മലയാള സിനിമയില്‍ നിലവിലുള്ള നായികമാരില്‍ സൗന്ദര്യം കൊണ്ടും അഭിനയശേഷി കൊണ്ടും വേറിട്ടു നില്ക്കുന്ന നടിയാണ് അനു സിത്താര. 2013 പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. ചെറുപ്പം മുതലേ അഭിനയ വേദികളിലും ഡാന്‍സ് പരിപാടികളിലും തിളങ്ങി നിന്ന താരമായിരുന്നു അനുസിത്താര. സ്കൂള്‍ കലോത്സവ വേദികളിലൂടെ ആയിരുന്നു താരം ശ്രദ്ധിക്കപ്പെട്ടതും ആളുകള്‍ക്ക് സുപരിചിതയായതും. സ്കൂള്‍ കലോത്സവങ്ങള്‍ തന്നെയാണ് സിനിമയിലേക്ക് എത്തിച്ചതും. ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തില്‍ ലക്ഷ്മി ഗോപാല സ്വാമിയുടെ ചെറുപ്പകാലം അഭിനയിച്ചത് വളരെയധികം ശ്രദ്ധേയമായിരുന്നു. ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ് എന്നീ സിനിമകളിലെ താരത്തിന്റെ വേഷം വളരെയധികം പ്രേക്ഷകര്‍ പിന്തുണ നേടിക്കൊടുത്തിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് എല്ലാം വളരെ നന്നായി ഉപയോഗിക്കുന്ന കൂട്ടത്തില്‍ ആണ് താരം. ഇടയ്ക്കിടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം എത്താറുണ്ട്. ഇപ്പോള്‍ താരത്തിന്റെ ഒരു…
Read MoreCategory: Today’S Special
ലൈറ വേറെ ലെവല്‍! ആയിരം രൂപയും കൈയില്‍പ്പിടിച്ച് ഒരു പതിനെട്ടുകാരി കണ്ട സ്വപ്നം സഫലമായ കഥ
ആയിരം രൂപയും കൈയില്‍പ്പിടിച്ച് ഒരു പതിനെട്ടുകാരി കണ്ട സ്വപ്നമാണ് ലൈറ ക്ലോത്തിംഗ് സ്റ്റോര്‍. സ്വന്തം സ്വപ്നത്തിനുവേണ്ടി പ്രയത്നിച്ച മകളും മകളുടെ സ്വപ്നത്തെ കുട്ടിക്കളിയെന്നു ചിരിച്ചു തള്ളാത്ത വാപ്പയുമാണ് ലൈറയെ വിജയത്തിലേക്ക് എത്തിച്ച പ്രധാന ഘടകങ്ങള്‍. അച്ഛന് തന്ന ആയിരം രൂപയും ആത്മവിശ്വാസവും ലൈറയെക്കുറിച്ചു സംസാരിക്കുമ്പോള്‍ ആദ്യം പറയേണ്ടത് എന്റെ വാപ്പ കെ.പി. അയൂബിനെക്കുറിച്ചാണ്. ബിസിഎ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് ബിസിനസ് ചെയ്യണമെന്ന് ഞാന്‍ വാപ്പയോടു പറയുന്നത്. കളിയാക്കുമെന്നാണ് കരുതിയത്. പക്ഷേ എന്താണ് ചെയ്യാനുദ്ദേശിക്കുന്നത് എന്നുപോലും വാപ്പ എന്നോടു ചോദിച്ചില്ല. ആയിരം രൂപയെടുത്തു കൈയില്‍ തന്നിട്ടു പറഞ്ഞു ‘മനസില്‍ എന്താണെങ്കിലും ചെയ്തോളൂ’ എന്ന്. എന്റെ തീരുമാനങ്ങളില്‍ വാപ്പ ഇത്ര കോണ്‍ഫിഡന്റ് ആണല്ലോ എന്നോര്‍ത്ത് വളരെയധികം അഭിമാനിച്ച നിമിഷമായിരുന്നു അത്. ലൈറയുടെ ഓരോ ഘട്ടത്തിലും കൈപിടിച്ചു കൂടെ നിന്നത് വാപ്പയാണ്. അതായിരുന്നു മുന്നോട്ടു പോകാനുള്ള ധൈര്യം. ഇന്നു ഞാനും ലൈറയും…
Read Moreനായികമാരുടെ ഫാഷന്‍ അടയാളങ്ങള്‍! അഭിനയസിദ്ധിയ്ക്കൊപ്പം തന്നെ ഈ നായികമാരെ ശ്രദ്ധേയമാക്കിയ മറ്റു ചില ഘടകങ്ങളുണ്ട്…
പ്രേക്ഷക ഹൃദയങ്ങളില്‍ മായാത്ത മുദ്രകള്‍ അവശേഷിപ്പിച്ചവരാണ് എണ്‍പതുകളിലെ നായികമാര്‍. ഉര്‍വശി, ശോഭന, അംബിക, പൂര്‍ണിമ ജയറാം, മേനക, ജലജ, സുഹാസിനി, രേവതി, ശാന്തികൃഷ്ണ, പാര്‍വതി, സുമലത, കാര്‍ത്തിക, നദിയ മൊയ്തു തുടങ്ങിയ സൂപ്പര്‍ നായികമാര്‍….. എഴുപതുകളുടെ മധ്യഘട്ടത്തിലും ഒടുക്കത്തിലും മയില്‍പ്പീലിയുടെ തഴുകല്‍പോലെ വന്നുപോയ ശോഭ, സറീന വഹാബ് തുടങ്ങിയ നായികമാരും ഇന്നും പ്രേക്ഷക മനസില്‍ ജീവിക്കുന്നവരാണ്. അഭിനയസിദ്ധിയ്ക്കൊപ്പം തന്നെ ഈ നായികമാരെ ശ്രദ്ധേയമാക്കിയ മറ്റു ചില ഘടകങ്ങളുണ്ട്. വളരെ വേറിട്ടു നിന്ന അവരുടെ വസ്ത്രധാരണ രീതി, ഹെയര്‍ സ്റ്റൈല്‍, ചമയം, പ്രത്യേക രീതിയിലെ മേക്കപ്പ് തുടങ്ങിയവയാണത്. ശോഭയുടെ ശാലിനിയും, സുമലതയുടെ ക്ലാരയും, നദിയ മൊയ്തുവിന്റെ ഗേളിയും സുഹാസിനിയുടെ ആലിസ് ടീച്ചറും പിന്നെ അംബിക നിറം പകര്‍ന്ന ഇരുപതാം നൂറ്റാണ്ടിലെ പത്രപ്രവര്‍ത്തക അശ്വതി വര്‍മയും ചില ഉദാഹരണങ്ങളാണ്. തൊണ്ണൂറുകളിലും രണ്ടായിരമാണ്ടിലും മലയാള സിനിമാരംഗം കീഴടക്കി ഒട്ടനവധി അനുഗൃഹീത നായിക…
Read Moreഎന്തു തരം കോംപ്രമൈസാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത് ! നിങ്ങളുടെ നിര്‍മാതാവിനൊപ്പം പാര്‍ട്ടികളിലും അത്താഴവിരുന്നുകളിലും പങ്കെടുക്കണമെന്നാണോ ? വെളിപ്പെടുത്തലുമായി അങ്കിത…
ഹിന്ദി സിനിമയിലെ ശ്രദ്ധേയ താരമാണ് അങ്കിത ലോഖണ്ടെ. പലപ്പോഴും പല വിഷയങ്ങളുടെ പേരില്‍ മിക്കപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന അങ്കിത ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് തനിക്കു നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്നു പറഞ്ഞു കൊണ്ടാണ്. തനിക്ക് 19 -20 വയസ്സുള്ളപ്പോഴായിരുന്നു ആദ്യത്തെ മോശം അനുഭവമെന്ന് താരം പറയുന്നു. ടെലിവിഷന്‍ രംഗത്ത് സ്വന്തമായ പേര് സമ്പാദിച്ച ശേഷമായിരുന്നു രണ്ടാമത്തെ മോശം അനുഭവം. ദക്ഷിണേന്ത്യന്‍ സിനിമയുമായി ബന്ധപ്പെട്ട ഓഡിഷിനു ചെന്നപ്പോഴാണ് ആദ്യമായി അണിയറ പ്രവര്‍ത്തകരുടെ മോശം പെരുമാറ്റത്തിന് അങ്കിത വിധേയയായത്. കോംപ്രമൈസ് ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. മുറിയില്‍ അങ്കിത അപ്പോള്‍ തനിച്ചായിരുന്നു. എന്നാലും ധൈര്യം വിടാതെ ചോദിച്ചു: എന്തുതരം കോംപ്രമൈസ് ആണു നിങ്ങള്‍ ഉദ്ദേശിക്കുന്നത്. നിങ്ങളുടെ നിര്‍മാതാവിനൊപ്പം പാര്‍ട്ടികളിലും അത്താഴവിരുന്നുകളിലും പങ്കെടുക്കണമെന്നാണോ ? അങ്കിത ചോദിച്ചു. നിര്‍മാതാവിനൊപ്പം ഉറങ്ങുക എന്ന മറുപടി കേള്‍ക്കുന്നതിനു മുന്‍പേ സ്ഥലം കാലിയാക്കുക എന്നതായിരുന്നു…
Read Moreഅന്ന് കുടുംബം പുലര്‍ത്താന്‍ ഓട്ടോ ഓടിച്ചു ! അത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും അഭിമാനം; അക്കാലത്തെക്കുറിച്ച് പറഞ്ഞ് കൃഷ്ണകുമാര്‍…
നടനും തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കൃഷ്ണകുമാറിനെ അറിയാത്ത മലയാളികളുണ്ടാവില്ല. എന്നാല്‍ അധികം ആളുകള്‍ക്ക് അറിയാത്ത ഒരു ഭൂതകാലമുണ്ട് കൃഷ്ണകുമാറിന്. ഏയ് ഓട്ടോ സിനിമയിലെ മോഹന്‍ലാലിന്റെ ജീവിതം പോലെ കൗമാരകാലത്ത് തിരുവനന്തപുരം നഗരത്തിലൂടെ ഓട്ടോ ഓടിച്ച് നടന്നിട്ടുണ്ടെന്ന് കൃഷ്ണകുമാര്‍ പറയുന്നു. തന്റെ ഓട്ടോജീവിത കാലത്തെക്കുറിച്ച് കൃഷ്ണകുമാര്‍ പറയുന്നിങ്ങനെ…കൊച്ചി അമ്പലമേട്ടിലെ എഫ്.എ.സി.ടിയില്‍ നിന്ന് അച്ഛന് ഗോപാലകൃഷ്ണന്‍നായര്‍ വിരമിച്ചപ്പോള്‍ കിട്ടിയ പണം രണ്ട് സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിച്ചു. പലിശ കൂടുതല്‍ വാഗ്ദാനം ചെയ്തിരുന്ന ആ ബാങ്കുകള്‍ ഒന്ന് തമിഴ്നാട്ടിലും മറ്റേത് കേരളത്തിലും. പണം നിക്ഷേപിച്ച് രണ്ടാഴ്ച കഴിയുംമുമ്പേ രണ്ട് ബാങ്കും പൊട്ടി. തിരുവനന്തപുരത്തായിരുന്നു അന്നും താമസിച്ചിരുന്നത്. ജീവിക്കാന്‍ മാര്‍ഗമില്ലാതായപ്പോള്‍ അച്ഛന് മറ്റൊരു ബാങ്കില്‍ നിന്ന് വായ്പയെടുത്ത് ഒരു ഓട്ടോറിക്ഷ വാങ്ങി. അത് ഓടിച്ചായി പിന്നീടുള്ള ജീവിതം. ഞാനന്ന് കോളേജില്‍ പഠിക്കുകയാണ്. അച്ഛനെ സഹായിക്കാന്‍ ഞാനുമിറങ്ങി ഓട്ടോയും കൊണ്ട്. രാത്രിയിലും ഒഴിവ്…
Read Moreതെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഓരോത്തര്‍ക്കും ഹെലികോപ്ടര്‍ മുതല്‍ ചന്ദ്രനിലേക്കുള്ള വെക്കേഷന് വരെ ഫ്രീ ! ചിഹ്നമാവട്ടെ ‘ചവറ്റുകുട്ടയും’; സ്ഥാനാര്‍ഥിയുടെ ഞെട്ടിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ ഇങ്ങനെ…
തെരഞ്ഞെടുപ്പിന് മുമ്പേ വോട്ടര്‍മാര്‍ക്ക് വാഗ്ദാനം നല്കുന്നതില് രാജ്യത്തെ എന്നല്ല ലോകത്തെ തന്നെ ഏതു സ്ഥാനാര്‍ഥിയും മോശമല്ല. എന്നാല്‍ സൗജന്യ ഹെലികോപ്ടര്‍, ഒരു റോബോട്ട്, ഐ ഫോണ്‍, ചന്ദ്രനിലേക്ക് വെക്കേഷന് തുടങ്ങി വോട്ടര്‍മാര്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ നല്കണമെങ്കില് ഒരു റേഞ്ചു വേണം. തമിഴ്നാട് സൗത്ത് മധുരൈ മണ്ഡലത്തില്‍ നിന്നുള്ള ശരവണന് എന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ പ്രകടന പത്രികയിലാണ് ‘ആഢംബര’വാഗ്ദാനങ്ങള്‍. സ്വിമ്മിംഗ് പൂളുള്ള മൂന്ന് നില വീട്, കാറ്, ഹെലികോപ്ടര്‍, ഒരു ബോട്ട്, ഒരു റോബോട്ട്, ഐ ഫോണ്‍, ചന്ദ്രനിലേക്ക് നൂറു ദിവസത്തെ വെക്കേഷന്, യുവാക്കള്‍ക്ക് ഒരു കോടി രൂപ എന്നിവയാണ് മുഖ്യ വാഗ്ദാനങ്ങള്‍. ഇതിന് പുറമെ അടിസ്ഥാന സൗകര്യവികസനങ്ങളിലടക്കം അസാധാരണമായ പല ക്ഷേമ പദ്ധതികളും ഉറപ്പു നല്‍കുന്നുണ്ട്. ബഹിരാകാശ ഗവേഷണ കേന്ദ്രം, റോക്കറ്റ് ലോഞ്ച് സൈറ്റ്, വേനലിലെ ചൂട് ചെറുക്കാന്‍ സ്വന്തം മണ്ഡലമായ മധുരയില്‍ കൃത്രിമ മഞ്ഞുമല…
Read Moreഒരു മകന്റെ പ്രതികാരം ! പിതാവിനെ പിരിച്ചുവിട്ട ഫാക്ടറി കൊള്ളയടിച്ച് മകന്റെ പ്രതികാരം; സംഭവം ഇങ്ങനെ…
പിതാവിനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടതിന്റെ പ്രതികാരമായി ഫാക്ടറി കൊള്ളയടിച്ച യുവാവും സുഹൃത്തുക്കളും പിടിയിലായി. മുണ്ട്ക സ്വതേശി അക്ഷയ്(26), സുഹൃത്തുക്കളായ വിക്കി(23), ഗോവിന്ദ്(21), കൃഷ്ണന്(23), ധര്‍മ്മേന്ദര്‍(39) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ചയാണു ഫാക്ടറിയില്‍ മോഷണമുണ്ടായത്. ഫാക്ടറി പരിസരത്തുനിന്നു പല വസ്തുക്കളും മോഷണം നടന്നുവെന്നും ഇതില്‍ അക്ഷയ്യുടെ പിതാവിനു പങ്കുണ്ടെന്നും ആരോപിച്ചാണു ജോലിയില്‍നിന്നു പിരിച്ചുവിട്ടത്. ഇതിലുള്ള അമര്‍ഷമാണു സംഭവത്തിനു പിന്നിലെന്നു ഔട്ടര്‍ ഡല്‍ഹി ഡപ്യൂട്ടി കമ്മിഷണര്‍ പരമീന്ദര്‍ സിങ് വ്യക്തമാക്കി. അക്ഷയിയുടെ പിതാവ് 20 വര്‍ഷത്തിലേറെയായി ഫാക്ടറിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ജോലി നഷ്ടപ്പെട്ടതോടെ വരുമാനം നിലച്ചു. ഫാക്ടറിയിലേക്കുള്ള പ്രവേശനവഴികളെല്ലാം കൃത്യമായി അറിയാവുന്ന അക്ഷയ് സുഹൃത്തുക്കള്‍ക്കൊപ്പമെത്തി പലസമയത്തായി എല്‍പിജി സിലിണ്ടര്‍, വിവിധ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, അലുമിനിയം ദണ്ഡുകള് എന്നിവയെല്ലാം മോഷ്ടിക്കുകയായിരുന്നു.
Read Moreഒരു കാലത്ത് മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ നായിക ! പ്രശസ്ത നടനെ വിവാഹം ചെയ്തതോടെ ജീവിതം മറ്റൊരു ദിശയിലായി; ബേബി അഞ്ജുവിന്റെ ഇന്നത്തെ ജീവിതം ഇങ്ങനെ…
ഒരു കാലത്ത് ബാലതാരമായും പിന്നീട് നായികയായും മലയാള സിനിമയില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത നടിയാണ് ബേബി അഞ്ജു എന്നറിയപ്പെടുന്ന അഞ്ജു. നിറപ്പകിട്ട്, ജാനകീയം,ജ്വലനം,ഈ രാവില്‍,നരിമാന് തുടങ്ങിയ നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിക്കുകയും ചെയ്തു. മോഹന്‍ലാല്‍,മമ്മൂട്ടി ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ക്കൊപ്പം വേഷമിടാനും അഞ്ജുവിനു കഴിഞ്ഞു. നിരവധി തമിഴ് സിനിമകളില്‍ ഉള്‍പ്പെടെ അഭിനയിച്ച താരം ഒരു സമയത്ത് അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തിരുന്നു. രണ്ടാമത്തെ വയസ്സിലാണ് അഞ്ജു ബാലതാരമായി സിനിമ മേഖലയിലേക്ക് ചുവട് വയ്ക്കുന്നത്. ഉതിര്‍പ്പൂക്കള്‍ എന്ന ചിത്രമാണ് താരത്തിന്റെ ആദ്യ സിനിമ. ഇതോടെയാണ് അഞ്ജുബേബി അഞ്ജുവായി അറിയപ്പെടാനും തുടങ്ങിയത്. എന്നാല്‍ പില്കാലത്ത് നായികയായി മാറുകയും ചെയ്തു. നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ സൂപ്പര്‍ താരങ്ങളുടെ നായികയായും കൈകാര്യം ചെയ്തു. താഴ്വാരം, കൗരവര്‍, കോട്ടയം കുഞ്ഞച്ചന്, നീലഗിരി തുടങ്ങിയവ അഞ്ജുവിന്റെ പേരില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. 1992 ല്‍ കിഴക്കന്‍…
Read Moreഅന്ന് അദ്ദേഹത്തോട് വല്ലാത്ത വെറുപ്പ് തോന്നി ! പിന്നീടത് ഇഷ്ടത്തിനു വഴിമാറി; ആ ഇഷ്ടം വിവാഹത്തില്‍ കലാശിച്ചു; സുചിത്ര മോഹന്‍ലാല്‍ പറയുന്നതിങ്ങനെ…
നാലു പതിറ്റാണ്ടോളം നീണ്ട സിനിമ ജീവിതത്തില്‍ പുതിയ ഒരു അധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് സൂപ്പര്‍താരം മോഹന്‍ലാല്‍. മലയാളത്തിന്റെ സ്വന്തം ലാലേട്ടന് ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ വച്ച് നടന്നു. നടന്മാരായ മമ്മൂട്ടി, പൃഥ്വിരാജ്, സംവിധായകരായ സിബി മലയില്‍, ഫാസില്‍ തുടങ്ങി ഒട്ടനവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു. മോഹന്‍ലാലിന്റെ കുടുംബവും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ചടങ്ങില്‍ മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയും സംസാരിച്ചു. പൊതുവേദികളില്‍ അധികം സംസാരിക്കാത്ത താന്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ നിര്‍ബന്ധപ്രകാരമാണ് സംസാരിച്ചതെന്ന് സുചിത്ര പറഞ്ഞു. സുചിത്രയുടെ വാക്കുകള്‍ ഇങ്ങനെ… ”കഴിഞ്ഞ കാലങ്ങളിലെല്ലാം ഞാന്‍ ഒരു ലോ പ്രൊഫൈല്‍ ബാക്ക് സീറ്റ് എടുക്കാന്‍ തീരുമാനിച്ച് മാറിനില്‍ക്കുകയായിരുന്നു. അപ്പുവിന്റെ (പ്രണവ് മോഹന്‍ലാലില്‍) ആദ്യ സിനിമയുമായി ബന്ധപ്പെട്ടാണ് ഞാന്‍ ഒടുവില്‍ സംസാരിച്ചത്. ഇന്ന് ചേട്ടന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളില്‍ ഒന്നാണ്. ഒരു…
Read Moreലോകമേ ഈ മുഖം എല്ലാം പറയും! ഗർഭപാത്രത്തിൽ നിന്നും പുറത്തേക്ക് വരുന്ന ജേഴ്സിയുടെ ഭാവം; കോവിഡിനെക്കുറിച്ച് എന്തോ അറിഞ്ഞിട്ടു വരുന്നെന്ന ഭാവം
2020 എന്ന വർഷം കടന്നുവന്നവർക്കറിയാം അത് എത്രമാത്രം വിഷമകരമായിരുന്നുവെന്ന്. കോവിഡ് 19 എന്ന ഭീകര വൈറസ് ലോകമെന്പടുമുള്ളവരുടെ ജീവിതാവസ്ഥകളെ തലകീഴായി മറിച്ചു. ആ അവസ്ഥയെ എങ്ങനെയാണ് മറ്റുള്ളവർക്കു മനസിലാക്കിക്കൊടുക്കുക എന്നറിയില്ലെങ്കിൽ ഇതാ ഈ കുഞ്ഞുവാവയുടെ ഒരു ചിത്രം കൈയിൽ കരുതുന്നത് വളരെ നല്ലതായിരിക്കും. ആ മുഖത്തേക്കൊന്നു നോക്കു, എന്തൊരു ഭാവമാണ്. 2020ലെ ഒരു ശരാശരി മനുഷ്യന്റെ അവസ്ഥ വ്യക്തമാക്കാൻ ഇതിലും ഉചിതമായ ചിത്രം കിട്ടുമോ എന്ന കാര്യം സംശയമാണ്. അവൾ ജേഴ്സിജേഴ്സി എന്നാണ് ഈ കുഞ്ഞിന്റെ പേര്. ചിത്രം പകർത്തിയത് രണ്ടു വർഷം മുൻപ് ലൻകാഷൈറിലെ റോയൽ പ്രെസ്റ്റൺ ആശുപത്രിയിൽ അവൾ ജനിച്ചയുടൻ. അമ്മ സ്റ്റേസി ലീമിംഗ്സിനെ സിസേറിയന് വിധേയയാക്കിയതാണോ അതോ ഭൂമിയിലേക്കുള്ള പ്രവേശനമാണോ ആൾക്ക് ഇഷ്ടപ്പെടാത്തതെന്ന് അറിയില്ല. എന്തായാലും അമ്മയുടെ വയറിനുള്ളിൽനിന്നു കുഞ്ഞു ജേഴ്സി പുറത്തേക്കു വന്നതുതന്നെ ഈ ഭാവത്തോടെയാണ്.”മകൾ ജനിച്ചപ്പോളുണ്ടായ സന്തോഷം പോലെ തന്നെ…
Read More