മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലി ഒരൊറ്റ ബ്രാൻഡുമായി 100 കോടി കരാറിൽ ഒപ്പിടുന്ന ആദ്യ കായിക താരമെന്ന ബഹുമതി സ്വന്തമാക്കി. സ്പോർട്സ് ബ്രാൻഡ് പ്യൂമയുമായി 110 കോടി രൂപയുടെ കരാറിൽ ഒപ്പിട്ടതോടെയാണ് അപൂർവ നേട്ടത്തിൽ എത്തിയത്. നേരത്തെ, സച്ചിൻ തെണ്ടുൽക്കർ, എം.എസ്. ധോണി തുടങ്ങിയ താരങ്ങൾ ഒന്നിലധികം ബ്രാൻഡുകളുമായി കരാറിൽ ഒപ്പിട്ട് 100 കോടി ക്ലബിൽ എത്തിയിട്ടുണ്ട്. പ്യൂമയുടെ ഗ്ലോബൽ അംബാസിഡറായാണ് കോഹ്ലി തെരഞ്ഞെടുക്കപ്പെട്ടത്. എട്ടുവർഷത്തെ ദീർഘകാല കരാറാണ് 28 വയസുകാരനായ ഇന്ത്യൻ നായകൻ ഒപ്പിട്ടിരിക്കുന്നത്. പ്രതിവർഷം 12 മുതൽ 14 കോടി രൂപവരെയാണ് കോഹ്ലിക്ക് ലഭിക്കുന്നത്. ജമൈക്കൻ സ്പ്രിന്റേഴ്സായ ഉസൈൻ ബോൾട്ട്, അസഫ പവൽ, ഫുട്ബോൾ താരങ്ങളായ തിയറി ഹെൻറി, ഒളിവർ ജിറോദ് എന്നിവരാണ് ബ്രാൻഡിന്റെ മറ്റു ഗ്ലോബൽ അംബാസിഡർമാർ.
Read MoreCategory: Sports
‘ബൂം ബൂം’ അഫ്രിദി രാജ്യാന്തര ക്രിക്കറ്റിനോട് വിട പറഞ്ഞു
ഷാർജ: പാക് ഓൾറൗണ്ടർ ഷാഹിദ് അഫ്രിദി രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 21 വർഷത്തെ കരിയറിനൊടുവിലാണ് വെടിക്കെട്ട് വീരനായ അഫ്രിദി കളിക്കളത്തോടു വിട പറയുന്നത്. ടെസ്റ്റ്, ഏകദിന ക്രിക്കറ്റിൽ നിന്ന് നേരത്തെ വിരമിച്ച അഫ്രിദി ട്വന്റി-20 ടീമിൽ തുടരുകയായിരുന്നു. 98 ട്വന്റി 20 മത്സരങ്ങളിൽ പാക് ജഴ്സി അണിഞ്ഞിട്ടുള്ള അഫ്രിദി 1405 റണ്‍സും 97 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ഷാർജയിൽ നടന്ന പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ പെഷാവർ സലാമിക്ക് വേണ്ടി 28 പന്തിൽ 54 റണ്‍സെടുത്ത ശേഷമായിരുന്നു അഫ്രിദി വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചെങ്കിലും അടുത്ത രണ്ടു വർഷം കൂടി ക്രിക്കറ്റ് ലീഗുകളിൽ കളിക്കുമെന്ന് താരം പറഞ്ഞു. 2010ൽ ടെസ്റ്റിൽ നിന്നും 2015ൽ ലോകകപ്പിന് ശേഷം ഏകദിനത്തിൽ നിന്നും വിരമിച്ച അഫ്രിദി ട്വന്റി-20 ടീമിൽ തുടർന്നും കളിച്ചിരുന്നു. കഴിഞ്ഞവർഷം നടന്ന ട്വന്റി-20 ലോകകപ്പിൽ പാക്കിസ്ഥാനെ…
Read Moreഗോളടിച്ച് തിരിച്ചുവരവ് ആഘോഷമാക്കി ഗാരെത് ബെയ്ൽ
മാഡ്രിഡ്: പരിക്കേറ്റ് മൂന്നുമാസം വിശ്രമത്തിലായിരുന്ന റയല്‍ മാഡ്രിഡിന്റെ വെയ്ൽസ് മുന്നേറ്റനിരത്താരം ഗാരെത് ബെയ്ല് തിരിച്ചുവരവ് ഗോളടിച്ച് ആഘോഷിച്ചു. എസ്പ്യാനോളിനെതിരേ സ്വന്തം തട്ടകമായ സാന്റിയാഗോ ബര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ അല്‍വാറോ മൊറാട്ടയും (33) ബെയ്ലൂം (83) ഗോള്‍നേടിയപ്പോള്‍ റയല്‍ 2-0നു ജയിച്ചു കയറി. ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാമനായ സെവിയ്യ എഫ്സിയുമായുള്ള വ്യത്യാസം റയല്‍ മൂന്നാക്കി. റയലിന് 21 മത്സരങ്ങളില്‍നിന്ന് 52 ഉം സെവിയ്യയ്ക്ക് 23 മത്സരങ്ങളില്‍നിന്ന് 49ഉം പോയിന്റാണുള്ളത്. 22 മത്സരങ്ങളില്‍നിന്ന് 48 പോയിന്റുള്ള ബാഴ്സലോണ മൂന്നാമതുണ്ട്. 23 മത്സരങ്ങള്‍ കളിച്ച എസ്പ്യാനോള്‍ 32 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്. നവംബര്‍ 22നു സ്പോര്‍ട്ടിംഗ് ലിസ്ബണിനെതിരേ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെയാണ് ബെയ്ലിനു പരിക്കേറ്റത്. കണങ്കാലിലെ ഞരമ്പിനേറ്റ പരിക്കിന് ശസ്ത്രക്രിയ നടത്തേണ്ടിവന്നിരുന്നു. ശസ്ത്രക്രിയയ്ക്കും വിശ്രമത്തിനും ശേഷം മടങ്ങിയെത്തിയ ബെയ്ൽ തന്റെ വേഗതയ്ക്കോ സ്കോറിംഗ് പാടവത്തിനോ ഒന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയാണ്…
Read Moreരണ്ടാം ട്വന്റി-20യിലും തോറ്റു; ഓസീസിനെതിരേ ലങ്കയ്ക്കു പരമ്പര
വിക്ടോറിയ: ശ്രീലങ്കയ്ക്കെതിരേയ തുടർച്ചയായ രണ്ടാം ട്വന്റി-20യിലും ഓസ്ട്രേലിയയ്ക്കു തോൽവി. അവസാന പന്തിൽ വിജയറണ്‍ കുറിച്ചാണ് ലങ്ക രണ്ട് വിക്കറ്റ് ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറിൽ 173 റണ്‍സെടുത്തു. ലങ്ക 20 ഓവറിൽ 176 റണ്‍സ് അടിച്ച് ജയം കരസ്ഥമാക്കി. 84 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന ഗുണരത്നയാണ് കളിയിലെ കേമൻ. ഇതോടെ മൂന്നു മത്സര പരമ്പര 2-0ന് ശ്രീലങ്ക സ്വന്തമാക്കി. പരന്പരയിലെ അവസാന മത്സരം ബുധനാഴ്ച അഡ്ലെയ്ഡിൽ നടക്കും. 56 റണ്‍സെടുത്ത മോസസ് ഹെൻട്രികസാണ് കങ്കാരുക്കളുടെ ടോപ് സ്കോറർ. ശ്രീലങ്കയ്ക്കുവേണ്ടി നുവാൻ കുലശേഖര നാലു വിക്കറ്റ് സ്വന്തമാക്കി.മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്കു തുടക്കത്തിലെ തിരിച്ചടിയേറ്റു. അഞ്ചിന് 40 റണ്‍സെന്ന നിലയിലേക്ക് കുപ്പുകുത്തിയ ശ്രീലങ്കയെ അസേല ഗുണരത്നയും ചമര കപുഗേദരയും ചേർന്നാണ് മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്. സ്കോർ 92-ൽ എത്തിയപ്പോൾ കപുഗേദര പുറത്തായെങ്കിലും ഗുണരത്ന ടീമിനെ വിജയത്തിലേക്കു…
Read More84 പന്തുകളില്‍ നിന്ന് 100 റണ്‍സ്! വനിതാ ക്രിക്കറ്റില്‍ അതിവേഗ സെഞ്ചുറിയുമായി കേരളത്തിന്റെ സജന; ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറി
മാനന്തവാടി: ആലപ്പുഴയില്‍ നടന്ന അന്തര്‍ സംസ്ഥാന അണ്ടര്‍ 23 വനിതാ ക്രിക്കറ്റില്‍ തമിഴ്നാടിനെ തകര്‍ത്ത് കേരളത്തിനു മിന്നും വിജയം നേടിക്കൊടുത്ത കേരളാ ടീം ക്യാപ്റ്റന്‍ എസ്. സജനാ സജീവന് തിരുത്തിക്കുറിച്ചത് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയുടെ റിക്കാര്‍ഡ്. ബിസിസിഐയുടെ സൈറ്റിലും സജനയുടെ അതിവേഗ സെഞ്ച ുറി ഇടംനേടിക്കഴിഞ്ഞു. വയനാട് മാനന്തവാടി സ്വദേശിയായ സജന 84 പന്തുകളില്‍ നിന്നാണ് 100 റണ്‍ തികച്ചത്. 91 പന്തുകളില്‍ നിന്ന് സെഞ്ച്വ ു റി നേടിയ എസ്.എസ്. ഷിന്‍ഡെയുടെ റിക്കാര്‍ഡാണ് ഇതോടെ പഴങ്കതയായത്. അന്തര്‍ സംസ്ഥാന അണ്ടര്‍ 23 വനിതാ ക്രിക്കറ്റില്‍ ഹൈദ്രാബാദ് ടീം ചാന്പ്യന്മാരായപ്പോള് റണ്ണേഴ്സപ്പാകാനും സജന നയിച്ച കേരളത്തിന് കഴിഞ്ഞു. മികച്ച പ്രകടനം കാഴ്ചവച്ച സജന സൗത്ത് സോണ്‍ ടീമിലും ഇടം നേടി. സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ അത്ലറ്റിക്സില് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സജനയെ മാനന്തവാടി ജിവിഎച്ച്എസ്എസില്‍ പ്ലസ് വണ്ണില്‍ പഠിക്കുന്പോള്‍…
Read Moreസിജോമോന്‍ ആറു വിക്കറ്റ്; ഇന്ത്യ- ഇംഗ്ലണ്ട് മത്സരം സമനില
നാഗ്പുര്‍: അണ്ടര്‍ 19 ഇംഗ്ലണ്ടിനെതിരായ ചതുര്‍ദിന മത്സരത്തിലെ മലയാളിപ്പെരുമ ബാറ്റിംഗില്‍ ഒതുങ്ങുന്നില്ല. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സില്‍ മലയാളി താരം സിജോമോന്‍ ജോസഫ് ആറു വിക്കറ്റ് സ്വന്തമാക്കി ശ്രദ്ധേയനായി. മത്സരത്തിന്റെ അവസാന ദിനം ഒന്നിന് 23 റണ്‍സ് എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇംഗ്ലണ്ടിനെ സിജോമോന്റെ മികവില്‍ 167 റണ്‍സിന് ചുരുട്ടിക്കെട്ടി. ഇംഗ്ലണ്ടിന്റെ തകര്‍ച്ചക്ക് വഴിയൊരുക്കിയത് സിജോമോന്റെ തകര്‍പ്പന്‍ ബൗളിംഗാണ്. 62 റണ്‍സ് വിട്ടുനല്‍കിയാണ് സിജോമോന്‍ ആറു വിക്കറ്റ് വീഴ്ത്തിയത്. ഹെന്റി ബ്രൂക്ക്സ്, ജോര്‍ജ് ബാര്ട്ലെറ്റ്, ഡെല്‍റേ റോളിന്‍സ്, വില്‍ ജാക്ക്സ് , ആരോണ്‍ ബിയേഡ്, ലിയാം പാറ്റേഴ്സണ്‍ വൈറ്റ് എന്നിവരുടെ വിക്കറ്റുകൾ സിജോമോന്‍ വീഴ്ത്തി. ആദ്യ ഇന്നിംഗ്സില്‍ സിജോമോന്‍ പുറത്താകാതെ 62 റണ്‍സുമെടുത്തിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ക്യാഷ് കേരള അക്കാഡമിയിലൂടെ വളര്‍ന്നുവന്ന കളിക്കാരനാണ് സിജോമോന്‍ ജോസഫ്. മറ്റൊരു മലയാളി താരം ഡാരില്‍ എസ് ഫെരാരിയോ…
Read Moreഒരുകോടി പ്രതിഫലമല്ല ഇൻസെന്റീവാണെന്ന് സാനിയ
ഹൈദരാബാദ്: നികുതിവെട്ടിപ്പ് നടത്തിയിട്ടില്ലെന്ന് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. സേവന നികുതി അധികൃതരു
Read Moreബാഡ്മിന്റണ്‍ റാങ്കിംഗ്: പി.വി.സിന്ധു കരിയര്‍ ബെസ്റ്റില്‍
മുംബൈ: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു വനിതാ സിംഗിള്‍സ് വിഭാഗത്തില്‍ കരിയര്‍ ബെസ്റ്റ് റാങ്കില്‍. പുതുതായി പുറത്തിറക്കിയ റാങ്കിംഗില്‍ അഞ്ചാമതാണ് സിന്ധുവിന്റെ സ്ഥാനം. നേരത്തെ, ആറാം സ്ഥാനത്തായിരുന്ന സിന്ധു ജപ്പാന്റെ അകാനെ യാമാഗുച്ചിയെ മറികടന്നാണ് അഞ്ചാം റാങ്കിലെത്തിയത്. അതേസമയം, ഇന്ത്യയുടെ സൈന നെഹ്വാള് ഒന്‍പതാം റാങ്കില്‍ തുടരുകയാണ്. തായ്പേയിയുടെ ടായ് സു യിങാണ് ഒന്നാം സ്ഥാനത്ത്. സ്പെയിനിന്റെ കരോളിന മാരിന് മാത്രമാണ് ആദ്യ പത്തിലുള്ള ഏഷ്യക്കു പുറത്തുനിന്നുള്ള താരം.
Read Moreബർത്ത് ഡേ എയ്ഞ്ചൽ; ബാഴ്സയ്ക്കു തോൽവി
പാരീസ്: ഏയ്ഞ്ചല്‍ ഡി മരിയയുടെയും എഡിന്‍സണ്‍ കവാനിയുടെയും ജീവിതത്തിലെ ഏറ്റവും മഹത്തായ ആഘോഷം, അതായിരുന്നു ചാന്പ്യൻസ് ലീഗ് നോക്കൗട്ടിൽ ബാഴ്സയ്ക്കെതിരേ പാരീസിൽ കണ്ടത്.ഒപ്പം ജൂലിയന്‍ ഡ്രാക്സ്ലര് നേടിയ ഗോളും കൂടിയായപ്പോൾ സ്പാനിഷ് വമ്പുമായെത്തിയ ബാഴ്സലോണയെ പാരി സാന്‍ ഷെര്‍മയിൻ തകര്‍ത്തു തരിപ്പണമാക്കി. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങളിലെ ആദ്യപാദ മത്സരത്തില്‍ പാരീസിലെ പാര്‍ക് ഡേ പ്രിന്‍സസില്‍ പാരി സാന്‍ ഷെര്‍മയിന്‍ (പിഎസ്ജി) നടത്തിയ തേരോട്ടത്തില്‍ താരസമ്പന്നമായ ബാഴ്സലോണയെ എതിരില്ലാത്ത നാലു ഗോളിനു നിലം പരിശാക്കി. ഇനി ബാഴ്സലോണയിലെ ന്യൂകാമ്പില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ അദ്ഭുത പ്രകടനം നടത്തി വലിയ ജയം നേടിയാല്‍ മാത്രമേ ലയണല്‍ മെസിക്കും കൂട്ടര്‍ക്കും ക്വാര്‍ട്ടറിലെത്താനാകൂ. 18, 55 മിനിറ്റുകളിലായിരുന്നു ഡി മരിയയുടെ ഗോളുകള്‍. ചാമ്പ്യന്‍സ് ലീഗില്‍ അരങ്ങേറ്റം കുറിച്ച ഡ്രാക്സലര്‍ 40-ാം മിനിറ്റില്‍ വലകുലുക്കി. 71-ാം മിനിറ്റില്‍ ഗോള്‍ നേടിക്കൊണ്ട് കവാനി പിഎസ്ജിയുടെ…
Read Moreലോറസ് പുരസ്കാരം ബോള്‍ട്ടിന്
മോണക്കോ: കായിക രംഗത്തെ ഓസ്കര് എന്നറിയപ്പെടുന്ന ലോറസ് പുരസ്കാരം ഇത്തവണ ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ടിന്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ലെബ്റോണ്‍ ജയിംസിനെയും പിന്തള്ളിയാണ് നാലാം തവണ ലോറസ് പുരസ്കാരത്തിനു ബോള്‍ട്ട് അര്‍ഹനാകുന്നത്. ഇതിഹാസ താരം മൈക്കല്‍ ജോണ്സണ് ബോള്‍ട്ടിനു പുരസ്കാരം സമ്മാനിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച കായിക താരങ്ങൾക്കു നല്കുന്ന ലോറസ് പുരസ്കാരം പുരുഷന്മാരില് ബോള്‍ട്ടും വനിതകളില്‍ അമേരിക്കന്‍ ജിംനാസ്റ്റിക്സ് താരം സിമിയോണി ബൈല്സുമാണ് നേടിയത്. ഇരുവരും റിയോ ഒളിമ്പിക്സില്‍ നടത്തിയ മിന്നും പ്രകടനങ്ങളാണ് പുരസ്കാരത്തിന് അര്‍ഹരാക്കിയത്. ഇതിനു മുമ്പ് 2009,2010, 2013 വര്‍ഷങ്ങള്‍ ലോറസ് പുര്സകാരം നേടിയിട്ടുള്ള ബോള്‍ട്ട് ടെന്നീസ് ഇതിഹാസങ്ങളായ റോജര്‍ ഫെഡറര്‍ക്കും സെറീന വില്യംസിനും സര്‍ഫിംഗ് താരം കെല്ലി സ്ലേറ്റര്ക്കുമൊപ്പം നാലു വട്ടം ലോറസ് പുരസ്കാരം നേടിയവരുടെ നിരയിലേക്കെത്തി. വിരമിച്ച ശേഷം നീന്തല്‍ കുളത്തില്‍ വീണ്ടുമെത്തിയ അമേരിക്കയുടെ സ്വര്‍ണ മത്സ്യം മൈക്കല്‍…
Read More