെ ലിവർപൂളും പിന്നാലെയുണ്ട്. 37 മത്സരങ്ങളിൽനിന്ന് 94 പോയിന്റാണ് ലിവർപൂളിനുള്ളത്. ഞായറാഴ്ചയാണ് ലീഗിലെ അവസാന പോരാട്ടങ്ങൾ. അന്ന് 10 മത്സരങ്ങൾ അരങ്ങേറും. മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളി ബ്രിങ്ടണ് ആണ്. സിറ്റിക്ക് എവേ പോരാട്ടമാണ്. അതേസമയം, ലിവർപൂൾ സ്വന്തം തട്ടകത്തിൽ വൂൾവ്സുമായി ഏറ്റുമുട്ടും. സിറ്റിക്കും ലിവർപൂളിനും ജയിച്ചാൽമാത്രം കപ്പ് നേടാൻ സാധിക്കില്ല. അതുകൊണ്ട് സ്വയം ജയിക്കുകയും മറ്റേ ടീം സമനിലയോ തോൽവിയോ വഴങ്ങാൻ പ്രാർഥിക്കുകയും വേണം. കിരീടത്തിനെന്നപോലെതന്നെ മൂന്നാം സ്ഥാനത്തിനായും ശക്തമായ പോരാട്ടമുണ്ട്. 71 പോയിന്റുമായി ചെൽസിയും 70 പോയിന്റുമായി ടോട്ടനവുമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. ആഴ്സണൽ (67), മാഞ്ചസ്റ്റർ യുണൈറ്റഡ് (66) എന്നിവർ അഞ്ച്, ആറ് സ്ഥാനങ്ങളിലുമുണ്ട്. ചുരുക്കത്തിൽ ഞായറാഴ്ചത്തെ അവസാന ലീഗ് പോരാട്ടത്തിനുശേഷമേ പ്രീമിയർ…
Read Moreകോംപനി ബുള്ളറ്റിൽ സിറ്റി
ലണ്ടൻ: ഷോട്ട് എടുക്കരുത്, ഷോട്ട് എടുക്കരുത് എന്ന് ആളുകൾ പറയുന്നത് എനിക്കു കേൾക്കാമായിരുന്നു: 15 വാര ദൂരെനിന്ന് ബുള്ളറ്റ് കണക്ക് പായിച്ച ഒരു ഷോട്ടിലൂടെ ഗോൾ നേടിയതിനുശേഷം മാഞ്ചസ്റ്റർ സിറ്റി പ്രതിരോധതാരം വിൻസന്റ് കോംപനിയുടെ പ്രതികരണമിതായിരുന്നു. സിറ്റിയുടെ കേളീശൈലി പ്രകാരം അത്തരമൊരു ഷോട്ട് ആ സമയത്ത് കളിക്കാർ എടുക്കുക അത്യപൂർവമാണ്. എന്നാൽ, നിർദേശങ്ങൾക്ക് ചെവികൊടുക്കാതെ ഷോട്ട് എടുത്ത കോംപനിയുടെ ബൂട്ടിൽനിന്ന് പന്ത് വലയിലേക്ക് വളഞ്ഞ് തുളഞ്ഞിറങ്ങിയപ്പോൾ പരിശീലകൻ സാക്ഷാൽ പെപ് ഗ്വാർഡിയോളപോലും അന്തംവിട്ടു. 70-ാം മിനിറ്റിൽ ബെൽജിയം താരം നേടിയ ആ ഗോളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സിറ്റി ജയം സ്വന്തമാക്കി. സിറ്റിയുടെ തുടർച്ചയായ 13-ാം ജയമായിരുന്നു അത്. ലെസ്റ്റർ സിറ്റിക്കെതിരേ സ്വന്തം തട്ടകത്തിൽ നേടിയ 1-0ന്റെ ജയത്തിലൂടെ മാഞ്ചസ്റ്റർ സിറ്റി കിരീട പോരാട്ടത്തിൽ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തി.
Read Moreഓപ്പണിംഗിൽ ലോക റിക്കാർഡ്
ഡബ്ലിൻ: ഏകദിന ക്രിക്കറ്റിലെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടിൽ പുതിയ റിക്കാർഡ്. വെസ്റ്റ് ഇൻഡീസിന്റെ ഓപ്പണർമാരായ ജോണ്‍ കാംബെലും ഷായ് ഹോപ്പും അയർലൻഡിനെതിരായ മത്സരത്തിൽ ഓപ്പണിംഗ് വിക്കറ്റിൽ അടിച്ചുകൂട്ടിയത് 365 റണ്‍സ്. കാംബൽ 137 പന്തിൽ ആറ് സിക്സും 15 ഫോറും അടക്കം 179ഉം ഹോപ്പ് 152 പന്തിൽ രണ്ട് സിക്സും 22 ഫോറും അടക്കം 170ഉം റണ്‍സ് വീതം നേടി. ഇരുവരുടെയും മിന്നും ഇന്നിംഗ്സിന്റെ ബലത്തിൽ വിൻഡീസ് 50 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 381 റണ്‍സ് നേടി. 2018 ജൂലൈ 20ന് പാക്കിസ്ഥാന്റെ ഇമാം ഉൾ ഹഖും ഫഖാർ സമാനും സിംബാബ്വെയ്ക്കെതിരേ നേടിയ 304 റണ്‍സിന്റെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടാണ് ഇതോടെ പഴങ്കഥയായത്. ഏകദിനത്തിൽ രണ്ട് ഓപ്പണർമാരും 150 റണ്‍സിലധികം ഒരിന്നിംഗ്സിൽ നേടുന്നതും ഇതാദ്യമാണ്. ഏകദിനത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ട് എന്ന നേട്ടവും കാംബലും…
Read More