ന്യൂഡൽഹി: എട്ടു പുതുച്ചേരി ക്രിക്കറ്റ് കളിക്കാർക്ക് ബിസിസിഐ വിലക്കേർപ്പെടുത്തി. യോഗ്യതാ മാനദണ്ഡം മറികടന്നതിനെ തുടർന്നാണു ബിസിസിഐ കളിക്കാരുടെ രജിസ്ട്രേഷൻ റദ്ദാക്കിയത്.വിജയ് ഹസാരെ ട്രോഫിയിൽ പുതുച്ചേരിക്കായി കളിക്കുന്ന ടീമിലെ സീനിയർ താരങ്ങളാണ് നടപടി നേരിട്ടത്. പുതുച്ചേരി ക്രിക്കറ്റ് അസോസിയേഷനെതിരേ ബിസിസിഐക്കു നിരവധി പരാതികൾ ലഭിച്ചിരുന്നു. യോഗ്യതാ മാനദണ്ഡങ്ങൾ മറികടന്നതിനെതിരേയായിരുന്നു പരാതിയിൽ ഏറെയും. വ്യാജ ബെർത്ത് സർട്ടിഫിക്കറ്റുകൾ, വിലാസ രേഖകൾ, എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ് എന്നിവ ടീമിൽ ഇടംകിട്ടുന്നതിനായി കളിക്കാർ ഹാജരാക്കിയെന്ന് ബിസിസിഐ അന്വേഷണത്തിൽ കണ്ടെത്തി. ഇതേതുടർന്നാണ് ബിസിസിഐ നടപടിയിലേക്കു കടന്നത്. എട്ടു കളിക്കാരുടെ രജിസ്ട്രേഷൻ റദ്ദാക്കിയ പശ്ചാത്തലത്തിൽ, വിജയ് ഹസാരെ ട്രോഫിയിൽ കളിക്കുന്ന പുതുച്ചേരി ടീമിലേക്ക് എട്ട് പകരക്കാരെ തെരഞ്ഞെടുക്കാൻ ബിസിസിഐ അനുമതി നൽകി.
Read MoreCategory: Sports
ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് വമ്പൻ ജയം
അബുദാബി: ഏഷ്യ കപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് 136 റൺസിന്റെ വമ്പൻ ജയം. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 255 റണ്‍സിന് പുറത്തായ അഫ്ഗാനിസ്ഥാനെതിരെ ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 42.1 ഓവറിൽ 119 റൺസിന് പുറത്തായി. മികച്ച ഓൾറൗണ്ട് പ്രകടനം നടത്തിയ റഷീദ് ഖാനാണ് കളിയിലെ താരം. ഹഷ്മതുള്ള ഷാഹിദിയുടെയും(58) റാഷീദ് ഖാന്റെയും(32 പന്തിൽ 57) ബാറ്റിംഗിന്റെ കരുത്തിലായിരുന്നു അഫ്ഗാൻ 255 റണ്‍സെടുത്തത്. 42 റണ്‍സുമായി ഗുൽബാദിൻ നബിയും പുറത്താകാതെ നിന്നു. ഏഴാം വിക്കറ്റിൽ റഷീദും നബിയും പുറത്താകാതെ 95 റണ്‍സ് നേടി. ഷക്കിബ് അൽ ഹസൻ നാല് വിക്കറ്റും പുതുമുഖ താരം അബു ഹൈദർ റോണി രണ്ടു വിക്കറ്റും റൂബൽ ഹുസൈൻ ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് അഫ്ഗാന്റെ ബൗളർമാർക്ക് മുമ്പിൽ തകർന്നടിഞ്ഞു. 17 റൺസിനിടെ ഓപ്പണർമാരായ ലിന്റൺ ദാസും(6)…
Read Moreസി.കെ. രാജേഷ്കുമാറിന് മുഷ്താഖ് അവാർഡ്
കോട്ടയം: കോഴിക്കോട് പ്രസ് ക്ലബ് നൽകുന്ന മികച്ച സ്പോർട്സ് റിപ്പോർട്ടർക്കുള്ള ഈ വർഷത്തെ മുഷ്താഖ് അവാർഡ് ദീപിക പത്രാധിപസമിതിയംഗം സി.കെ. രാജേഷ്കുമാറിന്. ഏഷ്യൻ ചാന്പ്യൻഷിപ്പിൽനിന്ന് അത്ലറ്റ് പി.യു. ചിത്രയെ ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റിൽ ദീപികയിൽ ചെയ്ത “ട്രാക്ക് വിട്ട കളികൾ’ എന്ന പരന്പരയ്ക്കാണ് അവാർഡ്. 10,000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. 2005 മുതൽ ദീപിക പത്രാധിപസമിതി അംഗമായ രാജേഷിന് ഈ അവാർഡ് ലഭിക്കുന്നത് രണ്ടാം തവണയാണ്. 2012-ലായിരുന്നു ആദ്യത്തേത്. 2014-ൽ ബ്രസീലിൽ നടന്ന ലോകകപ്പ് ഫുട്ബോൾ, 2016-ലെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ്, ഡൽഹിയിൽ നടന്ന കോമണ്‍വെൽത്ത് ഗെയിംസ്, പൂനയിലും ഭുവനേശ്വറിലും നടന്ന ഏഷ്യൻ അത്ലറ്റിക് ചാന്പ്യൻഷിപ്പുകൾ തുടങ്ങി നിരവധി അന്താരാഷ്ട്ര കായിക ഇവന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദേശീയ ഗെയിംസ്, സന്തോഷ് ട്രോഫികൾ, വിവിധ അത്ലറ്റിക് മീറ്റുകൾ എന്നിവയും ദീപികയ്ക്കായി കവർ ചെയ്തു.…
Read Moreസഹീറിന്റെ പാതയിൽ ഖലീലും
ദുബായ്: രാജ്യാന്തര ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തിൽത്തന്നെ മികച്ച പ്രകടനം കാഴ്ചവച്ച് ഇരുപതുകാരനായ ഖലീൽ അഹമ്മദ് ഇന്ത്യയെ ജയത്തിലേക്ക് കൈപിടിച്ചു. ഹോങ്കോംഗിനെതിരായ ഏഷ്യ കപ്പ് ക്രിക്കറ്റിൽ 10 ഓവറിൽ 48 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകൾ ഖലീൽ വീഴ്ത്തി. ഇതോടെ അരങ്ങേറ്റ ഏകദിനത്തിൽ ഏറ്റവും മികച്ച ബൗളിംഗ് നടത്തിയ ഇന്ത്യൻ ഇടംകൈയൻ പേസർ എന്ന നേട്ടത്തിൽ മുൻ താരമായ സഹീർ ഖാനൊപ്പമെത്തി ഖലീൽ. 2000ൽ കെനിയക്കെതിരെ ഏകദിന അരങ്ങേറ്റത്തിൽ 48 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് സഹീർ വീഴ്ത്തി. കുട്ടിക്കാലം മുതൽ ഖലീൽ സഹീറിന്റെ ആരാധകനാണെന്നതും രസകരം. ബാറ്റ്സ്മാനായി കരിയർ ആരംഭിച്ച ഖലീൽ പിന്നീട് ബൗളിംഗിലേക്ക് തിരിയുകയായിരുന്നു ഇടംകൈയൻ ബൗളർമാരിൽ അരങ്ങേറ്റത്തിൽ ഏറ്റവും മികച്ച പ്രകടനം ദിലീപ് ദോഷിയുടേതാണ്. 1980 ൽ ഓസ്ട്രേലിയയ്ക്കെതിരേ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകൾ ദിലീപ് വീഴ്ത്തി. ഇന്ത്യ മുന്നോട്ടുവച്ച 286 റണ്‍സ്…
Read Moreമെസി ഹാട്രിക്കിൽ ബാഴ്സലോണ
ബാഴ്സലോണ: ലയണല്‍ മെസിയുടെ ഹാട്രിക് മികവില്‍ ബാഴ്സലോണയ്ക്കു മികച്ച ജയം. ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് ബിയില്‍ മുന്‍ ചാമ്പ്യന്മാരായ ബാഴ്സലോണ 4-0ന് എഎസ്വി ഐന്തോവനെ തോല്‍പ്പിച്ചു. മെസിയുടെ 48-ാം കരിയര്‍ ഹാട്രിക്കായിരുന്നു. 31-ാം മിനിറ്റില്‍ മെസിയുടെ ഫ്രീകിക്കില്‍ ബാഴ്സലോണ മുന്നിലെത്തി. 2018ല്‍ ഫ്രീകിക്കിലൂടെ മെസിയുടെ എട്ടാമത്തെ ഗോളായിരുന്നു. അര്‍ജന്റൈന്‍ സൂപ്പര്‍താരത്തിന്റെ ഗോളിനുശേഷം ബാഴ്സലോണയ്ക്കു ലീഡ് ഉയര്‍ത്താന്‍ 74-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. ഔസാമെന് ഡെംബലയെയാണ് ബാഴ്സയുടെ രണ്ടാമത്തെ ഗോള്‍ നേടിയത്. 77-ാം മിനിറ്റില്‍ ഇവാന് റാക്കിട്ടിച്ചിന്റെ പാസില്‍ മെസി രണ്ടാം ഗോള്‍ നേടി. രണ്ടു മിനിറ്റ് കഴിഞ്ഞ് രണ്ടാമത്തെ മഞ്ഞക്കാര്‍ഡ് കണ്ട് സാമുവല്‍ ഉംറ്റിറ്റി പുറത്തായി. പത്തുപേരായി ചുരുങ്ങിയ ബാഴ്സ ഒരു ഗോളും കൂടി സ്വന്തമാക്കി. ലൂയിസ് സുവാരസിന്റെ പാസില്‍നിന്നായിരുന്നു മെസിയുടെ ഹാട്രിക് പിറന്നത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ടോട്ടനത്തോട് പിന്നില്‍നിന്നശേഷം 2-1ന് ഇന്റര്‍ മിലാന്…
Read Moreസടകുടഞ്ഞ് ഇന്ത്യ; വിരണ്ടോടി പാക്കിസ്ഥാൻ
ദുബായ്: ഹോങ്കോംഗിനെതിരെ വിറച്ചുജയിച്ച ഇന്ത്യ പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെതിരെ ഗർജിക്കുന്ന സിംഹമായി. ഏഷ്യൻ കപ്പിലെ ആവേശപോരാട്ടത്തിൽ പാക്കിസ്ഥാനെ ഇന്ത്യ എട്ടുവിക്കറ്റിന് തകർത്തുവിട്ടു. പാക്കിസ്ഥാനെ 43.1 ഓവറിൽ 162 റൺസിൽ എറിഞ്ഞുവീഴ്ത്തിയ ഇന്ത്യ 29 ഓവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. ഞായറാഴ്ച സൂപ്പർ ഫോറിൽ ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും ഏറ്റുമുട്ടും. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് തുടക്കംതന്നെ പിഴച്ചു. മൂന്നു റൺസെടുക്കുന്നതിനിടെ ഓപ്പണർമാരായ ഇമാം ഉൾ ഹഖ്(2), ഫഖർ സമൻ(0) എന്നിവർ കൂടാരം കയറി. ഭുവനേശ്വറാണ് ഇരുവരെയും മടക്കിയത്. പിന്നീടെത്തിയ ബാബർ അസം(47), ശുഹൈബ് മാലിക്ക്(43) എന്നിവർ പാക്കിസ്ഥാനെ പിടിച്ചുയർത്താൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ ബൗളർമാർ പിടിച്ചുകെട്ടി. മൂന്നാം വിക്കറ്റിൽ അസമും മാലിക്കും 82 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയെങ്കിലും ബാക്കിയുള്ളവർക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. പാക് നിരയിൽ നാലു പേർ മാത്രമാണ് രണ്ടക്കം കണ്ടത്. അസമിനും മാലിക്കിനും പുറമേ ഫഹീം…
Read Moreഎടിപി റാങ്കിംഗ്: നദാല്‍ സ്ഥാനം നിലനിർത്തി
മാഡ്രിഡ്: സ്പാനിഷ് താരം റാഫേല്‍ നദാല്‍ എടിപി ലോക റാങ്കില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. തിങ്കളാഴ്ച പുറത്തുവിട്ട റാങ്കിംഗിൽ 8,760 പോയിന്റാണ് നദാലിനുള്ളത്. രണ്ടാം റാങ്കിലുള്ള സ്വിസ് താരം റോജർ ഫെഡററെക്കാൾ(6,900) ഏറെ മുന്നിലാണ് താരം. യുഎസ് ഓപ്പൺ കിരീടജേതാവ് നൊവാക് ജോക്കാവിച്ചാണ് റാങ്കിംഗിൽ മൂന്നാം സ്ഥാനത്ത്. റണ്ണറപ്പ് അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽ പൊട്രോ(5,980) നാലാം റാങ്കിലേക്ക് മുന്നേറി.
Read Moreലങ്കാദഹനം പൂർണം; അഫ്ഗാനോടും തോറ്റ ശ്രീലങ്ക പുറത്ത്
അബുദാബി: ബംഗ്ലാദേശിനു പിന്നാലെ താരതമ്യേന ചെറുമീനുകളെന്നു വിളിക്കപ്പെടുന്ന അഫ്ഗാനിസ്ഥാനോടും തോറ്റ് ശ്രീലങ്ക ഏഷ്യാകപ്പ് ടൂർണമെന്റിൽ നിന്ന് പുറത്തായി. ബംഗ്ലാവീര്യത്തിനു മുന്നിൽ 137 റൺസിനാണ് തകർന്നതെങ്കിൽ അഫ്ഗാനോട് 91 റണ്‍സിനാണ് ലങ്ക പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് 249 റണ്‍സടിച്ചപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയുടെ ഇന്നിങ്സ് 158 ല്‍ ഒതുങ്ങി. 41.2 ഓവറില്‍ 158-ന് എല്ലാവരും പുറത്താകുകയായിരുന്നു. രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തിയ മുജീബുറഹ്മാന്‍, ഗുല്‍ബാദിന്‍ നയിബ്, മുഹമ്മദ് നബി, റാഷിദ് ഖാന് എന്നിവരുടെ ബൗളിംഗ് ആണ് ലങ്കൻ ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്. 36 റണ്‍സ് നേടിയ ഓപ്പണര്‍ ഉപുല്‍ തരംഗയാണ് ലങ്കന്‍ നിരയിലെ ടോപ്സ്കോറര്‍. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ റഹ്മത്ത് ഷായായുടെ ബാറ്റിംഗ് കരുത്തിലാണ് 249 എന്ന മാന്യമയ ടോട്ടൽ പടുത്തുയർത്തിയത്. 90 പന്തിൽ 72 റണ്‍സെടുത്ത റഹ്മത്ത് അഞ്ചുതവണയാണ്…
Read Moreമലയാളി താരം ജിൻസണ് ജോണ്സണ് അർജുന അവാർഡ്
ന്യൂഡൽഹി: മലയാളി താരം ജിൻസണ് ജോണ്സണ് അർജുന അവാർഡ്. കഴിഞ്ഞ മാസം നടന്ന ഏഷ്യൻ ഗെയിംസിൽ 1,500 മീറ്ററിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും നേടിയതിനു പിന്നാലെയാണ് ജിൻസനെ തേടി അർജുന അവാർഡ് എത്തിയത്. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിൻസണ്. അഞ്ച് ലക്ഷം രൂപയും വെള്ളിയിൽ തീർത്ത അർജുന ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. അർജുന അവർഡ് സംബന്ധിച്ച ശിപാർശ സമിതി കേന്ദ്രകായിക മന്ത്രാലയത്തിന് കൈമാറി. കേന്ദ്രകായിക മന്ത്രാലയം കൂടി ശിപാർശ അംഗീകരിക്കേണ്ടതുണ്ട്. 2018 കോമൺവെൽത്ത് ഗെയിംസിലും ജിൻസൺ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. കോമൺവെൽത്തിൽ 1,500 മീറ്ററിൽ ദേശീയ റെക്കോർഡോടെ അഞ്ചാമത് ജിൻസൺ ഫിനിഷ് ചെയ്തിരുന്നു. ബഹാദൂർ പ്രസാദിന്റെ 23 വർഷത്തെ റെക്കോർഡായിരുന്നു അന്ന് ജിൻസൺ തകർത്തത്. മലയാളി താരം പി.യു. ചിത്രയുടെ പേരും നേരത്തെ പട്ടികയിൽ ഉണ്ടായിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ പുറത്തുവന്നിട്ടില്ല.
Read Moreകോഹ്ലിക്കും മീരാഭായിക്കും ഖേൽ രത്ന പുരസ്കാരം
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിക്കും വെയ്റ്റ്ലിഫ്റ്റർ മീരാഭായ് ചാനുവിനും രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം. രാജ്യത്തെ ഉന്നത കായിക പുരസ്കാരത്തിന് ഇരുവരുടെയും പേര് സമിതി കേന്ദ്ര കായികമന്ത്രാലയത്തിന് ശിപാർശ ചെയ്തു. ഏഴര ലക്ഷം രൂപയും പ്രശസ്തി പത്രവും മെഡലും ചേർന്നതാണ് പുരസ്കാരം. ക്രിക്കറ്റിൽ കോഹ്ലിയും ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവും കാഴ്ചവച്ച മികച്ച പ്രകടനമാണ് ഇരുവരെയും പുരസ്കാരത്തിന് അർഹരാക്കിയത്. ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ കോഹ്ലിയാണ് ഒന്നാമത്. ക്രിക്കറ്റിൽനിന്നു ഇതുവരെ രണ്ട് പേർക്കുമാത്രമാണ് ഖേൽ രത്ന പുരസ്കാരം ലഭിച്ചത്. 1997ൽ സച്ചിൻ തെണ്ടുൽക്കറിനും 2007 മഹേന്ദ്ര സിംഗ് ധോണിക്കുമാണ് ഖേൽ രത്ന ലഭിച്ചിരിക്കുന്നത്. ലോക ചാന്പ്യൻഷിപ്പിൽ 48 കിലോ വിഭാഗത്തിൽ മീരാഭാഗ് സ്വർണം കരസ്ഥമാക്കിയിരുന്നു.
Read More