ദ്രാവിഡിനെ മറികടന്ന് ധോ​ണി ര​ണ്ടാ​മ​ന്‍

ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​ക്കു​വേ​ണ്ടി ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​ന്താ​രാ​ഷ്‌ട്ര ​ക്രി​ക്ക​റ്റ് ക​ളി​ച്ച ര​ണ്ടാ​മ​ത്തെ ക​ളി​ക്കാ​ര​നെ​ന്ന പേ​ര് ഇ​നി മു​ത​ല്‍ മു​ന്‍ നാ​യ​ക​ന്‍ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​ക്കു സ്വ​ന്തം. പാ​ക്കി​സ്ഥാ​നെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തോ​ടെ​യാ​ണ് ധോ​ണി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. ക്രി​ക്ക​റ്റി​ലെ എ​ല്ലാ ഫോ​ര്‍മാ​റ്റി​ലു​മാ​യി ധോ​ണി 505 മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​റ​ങ്ങി. 504 മ​ത്സ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്ന രാ​ഹു​ല്‍ ദ്രാ​വി​ഡി​ന്‍റെ റി​ക്കാ​ര്‍ഡാ​ണ് ധോ​ണി മ​റി​ക​ട​ന്ന​ത്. 664 അ​ന്താ​രാഷ്‌ട്ര ​മ​ത്സ​ര​ങ്ങ​ളു​ള്ള സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​റാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.

2014ല്‍ ​ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍നി​ന്നു വി​ര​മി​ച്ച ധോ​ണി 90 മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. പാ​ക്കി​സ്ഥാ​നെ​തി​രേ​യു​ള്ള മ​ത്സ​രം മു​ന്‍ നാ​യ​ക​ന്‍റെ 322-ാമ​ത്തെ ഏ​ക​ദി​ന​മാ​യി​രു​ന്നു. 93 ട്വ​ന്‍റി20​യി​ലും ധോ​ണി ക​ളി​ച്ചി​ട്ടു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ല്‍ ട്വ​ന്‍റി 20 ക​ളി​ച്ച ഇ​ന്ത്യ​ക്കാ​ര​ന്‍ ധോ​ണി​യാ​ണ്.

തെ​ണ്ടു​ല്‍ക്ക​ര്‍ (200 ടെ​സ്റ്റ്, 463 ഏ​ക​ദി​നം, ഒ​രു ട്വ​ന്‍റി20), ദ്രാ​വി​ഡ് (163 ടെ​സ്റ്റ്, 340 ഏ​ക​ദി​നം ഒ​രു ട്വ​ന്‍റി20). ഇ​വ​ര്‍ക്കു പി​ന്നി​ല്‍ മു​ന്‍ നാ​യ​ക​ന്‍മാ​രാ​യ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദി​ന്‍ (433 മ​ത്സ​രം- 99 ടെ​സ്റ്റ്, 334 ഏ​ക​ദി​നം), സൗ​ര​വ് ഗാം​ഗു​ലി (421 മ​ത്സ​രം- 113 ടെ​സ്റ്റ്, 308 ഏ​ക​ദി​നം). വി​രാ​ട് കോ​ഹ്‌ലി (344- 71 ​ടെ​സ്റ്റ്, 211 ഏ​ക​ദി​നം, 62 ട്വ​ന്‍റി20).

Related posts