കൊച്ചി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി കൊച്ചിയിലെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീം സന്ദർശിച്ചു. ടീമിന്റെ ജഴ്സി ഉപരാഷ്ട്രപതിക്കു സമ്മാനിച്ചു. കേരള ബ്ലാസ്റ്റേഴ്സ് സിഇഒ വരുണ്‍ ത്രിപുരനേനി, പരിശീലകൻ റെനി മ്യുലൻസ്റ്റീൻ എന്നിവരടക്കം ടീമംഗങ്ങളും സപ്പോർട്ടിംഗ് സ്റ്റാഫുകളും അടങ്ങുന്ന സംഘമാണ് ഉപരാഷ്ട്രപതിയെ സന്ദർശിച്ചത്. കളിക്കാരുമായി ആശയവിനിമയം നടത്തിയ ഉപരാഷ്ട്രപതി ടീമിനു വിജയാശംസകളും നേർന്നു. കേരളത്തിൽ ഗ്രാമങ്ങളിൽ വരെ ഫുട്ബോൾ പരിശീലനം പ്രോത്സാഹിപ്പിക്കുന്നതിനു കേരള ബ്ലാസ്റ്റേഴ്സ് എടുക്കുന്ന പരിശ്രമങ്ങളെ ഉപരാഷ്ട്രപതി അഭിനനന്ദിച്ചു. ഫുട്ബോൾ കളി രാജ്യത്തെന്പാടും ഒരു ഭ്രമമായി പടരുകയാണെന്നും ഈ രംഗത്തു കേരളം അതിന്റെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞതായും ഉപരാഷ്ട്രപതി പറഞ്ഞു.
Read MoreCategory: Sports
ആഷസിൽ മഴ കളിക്കുന്നു; ഇംഗ്ലണ്ടിനു ഭേദപ്പെട്ട തുടക്കം
ബ്രിസ്ബെയ്ൻ: ക്രിക്കറ്റ് ലോകം കാത്തിരുന്ന ആഷസ് ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമായി. ഇന്ത്യൻ സമയം രാവിലെ 5.30നാണ് മത്സരം ആരംഭിച്ചത്. എന്നാൽ ആരാധകരുടെ ആവേശത്തിനു മേൽ കരിനിഴൽ വീഴ്ത്തി മഴയെത്തിയതോടെ മത്സരം താത്കാലികമായി നിർത്തിവച്ചു. കളി നിർത്തി വയ്ക്കുമ്പോൾ 29 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 59 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 32 റൺസുമായി ജെയിംസ് വിൻസും 25 റൺസുമായി മാർക്ക് സ്റ്റോൺമാനുമാണ് ക്രീസിൽ. അലിസ്റ്റര്‍ കുക്കിന്റെ(2) വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. മിച്ചൽ സ്റ്റാർക്കിനായിരുന്നു വിക്കറ്റ്. നേരത്തേ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
Read Moreകേരളം വീണതോ, എതിരാളികള്‍ വളര്‍ന്നതോ?
അങ്ങനെ ഒരു ജൂണിയര്‍ അത്ലറ്റിക് മീറ്റു കൂടി അവസാനിച്ചു. എല്ലാവരെയും ഞെട്ടിച്ച് കേരളം അവസാന കടമ്പ കടക്കാനാകാതെ തളര്‍ന്നുവീണു. വര്‍ഷങ്ങള്‍ക്കുശേഷം ഹരിയാന മുന്നില്‍ തല ഉയര്‍ത്തി നില്ക്കുന്നതിനും ഗുണ്ടൂരിലെ ആചാര്യ നാഗാര്‍ജുന യൂണിവേഴ്സിറ്റി ട്രാക്ക് സാക്ഷ്യംവഹിച്ചു. മുന്‍ വര്ഷങ്ങളിലേക്കാള് മെഡലുകള്‍ നേടിയെങ്കിലും ചാമ്പ്യന്‍ഷിപ്പ് കൈവിട്ടു പോയത് കേരളത്തിനു ക്ഷീണമായി. ഉത്തര്‍പ്രദേശിന്റെ വന്‍കുതിപ്പും തെലുങ്കാന, ജാര്‍ഖണ്ഡ് ടീമുകളുടെ മുന്‍നിരയിലേക്കുള്ള കടന്നുവരവും ഇന്ത്യന്‍ അത്ലറ്റിക്സിന് ശുഭപ്രതീക്ഷ നല്‍കുന്നുവെന്നതില്‍ തര്‍ക്കമില്ല. അത്ലറ്റിക്സിലെ ഹരിയാന മോഡല്‍ കായികരംഗത്ത് ഹരിയാനയുടെ വളര്‍ച്ച ഒരു സുപ്രഭാതത്തില്‍ തുടങ്ങിയതല്ല. പടിപടിയായ മുന്നേറ്റമാണ് അവര്‍ നടത്തുന്നത്. കേരളത്തിലേതുപോലെ സ്കൂള്‍ മീറ്റുകളില്നിന്നു പ്രതിഭകളെ കണ്ടെത്തുന്ന രീതിയല്ല അവിടെ. മറിച്ച്, സര്‍ക്കാര്‍ സഹായത്തോടെ വിവിധ അക്കാദമികളിലൂടെ കുട്ടികളെ കായികരംഗത്തേക്ക് ആകര്‍ഷിക്കുകയാണ് ഹരിയാന ചെയ്യുന്നത്. അടുത്തകാലം വരെ അത്ലറ്റിക് മീറ്റുകളില്‍ ഹരിയാനയുടെ അഡ്രസ് ത്രോ ഇനങ്ങളിലായിരുന്നു. അതുകൊണ്ട് തന്നെ ഒരു പരിധിയില്‍ കൂടുതല്‍…
Read Moreടെസ്റ്റ് റാങ്കിംഗ്: കോഹ്ലിക്കു മുന്നേറ്റം
ദുബായ്: കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ ശ്രീലങ്കയ്ക്കെതിരേയുള്ള ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ പുറത്താകാതെ നേടിയ തകര്‍പ്പന്‍ സെഞ്ചുറി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തെത്തിച്ചു. 119 പന്തില്‍നിന്ന് 104 റണ്‍സാണ് കോഹ് ലി അടിച്ചെടുത്തത്. ഇത് ഇന്ത്യന്‍ നായകന്റെ 50-ാമത്തെ അന്താരാഷ് ട്ര സെഞ്ചുറിയായിരുന്നു. കോഹ്ലിയുടെ ഏകാംഗ പോരാട്ടമാണ് ഇന്ത്യയെ എട്ടു വിക്കറ്റിന് 352 റണ്‍സ് എന്ന നിലയിലെത്തിച്ചത്. ഇതോടെ ശ്രീലങ്കയ്ക്കു 231 റണ്‍സിന് വിജയലക്ഷ്യവും കുറിച്ചു. ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണറെ പിന്തള്ളിയാണ് കോഹ്ലി അഞ്ചാം സ്ഥാനത്തേക്കുകയറിയത്. ഏകദിനത്തിലും ട്വന്റി 20യിലും ഇന്ത്യന്‍ നായകനാണ് ഒന്നാം സ്ഥാനത്ത്. ടെസ്റ്റ് ബാറ്റ്സ്മാന്മാരില് ഓസ്ട്രേലിയന്‍ നായകന് സ്റ്റീവന്‍ സ്മിത്താണ് ഒന്നാമത്. രണ്ടാമത് ഇംഗ്ലണ്ടിന്റെ ജോ റൂട്ടും ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്, ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര എന്നിവരാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍. നാഗ്പുരില്‍ നടക്കുന്ന രണ്ടാം…
Read Moreയുവേഫ ചാന്പ്യൻസ് ലീഗ്: യുവന്റസും ബാഴ്സയും നേര്‍ക്കുനേര്‍
ടൂറിന്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഡിയില്‍ ഇന്ന് തകര്‍പ്പന്‍ പോരാട്ടം. യുവന്റസും ബാഴ്സലോണയും ഇന്നു നേര്‍ക്കുനേര്‍ വരുകയാണ്. ഇന്നത്തെ മത്സരത്തില്‍ യുവന്റസിനു ജയിക്കാനായാല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കാനാകും. പോയിന്റ് നിലയില്‍ ബാഴ്സലോണയ്ക്കു പിന്നില്‍ രണ്ടാമതാണ് യുവന്റസ്. മറ്റൊരു മത്സരത്തില്‍ മൂന്നാം സ്ഥാനത്തുള്ള സ്പോര്‍ട്ടിംഗ് ഗ്രീക്ക് ക്ലബ് ഒളിമ്പിയാക്കസിനെ നേരിടാനിറങ്ങും. ഈ മത്സരത്തില്‍ സ്പോര്‍ടിംഗ് ജയിക്കുകയും യുവന്റസ് ബാഴ്സലോണയോട് പരാജയപ്പെടുകയും ചെയ്താല്‍ സീരി എ ചാമ്പ്യന്മാര്ക്ക് അവസാന മത്സരംവരെ കാത്തിരിക്കേണ്ടിവരും. ഒളിമ്പിയാക്കസിനെതിരേയാണ് യുവന്റസിന്റെ അവസാനത്തെ മത്സരം. ബാഴ്സലോണയും യുവന്റസും ന്യൂകാമ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ആതിഥേയര്‍ 3-0ന് ജയിച്ചു. എവേ പോരാട്ടത്തില്‍ നേരിട്ട പരാജയത്തിനു സ്വന്തം ഗ്രൗണ്ടില്‍ പകരം വീട്ടാനാണ് യുവന്റസ് ഇറങ്ങുന്നത്. ബാഴ്സലോണ കഴിഞ്ഞ മത്സരത്തില്‍ ഒളിമ്പിയാക്കസിനോട് അപ്രതീക്ഷിത ഗോള്‍രഹിത സമനില വഴങ്ങി. ഈ സീസണില്‍ ലാ ലിഗയില്‍ ബാഴ്സലോണ മികച്ച ഫോമിലാണ്. പോയിന്റ് നിലയില്‍ മുന്നിലുള്ള ബാഴ്സലോണ 12…
Read Moreബാറ്റുമായി സഞ്ജുവും പന്തുമായി സിജോമോനും
തിരുവനന്തപുരം: കടലാസിലെ പുലികളെ കളിത്തട്ടില്‍ മലര്‍ത്തിയടിച്ചപ്പോള്‍ കേരളത്തെ ബാറ്റുകൊണ്ട് നയിച്ചത് സഞ്ജുവും ബോളുകൊണ്ട് നയിച്ചത് സിജോമോന്‍ ജോസഫും. കഴിഞ്ഞ സീസണിലെ നിറം മങ്ങലില്‍ നിന്നു ശക്തമായ തിരിച്ചുവരവാണ് സഞ്ജു സാംസണ് ഇക്കുറി നടത്തിയത്. ആദ്യമായി കേരളാ ടീമില്‍ ഇടം നേടി നാലുമത്സരങ്ങളിലായി 19 വിക്കറ്റുകള്‍ വീഴ്ത്തി സിജോമോന്‍ ബോള്‍ കൊണ്ട് എതിരാളികളെ വിറപ്പിച്ചു. ശക്തരായ സൗരാഷ്ട്രയ്ക്കെതിരേ രണ്ടിന്നിംഗ്സിലും മികച്ച ബാറ്റിംഗ് പ്രകടനമാണ് സഞ്ജു സാംസണ് കാഴ്ചവച്ചത്. ഹോം ഗ്രൗണ്ടില്‍ കാണികള്‍ക്ക് ബാറ്റുകൊണ്ട് മികച്ച വിരുന്ന് ഈ തലസ്ഥാനക്കാരന് ഒരുക്കി. തുമ്പയില്‍ സൗരാഷ്ട്രയ്ക്കെതിരേ ആദ്യ ഇന്നിംഗ്സില്‍ കേരളം തകര്‍ച്ചയുടെ വക്കില്‍ നിന്നപ്പോള്‍ ബാറ്റിംഗിന്റെ നെടുനായകത്വം സഞ്ജു ഏറ്റെടുത്തു. സൗരാഷ്ട്ര ബൗളിംഗിന്റെ കുന്തമുനയായ ജഡേജയുടെ ബോളുകളെ വളരെ കൃത്യതയോടെ നേരിട്ട സഞ്ജു 104 പന്തില്‍ നിന്ന് 68 റണ്‍സാണ് കേരളത്തിന് സമ്മാനിച്ചത്. കേരളത്തിന്റെ സ്കോര്‍ 200 കടക്കാന്‍ സഹായിച്ചതും സഞ്ജുവിന്റെ…
Read Moreകേരളത്തെ പിന്തള്ളി ഹരിയാനയ്ക്ക് ജൂണിയര്‍ അത്ലറ്റിക് കിരീടം
ഉദ്വേഗഭരിതമായ നിമിഷങ്ങള്‍. ഫ്ളഡ്ലിറ്റിന്റെ വെള്ളിവെളിച്ചത്തില്‍ കുളിച്ച ട്രാക്ക്, ആകാംക്ഷയോട ഗാലറികള്‍. കിരീടധാരണം ആഘോഷിക്കാനുള്ള എല്ലാ ഒരുക്കങ്ങളും ആചാര്യ നാഗാര്‍ജുന സ്റ്റേഡിയത്തില്‍ സജ്ജമായിരുന്നു.എന്നാല്‍ കണ്ണീരില്‍ കുതിര്‍ന്ന് മടങ്ങാനായിരുന്നു കേരളത്തിന്റെ വിധി. ദേശീയ ജൂണിയര്‍ അത്ലറ്റിക് മീറ്റില്‍ 23-ാം കിരീടമെന്ന കേരള മോഹത്തിന് ഹരിയാനയുടെ വക ഷോക് ട്രീറ്റ്മെന്റ്. അവസാന ദിവസം വരെ ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍ക്കൊടുവില്‍ 408 പോയിന്റോടെയാണ് ഹരിയാന ജൂണിയര്‍ മീറ്റിന്റെ അവകാശികളായത്. റണ്ണേഴ്സ് അപ്പായ കേരളത്തിന്റെ സമ്പാദ്യം 400 പോയിന്റിലൊതുങ്ങി. പതിവു മൂന്നാംസ്ഥാനക്കാരായ തമിഴ്നാടിനെ ഞെട്ടിച്ച ഉത്തര്‍പ്രദേശ് (340) കരുത്തുറ്റ സാന്നിധ്യമായി. അവസാനദിനം കേരളത്തിന്റെ അക്കൗണ്ടിലെത്തിയത് അഞ്ചു സ്വര്‍ണവും നാലുവീതം വെള്ളിയും വെങ്കലവുമാണ്. കോയമ്പത്തൂരിലെ കഴിഞ്ഞവര്‍ഷത്തെ മെഡല്‍ നേട്ടം (18-18-23) മറികടക്കാന്‍ കേരളത്തിനായി. ഇത്തവണ 24 സ്വര്‍ണവും 17 വെള്ളിയും 18 വെങ്കലവുമാണ് സമ്പാദ്യം. ഹരിയാനയാകട്ടെ 27 സ്വര്‍ണവും 16 വീതം വെള്ളിയും വെങ്കലവും നേടി ചാമ്പ്യന്‍ഷിപ്പ്…
Read Moreകോൽക്കത്തയിൽ ആവേശ സമനില; കോഹ്ലിക്ക് അമ്പതാം സെഞ്ചുറി
കോല്‍ക്കത്ത: മഴ മൂലം വിരസമായ ആദ്യ രണ്ടു ദിവസങ്ങള്‍ക്കുശേഷം ഇന്ത്യ-ശ്രീലങ്ക ഒന്നാം ടെസ്റ്റ് ക്രിക്കറ്റ് അവസാന ദിവസങ്ങളിലെത്തിയപ്പോള്‍ ആവേശമാണ് സമ്മാനിച്ചത്. മത്സരം ആവേശകരമാക്കിയത് രണ്ടാം ഇന്നിംഗ്സ് നേരത്തെ ഡിക്ലയര്‍ ചെയ്യാന്‍ ഇന്ത്യകാട്ടിയ തീരുമാനമാണ്. ഇന്ത്യ: 172, 352/8. ശ്രീലങ്ക: 294, 75/7. അഞ്ചാം ദിനം ഉച്ചഭക്ഷണം കഴിഞ്ഞ് ആദ്യ സെഷനില്‍തന്നെ എട്ടിനു 352 റണ്‍സെന്ന നിലയില്‍ കളിയവസാനിപ്പിച്ച ഇന്ത്യ, ശ്രീലങ്കയ്ക്കു മുന്നില്‍വച്ചത് 231 റണ്‍സിന്റെ വിജയലക്ഷ്യം. ബാറ്റിംഗിനിറങ്ങിയ ലങ്കയെ ഇന്ത്യന്‍ പേസര്‍മാര്‍ തകര്‍ത്തതോടെ പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിക്കുമെന്നു തോന്നി. എന്നാല്‍ വെളിച്ചക്കുറവു മൂലം കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്കയുടെ ഏഴു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 119 പന്തില്‍ 12 ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 104 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. കോഹ്ലിയുടെ 50-ാമത് അന്താരാഷ്ട്ര സെഞ്ചുറിയാണ്. ഏകദിനത്തിൽ 32ഉം…
Read Moreഗിയർമാറ്റി കേരളം ; ശ്രീശങ്കറിനു റിക്കാർഡ്
വിജയവാഡയിൽനിന്ന് എം.ജി. ലിജോ അവസാന ബസിൽ ചാടിക്കയറുകയെന്നത് മലയാളിയുടെ ശീലമാണ്. ബസ് സമയം അറിയാമെങ്കിലും ഇല്ലെങ്കിലും അങ്ങനെതന്നെ. ദേശീയ ജൂണിയർ അത്ലറ്റിക് മീറ്റ് അവസാന മണിക്കൂറുകളിലേക്ക് കടക്കുന്പോൾ കേരളത്തിന്റെ അവസ്ഥയും ഇതുപോലൊക്കെത്തന്നെ. ഞായറാഴ്ചയുടെ അവസാന മണിക്കൂറിൽ റിലേയിൽ നേടിയ മൂന്നെണ്ണം ഉൾപ്പെടെ ഒൻപതു സ്വർണവുമായി ചാന്പ്യൻഷിപ്പ് ഉറപ്പിക്കാനുള്ള പരക്കംപാച്ചിലിലാണ് കേരളം. നാലാംദിനം പിന്നിടുന്പോൾ ഹരിയാന തന്നെയാണ് മുന്നിലെങ്കിലും പിടിവിടാതെ തൊട്ടുപിന്നാലെയുണ്ട് മലയാളിപ്പട. 328 പോയിന്റാണ് ഹരിയാനയ്ക്കെങ്കിൽ കൗമാരകേരളത്തിന് ഇതുവരെ നേടാനായത് 298 പോയിന്റ്. ഏവരെയും ഞെട്ടിച്ച് ഉത്തർപ്രദേശ് (247) മൂന്നാമതുണ്ട്. അവസാന ദിനമായ ഇന്ന് ഹരിയാനയെ മറികടന്ന് 23-ാം കിരീടവുമായി മടങ്ങാമെന്ന പ്രതീക്ഷയിലാണ് മലയാളി ക്യാന്പ്. 800, 200, 4×400 റിലേ ഇനങ്ങളിൽ ഇന്ന് കേരളത്തിന്റെ കുട്ടികൾ ഇറങ്ങുന്നുണ്ട്. ഈ ഇനങ്ങളിലെല്ലാം മെഡൽ പ്രതീക്ഷയുമുണ്ട്. അതുകൊണ്ടുതന്നെ ഫോട്ടോഫിനിഷിംഗിൽ ഹരിയാനയെ തള്ളാമെന്ന ആത്മവിശ്വാസത്തിലാണ് കുട്ടികൾ. ഇന്നലെ എട്ടു റിക്കാർഡുകൾ…
Read Moreധവാന് സെഞ്ചുറി നഷ്ടം; ഇന്ത്യ ഒന്നിന് 171
കോൽക്കത്ത: ബാറ്റ്സ്മാൻമാർ പെരുമയ്ക്കൊത്ത പ്രകടനം പുറത്തെടുത്തപ്പോൾ ലങ്കയ്ക്കെതിരെ ഇന്ത്യക്ക് മേൽക്കൈ. നാലാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. ഓപ്പണർ ശിഖർ ധവാൻ (94) സെഞ്ചുറിയുടെ പടിവാതിക്കൽ കാലിടറിവീണതു മാത്രമാണ് ഇന്ത്യക്കുണ്ടായ നഷ്ടം. അർധസെഞ്ചുറി പിന്നിട്ട ലോകേഷ് രാഹുലും (73) ചേതേശ്വർ പുജാരയുമാണ് (2) ക്രീസിൽ. ഇതോടെ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 49 റൺസ് ലീഡ് സ്വന്തമാക്കി. ആദ്യ ഇന്നിംഗ്സിൽ കൂട്ടത്തകർച്ച നേരിട്ട ഇന്ത്യ കരുതലോടെയാണ് രണ്ടാം ഇന്നിംഗ്സ് തുടങ്ങിയത്. രാഹുലും ധവാനും മെല്ലെത്തുടങ്ങി പിന്നീട് ഡ്രൈവിംഗ് സീറ്റിലേക്കു മാറി. ഒരു ഓവറിൽ ശരാശരി നാലു റൺസ് എന്ന നിലയിലാണ് സഖ്യം മുന്നേറിയത്. 116 പന്തിൽ 11 ഫോറുകളും രണ്ട് സിക്സറുമായി സെഞ്ചുറിയിലേക്കു കുതിച്ച ധവാനെ ശനഖയുടെ പന്തിൽ ഡിക്ക്വാലെ പിടിച്ചുപുറത്താക്കി. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടർന്ന ലങ്ക…
Read More