മൃഗശാലയില്‍ നിന്ന് ഫോട്ടോയെടുത്ത അച്ഛനും മകള്‍ക്കും നേരെ പാഞ്ഞടുക്കുന്ന ആന, കുഞ്ഞിനെയുമെടുത്ത് ഞൊടിയിടയില്‍ വേലിക്കെട്ടിനു കീഴിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അച്ഛന്. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിലെ രംഗമാണിത്. സാന്‍ഡിയാഗോ മൃഗശാലയില്‍ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഏഷ്യന്‍ ആഫ്രിക്കന്‍ ആനകളുള്ള മൃഗശാലയിലേക്കാണ് ജോസ് ഇമ്മാനുവല്‍ എന്ന ഇരുപത്തിയഞ്ചുകാരന് രണ്ടു വയസുകാരി മകളെയും കൊണ്ടുപോയത്. മൃഗങ്ങളുടെ വാസസ്ഥലത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു ജോസ്. ആന വരുന്നതു കാണുന്നതോടെ വേലിക്കെട്ടിനു പുറത്തുനില്‍ക്കുന്ന ആളുകള്‍ ഉച്ചത്തില്‍ നിലവിളിക്കുന്നുണ്ട്. ഇതുകേട്ടയുടന്‍ വേലിക്കെട്ടിനപ്പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇടയ്ക്കു വച്ച് കുഞ്ഞ് താഴെ വീഴുന്നുമുണ്ട്. കുഞ്ഞിന് അപകടഭീഷണി ഉണ്ടാക്കിയതിന്റെ പേരില്‍ ജോസ് ഇമ്മാനുവലിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഫോട്ടോയെടുക്കാനാണ് വേലിക്കെട്ടുകള്‍ കടന്ന് മൃഗങ്ങളുടെ അടുത്തേക്ക് പോയതെന്നാണ് ജോസ് പോലീസുകാരോട് പറഞ്ഞത്. ഒരുലക്ഷം ഡോളര്‍ ജാമ്യത്തുകയിലാണ് ഇയാളെ വിട്ടയച്ചത്.
Read MoreCategory: Today’S Special
വരും ദിവസങ്ങളില്‍ ഇന്ധനവില വന്‍തോതില്‍ കുറയാന്‍ സാധ്യത ! കാരണമിങ്ങനെ…
വരും ദിവസങ്ങളില്‍ രാജ്യത്ത് ഇന്ധനവില വലിയതോതില്‍ കുറയുമെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി അസംസ്കൃത എണ്ണ വില കുറഞ്ഞുവരികയാണ്. ഇതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ എണ്ണവിതരണ കമ്പനികള്‍ തയ്യാറാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ രാജ്യത്ത് ഇന്ധനവില പരമാവധിയില്‍ എത്തിനില്‍ക്കുകയാണ്. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യം ഉന്നയിക്കുന്നുണ്ട്. നിലവില്‍ രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില ബാരലിന് 63 ഡോളര്‍ എന്ന നിലയിലാണ്. ബാരലിന് 70 ഡോളര്‍ എന്ന നിലവാരത്തിലേക്ക് അടുത്തിടെ ഉയര്‍ന്നിരുന്നു. ഇതില്‍ നിന്നാണ് ഇപ്പോള്‍ വില താഴ്ന്നത്. ഇതിന്റെ ആനുകൂല്യം എണ്ണവിതരണ കമ്പനികള്‍ ജനങ്ങളിലേക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പെട്രോളിന് 18 പൈസയും ഡീസലിന് 17 പൈസയും കുറഞ്ഞിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ധനവില കുറയുന്നത്. വരും ദിവസങ്ങളിലും ഇതേ രീതി…
Read Moreഅമ്മയെ ചിലർക്കു പുച്ഛമായിരുന്നു; ഇന്നവർ അമ്മയിലെ അംഗങ്ങൾ; അവരില്ലാതെ അമ്മയില്ല, അവരുടെ തണലിലാണു സംഘടന ഉണ്ടായതെന്ന് ഗണേഷ്കുമാര്
അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് ഇനി ഇല്ല. സംഘടന ഉണ്ടാക്കിയ കാലം മുതല്‍ ഒപ്പം നിന്നു. ഇതിനു രൂപം കൊടുക്കാന്‍ ഏറ്റവുമധികം പ്രയത്നിച്ചത് ഞാനും മണിയന്‍പിള്ള രാജുവുമെന്ന് ഗണേഷ് കുമാർ. പക്ഷേ, “അമ്മ’ എഴുതുന്ന ചരിത്രത്തില്‍ എന്തെഴുതും എന്ന് എനിക്കറിയില്ല. അന്ന് ഞാനും മണിയന്‍പിള്ളയും സ്വന്തം കാറെടുത്ത് എല്ലാ നടീനടന്മാരുടെയും വീട്ടില്‍ പോയി കണ്ടു സംസാരിച്ചാണ് അവരെ അംഗങ്ങളാക്കിയത്. 2,500 രൂപയായിരുന്നു അന്നത്തെ അംഗത്വ ഫീസ്. ഞങ്ങളെ അന്നു ചിലര്‍ പുച്ഛത്തോടെയാണ് മടക്കി അയച്ചത്. പിന്നീട് അവരെല്ലാം സംഘടനയില്‍ അംഗങ്ങളായി. അമ്മയില്‍ നിന്ന് കൈനീട്ടം വാങ്ങുന്നവരായി. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി ഇവരുടെ സൂപ്പര്‍ സ്റ്റാര്‍ഡം ഉപയോഗിച്ചാണ് അമ്മ സമ്പന്നമായത്. പലരും പറയാറുണ്ട് മമ്മൂട്ടിക്കും മോഹന്‍ലാലിനും ഇനി മാറി നിന്നുകൂടേ എന്ന്. ഒരിക്കലും കഴിയില്ല, അവരില്ലാതെ അമ്മയില്ല. അവരുടെ തണലിലാണു സംഘടന ഉണ്ടായത്. -ഗണേഷ്കുമാര്
Read Moreഷക്കീലയുടെ മകൾ; കാണാന്‍ കാത്തിരിക്കുകയായിരുന്ന ആരാധകര്‍ക്ക് മുന്നിലേക്ക് മകൾ; ഫാഷൻ ഡിസൈനറായ മകളടെ വിശേഷങ്ങൾ ഇങ്ങനെ…
ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ മാദകസുന്ദരിയായിരുന്നു നടിഷക്കീല. തൊണ്ണൂറുകളില്‍ ഷക്കീല ചിത്രങ്ങള്‍ക്ക് ലഭിച്ചത് പോലെയുള്ള മാര്‍ക്കറ്റ് പിന്നീട് ലഭിച്ചിട്ടില്ലെന്ന് വേണം പറയാന്‍. അക്കാലത്ത് സൂപ്പര്‍ താര ചിത്രങ്ങള്‍ പോലും ഷക്കീല ചിത്രങ്ങളെ പേടിച്ചിരുന്നു. ഇപ്പോള്‍ വളരെ കുറച്ച് സിനിമകളില്‍ മാത്രം അഭിനയിക്കുന്ന നടി സ്വസ്ഥമായി ജീവിക്കുകയാണ്. ഇടയ്ക്ക് അഭിമുഖങ്ങളിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെ പങ്കെടുക്കാന്‍ എത്താറുണ്ട്.തനിക്കൊപ്പം ഉണ്ടായിരുന്നവരെല്ലാം രക്ഷപ്പെട്ട് പോയെങ്കിലും താൻ ദുരിതത്തിലായിരുന്നതിനെ കുറിച്ച് മുമ്പു പലപ്പോഴും ഷക്കീല തുറന്നു പറഞ്ഞിട്ടുണ്ട്. സ്വന്തമായി ആരുമില്ലാതിരുന്ന ഷക്കീലയ്ക്ക് ഒരു മകളുണ്ടെന്നുള്ള കാര്യം ഷക്കീല അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഫാഷന്‍ ഡിസൈനറായ മില്ലയാണ് ഷക്കീല പറഞ്ഞ ആ മകള്‍. ഇപ്പോള്‍ മില്ലയെ കുറിച്ചുള്ള നിരവധി കാര്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ട്രാന്‍സ്ജെന്‍ഡറായ മില്ലയെ ഷക്കീല ദത്തെടുക്കുകയായിരുന്നു. പിന്നീട് സ്വന്തം മകളായി വളര്‍ത്തി. ഇന്ന് തിരക്കുള്ള ഫാഷന്‍ ഡിസൈനറായി വളര്‍ന്ന മില്ല തന്റെ ജീവിതാനുഭവങ്ങള്‍ പല അഭിമുഖങ്ങളിലൂടെയും…
Read Moreഅവളുടെ സ്വപ്നം ഒളിംപ്ക്സ് മെഡലായിരുന്നു.. പക്ഷേ… മിന്നൽ പറന്നിറങ്ങിയപ്പോൾ പറന്നകന്നത് ലോകോത്തര താരം
വരുന്ന ടോക്കിയോ ഒളിംപിക്സിൽ തന്റെ രാജ്യമായ സാൽവഡോറിനു വേണ്ടി ഒരു സ്വർണ മെഡൽ സ്വപനം കണ്ടുകൊണ്ടാണ് എന്നത്തെയും പോലെ അവൾ തന്റെ സർഫിംഗ് ബോർഡുമായി അന്നും ബീച്ചിലേയ്ക്കു പോയത്. എന്നാൽ, അതു തന്റെ അവസാന പരിശീലനമായിരിക്കും എന്ന് അവളോ, സുഹൃത്തുക്കളോ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. തിരകളിൽ മിന്നൽ പറന്നിറങ്ങിയപ്പോൾ പറന്നകന്നത് ഈ ലോകോത്തര താരത്തിന്റെ ജീവനായിരുന്നു. പരിശീലനവും ജോലിയും കാതറീൻ ഡയസ് ഹെർണാസ് എന്ന 22കാരിയാണ് സർഫിംഗ് ബീച്ചിൽ ഇടിമിന്നലേറ്റു മരിച്ചത്. സർഫിംഗ് ആദ്യമായാണ് ഇത്തവണ സമ്മർ ഗെയിംസിൽ മത്സര ഇനമായി ചേർക്കുന്നത്. അതിന്റെ ആവേശത്തിലായിരുന്നു കോവിഡ് വരുത്തിയ ചെറിയ ഇടവേളയ്ക്കു ശേഷം ഡയസ് വീണ്ടും സർഫിംഗ് ബോർഡുമായി ബീച്ചിലിറങ്ങിയത്. പക്ഷേ,ആരും പ്രതീക്ഷിക്കാത്ത ദുരന്തമായിരുന്നു അവളെ കാത്തിരുന്നത്. പ്രാദേശിക സമയം അഞ്ചിനു കടലിലേക്കു നടന്നതിനിടെ ഒരു ഇടി മിന്നലുണ്ടായി. മിന്നലേറ്റ് അവൾ തെറിച്ചുവീണു. സുഹൃത്തുക്കളും സമീപത്തുണ്ടായിരുന്നവരും ചേർന്ന്…
Read Moreഫോണില്‍ അശ്ലീലം കണ്ടത് വിദ്യാര്‍ഥി ! ശിക്ഷ കിട്ടിയതാവട്ടെ മാതാപിതാക്കള്‍ക്കും പ്രിന്‍സിപ്പലിനും; കിമ്മിന്റെ ശിക്ഷാ രീതി ഇങ്ങനെ…
ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ എപ്പോള്‍ എന്തു ചെയ്യുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. ഇപ്പോള്‍ രാജ്യത്ത് അശ്ലീലം കാണുന്നവര്‍ക്കെതിരേ നിയമ കര്‍ശനമാക്കിയിരിക്കുകയാണ് കിം. ഇതിന്‍പ്രകാരം ഫോണില്‍ അശ്ലീലം കണ്ട വിദ്യാര്‍ഥിയെ കഴിഞ്ഞ ദിവസം പിടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കിം ജോങ് ഉന്‍ പോണ് കാണുന്നവര്‍ക്ക് കഠിന ശിക്ഷ നല്കാന് ഉത്തരവിട്ടത്. ഇതിന്റെ ഭാഗമായി ഉത്തര കൊറിയന്‍ സര്‍ക്കാര്‍ രാജ്യത്തുടനീളം അശ്ലീലത്തിനെതിരെ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. സ്കൂളുകളില്‍ അശ്ലീലതയ്ക്കെതിരെ ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടി ബോധവല്‍ക്കരണ ക്യാംപെയ്നും തുടങ്ങി. ഉത്തര കൊറിയയില്‍ ഇനി മുതല്‍ അശ്ലീല ഉള്ളടക്കങ്ങള്‍ നിര്‍മിക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും വധശിക്ഷ പോലും ലഭിക്കുമെന്നാണ് പുറത്തു വരുന്ന വിവരം. അശ്ലീലം കാണുന്നത് സമൂഹത്തെ നശിപ്പിക്കുമെന്നാണ് കിം ജോങ് ഉന്നിന്റെ അഭിപ്രായം. അശ്ലീലം കണ്ട വിദ്യാര്‍ഥിയെ കിം ജോങ് ഉന്‍ കഠിന ശിക്ഷയ്ക്ക് വിധേയനാക്കിയതിന്റെ കാരണവും ഇതാണ്. ഫോണിലെ ഐപി…
Read Moreസിനിമയില്‍ അവസരം കുറഞ്ഞാല്‍ പിന്നെ എന്തു ചെയ്യും ! ഞെട്ടിക്കുന്ന മറുപടിയുമായി നിഖില വിമല്‍…
സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയില്‍ എത്തിയ താരമാണ് നിഖില വിമല്‍. പിന്നീട് ജനപ്രിയ നായകന് ദിലീപിന്റെ നായകയായി ലവ് 24*7 എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറി. പിന്നിങ്ങോട്ട് ഒരുപിടി ചിത്രങ്ങളില്‍ ശ്രദ്ധേയമായ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്ത നിഖിലയ്ക്ക് ആരാധകരും ഏറെയാണ്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ ദി പ്രീസ്റ്റ് എന്ന ചിത്രമാണ് താരത്തിന്റേതായി അവസാനം റിലീസ് ചെയ്ത സിനിമ. ചിത്രത്തില്‍ ജെസി എന്ന കഥാപാത്രമായാണ് നിഖില എത്തിയത്. ഈ കഥാപാത്രം ഏറെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. ഇപ്പോഴിതാ നടി ഒരു സ്വകാര്യ എഫ്എം ചാനലിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ ചില ചോദ്യങ്ങള്‍ക്ക് നല്കിയ മറുപടി വൈറലാവുകയാണ്. സിനിമയില്‍ അവസരം കുറഞ്ഞാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് അമ്മ നടത്തുന്ന ഡാന്‍സ് സ്കൂളിലെ ടീച്ചര്‍ ആകുമെന്നായിരുന്നു നിഖിലയുടെ…
Read Moreതാന്‍ നാടകത്തില്‍ നിന്നൊക്കെ വന്നതല്ലേയെന്ന് മമ്മുക്ക ! മമ്മൂട്ടിയും താനും തമ്മില്‍ ലൊക്കേഷനില്‍ ഉണ്ടായ വഴക്കിനെക്കുറിച്ച് വെളിപ്പെടുത്തി പൊന്നമ്മ ബാബു…
മലയാള സിനിമയില്‍ ഏറെക്കാലമായി നിറഞ്ഞു നില്ക്കുന്ന താരമാണ് പൊന്നമ്മ ബാബു. അവതരിപ്പിച്ചതിലേറെയും ഹാസ്യകഥാപാത്രങ്ങള്‍ ആയിരുന്നതിനാല്‍ മലയാളികള്‍ക്ക് താരത്തോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കൊപ്പവും നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുള്ള നടിയാണ് പൊന്നമ്മ ബാബു. മമ്മൂക്കയ്ക്കൊപ്പം ഒന്നിച്ചഭിനയിക്കുമ്പോഴുള്ള പിന്തുണയെ കുറിച്ച് പലപ്പോഴും നടി പറഞ്ഞിട്ടുണ്ട്. ഇടയ്ക്ക് പുതിയ നിയമം സിനിമയുടെ സെറ്റില്‍ ഇരുവരും തമ്മില്‍ വഴക്ക് നടന്നതായിട്ടും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്തിനാണ് മമ്മൂക്കയും പൊന്നമ്മ ബാബുവും വഴക്ക് ഉണ്ടാക്കിയതെന്ന് ചോദിച്ചാല്‍ അത് വെറും ഗോസിപ്പ് ആണെന്നാണ് നടിയുടെ മറുപടി. ഗായകന് എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ആ സംഭവം പൊന്നമ്മ തുറന്നു പറഞ്ഞത്. മമ്മൂട്ടിയുമായി പുതിയ നിയത്തിന്റെ ചിത്രീകരണത്തിനിടെ വഴക്കുണ്ടായോ എന്ന ചോദ്യത്തിനാണ് പൊന്നമ്മ ബാബു മറുപടി പറഞ്ഞത്. ഇതൊക്കെ ആരാണ് പറഞ്ഞത്. ഇതാണ് ശരിക്കും ഗോസിപ്പ്. മമ്മൂക്കയെ കുറിച്ച്…
Read Moreനിങ്ങള്‍ക്ക് സുന്ദരിയായ ഒരു ഭാര്യയുണ്ട്. എന്നാല്‍ അത് നിങ്ങള്‍ അര്‍ഹിക്കുന്നില്ല ! ഇങ്ങനെ കമന്റ് ചെയ്തയാളുടെ വായടപ്പിക്കുന്ന മറുപടിയുമായി അഭിഷേക് ബച്ചന്…
ഇന്ത്യക്കാര്‍ക്ക് ഏറ്റവും അധികം അസൂയ തോന്നുന്ന വ്യക്തികളിലൊരാളാണ് അഭിഷേക് ബച്ചന്. ഇന്ത്യന്‍ സൗന്ദര്യ സങ്കല്‍പ്പങ്ങളുടെ എക്കാലത്തെയും പ്രതീകങ്ങളിലൊന്നായ ഐശ്വര്യാ റായി വിവാഹം കഴിച്ചതാണ് ആ അസൂയയ്ക്കു കാരണം. അഭിഷേക് ഐശ്വര്യയെ വിവാഹം കഴിച്ചതിന്റെ കലിപ്പ് ഇപ്പോഴും തീരാത്ത ആളുകളുണ്ട്. തരം കിട്ടുമ്പോഴൊക്കെ അവര്‍ തങ്ങളുടെ അമര്‍ഷം പുറത്തറിയിക്കാറുമുണ്ട്. ഇത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. തന്റെ പുതിയ ചിത്രമായ ദി ബിഗ് ബുള്ളറ്റിന്റെ വിശേഷങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചപ്പോള്‍ ആണ് അഭിഷേകിന് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായത്. അഭിഷേക് ബച്ചന് വളരെ സുന്ദരിയായ ഭാര്യയാണ് ഉള്ളത്. എന്നാല്‍ അത് അദ്ദേഹം അര്‍ഹിക്കുന്നില്ലെന്ന് ഒരു പ്രേക്ഷകന് പോസ്റ്റിന് താഴെ കമന്റ് ചെയ്യുകയായിരുന്നു. എന്നാല്‍ തന്നെ അവഹേളിക്കാന്‍ ശ്രമിച്ച വ്യക്തിക്ക് തക്ക മറുപടിയാണ് അഭിഷേക് നല്‍കുന്നത്. ‘നിങ്ങള്‍ ഒരു കാര്യത്തിലും മികവ് പുലര്‍ത്തുന്ന ആളല്ല. ഒറ്റക്കാര്യത്തില്‍ മാത്രമാണ് എനിക്ക് നിങ്ങളോട് അസൂയ…
Read Moreഅവർ എല്ലാം ആണ്..! എന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടത്തിൽ ഒപ്പം നിന്ന അവരെ ഞാൻ സത്യത്തിൽ എന്ത് വിളിക്കും? നന്ദി പറഞ്ഞ് മേഘ്ന രാജ്
തനിക്ക് ആരോഗ്യകരമായ ഗർഭകാലം ഉറപ്പ് വരുത്തി കൂടെ നിന്ന ഗൈനക്കോളജിസ്റ്റായ ഡോക്ടർ മാധുരി സമന്തിന് നന്ദി പറഞ്ഞ് മേഘ്ന രാജ്. “ഡോക്ടർ മാധുരി സുമന്ത്. അവരെ ഞാൻ സത്യത്തിൽ എന്ത് വിളിക്കും? എന്റെ ഗൈനക്കോളജിസ്റ്റ്? ആത്മസുഹൃത്ത്? മൂത്ത സഹോദരി? കുടുംബാംഗം? അവർ എല്ലാം ആണ്! ജൂനിയർ സി ഇന്ന് അഞ്ച് മാസം പൂർത്തിയാക്കി അവന്റെ ആറാം മാസത്തിലേക്ക് കടക്കുകയാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടത്തിൽ ഒപ്പം നിന്ന മാധുരിയെപ്പോലെ ഒരാൾ എന്റെ ജീവിതത്തിൽ എത്രമാത്രം പ്രാധാന്യമർഹിക്കുന്നുവെന്ന് ലോകം അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ആരോഗ്യകരമായ ഗർഭകാലം ഉറപ്പുവരുത്തി ഓരോ മിനിറ്റിലും അവർ എന്റെ അരികിൽ ഉണ്ടായിരുന്നു. ജൂനിയർ സി സുരക്ഷിതനാണെന്ന് അവർ ഉറപ്പുവരുത്തി. അവൻ ആരോഗ്യവാനും ശരിയായ സമയത്ത് ലോകത്തെ അഭിമുഖീകരിക്കാൻ തയാറുമായിരുന്നു. നിങ്ങളുടെ ശാരീരികമായ ആരോഗ്യം മാത്രമല്ല, മാനസികമായ ആരോഗ്യവും ഉറപ്പാക്കുന്ന ഒരു…
Read More