ദുബായ്: പന്ത് ചുരണ്ടൽ വിവാദത്തിൽ ഒരു വർഷത്തെ വിലക്കു നേരിട്ടെങ്കിലും റാങ്കിംഗിലെ ഒന്നാം സ്ഥാനം വിട്ടുനൽകാതെ ഓസീസ് മുൻ നായകൻ സ്റ്റീവ് സ്മിത്ത്. ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിംഗിലാണ് സ്മിത്ത് തന്റെ ഒന്നാം സ്ഥാനം നിലനിർത്തിയത്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും തന്റെ രണ്ടാം സ്ഥാനം വിട്ടുനൽകിയില്ല. കോഹ്ലി രണ്ടാം സ്ഥാനം നിലനിർത്തിയപ്പോൾ ചേതേശ്വർ പുജാര തന്റെ ഏഴാം സ്ഥാനവും നഷ്ടപ്പെടുത്തിയില്ല. എന്നാൽ ബൗളർമാരുടെ പട്ടികയിൽ ആർ. അശ്വിന് ഒരു സ്ഥാനം പിന്നോട്ടിറങ്ങേണ്ടിവന്നു. അഞ്ചാം സ്ഥാനത്താണ് അശ്വിൻ ഇപ്പോൾ. ഓൾറൗണ്ടർ പട്ടികയിൽ രവീന്ദ്ര ജഡേജയാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ റാങ്കിംഗിലും ജഡേജ രണ്ടാമതായിരുന്നു.
Read MoreCategory: Sports
അണ്ടർ-23 വനിതാ ട്വന്റി-20 കിരീടം കേരളത്തിന്
മുംബൈ: അഖിലേന്ത്യാ അണ്ടർ 23 വനിത ട്വന്റി-20 ലീഗ് കിരീടം കേരളത്തിന്. ദേശീയ തലത്തിൽ പുരുഷ-വനിതാ വിഭാഗത്തിൽ കേരളം നേടുന്ന ആദ്യ കിരീടമാണിത്. ഫൈനലിൽ ശക്തരായ മഹാരാഷ്ട്രയെ അഞ്ച് വിക്കറ്റിന് തോൽപിച്ചാണ് കേരള വനിതകൾ കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര മുന്നോട്ടുവച്ച 115 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ കേരളം മറികടന്നു. സ്കോർ: മഹാരാഷ്ട്ര 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 114. കേരളം 19.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 115. ദേശീയ തലത്തിൽ കേരള വനിത ടീമിന്റെ ആദ്യ കിരീട നേട്ടമാണിത്. ഗ്രൂപ്പ് ഘട്ടം മുതൽ തോൽവിയറിയാതെ തുടർച്ചയായ എട്ട് ജയങ്ങളോടെയാണ് കേരളം ഫൈനലിലെത്തിയത്. സെമിയിൽ ശക്തരായ മുംബൈയെയാണ് കേരള വനിതകൾ കീഴടക്കിയത്. മഹാരാഷ്ട്രയുടെ ഇന്നിംഗ്സിലെ അഞ്ച് വിക്കറ്റിൽ നാലും റണ്ണൗട്ട് ആയിരുന്നു. എം.ആർ. മാഗ്രേ (33 റണ്‍സ്), ടി.എസ്.…
Read Moreസന്തോഷ് ട്രോഫി: കളിക്കാർക്കു രണ്ടു ലക്ഷം വീതം, സർക്കാർ ജോലി
തിരുവനന്തപുരം: സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിലെ 20 കളിക്കാർക്കും മുഖ്യ പരിശീലകനും രണ്ടു ലക്ഷം രൂപ വീതം പാരിതോഷികം നൽകാൻ മന്ത്രിസഭാ തീരുമാനം. മാനേജർ, അസിസ്റ്റന്റ് പരിശീലകൻ, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവർക്ക് ഒരു ലക്ഷം രൂപ വീതം നൽകും. സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ 11 പേർക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് സർക്കാർ ജോലി നൽകും. സന്തോഷ് ട്രോഫി ടീമിലെ കളിക്കാരിൽ സ്വന്തമായി വീടില്ലാത്ത കെ.പി. രാഹുലിന് (പീലിക്കോട് കാസർഗോഡ്) വീട് നിർമിച്ചു നൽകും. ദേശീയ വോളിബോൾ ചാന്പ്യൻഷിപ്പ് നേടിയ കേരള ടീമിലെ 12 കളിക്കാർക്കും പരിശീലകനും 1.5 ലക്ഷം രൂപ വീതം നൽകും. മാനേജർക്കും അസിസ്റ്റന്റ് കോച്ചിനും ഒരു ലക്ഷം രൂപ വീതം നൽകും. വോളി ചാന്പ്യൻഷിപ്പ് നേടിയ ടീമിലെ സി.കെ. രതീഷിന് കിൻഫ്രയിൽ സൂപ്പർന്യൂമററി തസ്തിക സൃഷ്ടിച്ച് കോഴിക്കോട് നിയമനം…
Read Moreസുവർണതീരം ഇന്നു മിഴിതുറക്കും
ഗോൾഡ് കോസ്റ്റ്: 2014ൽ ഗ്ലാസ്കോയിൽ ഉപചാരം ചൊല്ലിപ്പിരിഞ്ഞ കോമണ്‍വെൽത്ത് ഗെയിംസ് ഇന്നു വീണ്ടും മിഴിതുറക്കും. ഓസ്ട്രേലിയയിലെ സുവർണതീരമായ ഗോൾഡ് കോസ്റ്റിൽ 21-ാമത് കോമണ്‍വെൽത്ത് ഗെയിംസിന്റെ ഉദ്ഘാടനമാമാങ്കം ഇന്ന്. കറാറ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30നാണ് ചടങ്ങ് ആരംഭിക്കുന്നത്. സോണി സിക്സ്, സോണി ടെൻ 2 ചാനലുകളിൽ ഉദ്ഘാടന ചടങ്ങുകൾ തത്സമയം കാണാം. ഉദ്ഘാടനപരിപാടികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഇംഗ്ലീഷുകാരനായ ഡേവിഡ് സോൽക് വറാണ്. 2004, 2008 ഒളിന്പിക്സുകൾ, 2014 കോമണ്‍വെൽത്ത് ഗെയിംസ്, 2010 ഫിഫ ലോകകപ്പ് ഫുട്ബോൾ, വില്യം രാജകുമാരന്റെയും കെയ്റ്റ് മിഡിൽട്ടന്റെയും രാജകീയ വിവാഹം തുടങ്ങിയ വന്പൻ പരിപാടികളിലെ ആർട്ടിസ്റ്റിക് ഡയറക്ടറായിരുന്നു സോൽക് വർ. 71 രാജ്യങ്ങളിൽനിന്നായി 4,3000 കായിക താരങ്ങളാണ് കോമണ്‍വെൽത്ത് ഗെയിംസിൽ പങ്കെടുക്കുക. ഇന്ത്യക്ക് 218 അംഗ സംഘമാണുള്ളത്. ആതിഥേയരായ ഓസ്ട്രേലിയ 474ഉം ഇംഗ്ലണ്ട് 396ഉം കാനഡ 282ഉം ന്യൂസിലൻഡ്…
Read Moreനദാൽ ഒന്നാം നമ്പറിൽ തിരിച്ചെത്തി
പുരുഷവിഭാഗം ടെന്നീസ് സിംഗിൾസിൽ സ്പെയിനിന്റെ റാഫേൽ നദാൽ ലോക ഒന്നാം നന്പറിൽ തിരിച്ചെത്തി. മയാമി ഓപ്പണ്‍ ടെന്നീസിൽ ഓസ്ട്രേലിയയുടെ തനാസി കോക്കിനാകിസിനെതിരേ അപ്രതീക്ഷിത തോൽവി വഴങ്ങിയ സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ രണ്ടാം സ്ഥാനത്തേക്ക് വീണതോടെയാണ് നദാൽ ഒന്നിലേക്ക് എത്തിയത്. മയാമി ഓപ്പണിൽ ജയിച്ച അമേരിക്കയുടെ ജോണ്‍ ഇസ്നർ എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ലോക ഒന്‍പതാം റാങ്കിൽ എത്തി. ക്രൊയേഷ്യയുടെ മാരിൻ സിലിച്ചാണ് മൂന്നാം റാങ്കിൽ. ജർമനിയുടെ അലക്സാണ്ടർ സ്വെരേസ്, ബൾഗേറിയയുടെ ഗ്രിഗോർ ഡിമിത്രോവ്, അർജന്റീനയുടെ ഹ്വാൻ മാർട്ടിൻ ഡെൽപോട്രോ എന്നിവരാണ് ആദ്യ ആറു റാങ്കിൽ. വനിതാ വിഭാഗത്തിൽ റൊമാനിയയുടെ സിമോണ ഹാലെപ്പ്, ഡെന്മാർക്കിന്റെ കരോളിൻ വോസ്നിയാകി, സ്പെയിനിന്റെ ഗാർബിനെ മുഗുരുസ, യുക്രെയിനിന്റെ എലിന സ്വിറ്റോളിന, ലാത്വിയയുടെ യെലേന ഒസ്താപെങ്കോ എന്നിവരാണ് ആദ്യ അഞ്ച് റാങ്കുകളിൽ.
Read Moreകിവീസിനു ചരിത്ര പരമ്പര
ക്രൈസ്റ്റ് ചർച്ച്: ഇംഗ്ലണ്ടിനെതിരായ രണ്ട് മത്സര ക്രിക്കറ്റ് ടെസ്റ്റ് പരന്പര ന്യൂസിലൻഡ് 1-0നു സ്വന്തമാക്കി. രണ്ടാം ടെസ്റ്റ് സമനിലയിൽ കലാശിച്ചതോടെയാണിത്. ഏഴാം വിക്കറ്റിൽ കോളിൻ ഡിഗ്രാൻഡ്ഹോമും (45 റണ്‍സ്), ഇഷ് സോധിയും (56 നോട്ടൗട്ട്) നടത്തിയ ചെറുത്തുനിൽപ്പാണ് കിവീസിനെ തോൽവിയിൽനിന്ന് കരകയറ്റി പരന്പര സമനിലയിലാക്കാൻ സഹായിച്ചത്. സ്കോർ: ഇംഗ്ലണ്ട് 307, ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 352. ന്യൂസിലൻഡ് 278, എട്ട് വിക്കറ്റ് നഷ്ടത്തിൽ 256. 1999നുശേഷം ഇംഗ്ലണ്ടിനെതിരേ ന്യൂസിലൻഡ് ടെസ്റ്റ് പരന്പര സ്വന്തമാക്കുന്നത് ആദ്യമായാണ്. സ്വന്തം നാട്ടിൽ ന്യൂസിലൻഡ് അവസാനമായി ഇംഗ്ലണ്ടിനെതിരേ പരന്പര നേടുന്നത് 1983-84നുശേഷവും. രണ്ട് ഇന്നിംഗ്സിലുമായി ഏഴ് വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിയാണ് മാൻ ഓഫ് ദ മാച്ച്. ന്യൂസിലൻഡിന്റെ ടെന്റ് ബോൾട്ട് ആണ് പരന്പരയുടെ താരം. വിക്കറ്റ് നഷ്ടമില്ലാതെ 42 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലൻഡ് അഞ്ചാം ദിനമായ ഇന്നലെ ക്രീസിലെത്തിയത്.…
Read Moreഅച്ഛനില്ല; പൊട്ടിത്തെറിച്ച് സൈന
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗിക പട്ടികയില്‍നിന്ന് തന്റെ അച്ഛനെ ഒഴിവാക്കിയതില്‍ രോഷം പ്രകടിപ്പിച്ച് ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്. ട്വിറ്ററിലൂടെയാണ് സൈന പ്രതിഷേധം രേഖപ്പെടുത്തിയത്. സ്വന്തം ചെലവില്‍ തങ്ങളുടെ അടുത്ത ബന്ധുക്കളെ ഗെയിംസ് വില്ലേജിലേക്കുകൊണ്ടുപോകാൻ സൈനയ്ക്കും സിന്ധുവിനും കേന്ദ്ര കായിക മന്ത്രാലയം നേരത്തേതന്നെ അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഗെയിംസ് വില്ലേജിലെത്തിയതിനു ശേഷമാണ് അച്ഛൻ ഹര്‍വീർ സിംഗിന്റെ പേര് പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടത് അറിഞ്ഞതെന്ന് സൈന തന്റെ ട്വീറ്റിൽ വ്യക്തമാക്കി. സ്വന്തമായി പണം മുടക്കിയാണ് അച്ഛനെ ഒപ്പംകൊണ്ടുവന്നതെന്നും ഓഫീഷ്യൽ പട്ടികയിൽനിന്ന് എന്തുകൊണ്ട് നീക്കിയെന്നും സൈന ട്വീറ്റ് ചെയ്തു. ഇപ്പോഴത്തെ അവസ്ഥയില്‍ പിതാവിന് തന്റെ മത്സരം കാണുന്നതിനോ ഒപ്പം താമസിക്കുന്നതിനോ കഴിയില്ലെന്ന് സൈന വ്യക്തമാക്കുന്നു. കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് അച്ഛന്റെ സാമീപ്യം ആവശ്യമാണെന്നും സൈന ട്വിറ്ററിൽ പറഞ്ഞു. മറ്റൊരു ബാഡ്മിന്റൺ താരം പി. വി. സിന്ധുവിന്റെ അമ്മ…
Read Moreബിഗ് സല്യൂട്ട്…! കേരള ഫുട്ബോൾ ടീമിന് നിയമസഭയുടെ അഭിനന്ദനം
തിരുവനന്തപുരം: പതിനാലു വർഷത്തിനുശേഷം സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ഫുട്ബോൾ ടീമിനെ നിയമസഭ അഭിനന്ദിച്ചു. നാടൊന്നാകെ വിജയം നെഞ്ചിലേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ കിരീടം നേടിയ വോളിബോൾ ടീമിനേയും സഭയിൽ അഭിനന്ദിച്ചു. സന്തോഷ് ട്രോഫി ആറാം വട്ടം സ്വന്തമാക്കിയെത്തിയ കേരള ടീമിനു ഗംഭീര വരവേൽപ്പാണ് നെടുമ്പാശേരി വിമാനത്താവളത്തിലും തുടർന്ന് കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലും കഴിഞ്ഞ ദിവസം ഒരുക്കിയിരുന്നത്.
Read Moreധോണിയും പങ്കജ് അദ്വാനിയും പദ്മഭൂഷൺ സ്വീകരിച്ചു
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എം.എസ്. ധോണിയും സ്നൂക്കർ താരം പങ്കജ് അദ്വാനിയും പദ്മഭൂഷൺ ബഹുമതി സ്വീകരിച്ചു. രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽനിന്നാണ് ഇരുവരും പദ്മഭൂഷൺ സ്വീകരിച്ചത്. രാജ്യത്തെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സിവിലിയൻ ബഹുമതിയാണ് പദ്മഭൂഷൺ
Read Moreമയാമി ചാമ്പ്യൻ സ്റ്റീഫൻസ് റാങ്കിംഗിൽ ആദ്യ പത്തിൽ
ഫ്ലോറിഡ: മയാമി ഓപ്പൺ ചാമ്പ്യൻ സ്ലോൺ സ്റ്റീഫൻസ് വനിതാ റാങ്കിംഗിൽ ആദ്യ പത്തിൽ കടന്നു. കരിയറിൽ ആദ്യമായാണ് സ്റ്റീഫൻസ് ആദ്യ പത്തിൽ കടക്കുന്നത്. മൂന്നു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി സ്റ്റീഫൻസ് ഒമ്പതാം റാങ്കാണ് സ്വന്തമാക്കിയത്. പെട്ര ക്വിറ്റോവ, കെർബർ, ഡാരിയ കസാത്കിന എന്നിവരെ മറികടന്നാണ് സ്റ്റീഫൻസ് ഒമ്പതിലേക്ക് കുതിച്ചെത്തിയത്. സിമോണ ഹാലപ്പാണ് പുതിയ റാങ്കിംഗിലും ഒന്നാമത്. വോസ്നിയാക്കി രണ്ടാമതും മുഗുരുസ മൂന്നാം സ്ഥാനത്തുമാണ്. മയാമി ഓപ്പൺ കിരീടമാണ് സ്റ്റീഫൻസിനെ റാങ്കിംഗിൽ കുതിപ്പ് നടത്താൻ സഹായിച്ചത്. ജലീന ഒസ്റ്റാപെങ്കോയെ പരാജയപ്പെടുത്തിയാണ് സ്റ്റീഫൻസ് മയാമിയിൽ കിരീടം ചൂടിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു അമേരിക്കൻ താരത്തിന്റെ വിജയം. സ്കോർ: 7-6 (7-5), 6-1.
Read More