റോയൽസിനെ ര​ഹാ​നെ ന​യി​ക്കും

  ജ​​യ്പു​​ർ: അ​ടു ത്ത മാ​സം ആ​രം​ഭി​ക്കു​ന്ന ഇ​​ന്ത്യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗ് ട്വ​ന്‍റി-20​യി​ൽ ​രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​നെ ഇ​​ന്ത്യ​​ൻ ബാ​​റ്റ്സ്മാ​​ൻ അ​​ജി​​ങ്ക്യ ര​​ഹാ​​നെ ന​​യി​​ക്കും. പ​​ന്തി​​ൽ കൃ​​ത്രി​​മം ന​​ട​​ത്തി​​യെ​​ന്ന വി​​വാ​​ദ​ത്തി​ൽ​പ്പെ​ട്ട ഓ​സ്ട്രേ​ലി​യ​യു​ടെ സ്റ്റീ​​വ് സ്മി​​ത്തി​​നെ നീ​​ക്കി​യാ​ണ് ര​ഹാ​നെ​യെ ക്യാ​പ്റ്റ​നാ​ക്കി​യ​ത്. ര​​ഹാ​​നെ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സ് കു​​ടും​​ബ​​ത്തി​​ലെ അ​​വി​​ഭാ​​ജ്യ​​ഘ​​ട​​ക​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ക്ല​​ബ് സം​​സ്കാ​​ര​​വും മൂ​​ല്യ​​വും അ​​റി​​യാ​​മെ​​ന്നും രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​ന്‍റെ ഉ​​ദ്യോ​​ഗ​​സ്ഥ​​രി​​ൽ ഒ​​രാ​​ളാ​​യ സു​​ബി​​ൻ ഭ​​രു​​ച്ച പ​​റ​​ഞ്ഞു. വാ​​തു​​വ​​യ്പ് ആ​​രോ​​പ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ര​​ണ്ടു​​വ​​ർ​​ഷ​​ത്തെ വി​​ല​​ക്കി​​നു​​ശേ​​ഷ​​മാ​​ണ് രാ​​ജ​​സ്ഥാ​​ൻ ഐ​​പി​​എ​​ലി​​ന്‍റെ 11-ാം പ​​തി​​പ്പി​​ലേ​​ക്കു തി​​രി​​ച്ചു​​വ​​രു​​ന്ന​​ത്. 2014, 2015 വ​​ർ​​ഷ​​ങ്ങ​​ളി​​ൽ സ്റ്റീ​വ് സ്മി​​ത്ത് റോ​​യ​​ൽ​​സി​​നൊ​​പ്പ​​മാ​​യി​​രു​​ന്നു. റോ​​യ​​ൽ​​സി​​നു നേ​രി​ടേ​ണ്ടി​വ​ന്ന വി​​ല​​ക്കി​​നെ​​ത്തു​​ർ​​ന്ന് 2016ൽ സ്മി​​ത്തി​​നെ​യും ര​ഹാ​നെ​യെ​യും റൈ​​സിം​​ഗ് പൂ​​ന സൂ​​പ്പ​​ർ ജ​​യ​​ന്‍റ്സ് സ്വ​​ന്ത​​മാ​​ക്കി. സ്മി​​ത്താ​യി​രു​ന്നു ജ​യ​ന്‍റ്സി​ന്‍റെ ക്യാ​പ്റ്റ​ൻ.

Read More

പ​​ഞ്ചാ​​ബി​​നും ഗോ​​വ​​യ്ക്കും ജ​​യം

കോ​​ൽ​​ക്ക​​ത്ത: സ​​ന്തോ​​ഷ് ട്രോ​​ഫി ഫു​​ട്ബോ​​ൾ ഗ്രൂ​​പ്പ് ബി​​യി​​ലെ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പ​​ഞ്ചാ​​ബും ഗോ​​വ​​യും ജ​​യി​​ച്ചു. പ​​ഞ്ചാ​​ബ് 2-1നു ​​ക​​ർ​​ണാ​​ട​​ക​​യെ​​യും ഗോ​​വ 6-1ന് ​​ഒ​​ഡീ​​ഷ​​യെ​​യു​​മാ​​ണ് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. ജ​​യ​​ത്തോ​​ടെ പ​​ഞ്ചാ​​ബും ഗോ​​വ​​യും സെ​​മി സാ​​ധ്യ​​ത നി​​ല​​നി​​ർ​​ത്തി. ഗ്രൂ​​പ്പി​​ൽ​​നി​​ന്ന് മി​​സോ​​റാം നേ​​ര​​ത്തേ സെ​​മി​​യി​​ൽ ഇ​​ടം​​പി​​ടി​​ച്ചി​​ട്ടു​​ണ്ട്. ഗ്രൂ​​പ്പി​​ൽ മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ൾ വീ​​തം പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ മൂ​​ന്ന് ജ​​യ​​വു​​മാ​​യി മി​​സോ​​റാം ഒ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്. ക​​ർ​​ണാ​​ട​​കയ്ക്കും പ​​ഞ്ചാ​​ബി​​നും ആ​​റ് പോ​​യി​​ന്‍റ് വീ​​ത​​വും ഗോ​​വ​​യ്ക്ക് മൂ​​ന്നു പോ​​യി​​ന്‍റു​​മാ​​ണു​​ള്ള​​ത്. ഗ്രൂ​​പ്പി​​ൽ ആ​​ദ്യ ര​​ണ്ടു സ്ഥാ​​ന​​ക്കാ​​രാ​​ണ് സെ​​മി​​യി​​ലേ​​ക്ക് യോ​​ഗ്യ​​ത നേ​​ടു​​ക. ഫൈ​​ന​​ൽ ഗ്രൂ​​പ്പ്ഘ​​ട്ട​​ത്തി​​ലെ ആ​​ദ്യ ഹാ​​ട്രി​​ക്ക് ഗോ​​വ-​​ഒ​​ഡീ​​ഷ പോ​​രാ​​ട്ട​​ത്തി​​ൽ പി​​റ​​ന്നു. ഗോ​​വ​​ൻ ക്യാ​​പ്റ്റ​​ൻ വി​​ക്ടോ​​റി​​നോ ഫെ​​ർ​​ണാ​​ണ്ട​​സാ​​ണ് ഹാ​​ട്രി​​ക്ക് സ്വ​​ന്ത​​മാ​​ക്കി. ഇ​​ന്നു കേ​​ര​​ളം-​​ബം​​ഗാ​​ൾ ഗ്രൂ​​പ്പ് എ​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ കേ​​ര​​ളം ഇ​​ന്ന് ബം​​ഗാ​​ളി​​നെ നേ​​രി​​ടും. മൂ​​ന്ന് ജ​​യ​​ങ്ങ​​ൾ വീ​​തം സ്വ​​ന്ത​​മാ​​ക്കി​​യ ഇ​​രു ടീ​​മു​​ക​​ളും സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു​​ക​​ഴി​​ഞ്ഞ​​താ​​ണ്. എ​​ന്നാ​​ൽ, ഇ​​ന്ന​​ത്തെ മ​​ത്സ​​രം ഗ്രൂ​​പ്പ് ചാ​​ന്പ്യന്മാ​​രെ നി​​ർ​​ണ​​യി​​ക്കും.…

Read More

ഓ​​സീ​​സ് ക്രി​​ക്ക​​റ്റി​​ന്‍റെ ച​​ര​​മം

ബ്രി​​ട്ടീ​​ഷ് മാ​​ധ്യ​​മ​​ങ്ങ​​ൾ ഇം​​ഗ്ലീ​​ഷ് ക്രി​​ക്ക​​റ്റി​​ന്‍റെ ച​​ര​​മം എ​​ഴു​​തി​​യ​​തി​​നും 136 വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം സ​​മാ​​ന​​മാ​​യൊ​​രു ച​​ര​​മ അ​​റി​​യി​​പ്പ് ഉ​ണ്ടാ​യി. 1882 ഓ​​ഗ​​സ്റ്റി​ൽ ഓ​​വ​​ലി​​ൽ​​വ​​ച്ചു​​ന​​ട​​ന്ന ടെ​​സ്റ്റി​​ൽ ​ഇം​​ഗ്ലണ്ട് ആ​​ദ്യ​​മാ​​യി ചി​​ര​​വൈ​​രി​​ക​​ളാ​​യ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കു മു​​ന്നി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടു. പി​​റ്റേ​​ദി​​വ​​സം ഇം​​ഗ്ലീ​ഷ് ക്രി​​ക്ക​​റ്റി​​ന്‍റെ ച​​ര​​മ​​കു​​റി​​പ്പ് ‘ദ ​​സ്പോ​​ർ​​ട്ടിം​​ഗ് ടൈം​​സ്’ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. ഇം​ഗ്ലീ​​ഷ് ക്രി​​ക്ക​​റ്റ് മ​​രി​​ച്ചെ​​ന്നും, ശ​​രീ​​രം ദ​​ഹി​​പ്പി​​ച്ച​​തി​​നുശേ​​ഷം ചാ​​രം ഓ​​സ്ട്രേ​​ലി​​യ​​യി​​ലേ​​ക്ക് കൊ​​ണ്ടുപോ​​യെ​​ന്നു​​മാ​​യി​​രു​​ന്നു ച​​ര​​മ​​ക്കു​​റി​​പ്പ്. ഇ​താ​​ണ് പി​​ന്നീ​​ട് ആ​​ഷ​​സ് ടെ​​സ്റ്റ് എ​​ന്ന ച​​രി​​ത്ര​​പ്ര​​സി​​ദ്ധ പ്ര​​യോ​​ഗ​​ത്തി​​നു വ​​ഴി​​വ​​ച്ച​​ത്. സ​​മാ​​ന​​മാ​​യ സം​​ഭ​​വ​​മ​​ല്ലെ​​ങ്കി​​ലും ഓ​​സീ​​സ് ക്രി​​ക്ക​​റ്റി​​ന്‍റെ ച​​ര​​മം ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ത്ര​​ങ്ങ​​ളും പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. ന്യൂ​​ലാ​​ൻ​​ഡി​​ൽ​​വ​​ച്ച് ഓ​​സ്ട്രേ​​ലി​​യ​​ൻ ക്രി​​ക്ക​​റ്റ് മ​​രി​​ച്ചെ​​ന്നും മൃ​​ത​​ദേ​​ഹം ദ​​ഹി​​പ്പി​​ച്ച​​ശേ​​ഷം ചാ​​രം ഓ​​സ്ട്രേ​​ലി​​യ​​യി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​കു​​മെ​​ന്നാ​​യി​​രു​​ന്നു ച​​ര​​മ​​ക്കു​​റി​​പ്പ്.  

Read More

ഫെ​​ഡ​​റ​​ർക്കു തോ​​ൽവി, ഒ​​ന്നാം റാ​​ങ്ക് ന​​ഷ്ട​​പ്പെ​​ടും

മ​​യാ​​മി: മ​​യാ​​മി ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ വി​​ഭാ​​ഗം സിം​​ഗി​​ൾ​​സി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​രം റോ​​ജ​​ർ ഫെ​​ഡ​​റ​​ർ​​ക്ക് തോ​​ൽ​​വി. ലോ​​ക 175-ാം ന​​ന്പ​​ർ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ത​​നാ​​സി കോ​​ക്കി​​നാ​​കി​​സാ​​ണ് ഫെ​​ഡ​​റ​​റെ മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്. സ്കോ​​ർ: 3-6, 6-3, 7-6(7-4). അ​​ടു​​ത്തു​​വ​​രു​​ന്ന ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ക്ലേ​ ​കോ​​ർ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ൾ​​ക്ക് താ​​ൻ ഉ​​ണ്ടാ​​കി​​ല്ലെ​​ന്ന് സ്വി​​സ് താ​​രം പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​തോ​​ടെ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ പ​​ദ​​വി ഫെ​​ഡ​​റ​​ർ​​ക്കു ന​​ഷ്ട​​പ്പെ​​ടും. ര​​ണ്ടാം റാ​​ങ്കി​​ലു​​ള്ള സ്പെ​​യി​​നി​​ന്‍റെ റാ​​ഫേ​​ൽ ന​​ദാ​​ൽ ഒ​​ന്നാം റാ​​ങ്കി​​ലെ​​ത്തും. ഇ​​ന്ത്യ​​യു​​ടെ യൂ​​കി ഭാം​​ബ്രി​​യും ര​​ണ്ടാം റൗ​​ണ്ടി​​ൽ തോ​​റ്റു​​പു​​റ​​ത്താ​​യി. അ​​മേ​​രി​​ക്ക​​യു​​ടെ ജാ​​ക് സോ​​കാ​​ണ് 6-3, 7-6(7-3)ന് ​​ഇ​​ന്ത്യ​​ൻ താ​​ര​​ത്തെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ ഷി​​മോ​​ണ ഹാ​​ലെ​​പ്പ് പു​​റ​​ത്താ​​യി. അ​​തേ​​സ​​മ​​യം, ആം​​ഗ​​ലി​​ക് കെ​​ർ​​ബ​​ർ, വി​​ക്ടോ​​റി​​യ അ​​സ​​രെ​​ങ്ക, മു​​ഗു​​രു​​സ തു​​ട​​ങ്ങി​​യ​​വ​​ർ മൂ​​ന്നാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു.

Read More

തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വി​ജയം​; കേ​ര​ളം സ​ന്തോ​ഷ് ട്രോ​ഫി സെ​മി​യി​ൽ

കോ​ൽ​ക്ക​ത്ത: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ളി​ൽ കേ​ര​ളം സെ​മി​യി​ൽ. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കേ​ര​ളം എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നു മ​ഹാ​രാ​ഷ്ട്ര​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. രാ​ഹു​ൽ വി.​രാ​ജ്, ജി​തി​ൻ എം.​എ​സ്, രാ​ഹു​ൽ കെ.​പി എ​ന്നി​വ​രാ​ണ് കേ​ര​ള​ത്തി​നു​വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. കേ​ര​ള​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വി​ജ​യ​മാ​ണി​ത്. ആ​ദ്യ മ​ൽ​സ​ര​ത്തി​ൽ ച​ണ്ഡി​ഗ​ഡി​നെ(5-1)​യും ര​ണ്ടാം മ​ൽ​സ​ര​ത്തി​ൽ മ​ണി​പ്പൂ​രി​നെ(6-0)​യും കേ​ര​ളം പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഗ്രൂ​പ്പ് ബി​യി​ൽ​നി​ന്ന് ബം​ഗാ​ളും സെ​മി ഫൈ​ന​ൽ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

Read More

റാ​ഷി​ദ് ഖാ​നു വേ​ഗ​മേ​റിയ 100 വി​ക്ക​റ്റ്, റിക്കാർഡ്

ഹ​​രാ​​രെ: ഏ​​ക​​ദി​​ന​​ത്തി​​ൽ വേ​​ഗ​​മേ​​റി​​യ 100 വി​​ക്ക​​റ്റ് എ​ന്ന റി​ക്കാ​ർ​ഡ് അ​​ഫ്ഗാ​​നി​​സ്ഥാ​​ന്‍റെ റാ​​ഷി​​ദ് ഖാ​​ൻ സ്വ​​ന്ത​​മാ​​ക്കി. 44 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​ണ് ഖാ​​ൻ നൂ​​റു വി​​ക്ക​​റ്റ് ക​​ട​​ന്ന​​ത്. ഓ​​സ്ട്രേ​​ലി​​യ​​ൻ പേ​​സ​​ർ മി​​ച്ച​​ൽ സ്റ്റാ​​ർ​​ക്ക് 52 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നൂ​​റു വി​​ക്ക​​റ്റ് തികച്ചതാണ് ഇതോടെ ത​​ക​​ർ​​ന്ന​​ത്. ഐ​​സി​​സി ലോ​​ക​​ക​​പ്പ് ക്വാ​​ളി​​ഫ​​യ​​ർ ഫൈ​​ന​​ലി​​ൽ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന്‍റെ ഷ​​യി ഹോ​​പ്പി​​നെ പു​​റ​​ത്താ​​ക്കി​​യാ​​ണ് ഖാ​​ൻ പു​​തി​​യ റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച​​ത്. നൂ​​റു വി​​ക്ക​​റ്റ് ക​​ട​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ ക​​ളി​​ക്കാ​​നെ​​ന്ന റി​​ക്കാ​​ർ​​ഡും പ​​ത്തൊ​​ന്പ​​തു​​കാ​​ര​​നാ​​യ ഖാ​​ൻ സ്വ​​ന്ത​​മാ​​ക്കി. വേ​​ഗ​​ത്തി​​ൽ 50 വി​​ക്ക​​റ്റ് തി​​ക​​ച്ച ക​​ളി​​ക്കാ​​രി​​ൽ എ​​ട്ടാ​​മ​​നാ​​ണ്. 26 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​ണ് അ​​ഫ്ഗാ​​ൻ സ്പി​​ന്ന​​ർ 50 വി​​ക്ക​​റ്റ് ക​​ട​​ന്ന​​ത്. ഐ​​സി​​സി​​യു​​ടെ ക​​ളി​​ക്കാ​​രു​​ടെ റാ​​ങ്കിം​​ഗി​​ൽ ആ​​ദ്യ സ്ഥാ​​ന​​ത്തു​​ള്ള ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ ക​​ളി​​ക്കാ​​ര​​നാ​​ണ് ഖാ​​ൻ.

Read More

പ​ന്തി​ൽ കൃ​ത്രി​മം: സ്റ്റീ​വ് സ്മി​ത്തി​ന് ഐ​സി​സി വി​ല​ക്ക്, പി​ഴ

സി​ഡ്നി: പ​ന്തി​ൽ കൃ​ത്രി​മം കാ​ണി​ച്ചു വി​വാ​ദ​ത്തി​ൽ അ​ക​പ്പെ​ട്ട ഓ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നു വീ​ണ്ടും തി​രി​ച്ച​ടി. നാ​യ​ക​സ്ഥാ​നം വ​ഹി​ച്ചി​രു​ന്ന സ്റ്റീ​വ് സ്മി​ത്തി​നെ ഐ​സി​സി ഒ​രു ടെ​സ്റ്റി​ൽ​നി​ന്നു വി​ല​ക്കി. മാ​ച്ച്ഫീ മു​ഴു​വ​നാ​യി സ്മി​ത്ത് പി​ഴ​യൊ​ടു​ക്ക​ണം. പ​ന്തി​ൽ കൃ​ത്രി​മം ന​ട​ത്തി​യ കാ​മ​റൂ​ണ്‍ ബാ​ൻ​ക്രോ​ഫ്റ്റ് മാ​ച്ച്ഫീ​യു​ടെ 75 ശ​ത​മാ​നം പി​ഴ​യൊ​ടു​ക്കാ​നും ഐ​സി​സി വി​ധി​ച്ചു. കൂ​ടാ​തെ, മൂ​ന്നു ഡീ​മെ​റി​റ്റ് പോ​യി​ന്‍റു​ക​ളും ന​ൽ​കി. ഒ​രു ടെ​സ്റ്റി​ൽ​നി​ന്നു വി​ല​ക്കി​യ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ ജൊ​ഹ​ന്നാ​സ്ബ​ർ​ഗി​ൽ ന​ട​ക്കു​ന്ന നാ​ലാം ടെ​സ്റ്റ് സ്മി​ത്തി​നു ന​ഷ്ട​മാ​കും. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ കേ​പ്ടൗ​ണ്‍ ടെ​സ്റ്റി​ന്‍റെ മൂ​ന്നാം ദി​നം ബാ​ൻ​ക്രോ​ഫ്റ്റ് പ​ന്തി​ൽ കൃ​ത്രി​മം ന​ട​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. സം​ഭ​വം സ്മി​ത്ത് ഏ​റ്റു​പ​റ​യു​ക​യും ചെ​യ്തു. വി​ഷ​യം വി​വാ​ദ​മാ​യ​തോ​ടെ ക്യാ​പ്റ്റ​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ൽ​കം ടേ​ണ്‍​ബു​ൾ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ അ​ന്വേ​ഷ​ണ​ശേ​ഷം ന​ട​പ​ടി​യെ​ന്ന​താ​യി​രു​ന്നു ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ​യു​ടെ നി​ല​പാ​ട്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ട​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് സ​ർ​ക്കാ​ർ ശ​ക്ത​മാ​യ നി​ല​പാ​ട് എ​ടു​ത്ത​തോ​ടെ ക്യാ​പ്റ്റ​ൻ രാ​ജി​വ​ച്ചൊ​ഴി​യു​ക​യാ​യി​രു​ന്നു.…

Read More

അ​ർ​ജ​ന്‍റീ​ന എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് ഇ​റ്റ​ലി​യെ വീ​ഴ്ത്തി

ല​ണ്ട​ൻ: സൂ​പ്പ​ർ​താ​രം ല​യ​ണ​ൽ മെ​സി​യി​ല്ലാ​തെ​യും ജ​യി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് അ​ർ​ജ​ന്‍റീ​ന ലോ​ക​ക​പ്പി​നു മു​മ്പ് തെ​ളി​യി​ച്ചി​രി​ക്കു​ന്നു. മെ​സി​യി​ല്ലാ​തെ ഇ​റ​ങ്ങി​യ അ​ർ​ജ​ന്‍റീ​ന ഇ​റ്റ​ലി​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി. ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു ശേ​ഷം ക​ളി​യു​ടെ അ​വ​സാ​ന 15 മി​നി​റ്റി​ലാ​യി​രു​ന്നു അ​ർ​ജ​ന്‍റീ​ന സ്കോ​ർ ചെ​യ്ത​ത്. പ​ക​ര​ക്കാ​രാ​യി ക​ള​ത്തി​ലെ​ത്തി​യ എ​വ​ർ ബ​നേ​ഗ​യും മാ​നു​വ​ൽ ലാ​ൻ​സി​നി​യു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്. മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യു​ടെ സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം. മു​ട്ടി​നേ​റ്റ പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന സെ​ര്‍​ജി​യോ അ​ഗ്വേ​റോ​യും ഇ​ല്ലാ​തെ​യാ​ണ് അ​സൂ​റി​ക​ളെ അ​ർ​ജ​ന്‍റീ​ന നേ​രി​ട്ട​ത്. ഗോ​ണ്‍​സാ​ലോ ഹി​ഗ്വെ​യ്ന്‍, എ​യ്ഞ്ച​ല്‍ ഡി ​മ​രി​യ, മാ​നു​വ​ൽ ലാ​ൻ​സി​നി എ​ന്നി​വ​രെ​യാ​ണ് ഇ​തോ​ടെ ജോ​ർ​ജ് സം​പോ​ളി ആ​ക്ര​മ​ണ ചു​മ​ത​ല ഏ​ൽ​പ്പി​ച്ച​ത്.

Read More

സന്തോഷ് ട്രോഫി: മണിപ്പൂരിനെ ഗോളിൽ മുക്കി കേരളം

കോ​​ൽ​​ക്ക​​ത്ത: സ​​ന്തോ​​ഷ് ട്രോ​​ഫി ഫു​​ട്ബോ​​ളി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ലും കേ​​ര​​ള​​ത്തി​​ന്‍റെ ഗോ​​ളാ​​റാ​​ട്ടം. ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ച​​ണ്ഡി​​ഗ​​ഡി​​നെ 5-1നു ​​ത​​ക​​ർ​​ത്തെ​​റി​​ഞ്ഞ കേ​​ര​​ളം ഇ​​ന്ന​​ലെ മ​​ണി​​പ്പു​​രി​​നെ 6-0നു ​​ഗോ​​ളി​​ൽ മു​​ക്കി. ഗോ​​ൾര​​ഹി​​ത​​മാ​​യ ആ​​ദ്യ പ​​കു​​തി​​ക്കു​​ശേ​​ഷ​​മാ​​യി​​രു​​ന്നു കേ​​ര​​ള​​ത്തി​​ന്‍റെ ക​​ണ്ണ​​ഞ്ചി​​പ്പി​​ക്കും ഗോ​​ള​​ടി​​മേ​​ളം അ​​ര​​ങ്ങേ​​റി​​യ​​ത്. കേ​​ര​​ള​​ത്തി​​നാ​​യി ജി​​തി​​ൻ ഗോ​​പാ​​ല​​ൻ ഇ​​ര​​ട്ട ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി. തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ജ​​യ​​ത്തോ​​ടെ കേ​​ര​​ളം സെ​​മി​​യി​​ലേ​​ക്കു​​ള്ള ആ​​ദ്യ ചു​വ​ടു​വ​ച്ചു. ഗ്രൂ​​പ്പ് എ​​യി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ മ​​ഹാ​​രാ​​ഷ്‌​ട്ര 2-1​ന് ​ച​​ണ്ഡി​​ഗ​​ഡി​​നെ കീ​​ഴ​​ട​​ക്കി സെ​​മി സാ​​ധ്യ​​ത നി​​ല​​നി​​ർ​​ത്തി. ഹൗ​​റ​​യി​​ലെ സൈ​​ലെ​​ൻ മ​​ന്ന സ്പോ​​ർ​​ട്സ് കോം​​പ്ല​​ക്സി​​ൽ അ​​ര​​ങ്ങേ​​റി​​യ മ​​ത്സ​​ര​​ത്തി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ​​ത്ത​​ന്നെ മ​​ണി​​പ്പു​​രി​​ന്‍റെ ഗോ​​ളി പ​​രി​​ക്കേ​​റ്റ് പു​​റ​​ത്തു​​പോ​​യി. തു​​ട​​ർ​​ന്ന് സ​​ബ്സ്റ്റി​​റ്റ്യൂ​​ട്ട് ബോം​​ബോം സിം​​ഗാ​​ണ് മ​​ണി​​പ്പു​​രി​​ന്‍റെ ഗോ​​ൾ​​വ​​ല കാ​​ത്ത​​ത്. ഗോ​​ളി​​നാ​​യി ശ്ര​​മി​​ച്ചെ​​ങ്കി​​ലും ആ​​ദ്യ പ​​കു​​തി​​യി​​ൽ വ​​ല​​കു​​ലു​​ക്കാ​​ൻ കേ​​ര​​ള​​ത്തി​​ന് സാ​​ധി​​ച്ചി​​ല്ല. എ​​ടു​​ത്തു പ​​റ​​യ​​ത്ത​​ക്ക നീ​​ക്ക​​ങ്ങ​​ൾ ആ​​ദ്യ പ​​കു​​തി​​യി​​ൽ ഉ​​ണ്ടാ​​യി​​ല്ലെ​​ന്നും പ​​റ​​യാം. എ​​ന്നാ​​ൽ, ര​​ണ്ടാം പ​​കു​​തി​​യി​​ൽ ക​​ളി​​മാ​​റി. സ​​ബ്സ്റ്റി​​റ്റ്യൂ​​ഷ​​നാ​​യി ഇ​​റ​​ങ്ങി​​യ…

Read More

മ​യാ​മി ഓ​പ്പ​ൺ: ജൊ​ഹാ​ന കോ​ണ്ട മൂ​ന്നാം റൗ​ണ്ടി​ൽ

ഫ്ലോ​റി​ഡ: ബ്രി​ട്ട​ന്‍റെ ജൊ​ഹാ​ന കോ​ണ്ട മ​യാ​മി ഓ​പ്പ​ൺ മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്നു. ബെ​ൽ​ജി​യ​ത്തി​ന്‍റെ കി​ർ​സ്റ്റെ​ൻ ഫ്ലി​പ്കെ​ൻ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജൊ​ഹാ​ന മൂ​ന്നാം റൗ​ണ്ടി​ലേ​ക്ക് ക​ട​ന്ന​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ജൊ​ഹാ​ന​യു​ടെ വി​ജ​യം. സ്കോ​ർ: 6-4, 6-3. ആ​ദ്യ റൗ​ണ്ടി​ൽ ബൈ ​ല​ഭി​ച്ച ബ്രി​ട്ടീ​ഷ് താ​രം മൂ​ന്നാം റൗ​ണ്ടി​ൽ ജ​ർ​മ​നി​യു​ടെ എ​ലി​സെ മെ​ർ​ട്ട​ൻ​സി​നെ നേ​രി​ടും. ചെ​ക്ക് താ​രം പെ​ട്ര ക്വി​റ്റോ​വ​യും മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്നു. അ​രി​ന സ​ബ​ലെ​ൻ​ക​യെ​യാ​ണ് ക്വി​റ്റോ​വ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഒ​ന്നി​നെ​തി​രെ ര​ണ്ടു സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു വി​ജ​യം. സ്കോ​ർ: 7-5, 3-6, 6-3. ഇ​ന്ത്യ​ൻ വെ​ൽ​സ് ചാ​മ്പ്യ​ൻ ന​വോ​മി ഒ​സാ​ക്ക ആ​ദ്യ റൗ​ണ്ടി​ൽ സൂ​പ്പ​ർ താ​രം സെ​റീ​ന വി​ല്യം​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി തു​ട​ങ്ങി​യെ​ങ്കി​ലും ര​ണ്ടാം റൗ​ണ്ടി​ൽ എ​ലി​ന വി​റ്റോ​ളി​ന​യു​ടെ മു​ന്നി​ൽ അ​ടി​യ​റ​വ് പ​റ​ഞ്ഞു. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ഒ​സാ​ക്ക​യു​ടെ പ​രാ​ജ​യം. സ്കോ​ർ: 6-4, 6-2.

Read More