സ്റ്റോ​​പ്പേ​​ജി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ ജയം

മാ​ഞ്ച​സ്റ്റ​ര്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ സ്റ്റോ​പ്പേ​ജ് ടൈം ​ഗോ​ളി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് എ​ഫ്സി​ക്കു ജ​യം. അ​ഞ്ച് ഗോ​ള്‍ പി​റ​ന്ന ഹോം ​ത്രി​ല്ല​റി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് 3-2ന് ​ഫു​ള്‍​ഹാ​മി​നെ കീ​ഴ​ട​ക്കി. 90+4-ാം മി​നി​റ്റി​ല്‍ ബെ​ന്യാ​മി​ന്‍ ഷെ​ഷ്‌​കൊ നേ​ടി​യ ഗോ​ളി​ലാ​യി​രു​ന്നു മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ ജ​യം. ഇ​ട​ക്കാ​ല പ​രി​ശീ​ല​ക​നാ​യ മൈ​ക്കി​ള്‍ കാ​രി​ക്കി​ന്‍റെ ശി​ക്ഷ​ണ​ത്തി​നു കീ​ഴി​ല്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ജ​യ​മാ​ണ്. മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി​ക്കു സ​മ​നി​ല. എ​വേ പോ​രാ​ട്ട​ത്തി​ല്‍ ടോ​ട്ട​ന്‍​ഹാം ഹോ​ട്ട്‌​സ്പു​റി​നോ​ട് 2-2ന് ​മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. 2-0നു ​മു​ന്നി​ലെ​ത്തി​യ​ശേ​ഷ​മാ​യി​രു​ന്നു സി​റ്റി സ​മ​നി​ല വ​ഴ​ങ്ങി​യ​ത്.

Read More

ഫെ​​ഡ​​റേ​​ഷ​​ന്‍ വോ​​ളി​​ക്ക് സു​​ജി​​ത്ത്

കോ​ട്ട​യം: ഇ​ന്നു​മു​ത​ല്‍ റാ​യ്പൂ​രി​ല്‍ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ് വോ​ളി​യി​ല്‍ ഇ​ന്ത്യ​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​ക്കാ​യി അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ര്‍​ജ് കോ​ള​ജി​ലെ ര​ണ്ടാം വ​ര്‍​ഷ പൊ​ളി​റ്റി​ക്‌​സ് വി​ദ്യാ​ര്‍​ഥി സു​ജി​ത്ത് ജ​ഴ്‌​സി​യ​ണി​യും. 10-ാം ക്ലാ​സി​നു​ശേ​ഷം ഐ​ടി​ഐ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ സു​ജി​ത്ത് ഡി​ഗ്രി പ​ഠ​ന​ത്തി​നാ​യി അ​രു​വി​ത്തു​റ കോ​ള​ജി​ല്‍ ചേ​രു​ക​യാ​യി​രു​ന്നു. കോ​ള​ജി​ലെ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ വോ​ളി​ബോ​ള്‍ കോ​ച്ച് ജേ​ക്ക​ബി​ന്‍റെ കീ​ഴി​ല്‍ സു​ജി​ത്ത് പ​രി​ശീ​ല​നം തു​ട​ങ്ങി​യ​തോ​ടെ എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി ടീ​മി​ല്‍ ഇ​ടം നേ​ടി. തു​ട​ര്‍​ന്ന് അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ര്‍​ജ് കോ​ള​ജി​നെ എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി ചാ​മ്പ്യ​ന്മാ​രാ​ക്കി. അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ര്‍​ജ​സ് കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ വെ​ട്ടു​ക​ല്ലേ​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​ബി ജോ​സ​ഫ്, ബ​ര്‍​സാ​ര്‍ ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്, കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി​യ്യാ​നി ചാ​ര്‍​ളി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് ന​ല്‍​കി​യ മി​ക​ച്ച പി​ന്തു​ണ​യാ​ണ് സു​ജി​ത്തി​നെ ടീ​മി​ല്‍ എ​ത്തി​ച്ച​ത്. സു​ജി​ത്തി​ന്‍റെ ബാ​ല്യ​ത്തി​ല്‍​ത​ന്നെ പി​താ​വ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​ര​ണ​പ്പെ​ട്ട​തി​നാ​ല്‍ ഐ​ടി​ഐ…

Read More

അ​ത്‌​ല​റ്റി​ക് ക​ല​ണ്ട​റി​ൽ മാ​റ്റം

തി​രു​വ​ന​ന്ത​പു​രം: അ​ത്‌​ല​റ്റി​ക് ക​ല​ണ്ട​റി​ൽ മാ​റ്റം വ​രു​ത്തി അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ. മേ​യ് 22 മു​ത​ൽ 25 വ​രെ റാ​ഞ്ചി​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ സീ​നി​യ​ർ അ​ത്‌​ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ് ഗ്ലാ​സ്ഗോ​യി​ൽ ന​ട​ക്കു​ന്ന കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ന് യോ​ഗ്യ​ത​യ്ക്കു​ള്ള അ​വ​സാ​ന അ​വ​സ​ര​മാ​യി നി​ശ്ച​യി​ച്ചു. ഈ ​ടൂ​ർ​ണ​മെ​ന്‍റ് ഏ​ഷ്യ​ൻ അ​ണ്ട​ർ -23 ചാ​ന്പ്യ​ൻ​ഷി​പ്പി​ലേ​ക്കു​ള്ള യോ​ഗ്യ​താ മ​ത്സ​ര​വു​മാ​യി​രി​ക്കും. നാ​ഷ​ണ​ൽ ജൂ​ണി​യ​ർ മീ​റ്റ് ഏ​പ്രി​ലി​ലും ഇ​ന്ത്യ​ൻ ഓ​പ്പ​ണ്‍ അ​ത്‌​ല​റ്റി​ക് ഓ​ഗ​സ്റ്റി​ലും ന​ട​ത്തും. ജൂ​ണ്‍ 24-ന് ​ഭു​വ​നേ​ശ്വ​റി​ൽ ആ​രം​ഭി​ക്കു​ന്ന ഇ​ന്‍റ​ർ സ്റ്റേ​റ്റ് അ​ത്‌​ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പാ​ണ് ഏ​ഷ്യ​ൻ ഗെ​യിം​സി​ന് യോ​ഗ്യ​ത നേ​ടാ​നു​ള്ള അ​വ​സാ​ന അ​വ​സ​രം. ഏ​ഷ്യ​ൻ ഗെ​യിം​സും കോ​മ​ണ്‍​വെ​ൽ​ത്തും അ​ടു​ത്ത​ടു​ത്ത മാ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഏ​ഷ്യ​ൻ ഗെ​യിം​സി​നാ​ണ് രാ​ജ്യം കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കു​ന്ന​തെ​ന്ന് അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഞ്ജു ബോ​ബി ജോ​ർ​ജ് പ​റ​ഞ്ഞു.

Read More

വോ​ളി​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ്; ന​വാ​സ് വ​ഹാ​ബ് പ​രി​ശീ​ല​ക​ന്‍

കോ​ട്ട​യം: ഛത്തീ​സ്ഗ​ഡി​ലെ റാ​യ്പു​രി​ല്‍ മൂ​ന്നു മു​ത​ല്‍ എ​ട്ടു​വ​രെ ന​ട​ക്കു​ന്ന ദേ​ശീ​യ സീ​നി​യ​ര്‍ ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ് വോ​ളി​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​നു​ള്ള ഇ​ന്ത്യ​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി വ​നി​താ ടീ​മി​നെ ന​വാ​സ് വ​ഹാ​ബ് പ​രി​ശീ​ലി​പ്പി​ക്കും. കേ​ര​ള സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ കോ​ച്ചാ​യ ന​വാ​സ്, ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ന്‍ കോ​ള​ജ് വോ​ളി​ബോ​ള്‍ ടീം ​പ​രി​ശീ​ല​ക​നു​മാ​ണ്. അ​ന്ത​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല മ​ത്സ​ര​ങ്ങ​ളി​ല്‍ മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല ടീ​മി​ന്‍റെ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​വാ​സി​ന് ഇ​ന്ത്യ​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ടീ​മി​നെ പ​രി​ശീ​ലി​പ്പി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ച​ത്. ഇ​ന്ത്യ​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി വ​നി​താ ടീ​മി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള നാ​ലു താ​ര​ങ്ങ​ളു​ണ്ട്. അ​ല്‍​ന രാ​ജ്, ആ​ര്‍. പ​വി​ത്ര, പി. ​അ​നാ​മി​ക (മൂ​വ​രും അ​സം​പ്ഷ​ന്‍ ച​ങ്ങ​നാ​ശേ​രി), റെ​ബി​റ്റി ജോ​സ​ഫ് (സെ​ന്‍റ് ജോ​സ​ഫ്‌​സ് ഇ​രി​ങ്ങാ​ല​ക്കു​ട) എ​ന്നി​വ​രാ​ണ് ടീ​മി​ലെ മ​ല​യാ​ളി സാ​ന്നി​ധ്യ​ങ്ങ​ള്‍.

Read More

ട്വ​ന്‍റി-20 ലോ​ക​ക​പ്പ്: ഇ​ന്ത്യ​ക്കെ​തി​രെ ക​ളി​ക്കി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ൻ

ഇ​സ്ലാ​മാ​ബാ​ദ്: ഐ​സി​സി ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ക​ളി​ക്കി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ൻ. ഫെ​ബ്രു​വ​രി 15ന് ​കൊ​ളം​ബോ​യി​ലെ പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ മ​ത്സ​രം ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. പാ​ക്കി​സ്ഥാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​ണ് ഇ​ത് സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ലോ​ക​ക​പ്പി​ലെ മ​റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ ക​ളി​ക്കു​മെ​ന്നാ​ണ് പാ​ക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ശ്രീ​ല​ങ്ക​യി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ബം​ഗ്ലാ​ദേ​ശി​നെ ഒ​ഴി​വാ​ക്കി​യ​തി​ലാ​ണ് പാ​ക് പ്ര​തി​ഷേ​ധം. ത​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ള്‍ ശ്രീ​ല​ങ്ക​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ബം​ഗ്ലാ​ദേ​ശി​ന്‍റെ ആ​വ​ശ്യം ഐ​സി​സി ത​ള്ളി​യി​രു​ന്നു. തു​ട​ര്‍​ന്ന് ബം​ഗ്ലാ​ദേ​ശ് പി​ന്‍​മാ​റു​ക​യും പ​ക​ര​മാ​യി സ്‌​കോ​ട്‌​ല​ന്‍​ഡി​നെ ഉ​ള്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

Read More

ക​​ളി കാ​​ര്യ​​വ​​ട്ട​​ത്ത്: ക്രി​ക്ക​റ്റ് പോ​രാ​ട്ട​ത്തി​നാ​യി ഇ​ന്ത്യ​യു​ടെ​യും ന്യൂ​സി​ല​ന്‍​ഡി​ന്‍റെ​യും താ​ര​ങ്ങ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ചാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പോ​രാ​ട്ട​ത്തി​നാ​യി ഇ​ന്ത്യ​യു​ടെ​യും ന്യൂ​സി​ല​ന്‍​ഡി​ന്‍റെ​യും താ​ര​ങ്ങ​ള്‍ ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി. നാ​ളെ വൈ​കു​ന്നേ​രം ഏ​ഴി​ന് കാ​ര്യ​വ​ട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് പ​ര​മ്പ​ര​യി​ലെ അ​ഞ്ചാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​രം. ആ​ദ്യ മൂ​ന്നു പോ​രാ​ട്ട​ങ്ങ​ളും ജ​യി​ച്ച ഇ​ന്ത്യ, വി​ശാ​ഖ​പ​ട്ട​ണ​ത്തു ന​ട​ന്ന നാ​ലാം മ​ത്സ​ര​ത്തി​ല്‍ 50 റ​ണ്‍​സ് തോ​ല്‍​വി വ​ഴ​ങ്ങി​യി​രു​ന്നു. പ​ര​മ്പ​ര​യി​ല്‍ ഇ​തു​വ​രെ മി​ക​ച്ച ഫോം ​ക​ണ്ടെ​ത്താ​ത്ത തി​രു​വ​ന​ന്ത​പു​ര​ത്തു​കാ​ര​നാ​യ സ​ഞ്ജു സാം​സ​ണ്‍ സ്വ​ന്തം നാ​ട്ടി​ല്‍ ത​ക​ര്‍​ത്ത​ടി​ക്കു​മോ എ​ന്ന​തി​നാ​ണ് ഏ​വ​രു​ടെ​യും കാ​ത്തി​രി​പ്പ്. ഇ​രു ടീ​മി​നെ​യും കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ ട്ര​ഷ​റ​ര്‍ ടി. ​അ​ജി​ത്ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഔ​ദ്യോ​ഗി​ക​മാ​യി സ്വീ​ക​രി​ച്ചു. ക്ഷേ​ത്ര​ദ​ര്‍​ശ​നംഇ​ന്ത്യ​ന്‍ ടീം ​ഇ​ന്ന് രാ​വി​ലെ ശ്രീ ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തും. രാ​വി​ലെ ഒ​മ്പ​തി​നാ​യി​രി​ക്കും ടീം ​ക്ഷേ​ത്ര​ത്തി​ലെ​ത്തു​ക. ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യ​ത്തി​ല്‍ വൈ​കു​ന്നേ​രം 4.30നാ​ണ് ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ പ​രി​ശീ​ല​നം. ന്യൂ​സി​ല​ന്‍​ഡ് ടീം ​ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 മു​ത​ല്‍ 4.30വ​രെ പ​രി​ശീ​ല​നം ന​ട​ത്തും.

Read More

മേഘാലയയെ തൂക്കിയെറിഞ്ഞു! സ​ന്തോ​ഷ് ട്രോ​ഫി: കേ​ര​ളം ക്വാ​ർ​ട്ട​റി​ൽ

ദി​സ്പൂ​ർ: സ​ന്തോ​ഷ് ട്രാ​ഫി ഫു​ട്ബോ​ളി​ൽ കേ​ര​ളം ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ മേ​ഘാ​ല​യ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് കേ​ര​ളം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 36-ാം മി​നി​റ്റി​ൽ വി.​അ​ർ​ജു​നാ​ണ് ആ​ദ്യം എ​തി​രാ​ളി​ക​ളു​ടെ ഗോ​ൾ​വ​ല ച​ലി​പ്പി​ച്ച​ത്. 71-ാം മി​നി​റ്റി​ൽ പി.​ടി.​മു​ഹ​മ്മ​ദ് റി​യാ​സ് ലീ​ഡ് ഉ​യ​ർ​ത്തി. മ​ത്സ​രം അ​വ​സാ​നി​ക്കാ​ൻ മി​നി​റ്റു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ മു​ഹ​മ്മ​ദ് അ​ജ്സ​ൽ കേ​ര​ള​ത്തി​നാ​യി മൂ​ന്നാം ഗോ​ളും നേ​ടി. ജ​യ​ത്തോ​ടെ നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് കേ​ര​ള​ത്തി​ന് പ​ത്ത് പോ​യി​ന്‍റാ​യി. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ സ​ർ​വീ​സ​സി​നെ​യാ​ണ് കേ​ര​ളം ഇ​നി നേ​രി​ടു​ന്ന​ത്.

Read More

ഐ​സി​സി റാ​ങ്കിം​ഗ്: സൂ​ര്യ​ക്കു മു​ന്നേ​റ്റം

ദു​ബാ​യി: ഇ​ട​വേ​ള​യ്ക്കു ശേ​ഷം ഇ​ന്ത്യ​യു​ടെ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വ് ബാ​റ്റ​ർ​മാ​രു​ടെ ലോ​ക റാ​ങ്കിം​ഗി​ൽ ആ​ദ്യ പ​ത്തി​നു​ള്ളി​ൽ ഇ​ടം​പി​ടി​ച്ചു. മു​ൻ ഒ​ന്നാം ന​ന്പ​റാ​യി​രു​ന്ന സൂ​ര്യ​കു​മാ​ർ അ​ഞ്ച് സ്ഥാ​ന​ങ്ങ​ൾ മു​ന്നേ​റി പു​തി​യ പ​ട്ടി​ക പ്ര​കാ​രം ഏ​ഴാം സ്ഥാ​ന​ത്തെ​ത്തി. ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ ന​ട​ക്കു​ന്ന പ​ര​ന്പ​ര​യി​ലെ ആ​ദ്യ മൂ​ന്നു മ​ത്സ​ര​ത്തി​ലെ മി​ന്നും ഫോ​മാ​ണ് താ​ര​ത്തി​ന് പ​ട്ടി​ക​യി​ൽ മു​ന്നേ​റ്റ​മു​ണ്ടാ​ക്കി​യ​ത്. ഫോ​മി​ല്ലാ​യ്മ​യു​ടെ പേ​രി​ൽ വി​മ​ർ​ശ​നം ഏ​റ്റു​വാ​ങ്ങ​വേ​യാ​ണ് സൂ​ര്യ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തോ​ടെ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ​തെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. 2026 ഐ​സി​സി ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ന് ഒ​ന്പ​ത് ദി​വ​സം മാ​ത്രം ശേ​ഷി​ക്കെ അ​ഭി​ഷേ​ക് ശ​ർ​മ ഒ​ന്നാം സ്ഥാ​ന​ത്തും തി​ല​ക് വ​ർ​മ മൂ​ന്നാം സ്ഥാ​ന​ത്തും തു​ട​രു​ന്ന​ത് ഇ​ന്ത്യ​ക്ക് ആ​ത്മ​വി​ശ്വാ​സം ന​ൽ​കും. റാ​യ്പു​രി​ൽ ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ 32 പ​ന്തി​ൽ നി​ന്ന് 76 റ​ണ്‍​സ് നേ​ടി​യ ഇ​ഷാ​ൻ കി​ഷ​ൻ 64-ാം സ്ഥാ​ന​ത്തും ശി​വം ദു​ബെ ഒ​ന്പ​ത് സ്ഥാ​ന​ങ്ങ​ൾ മു​ന്നേ​റി 58-ാം സ്ഥാ​ന​ത്തും…

Read More

വ​​രു​​ന്നു, കേ​​ര​​ള ബാ​​സ്‌​​ക​​റ്റ് ലീ​​ഗ്

ഫു​ട്‌​ബോ​ളി​നും (സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള) ക്രി​ക്ക​റ്റി​നും (കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ്) പി​ന്നാ​ലെ കേ​ര​ള​ത്തി​നു സ്വ​ന്ത​മാ​യി ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ലീ​ഗ് എ​ത്തു​ന്നു. ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ലീ​ഗ് കേ​ര​ള (ബി​എ​ല്‍​കെ) എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പോ​രാ​ട്ട​ത്തി​ന്‍റെ പ്രാ​രം​ഭ​ഘ​ട്ടം മേ​യ് അ​വ​സാ​നം ആ​രം​ഭി​ക്കും. അ​ണ്ട​ര്‍ 14, 19 കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​ള്ള ലീ​ഗി​നാ​ണ് ആ​ദ്യം തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ക്രി​ക്ക​റ്റി​നും ഫു​ട്‌​ബോ​ളി​നും പി​ന്നാ​ലെ കേ​ര​ള​ത്തി​ലെ ബാ​സ്‌​ക​റ്റ്‌​ബോ​ളി​നെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​താ​യി​രി​ക്കും ബി​എ​ല്‍​കെ. സം​സ്ഥാ​ന, സ്‌​കൂ​ള്‍​ത​ല​ങ്ങ​ളി​ലാ​യി കേ​ര​ള​ത്തി​ല്‍ ഇ​തി​നോ​ട​കം ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ശ​ക്തി​പ്രാ​പി​ച്ചു​ക​ഴി​ഞ്ഞു. അ​ടു​ത്ത​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള വ​ള​ര്‍​ച്ച​യാ​ണ് ബി​എ​ല്‍​കെ​യി​ലൂ​ടെ കേ​ര​ള ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്. ആ​ദ്യം ഡെ​വ​ല​പ്‌​മെ​ന്‍റ് ലീ​ഗ്സീ​നി​യ​ര്‍ ത​ല​ത്തി​ലേ​ക്ക് ഒ​റ്റ​യ​ടി​ക്കു മാ​റാ​തെ, ഡെ​വ​ല​പ്‌​മെ​ന്‍റ് ലീ​ഗ് സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ആ​ദ്യ ശ്ര​മം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ണ്ട​ര്‍ 14, 19 അ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു​മാ​യി മേ​യി​ല്‍ ആ​ദ്യ​ഘ​ട്ട ലീ​ഗ് എ​റ​ണാ​കു​ള​ത്തു സം​ഘ​ടി​പ്പി​ക്കും. തു​ട​ര്‍​ന്ന് ര​ണ്ട്-​മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ല്‍ സീ​നി​യ​ര്‍ ലീ​ഗി​ന്‍റെ ആ​ദ്യ സീ​സ​ണ്‍ ന​ട​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സ്റ്റാ​ര്‍​ട്ടിം​ഗ് ഫൈ​വ് സ്‌​പോ​ര്‍​ട്‌​സ്…

Read More

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ൽ സ്പാ​നി​ഷ് താ​രം മ​ത്യാ​സ് ഹെ​ർ​ണാ​ണ്ട​സ്

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഒ​രു വി​ദേ​ശ താ​ര​ത്തെ കൂ​ടി ടീ​മി​ലെ​ത്തി​ച്ചു. സ്പാ​നി​ഷ് താ​രം മ​ത്യാ​സ് ഹെ​ർ​ണാ​ണ്ട​സി​നെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ടീ​മി​ലെ​ത്തി​ച്ച​ത്. ഗോ​കു​ലം കേ​ര​ള എ​ഫ്സി​യി​ൽ നി​ന്നാ​ണ് ഈ ​മു​പ്പ​തു​കാ​ര​നാ​യ സ്പാ​നി​ഷ് താ​രം വ​രു​ന്ന​ത്. മ​ധ്യ​നി​ര​യി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​വും ഓ​പ്ഷ​നു​ക​ളും ഉ​റ​പ്പാ​ക്കാ​ൻ ഈ ​സൈ​നിം​ഗ് സ​ഹാ​യി​ക്കും. വ​ലം​കാ​ല​ൻ ഡി​ഫ​ൻ​സീ​വ് മി​ഡ്‌​ഫീ​ൽ​ഡ​റാ​യ ഹെ​ർ​ണാ​ണ്ട​സ്, ക​ളി​യി​ലെ അ​ച്ച​ട​ക്ക​ത്തി​നും പ്ര​തി​രോ​ധ​ത്തി​ലെ സാ​ന്നി​ധ്യ​ത്തി​നും ശ്ര​ദ്ധേ​യ​നാ​ണ്. 1.86 മീ​റ്റ​ർ ഉ​യ​ര​മു​ള്ള താ​രം ഏ​രി​യ​ൽ ഡ്യു​വ​ലു​ക​ളി​ലും ശാ​രീ​രി​ക​ക്ഷ​മ​ത ആ​വ​ശ്യ​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ടീ​മി​ന് ഗു​ണ​ക​ര​മാ​കും. സാ​ഹ​ച​ര്യ​ങ്ങ​ൾ മു​ൻ​കൂ​ട്ടി മ​ന​സ്സി​ലാ​ക്കി ക​ളി​ക്കാ​നു​ള്ള ക​ഴി​വും പ്ര​തി​രോ​ധ നി​ര​യെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ലെ മി​ക​വും മ​ത്യാ​സി​ന്‍റെ സ​വി​ശേ​ഷ​ത​യാ​ണ്. സ്പെ​യി​നി​ലെ സ​ലാ​മാ​ങ്ക​യി​ൽ ജ​നി​ച്ച ഹെ​ർ​ണാ​ണ്ട​സ്, സി​ഡി ല​റെ​ഡോ, സ​ലാ​മാ​ങ്ക സി​എ​ഫ് യു​ഡി​എ​സ്, യു​ഡി ഫോ​ർ​മെ​ന്‍റ തു​ട​ങ്ങി വി​വി​ധ വി​ദേ​ശ ക്ല​ബ്ബു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Read More