ഇ​​ഞ്ചു​​റി പ​​റ്റാ​​തെ ഇ​​റ്റ​​ലി

വാ​​ഴ്സോ: യു​​വേ​​ഫ നേ​​ഷ​​ൻ​​സ് ലീ​​ഗി​​ൽ ഇ​​റ്റ​​ലി​​ക്ക് നി​​റം​​മ​​ങ്ങി​​യ ജ​​യം. ലീ​​ഗ് എ​​യി​​ലെ ഗ്രൂ​​പ്പ് മൂ​​ന്നി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​ഞ്ചു​​റി​​ടൈ​​മി​​ൽ നേ​​ടി​​യ ഏ​​ക ഗോ​​ളി​​ലാ​​ണ് ഇ​​റ്റ​​ലി ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. 90+2ാം മി​​നി​​റ്റി​​ൽ ക്രി​​സ്റ്റ്യാ​​നോ ബി​​രാ​​ഗി​​യാ​​ണ് അ​​സൂ​​റി​​ക​​ളു​​ടെ ജ​​യം കു​​റി​​ച്ച ഗോ​​ൾ നേ​​ടി​​യ​​ത്.

ഇ​​തോ​​ടെ ലീ​​ഗ് എ​​യി​​ൽ​​നി​​ന്ന് പോ​​ള​​ണ്ട് ത​​രം​​ താ​​ഴ്ത്ത​​പ്പെ​​ട്ടു. അ​​ടു​​ത്ത സീ​​സ​​ണി​​ൽ പോ​​ള​​ണ്ടി​​ന് ബി ​​ലീ​​ഗി​​ൽ ക​​ളി​​ക്കേ​​ണ്ടി​​വ​​രും. നേ​​ഷ​​ൻ​​സ് ലീ​​ഗി​​ൽ ത​​രം​​താ​​ഴ്ത്ത​​പ്പെ​​ട്ട ആ​​ദ്യ ടീ​​മാ​​യി ഇ​​തോ​​ടെ പോ​​ള​​ണ്ട്. ഗ്രൂ​​പ്പി​​ൽ മൂ​​ന്ന് ക​​ളി​​യി​​ൽ​​നി​​ന്ന് നാ​​ല് പോ​​യി​​ന്‍റാ​​ണ് ഇ​​റ്റ​​ലി​​ക്കു​​ള്ള​​ത്. പോ​​ള​​ണ്ടി​​ന് ഒ​​രു പോ​​യി​​ന്‍റും. ര​​ണ്ട് മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് ആ​​റ് പോ​​യി​​ന്‍റു​​മാ​​യി പോ​​ർ​​ച്ചു​​ഗ​​ൽ ആ​​ണ് ഗ്രൂ​​പ്പി​​ന്‍റെ ത​​ല​​പ്പ​​ത്ത്.

റോ​​ബ​​ർ​​ട്ടോ മാ​​ൻ​​സീ​​നി​​ക്കു കീ​​ഴി​​ൽ ഒ​​രു ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഇ​​റ്റ​​ലി നേ​​രി​​ടു​​ന്ന ആ​​ദ്യ ജ​​യ​​മാ​​ണി​​ത്. സൗ​​ദി അ​​റേ​​ബ്യ​​ക്ക് എ​​തി​​രാ​​യ സൗ​​ഹൃ​​ദ​​ത്തി​​ൽ മാ​​ത്ര​​മാ​​ണ് മാ​​ൻ​​സീ​​നി​​ക്കു കീ​​ഴി​​ൽ ഇ​​റ്റ​​ലി ജ​​യി​​ച്ച​​ത്. ആ​​ദ്യ പാ​​ദ​​ത്തി​​ൽ മി​​ക​​ച്ച നീ​​ക്ക​​ങ്ങ​​ളു​​മാ​​യി ക​​ളം​​നി​​റ​​ഞ്ഞ ഇ​​റ്റ​​ലി​​യു​​ടെ ഗോ​​ൾ ശ്ര​​മം ര​​ണ്ട് ത​​വ​​ണ ക്രോ​​സ് ബാ​​റി​​ൽ ഇ​​ടി​​ച്ച് തെ​​റി​​ച്ചു.

സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​ൽ യു​​ക്രെ​​യ്നെ​​തി​​രേ ഇ​​റ​​ങ്ങി​​യ ആ​​ദ്യ ഇ​​ല​​വ​​നെ​​യാ​​ണ് ഇ​​റ്റ​​ലി ഇ​​ന്ന​​ലെ​​യും അ​​ണി​​നി​​ര​​ത്തി​​യ​​ത്. മ​​ത്സ​​ര​​ത്തി​​ൽ 70 ശ​​ത​​മാ​​നം പ​​ന്ത​​ട​​ക്ക​​വും ഇ​​റ്റ​​ലി​​ക്കാ​​യി​​രു​​ന്നു.
ബി ​​ലീ​​ഗി​​ലെ ഗ്രൂ​​പ്പ് ര​​ണ്ടി​​ൽ ര​​ണ്ടാം ജ​​യ​​ത്തോ​​ടെ റ​​ഷ്യ ഒ​​ന്നാം സ്ഥാ​​ന​​മു​​റ​​പ്പി​​ച്ചു. ഇ​​തോ​​ടെ അ​​ടു​​ത്ത സീ​​സ​​ണി​​ൽ എ ​​ലീ​​ഗി​​ൽ ക​​ളി​​ക്കാ​​നു​​ള്ള യോ​​ഗ്യ റ​​ഷ്യ​​ക്ക് ല​​ഭി​​ക്കും.

ഗ്രൂ​​പ്പി​​ൽ ത​​ങ്ങ​​ളു​​ടെ മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​ൽ റ​​ഷ്യ 2-0ന് ​​തു​​ർ​​ക്കി​​യെ കീ​​ഴ​​ട​​ക്കി. റൊ​​മാ​​ൻ ന്യൂ​​സ്റ്റെ​​ർ (20-ാം മി​​നി​​റ്റ്), ഡെ​​ന്നി​​സ് ചെ​​റി​​ഷേ​​വ് (78-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് റ​​ഷ്യ​​ക്കാ​​യി ഗോ​​ൾ നേ​​ടി​​യ​​ത്. മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് ഏ​​ഴ് പോ​​യി​​ന്‍റാ​​ണ് റ​​ഷ്യ​​ക്കു​​ള്ള​​ത്.

ഇ​​ത​​ര ലീ​​ഗു​​ക​​ളി​​ലെ വി​​വി​​ധ ഗ്രൂ​​പ്പു​​ക​​ളി​​ലാ​​യി ന​​ട​​ന്ന മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഇ​​സ്ര​​യേ​​ൽ 2-0ന് ​​അ​​ൽ​​ബേ​​നി​​യ​​യെ​​യും മോ​​ണ്ടി​​നെ​​ഗ്രോ 4-1ന് ​​ലി​​ത്വാ​​നി​​യ​​യെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​പ്പോ​​ൾ ഫ​​റ​​വോ ഐ​​ല​​ൻ​​ഡും ത​​മ്മി​​ൽ ന​​ട​​ന്ന പോ​​രാ​​ട്ട​​ം 1-1 സ​​മ​​നി​​ല​​യി​​ൽ ക​​ലാ​​ശി​​ച്ചു. സെ​​ർ​​ബി​​യ – റൊ​​മാ​​നി​​യ പോ​​രാ​​ട്ടം ഗോ​​ൾ ര​​ഹി​​ത സ​​മ​​നി​​ല ആ​​യി.

Related posts