ബാഴ്സലോണ: ബാഴ്സലോണ സൂപ്പർ താരം നെയ്മർക്ക് മൂന്നു മത്സരങ്ങളിൽ വിലക്ക്. കഴിഞ്ഞ ദിവസം മലാഗയ്ക്കെതിരായി നടന്ന മത്സരത്തില്‍ ചുവപ്പു കാര്‍ഡ് കണ്ടതിനേത്തുടര്‍ന്നാണ് നെയ്മറെ മൂന്നു മത്സരങ്ങളിൽനിന്ന് വിലക്കിയത്. ഇതോടെ ലാലിഗയില്‍ ഇരുപത്തിമൂന്നിന് നടക്കുന്ന എല്‍ ക്ലാസിക്കോ നെയ്മർക്ക് നഷ്ടമാകും. മലാഗയ്ക്കെതിരായ മത്സരത്തില്‍ 65-ാം മിനിറ്റില്‍ രണ്ടാമത്തെ മഞ്ഞക്കാര്‍ഡ് കണ്ടതാണ് ചുവപ്പു കാര്‍ഡ് ലഭിക്കാനിടയാക്കിയത്. സാധാരണ ഗതിയില്‍ രണ്ട് മഞ്ഞക്കാര്‍ഡിലൂടെ ചുവപ്പു കാര്‍ഡ് ലഭിച്ചാല്‍ ഒരു മത്സരത്തില്‍ മാത്രമാണ് സസ്പെന്ഷന്. നേരിട്ടു ചുവപ്പുകാര്‍ഡ് ലഭിച്ചാലാണ് രണ്ടു മത്സരങ്ങളില്‍നിന്ന് പുറത്താകുന്നത്. എന്നാല്‍, നെയ്മറുടെ ഫൗള്‍ നേരിട്ട് ചുവപ്പുകാര്‍ഡ് നല്കാന് പര്യാപ്തമായിരുന്നുവെന്ന് റഫറി ചൂണ്ടിക്കാണിച്ചതിനേത്തുടര്ന്നാണ് നെയ്മറെ മൂന്നു മത്സരങ്ങളില്‍നിന്നു വിലക്കിയത്. നെയ്മറുടെ അഭാവം കനത്ത തിരിച്ചടിയാണ് ബാഴ്സയ്ക്ക്. ഈ സീസണില്‍ ബാഴ്സയുടെ മുന്നേറ്റങ്ങള്‍ക്കു പ്രധാനമായും ചുക്കാന്‍ പിടിച്ചത് നെയ്മറായിരുന്നു.
Read MoreCategory: Sports
പഞ്ചാബിനു രണ്ടാം ജയം
ഇന്‍ഡോര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിംഗ്സ് ഇലവന് പഞ്ചാബ് തുടര്‍ച്ചയായ രണ്ടാം ജയമാഘോഷിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ കരുത്തരായ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിനെ എട്ടു വിക്കറ്റിനു തകര്‍ത്താണ് പഞ്ചാബ് മുന്നേറിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു. എ.ബി. ഡിവില്ല്യേഴ്സ് 46 പന്തില്‍ മൂന്നു ബൗണ്ടറിയും ഒമ്പതു പടുകൂറ്റന്‍ സിക്സറുമടക്കം 89 റണ്‍സെടുത്തു. എന്നാല്‍, മറ്റു ബാറ്റ്സ്മാന്മാര്ക്ക് കാര്യമായി സംഭാവന നല്‍കാനായില്ല. മറുപടി ബാറ്റിംഗിനിറങ്ങിയ കിംഗ്സ് ഇലവന് പഞ്ചാബ് കാര്യമായ തിടുക്കം കാണിക്കാതെ ബാറ്റ് ചെയ്തു. ഓപ്പണിംഗ് വിക്കറ്റില്‍ മന്ദീപ് വോറയും ഹഷിം അംലയും ചേര്‍ന്ന് 61 റണ്‍സ് കൂട്ടിച്ചേര്‍ത്ത് വിജയത്തിന് അടിത്തറ പാകി. 21 പന്തില്‍ 34 റണ്‍സ് നേടിയ വോറ പുറത്തായി. എന്നാല്‍, 38 പന്തില്‍ നാലു ബൗണ്ടറിയുടെയും മൂന്നു സിക്സറിന്റെയും അകമ്പടിയോടെ 58 റണ്‍സ്…
Read Moreനെയ്മര്‍ക്ക് എല്‍ ക്ലാസിക്കോ നഷ്ടമാകും
ബാഴ്സലോണ: ലാലിഗയില്‍ ഇരുപത്തിമൂന്നിന് നടക്കുന്ന എല്‍ ക്ലാസിക്കോയില്‍ ബാഴ്സലോണയുടെ സൂപ്പര്‍ താരം നെയ്മര്‍ക്കു കളിക്കാനാവില്ല. കഴിഞ്ഞ ദിവസം മലാഗയ്ക്കെതിരായി നടന്ന മത്സരത്തില്‍ 65-ാം മിനിറ്റില്‍ രണ്ടാമത്തെ മഞ്ഞക്കാര്‍ഡും നേടി ചുവപ്പു കാര്‍ഡ് കണ്ടതിനേത്തുടര്‍ന്ന് ലാലിഗയിലെ ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ നെയ്മര്‍ക്കു കളിക്കാനാവില്ല. സാധാരണ ഗതിയില്‍ രണ്ട് മഞ്ഞക്കാര്‍ഡിലൂടെ ചുവപ്പു കാര്‍ഡ് ലഭിച്ചാല്‍ ഒരു മത്സരത്തില്‍ മാത്രമാണ് സസ്പെന്ഷന്. നേരിട്ടു ചുവപ്പുകാര്‍ഡ് ലഭിച്ചാലാണ് രണ്ടു മത്സരങ്ങളില്‍നിന്ന് പുറത്താകുന്നത്. എന്നാല്‍, നെയ്മറുടെ ഫൗള്‍ നേരിട്ട് ചുവപ്പുകാര്‍ഡ് നല്കാന് പര്യാപ്തമായിരുന്നുവെന്ന് റഫറി ചൂണ്ടിക്കാണിച്ചതിനേത്തുടര്ന്നാണ് നെയ്മറെ രണ്ടു മത്സരങ്ങളില്‍നിന്നു വിലക്കിയത്. നെയ്മറുടെ അഭാവം കനത്ത തിരിച്ചടിയാണ് ബാഴ്സയ്ക്ക് . ഈ സീസണില്‍ ബാഴ്സയുടെ മുന്നേറ്റങ്ങള്‍ക്കു പ്രധാനമായും ചുക്കാന്‍ പിടിച്ചത് നെയ്മറായിരുന്നു. ഗോള്‍ നേടുന്നതിനേക്കാള്‍ ഗോള്‍ ഒരുക്കുന്നതില്‍ മികവു പുലര്‍ത്തിയ നെയ്മര്‍ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളവസരങ്ങള്‍ സൃഷ്ടിച്ച താരമാണ്. മെസിയുടെ നിഴലിലൊതുങ്ങാതെ സ്വന്തമായി…
Read Moreമുംബൈ ഇന്ത്യൻസിനു വിജയം
മുംബൈ: ഐപിഎല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനു വിജയം. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നാലു വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസ് പരാജയപ്പെടുത്തിയത്. മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തിലായിരുന്നു മത്സരം. ആദ്യം ബാറ്റ് ചെയ്ത കോൽക്കത്ത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 178 രണ്‍സെടുത്തു. മനീഷ് പാണ്ഡെയാണ് കോൽക്കത്തയ്ക്കായി തിളങ്ങിയത്. ക്രണാൽ പാണ്ഡെ മുംബൈയ്ക്കായി 3 വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസ് 19.5 ഓവറിൽ ലക്ഷ്യം കണ്ടു. മോശം ഫീൽഡിംഗാണ് കോൽക്കത്തയ്ക്കു വിനയായത്. 29 പന്തിൽ 50 റണ്‍സെടുത്ത മുംബൈയുടെ നിതീഷ് റാണയാണ് കളിയിലെ താരം.
Read Moreവിഷ്ണു വിനോദ് സിക്സറടിച്ചു തുടങ്ങി
കൊച്ചി: കേരള ഓപ്പണിംഗ് ബാറ്റ്സ്മാന് വിഷ്ണു വിനോദിനെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ടീമിലെടുത്തു. ഇന്നലെ ഡൽഹി ഡെയർ ഡെവിൾസിനെ തിരായ മത്സരത്തി ൽ സഹീർ ഖാനെതിരേ സിക്സറ ടിച്ചാണ് വിഷ്ണു വിനോദ് തുടങ്ങിയത്. എന്നാൽ, തൊട്ടടുത്ത പന്തിൽ വിഷ്ണു റണ്ണൗട്ടിലൂടെ പുറത്താ യി. വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂര്‍ണമെന്റ് എന്നിവയിലെ മികച്ച പ്രകടനമാണ് വിഷ്ണുവിന് തുണയായത്. പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ലോകേഷ് രാഹുലിന് പകരക്കാരനായാണ് വിഷ്ണു ടീമിലെത്തുന്നത്. ദേവ്ധര്‍ ട്രോഫിയിലും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു നടത്തിയ സെലക്ഷന് ട്രയലിലും വിഷണു മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
Read Moreയൂനിസ് ഖാൻ വിരമിക്കുന്നു
കറാച്ചി: പാക്കിസ്ഥാന്റെ മധ്യനിര താരം യൂനിസ് ഖാന് അന്താരാഷ്്ട്ര ക്രിക്കറ്റില്‍നിന്നു വിരമിക്കുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കു ശേഷം താന്‍ ക്രിക്കറ്റിനോടു വിടപറയുമെന്ന് നാല്പതുകാരനായ യൂനിസ് ഖാന് പറഞ്ഞു. പാക് നായകന് മിസ്ബാ ഉള് ഹഖ് വിടപറയല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യൂനിസ് ഖാന്റെയും തീരുമാനം എന്നതു ശ്രദ്ധേയമാണ്. എല്ലാ ക്രിക്കറ്റര്‍മാരും ഒരു ദിവസം വിരമിച്ചേ മതിയാകൂ. അതുപോലെ ഞാനും വിരമിക്കുന്നു. വിന്‍ഡീസ് പര്യടനം അവസാനത്തേതാണ്. എന്നിരുന്നാലും പാക്കിസ്ഥാന് ക്രിക്കറ്റിന് ഇനിയും എന്റെ സേവനം ലഭ്യമാകും. അത് കളിക്കാരനെന്ന നിലയിലായിരിക്കില്ലെന്നു മാത്രം. -യൂനിസ് ഖാന് പറഞ്ഞു. 1999ല്‍ പെഷവാര്‍ ടീമിനു വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ യൂനിസ് ഖാന് ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും പ്രകടനം കാഴ്ചവച്ചു. ശ്രീലങ്കയ്ക്കെതിരേ 2000ലാണ് യൂനിസ് അരങ്ങേറിയത്. പാക്കിസ്ഥാന്റെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരില് ഒരാളായാണ് യൂനിസ് അറിയപ്പെടുന്നത്. എന്നാല്‍, മികച്ച ഫോമില്‍…
Read Moreഡെർബിയിൽ മോഹൻ ബഗാന് വിജയം
സിലിഗുരി: ഐ ലിഗിലെ കോൽക്കത്ത ഡെർബിയിൽ മോഹൻ ബഗാന് വിജയം. നാട്ടങ്കത്തിൽ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബഗാൻ പരാജയപ്പെടുത്തിയത്. സോണി നോർദെയും കൗമാരതാരം അസ്ഹറുദ്ദീൻ മാലിക്കുമാണ് ബഗാന്റെ ഗോൾ നേടിയത്. റോവ്ലിൻ ബോർഗസാണ് ബംഗാളിന്റെ ആശ്വാസ ഗോൾ നേടിയത്. ഇഞ്ചുറി ടൈമിലായിരുന്നു ബോർഗസിന്റെ ഗോൾ. 67-ാം മിനിറ്റിൽ വില്ലീസ് പ്ലാസ ചുവപ്പ് കാർഡ് കണ്ട് പുറത്തായ ശേഷം 10 പേരുമായാണ് ബംഗാൾ കളിച്ചത്.
Read Moreമുംബൈ ഇന്ത്യൻസിന് ആവേശ ജയം
മുംബൈ: കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ആവേശ ജയം. നിതീഷ് റാണയുടെ (50) അതിവേഗ അർധസെഞ്ചുറിയും ഹാർദിക് പാണ്ഡ്യയുടെ അവസാന ഓവറിലെ മിന്നും പ്രകടനവുമാണ് മുംബൈ ഇന്ത്യൻസിന് ജയം സമ്മാനിച്ചത്. മൂന്ന് സിക്സും നാലു ഫോറുമായി 29 പന്തിൽനിന്നാണ് റാണ അർധസെഞ്ചുറി തികച്ചത്. ജയപ്രതീക്ഷ കൈവിട്ട മുംബൈയെ റാണ ഒറ്റയ്ക്കു ചുമലിലേറ്റുകയായിരുന്നു. എന്നാൽ വിജയത്തിന്റെ പടിക്കൽ എത്തിയപ്പോൾ റാണ പുറത്തായത് മുംബൈയ്ക്ക് തിരിച്ചടിയായി. അവസാന ഓവറിൽ 11 റൺസായിരുന്നു വേണ്ടിയിരുന്നത്. ട്രെന്റ് ബോൾട്ടിനെ പേടികൂടാതെ നേരിട്ട പാണ്ഡ്യ ഒരു പന്ത് ബാക്കിനിൽക്കെ ലക്ഷ്യം കണ്ടു. പാർഥിവ് പട്ടേലും (30) ജോസ് ബട്ലറും (28) ചേർന്ന് മുംബൈക്ക് നല്ല തുടക്കം നൽകിയെങ്കിലും രോഹിത് ശർമ (2) വന്നതുപോലെ മടങ്ങിയതും ക്രുനാൽ പാണ്ഡ്യക്കും (11) കീറൻ പൊള്ളാർഡിനും (17) കാര്യമായൊന്നും ചെയ്യാൻ കഴിയാതിരുന്നതും മുംബൈയുടെ വിജയപ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. എന്നാൽ…
Read Moreഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനല്‍സ് ടീമുകളായി
ലോസന്‍: അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന് പുരുഷന്മാരുടെ ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനല്‍സിനുള്ള ടീമുകളെ സ്ഥിരീകരിച്ചു. ജൂണിലാണ് സെമി ഫൈനല്‍സ്. റൗണ്ട് രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകുന്നതിന് അനുസരിച്ചും റാങ്കിംഗ് അനുസരിച്ചുമാണ് ടീമുകളെ പ്രഖ്യാപിച്ചത്. ജൂണ്‍ 15 മുതല്‍ 25 വരെ ലണ്ടനില്‍ നടക്കുന്ന ടൂര്ണമെന്റിലേക്ക് കാനഡ, മലേഷ്യ, ചൈന, സ്കോട്ലന്ഡ് എന്നീ ടീമുകള്‍ യോഗ്യത നേടി. ഹോക്കി വേള്‍ഡ് ലീഗ് രണ്ടില്നിന്നാണ് മൂന്നു ടീമും യോഗ്യത നേടിയത്. ഇവര്‍ക്കൊപ്പം ഒളിമ്പിക് ചാമ്പ്യന്മാരായ അര്‍ജന്റീന, നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരായ നെതര്‍ലന്‍ഡ്സ്, ഏഷ്യന്‍ ചാമ്പ്യന്മാരായ ഇന്ത്യ, പാക്കിസ്ഥാന്, കൊറിയ, ആതിഥേയരായ ഇംഗ്ലണ്ട് എന്നീ ടീമുകളുമുണ്ട്. രണ്ടാമത്തെ സെമി ഫൈനല്‍സ് ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ ജൂലൈ 8 മുതല്‍ 23 വരെ നടക്കും. റൗണ്ട് രണ്ടില്‍നിന്ന് അയര്‍ലന്‍ഡ്, ജപ്പാന്, ഫ്രാന്‍സ്, ഈജിപ്ത് ടീമുകളാണ് യോഗ്യത നേടിയത്. ലോകകപ്പ്, ലോക ലീഗ്, ചാമ്പ്യന്‍സ് ട്രോഫി…
Read Moreഇന്ത്യന്‍ ബാഡ്മിന്റണിലെ ഝാന്‍സി റാണി
അജിത് ജി. നായര്‍ പുരസര്‍ല വെങ്കട്ട സിന്ധു എന്ന പി. വി. സിന്ധുവിനെ ഇന്ത്യന്‍ ബാഡ്്മിന്റണിലെ ഝാന്‍സി റാണി എന്നുവേണം വിശേഷിപ്പിക്കാന്‍. കരോളിനാ മാരിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് വീഴ്ത്തി ഇന്ത്യന്‍ ഓപ്പണ്‍ നേടിയ ആ വീര്യത്തെ ഇതില്‍ നന്നായി എങ്ങനെ അനുമോദിക്കണം. ഈ വിജയത്തോടെ ലോകറാങ്കിംഗില്‍ രണ്ടാമതെത്താനും ഈ ഹൈദരാബാദുകാരിക്കായി. മാരിനെതിരായ തോല്‍വി ഒരു പകരം വീട്ടലായിരുന്നു. റിയോയില്‍ തന്നെ തോല്‍പ്പിച്ചു സ്വര്‍ണം നേടിയതിനുള്ള മധുരപ്രതികാരമായിരുന്നു ഈ വിജയം. പി.വി. സിന്ധുവിനെ സൈന നെഹ്വാളില്‍ നിന്നും വ്യത്യസ്്തയാക്കുന്നതും ഈ ആക്രമണ വീര്യം തന്നെ. തുടക്കത്തില്‍ സൈനയുടെ പാതയിലൂടെ തന്നെയായിരുന്നു സിന്ധുവിന്റെ സഞ്ചാരവും. ഇരുവരും ഹൈദരാബാദിലെ പുല്ലേല ഗോപീചന്ദ് അക്കാദമിയില്‍ നിന്നും വളര്‍ന്നു വന്ന താരങ്ങള്‍. സൈന പിന്നീട് ഗോപിചന്ദിനെ വിട്ട് വിമല്‍ കുമാറിന്റെ ശിഷ്യത്വം സ്വീകരിച്ചെങ്കിലും നന്ദികേടുകാണിക്കാന്‍ സിന്ധു തയാറായില്ല. മംഗോളിയന്‍ വംശജർ ആധിപത്യം പുലര്‍ത്തിയിരുന്ന ബാഡ്മിന്റണില്‍…
Read More