വം​​ശീ​​യാ​​ധി​​ക്ഷേ​​പം തു​​ട​​ർ​​ന്നാ​​ൽ ബ​​ഹി​​ഷ്ക​​രി​​ക്കും

ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ളി​​ൽ വം​​ശീ​​യാ​​ധി​​ക്ഷേ​​പ ആ​​രോ​​പ​​ണം. നാ​​പ്പോ​​ളി-​​ഇ​​ന്‍റ​​ർ മി​​ലാ​​ൻ മ​​ത്സ​​ര​​ത്തി​​നി​​ടെ​​യാ​​ണ് ആ​​രോ​​പ​​ണ​​മു​​യ​​ർ​​ന്ന​​ത്. നാ​​പ്പോ​​ളി​​യു​​ടെ സെ​​ന​​ഗ​​ൽ പ്ര​​തി​​രോ​​ധ താ​​ര​​മാ​​യ കാ​​ലി​​ഡോ കൗ​​ലി​​ബാ​​ലി​​യെ അ​​ധി​​ക്ഷേ​​പി​​ക്കു​​ന്ന വാ​​ക്കു​​ക​​ൾ കാ​​ണി​​ക​​ളു​​ടെ ഇ​​ട​​യി​​ൽ​​നി​​ന്നു​​മു​​ണ്ടാ​​യി. ഇ​​ത് നാ​​പ്പോ​​ളി പ​​രി​​ശീ​​ല​​ക​​ൻ കാ​​ർ​​ലോ​​സ് ആ​​ൻ​​സി​​ലോ​​ട്ടി​​യെ ചൊ​​ടി​​പ്പി​​ച്ചു. ഇ​​ത്ത​​രം അ​​നു​​ഭ​​വ​​മു​​ണ്ടാ​​യാ​​ൽ ഇ​​നി നോ​​ക്കി​​യി​​രി​​ക്കാ​​നാ​​കി​​ല്ലെ​​ന്നും പോ​​യി​​ന്‍റ് ന​​ഷ്ട​​പ്പെ​​ട്ടാ​​ൽ​​പോ​​ലും ക​​ളി ഉ​​പേ​​ക്ഷി​​ച്ച് മൈ​​താ​​നം​​വി​​ടു​​മെ​​ന്നും മ​​ത്സ​​ര​​ശേ​​ഷം ആ​​ൻ​​സി​​ലോ​​ട്ടി പ​​റ​​ഞ്ഞു. ഇ​​ന്‍റ​​റി​​ന്‍റെ മൈ​​താ​​ന​​ത്ത് ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​നി​​ടെ വം​​ശീ​​യാ​​ധി​​ക്ഷേ​​പം രൂ​​ക്ഷ​​മാ​​യ​​പ്പോ​​ൾ ര​​ണ്ട് ത​​വ​​ണ മ​​ത്സ​​രം നി​​ർ​​ത്തി​​വ​​യ്ക്കാ​​ൻ ആ​​ൻ​​സി​​ലോ​​ട്ടി അ​​ധി​​കൃ​​ത​​രോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. മ​​ത്സ​​ര​​ത്തി​​ന്‍റെ 80-ാം മി​​നി​​റ്റി​​ൽ കൗ​​ലി​​ബാ​​ലി ചു​​വ​​പ്പ് കാ​​ർ​​ഡ് ക​​ണ്ട് പു​​റ​​ത്താ​​യി. ഇ​​ഞ്ചു​​റി ടൈ​​മി​​ൽ ലൗ​​താ​​രോ മാ​​ർ​​ട്ടി​​ന​​സ് നേ​​ടി​​യ ഗോ​​ളി​​ൽ യു​​വ​​ന്‍റ​​സ് ജ​​യി​​ച്ചി​​രു​​ന്നു. ലീ​​ഗി​​ൽ നാ​​പോ​​ളി, യു​​വ​​ന്‍റ​​സി​​നു പി​​ന്നി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്താ​​ണ്.

Read More

പെ​​യ്നി​​ന്‍റെ ‘ഐ​​പി​​എ​​ൽ’ സ്ലെ​​ഡ്ജിം​​ഗ്

ഇ​​ന്ത്യ-​​ഓ​​സ്ട്രേ​​ലി​​യ മൂ​​ന്നാം ടെ​​സ്റ്റി​​ന്‍റെ ര​​ണ്ടാം ദി​​വ​​സ​​മാ​​യ ഇ​​ന്ന​​ലെ ടിം ​​പെ​​യ്നി​​ന്‍റെ ഐ​​പി​​എ​​ൽ സ്ലെ​​ഡ്ജിം​​ഗ്. രോ​​ഹി​​ത് ശ​​ർ​​മ സ്പി​​ന്ന​​ർ ന​​ഥാ​​ൻ ലി​​യോ​​ണി​​നെ നേ​​രി​​ടു​​ന്പോ​​ഴാ​​യി​​രു​​ന്നു വി​​ക്ക​​റ്റി​​നു പി​​ന്നി​​ൽ​​നി​​ന്ന് ഓ​​സീ​​സ് ക്യാ​​പ്റ്റ​​ന്‍റെ സ്ലെ​​ഡ്ജിം​​ഗ്. രോ​​ഹി​​ത് ശ​​ർ​​മ ഇ​​പ്പോ​​ൾ ഒ​​രു സി​​ക്സ​​ർ അ​​ടി​​ച്ചാ​​ൽ ഐ​​പി​​എ​​ലി​​ൽ ഞാ​​ൻ മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​നൊ​​പ്പം കൂ​​ടും- പെ​​യ്ൻ സ്ലി​​പ്പി​​ൽ​​നി​​ന്ന ഫി​​ഞ്ചി​​നോ​​ടാ​​യി പ​​റ​​ഞ്ഞു. സ്റ്റം​​പ് മൈ​​ക്കി​​ലൂ​​ടെ​​യാ​​ണ് പെ​​യ്നി​​ന്‍റെ പ്ര​​കോ​​പ​​നം പു​​റ​​ത്തു​​വ​​ന്ന​​ത്. പെ​​യ്നും ഫി​​ഞ്ചും രോ​​ഹി​​തി​​നെ പ്ര​​കോ​​പി​​പ്പി​​ക്കാ​​ൻ വി​​ക്ക​​റ്റി​​നു പി​​ന്നി​​ൽ​​നി​​ന്ന് ഐ​​പി​​എ​​ൽ കാ​​ര്യ​​ങ്ങ​​ൾ പ​​റ​​ഞ്ഞെ​​ങ്കി​​ലും ഇ​​ന്ത്യ​​ൻ താ​​രം കു​​ലു​​ങ്ങി​​യി​​ല്ല. റോ​​യ​​ൽ​​സും മും​​ബൈ ഇ​​ന്ത്യ​​ൻ​​സു​​മാ​​ണ് എ​​ന്‍റെ അ​​വ​​സാ​​ന ര​​ണ്ട് സം​​ഘ​​ങ്ങ​​ൾ. രോ​​ഹി​​ത് ലി​​യോ​​ണി​​നെ ഇ​​പ്പോ​​ൾ ഒ​​രു സി​​ക്സ​​ർ പ​​റ​​ത്തി​​യാ​​ൽ ഞാ​​ൻ ഇ​​ന്ത്യ​​ൻ​​സി​​നൊ​​പ്പം നി​​ൽ​​ക്കും. റോ​​യ​​ൽ​​സി​​ൽ കൂ​​ടു​​ത​​ൽ പോം​​സ് (ഇം​​ഗ്ലീ​ഷു​​കാ​​രെ ഓ​​സ്ട്രേ​​ലി​​യ, ന്യൂ​​സി​​ല​​ൻ​​ഡ് ആ​​ളു​​ക​​ൾ വി​​ളി​​ക്കു​​ന്ന പേ​​ര്) ഉ​​ണ്ട്- പെ​​യ്ൻ പ​​റ​​യു​​ന്നു. ഓ​​സ്ട്രേ​​ലി​​യ​​ൻ ഫു​​ട്ബോ​​ൾ ലീ​​ഗ് ടീ​​മാ​​യ കോ​​ളിം​​ഗ് വു​​ഡി​​ന്‍റെ തീം ​​സോം​​ഗ് ചൂ​​ള​​മ​​ടി​​ച്ചു​​കൊ​​ണ്ടും…

Read More

വീ​ണ്ടും വി​രാ​ട്; ദ്രാ​വി​ഡി​ന്‍റെ 16 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള റി​ക്കാ​ർ​ഡ് ഇ​നി പ​ഴ​ങ്ക​ഥ

മെ​ൽ​ബ​ണ്‍: ഒ​രു ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ൽ വി​ദേ​ശ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ടെ​സ്റ്റ് റ​ണ്‍​സ് നേ​ടു​ന്ന ഇ​ന്ത്യ​ൻ താ​ര​മെ​ന്ന റി​ക്കാ​ർ​ഡ് ഇ​നി ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​ക്കു സ്വ​ന്തം. ഇ​ന്ത്യ​ൻ മു​ൻ താ​രം രാ​ഹു​ൽ ദ്രാ​വി​ഡി​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന 16 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള റി​ക്കാ​ർ​ഡാ​ണ് വി​രാ​ട് സ്വ​ന്ത​മാ​ക്കി​യ​ത്. മൂ​ന്നാം ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ദി​നം 82 റ​ണ്‍​സ് എ​ടു​ത്ത് പു​റ​ത്താ​യെ​ങ്കി​ലും വി​രാ​ട് ദ്രാ​വി​ഡി​നെ മ​റി​ക​ട​ന്നു. 2002ൽ ​ദ്രാ​വി​ഡ് നേ​ടി​യ 1137 റ​ണ്‍​സ് 1138 ആ​ക്കി വി​രാ​ട് റി​ക്കാ​ർ​ഡ് തി​രു​ത്തി. ഈ ​വ​ർ​ഷം വി​ദേ​ശ​ത്ത് ന​ട​ന്ന ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ നാ​യ​ക​ൻ ഇ​തു​വ​രെ 1138 റ​ണ്‍​സ് നേ​ടി. മെ​ൽ​ബ​ണ്‍ ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സ് എ​ന്ന സാ​ധ്യ​ത വി​രാ​ടി​നു മു​ന്നി​ൽ ശേ​ഷി​ക്കു​ന്നു​മു​ണ്ട്. 1983 ൽ ​വി​ദേ​ശ​ത്ത് 1065 റ​ണ്‍​സ​ടി​ച്ച മൊ​ഹീ​ന്ദ​ർ അ​മ​ർ​നാ​ഥും, 1971 ൽ 918 ​റ​ണ്‍​സ് നേ​ടി​യ സു​നി​ൽ ഗാ​വ​സ്ക്ക​റു​മാ​ണ് ഈ ​നേ​ട്ട​ത്തി​ൽ വി​രാ​ടി​നും…

Read More

പോ​​ഗ്ബ ഡ​​ബി​​ളി​​ൽ യു​​ണൈ​​റ്റ​​ഡ്

ല​​ണ്ട​​ൻ: ഇം​​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​നു തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ജ​​യം. 64, 78 മി​​നി​​റ്റു​​ക​​ളി​​ൽ പോ​​ഗ്ബ ലോം​​ഗ്റേ​​ഞ്ച് ഗോ​​ളു​​ക​​ൾ നേ​​ടി​​യ മ​​ത്സ​​ര​​ത്തി​​ൽ യു​​ണൈ​​റ്റ​​ഡ് 3-1ന് ​​ഹ​​ഡേ​​ഴ്സ്ഫീ​​ൽ​​ഡി​​നെ കീ​​ഴ​​ട​​ക്കി. 28-ാം മി​​നി​​റ്റി​​ൽ ന​​മാ​​ൻ​​ജ മാ​​റ്റി​​ക്കി​​ലൂ​​ടെ യു​​ണൈ​​റ്റ​​ഡ് ലീ​​ഡ് നേ​​ടി. 51 പോയിന്‍റുമായി ലീ​​ഗി​​ലെ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യ ലി​​വ​​ർ​​പൂ​​ൾ 4-0ന് ​​ന്യൂ​​കാ​​സി​​ലി​​നെ കീ​​ഴ​​ട​​ക്കി. ലോ​​വ്റ​​ൻ (11-ാം മി​​നി​​റ്റ്), മു​​ഹ​​മ്മ​​ദ് സ​​ല (47-പെ​​ന​​ൽ​​റ്റി), ഷാ​​ഖി​​രി (79-ാം മി​​നി​​റ്റ്), ഫാ​​ബി​​നോ (85-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​ർ ലി​​വ​​ർ​​പൂ​​ളി​​നാ​​യി ല​​ക്ഷ്യം​​ക​​ണ്ടു. അ​​തേ​​സ​​മ​​യം, മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി 1-2ന് ​​ലെ​​സ്റ്റ​​ർ സി​​റ്റി​​യോ​​ട് തോ​​റ്റു. ടോ​​ട്ട​​നം 5-0ന് ​​ബോ​​ണ്‍​മ​​ത്തി​​നെ കീ​​ഴ​​ട​​ക്കി.

Read More

പ​ന്ത് ചു​ര​ണ്ടാ​ൻ പ​റ​ഞ്ഞ​ത് വാ​​ർ​​ണ​​ർ: ബാ​​ൻ​​ക്രോ​​ഫ്റ്റ്

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പ​​ര്യ​​ട​​ന​​ത്തി​​ൽ ടെ​​സ്റ്റ് മ​​ത്സ​​ര​​ത്തി​​നി​​ടെ പ​​ന്ത് ചു​​ര​​ണ്ടാ​​ൻ ത​​ന്നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത് ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ ആ​​യി​​രു​​ന്നെ​​ന്ന് കാ​​മ​​റൂ​​ണ്‍ ബാ​​ൻ​​ക്രോ​​ഫ്റ്റ്. പ​​ന്ത് ചു​​ര​​ണ്ട​​ലി​​ൽ കു​​റ്റ​​ക്കാ​​രെ​​ന്നു​​ക​​ണ്ട അ​​ന്ന​​ത്തെ ക്യാ​​പ്റ്റ​​ൻ സ്റ്റീ​​വ് സ്മി​​ത്ത്, ഉ​​പ​​നാ​​യ​​ക​​ൻ ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ, ബാ​​ൻ​​ക്രോ​​ഫ്റ്റ് എ​​ന്നി​​വ​​രെ ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ വി​​ല​​ക്കി​​യി​​രു​​ന്നു. ഒ​​ന്പ​​തു മാ​​സ​​ത്തെ വി​​ല​​ക്ക് അ​​വ​​സാ​​നി​​ക്കാ​​റാ​​യി​​രി​​ക്കേ​​യാ​​ണ് പുതിയ വെ​​ളി​​പ്പെ​​ടു​​ത്ത​​ലു​​മാ​​യി ബാ​​ൻ​​ക്രോ​​ഫ്റ്റ് വന്ന​​ത്. ഫോ​​ക്സ് ക്രി​​ക്ക​​റ്റി​​ന് ന​​ൽ​​കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ൽ ആ​​ദം ഗി​​ൽ​​ക്രി​​സ്റ്റി​​നോ​​ടാ​​യി​​രു​​ന്നു താ​​ര​​ത്തി​​ന്‍റെ വെ​​ളി​​പ്പെ​​ടു​​ത്ത​​ൽ. വി​​വാ​​ദ സം​​ഭ​​വ​​ത്തി​​ന്‍റെ ബു​​ദ്ധി​​കേ​​ന്ദ്രം വാ​​ർ​​ണ​​റാ​​ണെ​​ന്ന് പ​​റ​​ഞ്ഞ ബാ​​ൻ​​ക്രോ​​ഫ്റ്റ് ഇ​​ക്കാ​​ര്യ​​ത്തി​​ൽ മ​​റ്റാ​​രെ​​യും കു​​റ്റ​​പ്പെ​​ടു​​ത്താ​​ൻ ത​​യാ​​റാ​​യി​​ല്ല. സം​​ഭ​​വ​​ത്തി​​ൽ താ​​ൻ ആ​​രു​​ടേ​​യും ഇ​​ര​​യ​​ല്ലെ​​ന്നും, സം​​ഭ​​വി​​ച്ച​​ത് വ​​ലി​​യ തെ​​റ്റാ​​ണെ​​ന്നും പ​​റ​​ഞ്ഞു.

Read More

റൈ​​ഫി @ പോ​​ണ്ടി…

2011 മേ​​യ് അ​​ഞ്ച്, കൊ​​ച്ചി ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്റു സ്റ്റേ​​ഡി​​യം. ഐ​​പി​​എ​​ലി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ കൈ​​യ്യൊ​​പ്പു​​മാ​​യി കൊ​​ച്ചി ട​​സ്കേ​​ഴ്സ്. ആ​​ർ​​ത്തു​​വി​​ളി​​ക്കു​​ന്ന മ​​ല​​യാ​​ളി ആ​​രാ​​ധ​​ക​​രു​​ടെ ആ​​വേ​​ശ​​മു​​ൾ​​കൊ​​ണ്ട് റൈ​​ഫി വി​​ൻ​​സ​​ന്‍റ് ഗോ​​മ​​സ് അ​​ദ്ഭു​​ത ബൗ​​ളിം​​ഗ് കാ​​ഴ്ച​​വ​​ച്ച​​ദി​​നം. കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന്‍റെ ഗൗ​​തം ഗം​​ഭീ​​റി​​നെ​​യും ജാ​​ക് കാ​​ലി​​സി​​നെ​​യും അ​​ടു​​ത്ത​​ടു​​ത്ത പ​​ന്തു​​ക​​ളി​​ൽ പു​​റ​​ത്താ​​ക്കി​​യ റൈ​​ഫി ക​​ളി​​ഗ​​തി ട​​സ്കേ​​ഴ്സി​​ന് അ​​നു​​കൂ​​ല​​മാ​​ക്കി. ഇ​​ന്ത്യ​​യു​​ടെ അ​​ണ്ട​​ർ 17, 19 ടീ​​മു​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി​​രു​​ന്ന, കേ​​ര​​ള​​ത്തി​​ന്‍റെ മു​​ൻ ക്യാ​​പ്റ്റ​​നാ​​യ, മ​​ല​​യാ​​ളി പേ​​സ​​ർ ശ്രീ​​ശാ​​ന്തി​​നു​​ശേ​​ഷം ആ​​ദ്യ​​മാ​​യി ഐ​​പി​​എ​​ൽ ടീ​​മി​​ൽ ഇ​​ടം​​നേ​​ടി​​യ ഈ ​​തി​​രു​​വ​​ന​​ന്ത​​പു​​രം സ്വ​​ദേ​​ശി ക്രി​​ക്ക​​റ്റ് ക​​ള​​ത്തി​​ൽ പു​​തി​​യ ദൗ​​ത്യ​​ത്തി​​ലും ദി​​ശ​​യി​​ലു​​മാ​​ണ്… പോ​​ണ്ടി​​ച്ചേ​​രി​​ക്കൊ​​പ്പം ര​​ഞ്ജി​​… പോ​​ണ്ടി​​ച്ചേ​​രി​​ക്ക് ഈ ​​വ​​ർ​​ഷം ര​​ഞ്ജി​​യി​​ലേ​​ക്ക് യോ​​ഗ്യ​​ത ല​​ഭി​​ച്ച​​പ്പോ​​ൾ അ​​തി​​ഥി​​താ​​ര​​മാ​​യി ടീ​​മി​​ന്‍റെ ഭാ​​ഗ​​മാ​​കാ​​ൻ അ​​വ​​സ​​രം ല​​ഭി​​ച്ചു. ഇ​​ന്ത്യ​​ൻ താ​​ര​​മാ​​യ അ​​ഭി​​ഷേ​​ക് നാ​​യ​​ർ പ​​രി​​ക്കേ​​റ്റ് പു​​റ​​ത്താ​​യ ഒ​​ഴി​​വി​​ലേ​​ക്കാ​​യി​​രു​​ന്നു ക്ഷ​​ണം. നി​​ര​​വ​​ധി മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ൾ ഈ ​​സീ​​സ​​ണി​​ൽ പോ​​ണ്ടി​​ച്ചേ​​രി​​ക്കാ​​യി ക​​ളി​​ക്കു​​ന്നു​​ണ്ട്. ത​​ല​​ശേ​​രി​​ക്കാ​​ര​​നാ​​യ ഫാ​​ബി​​ദ്…

Read More

മാ​​യാ​​ങ്ക്ജാ​​ലം

മെ​​ൽ​​ബ​​ണ്‍: ഓ​​സീ​​സ് പ​​ര്യ​​ട​​ന​​ത്തി​​ൽ ഇ​​താ​​ദ്യ​​മാ​​യി ഇ​​ന്ത്യ ഒ​​രു മാ​​യാ​​ജാ​​ലം ക​​ണ്ടു. മാ​​യ​​ങ്ക് അ​​ഗ​​ർ​​വാ​​ൾ എ​​ന്ന ഓ​​പ്പ​​ണ​​റു​​ടെ സ​​ധൈ​​ര്യ​​മു​​ള്ള ബാ​​റ്റിം​​ഗ് മാ​​യാ​​ജാ​​ലം. ബോ​​ക്സിം​​ഗ് ഡേ​​യി​​ൽ ഗാ​​ല​​റി നി​​റ​​ഞ്ഞെ​​ത്തി​​യ കാ​​ണി​​ക​​ൾ ആ ​​മാ​​യാ​​ജാ​​ല​​ത്തി​​ൽ മ​​യ​​ങ്ങി​​യ​​പ്പോ​​ൾ ഓ​​സ്ട്രേ​​ലി​​യ​​ൻ താ​​ര​​ങ്ങ​​ൾ അ​​തി​​നു​​ള്ളി​​ൽ​​പ്പെ​​ട്ട് വ​​ഴി​​യ​​റി​​യാ​​തെ കു​​ഴ​​ങ്ങി. പ​​ര​​ന്പ​​ര​​യി​​ൽ വി​​ക്ക​​റ്റ് വേ​​ട്ട​​യി​​ൽ മു​​ന്നി​​ലു​​ള്ള ന​​ഥാ​​ൻ ലി​​യോ​​ണി​​ന്‍റെ​​യ​​ട​​ക്കം ക​​ണ്ണു​​കെ​​ട്ടി​​യ മാ​​യ​​ങ്കി​​ന്‍റെ ജാ​​ല​​വി​​ദ്യ കാ​​ര്യ​​ങ്ങ​​ൾ ഇ​​ന്ത്യ​​യു​​ടെ വ​​രു​​തി​​യി​​ലാ​​ക്കി. മൂ​​ന്നാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ന്‍റെ ആ​​ദ്യ ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 215 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ് ഇ​​ന്ത്യ. ന​​വ​​ വ​ന്മ​മ​​തി​​ലാ​​യ ചേ​​തേ​​ശ്വ​​ർ പൂ​​ജാ​​ര​​യും (68 നോ​​ട്ടൗ​​ട്ട്) വി​​രാ​​ട് കോ​​ഹ്‌​ലി​​യു​​മാ​​ണ് (47 നോ​​ട്ടൗ​​ട്ട്) ക്രീ​​സി​​ൽ. ശു​​ഭാ​​രം​​ഭം ടോ​​സ് നേ​​ടി​​യ​​തു​​മു​​ത​​ൽ ഇ​​ന്ത്യ​​ക്ക് കാ​​ര്യ​​ങ്ങ​​ൾ ശു​​ഭ​​മാ​​യി​​രു​​ന്നു. ആ​​ദ്യ ര​​ണ്ട് ടെ​​സ്റ്റി​​ലും വ​​ന്പ​​ൻ​​പ​​രാ​​ജ​​യ​​മാ​​യി​​രു​​ന്ന ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ മു​​ര​​ളി വി​​ജ​​യ് യെ​​യും കെ.​​എ​​ൽ. രാ​​ഹു​​ലി​​നെ​​യും ഒ​​ഴി​​വാ​​ക്കി​​യാ​​ണ് ഇ​​ന്ത്യ ഇ​​റ​​ങ്ങി​​യ​​ത്. ഹ​​നു​​മ വി​​ഹാ​​രി​​യും (എ​​ട്ട് റ​​ണ്‍​സ്) മാ​​യ​​ങ്ക് അ​​ഗ​​ർ​​വാ​​ളു​​മാ​​യി​​രു​​ന്നു…

Read More

ക്ല​ബ് ലോ​ക​ക​പ്പ്: റ​യ​ലി​ന് ഹാ​ട്രി​ക് കി​രീ​ടം

അ​ബു​ദാ​ബി: ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് കി​രീ​ടം റ​യ​ല്‍ മാ​ഡ്രി​ഡി​ന്. അ​ൽ ഐ​ൻ എ​ഫ്സി​യെ 4-1നു ​കീ​ഴ​ട​ക്കി​യാ​ണു റ​യ​ൽ മ​ഡ്രി​ഡ് ജേ​താ​ക്ക​ളാ​യ​ത്. റ​യ​ലി​ന്‍റെ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ക്ല​ബ് ലോ​ക​ക​പ്പ് കി​രീ​ട​മാ​ണി​ത്. ഇ​തോ​ടെ ഹാ​ട്രി​ക് കി​രീ​ടം നേ​ടു​ന്ന ആ​ദ്യ ടീ​മെ​ന്ന റി​ക്കോ​ര്‍​ഡും റ​യ​ല്‍ മാ​ഡ്രി​ഡ് സ്വ​ന്ത​മാ​ക്കി. പ​തി​നാ​ലാം മി​നി​റ്റി​ൽ ലൂ​ക്കാ മോ​ഡ്രി​ച്ചാ​ണ് റ​യ​ലി​ന്‍റെ ഗോ​ൾ​വേ​ട്ട തു​ട​ങ്ങി​യ​ത്. ക​രിം ബെ​ൻ​സി​മ​യു​ടെ പാ​സി​ൽ നി​ന്നു​ള്ള ഇ​ടം​കാ​ല​ൻ ഷോ​ട്ട് ഗോ​ൾ​വ​ല​കു​ലു​ക്കി. ര​ണ്ടാം​പ​കു​തി​യി​ൽ മാ​ർ​ക്കോ​സ് ലൊ​റ​ന്‍റെ (60’), സെ​ർ​ജി​യോ റാ​മോ​സ് (78’) എ​ന്നി​വ​ർ ഒ​രോ​ഗോ​ളു​ക​ൾ നേ​ടി. 91-ാം മി​നി​റ്റി​ൽ യാ​ഹി​യ നാ​ദെ​റി​ന്‍റെ വ​കം സെ​ൽ​ഫ് ഗോ​ൾ​കൂ​ടി വീ​ണ​തോ​ടെ റ​യ​ൽ പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കി. ഷി​യോ​താ​നി(80) അ​ൽ​ഐ​നി​ന്‍റെ ആ​ശ്വാ​സ​ഗോ​ൾ നേ​ടി. നാ​ലാം ത​വ​ണ​യാ​ണ് റ​യ​ല്‍ ക്ല​ബ് ലോ​ക​ക​പ്പ് കി​രീ​ടം നേ​ടു​ന്ന​ത്. ഇ​തോ​ടെ ക്ല​ബ് ലോ​ക​ക​പ്പ് കി​രീ​ട​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലും റ​യ​ല്‍ ഒ​ന്നാ​മ​തെ​ത്തി. ഈ ​നേ​ട്ട​ത്തോ​ടെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ക്ല​ബ് ക​പ്പ്…

Read More

രഞ്ജന്‍ മധുഖലെയുടെ പിച്ചുപറച്ചിലിനെ തള്ളി സച്ചിൻ; പെ​ർ​ത്തി​ലെ പി​ച്ചി​നെ പു​ക​ഴ്ത്തി സ​ച്ചി​ൻ പറഞ്ഞതിങ്ങനെ…

മും​ബൈ: ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ ര​ണ്ടാം ടെ​സ്റ്റി​ലെ പെ​ർ​ത്ത് പി​ച്ചി​ന് ഐ​സി​സി മാ​ച്ച് റ​ഫ​റി ശ​രാ​ശ​രി മാ​ർ​ക്ക് ന​ൽ​കി​യ​തി​നെ ചൊ​ല്ലി ത​ർ​ക്കം നി​ല​നി​ൽ​ക്കെ പി​ച്ചി​നെ പു​ക​ഴ്ത്തി ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​ർ രം​ഗ​ത്ത്. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ഇ​ത്ത​രം പി​ച്ചു​ക​ൾ​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് സ​ച്ചി​ൻ ട്വീ​റ്റ് ചെ​യ്തു. Pitches play a crucial role, especially in Test cricket. In order to revive Test cricket and generate excitement, we need to provide more pitches like the one at Perth, where the skills of batsmen and bowlers are truly TESTed. This pitch was by no means “Average”. — Sachin Tendulkar (@sachin_rt) December 23, 2018 പെർത്ത് ഒരിക്കലും ഒരു ശരാശരി പിച്ചല്ല. ടെ​സ്റ്റ്…

Read More

ശ്രീ ​കു​തി​ക്കുകയാണ്…

പാ​​​ല​​​ക്കാ​​​ട്: പു​​​ലി പ​​​തു​​​ങ്ങു​​​ന്ന​​​ത് ഒ​​​ളി​​​ക്കാ​​​ന​​​ല്ല, കു​​​തി​​​ക്കാ​​​നാ​​​ണ് മ​​​ക്ക​​​ളേ എ​​​ന്നൊ​​​രു പ​​​ഞ്ച് ഡ​​​യ​​​ലോ​​​ഗ് പു​​​ലി​​​മു​​​രു​​​ക​​​ൻ സി​​​നി​​​മ​​​യി​​​ലുണ്ട്. ശ്രീ​​​ശ​​​ങ്ക​​​ർ എ​​​ന്ന ലോ​​​കം ഉ​​​റ്റു​​​നോ​​​ക്കു​​​ന്ന മ​​​ല​​​യാ​​​ളി കാ​​​യി​​​ക​​​താ​​​ര​​​ത്തി​​​ന്‍റെ കു​​​തി​​​പ്പും ഇ​​​തു​​​പോ​​​ലെ​​​യാ​​​ണ്. ഒ​​​റ്റ​​​വാ​​​ക്കി​​​ൽ ശ​​​രി​​​ക്കു​​​മൊ​​​രു പു​​​ലി​​​ക്കു​​​ട്ടി. രാ​​​ജ്യാ​​​ന്ത​​​ര അ​​​ത്‌​​​ല​​​റ്റി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ ലോ​​​ക ജൂ​​​ണി​​​യ​​​ർ (അ​​​ണ്ട​​​ർ -20) അ​​​ത്‌​​​ല​​​റ്റി​​​ക്സ് റാ​​​ങ്കിം​​​ഗി​​​ൽ ഒ​​​ന്നാ​​​മ​​​തെ​​​ത്തി​​​യ​​​തോ​​​ടെ ശ്രീ​​​ശ​​​ങ്ക​​​ർ എ​​​ന്ന പാ​​​ല​​​ക്കാ​​​ട്ടു​​​കാ​​​ര​​​ൻ കേ​​​ര​​​ള​​​ത്തി​​​ന്‍റെ കാ​​​യി​​​ക​​​മി​​​ക​​​വി​​​നു തി​​​ല​​​കം ചാ​​​ർ​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. 12-ാം വ​​​യ​​​സി​​​ൽ തു​​​ട​​​ങ്ങി​​​യ ലോം​​​ഗ് ജം​​​പ് പി​​​റ്റി​​​ലെ കു​​​തി​​​പ്പ് പ​​​ത്തൊ​​​ന്പ​​​തു വ​​​യ​​​സ് പി​​​ന്നി​​​ടു​​​ന്പോ​​​ൾ ലോ​​​ക​​​ത്തി​​​ന്‍റെ നെ​​​റു​​​ക​​​യി​​​ലേ​​​ക്കു​​​മെ​​​ത്തി. നി​​​ഴ​​​ൽ​​​പോ​​​ലെ കൂ​​​ടെ​​​യു​​​ള്ള അ​​​ച്ഛ​​​നും കോ​​​ച്ചും കാ​​​യി​​​ക​​​താ​​​ര​​​വു​​​മാ​​​യ എ​​​സ്. മു​​​ര​​​ളി​​​ക്കും മു​​​ൻ രാ​​​ജ്യാ​​​ന്ത​​​ര​​​താ​​​ര​​​മാ​​​യ അ​​​മ്മ കെ. ​​​എ​​​സ്. ബി​​​ജി​​​മോ​​​ളി​​​നും ഇ​​​ത് അ​​​ഭി​​​മാ​​​ന നി​​​മി​​​ഷം. പാ​​​ല​​​ക്കാ​​​ട് വെ​​​സ്റ്റ് യാ​​​ക്ക​​​ര ക​​​ള​​​ത്തി​​​ൽ​​​വീ​​​ട് സ​​​ന്തോ​​​ഷ​​​ത്തി​​​ന്‍റെ​​​യും അ​​​ഭി​​​മാ​​​ന​​​ത്തി​​​ന്‍റെയും നി​​​മി​​​ഷ​​​ങ്ങ​​​ളി​​​ലാ​​​ണ്. ഭു​​​വ​​​നേ​​​ശ്വ​​​റി​​​ൽ ഈ ​​​വ​​​ർ​​​ഷം ന​​​ട​​​ന്ന ഓ​​​പ്പ​​​ണ്‍ അ​​​ത്‌​​​ല​​​റ്റി​​​ക്സി​​​ൽ 8.20 മീ​​​റ്റ​​​ർ ചാ​​​ടി റി​​​ക്കാ​​​ർ​​​ഡി​​​ട്ട പ്ര​​​ക​​​ട​​​ന​​​മാ​​​ണ് ശ്രീ​​​ശ​​​ങ്ക​​​റി​​​നെ ലോ​​​ക ഒ​​​ന്നാം​​​ന​​​ന്പ​​​ർ ചാ​​​ട്ട​​​ക്കാ​​​ര​​​നാ​​​ക്കി​​​യ​​​ത്. ഈ…

Read More