യൂ​ത്ത് ഒ​ളി​ന്പി​ക്സ് ഹോ​ക്കി​യി​ൽ ഇ​ന്ത്യ​യ്ക്ക് ഇ​ര​ട്ട വെ​ള്ളി

ബു​വേ​നോ​സ് ആ​രീ​സ്: യൂ​ത്ത് ഒ​ളി​ന്പി​ക്സ് ഹോ​ക്കി​യി​ൽ ഇ​ന്ത്യ​യ്ക്ക് ഇ​ര​ട്ട വെ​ള്ളി. പു​രു​ഷ-​വ​നി​ത ടീ​മു​ക​ളാ​ണ് വെ​ള്ളി നേ​ടി​യ​ത്.

ഹോ​ക്കി 5എ​സ് ഫൈ​ന​ലി​ൽ മ​ലേ​ഷ്യ​യോ​ടാ​ണ് പു​രു​ഷ ടീം ​കീ​ഴ​ട​ങ്ങി​യ​ത്. 4-2നാ​യി​രു​ന്നു മ​ലേ​ഷ്യ​യു​ടെ വി​ജ​യം. ആ​ദ്യ പ​കു​തി​യി​ൽ ഇ​ന്ത്യ 2-1 മു​ന്നി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടാം പ​കു​തി​യി​ൽ മ​ലേ​ഷ്യ​യുടെ മുന്നിൽ ഇ​ന്ത്യ അ​ടി​പ​ത​റി.

അ​ർ​ജ​ന്‍റീ​ന​യോ​ടാ​ണ് വ​നി​ത​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​ത്. 3-1നാ​യി​രു​ന്നു അ​ർ​ജ​ന്‍റീ​ന​യു​ടെ വി​ജ​യം. ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ ഫൈനലിൽ പ്രവേശിച്ചത്. ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ യൂ​ത്ത് ഒ​ളി​ന്പി​ക്സ് ഹോ​ക്കി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

Related posts