ന​ന്നാ​യി ക​ളി​ക്കൂ;​ ജ​യി​ക്കാം: സൈ​മ​ണ്‍ കാ​റ്റി​ച്ച്

ബം​ഗ​ളൂ​രു: ക​രി​യ​റി​ലു​ട​നീ​ളം സ്ലെ​ഡ്ജിം​ഗി​ലും വാ​ഗ്വാ​ദ​ങ്ങ​ളി​ലും ഒ​ന്നും ഏ​ര്‍​പ്പെ​ടാ​തെ ക്രി​ക്ക​റ്റ് ക​ളി​ച്ചു വി​ര​മി​ച്ച ഒ​രു ക​ളി​ക്കാ​ര​നു​ണ്ടാ​യി​രു​ന്നു ഓ​സീ​സ് നി​ര​യി​ൽ- സൈ​മ​ണ്‍ മാ​ത്യു കാ​റ്റി​ച്ച് എ​ന്ന സൈ​മ​ണ്‍ കാ​റ്റി​ച്ച്. കാ​റ്റ് എ​ന്ന് ഏ​വ​രും സ്‌​നേ​ഹ​ത്തോ​ടെ വി​ളി​ക്കു​ന്ന സൈ​മ​ണ്‍ കാ​റ്റി​ച്ച് ദീ​പി​ക​യോ​ടു മ​ന​സു തു​റ​ന്ന​പ്പോ​ൾ… ഓ​സീ​സ് ടീ​മി​നെ​ക്കു​റി​ച്ച്… ഇ​ന്ത്യ​ന്‍ പ​ര്യ​ട​ന​ത്തി​നെ​ത്തി​യ ഓ​സ്‌​ട്രേ​ലി​യ​ന്‍ ടീം ​മി​ക​ച്ച മു​ന്നൊ​രു​ക്ക​മാ​യി​രു​ന്നു ന​ട​ത്തി​യ​ത്. സ്പി​ന്നി​നെ നേ​രി​ടാ​ന്‍ പ്ര​ത്യേ​ക പ​രി​ശീ​ല​നം ത​ന്നെ ഗ​ള്‍​ഫ് രാ​ജ്യ​ത്തു ന​ട​ത്തി. അ​തി​ന്‍​റെ ഗു​ണ​മാ​ണ് ആ​ദ്യ ടെ​സ്റ്റി​ല്‍ ല​ഭി​ച്ച​ത്. ശ്രീ​ല​ങ്ക​യി​ല്‍ സം​ഭ​വി​ച്ച തി​രി​ച്ച​ടി​യി​ല്‍​നി​ന്നു പാ​ഠം ഉ​ള്‍​ക്കൊ​ണ്ട് അ​വ​ര്‍ മി​ക​ച്ച ത​യാ​റെ​ടു​പ്പ് ന​ട​ത്തി. ര​ണ്ടാം ടെ​സ്റ്റി​ലും അ​വ​ര്‍ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ ന​ട​ത്തി​യ​ത്. ഇ​ന്ത്യ​യെ ചെ​റി​യ സ്‌​കോ​റി​ല്‍ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ടെ​സ്റ്റി​ലും പു​റ​ത്താ​ക്കി​യെ​ന്ന​ത് മി​ക​വി​നെ​യാ​ണ് കാ​ണി​ക്കു​ന്ന​ത്. സ്പി​ന്നി​നെ നേ​രി​ടു​ന്ന​തി​ല്‍ സ്റ്റീ​വ് സ്മി​ത്തും ഷോ​ണ്‍ മാ​ര്‍​ഷും റെ​ന്‍​ഷോ​യും കേ​മ​ന്മാ​രാ​ണെ​ന്നു തെ​ളി​യി​ച്ചു. വാ​ര്‍​ണ​ര്‍ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ശ​ക്ത​മാ​യി…

Read More

ന​ദാ​ലി​നെ ഞെ​ട്ടി​ച്ച് സാം ​ക്വ​റി

അ​ക്കാ​പു​ല്‍​ക്കോ: മെ​ക്സി​ക്ക​ന്‍ ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍ റ​ഫേ​ല്‍ ന​ദാ​ലി​നെ ത​ക​ര്‍​ത്ത് അ​മേ​രി​ക്ക​യു​ടെ സാം ​ക്വ​റി കി​രീ​ട​മു​യ​ര്‍​ത്തി. ര​ണ്ടു ത​വ​ണ മെ​ക്സി​ക്ക​ന്‍ ഓ​പ്പ​ണ്‍ ചാ​മ്പ്യ​നാ​യ ന​ദാ​ലി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കാ​ണ് (6-3, 7-6) ക്വ​റി കീ​ഴ​ട​ക്കി​യ​ത്. ലോ​ക 40-ാം റാ​ങ്കു​കാ​ര​നാ​യ അ​മേ​രി​ക്ക​ന്‍ താ​രം 19 എ​യ്സു​ക​ളാ​ണ് പാ​യി​ച്ച​ത്. ഇ​രു​വ​രും അ​ഞ്ചു ത​വ​ണ ഏ​റ്റു​മു​ട്ടി​യ​തി​ലെ ക്വ​റി​യു​ടെ ആ​ദ്യ ജ​യ​മാ​യി​രു​ന്നു.

Read More

45-ാം കി​രീ​ട​ത്തി​ല്‍ ആ​ൻ​ഡി മു​റെ

ദു​ബാ​യ്: ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ടെ​ന്നീ​സ് താ​രം ബ്രി​ട്ട​ന്‍​റെ ആ​ന്‍​ഡി മു​റെ​യ്ക്കു 45-ാം ക​രി​യ​ര്‍ കി​രീ​ടം. ദു​ബാ​യ് ടെ​ന്നീ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പു​രു​ഷ​വി​ഭാ​ഗം ഫൈ​ന​ലി​ല്‍ സ്പെ​യി​നി​ന്‍​റെ ഫെ​ര്‍​ണാ​ണ്ടോ വെ​ര്‍​ഡ​സ്കോ​യെ 6-3, 6-2നു ​തോ​ല്‍​പ്പി​ച്ചാ​ണ് മു​റെ ഈ ​വ​ര്‍​ഷ​ത്തെ ആ​ദ്യ​കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ട​ത്. 25 വ​ര്‍​ഷ​ത്തെ ച​രി​ത്ര​മു​ള്ള ദു​ബാ​യ് ടെ​ന്നീ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു ബ്രി​ട്ടീ​ഷ് താ​രം ജേ​താ​വാ​കു​ന്ന​ത്. പു​രു​ഷ ഡ​ബി​ള്‍​സ് ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​യു​ടെ രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ -പോ​ള​ണ്ടി​ന്‍റെ മാ​ര്‍​സി​ന്‍ മ​റ്റ്കോ​വ്സ്കി സ​ഖ്യ​ത്തെ 4-6, 6-3, 10-3ന് ​ഡ​ച്ച്-​റൊ​മാ​നി​യ​ന്‍ ടീ​മാ​യ ജീ​ന്‍ ജൂ​ലി​യ​ന്‍ റോ​ജ​ര്‍, ഹോ​രി​യ ടെ​കാ​വു പ​രാ​ജ​യ​പ്പെ​ടു​ത്തി.

Read More

ബം​ഗ​ളൂ​രു ടെ​സ്റ്റ്: ഓ​സീ​സി​ന് 87 റ​ണ്‍​സ് ലീ​ഡ്

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്ക് 87 റ​ണ്‍​സി​ന്‍​റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ്. മൂ​ന്നാം ദി​നം രാ​വി​ലെ ഓ​സീ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 276 റ​ണ്‍​സി​ൽ അ​വ​സാ​നി​ച്ചു. ആ​റ് വി​ക്ക​റ്റ് നേ​ടി​യ ര​വീ​ന്ദ്ര ജ​ഡേ​ജ​യാ​ണ് കൂ​റ്റ​ൻ ലീ​ഡി​ലേ​ക്ക് പോ​യ ഓ​സീ​സി​നെ പി​ടി​ച്ചു​നി​ർ​ത്തി​യ​ത്. വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ മാ​ത്യൂ വേ​ഡ് 40 റ​ണ്‍​സി​നും മി​ച്ച​ൽ സ്റ്റാ​ർ​ക്ക് 26 റ​ണ്‍​സി​നും പു​റ​ത്താ​യി. ഏ​ഴാം വി​ക്ക​റ്റി​ൽ സ്റ്റാ​ർ​ക്ക്-​വേ​ഡ് സ​ഖ്യം 49 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്ത​താ​ണ് ഓ​സീ​സി​ന്‍റെ ലീ​ഡ് ഉ​യ​ർ​ത്തി​യ​ത്. 237/6 എ​ന്ന നി​ല​യി​ലാ​ണ് ഓ​സീ​സ് മൂ​ന്നാം ദി​നം തു​ട​ങ്ങി​യ​ത്. കു​ത്തി​ത്തി​രി​യു​ന്ന പി​ച്ചി​ൽ 87 റ​ണ്‍​സ് ലീ​ഡ് നേ​ടി​യ ഓ​സീ​സ് മ​ത്സ​ര​ത്തി​ൽ നി​ർ​ണാ​യ​ക മു​ൻ​തൂ​ക്കം നേ​ടി​യി​രി​ക്കു​ക​യാ​ണ്. പൂ​നെ​യി​ലെ ബാ​റ്റിം​ഗ് ദു​ർ​വി​ധി ആ​ദ്യ ഇ​ന്നിം​ഗ്സി​ലും പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ​യു​ടെ ബാ​റ്റ്സ്മാ​ൻ​മാ​ർ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ എ​ങ്ങ​നെ ക​ളി​ക്കു​മെ​ന്ന് ആ​ശ്ര​യി​ച്ചി​രി​ക്കും മ​ത്സ​ര​ഫ​ലം. ആ​ദ്യ ടെ​സ്റ്റി​ൽ തോ​റ്റ ഇ​ന്ത്യ 1-0ന് ​പി​ന്നി​ലാ​യ​തി​നാ​ൽ ഈ…

Read More

കിംഗ് ലയണ്‍, ഇന്ത്യ 189ന് പുറത്ത്

ബംഗളൂരു: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സിലും ഇന്ത്യ തകര്‍ന്നടിഞ്ഞു. ഓഫ് സ്പിന്നര്‍ നാഥന്‍ ലയണിന് മുന്നില്‍ മുട്ടുമടക്കിയ ഇന്ത്യ 189 റണ്‍സിന് പുറത്തായി. എട്ട് വിക്കറ്റ് നേടിയ ലയണ്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തൂത്തെറിഞ്ഞു. 22.2 ഓവറില്‍ 50 റണ്‍സ് വഴങ്ങിയായിയിരുന്നു ലയണിന്‍റെ വിക്കറ്റ് കൊയ്ത്ത്. ഓപ്പണര്‍ കെ.എല്‍.രാഹുലിന്‍റെ ഒറ്റയാള്‍ ചെറുത്തുനില്‍പ്പ് മാത്രമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ എടുത്തുപറയാനുള്ളത്. 90 റണ്‍സ് നേടിയ രാഹുല്‍ ഒന്‍പതാമനായാണ് പുറത്തായത്. ബാക്കിയുള്ളവരെല്ലാം പൂനെയിലെ ഒന്നാം ടെസ്റ്റിന്‍റെ ആവര്‍ത്തനമായി. ക്യാപ്റ്റന്‍ വിരാട് കോഹ്ലി (12), ചേതേശ്വര്‍ പൂജാര (17), അഭിനവ് മുകുന്ദ് (0), അജിങ്ക്യ രഹാനെ (17) എന്നിവരെല്ലാം പരാജയമായി. രാഹുലിന് ശേഷം 26 റണ്‍സ് നേടിയ കരുണ്‍ നായരാണ് ടോപ്പ് സ്‌കോറര്‍. പൂനെയിലെ കനത്ത തോല്‍വിക്ക് ശേഷം കളത്തിലിറങ്ങുന്ന ഇന്ത്യ ജയന്ത് യാദവിനെ ഒഴിവാക്കി ഒരു ബാറ്റ്‌സ്മാനെ കൂടി…

Read More

ശ്രീ​ശാ​ന്തി​ന്‍​റെ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു

കൊ​ച്ചി: ഒ​ത്തു​ക​ളി ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്നു ബി​സി​സി​ഐ​യു​ടെ ആ​ജീ​വ​നാ​ന്ത ക്രി​ക്ക​റ്റ് വി​ല​ക്കി​നെ​തി​രേ ശ്രീ​ശാ​ന്ത് ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. ബി​സി​സി​ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​തി​ർ​ക​ക്ഷി​ക​ൾ​ക്ക് നോ​ട്ടീ​സ് അ​യ​യ്ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. ഹ​ർ​ജി പി​ന്നീ​ട് പ​രി​ഗ​ണി​ക്കും. ഐ​പി​എ​ൽ ആ​റാം സീ​സ​ണി​ലെ ഒ​ത്തു​ക​ളി വി​വാ​ദ​ത്തെ​ത്തു​ട​ർ​ന്ന് 2013 മേ​യ് 16നു ​മും​ബൈ​യി​ൽ​നി​ന്ന് ശ്രീ​ശാ​ന്തി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. 2013 ഒ​ക്ടോ​ബ​ർ പ​ത്തി​നു ശ്രീ​ശാ​ന്ത് കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി ബി​സി​സി​ഐ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. ശ്രീ​ശാ​ന്തി​നെ മാ​ച്ചി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത ബി​സി​സി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. പി​ന്നീ​ട് അ​ച്ച​ട​ക്ക സ​മി​തി ന​ൽ​കി​യ റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ജീ​വ​നാ​ന്ത വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ദേ​ശീ​യ, രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ലു​ൾ​പ്പെ​ടെ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തി​നു പു​റ​മേ ബി​സി​സി​ഐ​യു​ടെ​യോ ഇ​തി​നു കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ​യോ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന​തും ത​ട​ഞ്ഞി​രു​ന്നു. ഒ​ത്തു​ക​ളി ആ​രോ​പി​ച്ച് മ​ഹാ​രാ​ഷ്ട്ര ക​ണ്‍​ട്രോ​ൾ ഓ​ഫ് ഓ​ർ​ഗ​നൈ​സ്ഡ് ക്രൈം ​ആ​ക്ട് (മ​ക്കോ​ക്ക)​പ്ര​കാ​ര​മു​ള്ള കു​റ്റം ചു​മ​ത്തി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ​നി​ന്ന് പ​ട്യാ​ല അ​ഡീ​ഷ​ണ​ൽ…

Read More

ബൊ​പ്പ​ണ്ണ സ​ഖ്യം ഫൈ​ന​ലി​ൽ

ദു​ബാ​യ്: ദു​ബാ​യ് ടെ​ന്നീ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഡ​ബി​ള്‍​സി​ല്‍ ഇ​ന്ത്യ​ന്‍ താ​രം രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ​യും പോ​ളി​ഷ് താ​രം മാ​ര്‍​സി​ന്‍ മ​റ്റോ​വ​സ്‌​കി​യും ഫൈ​ന​ലി​ല്‍ ക​ട​ന്നു. ഇ​ന്ത്യ​ൻ താ​രം ലി​യാ​ന്‍​ഡ​ര്‍ പെ​യ്‌​സ് സ്പാ​നി​ഷ് താ​രം ഗാ​ര്‍​സി​യ ലോ​പ്പ​സ് സ​ഖ്യ​ത്തെ​യാ​ണ് ബൊ​പ്പ​ണ്ണ സ​ഖ്യം മ​റി​ക​ട​ന്ന​ത്. ര​ണ്ടു ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളു​ടെ പോ​രാ​ട്ട​ത്തി​ല്‍ 6-3, 3-6, 10-6 എ​ന്ന സ്‌​കോ​റി​നാ​യി​രു​ന്നു ബൊ​പ്പ​ണ്ണ സ​ഖ്യ​ത്തി​ന്‍​റെ വി​ജ​യം. ഇ​രു ടീ​മും ഓ​രോ സെ​റ്റു​ക​ള്‍ വീ​തം നേ​ടി​യ​പ്പോ​ള്‍ ടൈ​ബ്രേ​ക്ക​റി​ലാ​ണ് വി​ജ​യി​യെ നി​ശ്ച​യി​ച്ച​ത്.

Read More

മ​ഴ​യു​ടെ ക​ളി ഇ​നി ചി​ന്ന​സ്വാ​മി​യോ​ടു വേ​ണ്ട

ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യം, ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ലെ നി​ര​വ​ധി സു​ന്ദ​ര​മ​ത്സ​ര​ങ്ങ​ള്‍​ക്കു വേ​ദി​യാ​യി​ട്ടു​ള്ള ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​ശ​സ്ത​മാ​യ ക​ളി​യി​ടം. സാ​ങ്കേ​തി​ക​ത​യു​ടെ ഏ​റ്റ​വും വ​ലി​യ സാ​ധ്യ​ത ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് ഈ ​സ്റ്റേ​ഡി​യം ഇ​പ്പോ​ള്‍ പു​തി​യ ഭാ​വ​ത്തി​ല്‍ തി​ള​ങ്ങു​ക​യാ​ണ്. സ്‌​പോ​ര്‍​ട്‌​സി​ലെ പ്ര​ത്യേ​കി​ച്ച് ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും വ​ലി​യ ര​സം​കൊ​ല്ലി​യാ​ണ് മ​ഴ. മ​ത്സ​രം ന​ട​ക്കു​മ്പോ​ള്‍ മ​ഴ പെ​യ്യു​ന്ന​തു​പോ​ട്ടെ,മ​ഴ തോ​ര്‍​ന്നാ​ലും മ​ത്സ​ര​ത്തി​നു സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ക​ട്ടെ അ​തി ദ​യ​നീ​യ​വും. കൃ​ത്യ​മാ​യ ഡ്രെ​യ്‌​നേ​ജ് സം​വി​ധാ​നം ഇ​ല്ലാ​ത്ത​താ​ണ് അ​തി​നു കാ​ര​ണം. കൊ​ച്ചി​യി​ലെ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല​ട​ക്കം എ​ത്ര​യോ മ​ത്സ​ര​ങ്ങ​ള്‍ മ​ഴ തോ​ര്‍​ന്നി​ട്ടും ക​ളി​ക്കാ​ന്‍ സാ​ധി​ക്കാ​തെ ഉ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന ലോ​ക​ത്തി​ലെ ആ​ദ്യ ക്രി​ക്ക​റ്റ് സ്‌​റ്റേ​ഡി​യ​മാ​യി​രി​ക്കു​ക​യാ​ണ് എം. ​ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യം. ഔ​ട്ട് ഫീ​ല്‍​ഡി​ല്‍ വെ​ള്ളം കെ​ട്ടി​നി​ന്ന് ക​ളി ത​ട​സ​പ്പെ​ടു​ത്താ​തെ മി​നി​റ്റു​ക​ള്‍​ക്കു​ള്ളി​ല്‍ സ്റ്റേ​ഡി​യം മ​ത്സ​ര​യോ​ഗ്യ​മാ​ക്കു​ന്ന അ​ത്യ​ന്താ​ധു​നി​ക സം​വി​ധാ​നം ഇ​വി​ടെ പൂ​ര്‍​ണ സ​ജ്ജ​മാ​ണി​പ്പോ​ള്‍. ഇ​ന്നു തു​ട​ങ്ങു​ന്ന ടെ​സ്റ്റി​നി​ടെ മ​ഴ പെ​യാ​താ​ലും മ​ഴ​തോ​ര്‍​ന്ന് മി​നി​റ്റു​ക​ള്‍​ക്ക​കം മ​ത്സ​രം പു​ന​രാ​രം​ഭി​ക്കാ​ന്‍ സാ​ധി​ക്കും എ​ന്ന​ര്‍​ഥം. ക​ര്‍​ണാ​ട​ക…

Read More

സ്പാ​നി​ഷ് ലാ ​ലി​ഗ: ഒ​ര​ടി മു​ന്നി​ല്‍ ബാ​ഴ്സ, റ​യ​ൽ ര​ണ്ടാ​മ​ത്

 ബാ​ഴ്സ​ലോ​ണ: സ്പാ​നി​ഷ് ലീ​ഗി​ല്‍ ക​ലാ​ശ​പ്പോ​രു​ക​ളി​ലേ​ക്ക് അ​ടു​ക്കു​മ്പോ​ള്‍ പ​തി​വു​പോ​ലെ ആ​വേ​ശം നു​ര​യു​ന്നു. ഓ​രോ പോ​യി​ന്‍​റും വി​ല​പ്പെ​ട്ട​ത് എ​ന്ന അ​വ​സ്ഥ​യി​ല്‍ ടേ​ബി​ള്‍ ടോ​പ്പ​ര്‍​മാ​രാ​യ ബാ​ഴ്സ​യും റ​യ​ലും ഇ​ഞ്ചോ​ടി​ഞ്ചു പൊ​രു​തു​ക​യാ​ണ്. ലാ ​ലി​ഗ​യി​ലെ അ​തി​നി​ര്‍​ണാ​യ​ക​മാ​യ പോ​രാ​ട്ട​ങ്ങ​ളി​ല്‍ ബാ​ഴ്സ​ലോ​ണ ത​ക​ര്‍​പ്പ​ന്‍ ജ​യം നേ​ടി​യ​പ്പോ​ള്‍ ചി​ര​വൈ​രി​ക​ളാ​യ റ​യ​ല്‍ മാ​ഡ്രി​ഡ് സ​മ​നി​ല​യി​ല്‍ കു​രു​ങ്ങി. ബാ​ഴ്സ​ലോ​ണ സ്പോ​ര്‍​ട്ടിം​ഗ് ഗി​ജോ​ണി​നെ​തി​രേ 6-1ന്‍റെ ത​ക​ര്‍​പ്പ​ന്‍ ജ​യം സ്വ​ന്ത​മാ​ക്കി. അ​തേ​സ​മ​യം റ​യ​ല്‍ മാ​ഡ്രി​ഡി​ന് അ​പ്ര​തീ​ക്ഷി​ത സ​മ​നി​ല. ദു​ര്‍​ബ്ബ​ല​രാ​യ ലാ​സ് പാ​ല്‍​മാ​സി​നോ​ട് 3-3നാ​ണ് റ​യ​ല്‍ സ​മ​നി​ല പാ​ലി​ച്ച​ത്. ഇ​തോ​ടെ പോ​യി​ന്‍​റ് നി​ല​യി​ല്‍ റ​യ​ലി​നെ ബാ​ഴ്സ മ​റി​ക​ട​ന്നു. ബാ​ഴ്സ​യ്ക്ക് ഇ​പ്പോ​ള്‍ 25 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 17 വി​ജ​യ​വും ര​ണ്ടു പ​രാ​ജ​യ​വും ആ​റു സ​മ​നി​ല​യു​മ​ട​ക്കം 57 പോ​യി​ന്‍​റു​ണ്ട്. ഒ​രു ക​ളി കു​റ​ച്ചു ക​ളി​ച്ച റ​യ​ലി​ന് 17 വി​ജ​യ​വും അ​ഞ്ചു സ​മ​നി​ല​യും ര​ണ്ടു പ​രാ​ജ​യ​വു​മ​ട​ക്കം 56 പോ​യി​ന്‍​റു​മു​ണ്ട്. 52 പോ​യി​ന്‍​റു​ള്ള സെ​വി​യ്യ​യാ​ണ് മൂ​ന്നാ​മ​ത്. ആ​ദ്യം ന​ട​ന്ന​ത് ബാ​ഴ്‌​സ​ലോ​ണ​യു​ടെ മ​ത്സ​ര​മാ​യി​രു​ന്നു.…

Read More

പൂ​ന​യി​ല്‍ ടീം ​ക​ഴി​വി​ന​നു​സ​രി​ച്ച് ക​ളി​ച്ചി​ല്ല: കും​ബ്ലെ

ബം​ഗ​ളൂ​രു: പൂ​ന​യി​ല്‍ ടീം ​ത​ങ്ങ​ളി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന ക​ഴി​വി​നൊ​ത്തു ക​ളി​ച്ചി​ല്ല; അ​താ​ണ് ആ​ദ്യ ടെ​സ്റ്റി​ലെ തോ​ല്‍​വി​ക്കു കാ​ര​ണ​മാ​യ​തെ​ന്നും ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് പ​രി​ശീ​ല​ക​ന്‍ അ​നി​ല്‍ കും​ബ്ലെ. പൂ​ന​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച് ക​ളി​ക്കാ​നാ​വാ​തെ പോ​യ​താ​ണ് തോ​ല്‍​വി​ക്കു കാ​ര​ണ​മാ​യ​തെ​ന്നും കും​ബ്ലെ പ​റ​ഞ്ഞു. മൂ​ന്നു ദി​വ​സം കൊ​ണ്ട് തീ​ര്‍​ന്ന മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ 333 റ​ണ്‍​സി​ന്‍റെ വ​ലി​യ തോ​ല്‍​വി ഏ​റ്റു​വാ​ങ്ങി. ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍​മാ​ര്‍ പ​രാ​ജ​യ​മാ​യ​പ്പോ​ള്‍, പ്ര​ത്യേ​കി​ച്ച് സ്പി​ന്ന​ര്‍​മാർ, ഓ​സ്‌​ട്രേ​ലി​യ​യു​ടെ ഇ​ട​ങ്ക​യ്യ​ന്‍ സ്പി​ന്ന​ര്‍ സ്റ്റീ​വ് ഒ​കീ​ഫ് ര​ണ്ട് ഇ​ന്നിം​ഗ്‌​സി​ലും ആ​റു വി​ക്ക​റ്റ് വീ​ഴ്ത്തി പി​ച്ചി​ന്‍റെ ആ​നൂ​കു​ല്യ​ത്തി​ന​നു​സ​രി​ച്ച് ക​ളി​ച്ചു. പൂ​ന​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ടു. ഓ​രോ മ​ത്സ​ര​ത്തി​ലും അ​വി​ടെ​നി​ന്നു യോ​ജി​ച്ച​വ നാം ​നേ​ടി​യെ​ടു​ക്ക​ണം പൂ​ന​യി​ല്‍ ഓ​സ്‌​ട്രേ​ലി​യ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി- ഇ​ന്ത്യ​ന്‍ പ​രി​ശീ​ല​ക​ന്‍ പ​റ​ഞ്ഞു. ന​മ്മു​ടെ ക​ഴി​വി​ന​നു​സ​രി​ച്ച് ക​ളി​ച്ച് ര​ണ്ടാം ടെ​സ്റ്റി​ല്‍ ജ​യി​ച്ച് പ​ര​മ്പ​ര​യി​ല്‍ തി​രി​ച്ചു​വ​ര​വി​നാ​ണ് ടീം ​ഒ​രു​ങ്ങു​ന്ന​തെ​ന്നും കും​ബ്ലെ പ​റ​ഞ്ഞു.

Read More