ഗോൾഡ് കോസ്റ്റ്: 21-ാം കോമണ്‍വെൽത്ത് ഗെയിംസിന് ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നാളെ തിരിതെളിയും. ഉദ്ഘാടന പരിപാടികൾമാത്രമാണ് നാളെ നടക്കുക. മത്സരങ്ങൾ വ്യാഴാഴ്ച മുതൽ ആരംഭിക്കും. വ്യാഴാഴ്ച 19 മെഡൽ ഇവന്റുകൾ അരങ്ങേറും. 225 അംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഗോൾഡ് കോസ്റ്റിൽ എത്തിയിരിക്കുന്നത്. ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനം പുറത്തെടുത്ത ചരിത്രമാണ് ഇതുവരെയുള്ളത്. കഴിഞ്ഞ മൂന്ന് എഡിഷനുകളിലായി 215 മെഡലുകൾ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. 2006ൽ 50ഉം 2010ൽ 101ഉം 2014ൽ 64ഉം മെഡലുകൾ ഇന്ത്യൻ സംഘം കൈക്കലാക്കി. ബാഡ്മിന്റണ്‍, ഷൂട്ടിംഗ്, ബോക്സിംഗ്, ഭാരോദ്വഹനം എന്നീ മത്സര വിഭാഗങ്ങളിൽനിന്നാണ് ഇന്ത്യ കൂടുതൽ മെഡലുകൾ പ്രതീക്ഷിക്കുന്നത്. കെ.ടി. ഇർഫാൻ, നീരജ് ചോപ്ര, നയന ജയിംസ്, സീമ പൂനിയ തുടങ്ങിയവരണിനിരക്കുന്ന അത്ലറ്റിക്സ് വേദികളിൽനിന്നും ഇന്ത്യ മെഡലുകൾ സ്വപ്നം കാണുന്നുണ്ട്. ഇർഫാൻ, നയന, സജൻ പ്രകാശ്, പ്രണോയ്, അലീന റെജി, പി.ആർ. ശ്രീജേഷ്…
Read MoreCategory: Sports
സന്തോഷ് ട്രോഫി: കേരളത്തിനു മിസോറാം
കോല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോള്‍ സെമി ഫൈനല്‍ ലൈനപ്പായി. കേരളം കരുത്ത രായ മിസോറാമിനെ നേരിടും. മറ്റൊരു സെമിയില്‍ ബംഗാള്‍ കര്‍ണാടകയെ നേരിടും. നാളെയാണ് സെമി ഫൈനല്‍ മത്സരങ്ങളെല്ലാം. ഇന്നലെ നടന്ന ഗ്രൂപ്പ് ബി മത്സരത്തില്‍ കര്‍ണാടകയോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടെങ്കിലും രണ്ടാം സ്ഥാനക്കാരായാണ് മിസോറാം സെമിയിലെത്തിയത്. 74-ാം മിനിറ്റില്‍ എസ്. രാജേഷ് നേടിയ ഗോളിലാണ് കര്‍ണാടക ജയിച്ചത്. ഒന്നാം സ്ഥാനക്കാരായ കര്‍ണാടക സെമിയില്‍ ആതിഥേയരായ ബംഗാളിനെ നേരിടും. കര്‍ണാടകയ്ക്കും മിസോറാമിനും ഒമ്പത് പോയിന്റ് വീതമാണുള്ളത്. മറ്റൊരു മത്സരത്തില്‍ ഗോവ 4-1ന് പഞ്ചാബിനെ തോല്‍പ്പിച്ചു. മിസോറാമിനെതിരേ കര്‍ണാടക ലിയോണ്‍ അഗസ്റ്റിന്, എസ്. രാജേഷ് എന്നിവരിലൂടെ ഗംഭീര തുടക്കമിട്ടു. മിസോറാം ഗോള്‍കീപ്പര്‍ ആന്‍ഡ്രൂ ലാല്മിംഗിലിന ആദ്യ പത്തുമിനിറ്റിനിടെ രണ്ടു മികച്ച രക്ഷപ്പെടുത്തലുകള്‍ നടത്തി. മിസോറാമും ആക്രമണ മൂഡിലേക്കു വേഗമെത്തി.
Read Moreമയാമി ഓപ്പൺ: സ്റ്റീഫൻസും അസരങ്കയും സെമിയിൽ
ഫ്ലോറിഡ: സ്ലോൺ സ്റ്റീഫൻസും വിക്ടോറിയ അസരങ്കയും മയാമി ഓപ്പൺ സെമിയിൽ കടന്നു. കരോളിന പ്ലിസ്കോവയെയാണ് അസരങ്ക പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു അസരങ്കയുടെ വിജയം. സ്കോർ: 7-5, 6-3. ആംഗലിക് കെർബറെ പരാജയപ്പെടുത്തിയാണ് സ്റ്റീഫൻസ് അവസാന നാലിൽ കടന്നത്. നേരിട്ടുള്ള സെറ്റുകൾക്ക് അനായാസമായിരുന്നു സ്റ്റീഫൻസിന്റെ വിജയം. സ്കോർ: 6-1, 6-2.
Read Moreസ്മിത്തിനും വാർണർക്കും ഐപിഎല്ലിലും വിലക്ക്
മെൽബണ്‍: പന്ത് ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും ഐപിഎലിലും വിലക്കേർപ്പെടുത്തി. ഈ സീസണിലെ ഐപിഎലിലാണ് ഇരുവർക്കും ബിസിസിഐ വിലക്ക് ഏർപ്പെടുത്തിയത്. നേരത്തെ ഇരുവരും രാജസ്ഥാന് റോയല്‍സിന്റെയും സൺറൈസേഴ്സിന്റെയും നായകസ്ഥാനം രാജിവച്ചിരുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയ താരങ്ങൾക്ക് ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയതിനു പിന്നാലെയാണ് ബിസിസിഐയും നടപടി പ്രഖ്യാപിച്ചത്. വിലക്കുകൾ വന്നതോടെ ഇരുവരുടെയും കരിയറും ചോദ്യചിഹ്നമായി. ഇരുവരുടെയും വാക്കുകേട്ട് പന്തു ചുരണ്ടാൻ നിന്ന യുവതാരം കാമറൂണ്‍ ബാൻക്രോഫ്റ്റിനും ഒൻപത് മാസത്തെ വിലക്ക് ലഭിച്ചിട്ടുണ്ട്. ഐപിഎല്ലിന് ശേഷം ഈ വർഷം അവസാനം നടക്കുന്ന ഇന്ത്യയുടെ ഓസ്ട്രിലേയൻ പര്യടനത്തിലും ഇരുവരും കാഴ്ചക്കാരാകേണ്ടി വരും. എന്നാൽ 2019 മേയ് അവസാനം തുടങ്ങുന്ന ലോകകപ്പിൽ ടീമിൽ ഇടം ലഭിച്ചാൽ ഇരുവർക്കും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ കഴിയും.
Read Moreപന്ത് ചുരണ്ടൽ വിവാദം; താരങ്ങൾക്കെതിരായ നടപടിയെ സ്വാഗതം ചെയ്ത് സച്ചിൻ
മുംബൈ: പന്ത് ചുരണ്ടൽ വിവാദത്തിന്റെ പേരിൽ ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നടപടിയെ സ്വാഗതം ചെയ്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. “ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണ്. അത് മാന്യമായി തന്നെ കളിക്കണം. സംഭവിച്ചതെന്തു തന്നെയായാലും ക്രിക്കറ്റ് ഓസ്ട്രേലിയ എടുത്ത തീരുമാനം സ്വാഗതാർഹമാണ്”- സച്ചിൻ പറഞ്ഞു. ക്രിക്കറ്റിന്റെ വിശ്വാസ്യത കാത്തുസുക്ഷിക്കുന്ന നടപടിയാണ് താരങ്ങളെ വിലക്കിയതിലൂടെ ക്രിക്കറ്റ് ഓസ്ട്രേലിയ ചെയ്തതതെന്നും സച്ചിൽ ട്വീറ്റ് ചെയ്തു. കളി ജയിക്കുക എന്നത് പ്രധാനമാണ് എന്നാൽ അത് എങ്ങനെ ജയിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനമെന്നും സച്ചിൻ തന്റെ ട്വീറ്റിൽ കൂട്ടിച്ചേർത്തു. വിഷയത്തിൽ ആദ്യമായാണ് സച്ചിൻ പ്രതികരണമറിയിക്കുന്നത്.
Read Moreപന്തുചുരണ്ടൽ; മാപ്പപേക്ഷിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ
പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയൻ ടീം അംഗങ്ങളായിരുന്ന സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറൂണ്‍ ബാൻക്രോഫ്റ്റ് എന്നിവർ ഗൂഢാലോചന നടത്തി പന്ത് ചുരണ്ടി ചതിപ്രയോഗം നടത്തിയതിന് ക്രിക്കറ്റ് ലോകത്തോട് മാപ്പപേക്ഷിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. പന്തുചുരണ്ടൽ ഗൂഢാലോചനയിൽ പരിശീലകൻ ഡാരൻ ലേമാനു പങ്കില്ലെന്നുകണ്ടെത്തിയ ക്രിക്കറ്റ് ഓസ്ട്രേലിയ, അദ്ദേഹവുമായുള്ള കരാർ തുടരും. അതേസമയം, ഓസ്ട്രേലിയൻ ക്രിക്കറ്റിന് ലോകത്തിനു മുന്നിൽ മാനക്കേടുണ്ടാക്കിയ സ്മിത്ത്, വാർണർ, ബാൻക്രോഫ്റ്റ് എന്നിവരെ ഇന്ന് (ബുധനാഴ്ച) നാട്ടിലേക്ക് മടക്കി അയയ്ക്കുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ ജയിംസ് സതർലൻഡ് ഇന്നലെ ദക്ഷിണാഫ്രിക്കയിൽവച്ച് അറിയിച്ചു. ടിം പെയ്നെ ക്യാപ്റ്റനായി ഒൗദ്യോഗികമായി സതർലൻഡ് പ്രഖ്യാപിക്കുകയും ചെയ്തു. പന്തുചുരണ്ടൽ വിവാദം ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ചതിനു പിന്നാലെ സ്മിത്തിനെയും വാർണറെയും ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ സ്ഥാനങ്ങളിൽനിന്ന് പുറത്താക്കാൻ ഓസ്ട്രേലിയൻ സർക്കാർ ഉൾപ്പെടെ ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്കുമേൽ സമ്മർദം ചെലുത്തിയിരുന്നു. ഐപിഎലിൽ സ്മിത്തിനെയും വാർണറെയും…
Read Moreഗ്രൂപ്പ് ചാന്പ്യന്മാരായി കേരളം സെമിയിലേക്ക്
കോൽക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തിനു സന്പൂർണ സന്തോഷം. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ആതിഥേയരായ ബംഗാളിനെയും കേരളം കീഴടക്കി. ഇന്നലെ നടന്ന മത്സരത്തിൽ 90-ാം മിനിറ്റിൽ കെ.പി. രാഹുൽ നേടിയ ഗോളിൽ 1-0നാണ് കേരളം ജയമാഘോഷിച്ചത്. ഇതോടെ എല്ലാം മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാന്പ്യന്മാരായി കേരളം സെമിയിലേക്ക് മാർച്ച് ചെയ്തു. ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായി ബംഗാളും സെമിയിൽ പ്രവേശിച്ചിട്ടുണ്ട്. നാലു മത്സരങ്ങളിൽനിന്ന് 12 പോയിന്റുമായാണ് കേരളം ഗ്രൂപ്പ് ഘട്ടം കടന്നത്. ഒന്‍പത് പോയിന്റുമായി ബംഗാൾ രണ്ടാം സ്ഥാനത്തോടെ സെമിയിൽ കടന്നു. 15 ഗോളുകളാണ് കേരളം എതിരാളികളുടെ വലയിൽ നിക്ഷേപിച്ചത്. സമനിലയാണെങ്കിലും ഗ്രൂപ്പ് ചാന്പ്യന്മാരാകാമെന്ന നിലയിലാണ് കേരളം ബംഗാളിനെ നേരിടാനിറങ്ങിയത്. മൂന്ന് മത്സരങ്ങൾ വീതം ജയിച്ച് ഇരുടീമുകളും നേരത്തേതന്നെ സെമിയിൽ ഇടംപിടിച്ചിരുന്നു. കളിയിൽ ബംഗാളിനായിരുന്നു തുടക്കത്തിൽ മേധാവിത്തം. എന്നാൽ, എം.എസ്. ജിതിന്റെയും രാഹുലിന്റെയും…
Read Moreകോഹ്ലിയെ കൗണ്ടിയിൽ കളിപ്പിക്കരുത്: ബോബ് വിൽസ്
ലണ്ടൻ: ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്ലിയെ കൗണ്ടി ക്രിക്കറ്റിൽ കളിപ്പിക്കരുതെന്ന് ഇംഗ്ലണ്ടിന്റെ മുൻ ക്യാപ്റ്റൻ ബോബ് വിൽസ്. ഇന്ത്യ 2014ൽ ഇംഗ്ലണ്ടിലെത്തിയപ്പോൾ റണ്ണെടുക്കാതെ കോഹ്ലി ദുരിതമനുഭവിച്ചത് ഇത്തവണയും ആവർത്തിക്കണം. ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ മനസിലാക്കാൻ അനുവദിച്ച് ഇംഗ്ലീഷ് ടീമിന്റെ പരാജയത്തിനു മരുന്ന് നല്കുകയല്ല ചെയ്യേണ്ടതെന്നും വിൽസ് അഭിപ്രായപ്പെട്ടു. വിദേശ കളിക്കാരെ കൗണ്ടിയിൽ ഉൾപ്പെടുത്തുന്നതിനെ പിന്തുണയ്ക്കാൻ സാധിക്കില്ല. ഇംഗ്ലണ്ടിന്റെ ഭാവി താരങ്ങളെ വാർത്തെടുക്കാനാണ് കൗണ്ടി ഉപയോഗിക്കേണ്ടത്- വിൽസ് പറഞ്ഞു. ഇംഗ്ലണ്ടിനായി 90 ടെസ്റ്റുകളിൽനിന്ന് 325 വിക്കറ്റ് നേടിയ താരമാണ് വിൽസ്. കൗണ്ടി ഡിവിഷൻ വണ്ണിൽ സറെയ്ക്കുവേണ്ടി കോഹ്ലി കളിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചന. ഇന്ത്യൻ ടീം അംഗങ്ങളായ ചേതേശ്വർ പൂജാരയും ഇഷാന്ത് ശർമയും കൗണ്ടിയിൽ കളിക്കാനൊരുങ്ങുകയാണ്.
Read Moreഓസീസ് കുതന്ത്രം കണ്ടുപിടിച്ചതു ഫാനി ഡിവില്യേഴ്സ്
പോർട്ട് എലിസബത്ത്: ഓസ്ട്രേലിയൻ ക്രിക്കറ്റിനെ ഒന്നാകെ പ്രതിരോധത്തിലും നാണക്കേടിന്റെ പടുകുഴിയിലുമാക്കിയ പന്തുചുരണ്ടൽ കണ്ടെത്താൻ കാമറാമാനെ സഹായിച്ചത് ദക്ഷിണാഫ്രിക്കൻ മുൻ പേസ് ബൗളർ ഫാനി ഡിവില്യേഴ്സ്. നിലവിൽ ടിവി കമന്റേറ്ററായ ഫാനിയുടെയും സംഘത്തിന്റെയും നിർദേശാനുസരണമാണ് കാമറാമാന്മാർ ഓസീസ് താരങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചതും ആ അന്വേഷണം കാമറൂണ്‍ ബാൻക്രോഫ്റ്റിൽ അവസാനിച്ചതും. ബാൻക്രോഫ്റ്റ് പന്തിൽ കൃത്രിമം കാണിക്കുന്നത് കാമറാമാൻ കണ്ടെത്തിയത് തന്റെ നിർദേശത്തെത്തുടർന്നാണെന്ന് ഫാനി ഓസ്ട്രേലിയൻ റേഡിയോയായ ആർഎസ്എൻ 927നു നല്കിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. “സാധാരണ ചെയ്യുന്നതിൽനിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യൂ. പുറത്തുകടന്ന് എല്ലാം വീക്ഷിക്കൂ. അവർ എന്തെങ്കിലും കുതന്ത്രം പ്രയോഗിക്കുന്നുണ്ടാകും. ഇത്രയും പുല്ലുള്ള ഈ പിച്ചിൽ അവർ സ്വിംഗ് കണ്ടെത്തുന്നു എന്നത് അസാധാരണമാണ്. ഇത് പാക്കിസ്ഥാനിൽ ഉള്ളതുപോലെ എല്ലാ സെന്റിമീറ്ററിലും വിള്ളലുള്ള പിച്ചല്ല’’- കാമറാമാന്മാരോട് ഇതാണ് ആവശ്യപ്പെട്ടതെന്ന് ഫാനി ഡിവില്യേഴ്സ് പറഞ്ഞു. 26, 27, 28 ഓവറുകളിലും ഓസീസ്…
Read Moreക്രിക്കറ്റ് പന്തിൽ എന്തെല്ലാം ചെയ്യാം
ക്രിക്കറ്റ് മത്സരത്തിനിടെ പന്തിലും ബാറ്റിലും എന്തെല്ലാം നിയമാനുസൃതമായി ചെയ്യാമെന്ന് ഐസിസി ചട്ടങ്ങളിലുണ്ട്. ബൗളിംഗ് ചെയ്യുന്പോൾ പന്തിന്റെ തിളക്കം വർധിപ്പിക്കാൻ ഫീൽഡർമാർ ഉമിനീര്, വിയർപ്പ് തുടങ്ങിയവ പന്തിൽ തേക്കുകയും ജഴ്സിയിലും കൈയിൽ കരുതിയിരിക്കുന്ന ടൗവ്വലിലും ഉരയ്ക്കുന്നതും സർവസാധാരണമാണ്. നിയമാനുസൃതം 1. തുണി ഉപയോഗിച്ച് പന്ത് മിനുസപ്പെടുത്താം. 2. പന്തിലെ ചെളിയും മണ്ണും അന്പയറുടെ സാന്നിധ്യത്തിലും നിർദേശാടിസ്ഥാനത്തിലും നീക്കം ചെയ്യാം. 3. പന്ത് നനഞ്ഞിട്ടുണ്ടെങ്കിൽ അന്പയറുടെ മേൽനോട്ടത്തിൽ ഉണക്കിയെടുക്കാം. നിയമാനുസൃതമല്ലാത്തത് 1. പന്ത് തുണി ഉപയോഗിച്ചല്ലാതെ ഉരയ്ക്കാനോ തൂക്കാനോ പാടില്ല. മനഃപൂർവം പന്തിൽ കൃത്രിമം കാണിച്ചാൽ പിഴ, വിലക്ക് ലഭിക്കും. 2. പന്തിനുമേൽ നഖം, മറ്റ് സാധനങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് ചുരണ്ടാൻ പാടില്ല. 3. പന്തിന്റെ തിളക്കം വർധിപ്പിക്കാൻ സണ്‍ക്രീം, മറ്റ് ദ്രവ- ഖര കൃത്രിമ പദാർഥങ്ങൾ ഉപയോഗിക്കാൻ അനുമതിയില്ല.
Read More