കു​ട്ടി പോ​യാ​ലും പ​ട്ടി പോ​ക​രു​ത്! വി​വാ​ഹ​മോ​ച​ന​ക്കേ​സു​ക​ളി​ലെ വാശി പല​പ്പോ​ഴും കോ​ട​തി​ക്കു ​പോ​ലും ത​ല​വേ​ദ​ന​യാ​ണ്; ഇത് ഇത്തിരി കടുത്തുപോയി

വി​വാ​ഹ​മോ​ച​ന​ക്കേ​സു​ക​ളി​ലെ നി​ല​പാ​ടു​ക​ളും വാ​ശി​ക​ളു​മൊ​ക്കെ പ​ല​പ്പോ​ഴും കോ​ട​തി​ക്കു​പോ​ലും ത​ല​വേ​ദ​ന​യാ​യി മാ​റാ​റു​ണ്ട്. കേ​ൾ​ക്കു​ന്പോ​ൾ ചി​ല​തൊ​ക്കെ പ​ല​ർ​ക്കും ത​മാ​ശ​യാ​യി തോ​ന്നും, ചി​ല​തൊ​ക്കെ അ​ന്പ​ര​പ്പ് ഉ​ള​വാ​ക്കും… സെ​ലി​ബ്രി​റ്റി​ക​ളു​ടെ വി​വാ​ഹ​മോ​ച​ന​ക്ക​ഥ​ക​ളും പ​ല​പ്പോ​ഴും ഇ​ങ്ങ​നെ വാ​ർ​ത്ത​ക​ളി​ൽ നി​റ​യാ​റു​ണ്ട്. വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്ത​ന്ന ദ​ന്പ​തി​ക​ൾ​ക്കി​ട​യി​ൽ സ​ന്പ​ത്തി​നെ​ച്ചൊ​ല്ലി​യു​ള​ള ത​ർ​ക്ക​വും പ​തി​വാ​ണ്. ഒ​രു വി​വാ​ഹ മോ​ച​ന​ത്തോ​ടെ കോ​ടീ​ശ്വ​ര​ന്മാ​ർ വ​രെ പാ​പ്പ​രാ​യ ക​ഥ​ക​ൾ എ​ത്ര​കേ​ട്ടി​രി​ക്കു​ന്നു. മാ​ക് മ​തി എ​ന്നാ​ൽ, മാ​ഞ്ച​സ്റ്റ​റി​ലെ വേ​സ്ലി​യി​ൽ നി​ന്നു​ള്ള റ​യാ​ൻ ജി​ഗ്സ്- കേ​റ്റ് ഗ്രി​വി​ല്ലി ദ​ന്പ​തി​ക​ൾ​ക്കി​ട​യി​ൽ സ​ന്പ​ത്തൊ​ന്നു​മ​ല്ല പ്ര​ശ്നം. പി​ന്നെ​യോ മാ​ക് എ​ന്ന വ​ള​ർ​ത്തു നാ​യ​യാ​ണ് പ്ര​ശ്ന​ക്കാ​ര​ൻ. ബ​ന്ധം വേ​ർ​പി​രി​ഞ്ഞു പോ​കു​ന്പോ​ൾ ഇ​രു​വ​ർ​ക്കും മാ​കി​നെ കൂ​ടെ കൊ​ണ്ടു​പോ​ക​ണം. പ​ല​രു​ടെ​യും ജീ​വി​ത​ത്തി​ൽ കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ പോ​ലു​മി​ല്ലാ​തി​രു​ന്ന ത​ർ​ക്ക​മാ​ണ് പ​ട്ടി​യു​ടെ കാ​ര്യ​ത്തി​ൽ രൂ​ക്ഷ​മാ​യ​ത്. ത​ർ​ക്കം മൂ​ത്ത് അ​വ​സാ​നം നാ​യ​യെ ര​ണ്ടാ​യി മു​റി​ക്കും എ​ന്നു​വ​രെ​യാ​യി കാ​ര്യ​ങ്ങ​ൾ. മാ​ഞ്ച​സ്റ്റ​റി​ൽ 16 കോ​ടി രൂ​പ വി​ല​യു​ള​ള മാ​ളി​ക​യി​ലാ​ണ് ഇ​രു​വ​രും താ​മ​സി​ക്കു​ന്ന​തെ​ങ്കി​ലും ത​ർ​ക്കം മു​ഴു​വ​ൻ ഈ ​നാ​യ​ക്കു​ട്ടി​യു​ടെ…

Read More

പൊ​ന്‍​വീ​ണേ എന്നുള്ളില്‍…! മോ​ഹ​ന്‍​ലാ​ല്‍ ഒ​രു​ക്കി​യ പാ​ര്‍​ട്ടി​യി​ല്‍ പാ‌​ട്ടു​മാ​യി പൃ​ഥ്വി​രാ​ജ്; ഗാ​നം ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

ബ​റോ​സി​ന്‍റെ പൂ​ജ ച​ട​ങ്ങു​ക​ൾ​ക്കു പി​ന്നാ​ലെ മോ​ഹ​ന്‍​ലാ​ല്‍ ഒ​രു​ക്കി​യ പാ​ര്‍​ട്ടി​യി​ല്‍ പാ‌​ട്ടു​മാ​യി പൃ​ഥ്വി​രാ​ജ്. സു​പ്രി​യ​യാ​ണ് പൃ​ഥ്വി​രാ​ജ് പാ​ട്ട് പാ​ടു​ന്ന വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ‘പൊ​ന്‍​വീ​ണേ’ എ​ന്ന ഗാ​ന​മാ​ണ് പൃ​ഥ്വി ആ​ല​പി​ക്കു​ന്ന​ത്. എ​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​ന്‍ എ​ന്നാ​ണ് സു​പ്രി​യ വീ​ഡി​യോ​യ്ക്ക് ന​ല്‍​കി​യ അ‌​ടി​ക്കു​റി​പ്പ്. വീ​ഡി​യോ ഇ​പ്പോ​ള്‍ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. അ​തി​ന് പു​റ​മെ മോ​ഹ​ന്‍​ലാ​ലും പൃ​ഥ്വി​രാ​ജും ഒ​രു​മി​ച്ചു​ള്ള ചി​ത്ര​വും സു​പ്രി​യ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഇ​വ​ര്‍ ര​ണ്ട് പേ​രും എ​പ്പോ​ഴും സം​സാ​രി​ക്കു​ന്ന​ത് സി​നി​മ​യെ കു​റി​ച്ചാ​ണെ​ന്നാ​യി​രു​ന്നു സു​പ്രി​യ​യും അ​ടി​ക്കു​റി​പ്പ്. ബ​റോ​സി​ല്‍ പൃ​ഥ്വി​രാ​ജും ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ല്‍ വ​ച്ചാ​യി​രു​ന്നു ബ​റോ​സി​ന്‍റെ പൂ​ജ. നി​ര​വ​ധി താ​ര​ങ്ങ​ളാ​ണ് ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്ന​ത്.

Read More

തോ​ക്കു​ക​ളെ പ്ര​ണ​യി​ച്ച പോ​ലീ​സു​കാ​രി! സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ പ്രി​യ​ങ്ക​രി​; ഡ​ല്‍​ഹി പോ​ലീ​സ് ക്രൈം​ബ്രാ​ഞ്ച് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​റാ​ര്‍ പ്രിയങ്ക ശര്‍മയുടെ ധൈര്യം അപാരംതന്നെ…

ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ഴ​ത്തെ താ​രം ഒ​രു വ​നി​ത​യാ​ണ്. ഡ​ല്‍​ഹി പോ​ലീ​സ് ക്രൈം​ബ്രാ​ഞ്ച് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​റാ​യ പ്രി​യ​ങ്ക ശ​ര്‍​മ​യാ​ണ് ഈ ​വ​നി​ത. ഡ​ല്‍​ഹി പോ​ലീ​സ് ക്രൈം​ബ്രാ​ഞ്ച് അ​ക്ര​മി​ക​ളു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ഏ​റ്റു​മു​ട്ടി​യി​രു​ന്നു. ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത് എ​സി​പി പ​ങ്ക​ജും എ​സ്ഐ പ്രി​യ​ങ്ക ശ​ർ​മ​യാ​ണ്. അ​ക്ര​മി​ക​ളെ കാ​ലി​ല്‍ വെ​ടി​വ​ച്ച് കീ​ഴ്‌​പ്പെ​ടു​ത്തി​യ​ത് പ്രി​യ​ങ്ക ശ​ര്‍​മ​യാ​ണ്. ആ​ദ്യ​മാ​യാ​ണ് ഒ​രു വ​നി​താ പോ​ലീ​സ് ഓ​ഫീ​സ​ര്‍ അ​ക്ര​മി​ക​ളു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​തെ​ന്ന് ഡ​ല്‍​ഹി പോ​ലീ​സ് എ​സി​പി പ​ങ്ക​ജ് പ​റ​യു​ന്നു. രോ​ഹി​ത്ത് ചൗ​ധ​രി​യും കൂ​ട്ടാ​ളി​യും കാ​റി​ല്‍ സ​ഞ്ച​രി​ക്കു​മ്പോ​ഴാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​കു​ന്ന​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് പു​ല​ർ​ച്ചെ 4.30ഓ​ടെ പോ​ലീ​സ് റോ​ഡ് ബ്ലോ​ക്ക് ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ബാ​രി​ക്കേ​ഡു​ക​ള്‍ ത​ക​ര്‍​ത്ത് ഇ​വ​ര്‍ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സ് വെ​ടി​യു​തി​ര്‍​ത്തു. അ​ക്ര​മി​ക​ള്‍ തി​രി​ച്ചും വെ​ടി​വ​ച്ച​തോ​ടെ പ്രി​യ​ങ്ക​യ്ക്ക് വെ​ടി​യേ​റ്റി​രു​ന്നു. എ​ന്നാ​ല്‍ ബു​ള്ള​റ്റ് പ്രൂ​ഫ് ധ​രി​ച്ചി​രു​ന്ന​തി​നാ​ല്‍ അ​പ​ക​ട​മൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്നും എ​സി​പി അ​റി​യി​ച്ചു. വി​വി​ധ കൊ​ല​ക്കേ​സു​ക​ളി​ലെ​യും മോ​ഷ​ണ​ക്കേ​സു​ക​ളി​ലേ​യും പ്ര​തി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്.…

Read More

കിടക്കണ കിടപ്പുകണ്ടോ..? ട്രം​പി​ന്‍റെ വി​മാ​നം ക‌​ട്ട​പ്പു​റ​ത്ത്; 700 കോ​ടി​ക്ക് വാ​ങ്ങി​യ വി​മാ​നം വി​റ്റാ​ൽ കി​ട്ടു​ക 100 കോ​ടി രൂ​പ മാത്രം; വി​മാ​നം ഇ​നി പ​റ​ക്ക​ണ​മെ​ങ്കി​ല്‍…

ട്രം​പി​ന്‍റെ ഇ​ഷ്ട വി​മാ​നം ക‌​ട്ട​പ്പു​റ​ത്ത്! ന്യൂ​യോ​ര്‍​ക്കി​ലെ ഓ​റ​ഞ്ച് കൗ​ണ്ടി എ​യ​ര്‍ പോ​ര്‍​ട്ട് റാം​പി​ലാ​ണ് ഇ​പ്പോ​ൾ വി​മാ​ന​മു​ള്ള​ത്. 2010 ല്‍ ​പോ​ള്‍ അ​ല​നി​ല്‍ നി​ന്നാ​ണ് ഡോ​ണ​ള്‍​ഡ് ട്രം​പ് ഈ ​ബോ​യിം​ഗ് 757 വി​മാ​നം വാ​ങ്ങി​യ​ത്. 228 പേ​ര്‍​ക്ക് യാ​ത്ര ചെ​യ്യാ​ന്‍ സാ​ധി​ക്കു​മാ​യി​രു​ന്ന ഈ ​വി​മാ​നം ട്രം​പ് പു​തു​ക്കി​പ്പ​ണി​ത് 43 പേ​ര്‍​ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന​താ​ക്കി മാ​റ്റി.     കി​ട​പ്പു​മു​റി, ഭ​ക്ഷ​ണ​ശാ​ല, ഗെ​സ്റ്റ് സ്യൂ​ട്ട്, ഡൈ​നി​ങ് റൂം, ​വി​ഐ​പി ഏ​രി​യ, ഗാ​ല​റി എ​ന്നി​ങ്ങ​നെ വി​മാ​നം പ​രി​ഷ്ക​രി​ച്ചു. ഇ​രി​പ്പി​ട​ങ്ങ​ളി​ലെ ഹെ​ഡ്റെ​സ്റ്റി​ൽ 24 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ല്‍ കു‌​ടും​ബ ചി​ഹ്നം പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. ഒ​രു മ​ണി​ക്കൂ​ര്‍ പ​റ​ക്കു​ന്ന​തി​ന് ഏ​താ​ണ്ട് 15,000 ഡോ​ള​ര്‍ (10 ല​ക്ഷം രൂ​പ) മു​ത​ല്‍ 18,000 ഡോ​ള​ര്‍ (13 ല​ക്ഷം രൂ​പ) വ​രെ​യാ​ണ് ചെ​ല​വ്. വി​മാ​നം ഇ​നി പ​റ​ക്ക​ണ​മെ​ങ്കി​ല്‍ വ​ലി​യൊ​രു തു​ക മു​ട​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​ര​ട്ട എ​ൻ​ജി​നു​ക​ളി​ല്‍ ഒ​ന്ന് പൂ​ര്‍​ണ​മാ​യും കേ​ടാ​ണ്.…

Read More

സ്വീ​റ്റ് പീ ​പു​തി​യ നാ​യ്ക്കു​ട്ടി​യെ ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടു​ന്നു..! ‘സ്വീ​റ്റ് പീ’​യു​ടെ ‘ഐ ​ല​വ് യു’ വീ​ഡി​യോ​ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ

വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന മൃ​ഗ​ങ്ങ​ളും പ​ക്ഷി​ക​ളും ത​മ്മി​ലു​ള്ള ഇ​ണ​ക്ക​വും പി​ണ​ക്ക​വും ഉ​ട​മ​സ്ഥ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കു​ന്ന​ത് നേ​ര​ത്തെ​യും വൈ​റ​ലാ​യി​ട്ടു​ണ്ട്. അ​ത്ത​ര​മൊ​രു സ്നേ​ഹ പ്ര​ക‌​ട​ന​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. യു​എ​സ് സ്വ​ദേ​ശി​യാ​യ വെ​ൻ​ഡി മാ​രി​യാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. വെ​ൻ​ഡി ത​ന്‍റെ ‘സ്വീ​റ്റ് പീ’ ​എ​ന്ന് പേ​രു​ള്ള ത​ത്ത​യെ നാ​യ്ക്കു​ട്ടി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. ആ ​സ​മ​യ​ത്ത് ത​ത്ത ത​ന്‍റെ കാ​ല് കൊ​ണ്ട് നാ​യ്ക്കു​ട്ടി​യു​ടെ ത​ല​യി​ൽ ത​ലോ​ടു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.​ശേ​ഷം വെ​ൻ​ഡി ത​ത്ത​യോ​ട് നാ​യ്ക്കു​ട്ടി​യെ ഇ​ഷ്ട​മാ​ണെ​ന്ന് പ​റ​യാ​ൻ പ​റ​യു​ന്നു. ഉ​ട​ന്‍ ത​ന്നെ ത​ത്ത ‘ഐ ​ല​വ് യു’ ​എ​ന്ന് പ​റ​യു​ന്ന​തും വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാം. ‘സ്വീ​റ്റ് പീ ​പു​തി​യ നാ​യ്ക്കു​ട്ടി​യെ ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടു​ന്നു’​എ​ന്നാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചു​കൊ​ണ്ട് വെ​ൻ​ഡി കു​റി​ച്ച​ത്. നാ​യ​ക്കു​ട്ടി​യും ത​ത്ത​യും ത​മ്മി​ലു​ള്ള വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ത​ന്‍റെ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പോ​സ്റ്റു​ക​ൾ പ​തി​വാ​യി ചെ​യ്യാ​റു​ണ്ട് വെ​ൻ​ഡി.…

Read More

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വാ​ക്സി​ൻ നി​ർ​മാ​താക്കള്‍! സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മേ​ധാ​വി​യു​ടെ വാ​ട​ക​വീ​ടി​ന് പ്ര​തി​മാ​സം വടക ര​ണ്ട​ര​ക്കോ​ടി; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌

ല​ണ്ട​ൻ: ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളാ​യ സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ സി​ഇ​ഒ അ​ഡാ​ർ പൂ​നാ​വാ​ല ല​ണ്ട​നി​ൽ താ​മ​സി​ക്കു​ന്ന ആ​ഡം​ബ​ര വ​സ​തി​ക്ക് മാ​സ​വാ​ട​ക ര​ണ്ട​ര​ക്കോ​ടി രൂ​പ. പോ​ള​ണ്ടി​ലെ കോ​ടീ​ശ്വ​ര​നാ​യ ഡൊ​മി​നി​ക്ക കു​ൽ​ച്നി​ക്കി​ൽ​നി​ന്ന് പ​ര​മ​ര​ഹ​സ്യ​മാ​യാ​ണ് പൂ​നാ​വാ​ല വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. ല​ണ്ട​നി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ പ്ര​ദേ​ശ​ത്തു​ള്ള മേ​ഫെ​യ​റി​ൽ കൊ​ട്ടാ​ര​സ​മാ​ന​മാ​യ വ​സ​തി​യു​ടെ വ​ലി​പ്പം 25,000 സ്ക്വ​യ​ർ​ഫീ​റ്റാ​ണ്. സാ​ധാ​ര​ണ ഇം​ഗ്ലീ​ഷ് വീ​ടു​ക​ളേ​ക്കാ​ൾ 24 ഇ​ര​ട്ടി വ​ലി​പ്പ​മു​ള്ള​താ​ണ് ഇ​ത്. ഗ​സ്റ്റ് ഹൗ​സ്, ര​ഹ​സ്യ ഉ​ദ്യാ​നം എ​ന്നീ സൗ​ക​ര്യ​ങ്ങ​ൾ അ​ട​ങ്ങു​ന്ന​താ​ണ് വ​സ​തി. ബ്രെ​ക്സി​റ്റ്, കോ​വി​ഡ് മ​ഹാ​മാ​രി എ​ന്നി​വ​യെ​ത്തു​ട​ർ​ന്ന് മാ​ന്ദ്യ​ത്തി​ലാ​യ സെ​ൻ​ട്ര​ൽ ല​ണ്ട​നി​ലെ ല​ക്ഷ്വ​റി ഹോം ​മാ​ർ​ക്ക​റ്റി​ന് വ​ലി​യ ഉ​ണ​ർ​വാ​കും ഈ ​ഇ​ട​പാ​ട് ന​ൽ​കു​ക​യെ​ന്ന് ബി​സി​ന​സ് രം​ഗ​ത്തെ വി​ദ​ഗ്ധ​ർ ക​രു​തു​ന്നു. കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ന്‍റെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു ഡോ​സാ​ണ് ലോ​ക​മെ​ന്പാ​ടു​മാ​യി ഇ​പ്പോ​ൾ സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ എ​ത്തി​ക്കു​ന്ന​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ സി​ഇ​ഒ ന​ട​ത്തി​യ ഈ ​ഇ​ട​പാ​ടി​നെ​ക്കു​റി​ച്ച്…

Read More

കോ​വി​ഡ് 19 ! കു​ഞ്ഞു ഹൃ​ദ​യ​ങ്ങ​ൾ​ക്കു വേ​ണം ക​രു​ത​ൽ; കൂടുതൽ കേസുകൾ അ​ഞ്ചി​നും 15നും ​ഇ​ട​യി​ൽ; ഹൃ​ദ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കാ​ര്യ​മാ​യി ബാ​ധി​ക്കാ​ൻ സാ​ധ്യ​ത

റി​ച്ചാ​ർ​ഡ് ജോ​സ​ഫ് തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 വ്യാ​പ​ന​ത്തി​നി​ടെ കു​ഞ്ഞു​ഹൃ​ദ​യ​ങ്ങ​ൾ​ക്കു പ്ര​ത്യേ​ക ക​രു​ത​ൽ വേ​ണ​മെ​ന്നു ഡോ​ക്ട​ർ​മാ​ർ. കോ​വി​ഡ് അ​ണു​ബാ​ധ വ​ന്നി​ട്ടു​ള്ള​വ​രി​ലോ അ​ല്ലെ​ങ്കി​ൽ അ​ണു​ബാ​ധ ത​രി​ച്ച​റി​യാ​ത്ത കു​ട്ടി​ക​ളി​ലോ കണ്ടുവ​രു​ന്ന മ​ൾ​ട്ടി സി​സ്റ്റം ഇ​ൻ​ഫ്ള​മേ​റ്റ​റി സി​ൻ​ഡ്രോം(​എം​ഐ​എ​സ്-​സി) ത​ക്ക​സ​മ​യ​ത്തു ചി​കി​ത്സി​ച്ചി​ല്ലെ​ങ്കി​ൽ ഗു​രു​ത​ര​മാ​കു​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ ന​ൽ​കു​ന്ന മു​ന്നി​റി​യി​പ്പ്. ആ​റു​മാ​സം മു​ത​ൽ 18 വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ളി​ൽ ഈ ​രോ​ഗാ​വ​സ്ഥ ക​ണ്ടെത്തി​യി​ട്ടു​ണ്ട്. കോ​വി​ഡ് ബാ​ധി​ച്ച്(​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ​യും ആ​കാം) ന​ലാ​ഴ്ച മു​ത​ൽ എ​ട്ടാ​ഴ്ച വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ഈ ​രോ​ഗം കാ​ണ​പ്പെ​ടു​ന്ന​ത്. ഹൃ​ദ​യം, ശ്വാ​സ​കോ​ശം, വൃ​ക്ക​ക​ൾ, ത​ല​ച്ചോ​റ് തു​ട​ങ്ങി​യ ശ​രീ​ര ഭാ​ഗ​ങ്ങ​ളെ​യാ​ണ് പ്ര​ധാ​ന​മാ​യും ഈ ​രോ​ഗം ബാ​ധി​ക്കു​ന്ന​ത്. ആ​രം​ഭ​ത്തി​ൽ ത​ന്നെ ഹൃ​ദ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ ഇ​തു ബാ​ധി​ക്കും. ഈ ​അ​സു​ഖം രണ്ടു ത​ര​ത്തി​ലാ​ണ് ഹൃ​ദ​യ​ത്തെ ബാ​ധി​ക്കു​ക. മ​യോ കാ​ർ​ഡൈ​റ്റി​സ് ആ​ണ് ഇ​തി​ലൊ​ന്ന്. 20 മു​ത​ൽ 30 ശ​ത​മാ​നം വ​രെ കു​ട്ടി​ക​ളി​ലാ​ണ് ഇ​തു ക​ണ്ട ുവ​രു​ന്ന​ത്. ബി​പി കു​റ​യു​ക, ശ്വാ​സം എ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ട്…

Read More

കോവിഡ് തട്ടിയെടുത്തത് 67 വർഷത്തെ നീണ്ട ദാമ്പത്യ ജീവിതം!മിഷനറിദമ്പതികളുടെ മരണം മിനിറ്റുകളുടെ വ്യത്യാസത്തിൽ

ഫോർട്ട് ലൊർഡെയ്ൽ (ഫ്ലോറിഡ): ദശാബ്ദങ്ങളോളം മിഷനറി പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ദന്പതിമാർ 15 മിനിറ്റുകളുടെ വ്യത്യാസത്തിൽ മരണമടഞ്ഞു. ബിൽ എസ്തേർ എന്നിവരുടെ 67 വർഷത്തെ നീണ്ട ദാന്പത്യജീവിതമാണു മാർച്ച് ആദ്യവാരം കോവിഡ് തട്ടിയെടുത്തത്. കരിബിയൻ ഐലന്‍റ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ മിഷനറി പ്രവർത്തനം നടത്തിയിരുന്ന ദന്പതിമാർ കഴിഞ്ഞ 40 വർഷമായി ഫ്ളോറിഡ കേന്ദ്രീകരിച്ചു പ്രവർത്തിച്ചുവരികയായിരുന്നു. അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് ശുശ്രൂഷകരായിരുന്നു. ഇരുവരും 10 വർഷം ജമൈക്കായിലും ഏഴുവർഷം ലബനോനിലും ക്രിസ്തീയ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിരുന്നു. 1970 ലാണ് ഫ്ലോറിഡയിൽ തിരിച്ചെത്തി വീണ്ടും പ്രവർത്തനങ്ങളിൽ സജീവമായത്. മരിക്കുന്പോൾ ബില്ലിന് 88 വയസ്‌സും ഭാര്യ എസ്തേറിനു 92 വയസ്‌സുമായിരുന്നു. ഇരുവരും ഒരുമിച്ചു മരിച്ചതിന്‍റെ ദുഃഖം ഞങ്ങൾക്കു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മരണവിവരം വെളിപ്പെടുത്തികൊണ്ടു മകൾ പറഞ്ഞു. മാതാപിതാക്കളുടെ ജീവിതം മറ്റുള്ള അനേകർക്ക് മാതൃകയായിരുന്നു . 67 വർഷം വിജയകരമായ ദാന്പത്യ ജീവിതം…

Read More

ഭൂമാഫിയ ഡല്‍ഹിയില്‍ കൈവശം വച്ചിരുന്ന ആറേക്കറോളം ഭൂമി തിരിച്ചു പിടിച്ച് യോഗി ! ഈ സ്ഥലത്തെ അനധികൃത നിര്‍മാണങ്ങളെല്ലാം തകര്‍ത്ത് തരിപ്പണമാക്കി..

ഭൂമാഫിയ അനധികൃതമായി കൈയ്യേറിയ ആറേക്കറോളം വരുന്ന ഭൂമി തിരികെ പിടിച്ച് യോഗി സര്‍ക്കാര്‍. ഡല്‍ഹിയിലാണ് സംഭവം. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കീഴിലെ ജലവിഭവ വകുപ്പിന്റെ സ്ഥലമാണ് ഡല്‍ഹിയില്‍ ഭൂമാഫിയ കാലങ്ങളായി കൈവശം വച്ചിരുന്നത്. ഈ ഭൂമി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം തിരിച്ചുപിടിക്കുകയായിരുന്നു. ഇവിടെ അനധികൃതമായി നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെല്ലാം തകര്‍ത്ത് തരിപ്പണമാക്കാനും യോഗി ഉത്തരവ് നല്‍കിയിരുന്നു. ഇതും നടപ്പായി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്ന് യു.പി ജലശക്തി മന്ത്രി മഹേന്ദ്രസിംഗ് ട്വീറ്റ് ചെയ്തു. അനധികൃത നിര്‍മ്മാണങ്ങള്‍ തകര്‍ക്കുന്നതിന്റെ വീഡിയോയും അദ്ദേഹം ഷെയര്‍ ചെയ്തു. സര്‍ക്കാര്‍ രൂപീകരിച്ച ശേഷം യോഗി ആദിത്യനാഥ് നല്‍കിയ നിര്‍ദ്ദേശമനുസരിച്ച് ഭൂമാഫിയയ്ക്കെതിരെ ഒരു ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇത്തരത്തില്‍ 67,000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കുകയും ചെയ്തു.

Read More

ഇ​ത്ര​യും കാ​ല​ത്തി​ന് ഇ​ട​യ്ക്ക് ഇ​ങ്ങ​നെ ഒ​രു പാ​ന്‍റ് പി​ച്ച​ക്കാ​ര്‍​ക്ക് പോ​ലും ക​ണ്ടി​ല്ല​ല്ലോ? മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ന​ടി നിമിഷയ്ക്കു നേരേ വിമർശനം

തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​യി മാ​റി​യ നി​മി​ഷ സ​ജ​യ​ന്‍റെ പു​തി​യ ചി​ത്ര​ങ്ങ​ള്‍​ക്ക് നേ​രേ വി​മ​ര്‍​ശ​നം.​ ഓ​റ​ഞ്ച് ടോ​പ്പി​നൊ​പ്പം ജീ​ന്‍​സ് ധ​രി​ച്ച ചി​ത്ര​മാ​ണ് നി​മി​ഷ പ​ങ്കു​വ​ച്ച​ത്. മേ​ക്ക​പ്പും ചെ​യ്യി​ല്ല മ​ര്യാ​ദ​യ്ക്ക് വ​സ്ത്ര​വും ധ​രി​ക്കാ​റി​ല്ല… ആ​രെ​ങ്കി​ലും ഈ ​കു​ട്ടി​ക്ക് ന​ല്ലൊ​രു വ​സ്ത്രം വാ​ങ്ങി ന​ല്‍​ക​ണേ എ​ന്നാ​യി​രു​ന്നു ചി​ത്ര​ത്തി​നു ല​ഭി​ച്ച ഒ​രു ക​മ​ന്‍റ്. കാ​ല്‍ മു​ട്ട് മു​ത​ല്‍ മു​ക​ളി​ലേ​ക്ക് കീ​റി കാ​ലു​ക​ള്‍ കാ​ണാ​വു​ന്ന നി​ല​യി​ലു​ള്ള ജീ​ന്‍​സ് ധ​രി​ച്ച നി​മി​ഷ​യു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തി​നു നേ​രേ​യാ​ണ് സ​ദാ​ചാ​ര​വാ​ദി​ക​ള്‍ രം​ഗ​ത്ത് എ​ത്തി​യ​ത്. ആ​രെ​ങ്കി​ലും ഈ ​കു​ട്ടി​ക്ക് ന​ല്ലൊ​രു വ​സ്ത്രം വാ​ങ്ങി ന​ല്‍​ക​ണേ, ഇ​ത്ര​യും കാ​ല​ത്തി​ന് ഇ​ട​യ്ക്ക് ഇ​ങ്ങ​നെ ഒ​രു പാ​ന്‍റ് പി​ച്ച​ക്കാ​ര്‍​ക്ക് പോ​ലും ക​ണ്ടി​ല്ല​ല്ലോ, ന​ല്ലൊ​രു ന​ടി ആ​യി​രു​ന്നു ഇ​പ്പോ​ള്‍ ഈ ​ഗ​തി വ​ന്ന​ല്ലോ, മേ​ക്ക​പ്പും ചെ​യ്യി​ല്ല മ​ര്യാ​ദ​യ്ക്ക് വ​സ്ത്രം ധ​രി​ക്കാ​റി​ല്ല, എ​ന്നി​ങ്ങ​നെ നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ച​ത്.

Read More