നൊയർ കളിക്കുമെന്നു ജോവാകിം ലോ

ബ​​​ർ​​​ലി​​​ൻ: ജ​​​ർ​​​മ​​​ൻ ഗോ​​​ളി മാ​​​നു​​വ​​​ൽ നൊ​​​യ​​​ർ​​​ക്ക് ലോ​​​ക​​​ക​​​പ്പി​​​ൽ ക​​​ളി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന കോ​​​ച്ച് ജോ​​​വാ​​​കിം ലോ. ​​​നൊ​​​യ​​​ർ ക്യാ​​​പ്റ്റ​​​നാ​​​യ ജ​​​ർ​​​മ​​​ൻ ദേ​​​ശീ​​​യ ടീ​​​ം ഇ​​​പ്പോ​​​ൾ ടി​​​റോ​​​ളി​​​ൽ പ​​​ര​​​ശീ​​​ല​​​ന​​​ത്തി​​​ലാ​​​ണെന്നും ലോ ​​​പ​​​റ​​​ഞ്ഞു.​

ക​​​ഴി​​​ഞ്ഞ സെ​​​പ്റ്റം​​​ബ​​​റി​​​നു​​ശേ​​​ഷം നോ​​​യ​​​ർ പ​​​രു​​​ക്കു കാ​​​ര​​​ണം മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്കൊ​​​ന്നും ഇ​​​റ​​​ങ്ങി​​​യി​​​ട്ടി​​​ല്ല. എ​​​ന്നാ​​​ൽ, ര​​​ണ്ടാ​​​ഴ്ച​​​യാ​​​യി ബ​​​യേ​​​ണ്‍ മ്യൂ​​​ണി​​​ക്ക് ടീ​​​മി​​​നൊ​​​പ്പം പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തിവ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ലോ ​​​ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. നി​​​ല​​​വി​​​ൽ ക​​​ള​​​ത്തി​​​ലി​​​റ​​​ങ്ങാ​​​ൻ പൂ​​​ർ​​​ണ​​സ​​​ജ്ജ​​​നാ​​​യി​​​ക്ക​​​ഴി​​​ഞ്ഞെ​​​ന്നാ​​​ണ് ക​​​രു​​​തു​​​ന്ന​​​ത്.

ഞ​​​ങ്ങ​​​ൾ 11 പേ​​​ര​​​ല്ല, 23 പേ​​​രാ​​​ണ്. ച​​​രി​​​ത്രം ജ​​​ർ​​​മ​​​നി​​​യു​​​ടെ കൂ​​​ടെ ചി​​​ല​​​പ്പോ​​​ഴൊ​​​ക്കെ​​​യു​​​ണ്ട്. പു​​​തി​​​യൊ​​​രു പാ​​​ത വെ​​​ട്ടി​​​ത്തു​​​റ​​​ക്കാ​​​ൻ ബു​​​ദ്ധി​​​മു​​​ട്ടി​​​ല്ല. ഇ​​​ക്കു​​​റി ജ​​​ർ​​​മ​​​നി​​​യു​​​ടേ​​​ത് പു​​​തി​​​യ ടീ​​​മാ​​​ണ്. ഏ​​​തു​​​സ​​​മ​​​യ​​​ത്തും ക​​​ള​​​ത്തി​​​ലി​​​റ​​​ങ്ങാ​​​ൻ ത​​​യാ​​റു​​​ള്ള 23 അം​​​ഗ സം​​​ഘ​​​മാ​​​ണ് ഉ​​ള്ള​​ത്. ലോ​​​ക​​​ക​​​പ്പ് പോ​​​ലു​​​ള​​​ള ടൂ​​​ർ​​​ണ​​​മെ​​​ന്‍റു​​​ക​​​ളി​​​ൽ ആ​​​ദ്യ ഇ​​​ല​​​വ​​​ൻ മാ​​​ത്ര​​​മ​​​ല്ല, 23 പേ​​​രും അ​​​ങ്ങ​​​നെ​​​യാ​​​യി​​​രി​​​ക്ക​​​ണം. ആ​​​ദ്യ ഇ​​​ല​​​വ​​​നെ​​​യ​​​ല്ല, 23 അം​​​ഗ സം​​​ഘ​​​ത്തെ വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​ലാ​​​ണ് ഞ​​​ങ്ങ​​​ൾ എ​​​പ്പോ​​​ഴും ശ്ര​​​ദ്ധി​​​ക്കു​​​ന്ന​​​ത്- ലോ ​​പ​​റ​​ഞ്ഞു.

മ​​​രി​​​യോ ഗോ​​​റ്റ്സെ​​​യെ ലോ​​​ക​​​ക​​​പ്പ് ടീ​​​മി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത് ബു​​​ദ്ധി​​​മു​​​ട്ടു​​​ള്ള തീ​​​രു​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു എ​​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ​യു​​​വ ക​​​ളി​​​ക്കാ​​​ർ​​​ക്ക് ഇ​​​ത്ര ഉ​​​യ​​​ര​​​വും താ​​​ഴ്ച​​​യും അ​​​ടു​​​ത്ത​​​ടു​​​ത്ത് നേ​​​രി​​​ടാ​​​ൻ ബു​​​ദ്ധി​​​മു​​​ട്ടാ​​​യി​​​രി​​​ക്കും. എ​​​ന്നാ​​​ൽ, എ​​​ഴു​​​തി​​​ത്ത​​​ള്ളാ​​​ൻ ക​​​ഴി​​​യു​​​ന്ന ക​​​ളി​​​ക്കാ​​​ര​​​ന​​​ല്ല ഗോ​​​റ്റ്സെ. ഈ ​​​സീ​​​സ​​​ണി​​​ൽ പ്ര​​​ക​​​ട​​​നം മോ​​​ശ​​​മാ​​​യെ​​​ങ്കി​​​ലും അ​​​ടു​​​ത്ത സീ​​​സ​​​ണി​​​ൽ തി​​​രി​​​ച്ചുവ​​​രാ​​​ൻ അ​​ദ്ദേ​​ഹ​​ത്തി​​നു ക​​​ഴി​​​യു​​​മെ​​​ന്നും ലോ ​​പ​​റ​​ഞ്ഞു.

ജോ​​​സ് കു​​​ന്പി​​​ളു​​​വേ​​​ലി​​​ൽ

Related posts