രാവിലെ വാതില്‍ തുറക്കുമ്പോള്‍ മുമ്പില്‍ ഒരു സിംഹത്തെക്കണ്ടാല്‍ എന്താണ് അവസ്ഥ. ജുനഗഢ് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള സരോവര്‍ പോര്‍ട്ടിക്കോ ഹോട്ടലിലാണ് അപ്രതീക്ഷിത അതിഥിയെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ സിംഹം ഹോട്ടലിന്റെ പ്രധാനഗേറ്റിലൂടെ ഉള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. സിംഹത്തേ കണ്ട് പരിഭ്രാന്തനായ കാവല്ക്കാരന് ഹോട്ടലിലെ ജീവനക്കാരെ മുഴുവന്‍ വിവരമറിയിച്ചു. തുടര്‍ന്ന് ഹോട്ടലിന്റെ വാതിലുകളും ജനലുകളും മുഴുവന്‍ അടച്ചു. നിരവധി പേര് ഈ സമയം ഹോട്ടലില്‍ താമസിക്കുന്നുണ്ടായിരുന്നു. ഹോട്ടലിന്റെ വശത്തെ പാര്‍ക്കിങ് സ്ഥലത്തേക്ക് നടന്നുനീങ്ങിയ സിംഹം മിനിട്ടുകള്‍ക്കുള്ളില്‍ തിരികെ പോയി.ഹോട്ടലിലെ സിസിടിവി ദൃശ്യം ഹോട്ടല്‍ ജീവനക്കാര്‍ പുറത്തു വിട്ടതോടെ ഇത് വൈറലാവുകയും ചെയ്തു.
Read MoreCategory: Today’S Special
പുകവലിക്കുന്ന മീന്‍ ! വായില്‍ നിന്ന് പുക പുറന്തള്ളിയ ശേഷം പാമ്പ് പോലുള്ള ഒരു ജീവിയെ മുഴുവനായി വിഴുങ്ങി വിചിത്രമീന്; ഇതുവരെ കേട്ടുകേഴ്വിയില്ലാത്ത രംഗങ്ങള്‍…
ഈ പ്രകൃതിയെക്കുറിച്ച് എല്ലാം അറിയാമെന്ന ധാരണ വച്ചുപുലര്‍ത്തുന്നവര്‍ വിഡ്ഢികളാണ്. കാരണം നാം അറിഞ്ഞതിലും എത്രയോ അപ്പുറത്താണ് പ്രകൃതിയുടെ രഹസ്യങ്ങള്‍ കുടിയിരിക്കുന്നത്. അത്തരത്തില്‍ ഇതുവരെ കാണാത്ത ഒരു വിചിത്രമായ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാവുന്നത്. സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് അമ്പരിപ്പിക്കുന്നത്. ഒരു മീനാണ് ഈ ദൃശ്യത്തിലെ കേന്ദ്ര കഥാപാത്രം. തുടക്കത്തില്‍ വായിലൂടെ പുക പോലെ തോന്നിപ്പിക്കുന്ന എന്തോ പുറന്തള്ളുന്നത് മുതല്‍ പാമ്പിനെ പോലെ തോന്നിപ്പിക്കുന്ന ഒരു മീനിനെ അവസാനം വിഴുങ്ങുന്നത് വരെയുള്ള ദൃശ്യങ്ങള്‍ ഓരോ നിമിഷവും ആകാംക്ഷ പകരുന്നതാണ്. പാടത്ത് നിന്നുള്ളതാണ് ദൃശ്യങ്ങള്‍ എന്നാണ് ഒറ്റനോട്ടത്തില്‍ തോന്നുന്നത്. വെള്ളത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് വന്ന ശേഷം പുക പോലെ തോന്നിപ്പിക്കുന്ന എന്തോ പുറന്തള്ളുന്നതാണ് വീഡിയോയുടെ തുടക്കം. ഇത് കണ്ടിട്ടെന്നവണ്ണം പാമ്പിന്റെ രൂപഭാവമുള്ള മീന്‍ ഇതിന്റെ അടുത്തേക്ക് വരുന്നത് വീഡിയോയില്‍ കാണാം. പിന്നീട് ഇരുവരും പിന്‍വലിയുന്നുണ്ടെങ്കിലും അവസാനം വെള്ളത്തിലെ…
Read Moreഇടവേളയ്ക്കു ശേഷം പ്രാചീന ലിപിയിലുള്ള എഴുത്തുമായി ഏകശില വീണ്ടും ! ഇത്തവണ പ്രത്യക്ഷമായത് തുര്‍ക്കിയിലെ 12000 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിനു സമീപം; അന്യഗ്രഹജീവികളുടെ കളിയോ…
ഒരു സമയത്ത് ലോകത്തെ ആശങ്കപ്പെടുത്തിയ ഏകശില വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇപ്രാവശ്യം തുര്‍ക്കിയിലെ തെക്കുകിഴക്കന്‍ പ്രവിശ്യയായ സന്‍ലി ഉര്‍ഫയിലാണ് ഏകശില കണ്ടെത്തിയത്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഉയര്‍ന്ന ഏകശില കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അപ്രത്യക്ഷമാവുകയും ചെയ്തു.തുര്‍ക്കിയിലെ പുരാതന ക്ഷേത്രമായ ഗോപെക്ലിടെപെയ്ക്ക് സമീപമാണ് ഏകശില ഉയര്‍ന്നിരിക്കുന്നത്. 12000 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രം യുനെസ്ക്കോയുടെ പൈതൃകപട്ടികയില്‍ ഉള്‍പ്പെട്ടതാണ്. മൂന്ന് മീറ്ററോളം ഉയരമുണ്ട് ലോഹനിര്‍മിതമായ ഈ ഏകശിലയ്ക്ക്. 45 സെന്റീമീറ്ററോളം വീതിയുള്ള ഏകശിലയുടെ മുകളിലായി പ്രാചീന ഭാഷയായ ഗോതുര്‍ക്ക് ലിപിയില്‍ എഴുതിയിട്ടുമുണ്ട്. ‘ചന്ദ്രനെ കാണണമെങ്കില്‍ ആകാശത്തേക്ക് നോക്കൂ’ എന്നാണ് ഇതില്‍ എഴുതിയിരിക്കുന്നതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. ഫ്യുവട്ട് ഡെമിര്‍ഡില്‍ എന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ഏകശില സ്ഥാപിച്ചിരിക്കുന്നത്. കൃഷിയിടത്തില്‍ നിന്നും മടങ്ങുവഴിയാണ് ഇത് കണ്ടതെന്നും ഉടന്‍തന്നെ സുരക്ഷാസേനയെ വിവരമറിയിച്ചെന്നും ഡെമിര്‍ഡില്‍ വ്യക്തമാക്കി. ഏകശിലകാണാന്‍ ദൂരസ്ഥലങ്ങളില്‍ നിന്നുംപോലും ആളുകളെത്തുന്നുണ്ട്. എത്രയും വേഗം ഏകശില സ്ഥാപിച്ചവര്‍ തന്റെ…
Read Moreവെളുക്കാൻ തേച്ചതു മഞ്ഞയായാൽ! മുഖം വെളുക്കാൻ തേച്ചു നോക്കിയതാ ഇപ്പോൾ ചന്ദ്രന്റെ ഇമോജി പോലെ; ഓൺലൈൻ കുറിപ്പ് ലോറനെ ചതിച്ചതിങ്ങനെ….
വെളുക്കാൻ തേച്ചതു പാണ്ടായി എന്നു കേട്ടിട്ടില്ലേ. വെളുക്കാൻ തേച്ചതു മഞ്ഞയായാലോ? സൗന്ദര്യം സംരക്ഷിക്കാൻ എന്തു പൊടിക്കൈ കണ്ടാലും ഒന്നു പരീക്ഷിക്കാൻ തുനിയുന്നവരാണ് പലരും. പല പരീക്ഷണങ്ങളും ഓണ്‍ലൈനിലെ കുറിപ്പുകളുടെ അടിസ്ഥാനത്തിലുമായിരിക്കും. ലോറൻ ജെന്നിയെന്ന ടിക് ടോക് താരവും മഞ്ഞൾ ഉപയോഗിച്ച് ഒരു ഫേസ്മാസ്ക് തയാറാക്കി മുഖത്ത് ഇട്ടു.പക്ഷേ, കഴുകിയിട്ടും കഴുകിയിട്ടും മുഖത്തുനിന്നു മഞ്ഞ നിറം പോകുന്നില്ല. ലോറനും ഓണ്‍ലൈനിൽ കണ്ടതാണ് ഈ ഫേസ്മാസ്കിന്റെ കുറിപ്പ്. മുഖക്കുരുവിനെ അകറ്റാനും മുഖത്തെ പാടുകൾ മായ്ക്കാനും ഈ ഫേസ് മാസ്ക് സഹായകമാകുമെന്ന് കണ്ടതോടെ പരീക്ഷിക്കാമെന്ന തീരുമാനത്തിലെത്തി ജെന്നിയും. അങ്ങനെ അടുക്കളയിലെ ഒരു വിധം സാധനങ്ങളെല്ലാം ചേർത്തു ഫേസ്മാസ്ക് തയാറാക്കി. കഴിഞ്ഞ മൂന്നാഴ്ചയായി എന്റെ മുഖം വളരെ മോശം അവസ്ഥയിലാണ്. ചർമവും വളരെ മോശമായിരിക്കുന്നു. അതിൽനിന്നെല്ലാം രക്ഷ നേടാനാണ് ഈ ഫേസ് പായ്ക് എന്നൊക്കെ പറഞ്ഞാണ് ലോറൻ മുഖത്തു തേച്ചു പിടിപ്പിച്ചത്. പക്ഷേ,…
Read Moreമാരത്തൺ കല്യാണം..! കല്യാണ ചടങ്ങുകൾ ആഴ്ചകളോ മാസങ്ങളോ നീളുന്നതു മനസിലാക്കാം, പക്ഷേ, വർഷങ്ങൾ നീണ്ടാലോ?
ടെസ്റ്റും ഏകദിനവും പോലെ നടന്നിരുന്ന കല്യാണ ചടങ്ങുകൾ പോലും നമ്മുടെ നാട്ടിൽ ഇപ്പോൾ ട്വന്റി -ട്വന്റി സ്റ്റൈലിൽ ആയിരിക്കുന്നു. ആലോചനയും പെണ്ണുകാണലും വിരുന്നും പോക്കുവരുവുമൊക്കെയായി ആഴ്ചകളും മാസങ്ങളുമൊക്കെ ഇടവേളയുണ്ടായിരുന്ന കല്യാണങ്ങളാണ് ഇപ്പോൾ മിന്നൽ കല്യാണങ്ങളായി മാറിയിരിക്കുന്നത്. കോവിഡ് വന്നതോടെ ഇതിനു സ്പീഡ് വീണ്ടും കൂടിയ ലക്ഷണമാണ് കാണുന്നത്. തലേ ആഴ്ചവന്നു പെണ്ണു കണ്ടു, പിറ്റേ ആഴ്ച കല്യാണം എന്ന മട്ടിലായിട്ടുണ്ട് പലപ്പോഴും കാര്യങ്ങൾ. പ്രത്യേകിച്ചു വിദേശ ജോലിക്കാരുടെ കാര്യത്തിൽ.എന്നാൽ, എൻഡെബെൽ ഗോത്രക്കാരുടെ കല്യാണ വിശേഷം കേട്ടാൽ ഈ മിന്നൽ കല്യാണങ്ങളുടെ കാലത്തു നമ്മൾ തലയിൽ കൈവച്ചുപോകും. ആഴ്ചകളും മാസങ്ങളുമൊന്നുമല്ല വർഷങ്ങളെടുത്താണ് ഇക്കൂട്ടരുടെ കല്യാണച്ചടങ്ങുകൾ പൂർത്തിയാക്കുന്നത്. കല്യാണം കഴിച്ചില്ലെങ്കിൽമൂന്നു ഘട്ടങ്ങളാണ് എൻഡെബെൽ ഗോത്രക്കാരുടെ വിവാഹത്തിനുള്ളത്! മൂന്നു ഘട്ടങ്ങളിലായി നീണ്ടുനിൽക്കുന്ന വിവാഹ ചടങ്ങുകൾ പരിസമാപ്തിയിലെത്തുന്പോൾ വർഷങ്ങൾ പിന്നിടുമെന്നതാണ് ഇവരുടെ വിവാഹത്തെ മറ്റു വിവാഹങ്ങളിൽനിന്നു വ്യത്യസ്തമാക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ വലിയ പ്രിട്ടോറിയ പ്രദേശത്ത്…
Read Moreമതമൗലീകവാദികള്‍ തച്ചുതകര്‍ത്ത ഹിന്ദു ക്ഷേത്രം ഉടന്‍ പുനരുദ്ധരിക്കണം ! സര്‍ക്കാരിനോട് ഉത്തരവിട്ട് പാക്കിസ്ഥാന് സുപ്രീംകോടതി…
മലമൗലീകവാദികളായ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തകര്‍ത്ത ഹിന്ദുക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടത്താന്‍ പാക്കിസ്ഥാന് സുപ്രീംകോടതിയുടെ ഉത്തരവ്. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യാ സര്‍ക്കാരിനോടാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. രാജ്യത്തെ ഹിന്ദു വിശ്വാസ കേന്ദ്രങ്ങള്‍ അവഗണന നേരിടുന്നതായുള്ള ഏകാംഗ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചാണ് സുപ്രീംകോടതിയുടെ നടപടി. ഡിസംബര്‍ 30നാണ് കാരക് ജില്ലയിലെ തേരി പ്രദേശത്തെ ക്ഷേത്രം ഒരു കൂട്ടം തീവ്ര മതവാദികള്‍ അഗ്നിക്കിരയാക്കിയത്. 1920ലെ ക്ഷേത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമുദായ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയതിന് പിന്നാലെയാണ് ഒരു കൂട്ടം ആളുകള്‍ ക്ഷേത്രം തകര്‍ത്തത്. കഴിഞ്ഞ മാസം ക്ഷേത്രം പുനരുദ്ധരിക്കുമെന്ന് ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യാ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ അക്രമികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടത്താന്‍ പ്രവിശ്യാ സര്‍ക്കാരിനോട് നിര്‍ദേശിച്ച സുപ്രീംകോടതി ഇതിന്റെ സമയപരിധി നിശ്ചയിച്ച് അറിയിക്കാനും ആവശ്യപ്പെട്ടു.…
Read Moreലിജോയുടെ ‘ജല്ലിക്കെട്ട്’ ഓസ്കറില് നിന്ന് പുറത്ത് ! അവസാന പതിനഞ്ചില്‍ ഇടംപിടിക്കാനായില്ല.
ഓസ്കര് അവാര്‍ഡില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്ട്രിയായമലയാള ചിത്രം ജല്ലിക്കട്ട് അന്തിമ പട്ടികയില്‍ നിന്ന് പുറത്തായി. 2021ലെ 93ാമത് അക്കാദമി അവാര്‍ഡുകളില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്കായിരുന്നു ജല്ലിക്കെട്ട് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ അവസാന 15ല്‍ ഇടംപിടിക്കാന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ടിനായില്ല. അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സാണ് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ പ്രഖ്യാപിച്ചത്. ഇവയില്‍ നിന്നാണ് അവസാന അഞ്ച് സിനിമകളെ തെരഞ്ഞെടുക്കുക. അതിനിടെ ഇന്ത്യയില്‍ നിന്നുള്ള ഹ്രസ്വചിത്രം ബിട്ടു അടുത്ത ഘട്ടത്തിലേക്ക് കടന്നു. മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. യോഗ്യത നേടിയ ചിത്രങ്ങളുടെ വോട്ടെടുപ്പ് മാര്‍ച്ച് 59 വരെ നടക്കും. മാര്‍ച്ച് 15ന് ഓസ്കാര്‍ നോമിനേഷന് പ്രഖ്യാപിക്കും. ഏപ്രില്‍ 25നാണ് അവാര്‍ഡ് വിതരണം. രാജ്യാന്തര ചലച്ചിത്ര മേളകളിലടക്കം അവാര്‍ഡുകള്‍ നേടിയ ചിത്രമാണ് ജല്ലിക്കെട്ട്. 2019ലെ ടൊറണ്ടോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസറ്റിവല്‍,…
Read Moreതോളിൽ കയറുന്ന ഭാര്യ, വേലിചാടുന്ന ഭർത്താവ്! സംഭവം രസകരമെന്നു തോന്നാമെങ്കിലും നല്ല കായികശേഷിയും പരിശീലനവും നേടിയവര്‍ക്കു മാത്രമേ ഈ മത്സരത്തില്‍ പിടിച്ചുനില്‍ക്കാനാകൂ
ഒരാളെ എടുത്തുകൊണ്ട് ഒാടുകയെന്നു പറഞ്ഞാൽ അത്ര നിസാര കാര്യമല്ല. അപ്പോൾ പിന്നെ ഒരാളെ തോളിൽ കയറി ഒാടേണ്ടി വന്നാലോ? ഇത്തിരി വിഷമിക്കും. എന്നാൽ, തകർപ്പൻ മത്സരത്തിന്റെ ഭാഗമായിട്ടാണ് ഈ ഒാട്ടമെങ്കിൽ രസകരമാവില്ലേ.. പ്രത്യേകിച്ചു തോളിൽ കയറുന്നത് ഭാര്യ കൂടിയാണെങ്കിൽ. ഭാര്യയെ ചുമന്നുകൊണ്ടുള്ള ഒാട്ടം ഫിൻലൻഡിലെ പേരുകേട്ട മത്സരമാണ്. നിരവധി ദന്പതികളാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ ഒാരോ വർഷവും എത്തുന്നത്. സംഭവം കേൾക്കുന്പോൾ രസകരമെന്നു തോന്നാമെങ്കിലും നല്ല കായികശേഷിയും പരിശീലനവും നേടിയവർക്കു മാത്രമേ ഈ മത്സരത്തിൽ പിടിച്ചുനിൽക്കാനാകൂ എന്നതാണ് സത്യം. ഭർത്താക്കന്മാർക്കുള്ളതാണ് ഈ കളി. 1992ൽ ഫിൻലൻഡിലെ സോങ്കജാർവിയിലാണ് ഈ കായിക വിനോദം ആദ്യമായി അവതരിപ്പിച്ചതെന്നാണ് പറയുന്നത്. ചെല്ലുന്നവരെ എല്ലാം പിടിച്ചു മത്സരിപ്പിക്കില്ല. സ്വന്തം ഭാര്യ നിർബന്ധം അതിനും ചില നിബന്ധനകളൊക്കെ പാലിച്ചിരിക്കണം. അതിൽ പ്രധാനപ്പെട്ടതു സ്വന്തം ഭാര്യയെ മാത്രമേ തോളിലേറ്റാവൂ എന്നതാണ്. സ്വന്തം ഭാര്യയ്ക്ക് ഇത്തിരി ഭാരം…
Read Moreകോവിഡോ… അതെന്താ! രണ്ടു പ്രാവശ്യം കോവിഡ് പിടിച്ചു, പക്ഷേ, കോവിഡ് എന്നു കേട്ടിട്ടു പോലുമില്ലാതെ ഒരു 19കാരന്…
പത്തൊമ്പതുകാരനായ ജോസഫ് ഫ്ളാവില് എന്ന ജോ പതിനൊന്നു മാസം ഒന്നുമറിഞ്ഞില്ല, ആരെയുമറിഞ്ഞില്ല! മഞ്ഞും മഴയും വേനലും വന്നുപോയതറിഞ്ഞില്ല. ലോകമാകെ കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ചതും ലോക്ഡൗണും സാമ്പത്തിക പ്രശ്നങ്ങളുമറിഞ്ഞില്ല. ഒന്നുമറിയാതെ ജോ അബോധ ലോകത്തായിരുന്നു. കാറപകടത്തില്‍ തലച്ചോറിനു ഗുരുതര പരിക്കേറ്റതിനെത്തുടര്‍ന്നാണ് ജോ പതിനൊന്നു മാസം കോമയിലായത്. കോവിഡ് എന്ന വാക്കിനുമുന്നില്‍ ഇപ്പോള്‍ ഒന്നുമറിയാത്ത ഒരു കൊച്ചുകുട്ടിയെപ്പോലെ നില്ക്കുന്ന ജോ കോമയിലായിരുന്ന കാലത്തു രണ്ടു പ്രാവശ്യം കോവിഡ് ബാധിച്ചിരുന്നു. രണ്ടു തവണയും കോമയിൽ തന്നെ രോഗത്തെ അതിജീവിച്ചു. ലോകത്തെ മാറ്റിമറിച്ച കോവിഡ് പ്രതിസന്ധിയെപ്പറ്റി ജോയോട് എന്തു പറയണം, എങ്ങനെ പറയണം എന്ന അങ്കലാപ്പിലാണു ബന്ധുമിത്രാദികള്‍. സ്റ്റേജ് 2 കോമ 2020 മാര്‍ച്ച് ഒന്നിന് ഇംഗ്ലണ്ടിലെ സ്റ്റഫോര്‍ഡ്ഷയര്‍ പട്ടണത്തില്‍ വച്ചാണ് ഒരു കാര്‍ ജോയെ ഇടിച്ചുതെറിപ്പിച്ചത്. ജോ സ്റ്റേജ് 2 കോമയിലായത് ലോകം ലോക്ഡൗണിലായതിനു മൂന്നാഴ്ച മുമ്പ്. ഭൂമുഖത്തെമ്പാടും ദശലക്ഷക്കണക്കിനു ജനം…
Read Moreരഹ്നഫാത്തിമയും ഭാഗ്യലക്ഷ്മിയും കിടിലം ഫിറോസും അടക്കം ഒമ്പതുപേര്‍ ! ബിഗ്ബോസ് സീസണ് മൂന്നിലെ മത്സരാര്‍ഥികളായി വിക്കിപ്പീഡിയയില്‍ വന്നിരിക്കുന്ന പേരുകള്‍ ഇങ്ങനെ…
മലയാളികളുടെ ആവേശമായ റിയാലിറ്റിഷോ ബിഗ്ബോസ് സീസണ് 3 തുടങ്ങാന്‍ ഇനി ഏതാനും ദിവസം മാത്രമേയുള്ളൂ. ഫെബ്രുവരി പതിനാല് വാലന്റൈന്‍സ് ദിനത്തിലാണ് ഷോ പ്രേക്ഷകരിലേക്ക് എത്തുന്നത്. ബിഗ്ബോസ് 3 നിങ്ങളുടെ മുന്നിലേക്ക് എത്താന്‍ ഇനി കേവലം അഞ്ച് ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളു എന്നാണ് അവതാരകനായ മോഹന്‍ലാല്‍ വ്യക്തമാക്കിയിരിക്കുന്നത്. ബിഗ്ബോസ് 3ന്റെ പുതിയ പ്രൊമോ വീഡിയോയിലൂടെയാണ് ലോകത്തിലെ ഏറ്റവും വലിയ ഗെയിം ഷോ ആയ ബിഗ് ബോസിന്റെ വരവിനെ കുറിച്ച് താരം സൂചിപ്പിച്ചത്. ഇത് മാത്രമല്ല ഇത്തവണ ആരൊക്കെ മത്സരിക്കും എന്ന ചോദ്യത്തിന് ഏകദേശമൊരു ഉത്തരം ലഭിച്ചിരിക്കുകയാണ്. ബിഗ് ബോസ് മലയാളത്തിന്റെ പേരില്‍ ആരംഭിച്ച പുതിയ വിക്കിപീഡിയ സൈറ്റിലാണ് ഒന്‍പതോളം മത്സരാര്‍ഥികളുടെ പേര് വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. ഇത്തവണയും ചെന്നൈയില്‍ വെച്ച് തന്നെയായിരിക്കും ഷോ നടക്കുകയെന്നാണ് അറിയുന്നത്. ഇപ്പോള്‍ വിക്കിപീഡിയയില്‍ ഏകദേശമൊരു ലിസ്റ്റ് വന്നിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ് 3…
Read More