അടൂര്‍: പ്രണയത്തിന് അതിരുകളില്ല, പ്രണയദിനത്തില്‍ ഇവര്‍ക്ക് മംഗല്യം. അമ്പത്തെട്ടുകാരനായ രാജന് അറുപത്തിയഞ്ചുകാരിയായ സരസ്വതിയെ നാളെ കൈപിടിക്കും. ഇതേവരെ ഒറ്റയ്ക്കു കഴിഞ്ഞിരുന്ന ഇരുവരും ജീവിതസായാഹ്്നത്തില്‍ ഇനി കൈപിടിച്ചു നടക്കും. അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രത്തിലാണ് ഇരുവര്‍ക്കും വിവാഹവേദി ഒരുങ്ങുന്നത്.രാജന്റെ കഥതമിഴ്നാട്, തിരുച്ചിറപ്പളളി സ്വദേശിയാണ് രാജന്. വര്‍ഷങ്ങളായി കേരളത്തില്‍ ശബരിമല സീസണില്‍ കടകളില്‍ ജോലിചെയ്തു വന്നിരുന്നു. സീസണ് കഴിഞ്ഞാല്‍ മടങ്ങാറില്ല, അവിടെ തന്നെ കൂട്ടംചേര്‍ന്ന് കഴിയും. ജോലിചെയ്ത് കിട്ടുന്ന തുകയൊക്കെ ബന്ധുക്കള്‍ക്ക് അയച്ചു നല്‍കും. സഹോദരിമാര്‍ക്ക് വേണ്ടി ജീവിതം മാറ്റിവച്ച രാജന് വിവാഹം ചെയ്തില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളം ലോക്ക് ഡൗണായതോടെ രാജന് ഉള്‍പ്പടെ ആറുപേരെ പമ്പാപോലീസ് താല്‍ക്കാലിക സംരക്ഷണത്തിനായി അടൂര്‍ മഹാത്മ ജനസേവനകേന്ദ്രത്തിന് കൈമാറിയിരുന്നു. 2020 ഏപ്രില്‍ 18-ല്‍ മഹാത്മയിലെത്തിയ രാജന് വയോജനങ്ങളുടെ സംരക്ഷണത്തിലും പാചകത്തിലും തത്പരനായി സ്വയം ജോലി ഏറ്റെടുത്തു. സരസ്വതി മണ്ണടി പുളിക്കല്‍ വീട്ടില്‍…
Read MoreCategory: Today’S Special
കൊവിഡ് രോഗത്തില്‍ നിന്ന് മുക്തയായി തിരിച്ചെത്തി; തമന്നയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിടേണ്ടി വന്നത് തീര്‍ത്തും അനാരോഗ്യകരമായ പ്രതികരണങ്ങള്‍
കൊവിഡ് രോഗത്തില്‍ നിന്ന് മുക്തയായി തിരിച്ചെത്തിയപ്പോള്‍ തമന്നയ്ക്ക് സോഷ്യല്‍ മീഡിയ ലോകത്തുനിന്നു നേരിടേണ്ടി വന്നത് തീര്‍ത്തും അനാരോഗ്യകരമായ ചില പ്രതികരണങ്ങളായിരുന്നു. രോഗബാധയെ ത്തുടര്‍ന്ന് കുറച്ചു വണ്ണം വച്ചിരുന്നു. ഫിറ്റ്നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത താരമാണ് തെന്നിന്ത്യയുടെ പ്രിയനടി തമന്ന. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം തമന്നയെ ഏറെക്കാലം സിനിമാമേഖലയില്‍ തുടരാന്‍ സഹായിച്ചിട്ടുണ്ട്. അധികവും ഗ്ലാമര്‍ കേന്ദ്രീകരിച്ചുള്ള കഥാപാത്രങ്ങള്‍ തന്നെയാണ് താരത്തിന് ലഭിച്ചിട്ടുള്ളതും. വണ്ണം കൂടിയ ശേഷം കഠിനമായ വർക്കൗട്ടിലൂടെ താരസുന്ദരി പഴയ രീതിയിലെത്തിയിരിക്കുകയാണിപ്പോൾ. അങ്ങനെ പുതിയ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടൊപ്പം വണ്ണം കൂടിയതിന്റെ പേരില്‍ തനിക്കെതിരേ ചിലര്‍ “ബോഡി ഷെയിമിംഗ്’ നടത്തിയെന്ന പരാതിയുമായും തമന്ന തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇതൊരിക്കലും അംഗീകരിക്കാനാകാത്ത സമീപനമാണെന്നും വ്യക്തികള്‍ കടന്നുപോകുന്ന സാഹചര്യങ്ങള്‍ മറ്റുള്ളവര്‍ മനസിലാക്കേണ്ടതുണ്ടെന്നും സോഷ്യല്‍ മീഡിയയിലൂടെ തന്നെ തമന്ന വ്യക്തമാക്കുന്നു.
Read Moreവേഴാമ്പലും കടുവയും! എല്ലാ ഗോത്രങ്ങൾക്കും അവരവരുടേതായ ഉത്സവങ്ങളുണ്ട്; നാഗലാൻഡിലെ വേഴാമ്പൽ ഫെസ്റ്റിവൽ കാണേണ്ടതു തന്നെ…
വൈവിധ്യമാർന്ന ഗോത്ര സംസ്കാരമുള്ള നാഗാലാൻഡ് ഉത്സവങ്ങളുടെ നാടായിട്ടാണ് അറിയപ്പെടുന്നത്. പതിനാറോളം പ്രധാന ഗോത്രങ്ങളും കുറെ ഉപഗോത്രങ്ങളും നാഗാലാൻഡിലുണ്ട്. തികച്ചും വ്യത്യസ്തമായ പാരന്പര്യവും ആചാരങ്ങളും വച്ചുപുലർത്തുന്നവർ. എല്ലാ വർഷവും ഡിസംബർ ഒന്നു മുതൽ പത്തു വരെ അവിടെ നടന്നുവരുന്ന ഒരു ഉത്സവമാണ് ഹോൺബിൽ (വേഴാമ്പൽ) ഫെസ്റ്റിവൽ. ഉത്സവങ്ങളുടെ ഉത്സവം എന്നറിയപ്പെടുന്ന വേഴാന്പൽ ഉത്സവം, നാഗാലാൻഡ് സർക്കാർ മുൻകൈ എടുത്താണ് സംഘടിപ്പിക്കുന്നത്. ടൂറിസം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നാഗാലാൻഡിലെ സംസ്കാരത്തെയും പൈതൃകത്തെയും മുഖ്യ ആകർഷണമാക്കി, നാഗാലാൻഡ് ദിനമായ ഡിസംബർ ഒന്നിനോടനുബന്ധിച്ചു സംഘടിപ്പിക്കുന്നതാണ് വേഴാന്പൽ ഉത്സവം. വേഴാന്പലിന്റെ ശക്തി! ഇവരുടെ വിശ്വാസം അനുസരിച്ചു വേഴാമ്പലിന്റെ മുഴക്കം ധീരതയെയും സൗന്ദര്യത്തെയും സൂചിപ്പിക്കുന്നു. അതിന്റെ ശക്തി കടുവയ്ക്കു തുല്യമാണെന്ന് ഇവർ കരുതുന്നു. വേഴാന്പൽ ഒരു നാഗാ യോദ്ധാവിന്റെ പ്രതീകമാണ്. സമൃദ്ധിയുടെ ചിഹ്നമായും അതിനെ കണക്കാക്കുന്നു. നാഗാലാൻഡിലെ അറുപതു ശതമാനത്തിലധികം ആളുകൾ കൃഷിയെ ആശ്രയിക്കുന്നതിനാൽ അവരുടെ…
Read Moreഅന്ന് രക്ഷിച്ചത് മമ്മൂട്ടി! ഒരിക്കൽ കളിയാക്കലിൽ നിന്ന് മമ്മൂട്ടി രക്ഷിച്ച കഥ പറഞ്ഞ് നടൻ രാജീവ് പിള്ള
തന്നെ ഒരിക്കൽ കളിയാക്കലിൽ നിന്ന് മമ്മൂട്ടി രക്ഷിച്ച കഥ പറഞ്ഞ് നടൻ രാജീവ് പിള്ള. ഇരുവരും ഒന്നിച്ചഭിനയിച്ച പതിനെട്ടാംപടി എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്ന സംഭവമാണ് താരം വിവരിച്ചത്. ലഞ്ച് ബ്രേക്ക് സമയത്ത് ഡയറ്റിലായിരുന്ന തന്നെ ഭക്ഷണപ്രിയനായ നിര്‍മാതാവ് തമാശയ്ക്ക് കളിയാക്കിയെന്നും അന്ന് മമ്മൂക്കയാണ് തന്നെ രക്ഷിച്ചതെന്നും രാജീവ് പിള്ള പറഞ്ഞു. നല്ല ശരീരം ലഭിക്കാന്‍ ഒരു വില കൊടുക്കണമെന്നും നമ്മുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചാല്‍ അത് കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞുവെന്നും രാജീവ് പിള്ള കൂട്ടിച്ചേർത്തു.
Read Moreതെങ്ങോലയിലെഴുതിയ സ്വാഗത ഫലകം മുതൽ, വെള്ളം കുടിക്കാനായുള്ള മണ്‍ഗ്ലാസുകൾ വരെ..! ഇതാ.. കോവിഡ് കാലത്തൊരു ഹരിത കല്യാണം
പടിയൂർ: കോവിഡ് മനുഷ്യകുലത്തിന്റെ ആകമാന ജീവിത ശൈലികളെയും മാറ്റിമറിക്കുന്പോൾ വിവാഹം പോലുള്ള ആഘോഷങ്ങൾ ചുരുക്കപ്പെടുന്നതിന്റെ മനോവ്യഥ പറയുന്നവരാണു പലരും. എന്നാൽ, നാടും നാട്ടുകാരും പ്രകൃതിയോടിണങ്ങി ചേർന്നു ലളിത സുന്ദരമായൊരു വിവാഹാഘോഷത്തിലൂടെ വേറിട്ട മാതൃകയായി എടതിരിഞ്ഞി കുഞ്ഞിലിക്കാട്ടിൽ മണി – ശാന്ത ദന്പതികളുടെ മകൻ ശരത്തിന്റെയും പോട്ട രാമദാസ് – ഉഷ ദന്പതികളുടെ മകൾ ശ്രുതിയുടെയും വിവാഹം. തെങ്ങോലയിലെഴുതിയ സ്വാഗത ഫലകം മുതൽ, വെള്ളം കുടിക്കാനായുള്ള മണ്‍ഗ്ലാസുകൾ, ഭക്ഷണം കഴിക്കാനായി പാള പാത്രങ്ങൾ, വിവിധ തരം കിഴങ്ങു പുഴുക്കുകൾ നിറഞ്ഞ നാടൻ ഭക്ഷണം, വാഴപിണ്ടി കൊണ്ടും ചണ ചാക്കുകൊണ്ടും നിർമിച്ച വിവാഹവേദി. എത്തിച്ചേർന്നവർക്കെല്ലാം വധൂവരന്മാരുടെ സ്നേഹോപഹാരമായി ഫലവൃക്ഷത്തൈകൾ, അവ വീടുകളിലേക്കു കൊണ്ടുപോകാനുള്ള തുണി സഞ്ചിവരെ സർവത്ര പ്രകൃതി സൗഹൃദ വസ്തുക്കൾ. വർഷങ്ങളായി ജൈവ കൃഷിയുടെയും ജൈവ ഉത്പന്നങ്ങളുടെയും പ്രചാരകനായി പ്രവർത്തിയ്ക്കുന്ന ശരത്ത് തന്റെ വിവാഹം കർഷകർ ബഹുമാനിക്കപ്പെടേണ്ടുന്നതിന്റെ ഹരിത…
Read Moreപ്രണയത്തിന്റെ കുളിരനുഭവം നൽകുന്ന ദൃശ്യങ്ങള്‍! പ്രണയദിനം ആഘോഷമാക്കാൻ ആദ്യ ഗാനവുമായി ടീം ‘സാൽമണ്‍ ത്രിഡി’
ന്യൂജേഴ്സി: ഏഴ് ഭാഷകളിൽ ചരിത്രം കുറിക്കാനെത്തുന്ന സാൽമണ്‍ ത്രിഡി ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഫെബ്രുവരി 14ന് പ്രണയ ദിനത്തിൽ വൈകിട്ട് അഞ്ചിന് ടി സീരിസ് ലഹരിയുടെ വെബ്സൈറ്റ് വഴി ആസ്വാദകരെ തേടിയെടുത്തുന്നത്. പ്രണയത്തിന്റെ കുളിരനുഭവം നൽകുന്ന ദൃശ്യങ്ങളും വരികളും സംഗീതവുമായി എത്തുന്ന ഗാനത്തിൽ വിജയ് യേശുദാസും ജോനിറ്റയുമാണ് വേഷമിടുന്നത്. നവീൻ കണ്ണന്റെ രചനയിൽ ശ്രീജിത്ത് എടവന സംഗീതം നൽകിയ ഗാനത്തിന് നൃത്തസംവിധായകൻ അയ്യപ്പദാസിന്റെ മനോഹരമായ ചുവടുവയ്പുകളാണ് അകന്പടി സേവിക്കുന്നത്. ലണ്ടനിൽ റെക്കോർഡ് ചെയ്ത ഗാനത്തിന് കൊച്ചിയിൽ മിക്സിംഗ് നിർവഹിച്ച് കാനഡയിലാണ് മാസ്റ്ററിംഗ് ചെയ്തതെന്ന പ്രത്യേകതയുമുണ്ട്. രാഹുലും സെൽവനും ചേർന്ന് മനോഹരമായ കവിത പോലെ കൈകാര്യം ചെയ്ത ക്യാമറ ഗാനത്തിന്റെ മനോഹാരിത വർധിപ്പിക്കുന്നു. ഡോൾസ്, കാട്ടുമാക്കാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാളിയായ ഷലീൽ കല്ലൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ത്രിഡി റൊമാന്റിക് സസ്പെൻസ് ത്രില്ലർ ചിത്രമാണ്…
Read Moreആറുവര്‍ഷത്തേക്ക് ഇങ്ങോട്ട് വന്നേക്കരുത്..! എവറസ്റ്റ് കീഴടക്കിയെന്ന് വ്യാജ അവകാശവാദം; മൂന്ന് ഇന്ത്യന്‍ പർവതാരോഹകര്‍ക്ക് വിലക്കേർപ്പെടുത്തി നേപ്പാൾ
കാഠ്മണ്ഡു: 2016-ലെ ശൈത്യകാലത്ത് എവറസ്റ്റ് കീഴടക്കിയെന്ന് വ്യാജ അവകാശവാദമുന്നയിച്ച മൂന്ന് ഇന്ത്യന്‍ പർവതാരോഹകര്‍ക്ക് വിലക്കേര്‍പ്പെടുത്തി നേപ്പാള്‍. നരേന്ദര്‍ സിംഗ് യാദവ്, സീമാ റാണി, ഇവരുടെ സംഘത്തലവന് നബ കുമാര്‍ ഫുകോണ് എന്നിവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ആറു വര്‍ഷത്തേക്കാണ് വിലക്ക്. എവറസ്റ്റ് കീഴടക്കിയെന്ന ഇവരുടെ വാദത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് നേപ്പാള്‍ ടൂറിസം വകുപ്പ് സര്‍ട്ടിഫിക്കറ്റ് നൽകിയിരുന്നു. ഇവരിൽ നരേന്ദര്‍ സിംഗ് യാദവിന് കഴിഞ്ഞവര്‍ഷത്തെ തെന്‍സിംഗ് നോര്‍ഗെ അഡ്വഞ്ചര്‍ അവാര്‍ഡ് ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. എവറസ്റ്റ് കീഴടക്കിയെന്ന പറഞ്ഞ് ഇവരെടുത്ത ചിത്രം വ്യാജമാണ് കണ്ടെത്തി. ഇതോടെ അവാര്‍ഡ് തിരിച്ചുവാങ്ങുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. നരേന്ദര്‍ സിംഗ് യാദവും സീമാ റാണിയും എവറസ്റ്റിന്റെ മുകളിൽ എത്തിയില്ലെന്ന് സമ്മതിച്ചു. ഇവരുടെ ആരോഹണം സംഘടിപ്പിച്ച സെവന് സമ്മിറ്റ് ട്രക്സിന് 50,000 രൂപയും ഇവരുടെ പിന്തുണക്കാരായ ഷെര്‍പ്പയ്ക്ക് 10,000 രൂപയും പിഴയിടുകയും ചെയ്തു.
Read Moreകൂടെക്കിടന്നാല്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കിത്തരാം ! മലയാള സിനിമയിലെ പ്രമുഖനടനെതിരേ ആരോപണവുമായി നടി ശ്രീലേഖ…
സ്ത്രീകള്‍ ഏറ്റവുമധികം ചൂഷണം നേരിടുന്ന ഒരു മേഖലയായി കഴിഞ്ഞ കുറേനാളുകള്‍ കൊണ്ട് സിനിമാലോകം മാറിയിട്ടുണ്ട്. വലിയ സിനിമാസ്വപ്നങ്ങളുമായി ചെല്ലുന്ന പല പെണ്‍കുട്ടികളും ചൂഷണത്തിനിരയായിത്തീരുന്നു. ഇപ്പോള്‍ തിളങ്ങിനില്‍ക്കുന്ന ഒരുപാട് പ്രമുഖ നടിമാര്‍ക്കും ഇത്തരത്തിലുള്ള ദുരനുഭവങ്ങളുടെ കഥകള്‍ പറയാനുണ്ട്. ആദ്യമായി സിനിമയില്‍ അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ അവര്‍ക്കുണ്ടായ മോശമായ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ നടിമാര്‍ മലയാളത്തിലും ധാരാളമായുണ്ട്. ബംഗാളി സിനിമയിലെ മിന്നുംതാരമായ ശ്രീലേഖ മിത്രയാണ് ഇപ്പോള്‍ ഇത്തരമൊരു അനുഭവം തുറന്നു പറഞ്ഞ് രംഗത്തു വന്നിരിക്കുന്നത്. താരം സിനിമയില്‍ ആദ്യമായി അവസരം ചോദിച്ചു പോയപ്പോള്‍ ഉണ്ടായ അനുഭവമാണ് ഒരു പ്രമുഖ മാധ്യമത്തിലെ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തിയത്. ഒരു മലയാള സിനിമയുടെ നൃത്തരംഗം അഭിനയിക്കാന്‍ വേണ്ടിയാണ് താരം ആദ്യമായി സെറ്റ്ല് പോയത്. അവിടെവച്ച് ഒരു പ്രമുഖ നടന് താരത്തെ സമീപിക്കുകയും, കൂടെ കിടന്നാല്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കി തരാമെന്ന് പറയുകയായിരുന്നു. പക്ഷേ താരം ഈ…
Read Moreചെല്ലുന്നിടം പിഒ! എന്തിനെയും ഏതിനെയും ലാഭക്കണ്ണുകളുമായി സമീപിക്കുന്നവർ ചെഞ്ചു ഗോത്ര സഭയെ അറിയാതെ പോകരുത്..!
മനുഷ്യൻ എന്തിനും ഏതിനും ലാഭവും നഷ്ടവും കണക്കുകൂട്ടുന്നവരാണ്. ലാഭം കിട്ടാത്ത ഇടപാടുകൾക്ക് ഇറങ്ങിത്തിരിക്കാൻ പലർക്കും മടിയാണ്. എന്നാൽ, എന്തിനെയും ഏതിനെയും ലാഭക്കണ്ണുകളുമായി സമീപിക്കുന്നവർ ചെഞ്ചു ഗോത്രക്കാരെക്കുറിച്ചു കേൾക്കണം. അവരുടെ നിഘണ്ടുവിൽ ലാഭം, പണം, സന്പാദ്യം എന്നിങ്ങനെയുള്ള പദങ്ങളൊന്നും ഇല്ലത്രേ. എവിടെങ്കിലും സ്ഥിരമായി താമസിക്കുകയോ സാന്പാദ്യം കൂട്ടിവയ്ക്കുകയോ ചെയ്യുന്ന പരിപാടി ഇവർക്ക് ഇല്ല.ആന്ധ്രപ്രദേശിൽ കാണപ്പെടുന്ന പ്രത്യേക ഗോത്രവിഭാഗമാണ് ചെഞ്ചു ഗോത്രക്കാർ. തമിഴ്നാട്, കർണാടക, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലും ചെഞ്ചു ഗോത്രക്കാരെ കാണാം. ഭക്ഷ്യവിഭവങ്ങൾ തീരുന്പോൾ അതു ലഭ്യമാകുന്നിടത്തേക്കു മാറി മാറി താമസിക്കുന്ന പ്രകൃതമാണ് ഇവരുടേത്. ചെഞ്ചു വിഭാഗം മറ്റു ഗോത്രവിഭാഗങ്ങളെ അപേക്ഷിച്ച് അല്പം ഉയർന്ന ജാതിക്കാരായാണ് സ്വയം കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ മറ്റ് ഗോത്രവിഭാഗങ്ങളിൽനിന്നു വേറിട്ടു താമസിക്കുന്നതാണ് ഇവരുടെ രീതി. വേട്ടയാടൽപൂർണമായും പ്രകൃതിയെ ആശ്രയിച്ചു ജീവിക്കുന്നവരാണു ചെഞ്ചുകൾ. എന്തു കഴിക്കണമെങ്കിലും കുടിക്കണമെങ്കിലും അതു പ്രകൃതിയിൽനിന്ന് അവർ ശേഖരിക്കും. ഇതോടൊപ്പം…
Read Moreരണ്ടു പതിറ്റാണ്ടിനു ശേഷം ശാലിനി അഭിനയരംഗത്തേക്ക് മടങ്ങി വരുന്നു ! മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്വന് ശാലിനിയുടെ മടങ്ങിവരവിന് വഴിയൊരുക്കും…
രണ്ട് പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്കു ശേഷം നടി ശാലിനി അഭിനയരംഗത്തേക്ക് മടങ്ങിവരുന്നു. മണിരത്നം ഒരുക്കുന്ന പൊന്നിയിന്‍ സെല്‍വനില്‍ ശാലിനിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നാണ് പുറത്തെത്തുന്ന വിവരം. മണിരത്നത്തിന്റെയും മാധവന്റെയും പ്രത്യേക അഭ്യര്‍ത്ഥനപ്രകാരമാണ് ശാലിനി അഭിനയത്തിലേക്ക് മടങ്ങി എത്തുന്നത്. മണിരത്നത്തിന്റെ അലൈപായുതേ, കമലിന്റെ പിരിയാത വരം വേണ്ടും എന്നീ ചിത്രങ്ങളിലാണ് ശാലിനി അവസാനമായി അഭിനയിച്ചത്. 2000ല്‍ അജിത്തുമായുള്ള വിവാഹ ശേഷം ശാലിനി അഭിനയ രംഗത്ത് നിന്നും വിട പറയുകയായിരുന്നു. കല്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്വന് എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്നം ചിത്രം സംവിധാനം ചെയ്യുന്നത്. ഐശ്വര്യ റായി ബച്ചന്, വിക്രം, കാര്‍ത്തി, ജയറാം, തൃഷ, വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ജയം രവി, റഹ്മാന്, കിഷോര്‍, റിയാസ് ഖാന്, ലാല്‍, ശരത്കുമാര് തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നു. എന്തായാലും ശാലിനിയുടെ ആരാധകര്‍ക്കാകെ…
Read More