മാഡ്രിഡ്: ഡേവിസ് കപ്പ് ക്വാർട്ടർ ഫൈനലിനുള്ള സ്പെയിൻ ടീമിൽ ലോക ഏഴാം നന്പർ താരം റാഫേൽ നദാൽ കളിക്കില്ല. സ്പാനിഷ് ക്യാപ്റ്റൻ കോണ്‍ചിത മാർട്ടിനെസാണ് ഇക്കാര്യം അറിയിച്ചത്. ഒന്നാംറൗണ്ടിൽ ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ നദാൽ കളിച്ചിരുന്നു. ക്വാർട്ടർ നടക്കുന്നത് കളിമണ്‍ കോർട്ടിൽ അല്ലെങ്കിൽ കളിക്കില്ലെന്ന് താരം സൂചന നൽകിയിരുന്നു. ഏപ്രിൽ 7 മുതൽ 9വരെ നടക്കുന്ന ക്വാർട്ടറിൽ സെർബിയയാണ് സ്പെയിന്‍റെ എതിരാളി. പാബ്ലോ കരേനോ ബുസ്റ്റ(19), ആൽബർട്ട് റാമോസ്(24), മാർഷൽ ഗ്രാനോലേഴ്സ്(41), ഡബിൾസ് താരം മാർക് ലോപസ് എന്നിവരാണ് സ്പാനിഷ് ടീമിലെ മറ്റ് അംഗങ്ങൾ. അഞ്ചുവട്ടം ഡേവിസ് കപ്പ് ചാന്പ്യന്മാരായ സ്പെയിൻ ക്വാർട്ടർ ജയിച്ച് സെമിഫൈനലിൽ എത്താനാണ് ലക്ഷ്യമിടുന്നത്. 2012ന് ശേഷം സ്പെയിൻ ഡേവിസ് കപ്പിന്‍റെ സെമിയിൽ കടന്നിട്ടില്ല.
Read MoreCategory: Sports
പരാഗ്വെയെ മൂന്നിൽ മുക്കി ബ്രസീൽ
സംപൗളോ: ലാറ്റിനമേരിക്കൻ മേഖല ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിന് ഉജ്വല ജയം. പരാഗ്വെയെ എതിരില്ലാത്ത മൂന്നു ഗോളിന് കാനറി പട കെട്ടുക്കെട്ടിച്ചു. ഫിലിപ്പി കുട്ടിഞ്ഞോ (35), നെയ്മർ(64), മഴ്സെലോ(86) എന്നിവരാണ് ഗോൾ നേടിയത്. ടിറ്റെയുടെ കീഴിൽ ബ്രസീലിന്‍റെ തുടർച്ചയായ എട്ടാം ജയമാണ്. തകർപ്പൻ ജയം നേടിയ ബ്രസീൽ കോംബോൾ പട്ടികയിൽ 33 പോയിന്‍റുമായി ലീഡ് ഉയർത്തി.14 കളികളിൽ 24 പോയിന്‍റുള്ള കൊളംബിയ രണ്ടാമതാണ്. ബൊളീവിയക്കെതിരേ തോൽവി വഴങ്ങിയ അർജന്‍റീന 22 പോയിന്‍റുമായി അഞ്ചാമതാണ്. സ്വന്തം ആരാധകരുടെ മുന്നിൽ കളിച്ച ബ്രസീൽ തുടക്കം മുതലേ തകർപ്പൻ പ്രകടനമാണ് നടത്തിയത്. ഇതിന്‍റെ ഫലമായി 35-ാം മിനിറ്റിൽ ആദ്യ ഗോൾ എത്തി. പൗളിഞ്ഞോയുടെ പാസിൽ നിന്ന് കുട്ടിഞ്ഞോ വലകുലുക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലീഡ് ഉയർത്താനുള്ള അവസരം നെയ്മർ കളഞ്ഞുകുളിച്ചു. പരാഗ്വെയുടെ റോഡിഗ്രോ റോജസിന്‍റെ ഫൗളിന് ബ്രസീലിന് ലഭിച്ച പെനാൽറ്റി നെയ്മർ…
Read Moreഓസ്ട്രേലിയൻ കളിക്കാർ ഇനിമുതൽ സുഹൃത്തുക്കളല്ലെന്ന് വിരാട് കോഹ്ലി
ധർമശാല: ഓസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാർ ഇനിമുതൽ തനിക്കു സുഹൃത്തുക്കളല്ലെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. പരന്പര വിജയത്തിനുശേഷം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു കോഹ്ലിയുടെ രൂക്ഷ പ്രതികരണം. പരന്പരയ്ക്കിടെ കോഹ്ലിയുടെ പരിക്കിന്‍റെ പേരിൽ ഓസീസ് താരങ്ങൾ നടത്തിയ കളിയാക്കലും അവസാന ടെസ്റ്റിൽ മുരളി വിജയ്ക്കെതിരേ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് നടത്തിയ ചീത്തവിളിയും ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം മോശമാക്കിയെന്നു തെളിയിക്കുന്ന തരത്തിലായിരുന്നു കോഹ്ലിയുടെ പ്രതികരണം. എന്‍റെ അഭിപ്രായവും ഞങ്ങൾ തമ്മിലുള്ള ബന്ധവും മാറിക്കഴിഞ്ഞു. ടെസ്റ്റിന് മുന്പു പറഞ്ഞത് തെറ്റാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. ഇനി ഒരിക്കലും അത്തരമൊരു അഭിപ്രായ പ്രകടനം നടത്തില്ല- ഓസീസ് ക്യാപ്റ്റൻ സ്മിത്തിനെയും സഹകളിക്കാരെയും ടെസ്റ്റിനുശേഷവും സുഹൃത്തുക്കളായി കാണുന്നുണ്ടോ എന്ന ഒരു ഓസ്ട്രേലിയൻ മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തോട് കോഹ്ലി പ്രതികരിച്ചു. ഡിആർഎസ് ഉപയോഗിക്കുന്നത് സ്മിത്ത് ഡ്രസിംഗ് റൂമിന്‍റെ സഹായം തേടിയതോടെയാണ് ഇരുടീമുകളും തമ്മിൽ കളിക്കളത്തിനു പുറത്തുള്ള ഏറ്റുമുട്ടൽ ആരംഭിക്കുന്നത്.…
Read Moreപരമ്പര നേടി ഇന്ത്യ; ഓസീസിനെ എട്ട് വിക്കറ്റിന് തകർത്തു
ധർമശാല: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര 2-1ന് നേടി ബോർഡർ-ഗവാസ്കർ ട്രോഫി ഇന്ത്യ തിരിച്ചുപിടിച്ചു. പരന്പരയിലെ നിർണായകമായ അവസാന ടെസ്റ്റിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യ ഓസീസിനെ തകർത്തത്. കെ.എൽ.രാഹുലിന്‍റെ അർധ സെഞ്ചുറിയും അജിങ്ക്യ രഹാനെയുടെ വെടിക്കെട്ട് ബാറ്റിംഗുമാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. രാഹുൽ 51 റൺസോടെയും രഹാനെ 38 റൺസോടെയും പുറത്താകാതെ നിന്നു. മുരളി വിജയ് (8), ചേതേശ്വർ പൂജാര (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. പരമ്പരയിലെ ആറാം അർധ സെഞ്ചുറിയിലൂടെ ഓപ്പണർ രാഹുൽ അവസാന ടെസ്റ്റിലും മികവ് തുടർന്നു. 46/2 എന്ന നിലയിൽ പതറിയ ഇന്ത്യയെ രഹാനെയുടെ ഇന്നിംഗ്സാണ് വേഗത്തിൽ വിജയത്തിലെത്തിച്ചത്. 27 പന്തിൽ നാല് ഫോറും രണ്ടു സിക്സും പറത്തിയാണ് രഹാനെ 38 റൺസ് നേടിയത്.
Read Moreഅണ്ടര്‍ 17 ലോകകപ്പിന്റെ കലാശപ്പോരാട്ട ഫൈനല്‍ കോല്‍ക്കത്തയില്‍
മുംബൈ: ഇന്ത്യ ആതിഥ്യമരുളുന്ന അണ്ടര്‍ 17 ലോകകപ്പിന്റെ കലാശപ്പോരാട്ടം ഇന്ത്യന്‍ ഫുട്ബോളിന്റെ ഈറ്റില്ലമായ കോല്‍ക്കത്തയിൽ. ഒക്ടോബര്‍ 28നാണ് കലാശപ്പോരാട്ടം. ഫൈനല്‍ നടക്കുന്ന വിവേകാനന്ദ യുവ ഭാരതി ക്രിരംഗം മൈതാനം (പഴയ സാള്‍ട്ട് ലേക്) കോടികള്‍ മുടക്കിയാണ് നവീകരിച്ചത്. 85000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയം ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോള്‍ സ്റ്റേഡിയമാണ് ഇത്. മൂന്നാം സ്ഥാനക്കാര്‍ക്കു വേണ്ടിയുള്ള മത്സരവും ഓരോ ക്വാര്‍ട്ടര്‍, പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളുമടക്കം 10 മത്സരങ്ങള്‍ ഇവിടെ നടക്കും. ഉദ്ഘാടന മത്സരം മുംബൈയിലാണ്. ഒരു സെമി മുംബൈയിലും രണ്ടാം സെമി ഗോഹട്ടിയിലുമാണ്. അതേസമയം, സെമി ഫൈനലോ ഫൈനലോ പ്രതീക്ഷിച്ച കൊച്ചിക്കു നിരാശ. ക്വാര്‍ട്ടര്‍ ഫൈനലിലെയും പ്രീക്വാര്‍ട്ടറിലെയും ഏതെങ്കിലും ഒരു മത്സരവും പ്രാഥമിക റൗണ്ടിലെ ഗ്രൂപ്പ് ഡി മത്സരങ്ങളും മാത്രമായി മാറും കൊച്ചിയുടെ പങ്കാളിത്തം. എട്ടു മത്സരങ്ങളാകും കൊച്ചിയില്‍ നടക്കുക. ഇന്ത്യയടങ്ങുന്ന ഗ്രൂ്പ്പ് എയിലെ മത്സരങ്ങള്‍ നവി…
Read Moreകോഹ്ലി ടെസ്റ്റ് ഒഴിവാക്കിയത് ഐപിഎൽ കളിക്കാൻ: ബ്രാഡ് ഹോഡ്ജ്
മുംബൈ: ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്കെതിരായ ആക്രമണം അവസാനിപ്പിക്കാതെ ഓസീസ് മാധ്യമങ്ങളും മുൻ താരങ്ങളും. ഓസ്ട്രേലിയൻ മുൻ ബാറ്റ്സ്മാൻ ബ്രാഡ് ഹോഡ്ജാണ് ഒടുവിൽ കോഹ്ലിക്കെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നതിനു വേണ്ടിയാണ് കോഹ്ലി നാലാം ടെസ്റ്റ് ഒഴിവാക്കിയതെന്നാണ് ഹോഡ്ജിന്റെ ആരോപണം. ഐപിഎലിൽ ഗുജറാത്ത് ലയണ്‍സ് പരിശീലകനാണ് ഹോഡ്ജ്. കായികതാരമെന്ന നിലയിൽ കോഹ്ലിക്കു പരിക്കേറ്റിരിക്കാം എന്നു ഞാൻ കരുതുന്നു. പക്ഷേ ഗുജറാത്ത് ലയണ്‍സ് പരിശീലകനെന്ന നിലയിൽ ഞങ്ങൾ ബാംഗളൂർ റോയൽ ചലഞ്ചേഴ്സുമായി കളിക്കേണ്ടിവരും. അന്ന് കളത്തിലിറങ്ങാനാകും കോഹ്ലി നാലാം ടെസ്റ്റിൽ കളിക്കാതിരുന്നത്- ഹോഡ്ജ് ആരോപിച്ചു. ഐപിഎലിനുവേണ്ടിയാണ് കോഹ്ലി ടെസ്റ്റ് മത്സരം ഒഴിവാക്കിയതെങ്കിൽ അത് വളരെ തരംതാണ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ അഞ്ചിനാണ് ഇന്ത്യൻ പ്രീമിയർ ലീഗ് പുതിയ സീസണ് ആരംഭിക്കുന്നത്. ഡേവിഡ് വാർണർ നയിക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിനോടാണ് കോഹ്ലി നയിക്കുന്ന ബാംഗളൂർ റോയൽ ചലഞ്ചേഴ്സിന്റെ…
Read Moreഅടിമുടി മാറ്റം; ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റിയ റൈസിംഗ് പൂന സൂപ്പര്‍ ജയന്റ്‌സ് പേരും മാറ്റി
ഇക്കുറി ഐപിഎല്‍ കിരീടം തങ്ങളുടെ ഷോക്കേസില്‍ എത്തിക്കാന്‍ ഉറച്ച് പൂനെ ടീം. നായകന്‍ സ്ഥാനത്തു നിന്നു മഹേന്ദ്രസിംഗ് ധോണിയെ നീക്കിയ പൂനെ ഇപ്പോള്‍ പേരും മാറ്റിയിക്കുകയാണ്. റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സ് എന്ന പേരു മാറ്റി റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ് എന്നാക്കി. കഴിഞ്ഞ സീസണില്‍ 14 കളികളില്‍ ഒമ്പതെണ്ണവും തോറ്റ ടീമിനെ അതേ പടി കളത്തിലിറക്കിയാല്‍ പണിപാളും എന്നു മനസിലാക്കിയതിനെത്തുടര്‍ന്നാണ് ആദ്യം ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നീക്കിയത്. പകരം ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെ ആ സ്ഥാനത്ത് അവരോധിച്ചു. കഴിഞ്ഞ സീസണിലെ മോശം ഓര്‍മകള്‍ മായ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ പേരില്‍ ചെറിയ മാറ്റം വരുത്തിയിരിക്കുന്നത്. ഇത്തവണ കൂടുതല്‍ മികച്ച താരങ്ങളെ ടീമിലെടുത്ത പൂനെ കിരീടത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ലെന്ന് ടീ വക്താവ് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിക്കുന്നവരുമുണ്ട്. കഴിഞ്ഞ തവണ…
Read Moreസെലിബ്രിറ്റി ക്രിക്കറ്റ്: മീഡിയ സ്ട്രൈക്കേഴ്സ് ജേതാക്കൾ
കോട്ടയം: പാഷാണം ഷാജി നയിച്ച മിമിക്സ് ഇലവനെ 56 റണ്‍സിനു കീഴടക്കി മീഡിയ സ്ട്രൈക്കേഴ്സ് കേരള എംസിഎ ജവിൻസ് കപ്പ് സ്വന്തമാക്കി. മാന്നാനം സെന്റ് എഫ്രോംസ് സ്കൂൾ മൈതാനത്തു നടന്ന ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത മീഡിയ സ്ട്രൈക്കേഴ്സ് 20 ഓവറിൽ എട്ടു വിക്കറ്റിന് 176 റണ്‍സെടുത്തു. മിമിക്സ് ഇലവന്റെ മറുപടി ഇന്നിംഗ്സ് 120 റണ്‍സിൽ അവസാനിച്ചു. 75 റണ്‍സെടുത്ത അജയ് ദേവും നാലു വിക്കറ്റ് വീഴ്ത്തിയ മഹേഷ് പോലൂരുമാണു മീഡിയ സ്ട്രൈക്കേഴ്സിന്റെ വിജയ ശില്പികൾ.റോയൽ എൻഫീൽഡിന്റെ കോട്ടയത്തെ അംഗീകൃത ഡീലർമാരായ ജവിൻസ് മോട്ടോഴ്സ് സ്പോണ്സർ ചെയ്ത ടൂർണമെന്റിൽ സിനിമ, സീരിയൽ, ഗായകരംഗത്തെ ടീമുകൾ പങ്കെടുത്തു. സമ്മേളനത്തിൽ മാന്നാനം സെന്റ് ജോസഫ് ആശ്രമം പ്രിയോർ ഫാ. സെബാസ്റ്റ്യൻ ചാമത്തറ സിഎംഐ, കേരള ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് റോക്ലിൻ ജോണ്‍, മാന്നാനം സ്പോർട്സ് അക്കാഡമി ഡയറക്ടർ ഫാ.…
Read Moreഗംഭീറിന്‍റെ എട്ടുവർഷം പഴക്കമുള്ള റിക്കാർഡ് പഴങ്കഥയാക്കി പുജാര
ധർമശാല: എട്ടുവർഷം പഴക്കമുള്ള ക്രിക്കറ്റ് റിക്കാർഡ് പഴങ്കഥയാക്കി മധ്യനിര ബാറ്റ്സ്മാൻ ചേതേശ്വർ പുജാര. ഒരു സീസണിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റണ്‍സ് നേടുന്ന താരമെന്ന റിക്കാർഡാണ് പുജാര സ്വന്തംപേരിലാക്കിയത്. മുൻ ഓപ്പണർ ഗൗതം ഗംഭീറിന്‍റെ നേട്ടമാണ് പുജാര പഴങ്കഥയാക്കിയത്. 2008-09 സീസണിലായിരുന്നു ഗംഭീറിന്‍റെ 1269 റണ്‍സ് നേട്ടം. ധർമശാല ടെസ്റ്റിന് കളിക്കാനിറങ്ങുന്പോൾ ഗംഭീറിനെ മറികടക്കാൻ പുജാരക്ക് നാല് റണ്‍സ് മാത്രമാണ് വേണ്ടിയിരുന്നത്. മത്സരത്തിൽ 57 റണ്‍സെടുത്തു പുജാര പുറത്തായി. ഈ സീസണിൽ പുജാര ഇതുവരെ 1316 റണ്‍സ് നേടിയിട്ടുണ്ട്. റാഞ്ചി ടെസ്റ്റിൽ പുജാര ഇരട്ട സെഞ്ചുറി നേടിയിരുന്നു. ഇന്ത്യൻ നായകൻ കോഹ്ലി ഈ റിക്കാർഡ് തകർക്കുമെന്നാണ് പരന്പരയ്ക്കു മുന്പ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ ഓസ്ട്രേലിയക്കെതിരായ പരന്പരയിലെ മോശം ഫോം തിരിച്ചടിയാകുകയായിരുന്നു. ആറ് ഇന്നിംഗ്സുകളിൽനിന്നായി 46 റണ്‍സ് മാത്രമാണ് കോഹ്ലിക്കു നേടാൻ കഴിഞ്ഞത്. പരിക്കിനെ തുടർന്ന് ധർമശാല ടെസ്റ്റ് അദ്ദേഹത്തിനു…
Read Moreഗോവൻ തട്ടകത്തിൽ ബംഗാൾ സന്തോഷ് ട്രോഫി ജേതാക്കൾ
പനാജി: അധികസമയത്തെ ഗോളിന്‍റെ ബലത്തിൽ ഗോവയെ കീഴടക്കി ബംഗാൾ സന്തോഷ് ട്രോഫിയിൽ മുത്തമിട്ടു. മുഴുവൻ സമയവും ഗോൾ രഹിത സമനിലയിലായിരുന്ന മത്സരത്തിൽ അധിക സമയത്തിന്‍റെ അവസാന മിനിറ്റിൽ മൻവീർ സിംഗ് നേടിയ ഗോളിന്‍റെ ബലത്തിലാണ് ബംഗാൾ സന്തോഷ് ട്രോഫിയിൽ മുത്തമിട്ടത്. കേരളത്തിനെതിരേ സെമിഫൈനലിൽ ശക്തമായ പോരാട്ടം നടത്തിയ ഗോവയെ പൂർണമായും പൂട്ടുന്ന പ്രകടനമാണ് ബംഗാൾ നടത്തിയത്. 119-ാം മിനിറ്റിൽ മൈതാനത്തിന്‍റെ മധ്യഭാഗത്തുനിന്ന് ഉയർത്തിയടിച്ച പന്ത് ലഭിച്ചത് ബംഗാളിന്‍റെ മുംതാസ് അക്തറിന്‍റെ കാലിൽ അക്തർ പന്ത് ക്രോസ് നല്കിയത് മുന്നേറ്റ താരം മൻവീറിന്. ഇടതു കാലിൽ സ്വീകരിച്ച പന്ത് സെക്കൻഡുകൾക്കുള്ളിൽ വലതുകാലിലേക്ക് മറിച്ച് ഉതിർത്ത ഷോട്ട് ഗോവൻ ഗോൾ വല കുലുക്കിയപ്പോൾ ഗോവൻ ഗോളി റയാൻ കൊളാക്കോയ്ക്ക് കാഴ്ചക്കാരനായി നില്ക്കാനേ സാധിച്ചുള്ളു. ആറു വർഷത്തിന് ശേഷമാണ് ബംഗാൾ കിരീടം നേടുന്നത്. ബംഗാളിന്‍റെ 32-ാം സന്തോഷ് ട്രോഫി കിരീടമാണിത്. 44…
Read More