സാ​ധാ​ര​ണ രോ​ഗം വ​രു​മ്പോള്‍ വി​ശ്ര​മി​ക്കാ​ന​ല്ലേ ഡോ​ക്‌‌ടർ​മാ​ർ പ​റ​യു​ക, എ​ന്നാ​ൽ, ഇ​വ​രു​ടെ ക​ഥ നേ​രേ തി​രി​ച്ചാ​ണ്…! രോ​ഗം മാ​റ​ണോ, നൃ​ത്തം ചെ​യ്തോ​ളൂ!

ഡാ​ൻ​സ് ഇ​ഷ്‌‌​ട​പ്പെ​ടു​ന്ന​വ​ർ ന​മു​ക്കി​ട​യി​ൽ ധാ​രാ​ള​മു​ണ്ട്. ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും ചെ​റു​താ​യെ​ങ്കി​ലും ചു​വ​ടു വ​യ്ക്കാ​ത്ത​വ​ർ ചു​രു​ക്കം. ഇ​ന്നു ഡാ​ൻ​സി​നു ലോ​ക​മെ​ന്പാ​ടു​മാ​യി വൈ​വി​ധ്യ​മാ​ർ​ന്ന രൂ​പ​ങ്ങ​ളു​ണ്ട്. മ​നു​ഷ്യ​ന്‍റെ സ​ന്തോ​ഷ​ത്തി​ന്‍റെ​യും വി​ജ​യാ​ഘോ​ഷ​ത്തി​ന്‍റെ​യു​മൊ​ക്കെ പ്ര​തീ​ക​മാ​ണ് പ​ല​പ്പോ​ഴും നൃ​ത്ത​വും തു​ള്ള​ലു​മൊ​ക്കെ. താ​ള​വും ചു​വ​ടു​ക​ളും ചേ​ർ​ന്ന ശാ​സ്ത്രീ​യ നൃ​ത്തം മു​ത​ൽ മ​നു​ഷ്യ​ൻ തോ​ന്നും പ​ടി ന​ട​ത്തു​ന്ന തു​ള്ളി​ച്ചാ​ട്ടം വ​രെ ഡാ​ൻ​സി​ന്‍റെ വ​ക​ഭേ​ദ​ങ്ങ​ളാ​ണ്. ഇ​തെ​ല്ലാം മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നും മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നും ഗു​ണം ചെ​യ്യു​ന്ന​വ കൂ​ടി​യാ​ണ്. എ​ന്നാ​ൽ, രോ​ഗ​ങ്ങ​ളെ തു​ര​ത്താ​ൻ ഡാ​ൻ​സ് ചെ​യ്യു​മോ? ചോ​ദ്യം കേ​ട്ടാ​ൽ പ​ല​രും നെ​റ്റി ചു​ളി​ച്ചേ​ക്കാം. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ സാ​ൻ ഗോ​ത്ര​വി​ഭാ​ഗ​ക്കാ​ർ നൃ​ത്തം ചെ​യ്തു രോ​ഗ​ങ്ങ​ളെ തു​ര​ത്തു​ന്ന​തി​ൽ പേ​രു​കേ​ട്ട​വ​രാ​ണ്. ഈ ​ഗോ​ത്ര വി​ഭാ​ഗം പ​ര​ന്പ​രാ​ഗ​ത​മാ​യി വേ​ട്ട​ക്കാ​രാ​ണ്. ട്രാ​ൻ​സ് ഡാ​ൻ​സ്! രോ​ഗ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ഇ​വ​ർ ന​ട​ത്തു​ന്ന ഡാ​ൻ​സ് ട്രാ​ൻ​സ് ഡാ​ൻ​സ് എ​ന്നും രോ​ഗ​ശാ​ന്തി നൃ​ത്ത​മെ​ന്നു​മൊ​ക്കെ അ​റി​യ​പ്പെ​ടു​ന്നു. സാ​ധാ​ര​ണ രോ​ഗം വ​രു​ന്പോ​ൾ വി​ശ്ര​മി​ക്കാ​ന​ല്ലേ ഡോ​ക്ട​ർ​മാ​ർ പ​റ​യു​ക. എ​ന്നാ​ൽ, ഇ​വ​രു​ടെ ക​ഥ…

Read More

വശീകരണ ശേഷി ലേശം കൂടുതലാ മോനേ… 23 വിവാഹം കഴിക്കുകയും 140 വയസുവരെ ജീവിക്കുകയും ചെയ്ത അട്ടപ്പാടിയിലെ ഗോത്ര രാജാവായിരുന്ന മൊദ്ദ മൂപ്പന്‍ ഒരു അദ്ഭുതം…

അട്ടപ്പാടിയിലെ ഗോത്രരാജാവ് മൊദ്ദമൂപ്പന്‍ ഒരു അദ്ഭുതം തന്നെയായിരുന്നുവെന്ന് നിസംശയം പറയാം. 23 വിവാഹങ്ങള്‍, മക്കളും പേരക്കുട്ടികളുമായി 113 പേര്‍ എന്നിവരടങ്ങുന്നതായിരുന്നു മൂപ്പന്മാരുടെ മൂപ്പന്‍ എന്നറിയപ്പെട്ടിരുന്ന മൊദ്ദമൂപ്പന്റെ കുടുംബം. മരിക്കുമ്പോള്‍ മൂപ്പന്റെ പ്രായം 140 ആയിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. 2013ല്‍ ആയിരുന്നു മൂപ്പന്റെ മരണം. കറുത്ത കോട്ടും വെളുത്ത തലപ്പാവും ധരിച്ചു പ്രൗഢിയോടെയാണ് മൂപ്പന്‍ നടക്കുക. രാജീവ് ഗാന്ധി ആദരിച്ച് നല്‍കിയതാണ് ആ കോട്ട്. വൈദ്യത്തിലും മന്ത്രവാദത്തിലും അഗ്രഗണ്യനായിരുന്നു മൂപ്പന്‍. മന്ത്രശക്തി തെളിയിക്കാന്‍ ആനകളെ വിളിച്ചു വരുത്തിയതും സ്ത്രീകളെ വശീകരിക്കാന്‍ മൂപ്പന് കഴിവുണ്ടെന്നുമുള്ളതാണ് നാട്ടില്‍ പ്രചാരത്തിലുള്ള കഥകള്‍. എന്തായാലും മൂപ്പന്‍ സാധാരണക്കാരനല്ലെന്നുള്ള കാര്യത്തില്‍ രണ്ടഭിപ്രായം ഉണ്ടാവാനിടയില്ല.

Read More

ആണ്‍കുട്ടികളില്‍ സ്‌ത്രൈണത കൂടുന്നുവെന്ന വിചിത്ര നിരീക്ഷണവുമായി ചൈന ! അതിന് അവര്‍ നിര്‍ദ്ദേശിക്കുന്ന പരിഹാരം കേട്ടാല്‍ കണ്ണുതള്ളും…

വിചിത്ര നിരീക്ഷണവുമായി ചൈന. ആണ്‍കുട്ടികള്‍ക്ക് സ്‌ത്രൈണത കൂടുന്നുവെന്ന വാദമാണ് ഇപ്പോള്‍ ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയം ഉന്നയിച്ചിരിക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി പ്രത്യേക പദ്ധതിയും ആരംഭിച്ചു കഴിഞ്ഞു. യുദ്ധ വീരന്മാരെ പോലെ ശക്തരും കായികബലവുമുള്ളവരുമായി യുവാക്കളെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതുസംബന്ധിച്ച് ബിബിസിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ആണ്‍കുട്ടികളുടെ പൗരുഷം വര്‍ധിപ്പിക്കാന്‍ കായിക വിദ്യാഭ്യാസം പരിഷ്‌ക്കരിക്കണമെന്നും ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകരുടെ നിയമനം ശക്തിപ്പെടുത്തണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു. കായിക പശ്ചാത്തലമുള്ളവരെയും വിരമിച്ച അത്ലറ്റുകളെയും അധ്യാപകരായി നിയമിക്കണമെന്നും ഫുട്ബോള്‍ പോലുള്ള കായിക ഇനങ്ങളോടുള്ള തീവ്രമായ അഭിരുചി കുട്ടികള്‍ക്കിടയില്‍ വളര്‍ത്തണമെന്നും സര്‍ക്കുലര്‍ കൂട്ടിച്ചേര്‍ക്കുന്നു. ചൈനയിലെ യുവാക്കളില്‍ സ്ത്രൈണത വര്‍ധിച്ചു വരികയാണെന്നും ഇത് ഫലപ്രദമായി കൈകാര്യം ചെയ്തില്ലെങ്കില്‍ രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ അവതാളത്തിലാകുമെന്നും ചൈനയിലെ ഉന്നതാധികാര ഉപദേശക സമിതിയംഗമായ സി സെഫു വിമര്‍ശിച്ചിരുന്നു. വീട്ടിലെ ചുറ്റുപാടുകളാണ് ഇതിന് കാരണമെന്നും അമ്മമാരും അമ്മൂമ്മമാരും വളര്‍ത്തുന്ന ചൈനീസ് ആണ്‍കുട്ടികള്‍ക്ക്…

Read More

ശ്രീ​​​​​ശാ​​​​​ന്തി​​​​​ന്‍റെ വി​​​​​ല 75 ല​​​​​ക്ഷം! ഐ​​​​​പി​​​​​എ​​​​​ൽ താ​​​​​ര​​​​​ലേ​​​​​ല പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ അ​​​​​ർ​​​​​ജു​​​​​ൻ തെ​​​​​ണ്ടു​​​​​ ൽ​​​​​ക്ക​​​​​ർ, ശ്രീ​​​​​ശാ​​​​​ന്ത് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ; അർജുന്‍റെ അടിസ്ഥാന വില 20 ലക്ഷം

ചെ​​​​​ന്നൈ: ഈ ​​​​​മാ​​​​​സം 18ന് ​​​​​ചെ​​​​​ന്നൈ​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന 2021 സീ​​​​​സ​​​​​ണ്‍ ഐ​​​​​പി​​​​​എ​​​​​ൽ താ​​​​​ര​​​​​ലേ​​​​​ല പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ആ​​​​​കെ ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് 1097 ക​​​​​ളി​​​​​ക്കാ​​​​​ർ. മ​​​​​ല​​​​​യാ​​​​​ളി പേ​​​​​സ​​​​​ർ എ​​​​​സ്. ശ്രീ​​​​​ശാ​​​​​ന്ത്, സ​​​​​ച്ചി​​​​​ൻ തെ​​​​​ണ്ടു​​​​​ൽ​​​​​ക്ക​​​​​റി​​​​​ന്‍റെ മ​​​​​ക​​​​​ൻ അ​​​​​ർ​​​​​ജു​​​​​ൻ എ​​​​​ന്നി​​​​​വ​​​​​ർ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ലു​​​​​ണ്ടെ​​​​​ന്ന​​​​​താ​​​​​ണ് ശ്ര​​​​​ദ്ധേ​​​​​യം. അ​​​​​തേ​​​​​സ​​​​​മ​​​​​യം, ഓ​​​​​സീ​​​​​സ് പേ​​​​​സ​​​​​ർ മി​​​​​ച്ച​​​​​ൽ സ്റ്റാ​​​​​ർ​​​​​ക്ക് ഈ ​​​​​സീ​​​​​സ​​​​​ണി​​​​​ലും ഐ​​​​​പി​​​​​എ​​​​​ലി​​​​​നി​​​​​ല്ല. 2013ൽ ​​​​​ഐ​​​​​പി​​​​​എ​​​​​ൽ വാ​​​​​തു​​​​​വ​​​​​യ്പ് വി​​​​​വാ​​​​​ദ​​​​​ത്തി​​​​​ല​​​​​ക​​​​​പ്പെ​​​​​ട്ട് വി​​​​​ല​​​​​ക്കു നേ​​​​​രി​​​​​ട്ട ശ്രീ​​​​​ശാ​​​​​ന്ത് സ​​​​​യ്യീ​​​​​ദ് മു​​​​​ഷ്താ​​​​​ഖ് അ​​​​​ലി ട്വ​​​​​ന്‍റി-20​​​​​യി​​​​​ലൂ​​​​​ടെ സ​​​​​ജീ​​​​​വ ക്രി​​​​​ക്ക​​​​​റ്റി​​​​​ലേ​​ക്കു ക​​​​​ഴി​​​​​ഞ്ഞ മാ​​​​​സം തി​​​​​രി​​​​​ച്ചു​​​​​വ​​​​​ര​​​​​വ് ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. 75 ല​​​​​ക്ഷം രൂ​​​​​പ​​​​​യാ​​​​​ണ് ശ്രീ​​​​​ശാ​​​​​ന്തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന വി​​​​​ല. സ​​​​​യ്യീ​​​​​ദ് മു​​​​​ഷ്താ​​​​​ഖ് അ​​​​​ലി​​​​​യി​​​​​ൽ മും​​​​​ബൈ ടീ​​​​​മി​​​​​ൽ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന ഇ​​ടം​​​​​കൈ പേ​​​​​സ​​​​​റാ​​​​​യ അ​​​​​ർ​​​​​ജു​​​​​ൻ തെ​​​​​ണ്ടു​​​​​ൽ​​​​​ക്ക​​​​​റി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന വി​​​​​ല 20 ല​​​​​ക്ഷം ആ​​​​​ണ്. ഏ​​​​​റ്റ​​​​​വും ഉ​​​​​യ​​​​​ർ​​​​​ന്ന അ​​​​​ടി​​​​​സ്ഥാ​​​​​ന​​വി​​​​​ല​​​​​യാ​​​​​യ ര​​​​​ണ്ടു കോ​​​​​ടി രൂ​​​​​പ 11 താ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ണ്ട്. ഹ​​​​​ർ​​​​​ഭ​​​​​ജ​​​​​ൻ സിം​​​​​ഗ്, ഗ്ലെ​​​​​ൻ മാ​​​​​ക്സ്‌​​​​വെ​​​​​ൽ, കേ​​​​​ദാ​​​​​ർ ജാ​​​​​ദ​​​​​വ്, സ്റ്റീ​​​​​വ് സ്മി​​​​​ത്ത്, ഷ​​​​​ക്കീ​​​​​ബ്…

Read More

സ​ഹോ​ദ​ര​ൻ ട്വീ​റ്റ് ചെ​യ്തു..! പാ​ള​ത്തി​ൽ തീ​വ​ണ്ടി​യൊ​രു തീ​യു​ണ്ട​യാ​യി; സ​ഹോ​ദ​രി​യെ കൃ​ത്യ​സ​മ​യ​ത്ത് പ​രീ​ക്ഷ​യ്ക്കെ​ത്തി​ച്ച് റെ​യി​ൽ​വെ

ന്യൂ​ഡ​ൽ​ഹി: സ​മ​യ​നി​ഷ്ഠ​യു​ടെ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ റെ​യി​ൽ​വെ പാ​ളം​തെ​റ്റി​യ തീ​വ​ണ്ടി​യാ​ണ്. എ​ന്നാ​ൽ ഒ​രു വി​ദ്യാ​ർ​ഥി​നി​യെ പ​രീ​ക്ഷാ​ഹാ​ളി​ലെ​ത്തി​ക്കാ​ൻ കൃ​ത്യ​സ​മ​യ​ത്ത് ഓ​ടി​യെ​ത്തി റെ​യി​ൽ​വെ ഞെ​ട്ടി​ച്ചു​ക​ള​ഞ്ഞു. അ​തും പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ന്‍റെ ട്വീ​റ്റ് വാ​യി​ച്ച്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മൗ ​ജി​ല്ല​യി​ലാ​ണ് സം​ഭ​വം. മൗ ​സ്വ​ദേ​ശി​നി​യാ​യ ന​സി​യ ത​ബ​സു​വി​നു​വേ​ണ്ടി​യാ​ണ് തീ ​വ​ണ്ടി, തീ​യു​ണ്ട​യാ​യി ചീ​റി​പ്പാ​ഞ്ഞ​ത്. ന​സി​യ​യു​ടെ ബി​ടി​സി ഡി​എ​ൽ​ഇ​ഡി പ​രീ​ക്ഷ സെ​ന്‍റ​ർ വാ​രാ​ണ​സി​യാ​യി​രു​ന്നു. ഇ​വി​ടെ എ​ത്താ​ൻ ച​പ്ര-​വാ​രാ​ണ​സി ഇ​ന്‍റ​ർ​സി​റ്റി സ്പെ​ഷ​ൽ‌ ട്രെ​യി​നി​ൽ ടി​ക്ക​റ്റ് റി​സ​ർ​വ് ചെ​യ്തി​രു​ന്നു. മൗ ​ജം​ഗ്ഷ​നി​ൽ രാ​വി​ലെ 6.25 ന് ​എ​ത്തു​ന്ന ട്രെ​യി​നി​ൽ ക​യ​റി​യാ​ൽ ന​സി​യ​ക്കു കൃ​ത്യ​സ​മ​യ​ത്ത് വാ​രാ​ണ​സി​യി​ൽ എ​ത്താ​ൻ ക​ഴി​യും. എ​ന്നാ​ൽ ബു​ധ​നാ​ഴ്ച​യും റെ​യി​ൽ​വെ പ​തി​വി​നു മാ​റ്റം വ​രു​ത്താ​ൻ ത​യാ​റാ​യി​ല്ല. മൂ​ട​ൽ​മ​ഞ്ഞു​കാ​ര​ണം 2.50 മ​ണി​ക്കൂ​ർ വൈ​കി​യോ​ടു​ന്നു എ​ന്ന​റി​യി​പ്പ് എ​ത്തി. ഒ​ടു​വി​ൽ മൗ ​ജം​ഗാ​ഷ​നി​ൽ ട്രെ​യി​ൻ എ​ത്തു​മ്പോ​ൾ സ​മ​യം എ​ട്ട്. സ​ങ്ക​ട​ത്തി​ലാ​യ ന​സി​യ സ​ഹോ​ദ​ര​ൻ അ​ൻ​വ​ർ ജ​മാ​ലി​നെ വി​വ​രം അ​റി​യി​ച്ചു. ത​നി​ക്ക്…

Read More

ഡീപ്പ് റിലേഷൻ! സ​ത്യ​ത്തി​ല്‍ അ​ങ്ങ​നെ​യൊ​ന്നും ഇ​ല്ല, അ​ത്ത​ര​മൊ​രു തീ​രു​മാ​നം ഇ​നി​യും എ​ടു​ത്തി​ട്ടി​ല്ല; തന്റെ വിവാഹ വാര്‍ത്തയെക്കുറിച്ച് സ്വാസിക പറയുന്നു…

ഒ​രു വാ​ര്‍​ത്ത​യു​ടെ പി​ന്നാ​ലെ ഉ​ള്ള ഓ​ട്ട​ത്തി​ലാ​ണ് എ​ല്ലാ​വ​രും. എ​ന്‍റെ വി​വാ​ഹം ഉ​റ​പ്പി​ച്ചു, നി​ശ്ച​യം ക​ഴി​ഞ്ഞു, പെ​ണ്ണു​കാ​ണ​ല്‍ ക​ഴി​ഞ്ഞു എ​ന്ന് തു​ട​ങ്ങി​യ രീ​തി​യി​ലാ​ണ് വാ​ര്‍​ത്ത​ക​ള്‍ വ​ന്ന​ത്. സ​ത്യ​ത്തി​ല്‍ അ​ങ്ങ​നെ​യൊ​ന്നും ഇ​ല്ല. അ​ത്ത​ര​മൊ​രു തീ​രു​മാ​നം ഇ​നി​യും എ​ടു​ത്തി​ട്ടി​ല്ല. പെ​ട്ടെ​ന്ന് ഒ​രു വി​വാ​ഹക്കാ​ര്യം ഞ​ങ്ങ​ള്‍ ഫി​ക്സ് ചെ​യ്തി​ട്ടു​മി​ല്ല. ഈ ​വ്യ​ക്തി​യു​മാ​യി​ട്ട്, അ​താ​യ​ത് ബ​ദ്രി​നാ​ഥു​മാ​യി വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പേ​യു​ള്ള പ​രി​ച​യ​മാ​ണ്. ഞ​ങ്ങ​ളൊ​രു​മി​ച്ച് ഒ​രു സി​നി​മ​യി​ല്‍ വ​ര്‍​ക്ക് ചെ​യ്തി​ട്ടു​ണ്ട്. പ​ത്തു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം വീ​ണ്ടും ഞ​ങ്ങ​ള്‍ ഒ​രു​മി​ക്കു​ക​യാ​ണി​പ്പോ​ൾ. നി​ല​വി​ല്‍ ഒ​രു വെ​ബ് സീ​രീ​സ് ഒ​രു​മി​ച്ചു ചെ​യ്ത് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ആ ​ഷൂ​ട്ടിം​ഗ് സ്ഥ​ല​ത്ത് വ​ച്ചെ​ടു​ത്ത ചി​ത്ര​മാ​ണ് ഇ​ത്. ഈ ​പ​ത്ത് വ​ര്‍​ഷ​മാ​യി​ട്ടു​ള്ള പ​രി​ച​യം, ഒ​രു സൗ​ഹൃ​ദ ബോ​ണ്ടി​ങ്, ഒ​ക്കെ​യാ​ണ്. അ​ല്ലെ​ങ്കി​ല്‍ ചി​ല സു​ഹൃ​ത് ബ​ന്ധം ഒ​രു നോ​ര്‍​മ​ല്‍ സൗ​ഹൃ​ദ​ത്തി​ന് അ​പ്പു​റം ഡീ​പ്പ് റി​ലേ​ഷ​ന്‍ പോ​ലെ ആ​യി​രി​ക്കും. അ​ങ്ങ​നെ ഒ​രു വ്യ​ക്തി എ​ന്ന നി​ല​യി​ലും ന​ട​നാ​യും എ​നി​ക്ക് ഒ​രു​പാ​ട്…

Read More

10 ലക്ഷത്തിൽ ഒന്നേയൊന്ന്..! പത്തു ലക്ഷത്തിൽ ഒന്നു മാത്രം സംഭവിക്കാൻ സാധ്യതയുള്ള അപൂർവതയാണ് ഈ കുഞ്ഞുങ്ങൾ; ക​ട​ങ്ക​ഥ​യ​ല്ല, ഇ​തു ജ​നി​ത​ക വൈ​ചി​ത്ര്യം

ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ അ​ടു​ത്ത​റി​യാ​വു​ന്ന​വ​ർ​ക്കു പോ​ലും ചി​ല​പ്പോ​ൾ ത​മ്മി​ൽ മാ​റി​പ്പോ​കാ​റു​ണ്ട്. പ്ര​ത്യേ​കി​ച്ചു കു​ഞ്ഞാ​യി​രി​ക്കു​ന്പോ​ൾ. രൂ​പ​ഭാ​വ​ങ്ങ​ളി​ൽ മി​ക്ക​പ്പോ​ഴും ചി​ല​ർ ഒ​രു​പോ​ലെ ആ​യി​രി​ക്കും. അ​തു​ത​ന്നെ കാ​ര​ണം. പ​ക്ഷേ, ല​ണ്ട​നി​ലെ മു​പ്പ​ത്തി​ര​ണ്ടു​കാ​രി കെ‌​യ്‌​ലി ഓ​ക് ടി​ക്ക് ത​ന്‍റെ ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ ഒ​റ്റ​നോ​ട്ട​ത്തി​ൽ​ത്ത​ന്നെ ഇ​തു ജെ​സി​യ എ​ന്നും അ​തു നെ​യ്‌​ല എ​ന്നും ഏ​തു വേ​ഷ​ത്തി​ൽ എ​വി​ടെ​വ​ച്ച് എ​പ്പോ​ൾ ക​ണ്ടാ​ലും വേ​ർ​തി​രി​ച്ച​റി​യാം. അ​വ​രു​ടെ നി​റ​വും ത​ല​മു​ടി​യു​മാ​ണ് ഇ​ത്ര കൃ​ത്യ​മാ​യി അ​വ​രെ വേ​ർ​തി​രി​ച്ച​റി​യാ​ൻ തു​ണ​യാ​കു​ന്ന​ത്. വെ​ളു​ത്ത​വ​ൻ ജെ​സി​യ. സ്ട്രെ​യി​റ്റാ​ണ് അ​വ​ന്‍റെ ത​ല​മു​ടി. ചു​രു​ണ്ട മു​ടി​യും ഇ​രു​ണ്ട നി​റ​വും ഉ​ള്ള​വ​ൾ സ​ഹോ​ദ​രി നെ​യ്‌​ല. ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ അ​ച്ഛ​ന​മ്മ​മാ​ർ ഇ​നി നാ​ലു മാ​സം പ്രാ​യ​മു​ള്ള ഈ ​ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ അ​ച്ഛ​ന​മ്മ​മാ​രെ​ക്കു​റി​ച്ച്. അ​മ്മ വെ​ളു​പ്പാ​ണ്. അ​ച്ഛ​ൻ ജോ​ർ​ദാ​ൻ കിം​ഗ് ക​റു​പ്പും. ക​റു​ത്ത​ച്ഛ​ൻ, വെ​ളു​ത്ത​മ്മ, അ​വ​രു​ടെ ഇ​ര​ട്ട​ക്കു​ട്ടി​ക​ളി​ലൊ​രാ​ൾ​ക്കു വെ​ളു​പ്പും മ​റ്റേ​യാ​ൾ​ക്കു ക​റു​പ്പും. ക​ട​ങ്ക​ഥ​യ​ല്ല. ഇ​ത് ഇം​ഗ്ല​ണ്ടി​ലെ ഹോ​മെ​ർ​ട​ണ്‍ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു​ള്ള വാ​ർ​ത്ത​യാ​ണ്. ജ​നി​ത​ക വൈ​ചി​ത്ര്യ​മെ​ന്ന​ല്ലാ​തെ എ​ന്തു പ​റ​യാ​ൻ! കെ​യ്‌​ലി​യു​ടെ ര​ക്ഷി​താ​ക്ക​ളും വ്യ​ത്യ​സ്ത…

Read More

ഇവിടെ ആളുകൾ കുളിക്കാറില്ല, പക്ഷേ, സുന്ദരികളും സുന്ദരൻമാരുമാണ്..! എന്താണതിന്‍റെ രഹസ്യം? അതു വെള്ളമില്ലാത്ത മറ്റൊരു കുളിയാണ്…

സാ​ധാ​ര​ണ ന​മ്മു​ടെ നാ​ട്ടി​ലൂ​ടെ കു​ളി​ക്കാ​തെ​യും ന​ന​യ്ക്കാ​തെ​യു​മൊ​ക്കെ ന​ട​ക്കു​ന്ന​വ​രെ ക​ണ്ടാ​ൽ ന​മ്മ​ൾ​ക്കൊ​രു അ​സ്വ​സ്ഥ​ത തോ​ന്നി​ല്ലേ. വൃ​ത്തി​യും വെ​ടി​പ്പും ഇ​ല്ലാ​ത്ത​വ​രെ​ന്ന തോ​ന്ന​ലാ​ണ് ഇ​വ​രെ​ക്കു​റി​ച്ച് ഒാ​ർ​ക്കു​ന്പോ​ൾ ത​ന്നെ പ​ല​രു​ടെ​യും മ​ന​സി​ൽ തെ​ളി​യു​ക. മി​ക്ക​വാ​റും മാ​ന​സി​ക ദൗ​ർ​ബ​ല്യ​മു​ള്ള​വ​രാ​കും പ​ല​പ്പോ​ഴും കു​ളി ഉ​പേ​ക്ഷി​ച്ചു​ന​ട​ക്കു​ന്ന​ത്. കു​ളി​ക്കാ​ത്ത​തു കു​റ്റ​മ​ല്ല! എ​ന്നാ​ൽ, ന​മീ​ബി​യ​യു​ടെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ത്തെ കു​നെ​നെ ഭാ​ഗ​ത്തു​ചെ​ന്നാ​ൽ കു​ളി​ക്കാ​തെ ന​ട​ക്കു​ന്ന ഒ​രു ഗോ​ത്ര വി​ഭാ​ഗ​ത്തെ കാ​ണാം. ഹിം​ബ എ​ന്ന​റി​യ​പ്പെ​ടു​ന്ന സെ​മി-​നാ​ടോ​ടി​ക​ളാ​യൊ​രു ഗോ​ത്ര​വ​ർ​ഗം. ക​ന്നു​കാ​ലി വ​ള​ർ​ത്ത​ലാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ജീ​വ​നോ​പാ​ധി. ഹിം​ബ വ​ർ​ഗ​ക്കാ​ർ കു​ളി​ക്കാ​തെ ന​ട​ക്കു​ന്ന​തു അ​വ​രു​ടെ കു​റ്റം​കൊ​ണ്ടു മാ​ത്ര​മ​ല്ല. അ​വ​രു താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്തു വെ​ള്ള​മി​ല്ല എ​ന്ന​താ​ണു പ്ര​ധാ​ന കാ​ര​ണം. വ​ര​ണ്ടു​ണ​ങ്ങി​യ കാ​ലാ​വ​സ്ഥ​യാ​ണ്. കു​ടി​വെ​ള്ള​ത്തി​ന് ഉ​ൾ​പ്പെ​ടെ അ​വ​ർ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്. അ​പ്പോ​ൾ​പി​ന്നെ ദി​വ​സ​വും കു​ളി​ക്ക​ണ​മെ​ന്നു പ​റ​യാ​ൻ പ​റ്റി​ല്ല​ല്ലോ. കു​ളി​ക്കാ​ൻ പ​റ​ഞ്ഞാ​ൽ വെ​ള്ളം ത​രാ​ൻ അ​വ​ർ പ​റ​യും. പ​ക്ഷേ, ഇ​വ​ർ കു​ളി​ക്കാ​റി​ല്ലെ​ങ്കി​ലും അ​ഴു​ക്കും ചെ​ളി​യും പി​ടി​ച്ചു വി​കൃ​ത രൂ​പി​ക​ളാ​യി​ട്ട​ല്ല ന​ട​പ്പ്. മ​റ്റ്…

Read More

ദ ഗ്രേറ്റ് നാലംഗ ഇന്ത്യൻ ജേണി..! 45 ദി​വ​സ​ങ്ങ​ൾ കൊ​ണ്ട് 14 സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ച് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​ നാ​ലു യു​വ​സു​ഹൃ​ത്തു​ക്ക​ൾ; വിശേഷങ്ങള്‍ ഇങ്ങനെ…

കൊ​ട​ക​ര: ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യം ക​ണ്ട​റി​യാ​നാ​യി 45 ദി​വ​സ​ങ്ങ​ൾ കൊ​ണ്ട് 14 സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ച് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​രി​ക്കു​ക​യാ​ണ് കൊ​ട​ക​ര​യി​ലെ നാ​ലു യു​വ​സു​ഹൃ​ത്തു​ക്ക​ൾ. ബി​സി​ന​സ് കാ​ര്യ​ങ്ങ​ൾ​ക്കു വേ​ണ്ടി ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ പോ​കേ​ണ്ട ആ​വ​ശ്യം വ​ന്ന​പ്പോ​ൾ പേ​രാ​ന്പ്ര​യി​ലെ ഫി​ഷ് കീ​പ്പേ​ഴ്സി​ന്‍റെ പാ​ർ​ട്ട്ണ​ർ​മാ​രാ​യ പ്രി​ൻ​സി​നും സി​നി​ക്കി​നും മ​ന​സി​ലു​ദി​ച്ച് ആ​ശ​യ​മാ​യി​രു​ന്നു വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ​യു​ള്ള ജീ​പ്പ് യാ​ത്ര. ഭാ​ഷാ പ്ര​ശ്ന​മാ​കു​മെ​ന്ന് ക​രു​തി​യ​പ്പോ​ൾ ഉ​ത്ത​ര​മാ​യി എ​ന്തി​നും ഏ​തി​നും കൂ​ടെ നി​ൽ​ക്കു​ന്ന ഉ​റ്റ ച​ങ്ങാ​തി വ​ല്ല​പ്പാ​ടി സ്വ​ദേ​ശി നി​ജോ​യെ​യാ​ണ്. മ​റ്റ​ത്തൂ​ർ സ്വ​ദേ​ശി ലി​ൻ​സ​നേ​യും കൂ​ടെ കൂ​ട്ടി. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 26 ന് ​ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നോ​ടെ കൊ​ട​ക​ര​യി​ൽ നി​ന്ന് ഈ ​നാ​ൽ​വ​ർ സം​ഘം യാ​ത്ര​യാ​യ​ത്. ത​മി​ഴ്നാ​ട്, ആ​ന്ധ്ര പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന, ഒ​റീ​സ, വെ​സ്റ്റ് ബം​ഗാ​ൾ, ജാ​ർ​ഖ​ണ്ഡ്, ബീ​ഹാ​ർ, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഡ​ൽ​ഹി, രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര, ഗോ​വ, ക​ർ​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ച് ഡി​സം​ബ​ർ അ​വ​സാ​നം ഇ​വ​ർ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി. ഓ​രോ…

Read More

ഈ കൈകളിൽ സുരക്ഷിതം ജീവിതവളയം! മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി അ​പ​ക​ടര​ഹി​ത ഡ്രൈ​വിം​ഗ്; ജോ​ർ​ജ് വ​ർ​ഗീ​സി​ന് തൊ​ഴി​ലാ​ളി ശ്രേ​ഷ്ഠ പു​ര​സ്കാ​രം

തൊ​ടു​പു​ഴ: അ​പ​ക​ട ര​ഹി​ത​മാ​യി മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി വാ​ഹ​നം ഓ​ടി​ക്കു​ന്ന തൊ​ടു​പു​ഴ ഇ​ട​വെ​ട്ടി സ്വ​ദേ​ശി ഉ​റു​ന്പ​നാ​ൽ ജോ​ർ​ജ് വ​ർ​ഗീ​സി (60) ന് ​സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച ഡ്രൈ​വ​ർ​ക്കു​ള്ള തൊ​ഴി​ലാ​ളി ശ്രേ​ഷ്ഠ പു​ര​സ്കാ​രം. സ്വ​കാ​ര്യ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള​വ​രെ​യാ​ണ് പു​ര​സ്കാ​ര​ത്തി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്. ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന അ​വാ​ർ​ഡ് ഇ​ന്ന് ഉ​ച്ച ക​ഴി​ഞ്ഞ് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ സ​മ്മാ​നി​ക്കും. 1983-ൽ ​ആ​ണ് ജോ​ർ​ജ് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് എ​ടു​ക്കു​ന്ന​ത്. 86 മു​ത​ൽ തൊ​ടു​പു​ഴ​യി​ൽ ഓ​ട്ടോ ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ആ​റു വ​ർ​ഷ​ത്തോ​ളം തൊ​ടു​പു​ഴ​യി​ലെ പാ​ച​ക വാ​ത​ക വി​ത​ര​ണ ഏ​ജ​ൻ​സി​യി​ൽ ഡ്രൈ​വ​റാ​യി. ക​ഴി​ഞ്ഞ 18 വ​ർ​ഷ​മാ​യി ഇ​ട​വെ​ട്ടി മാ​ർ​ത്തോ​മ​യി​ലെ ഗ്രാ​നൈ​റ്റ് ഏ​ജ​ൻ​സി​യി​ൽ ടി​പ്പ​ർ ലോ​റി ഡ്രൈ​വ​റാ​യി ജോ​ലി നോ​ക്കു​ക​യാ​ണ്. വാ​ഹ​ന​മോ​ടി​ക്കാ​ൻ തു​ട​ങ്ങി​യ കാ​ലം മു​ത​ൽ ഇ​ന്നോ​ളം ഒ​ര​പ​ക​ട​വും ജോ​ർ​ജ് വ​രു​ത്തി വ​ച്ചി​ട്ടി​ല്ല. സം​സ്ഥാ​ന പു​ര​സ്ക്കാ​ര​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​തി​നു മു​ന്നോ​ടി​യാ​യി തൊ​ഴി​ൽ…

Read More