സിയൂള്‍: കൊറിയന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യൻ താരം പി.വി. സിന്ധു സെമിഫൈനലിൽ. ജപ്പാന്റെ മാനാറ്റ്സു മിറ്റാനിയെയാണ് ക്വാര്‍ട്ടറില്‍ സിന്ധു പരാജയപ്പെടുത്തിയത്. ആദ്യ ഗെയിമിൽ ജപ്പാൻ താരം, സിന്ധുവിന് വലിയ വെല്ലുവിളികൾ ഉയർത്തിയെങ്കിലും 21-19ന് ഗെയിം സിന്ധു നേടി. എന്നാൽ രണ്ടാം ഗെയിമിൽ ജപ്പാൻ താരം 21-18ന് സിന്ധുവിനെ വീഴ്ത്തിയിരുന്നു. തുടർന്നു ശക്തമായി തിരിച്ചെത്തിയ സിന്ധു മൂന്നാം ഗെയിമിൽ മാനാറ്റ്സുവിനെ 21-10 പരാജയപ്പെടുത്തിയാണ് സെമി പ്രവേശനം നേടിയത്.
Read MoreCategory: Sports
രാജ്യത്തെ ആദ്യ ബ്ലൈൻഡ് ഫുട്ബോൾ അക്കാഡമി കൊച്ചിയിൽ
കൊച്ചി: അന്ധർക്കായുള്ള രാജ്യത്തെ പ്രഥമ ഫുട്ബോൾ അക്കാദമി കടവന്ത്ര-വൈറ്റില ബണ്ട് റോഡിലുള്ള ജോഗോ ഫുട്ബോൾ അരീനയിൽ ഇന്നു പ്രവർത്തനമാരംഭിക്കും. ഉദ്ഘാടനം വൈകുന്നേരം നാലിനു ലോക ബ്ലൈൻഡ് ഫുട്ബോൾ ചെയർമാനായ ജർമൻ സ്വദേശി ഉൾറിക്ക് ഫിസ്റ്റർ നിർവഹിക്കും. അക്കാഡമിയിലേക്കുള്ള ആദ്യ അംഗത്വവിതരണം എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം നിർവഹിച്ചു. ഇന്ത്യൻ ബ്ലൈൻഡ് ഫുഡ്ബോൾ ഫെഡറേഷൻ സ്പോർട്ടിംഗ് ഡയറക്ടർ സുനിൽ ജെ. മാത്യു, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ, എസ്ആർവിസി പ്രോജക്ട് ഡയറക്ടർ എം.സി. റോയി എന്നിവരോടൊപ്പം കളിക്കാരായ പങ്കജ് റാണ (ഉത്തരാഖണ്ഡ്), സി.എസ്. ഫൽഹാൻ (കേരളം), ഗബ്രിയേൽ, കിലിംഗ് (മേഘാലയ), ധർമറാം (രാജസ്ഥാൻ) എന്നിവരും പങ്കെടുത്തു. കേരളത്തിൽനിന്നുള്ള ദേശീയ താരം ഫൽഹാനാണ് ആദ്യ അംഗത്വം നേടിയത്. ഫൽഹാനൊപ്പം നാലു പേർകൂടി അംഗത്വമെടുത്തു. കളിക്കാരോട് ആശയവിനിമയം നടത്തിയ…
Read Moreഫിഫ റാങ്കിംഗ്: ഇന്ത്യ 100നു മുകളില്‍, ജര്‍മനി തലപ്പത്തെത്തി
സൂറിച്ച്: ഫിഫ റാങ്കിംഗില്‍ ഇന്ത്യ ആദ്യ നൂറില്‍നിന്ന് പുറത്ത്. ഇന്നലെ പ്രഖ്യാപിച്ച പുതിയ പട്ടികയില്‍ ഇന്ത്യ 10 സ്ഥാനം നഷ്ടപ്പെട്ട് 107-ാം സ്ഥാനത്തായി. ഓഗസ്റ്റിൽ ഇന്ത്യ 97-ാം സ്ഥാനത്തായിരുന്നു. മേയ് മാസത്തിനു ശേഷം ഇതാദ്യമായാണ് ഇന്ത്യ 100നു പുറത്താകുന്നത്. ഇന്ത്യ അവസാനം കളിച്ച മൂന്നു മത്സരങ്ങളില്‍ രണ്ടില്‍ ജയിച്ചപ്പോള്‍ ഒരെണ്ണം സമനിലയില്‍ കലാശിച്ചിരുന്നു. മൂന്നു രാജ്യങ്ങള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ മൗറീഷ്യസിനെയും മക്കാവുവിനെയും പരാജയപ്പെടുത്തിയിരുന്നു. അതേസമയം, സെന്റ് കിറ്റ്സിനെതിരായ മത്സരം സമനിലയില്‍ കലാശിച്ചു. ജൂലൈയിലാണ് ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച റാങ്കായ 96-ലെത്തിയത്. അതേസമയം, ബ്രസീലിനെ പിന്തള്ളി ലോകചാമ്പ്യന്മാരായ ജര്‍മനി ഒന്നാം സ്ഥാനത്തു തിരിച്ചെത്തി. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ചെക് റിപ്പബ്ലിക്കിനെ 2-1നും നേര്വെയെ 6-0നും പരാജയപ്പെടുത്തിയതാണ് നേട്ടമായത്. കൊളംബിയയോട് സമനില വഴങ്ങിയതാണ് നേരത്തെ തന്നെ ലോകകപ്പിനു യോഗ്യത നേടിയ ബ്രസീലിനു തിരിച്ചടിയായത്. യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍…
Read Moreഭാര്യക്ക് അസുഖം; ഏകദിന പരമ്പരയിൽ നിന്നും ശിഖര്‍ ധവാന് പിന്മാറി
മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍നിന്ന് ശിഖര്‍ ധവാനെ ഒഴിവാക്കി. ഭാര്യക്ക് അസുഖമായതിനാല്‍ ടീമില്‍നിന്ന് ഒഴിവാക്കണമെന്ന ധവാന്റെ ആവശ്യം പരിഗണിച്ചാണ് ബിസിസിഐയുടെ നടപടി. എന്നാല്‍, ധവാനു പകരക്കാരനെ സെലക്്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിട്ടില്ല. അമ്മയ്ക്ക് അസുഖമായിരുന്നതിനാല്‍ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കു ശേഷം ധവാന് വേഗം നാട്ടിലേക്കു തിരിച്ചിരുന്നു. ധവാന്റെ അഭാവത്തില്‍ അജിങ്ക്യ രഹാനെയോ കേദാര്‍ ജാദവോ രോഹിത് ശര്‍മയ്ക്കൊപ്പം ഓപ്പണറായി എത്തും. ധവാന്റെ അഭാവം ഓസീസിനെതിരായ പരമ്പരയില്‍ തിരിച്ചടിയാകില്ലെന്നാണ് ടീം ഇന്ത്യയുടെ വിശ്വാസം. രോഹിത് ശര്‍മയും വിരാട് കോഹ്ലിയും മഹേന്ദ്രസിംഗ് ധോണിയും അജിങ്ക്യരഹാനെയും ഹര്‍ദിക് പാണ്ഡ്യയുമുള്പ്പെടുന്ന ഇന്ത്യന്‍ ടീമിനു മികച്ച ബാറ്റിംഗ് നിരയാണുള്ളത്. അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പരമ്പരയിലെ ആദ്യമത്സരം ഞായറാഴ്ച നടക്കും.
Read More2024 ഒളിമ്പിക്സിന് പാരീസ് വേദിയാകും; 2028ല്‍ ലോസ് ആഞ്ചലസ്
ലണ്ടന്‍: 2024ലെയും 2028ലെയും ഒളിമ്പിക്സ് വേദികള്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രഖ്യാപിച്ചു. ഇതുപ്രകാരം 2024ല്‍ പാരീസിലും 2028ല്‍ ലോസ് അഞ്ചലസിലും ഒളിമ്പിക്സ് നടക്കും. ഇതാദ്യമായാണ് രണ്ട് വേദികൾ ഒരുമിച്ചു പ്രഖ്യാപിക്കുന്നത്. ബുധനാഴ്ച ചേര്‍ന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വാര്‍ഷിക ജനറല്‍ബോഡിയാണ് വേദികള്‍ പ്രഖ്യാപിച്ചത്. ഇരു നഗരങ്ങളും ഇതു മൂന്നാം തവണയാണ് ഒളിമ്പിക്സിനു വേദിയാകുന്നത്. നേരത്തെ 2024ലേത് ലോസ് ആഞ്ചലസിലും 2028 പാരീസിലുമായിരുന്നു നടത്താന്‍ അനൗദ്യോഗിക ധാരണയായിരുന്നത്. എന്നാൽ പാരീസിൽ നടന്ന ഒളിന്പിക്സിന്റെ നൂറാം വാർഷികം 2024ലാണെന്നതാണ് പുതിയ തീരുമാനത്തിന് കാരണമായത്.
Read Moreയുവേഫ ചാമ്പ്യസ് ലീഗ് : യൂറോപ്പില്‍ ഗോള്‍മേളം
യുവേഫ ചാമ്പ്യസ് ലീഗ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഘട്ടം ആരംഭിച്ചത് ഗോള്മേളത്തോടെ. മുന്‍നിര ടീമുകള്‍ ഗോളില്‍ കുളിച്ചു. ഗ്ലാമര്‍ പോരാട്ടത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ മികവില്‍ ബാഴ്സലോണ ഏകപക്ഷീയമായ മൂന്നു ഗോളിനു യുവന്റസിനെ പരാജയപ്പെടുത്തിയപ്പോള്‍ ലോകത്തെ ഏറ്റവും മൂല്യമേറിയ ടീമായ പാരീ സാന്‍ ഷര്മെയ്ന്, ഏകപക്ഷീയമായ അഞ്ചു ഗോളിന് സെല്‍റ്റിക്കിനെ പരാജയപ്പെടുത്തി. ബയേണ്‍ മ്യൂണിക്കും ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഏകപക്ഷീയ വിജയം ആഘോഷിച്ചു. മെസി മാജിക്കില്‍ ബാഴ്സ ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് മത്സരങ്ങള്‍ ആരംഭിച്ച ദിവസം ഏവരും ആകാംക്ഷയോടെ കാത്തിരുന്ന മത്സരമായിരുന്നു ബാഴ്സ – യുവന്റസ് പോരാട്ടം. ഗ്രൂപ്പ് ഡിയില്‍ ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്റസിനെ ഏകപക്ഷീയമായ മൂന്നു ഗോളിനു ബാഴ്സ മറികടന്നപ്പോള്‍ മിന്നും താരമായത് ലയണല്‍ മെസി. രണ്ടു ഗോള്‍ നേടുകയും ഒരു ഗോളിനു വഴിതെളിക്കുകയും ചെയ്ത മെസി ഉജ്വല ഫോമിലായിരുന്നു. മെസിക്ക് തന്റെ കരിയറില്‍ ഒരിക്കല്‍പ്പോലും…
Read Moreസ്റ്റേഡിയങ്ങൾ 18ന് ഫിഫ സംഘം ഏറ്റെടുക്കും
കൊച്ചി: ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ ദിനങ്ങളിലേക്കുള്ള ആരാധകരുടെ കാത്തിരിപ്പിന് ഇനി അധികം അകലമില്ല. കാൽപ്പന്തുകളിയിലെ നാളത്തെ സുവർണ നക്ഷത്രങ്ങളുടെ തേരോട്ടത്തിനായി കൊച്ചി തയാറായി. ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കു വേദിയൊരുക്കുന്ന കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയം 18ന് ഫിഫ സംഘത്തിനു കൈമാറും.പരിശീലന മൈതാനങ്ങളായ മഹാരാജാസ് കോളജ് ഗ്രൗണ്ട്, പനന്പള്ളി നഗർ സ്കൂൾ ഗ്രൗണ്ട്, ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ട്, വെളി സ്റ്റേഡിയം എന്നിവയും പ്രധാന വേദിക്കൊപ്പം 18ന് ഫിഫയ്ക്കു കൈമാറും. കലൂർ സ്റ്റേഡിയത്തിന്റെയും പരിശീലന മൈതാനങ്ങളുടെയും അവസാനവട്ട മിനുക്കുപണികളാണ് ഇപ്പോൾ നടക്കുന്നത്. ഫിഫയുടെ നിലവാരത്തിൽ തന്നെയാണ് എല്ലാ സ്റ്റേഡിയങ്ങളും ഒരുക്കിയിരിക്കുന്നത്. എല്ലാം പരിശോധിച്ച ഫിഫസംഘം കൊച്ചിയിലെ ഒരുക്കങ്ങളിൽ നേരത്തെ പൂർണ തൃപ്തി പ്രകടിപ്പിച്ചിരുന്നു. കലൂർ സ്റ്റേഡിയത്തിന്റെ അകത്തുള്ള എല്ലാ നിർമാണ പ്രവർത്തികളും പൂർത്തിയായിട്ടുണ്ട്. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പുറത്തുള്ള ജോലികൾ മാത്രമാണു ബാക്കിയുള്ളത്. ടൂർണമെന്റ് ഡയറക്ടർ…
Read Moreസെറീനയുടെ പെണ്‍കുഞ്ഞ് ഇതാ…
ന്യൂയോര്‍ക്ക്: സെപ്റ്റംബര്‍ ഒന്നിനു ജനിച്ച തന്റെ കുഞ്ഞിന്റെ ചിത്രം ടെന്നീസ് വിസ്മയം സെറീന വില്യംസ് ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തു. ഒപ്പം കുഞ്ഞിന്റെ പേരും സെറീന വെളിപ്പെടുത്തി. അലക്സിസ് ഒളിമ്പിയ ഒഹാനിയന് ജൂണിയര്‍ എന്നാണ് സെറീനയുടെ പെണ്‍കുഞ്ഞിന്റെ പേര്. മൂന്നു കിലോയ്ക്ക് അടുത്താണ് കുഞ്ഞിന്റെ തൂക്കം. പ്രസവത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സെറീന ആറു ദിവസത്തിനു ശേഷമാണ് കുഞ്ഞിനു ജന്മം നല്‍കിയത്. പ്രസവം സങ്കീര്‍ണമായിരുന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. എന്നാല്‍, എന്തായിരുന്നു സങ്കീര്‍ണത എന്ന് സെറീന വ്യക്തമാക്കിയില്ല. കഴിഞ്ഞ ഏപ്രിലിലാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം സെറീന പുറം ലോകത്തെ അറിയിച്ചത്. കഴിഞ്ഞ ഓസ്ട്രേലിയന്‍ ഓപ്പണിനിടെയാണ് ഗര്‍ഭം ധരിച്ചതെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. 23 ഗ്രാന്സ്ലാമുകള് സ്വന്തമാക്കിയ സെറീന 2018ല്‍ ടെന്നീസ് കോര്‍ട്ടില്‍ മടങ്ങിയെത്തുമെന്നാണ് കരുതുന്നത്.
Read Moreഅര്ജുന് തെണ്ടുല്‍ക്കര്‍ മുംബൈ ടീമില്‍
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറിന്റെ മകന് അര്ജുന് തെണ്ടുല്‍ക്കര്‍ മുംബൈ ടീമില്‍. ജെവൈ ലിലി ആള് ഇന്ത്യ അണ്ടര്‍ 19 ഇന്‍വിറ്റേഷന്‍ ഏകദിന ടൂര്‍ണമെന്റിലേക്കുള്ള മുംബൈ ടീമിലാണ് അര്ജുന് ഇടം നേടിയത്. ബറോഡയില്‍ ഈ മാസം 16 മുതല്‍ 23 വരെയാണ് മത്സരം. ഇംഗ്ലണ്ടില്‍ നടന്ന വനിതാ ലോകകപ്പ് ഫൈനലിനു മുന്നോടിയായി നടന്ന നെറ്റ് പരിശീലനത്തില്‍ ടീമിനു ബൗള്‍ ചെയ്തുകൊടുത്ത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്ന 17 കാരനായ അര്ജുന് മുംബൈ ടീമിലിടം ലഭിച്ചത് പുതിയ തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്. . മുംബൈയുടെ 18 അംഗ ടീമിലാണ് അര്ജുന് ഇടം നേടിയത്. മുംബൈയുടെ അണ്ടര്‍ 16 ടീമില്‍ 2015-16 സീസണില്‍ അര്ജുന് ഇടം നേടിയിരുന്നു. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ടീമിലാണ് അർജുൻ ഇടം നേടിയിരിക്കുന്നത്.
Read More2007 ലോകകപ്പിലേത് ദരിദ്രപ്രകടനം: സച്ചിൻ
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ്ടീം ചരിത്രത്തിലെ ഏറ്റവും ദരിദ്രപ്രകടനം കാഴ്ചവച്ചത് 2007 ലോകകപ്പിലായിരുന്നുവെന്ന് ഇതിഹാസതാരം സച്ചിന് തെണ്ടുല്‍ക്കര്‍. വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ലോകകപ്പില്‍നിന്ന് ആദ്യറൗണ്ടില്‍ തന്നെ പുറത്തായതിനെത്തുടര്‍ന്നുള്ള കാലം ടീമിനെ സംബന്ധിച്ച് മാറ്റങ്ങളുടേതായിരുന്നു. ഗ്രൂപ്പ് മത്സരങ്ങളില്‍ ബംഗ്ലാദേശിനോടും ശ്രീലങ്കയോടും പരാജയപ്പെട്ട് പുറത്തായതോടെയാണ് ഇന്ത്യ മാറിച്ചിന്തിച്ചു തുടങ്ങിയതെന്ന് സച്ചിന് പറഞ്ഞു. നൂതനാശയങ്ങളും ചിന്തകളും ശരിയായ ദിശയില്‍ നീങ്ങാന്‍ ടീമിനെ സഹായിച്ചു. അതിന്റെ ഫലമാണ് ഇപ്പോള്‍ ടീമിനു കൈവന്ന കരുത്ത്. ഒരു ടീമെന്ന നിലയില്‍ എന്താണ് നേടേണ്ടത് എന്ന വ്യക്തമായ ആസൂത്രണത്തിന്റെ ഫലമാണ് പിന്നീടിങ്ങോട്ട് നാം കാണുന്നതെന്നും സച്ചിന് പറഞ്ഞു. 2007 ല്‍ രാഹുല്‍ ദ്രാവിഡായിരുന്നു ഇന്ത്യന്‍ നായകന്. 2011ല്‍ മഹേന്ദ്രസിംഗ് ധോണിയുടെ നായകത്വത്തില്‍ സച്ചിന് ഉള്‍പ്പെട്ട ഇന്ത്യന്‍പട ലോകകപ്പ് സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ ടീമിന് ശക്തമായ വിമർശനം നേരിടേണ്ടി വന്ന ടൂർണമെന്റായിരുന്നു അത്.
Read More