മുംബൈ: രണ്ടു മാറ്റങ്ങളുമായി ഇംഗ്ലണ്ടിനെതിരേയുള്ള ഇന്ത്യയുടെ ട്വന്റി- 20 ടീം പ്രഖ്യാപിച്ചു. സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയ്ക്കും വിശ്രമം അനുവദിച്ചപ്പോള്‍ അമിത് മിശ്രയെയും ജമ്മു കാഷ്മീരില്‍നിന്നുള്ള പര്‍വേസ് റസൂലിനെയും ടീമിലുള്‍പ്പെടുത്തി. മൂന്നു മത്സരങ്ങളുള്ള ട്വന്റി- 20 പരമ്പര 26നാണ് ആരംഭിക്കുന്നത്. 2014ല്‍ ബംഗ്ലാദേശിനെതിരേയുള്ള ഏകദിനത്തില്‍ കളിച്ച ശേഷം ഓള്‍റൗണ്ടറായ പര്‍വേസ് റസൂലിന് കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. അന്നു രണ്ടു വിക്കറ്റ് നേടിയ റസൂല്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം സന്നാഹ മത്സരത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ന്യൂസിലന്‍ഡിനെതിരേയുള്ള അവസാന ഏകദിന മത്സരത്തിലാണ് മിശ്ര അവസാനമായി ഇന്ത്യന്‍ കുപ്പായം അണിഞ്ഞത് . പരമ്പരയില്‍ 15 വിക്കറ്റുകള്‍ സ്വന്തമാക്കിയ മിശ്ര അവസാന മത്സരത്തില്‍ അഞ്ചു വിക്കറ്റുകൾ നേടിയിരുന്നു. ടെസ്റ്റിലെ മിന്നുന്ന പ്രകടനത്തിനു ശേഷം ഇംഗ്ലണ്ടിനെതിരേ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ സ്പിൻ ദ്വയങ്ങളായ അശ്വിനും ജഡേജയ്ക്കും മികച്ച പ്രകടനം നടത്താനായിരുന്നില്ല. കാണ്‍പുര്‍, നാഗ്പുര്‍,…
Read MoreCategory: Sports
അസർ അലിയെ പാക് ക്രിക്കറ്റ് ടീം നായകസ്ഥാനത്തുനിന്നു മാറ്റിയേക്കും
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ ഏകദിന ക്രിക്കറ്റ് ടീം നായക സ്ഥാനത്തുനിന്ന് അസർ അലിയെ മാറ്റിയേക്കും. ഓസ്ട്രേലിയൻ പര്യടനത്തിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അലിയെ മാറ്റാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തയാറെടുക്കുന്നത്. സർഫ്രാസ് അഹമ്മദിനെ നായക സ്ഥാനം ഏൽപ്പിക്കുന്നതിനോടാണ് മുഖ്യ സെലക്ടർ ഇൻസമാം ഉൾ ഹഖിനു താത്പര്യം. അതേസമയം, മിസ്ബ ഉൾ ഹഖ് വിരമിക്കുന്ന ഒഴിവിൽ ടെസ്റ്റ് ടീം നായകസ്ഥാനത്ത് അസർ അലിയെ അവരോധിക്കുമെന്നും റിപ്പോർട്ടുണ്ട്. വിരമിക്കലിനെ സംബന്ധിച്ച് മിസ്ബ ഉൾ ഹഖിനോടും വെറ്ററൻ യൂനിസ് ഖാനോടും പിസിബി ചർച്ച നടത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ പരന്പരയോടെ ഇരുവരുടെയും വിരമിക്കൽ ഉണ്ടായേക്കുമെന്നാണ് സൂചന.
Read Moreജോക്കോവിച്ചിനു പിന്നാലെ മുറെയും വീണു; വീണ്ടുമൊരു നദാല്‍-ഫെഡറര്‍ പോരാട്ടം പ്രതീക്ഷിച്ച് ആരാധകര്‍
മെല്‍ബണ്‍: ഇത്തവണയും മുറേയ്ക്ക് അതിനായില്ല. ഓസ്ട്രേലിയന്‍ ഓപ്പണ്‍ വീണ്ടും മുറേയ്്ക്ക് കിട്ടാക്കനിയായി . ഓസ്ട്രേലിയന്‍ ഓപ്പണില്‍ അഞ്ചു പ്രാവശ്യം ഫൈനലിലെത്തിയ മുറേ ആയിരുന്നില്ല ഇത്. ഓസ്ട്രേലിയന്‍ ഓപ്പണില്‍ പ്രീ-ക്വാര്‍ട്ടറില്‍ തോറ്റ് ലോക ഒന്നാം നമ്പര്‍ ആന്‍ഡി മുറേ പുറത്താകുമ്പോള്‍ റോഡ് ലേവര്‍ അരീനയില്‍ തടിച്ചുകൂടിയ ആരാധകര്‍ ഒന്നടങ്കം പറഞ്ഞത് ഇതാവണം. ലോക 50-ാം നമ്പര്‍ താരം മീഷാ സ്വരേവാണ് ആന്‍ഡി മുറെയ്ക്ക് മടക്ക ടിക്കറ്റ് നല്‍കിയത്.7-5, 5-7, 6-2, 6-4 എന്ന സ്കോറിനായിരുന്നു ജര്‍മന്‍ താരത്തിന്റെ വിജയം. ആദ്യ സെറ്റില്‍തന്നെ മുറേയുടെ സെര്‍വ് ബ്രേക്ക് ചെയ്ത സ്വരേവ് 7-5ന് സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റ് ഇതേ സ്കോറിന് സ്വന്തമാക്കി മുറേ തിരിച്ചുവന്നെങ്കിലും മൂന്നും നാലും സെറ്റുകളില്‍ തുടര്‍ച്ചായി മുറേയുടെ സെര്‍വുകള്‍ ബ്രേക്ക് ചെയ്ത സ്വരേവ് വിജയം പിടിച്ചെടുക്കുകയായിരുന്നു. ആറു പ്രാവശ്യം ചാമ്പ്യനായ സെര്‍ബിയയുടെ ലോകരണ്ടാം നമ്പര്‍ നൊവാക്…
Read Moreസമഗ്ര കായിക നയം ഉടൻ നടപ്പാക്കും
തിരുവനന്തപുരം: കേരളത്തിൽ സമഗ്ര കായികനയം ഉടൻ നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സംസ്ഥാന സ്പോർട്സ് കൗണ്‍സിലും മുക്കാടൻ ഗ്രൂപ്പും സംയുക്തമായി റിയോ പാരാലിമ്പിക്സ് മെഡൽ ജേതാക്കളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗ്രാമീണതലത്തിൽ കണ്ടെത്തുന്ന മികച്ച കായികതാരങ്ങൾക്കു നല്ലരീതിയിൽ പരിശീലനം നൽകും. ഏതെങ്കിലും കായിക വിഷയത്തിൽ പ്രത്യേക മികവ് പുലർത്തുന്ന ഗ്രാമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ നടപ്പാക്കും. ലോകാരോഗ്യ സംഘടനയുടെ എല്ലാവർക്കും ആരോഗ്യം എന്ന മുദ്രാവാക്യം പോലെ എല്ലാവർക്കും വ്യായാമം നമ്മുടെ ലക്ഷ്യം എന്ന പദ്ധതി കേരളത്തിൽ നടപ്പാക്കും. സ്പോർട്സ് കൗണ്‍സിൽ പ്രവർത്തനം താഴേതട്ടിലേക്കുകൂടി പ്രവർത്തനം ആരംഭിക്കുന്നകാര്യം പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. റിയോ പാരാലിമ്പിക്സ് മെഡൽ ജേതാക്കളായ ദേവേന്ദ്ര ജഹാരിയ, ടി. മാരിയപ്പൻ, വരുണ്‍ സിംഗ് ഭട്ട്്, ദീപ മാലിക് എന്നിവരെ മുഖ്യമന്ത്രി ചടങ്ങിൽ ആദരിച്ചു.
Read Moreറോഹന്‍ കുന്നുമ്മൽ അണ്ടര്‍
കോഴിക്കോട്: ഇംഗ്ലണ്ടിനെതിരെയുള്ള അണ്ടര്‍ 19 ഇന്ത്യൻ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ റോഹന്‍ കുന്നുമ്മലിനെ ഉള്‍പ്പെടുത്തി. അഞ്ചുമത്സര പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണില്‍ കേരളത്തിനായി നടത്തിയ മികച്ച പ്രകടനമാണ് റോഹനു ടീമിലെത്താന്‍ സഹായകമായത്. വലംകൈ ഓപ്പണിംഗ് ബാറ്റ്സ്മാനായ റോഹന്‍, കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഡല്‍ഹിക്കെതിരെ ഡബിള്‍ സെഞ്ചുറി നേടിയിരുന്നു. 464 റണ്‍സാണ് ഈ ടൂര്‍ണമെന്റില്‍ റോഹന്‍ നേടിയത്. വിനു മങ്കാദ് ട്രോഫിക്കായുള്ള ഏകദിന മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച റോഹന്‍ വിവിധ മത്സരങ്ങളില്‍ നിന്നായി 269 റണ്‍സ് അടിച്ചുകൂട്ടി. ചലഞ്ചര്‍ സീരിസിലേക്കുള്ള ടീമിലും കേരളത്തിന്റെ സീനിയര്‍ ടി-20 ടീമിലും റോഹന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കേരള ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായ റോഹന്റെ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലേക്കുള്ള തെരഞ്ഞടുപ്പ് പുതിയ കളിക്കാര്‍ക്കു പ്രചോദനമാകുമെന്നു കേരള ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. ദേശീയ നിലവാരമുള്ള കളിക്കാരെ വാര്‍ത്തെടുക്കാന്‍…
Read Moreയുവരാജാവിനു സ്വാഗതം
കട്ടക്ക്: ഇന്ത്യ കിരീടം ചൂടിയ 2011 ലോകകപ്പിലെ ഗ്രൂപ്പ് മത്സരം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷവും 10 മാസവും കഴിഞ്ഞു. ആ ദിവസമായിരുന്നു ഇന്ത്യയുടെ യുവരാജാവ് രാജ്യാന്തര ക്രിക്കറ്റില്‍ അവസാനമായി ഒരു സെഞ്ചുറി കുറിക്കുന്നത്. പിന്നീട് യുവ്രാജ് നേരിട്ടതു വേദനയുടെ നാളുകള്‍. ആരെയും ഭയപ്പെടുത്തുന്ന കാൻസർ രോഗത്തിൽനിന്നും മുക്തനായി തളരാത്ത പോരാട്ടവീര്യവുമായി കളിക്കളത്തില്‍ തിരിച്ചുവന്നെങ്കിലും ക്രീസിനെ അടക്കി ഭരിച്ചിരുന്ന ആ പഴയ യുവി മാജിക് അപ്രത്യക്ഷമായിരുന്നു. രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനവുമായി ഇംഗ്ലണ്ടിനെതിരേയുള്ള ഏകദിന പരമ്പരയിലേക്ക് തിരിച്ചു വരുമ്പോള്‍ കടുത്ത യുവ്രാജ് ആരാധകര്‍ പോലും ഇത്തരമൊരു പ്രകടനം പ്രതീക്ഷിച്ചിരുന്നില്ല. വിരമിക്കാന്‍ സെലക്ടര്‍മാര്‍ അവസരം ഉണ്ടാക്കിക്കൊടുത്തു എന്ന വിശകലനത്തിന് യുവി രണ്ടാം ഏകദിനത്തിൽ ബാറ്റ് കൊണ്ട് മറുപടി പറഞ്ഞു. ആറു വര്‍ഷങ്ങള്‍ക്കു ശേഷമൊരു രാജ്യാന്തര സെഞ്ചുറി. ഒരു ശതകം എന്നതിലുപരി മുന്നിന് 25 എന്ന നിലയില്‍ തകര്‍ച്ചയിലേക്കു കുപ്പുകുത്തുകയായിരുന്ന ഇന്ത്യയെ…
Read Moreഒളിമ്പ്യന്‍ സിനി ജോസ് വിവാഹിതയായി
കടുത്തുരുത്തി: ഒളിന്പ്യൻ സിനി ജോസ് വിവാഹിതയായി. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ പള്ളി (താഴത്തുപള്ളി) യിൽ ഇന്നലയായിരുന്നു വിവാഹം. ഒളിന്പ്യൻ ചിത്രാ കെ.സോമൻ ഉൾപെടുന്ന 4X400 മീറ്റർ റിലേ ടീമിൽ അംഗമായി 2010 ൽ ഇന്ത്യയെ പ്രതിനിധീകരിച്ചു ഒളിന്പിക്സിൽ പങ്കെടുത്തിട്ടുള്ള സിനി ജോസും ടീമും 2010 ൽ നടന്ന കോമണ്‍വെൽത്ത് ഗെയിംസിലും ഇതേവർഷം നടന്ന ഏഷ്യൻ ഗെയിംസിലും 4X400 റിലേയിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയിട്ടുണ്ട്. താഴത്തുപള്ളി ഇടവകാംഗമായ കടുത്തുരുത്തി ചിറപ്പുറം വയലാക്കൽ എബ്രഹാം-മേരിക്കുട്ടി ദന്പതികളുടെ മകൻ അമലാണ് സിനിയുടെ കഴുത്തിൽ താലി ചാർത്തിയത്. താഴത്തുപള്ളി വികാരി ഫാ.സഖറിയാസ് ആട്ടപ്പാട്ടിന്റെ സാന്നിദ്ധ്യത്തിൽ സിനിയുടെ പിതൃസഹോദരനായ ഫാ.ജോണ്‍ മുണ്ടയ്ക്കലാണ് വിവാഹം ആശീർവദിച്ചത്. വാഴക്കുളം ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി ഇടവകാംഗമാണ് സിനി. മുണ്ടയ്ക്കൽ ജോസ് ജോസഫ്-റീത്താമ്മ ദന്പതികളുടെ മകളാണ്. ഇന്ത്യൻ റെയിൽവേയിൽ എർണാകുളം സൗത്തിൽ ഹെഡ് ടിക്കറ്റ് എക്സാമിനറാണ് സിനി.…
Read Moreമാനക്കേട് ഒഴിവായി; നെയ്മര്‍ ഗോളില്‍ ബാഴ്സയ്ക്കു ചരിത്ര ജയം
മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെല്‍റേ ഫുട്ബോളില്‍ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ബാഴ്സലോണയ്ക്ക് ഒരു ഗോള്‍ ജയം. റയല്‍ സോസിഡാഡിനെതിരായ മത്സരത്തില്‍ ബ്രസീല്‍ താരം നെയ്മര്‍ 24ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ നേടിയ ഗോളിലാണ് ബാഴ്സ ജയം നേടിയത്. ഇതോടെ ക്വാര്‍ട്ടറിലേക്കുള്ള ബാഴ്സയുടെ കുതിപ്പിന് ഒരു ഗോള്‍ മുന്‍തൂക്കം ലഭിച്ചു. പത്ത് വര്‍ഷമായി റയല്‍ സോസിഡാഡിന്റെ മൈതാനത്ത് ബാഴ്സയ്ക്ക് ജയിക്കാന്‍ സാധിച്ചില്ലെന്ന മാനക്കേടാണ് പെനാല്‍റ്റി ഗോളിലൂടെ നെയ്മര്‍ അവസാനിപ്പിച്ചത്. മറ്റൊരു മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് 30ന് ഈബറിനെ കീഴടക്കി. ക്വാര്‍ട്ടറിലേക്കുള്ള ആദ്യ പാദത്തില്‍ അന്റോണിയോ ഗ്രീസ്മന് (28ാം മിനിറ്റ്), എയ്ഗര്‍ കൊറിയെ (60ാം മിനിറ്റ്), കെവിന് ഗമെയ്റോ (68ാം മിനിറ്റ്) എന്നിവരാണ് അത്ലറ്റിക്കോയ്ക്കായി ലക്ഷ്യംകണ്ടത്.
Read Moreധോണിക്ക് മുന്പില് ഒരിക്കല്‍ കൂടി അംപയര്‍ തോറ്റു
കട്ടക്ക്: അംപയറുടെ തീരുമാനം പുനഃപരിശോധിക്കാനുള്ള എം.എസ്. ധോണിയുടെ നീക്കങ്ങള്‍ പിഴക്കാറില്ലെന്നതു ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ മാത്രം വിശ്വാസമല്ല. അതു കട്ടക്കില്‍ ഇംഗ്ലണ്ടിനെതിരായ മത്സരം കണ്ട ഏവര്‍ക്കും നേരിട്ടു ബോധ്യപ്പെട്ട കാര്യമാണ്. സെഞ്ചുറിയുമായി മികച്ച ഫോമില്‍ കളിക്കുകയായിരുന്ന യുവരാജ് സിംഗിന് വേണ്ടിയാണ് ഇത്തവണ ധോണി ഡിആര്‍എസ് ആവശ്യപ്പെട്ടത്. 41ാം ഓവറില്‍ ക്രിസ് വോക്സ് എറിഞ്ഞ പന്ത് യുവരാജിന്റെ ബാറ്റിലുരസി എന്നപോലെ വിക്കറ്റ് കീപ്പറുടെ കൈയ്യില്‍ എത്തിയതോടെ അംപയര്‍ ഔട്ട് വിളിച്ചു. ഇതോടെ നോണ്‍ സ്െ്രെടക്കറായ ധോണി ഇടപ്പെടുകയും ഡിആര്‍എസ് ആവശ്യപ്പെടുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് ധോണിക്കു പിന്നാലെ യുവരാജും ഡിആര്‍എസ് ആവശ്യപ്പെട്ടത്. മൂന്നാം അംപയര്‍ റിപ്ലെ പരിശോധിച്ചതോടെ ധോണിയുടെ തീരുമാനമാണ് ശരിയെന്നു വ്യക്തമായി. ഇതോടെ മൂന്നാം അംപയര്‍ ഗ്രൗണ്ട് അംപയറുടെ തീരുമാനം റദ്ദാക്കി. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലീഷ് ഓപ്പണര്‍ ജേസണ്‍ റോയിയുടെ വിക്കറ്റ് ഇന്ത്യക്ക് സമ്മാനിച്ചതും ധോണിയുടെ ഇടപെടലായിരുന്നു. ധോണിയുടെ…
Read Moreബിസിസിഐ: സുപ്രീംകോടതി പ്രഖ്യാപനം ഇന്നുണ്ടായേക്കും
ന്യൂഡല്‍ഹി: ബിസിസിഐയുടെ പുതിയ അഡ്മിനിസ്ട്രേറ്റര്‍മാരുടെ പേരുകള്‍ സുപ്രീം കോടതി ഇന്നു
Read More