പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിൽ പുരുഷ സിംഗിൾസ് ലോക ഒന്നാം നന്പർ താരമായ റാഫേൽ നദാൽ, മൂന്നാം സീഡ് മരിൻ സിലിച്ച്, വനിതാ സിംഗിൾസിൽ സിമോണ ഹാലെപ്പ്, മരിയ ഷറപ്പോവ, കരോളിന പ്ലീഷ്കോവ, ഗാർബിനെ മുഗുരുസ തുടങ്ങിയ പ്രമുഖർ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. അർജന്റീനയുടെ ഗുയ്ഡോ പെല്ലയെയാണ് റാഫേൽ നദാൽ 6-2, 6-1, 6-1നു കീഴടക്കിയത്. ക്രൊയേഷ്യയുടെ കോറിക്, ജർമനിയുടെ സ്വെരേവ് തുടങ്ങിയവരും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. വനിതാ സിംഗിൾസിൽ ഷറപ്പോവ 7-5, 6-4ന് ക്രൊയേഷ്യയുടെ ഡോണ വെകിക്കിനെ രണ്ടാം റൗണ്ടിൽ പരാജയപ്പെടുത്തി.
Read MoreCategory: Sports
ഗോൾഡ്കോസ്റ്റിലെ ആ സ്വർണം ഇന്ത്യക്കു നഷ്ടമാകും
ന്യൂഡൽഹി: ഗോൾഡ്കോസ്റ്റ് കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി സഞ്ജിത ചാനു ഉയർത്തിയ സ്വർണം നഷ്ടപ്പെട്ടേക്കും. ഭാരോദ്വഹന താരം സഞ്ജിത ചാനു ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതോടെയാണിത്. ഇതേത്തുടർന്ന് ചാനുവിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇന്റർനാഷണൽ വെയ്റ്റ്ലിഫ്റ്റിംഗ് ഫെഡറേഷനാണ് (ഐഡബ്ല്യുഎഫ്) ഇക്കാര്യം അറിയിച്ചത്. കോമൽവെൽത്ത് ഗെയിംസിൽ വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിലാണ് സഞ്ജിത ചാനു സ്വർണം സ്വന്തമാക്കിയത്. ഗോൾഡ് കോസ്റ്റിൽ ഇന്ത്യയുടെ അക്കൗണ്ടിൽ എത്തിയ രണ്ടാമത്തെ സ്വർണമായിരുന്നു അത്. കോമണ്‍വെൽത്ത് റിക്കാർഡ് കുറിച്ച് സ്നാച്ചിൽ 84 കിലോഗ്രാമും ക്ലീൻ ആൻഡ് ജെർക്കിൽ 108 കിലോഗ്രാമും ഉയർത്തി ആകെ 192 കിലോഭാരം ഉയർത്തിയായിരുന്നു ചാനു സ്വർണമണിഞ്ഞത്. ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതോടെ ചാനുവിന്റെ മെഡൽ തിരിച്ചുനല്‍കേണ്ടിവരും.ഗ്ലാസ്കോ ഗെയിംസിൽ 48 കിലോഗ്രാം വിഭാഗത്തിലും ചാനു സ്വർണം നേടിയിരുന്നു. അതേസമയം, ഉത്തേജക പരിശോധന തീയതി, സാന്പിൾ ശേഖരിച്ചത് എന്ന് തുടങ്ങിയ വിവരങ്ങൾ ഐഡബ്ല്യുഎഫ് വ്യക്തമാക്കിയിട്ടില്ല.
Read Moreഡാനി കർവാഹൽ ലോകകപ്പിനുണ്ടാകും
മാഡ്രിഡ്: യുവേഫ ചാന്പ്യൻസ് ലീഗ് ഫൈനലിനിടെ ലിവർപൂളിന്റെ മുഹമ്മദ് സല പരിക്കിന്റെ വേദനയിൽ കരഞ്ഞ് കളംവിട്ടപ്പോൾ മറുവശത്ത് റയൽ മാഡ്രിഡിന്റെ ഡാനി കർവാഹലും കളംവിട്ടിരുന്നു. രണ്ടു പേരും അവരുടെ ലോകകപ്പ് ദേശീയ ടീമിൽ ഇടംപിടിച്ചവരുമായിരുന്നു. ഇവർക്കു പരിക്കേറ്റത് ആരാധകരെയും പരിശീലകരെയും വിഷമിപ്പിച്ചു. സലയ്ക്കു തോളിനും കർവാഹലിനു കാലിനുമാണ് പരിക്കേറ്റത്. ഇരുവരും ലോകകപ്പിലുണ്ടാകുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. 2016 യുവേഫ യൂറോ കപ്പും കർവാഹലിനു നഷ്ടമായിരുന്നു. അന്നും ചാന്പ്യൻസ് ലീഗ് ഫൈനലിലാണ് പരിക്കേറ്റത്. അത്ലറ്റിക്കോ മാഡ്രിഡ് ആയിരുന്നു അന്ന് എതിരാളികൾ. മാഡ്രിഡിലെ ഒരു ആശുപത്രിയിൽ കഴിഞ്ഞ ദിവസം നടന്ന ഒന്നര മണിക്കൂർ നീണ്ട പരിശോധനയിൽ താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് വ്യക്തമായി. കുറഞ്ഞത് മൂന്നാഴ്ചത്തെ വിശ്രമം മാത്രം മതിയെന്ന റിപ്പോർട്ടുകളാണ് വന്നിരിക്കുന്നത്. സ്പെയിന്റെ ലോകകപ്പ് പരിശീലന ക്യാന്പിൽ കർവാഹൽ പങ്കെടുക്കുകയും ചെയ്തു. ചാന്പ്യൻസ് ലീഗ് ഫൈനൽ ജയിച്ച റയൽ മാഡ്രിഡിനൊപ്പമുള്ള സ്പാനിഷ്…
Read Moreസുനിൽ ഛേത്രി നൂറാം രാജ്യാന്തര മത്സരത്തിന്
മുംബൈ: ഇന്റർ കോണ്ടിനെന്റൽ ഫുട്ബോളിൽ ഇന്ത്യ ജൂണ്‍ നാലിന് കെനിയയ്ക്കെതിരേ ഇറങ്ങുന്പോൾ നായകൻ സുനിൽ ഛേത്രിയുടെ 100-ാം മത്സരമാകുമത്. ഒന്നിന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ ചൈനീസ് തായ്പെയാണ്. ഇതാകും ഇന്ത്യൻ നായകന്റെ 99-ാമത്തെ അന്താരാഷ്ട്ര മത്സരം. മുൻ നായകൻ ബൈചുംഗ് ബൂട്ടിയയ്ക്കുശേഷം നൂറു മത്സരം തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമാകും ഛേത്രി. ബൂട്ടിയ ഇന്ത്യക്കുവേണ്ടി 104 മത്സരങ്ങളിൽ ഇറങ്ങിയിട്ടുണ്ട്. 2005 ജൂണ്‍ 12ന് പാക്കിസ്ഥാനെതിരേയാണ് ഛേത്രി അരങ്ങേറ്റം കുറിച്ചത്. 98 കളിയിൽ 56 ഗോൾ നേടിയ ഛേത്രി ഇപ്പോൾ ഫുട്ബോളിൽ സജീവമായുള്ള അന്താരാഷ്ട്ര താരങ്ങളുടെ ഗോൾ നേട്ട പട്ടികയിൽ നാലാമതാണ്. എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതയിൽ കിർഗിസ്ഥാനെതിരേ ഗോൾ നേടിയതോടെ 54 ഗോൾ തികച്ച ഛേത്രി ഇംഗ്ലണ്ടിന്റെ മുൻ നായകൻ വെയ്ൻ റൂണിയെ (53 ഗോൾ) മറികടന്നിരുന്നു. തുടർന്ന് മ്യാൻമാർ, മക്കാവു ടീമുകൾക്കെതിരേയും ഗോൾ…
Read Moreഫ്രഞ്ച് ഓപ്പൺ: സെറീനയ്ക്കു ജയത്തുടക്കം
പാരീസ്: ഗ്രാൻഡ് സ്ലാം ടെന്നീസിലേക്കുള്ള മടങ്ങിവരവിൽ സെറീന വില്യംസിന് ജയത്തോടെ തുടക്കം. ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ ചെക്ക് താരം ക്രിസ്റ്റിന പ്ലിസ്കോവയെ മുൻ ലോക ഒന്നാംനമ്പർ പരാജയപ്പെടുത്തി. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. കടുത്ത മത്സരത്തിലൊടുവിലാണ് സെറീന എതിരാളിയെ വീഴ്ത്തിയത്. ആദ്യ സെറ്റിൽ ടൈബ്രേക്കറിലായിരുന്നു സെറീനയുടെ വിജയം. സ്കോർ: 7-6 (7-4), 6-4. രണ്ടാം റൗണ്ടിൽ സെറീന ഓസ്ട്രേലിയയുടെ ആഷ്ലി ബാർട്ടിയെ നേരിടും. 2017ല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജയത്തിനുശേഷം പ്രസവാവധിക്കായി ടെന്നീസില്‍നിന്നു മാറിനിന്ന സെറീന മാര്‍ച്ചിലാണ് കോര്‍ട്ടിലേക്കു മടങ്ങിയത്തിയത്. തി രിച്ചുവരവില് സെറീന ഇന്ത്യന്‍ വെല്‍സിലും മയാമിയിലും തുടക്കത്തിലേ പുറത്തായി. അതിനുശേഷം നടന്ന ക്ലേകോര്‍ട്ട് ടൂര്‍ണമെന്റുകളായ മാഡ്രിഡ്, റോം ഓ പ്പണുകളില്നിന്നു പിന്മാറുകയും ചെയ്തു. നിലവിലെ റാങ്കിംഗില്‍ 453-ാം സ്ഥാനത്താണ്, 23 ഗ്രാന്‍സ് സ്ലാം കിരീടങ്ങള്‍ നേടിയ അമേരിക്കന്‍ താരം. ഡബ്ല്യുടിഎയുടെ പ്രത്യേക റാങ്കിംഗ് നിയമപ്രകാരം സെറീന…
Read Moreഐസിസി ലോക ഇലവനെ അഫ്രീദി നയിക്കും
ലണ്ടൻ: വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ഏക ട്വന്റി-20 മത്സരത്തിനുള്ള ലോക ഇലവനെ മുൻ പാക്കിസ്ഥാൻ നായകൻ ഷാഹിദ് അഫ്രീദി നയിക്കും. ടീമിനെ നയിക്കേണ്ടിയിരുന്ന ഇംഗ്ലണ്ട് താരം ഇയാൻ മോർഗന് പരിക്കേറ്റതിനേത്തുടർന്നാണ് അഫ്രീദിയെ നായകനായി തെരഞ്ഞെടുത്തത്. ഇംഗ്ലണ്ടിന്റെ തന്നെ സാം ബില്ലിംഗ്സാണ് മോർഗന് പകരക്കാരനായി ലോക ഇലവനിൽ സ്ഥാനംപിടിച്ചത്. വ്യാഴാഴ്ചയാണ് മത്സരം നടക്കുന്നത്. പരിക്കേറ്റ മോർഗന് ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് ഏകദിനങ്ങൾ അടങ്ങിയ പരമ്പരയിലെ സന്നാഹ മത്സരങ്ങൾ നഷ്ടമായേക്കുമെന്നാണ് സൂചന. മറ്റ് മത്സരങ്ങളിൽ കളിക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്ന് ടീം അധികൃതർ അറിയിച്ചു.
Read Moreകോഹ്ലിക്കു പിന്നാലെ സാഹയ്ക്കും പരിക്ക്
ന്യൂഡൽഹി: ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്കു പിന്നാലെ ടെസ്റ്റ് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്കും പരിക്ക്. ഇതോടെ അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് ടീമിൽനിന്നും സാഹ പുറത്തായി. സാഹയുടെ കൈവിരലിനാണ് പരിക്കേറ്റത്. ഐപിഎലിലെ പ്ലേ ഓഫ് മത്സരത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലാണ് സാഹയ്ക്കു പരിക്കേറ്റത്. ഇതോടെ ചെന്നൈയ്ക്കെതിരായ ഫൈനൽ മത്സരത്തിൽ ഹൈദരാബാദിനായി സാഹയ്ക്കു കളത്തിലിറങ്ങാനായില്ല. പരിക്ക് പൂർണമായി ഭേദമാകാൻ അഞ്ചു മുതൽ ആറ് ആഴ്ചവരെ സമയമെടുക്കുമെന്നാണ് അറിയുന്നത്. ആറ് ആഴ്ച വിശ്രമം വേണ്ടിവന്നാൽ ഓഗസ്റ്റ് ഒന്നിനാരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും സാഹയ്ക്കു നഷ്ടമാകാൻ ഇടയുണ്ട്. കോഹ്ലിക്കു കഴിഞ്ഞ ദിവസമാണ് പരിക്കേറ്റത്. ഐപിഎലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേയുള്ള മത്സരത്തിൽ ഫീൽഡിംഗിനിടെ കോഹ്ലിക്കു ക ഴുത്തിനു പരിക്കേൽക്കുകയായിരുന്നു. പരിക്കിനെത്തുടർന്ന് കോഹ്ലി മുംബൈയിലെ ഒരു ഓർത്തോപീഡിക് സ്പെഷലിസ്റ്റിനെ സന്ദർശിച്ചിരുന്നു.
Read Moreരഹസ്യങ്ങളുമായി ബ്രസീൽ, അർജന്റീന
റ ഷ്യൻ ലോകകപ്പ് ഫുട്ബോൾ പോരാട്ട ത്തിനായി ആരാധകരുടെ ഇഷ്ടടീമു കളായ ബ്രസീലും അർജന്റീനയും തയാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. ഇരുകൂട്ടരും ലോകകപ്പിനുള്ള 23 അംഗ സാധ്യതാ സംഘത്തെ പ്രഖ്യാപിച്ചു. ഫിഫയ്ക്ക് 23 അംഗ അന്ത്യമ ടീം ലിസ്റ്റ് സമർപ്പിക്കേണ്ട അവസാന തീയതി ജൂണ്‍ നാലാണ്. അർജന്റീന ആദ്യം പ്രഖ്യാപിച്ച 35 കളിക്കാരെ 23 ആയി ചുരുക്കി. ബ്രസീലിന്റെ പരിശീലകൻ ടിറ്റെ 23 കളിക്കാരെ നേരിട്ട് പ്രഖ്യാപിക്കുകയായിരുന്നു. അന്തിമ ലിസ്റ്റിലുള്ള കളിക്കാർക്ക് ടൂർണമെന്റിൽ പങ്കെടുപ്പിക്കാൻ പറ്റാത്തവിധത്തിൽ ഗുരുതര പരിക്കേറ്റാൽ ഓരോ ടീമിനും അവരുടെ ആദ്യ മത്സരത്തിന് 24 മണിക്കൂർ മുന്‍പ് പകരക്കാരെ എടുക്കാവുന്നതാണ്. ലോകകപ്പ് നേടുമെന്ന് സാധ്യത കൽപ്പിക്കപ്പെടുന്ന, മലയാളക്കരയിൽ ഏറ്റവും അധികം ആരാധകരുള്ള ബ്രസീലിനും അർജന്റീനയ്ക്കും ലോകകപ്പിനു മുന്‍പേ ചില രഹസ്യ സ്വഭാവുമുണ്ട്. റിസർവ് ബെഞ്ചിൽ ബ്രസീലിന്റെ രഹസ്യം നേരെതന്നെ 23 കളിക്കാരെ പ്രഖ്യാപിച്ച ടിറ്റെ ഇതുവരെ 12…
Read Moreനൊയർ കളിക്കുമെന്നു ജോവാകിം ലോ
ബർലിൻ: ജർമൻ ഗോളി മാനുവൽ നൊയർക്ക് ലോകകപ്പിൽ കളിക്കാൻ കഴിയുമെന്ന കോച്ച് ജോവാകിം ലോ. നൊയർ ക്യാപ്റ്റനായ ജർമൻ ദേശീയ ടീം ഇപ്പോൾ ടിറോളിൽ പരശീലനത്തിലാണെന്നും ലോ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിനുശേഷം നോയർ പരുക്കു കാരണം മത്സരങ്ങൾക്കൊന്നും ഇറങ്ങിയിട്ടില്ല. എന്നാൽ, രണ്ടാഴ്ചയായി ബയേണ്‍ മ്യൂണിക്ക് ടീമിനൊപ്പം പരിശീലനം നടത്തിവരികയായിരുന്നുവെന്ന് ലോ ചൂണ്ടിക്കാട്ടി. നിലവിൽ കളത്തിലിറങ്ങാൻ പൂർണസജ്ജനായിക്കഴിഞ്ഞെന്നാണ് കരുതുന്നത്. ഞങ്ങൾ 11 പേരല്ല, 23 പേരാണ്. ചരിത്രം ജർമനിയുടെ കൂടെ ചിലപ്പോഴൊക്കെയുണ്ട്. പുതിയൊരു പാത വെട്ടിത്തുറക്കാൻ ബുദ്ധിമുട്ടില്ല. ഇക്കുറി ജർമനിയുടേത് പുതിയ ടീമാണ്. ഏതുസമയത്തും കളത്തിലിറങ്ങാൻ തയാറുള്ള 23 അംഗ സംഘമാണ് ഉള്ളത്. ലോകകപ്പ് പോലുളള ടൂർണമെന്റുകളിൽ ആദ്യ ഇലവൻ മാത്രമല്ല, 23 പേരും അങ്ങനെയായിരിക്കണം. ആദ്യ ഇലവനെയല്ല, 23 അംഗ സംഘത്തെ വളർത്തിയെടുക്കുന്നതിലാണ് ഞങ്ങൾ എപ്പോഴും ശ്രദ്ധിക്കുന്നത്- ലോ പറഞ്ഞു. മരിയോ ഗോറ്റ്സെയെ ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കിയത്…
Read Moreഐപിഎൽ പൂരം കൊടിയിറങ്ങി
മുംബൈ: പതിനൊന്നാം എഡിഷൻ ഐപിഎലിന് ആവേശപര്യവസാനം. രണ്ടാം കിരീടം പ്രതീക്ഷിച്ച് ഫൈനലിനെത്തിയ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിനു കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്സ് മൂന്നാം വട്ടവും ഐപിഎൽ കിരീടമണിഞ്ഞു. ആവേശകരമായ പോരാട്ടങ്ങളാണ് സീസണിൽ അരങ്ങേറിയത്. തുടക്കത്തിലെ പിഴവുകൾ പരിഹരിച്ച് ദിനംപ്രതി കരുത്താർജിച്ചായിരുന്നു ചെന്നൈ കിരീടത്തിൽവരെ എത്തിയത്. അതേസമയം, തുടക്കത്തിലെ ആക്രമണോത്സുകത അവസാന ഘട്ടത്തിലേക്കടുത്തതോടെ സണ്റൈസേഴ്സ്നു കൈമോശംവന്നു. ഈ സീസണിൽ ചെന്നൈയും ഹൈദരാബാദും തമ്മിൽ നാല് തവണ ഏറ്റുമുട്ടിയപ്പോഴും ജയം എം.എസ്. ധോണിക്കും സംഘത്തിനുമൊപ്പമായിരുന്നു. വയസൻപടയെന്നായിരുന്നു ചെന്നൈയെ ഐപിഎൽ ആരംഭിക്കുന്നതിനു മുന്‍പ് ഏവരും വിശേഷിപ്പിച്ചത്. മുപ്പത്തിയേഴുകാരനായ ഹർഭജൻ സിംഗ്, മുപ്പത്തിയാറുകാരായ ധോണി, ഷെയ്ൻ വാട്സണ്, മുപ്പത്തിമൂന്നുകാരായ ഫാഫ് ഡുപ്ലസിസ്, കേദാർ യാദവ്, മുപ്പത്തിരണ്ടുകാരനായ അന്പാട്ടി റായുഡു, മുപ്പത്തിനാലുകാരായ ഡ്വെയ്ൻ ബ്രാവോ, മുരളി വിജയ്, മുപ്പതുകാരനായ കരണ്‍ ശർമ, മുപ്പത്തിയൊന്പതുകാരനായ ഇമ്രാൻ താഹിർ, മുപ്പത്തിയൊന്നുകാരനായ സുരേഷ് റെയ്ന തുടങ്ങിയവരായിരുന്നു ചെന്നൈക്ക്…
Read More