വെസ്റ്റ് വാന്‍കൂവര്‍: വനിതാ ലോക ഹോക്കി ലീഗ് റൗണ്ട് രണ്ട് മത്സരത്തില്‍ ഇന്ത്യ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഉറുഗ്വെയെ 4-2ന് തോല്‍പ്പിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇന്ത്യന്‍ നായിക റാണി, മോണിക്ക, ദീപിക, നവജോത് കൗര്‍ എന്നിവര്‍ പുലര്‍ത്തിയ കൃത്യതയാണ് ഇന്ത്യക്കു ജയമൊരുക്കിയത്. മുഴുവന്‍ സമയത്ത് ഇരുടീമും 2-2ന് തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്കു നീങ്ങിയത്. മത്സരത്തില്‍ മിന്നുന്ന തുടക്കമാണ് ഇന്ത്യയിട്ടത്. ആറാം മിനിറ്റില്‍ നായിക റാണി ആദ്യ ഗോള്‍ നേടി. 45-ാം മിനിറ്റില്‍ ഉറുഗ്വെയുടെ ആദ്യ ഗോള്‍ മരിയ തെരേസ വിയന അച്ചെയില്നിന്നു വന്നു. എന്നാല്‍, 49-ാം മിനിറ്റില്‍ വേദാന്ത കടാരിയ മികച്ചൊരു ഫീല്‍ഡ് ഗോള്‍ ഇന്ത്യക്കു വീണ്ടും ലീഡ് നല്കി. പക്ഷേ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ പ്രതിരോധ പാളിച്ച 54-ാം മിനിറ്റില്‍ ഉറുഗ്വെയ്ക്കു പെനാല്‍റ്റി നല്കി. ഈ അവസരം ഉറുഗ്വെയുടെ മാനുവല വിലാര്‍ ഉപയോഗിച്ചു സമനില നല്കി. അവസാന…
Read MoreCategory: Sports
മാരിനെ വീഴ്ത്തി സിന്ധു കിരീടം ചൂടി
ന്യൂഡൽഹി: റിയോയിൽ ഒളിമ്പിക് സ്വർണം തട്ടിത്തെറിപ്പിച്ച കരോളിന മാരിനോട് മധുരപ്രതികാരം തീർത്ത് ഇന്ത്യയുടെ സൂപ്പർ സിന്ധു. ബാഡ്മിന്റൺ പ്രേമികളുടെ സ്വപ്ന ഫൈനലിൽ ഒന്നാം സീഡ് മാരിനെ അട്ടിമറിച്ച് പി.വി സിന്ധു ഇന്ത്യ ഓപ്പൺ സൂപ്പർ സീരീസ് കരസ്ഥമാക്കി. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധു സ്പാനിഷ് താരം മാരിനെ വീട്ടുമുറ്റത്ത് തേച്ചൊട്ടിച്ചത്. സ്കോർ: 21-19, 21-16. പക വീട്ടാനുള്ളതാണെന്ന് സിന്ധു വിശ്വസിക്കുന്നുണ്ടോ? എന്നു തോന്നിപ്പോവും ഇന്ത്യയിലെത്തിയ മാരിനെ അവർ കൈകാര്യം ചെയ്തവിധം. റിയോയിലെ ആ സ്വപ്ന ഫൈനൽ ഓർമയുണ്ടോ? ഒളിമ്പിക്സ് ഫൈനലിൽ ആദ്യ സെറ്റ് 21-19 ന് മാരിനാണ് നേടിയത്. എന്നാൽ രണ്ടാം സെറ്റിൽ സിന്ധു (12-21) തിരിച്ചുവന്നെങ്കിലും മൂന്നാം സെറ്റിൽ അവർ സിന്ധുവിനെ 15-21 ന് വീഴ്ത്തി. ഇതാ, ഡൽഹിയിലെത്തിയ മാരിനെ ആദ്യ സെറ്റിൽ സിന്ധു പരാജയപ്പെടുത്തിയത് റിയോയിലെ അതേ സ്കോറിൽ. കട്ടയ്ക്കുകട്ട രണ്ടുപേരും പിടിച്ചെങ്കിലും ഡൽഹിയിലെ ഗാലറികളുടെ…
Read Moreപെയ്സ് സഖ്യത്തിന് കിരീടം
ലെയോണ്‍: ഇന്ത്യൻ ടെന്നീസ് ആരാധകരെ വീണ്ടും വിസ്മയിപ്പിച്ച് ലിയാൻഡർ പെയ്സ്. 43–ാം വയസിലും ചുറുചുറുക്കുമായി കളിച്ച പെയ്സ് മെക്സിക്കോയിൽ നടന്ന ലെയോൺ ചലഞ്ചർ ടൂർ ഡബിൾസിൽ കിരീടം സ്വന്തമാക്കി. കനേഡിയൻ താരം ആദിൽ ഷംമസ്ദിനൊപ്പമാണു പെയ്സ് കിരീടം നേടിയത്. ഫൈനലിൽ ബ്രസീൽ-സ്വീസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കു തകർത്താണു പെയ്സ് സഖ്യം കിരീടം നേടിയത്. സ്കോർ: 6–1, 6–4. സീസണിലെ ആദ്യ കിരീടമാണു പുതിയ ഡബിൾസ് പങ്കാളിക്കൊപ്പം പെയ്സ് സ്വന്തമാക്കിയത്. കരിയറിലെ 20-ാം ചലഞ്ചർ കിരീടവും.
Read Moreഅശ്വിനു പരിക്ക്; ഐപിഎല്‍ നഷ്ടമാകും
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം റൈസിംഗ് പൂന സൂപ്പര്ജയ്ന്റ്സിനു തിരിച്ചടി. ടീമിന്റെ പ്രധാന സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനേറ്റ പരിക്കാണ് സൂപ്പര്‍ ജയ്ന്റ്സിനു കനത്ത ആഘാതമായത്. സ്പോര്‍ട്സ് ഹെര്‍ണിയ സ്ഥിരീകരിച്ചതിനെത്തുര്ന്ന് അശ്വിന് രണ്ടു മാസത്തോളം പുറത്തിരിക്കേണ്ടിവരും. ഇതോടെ ഇന്ത്യന്‍ സ്പിന്നര്‍ക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്താം സീസണില്‍ കളിക്കാനാവില്ലെന്ന് ഉറപ്പായി. സൂപ്പര്‍ജയന്റ്സ് ടീമിൽനിന്നു പരിക്കേറ്റു പുറത്താകുന്ന രണ്ടാമത്തെ കളിക്കാരനാണ് അശ്വിന്. ഇതിനു മുമ്പ് തോളിനേറ്റ പരിക്കിനെത്തുടര്‍ന്ന് മിച്ചല്‍ മാര്‍ഷിനെ നഷ്ടമായിരുന്നു.കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പൂനയ്ക്കുവേണ്ടി അശ്വിന് 14 കളിയില്‍ 10 വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. 2016 ജൂലൈയ്ക്കുശേഷം തുടര്‍ച്ചയായി ക്രിക്കറ്റ് കളിക്കുന്ന അശ്വിന് ഉടന്‍ തന്നെ ചികിത്സയില്‍ പ്രവേശിക്കും. ജൂണില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കുമുമ്പ് അശ്വിന് പൂര്‍ണ ആരോഗ്യവാനായെത്തുകയെന്നത് ഇന്ത്യക്കു വളരെ പ്രധാനപ്പെട്ടതാണ്. ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയ്ക്കുശേഷം അശ്വിനു പരിക്കേറ്റിരുന്നു. ഇതേത്തുര്‍ന്ന് രഞ്ജി ട്രോഫി സെമിയില്‍ തമിഴ്നാടിനുവേണ്ടി കര്ണാടകയ്ക്കതിരേ…
Read Moreനിർഭാഗ്യങ്ങളുടെ ബംഗളൂരു
ഒട്ടുമിക്ക സീസണിലും ഐപിഎലിലെ ഏറ്റവും കരുത്തുറ്റ ടീമായിരിക്കും ബംഗളൂരു റോയൽ ചലഞ്ചേഴ്സ്. മറ്റു ടീമുകളെ അപേക്ഷിച്ചു നോക്കിയാൽ ബാറ്റിംഗ് കരുത്തിൽ ഇത്തവണയും ശരിക്കും റോയൽ നിരയുമായാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടീം പോരാട്ടത്തിനിറങ്ങുന്നത്. എന്നാൽ, നിർഭാഗ്യങ്ങൾ നിരന്തരം വേട്ടയാടുന്ന ടീമിനു ഒരുവട്ടം പോലും ഐപിഎൽ കിരീടമെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സാധിച്ചിട്ടില്ല. 2009ൽ ഡെക്കാൻ ചാർജേഴ്സും 2011ൽ ചെന്നെ സൂപ്പർ കിംഗ്സും കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് ഹൈരാബാദും ബംഗളൂരുവിന്റെ കിരീടമോഹങ്ങൾ തകർത്തു. ഏറെ പ്രതീക്ഷകളോടെ തയാറെടുപ്പുകൾ നടത്തിയ ടീമിനെ ഇത്തവണ നിർഭാഗ്യം പിടികൂടിയത് പരിക്കിന്റെ രൂപത്തിലാണ്. പരിക്കു മൂലം നായകൻ വിരാട് കോഹ്ലിക്കു ആദ്യ മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വരുമെന്നുള്ളത് ബംഗളൂരുവിനു ഏറെ തലവേദനയാകുമെന്നുറപ്പാണ്. ഓസീസിനെതിരേയുള്ള ടെസ്റ്റ് പരന്പര കഴിഞ്ഞതോടെ ഓപ്പണർ കെ.എൽ രാഹുലും പരിക്കു മൂലം ടീമിനു പുറത്തായി. ശസ്ത്രക്രിയ്ക്കു വിധേയനാകേണ്ടി വരുന്ന രാഹുലിനു ഐപിഎലിലെ…
Read Moreസിന്ധു സെമിയില്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഒളിമ്പിക് മെഡലുകള്‍ സമ്മാനിച്ച പി.വി. സിന്ധുവും സൈന നെഹ്വാളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ജയം സിന്ധുവിനൊപ്പം. ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു ഈ താരയുദ്ധം. ആവേശകരമായ മത്സരത്തില്‍ സൈനയെ നേരിട്ടുള്ള ഗെയിമുകള്‍ക്കു കീഴടക്കിയാണ് സിന്ധു സെമിയിലെത്തിയത്. 21-16, 22-20നായിരുന്നു റിയോ ഒളിമ്പിക്സിലെ വെള്ളി മെഡല്‍ ജേതാവിന്റെ ജയം. സെമിയില്‍ സിന്ധു ദക്ഷിണ കൊറിയയുടെ സുംഗ് ജി ഹ്യൂനെ നേരിടും. ആദ്യഗെയിമില്‍ തുടക്കത്തിലേ ലീഡ് നഷ്ടപ്പെടാതെ കുതിച്ച സിന്ധു ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ സൈന ശക്തമായി തിരിച്ചുവന്നു. തുടക്കത്തിലേ ലീഡ് നേടാന്‍ സൈനയ്ക്കായി. എന്നാല്‍, വിട്ടുകൊടുക്കാന്‍ കൂട്ടാക്കാതിരുന്ന സിന്ധു സൈനയുമായുള്ള പോയിന്റ് വ്യത്യാസം കുറച്ചുകൊണ്ടിരുന്നു. ലീഡുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന ലണ്ടന്‍ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവ് 19-17ന് മുന്നില്‍ നില്ക്കുമ്പോള് വരുത്തിയ പിഴവ് സിന്ധുവിനെ മത്സരത്തിലേക്കു…
Read Moreഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര നടത്തേണ്ടെന്നു കേന്ദ്രം
ന്യൂഡല്‍ഹി: ഇന്ത്യാ-പാക്കിസ്ഥാന് ക്രിക്കറ്റ് പരമ്പര വേണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. അതിര്‍ത്തികടന്നുള്ള ഭീകരാക്രമണം അവസാനിക്കാത്ത സാഹചര്യത്തില്‍ ഇരുരാജ്യങ്ങളുമായുള്ള ക്രിക്കറ്റ് പരമ്പര വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ദുബായില്‍ മത്സരം നടത്താന്‍ അനുവദിക്കണമെന്ന ബിസിസിഐയുടെ ആവശ്യം തള്ളിക്കൊണ്ടാണ് കേന്ദ്രം തീരുമാനം വെളിപ്പെടുത്തിയത്. ഇരുരാജ്യങ്ങളും പരമ്പര നടത്തുമെന്ന ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ 2014ല്‍ കരാറിലായിരുന്നു. ഇതേത്തുര്‍ന്ന് 2016ല്‍ പാക്കിസ്ഥാന് ടീമിനെ ഇന്ത്യയിലേക്കു പരമ്പരയ്ക്ക് ക്ഷണിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതിന്റെയും അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണം വര്‍ധിക്കുകയും ചെയ്തതോടെ സര്‍ക്കാര്‍ ബിസിസിഐയുടെ ആവശ്യം നിഷേധിച്ചിരുന്നു.ഈ വര്‍ഷം ദുബായില്‍ വെച്ച് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏകദിന ട്വന്റി-20 പരമ്പര നടത്തുന്നതിനാണ് ബിസിസിഐ ആഭ്യന്തര മന്ത്രാലയത്തോട് അനുമതി തേടിയിരുന്നത്. 2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം നിര്‍ത്തിവച്ച ഇന്ത്യ-പാക്ക് പരമ്പര പുനരാരംഭിക്കാന്‍ പലതവണ ശ്രമങ്ങള്‍ നടന്നെങ്കിലും…
Read Moreരഹാനെയെ നായകനാക്കണമെന്നു മിച്ചല്‍ ജോണ്സണ്
മെല്‍ബണ്‍: വിരാട് കോഹ്ലിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റി പകരം അജിങ്ക്യ രഹാനയെ നിയോഗിക്കണമെന്ന് ഓസ്ട്രേലിയന്‍ മുന്‍ പേസര്‍ മിച്ചല്‍ ജോണ്സണ്. ധര്‍മശാലയിലെ നാലാം ടെസ്റ്റില്‍ രഹാനെയുടെ നായകത്വത്തില്‍ ഇന്ത്യ വിജയിച്ചതിന് പിന്നാലെയാണ് ജോണ്സണ് ഇക്കാര്യം പറഞ്ഞത്. ട്വിറ്ററിലൂടെയാണ് മുന്‍ ഓസീസ് പേസര്‍ കോഹ്ലിയെ മാറ്റണമെന്ന അഭിപ്രായം നിര്‍ദ്ദേശിച്ചത്.റാഞ്ചിയിലെ മൂന്നാം ടെസ്റ്റിനിടെ ഫീല്‍ഡ് ചെയ്യുന്പോള്‍ തോളിന് പരിക്കേറ്റ കോഹ്ലി നാലാം ടെസ്റ്റില്‍ കളിച്ചിരുന്നില്ല. കോഹ്ലിയുടെ അഭാവത്തില്‍ ടീമിനെ നയിച്ച രഹാനെ ഇന്ത്യക്ക് എട്ട് വിക്കറ്റ് വിജയവും 2-1ന് പരമ്പരയും സമ്മാനിച്ചിരുന്നു. നാലാം ടെസ്റ്റ് തുടങ്ങും മുമ്പ് സ്റ്റീവന്‍ സ്മിത്തും രഹാനെയെ ക്യാപ്റ്റനാക്കുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടിരുന്നു.
Read Moreസമഗ്രമായ കായികനയം രൂപീകരിക്കും: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്തു സമ്പൂർണവും സമഗ്രവുമായ ഒരു കായിക നയം രൂപീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളാ സ്പോർട്സ് കൗണ്‍സിലിന്റെ ജി.വി. രാജാ കായിക അവാർഡ് വിതരണം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനകീയമായ കായിക സംസ്കാരം രൂപപ്പെടുത്താനാണു സർക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്തു തന്നെ കായികരംഗത്ത് ഏറ്റവും മുൻപന്തിയിൽ നിലകൊള്ളാവുന്ന സംസ്ഥാനമാണു കേരളം. മുൻകാലങ്ങളിലെ കായികതാരങ്ങളുടെ പ്രകടനങ്ങൾ ഇതു വെളിപ്പെടുത്തുന്നു. കേരളത്തിന്റെ കായിക വളർച്ചയ്ക്ക് അടിത്തറയിട്ട മഹാവ്യക്തിയാണു ജി.വി. രാജ. സംസ്ഥാനത്തിന്റെ കായിക രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് അദ്ദേഹത്തിന്റെ പേരിൽ ഈ അവാർഡ് നല്‍കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജി.വി. രാജാ വനിതാ വിഭാഗം കായിക അവാർഡ് അന്താരാഷ്ട്ര റോവിംഗ് താരം ഡിറ്റിമോൾ വർഗീസിനും പുരുഷ വിഭാഗം അവാർഡ് ചെസ് താരം എസ്.എൽ. നാരായണനും സമ്മാനിച്ചു. ഒളിമ്പ്യൻ സുരേഷ്ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് അത്ലറ്റിക്സ് പരിശീലകൻ പി.ആർ. പുരുഷോത്തമനും മികച്ച…
Read Moreഅർജന്റീനയെ കെട്ടുകെട്ടിച്ച് ബൊളീവിയ
ലാ പാസ്: ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ബൊളീവിയക്കെതിരെ അർജന്റീനയ്ക്ക് നാണംകെട്ട തോൽവി. എതിരില്ലാത്ത രണ്ടു ഗോളിനാണ് ബൊളീവിയ അർജന്റീനയെ കെട്ടുകെട്ടിച്ചത്. മെസിയില്ലാതെ ഇറങ്ങിയ അർജന്റൈൻ ടീം ബൊളീവിയക്കെതിരെ പിടിച്ചു നിൽക്കാൻ നന്നേ പാടുപെട്ടു. കളിയുടെ 29ാം മിനിറ്റിൽ നീലപ്പടക്ക് മുന്നിലെത്താനുള്ള വഴി തുറന്നതാണ്. പക്ഷേ, എയ്ഞ്ചൽ ഡി മരിയയുടെ ഷോട്ട് ബൊളീവിയൻ ഗോളി തടുത്തിട്ടു. രണ്ടു മിനിറ്റ് കഴിയും മുൻപേ ബൊളീവിയ അക്കൗണ്ട് തുറന്നു. ജുവാൻ കാർലോസ് ആർസാണ് ബൊളീവിയയെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയിൽ മാർസെലോ മൊറീഞ്ഞോയാണ് അർജന്റീനയുടെ മേൽ അവസാന ആണിയടച്ചത്. മെസിയില്ലാതെ ആടിയുലഞ്ഞ അർജന്റീന, ബൊളീവിയ ആദ്യ ഗോൾ നേടിയപ്പോൾ തന്നെ പരാജയം മണത്തിരുന്നു. ചിലിക്കെതിരേയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അസിസ്റ്റന്റ് റഫറിക്കെതിരേ മോശം വാക്പ്രയോഗം നടത്തിയതിനാണ് മെസിക്ക് വിലക്ക് നേരിടേണ്ടി വന്നത്. നാല് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നാണ് സൂപ്പർ താരത്തെ വിലക്കിയിരിക്കുന്നത്.…
Read More