ഹാ​​ർ​​ദി​​ക് മാ​​ജി​​ക്കി​​നാ​​യി കാ​​ത്തി​​രി​​ക്കു​​ന്നു: യു​​വരാജ്

മും​​ബൈ: ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ൽ ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​യു​​ടെ മാ​​ജി​​ക്ക​​ൽ പ്ര​​ക​​ട​​ന​​ത്തി​​നാ​​യി കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന് ഇ​​ന്ത്യ​​യു​​ടെ മു​​ൻ താ​​രം യു​​വ​​രാ​​ജ് സിം​​ഗ്. ഐ​​പി​​എ​​ലി​​ൽ മും​​ബൈ ഇ​​ന്ത്യ​​ക്കാ​​യി ഹാ​​ർ​​ദി​​ക് മാ​​സ്മ​​രി​​ക പ്ര​​ക​​ട​​ന​​മാ​​ണ് കാ​​ഴ്ച​​വ​​യ്ക്കു​​ന്ന​​ത്.

സ​​മാ​​ന രീ​​തി​​യി​​ൽ ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​ക്കാ​​യും ക​​ളി​​ പു​​റ​​ത്തെ​​ടു​​ക്കാ​​ൻ പ്രാ​​പ്ത​​നാ​​ണ്. ഈ ​​ലോ​​ക​​ക​​പ്പ് ഹാ​​ർ​​ദി​​ക്കി​​ന് പ്ര​​ത്യേ​​ക​​ത​​യു​​ള്ള​​താ​​യി​​രി​​ക്കു​​മെ​​ന്ന് അ​​ദ്ദേ​​ഹ​​ത്തോ​​ട് പ​​റ​​ഞ്ഞ​​താ​​യും യു​​വി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. മും​​ബൈ ഇ​​ന്ത്യ​​ൻ താ​​ര​​മാ​​ണ് യു​​വ​​രാ​​ജും. 2011 ലോ​​ക​​ക​​പ്പി​​ൽ യു​​വ​​രാ​​ജി​​ന്‍റെ ഓ​​ൾ റൗ​​ണ്ട് പ്ര​​ക​​ട​​ന​​മാ​​ണ് ഇ​​ന്ത്യ​​യെ കി​​രീ​​ട​​ത്തി​​ലേ​​ക്ക് ന​​യി​​ച്ച ഒ​​രു പ്ര​​ധാ​​ന​​ഘ​​ട​​കം.

Related posts