മുംബൈ: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും നായകൻ വിരാട് കോഹ്ലിയെ ഒഴിവാക്കി. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുൻപ് വിശ്രമം ആവശ്യമായതിനാലാണ് കോഹ്ലിയെ ഒഴിവാക്കിയത്. പകരം രോഹിത് ശർമ ടീമിനെ നയിക്കും. അതേസമയം മൂന്നാം ടെസ്റ്റിനുള്ള ടീമിനെയും കോഹ്ലി തന്നെ നയിക്കും. ഓപ്പണർ ശിഖർ ധവാൻ ടീമിൽ തിരിച്ചെത്തി. ഏകദിന ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശിഖർ ധവാൻ, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, കേദാർ ജാദവ്, ദിനേശ് കാർത്തിക്, എം.എസ്.ധോണി, ഹർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ് വേന്ദ്ര ചഹൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, സിദ്ദാർഥ് കൗൾ. മൂന്നാം ടെസ്റ്റ് ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), മുരളി വിജയ്, കെ.എൽ.രാഹുൽ, ശിഖർ ധവാൻ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, രോഹിത് ശർമ, വൃദ്ധിമാൻ സാഹ, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ,…
Read MoreCategory: Sports
അശ്വിന് ഇനി ലോക റിക്കാര്‍ഡുകാരന്‍, ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 300 വിക്കറ്റ് നേട്ടം എന്ന റിക്കാര്‍ഡ് ഇനി ഇന്ത്യയുടെ ആര്.അശ്വിന് സ്വന്തം. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ അവസാന വിക്കറ്റും നേടിയതോടെയാണ് അശ്വിന് 300 വിക്കറ്റില്‍ വേഗക്കാരില്‍ ഒന്നാമനായത്. ലങ്കയുടെ ലഹിരു ഗാമേജാണ് അശ്വിന്റെ മൂന്നൂറാമത് ഇര. കരിയറിലെ 54-ാം മത്സരത്തിലാണ് അശ്വിന് 300 വിക്കറ്റ് തികച്ചത്. 56 മത്സരങ്ങളില്‍ 300 വിക്കറ്റ് നേടിയിരുന്ന ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ഡെന്നിസ് ലില്ലിയെയാണ് അശ്വിന് രണ്ടാമനാക്കിയത്. 58 മത്സരങ്ങളില്‍ 300 വിക്കറ്റ് നേടിയ ലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരനാണ് വേഗക്കാരില്‍ മൂന്നാമന്. 61 മത്സരങ്ങളില്‍ 300 വിക്കറ്റ് കൊയ്ത മൂന്ന് പേസര്‍മാരാണ് പിന്നീട് പട്ടിയില്‍ വരുന്നത്. റിച്ചാര്‍ഡ് ഹാഡ്ലി (ന്യൂസിലന്‍ഡ്), മാല്‍ക്കം മാര്‍ഷല്‍ (വെസ്റ്റ് ഇന്‍ഡീസ്), ഡെയില്‍ സ്റ്റെയിന് (ദക്ഷിണാഫ്രിക്ക).
Read Moreവിജയ്, പൂജാര സെഞ്ചുറിക്കരുത്തിൽ ഇന്ത്യ
നാഗ്പൂർ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. മുരളി വിജയ്, ചേതേശ്വർ പൂജാര എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് തുണയായത്. രണ്ടാം ദിനം കളിനിർത്തുന്പോൾ ഇന്ത്യ 312/2 എന്ന മികച്ച നിലയിലാണ്. എട്ട് വിക്കറ്റ് ശേഷിക്കേ 107 റണ്‍സിന്റെ ലീഡ് ഇന്ത്യ ഇതുവരെ നേടിക്കഴിഞ്ഞു. വിജയ് 128 റണ്‍സും പൂജാര പുറത്താകാതെ 121 റണ്‍സും നേടി. 54 റണ്‍സോടെ നായകൻ വിരാട് കോഹ്ലിയാണ് ക്രീസിൽ. രണ്ടാം ദിനം മുരളി വിജയിയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. 11/1 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം തുടങ്ങിയത്. വിജയ്-പൂജാര സഖ്യം അനായാസം സ്കോർ ചെയ്തപ്പോൾ ഇന്ത്യ ലീഡിലേക്ക് കുതിച്ചെത്തി. രണ്ടാം വിക്കറ്റിൽ ഇരുവരും 209 റണ്‍സ് കൂട്ടിച്ചേർത്തു. വിജയ് പുറത്തായ ശേഷമെത്തിയ ക്യാപ്റ്റൻ കോഹ്ലിയും അനായാസം സ്കോർ ചെയ്തു. 70 പന്തിൽ 54 റണ്‍സ് നേടിയ കോഹ്ലി…
Read Moreഹോങ്കോംഗ് ഓപ്പൺ: നാലിലൊരാൾ സിന്ധു
ഹോങ്കോംഗ്: ഹോങ്കോംഗ് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി. സിന്ധു അവസാന നാലിലൊരാളായി. ക്വാര്‍ട്ടറിൽ ജപ്പാന്റെ അകാനെ യാമാഗുച്ചിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. രണ്ടാം സീഡായ സിന്ധു നേരിട്ടുള്ള ഗെയിമുകൾക്കാണ് ജയിച്ചത്. അഞ്ചാം സീഡ് എതിരാളിയെ അനായാസം കൈകാര്യം ചെയ്ത സിന്ധു മത്സരം 37 മിനിറ്റിൽ അവസാനിപ്പിച്ചു. സ്കോർ: 21-12, 21-19.
Read Moreബ്ലാസ്റ്റാനാവാതെ ബ്ലാസ്റ്റേഴ്സ്; വീണ്ടും ഗോളില്ലാ സമനില
കൊച്ചി: വലയിൽ കയറാനാഞ്ഞ രണ്ടു ഗോളുകളെ തട്ടിയകറ്റിയ റെച്ചൂക്ക ബ്ലാസ്റ്റേഴ്സിനെ വീണ്ടും രക്ഷിച്ചു. ജയിക്കാനുറച്ചിറങ്ങിയ കേരളത്തിന് ജംഷ്ഡ്പുര്‍ എഫ്സിക്കെതിരായ മത്സരത്തിലും ഗോളില്ലാ വിരസ സമനില. ബെൽഫോർട്ടിന്റെയും ജെറി മൗമിംഗ്താങ്കയുടേയും ഗോളെന്നുറിച്ച രണ്ടു ശ്രമങ്ങളാണ് റെച്ചൂക്ക തട്ടിയകറ്റിയത്. 30 ാം മിനിറ്റൽ ബെൽഫോർട്ടിനെ മറിച്ചതിന് ലഭിച്ച ഫ്രീകിക്കെടുത്ത എമേഴ്സൺ ഗോമസിന്റെ കിടിലൻ ഷോട്ട് റിച്ചൂക്ക മുഴുനീള ഡൈവിൽ കുത്തിയകറ്റി. മുന്നോട്ടു തെറിച്ച പന്ത് ബോക്സിൽ കാത്തുനിന്ന ജെറിയുടെ ബൂട്ടിൽ. തുറന്നപോസ്റ്റിലേക്ക് സാവധാനം പന്തുതട്ടിയിട്ട ജെറിയും ജംഷ്ഡ്പുരും അവിശ്വസിനീയതയോടെ തലയിൽകൈവച്ച നിമിഷം. നിലത്തുവീണുകിടന്ന റെച്ചൂക്ക റബർപന്തുപോലെ വായുവിലേക്കുവീണ്ടും ഉയർന്നുപൊങ്ങി ജെറിയുടെ ഷോട്ട് പുറത്തേക്കു കുത്തിയകറ്റി. കളിയുടെ അവസാന നിമിഷം ട്രിൻഡേഡ് ഗോൺസാൽവസിന്റെ ക്രോസിനു തലവച്ച ബെൽഫോർട്ട് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ നെഞ്ചിൽ തീകോരിയിട്ടു. എന്നാൽ കണ്ണിമതെറ്റാതെ കൈകൾ വിരിച്ച് കാവൽനിന്ന റച്ചൂക്ക വീണ്ടും കേരളത്തിന്റെ രക്ഷകനായി. ബെൽഫോർട്ടിന്റെ ഹെഡറും ആകാശത്തു മഴവിൽ…
Read Moreആദ്യ പന്തിൽ വിജയം; ക്രിക്കറ്റിൽ ചരിത്രമെഴുതി കേരള വനിതകൾ
ഗുണ്ടൂർ: അണ്ടർ 19 വനിതാ ക്രിക്കറ്റ് ലീഗ് മത്സരത്തിൽ കേരളത്തിന് അദ്ഭുത വിജയം. നാഗാലാൻഡിനെതിരെ ആദ്യ പന്തിൽ വിജയം സ്വന്തമാക്കിയാണ് കേരള വനിതകൾ ചരിത്രമെഴുതിയത്. ഗുണ്ടൂരിൽ നടന്ന സൂപ്പർ ലീഗ് ഗ്രൂപ്പ് ബി മത്സരത്തിലായിരുന്നു കേരളത്തിന്റെ തകർപ്പൻ പ്രകടനം. 17 ഓവറിൽ രണ്ടു റണ്‍സിന് നാഗാലാൻഡിനെ പുറത്താക്കി കേരള ബൗളർമാർ എറിഞ്ഞുതകർത്തു. നാല് വിക്കറ്റ് വീഴ്ത്തിയ മിന്നു മണി കേരളത്തിനായി തകർപ്പൻ പ്രകടനം നടത്തി. ഓപ്പണർ മേനകയാണ് നാഗാലാൻഡിന്റെ ഏകറണ് നേടിയത്. മറ്റൊന്ന് എക്സ്ട്രാ റണ്ണായിരുന്നു. മൂന്നു റണ്‍സ് വിഷയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കേരളം നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറിയിലേക്ക് പായിച്ച് പത്ത് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. ഓപ്പണർ അൻസു രാജുവാണ് ആദ്യ പന്ത് ബൗണ്ടറിയിലേക്കു പായിച്ചത്.
Read Moreആഷസിൽ ഇംഗ്ലണ്ട് 302ന് പുറത്ത്; ഓസീസ് രണ്ടിന് 35
ബ്രിസ്ബെയ്ൻ: ആഷസ് പരന്പരയിലെ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 302 റണ്‍സിനു പുറത്ത്. നാല് വിക്കറ്റ് നഷ്ടത്തിൽ 196 റണ്‍സ് എന്ന നിലയിയിൽ രണ്ടാം ദിനം ബാറ്റിംഗ് പുനഃരാരംഭിച്ച ഇംഗ്ലണ്ട് 302ൽ എല്ലാവരും പുറത്താകുകയായിരുന്നു. ജയിംസ് വിൻസ് (83), മാർക്ക് സ്റ്റോണ്‍മാൻ (53), ഡേവിഡ് മലാൻ (56) എന്നിവരുടെ അർധസെഞ്ചുറികളാണ് ഇംഗ്ലണ്ടിനു ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഓസ്ട്രേലിയയ്ക്കു വേണ്ടി മിച്ചൽ സ്റ്റാർക്കും കുമിൻസും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ഒടുവിൽ വിവരം ലഭിക്കുന്പോൾ 35/2 എന്ന നിലയിലാണ്. കാമറൂണ്‍ ബാൻക്രോഫ്റ്റ്(5), ഉസ്മാൻ ഖവാജ(11) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിനു നഷ്ടപ്പെട്ടത്. വിക്കറ്റുകൾ സ്റ്റ്യുവർട്ട് ബ്രോഡും മോയിൻ അലിയും പങ്കിട്ടു. ഡേവിഡ് വാർണർ(14), നായകൻ സ്റ്റീവ് സ്മിത്ത്(5) എന്നിവരാണു ക്രീസിൽ. ആദ്യദിനം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ 196 റണ്‍സ്…
Read Moreആധിപത്യം തുടരാന്‍ ഇന്ത്യ
നാഗ്പുര്‍: ഇന്ത്യ- ശ്രീലങ്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്നു മുതല്‍. ആദ്യ ടെസ്റ്റില്‍ മഴയാണ് ഇന്ത്യക്കു വിജയം നിഷേധിച്ചത്. ഭൂരിഭാഗവും മഴ കൈയേറിയ മത്സരം ആവേശ സമനിലയാണ് സമ്മാനിച്ചത്. ആദ്യ ടെസ്റ്റിലെ അവസാന ദിനം ബാറ്റിംഗിലും ബൗളിംഗിലും പുറത്തെടുത്ത ആധിപത്യം തുടരാനാണ് ഇന്ത്യ ഇറങ്ങുന്നത്. പച്ചപ്പ് നിറഞ്ഞ പിച്ചില്‍ ശ്രീലങ്കയ്ക്കു വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. സമനിലയായ മത്സരത്തിലെ അവസാന സെഷനില്‍ ശ്രീലങ്കയുടെ മുന്‍നിരയെയും മധ്യനിരയെയും തകര്‍ത്ത ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മാനസികമായി മുന്‍തൂക്കമുണ്ട്. പിച്ചില്‍ പച്ചപ്പ് നില നിര്‍ത്തുന്നത് ഇന്ത്യന്‍ ടീമിനു ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള തയാറെടുപ്പിനാണെന്നാണ് സൂചനകള്‍. പച്ചപ്പ് നിറഞ്ഞ പിച്ചില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ് ലി തൃപ്തിയറിച്ചു. കുറഞ്ഞത് ആദ്യ രണ്ടു ദിവസങ്ങളിലും ഫാസ്റ്റ് ബൗളര്‍മാര്‍ക്കു പിച്ച് ഗുണം ചെയ്യുമെന്ന് നായകന് അഭിപ്രായപ്പെട്ടു. ആദ്യ ടെസ്റ്റില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ ഉണ്ടാകും. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്ന് ഓപ്പണര്‍…
Read Moreആശാനെതിരേ ബ്ലാസ്റ്റേഴ്സിന്റെ പടപ്പുറപ്പാട്
കൊച്ചി: ആശാനേയെന്നു വിളിച്ചു മലയാളികള്‍ ഒന്നടങ്കം സ്നേഹിച്ച സ്റ്റീവ് കോപ്പല്‍ എന്ന മുന്‍ ബ്ലാസ്റ്റേഴസ് പരിശീലകന്റെ തന്ത്രങ്ങള്‍ക്കെതിരേ മഞ്ഞപ്പട ഇന്ന് ഐഎസ്എലിലെ രണ്ടാം പോരാട്ടത്തിനിറങ്ങുന്നു. കേരള ബ്ലാസ്റ്റേഴ്സും ജംഷ്ഡ്പുര്‍ എഫ്സിയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ അതു മഞ്ഞപ്പടയും കോപ്പലാശാനും തമ്മിലുള്ള പോരാട്ടമായിരിക്കും. പരസ്പരം നന്നായി അറിയുന്നവര്‍ എതിരിടുമ്പോള്‍ കൊച്ചിയില്‍ തീപാറുന്ന പോരാട്ടത്തിനാണു വേദിയൊരുങ്ങുന്നത്. ഇരു ടീമുകളും ആദ്യ കളിയില്‍ ഗോള്‍രഹിത സമനില വഴങ്ങിയതിനാല്‍ ടൂര്‍ണമെന്റില്‍ ആദ്യ ജയം കുറിക്കാനാണു ബ്ലാസ്റ്റേഴ്സും ജംഷഡ്പുരും കൊതിക്കുന്നത്. ബ്ലാസ്റ്റേഴ്സിനു ഗോള്‍ നേടണം തിങ്ങിനിറഞ്ഞ ആരാധകക്കൂട്ടത്തിനു നടുവില്‍ ആദ്യ കളിയില്‍ ഗോള്‍ നേടാന്‍ സാധിക്കാതിരുന്നതു പരിശീലകന് റെനി മ്യൂലന്സ്റ്റിനെ ആശങ്കാകുലനാക്കുന്നുണ്ട്. ഐഎസ്എല്‍ നാലാം സീസണിലെ പുകഴ്പെറ്റ മുന്നേറ്റനിരയെന്ന ഖ്യാതി പേറുന്ന ബ്ലാസ്റ്റേഴ്സിന് എടികെയ്ക്കെതിരേ മികച്ച ഒരു ഗോള്‍ ശ്രമം പോലും നടത്താന്‍ കഴിഞ്ഞില്ല. ദിമിതര്‍ ബെര്‍ബറ്റോവും ഇയാന്‍ ഹ്യൂമും പ്രതിഭയുടെ നിഴല്‍ മാത്രമായപ്പോള്‍ അവസരത്തിനൊത്തുയരാന്‍…
Read Moreപൂനെ സിറ്റിയെ തകർത്തു; വിജയത്തുടക്കത്തിൽ ഡൽഹി
പൂനെ: ഐഎസ്എൽ നാലാം സീസണിൽ പൂനെ സിറ്റിയെ തകർത്ത് ഡൽഹിക്ക് വിജയത്തുടക്കം. പൂനെ ബലേവാഡി സ്റ്റേഡിയത്തിൽ നടന്ന മത്സത്തിൽ രണ്ടിനെതിരേ മൂന്ന് ഗോളുകൾക്കാണ് ഡൽഹി വിജയം സ്വന്തമാക്കിയത്. നിരവധ മുന്നേറ്റങ്ങൾ നടന്നെങ്കിലും ആദ്യ പകുതിയിൽ ഗോളൊന്നും പിറന്നില്ല. 47-ാം മിനിറ്റിൽ ബ്രസീലിയൻ താരം പൗളീന്യോ ഗോളടി തുടങ്ങി. 54-ാം മിനിറ്റിൽ ചഗാട്ടെയിലൂടെ ഡൽഹി ലീഡ് ഉയർത്തി. 65-ാം മിനിറ്റിൽ ലോംഗ് ഷോട്ടിലൂടെ മത്യാസ് മിറാബ്ജെ ഡൽഹിയുടെ മൂന്നാം ഗോളും നേടി. മൂന്ന് ഗോളിന്റെ ലീഡ് വഴങ്ങിയ പുനെ തിരിച്ചടിച്ചു. 67-ാം മിനിറ്റിൽ എമിലിയാനോ അൽഫാരോയാണ് പുനെയുടെ ആദ്യഗോൾ നേടിയത്. കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ രണ്ടാം ഗോൾ നേടി പോസ്റ്റിലാക്കി മാർക്കോസ് ടെബാർ തോൽവിയുടെ ഭാരം കുറച്ചു.
Read More