കര്‍ഷകര്‍ക്ക് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് ലെബനീസ് പോണ്‍താരം മിയ ഖലീഫ. ട്വിറ്ററിലൂടെ ഇന്ത്യന്‍ ഭക്ഷണം കഴിക്കുന്ന വീഡിയോ താരം പങ്കുവെച്ചാണ് കര്‍ഷകര്‍ക്കൊപ്പമെന്ന് വീണ്ടും വ്യക്തമാക്കിയത്. വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ച് കഴിഞ്ഞു. ഇവരുടെ ആരാധകര്‍ ഒന്നടങ്കം ഈ വീഡിയോ ഏറ്റെടുത്തതോടെയാണിത്. മിയയുടെ ആദ്യ പോസ്റ്റിനെ നിരവധി ആളുകള്‍ വിമര്‍ശിച്ചപ്പോള്‍ താരത്തിനു കരുത്തായത് ഇന്ത്യയിലെ അവരുടെ ആരാധകരാണ്. പിന്നാലെയാണ് ഇന്ത്യന്‍ ഭക്ഷണം രുചിച്ചുകൊണ്ടുള്ള വീഡിയോ ഒരിക്കല്‍ കൂടി പങ്കുവെച്ചത്. എഴുത്തുകാരി രൂപി കൗര്‍ ആണ് തനിക്ക് ഇന്ത്യന്‍ ഭക്ഷണങ്ങള്‍ എത്തിച്ചു നല്‍കിയതെന്ന് മിയ പറയുന്നുണ്ട്. ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന മിയ #FarmersProtests എന്ന ഹാഷ്ടാഗും പങ്കുവച്ചു. നിരവധി പേര് വിമര്‍ശിക്കാന്‍ എത്തുന്നുണ്ടെങ്കിലും തന്റെ പിന്തുണ കര്‍ഷകര്‍ക്കൊപ്പം തന്നെയാണെന്ന് ആവര്‍ത്തിക്കുകയാണ് നടി മിയ ഖലീഫ. ലോകമെങ്ങും ആരാധകരുള്ള പോണ്‍താരത്തിന്റെ നിലപാടിനെ പിന്തുണയ്ക്കാന്‍ ആളുകൂടുമെന്ന് പിന്നെ പറയേണ്ടതില്ലല്ലോ.
Read MoreCategory: Today’S Special
തോല്‍പ്പിക്കാനാവില്ല ഈ പ്രണയത്തെ ! ആശുപത്രിയില്‍ വച്ചുള്ള വിവാഹത്തിന് സാക്ഷികളായി ഡോക്ടര്‍മാരും നഴ്സുമാരും; അറിയാം ആ കഥ….
നമ്മള് വിചാരിക്കുന്നതു പോലെ കാര്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ വിധിയെന്നു പറഞ്ഞു സമാധാനിക്കുകയാവും ഒട്ടുമിക്കവരും ചെയ്യുന്നത്. എന്നാല്‍ ചിലര്‍ വിധിയെ തോല്പ്പിക്കാറുണ്ട്. വെമ്പായം സ്വദേശി മനോജ് അത്തരമൊരാളാണ്. മനോജിന്റെയും കൊല്ലം സ്വദേശിനി രേവരിയുടെയും വിവാഹം നടന്നത് കതിര്മണ്ഡപത്തിലല്ല പകരം ആശുപത്രിയിലാണ്. പ്രണയസാക്ഷാത്കാരത്തിനു സാക്ഷികളായതാവട്ടെ ഡോക്ടര്‍മാരും നഴ്സുമാരും. വ്യാഴാഴ്ച കൊല്ലത്തുവച്ചു വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചില ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്നു മനോജിനെ എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടി വന്നതിനാല്‍ വിവാഹം അനിശ്ചിതത്വത്തിലായി. എന്നാല്‍ വിവാഹം ആശുപത്രിയില്‍ നടത്തിയാലോയെന്നു മനോജും രേവതിയും ആലോചിച്ചു. ബന്ധുക്കള്‍ക്കും ആശുപത്രി അധികൃതര്‍ക്കും സമ്മതം. ചികിത്സയെ ബാധിക്കാത്ത തരത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണു ചടങ്ങില്‍ പങ്കെടുത്തത്. മനോജിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വൈകാതെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി സിഇഒ ഡോ.പി.അശോകന് പറഞ്ഞു.
Read Moreവിവാഹം നടക്കുന്നത് വെറും അഞ്ചു കിലോമീറ്റര്‍ അകലെ ! എന്നാല്‍ സദ്യയുമായി വാന്‍ കറങ്ങിയത് 68 കിലോമീറ്റര്‍; ഒരു കുതിരാന്‍ അപാരത…
അഞ്ചു കിലോമീറ്റര്‍ മാത്രം ദൂരെയുള്ള വിവാഹവീട്ടില്‍ സദ്യയെത്തിക്കാന്‍ കേറ്ററിംഗ് കമ്പനിയുടെ വാനിന് കറങ്ങേണ്ടി വന്നത് 68 കിലോമീറ്റര്‍. കുതിരാനിലെ കുരുക്കുമൂലം ദേശീയപാതയിലെ ഗതാഗതം സ്തംഭിച്ചതാണ് വിവാഹപ്പാര്‍ട്ടിക്കും കേറ്ററിംഗുകാര്ക്കും തലവേദനയായത്. അര കിലോമീറ്റര്‍ ദൂരം മാത്രമുള്ള സ്ഥലത്തെത്താന്‍ അഞ്ചു മണിക്കൂറാണ് സദ്യയുമായി എത്തിയ വാഹനത്തിന് കറങ്ങേണ്ടിവന്നത്. വാണിയമ്പാറ പ്ലാക്കോട് സ്വദേശിയുടെ വിവാഹത്തിനാണ് കുതിരാന്‍ പണി കൊടുത്തത്. വിവാഹം കഴിഞ്ഞു മൂന്നു മണിക്കൂര്‍ കാത്തിരുന്നിട്ടും വാന്‍ എത്താതായപ്പോള്‍ വീട്ടുകാരും ബന്ധുക്കളും ആശങ്കയിലായെങ്കിലും ഒരു മണിയോടെ സദ്യ എത്തുകയായിരുന്നു. പാണഞ്ചേരിയിലെ പവിത്രം കേറ്ററിംഗ് യൂണിറ്റിനെയാണ് സദ്യയുടെ ചുമതല ഏല്‍പ്പിച്ചത്. മുഹൂര്‍ത്തം രാവിലെ 9നു ശേഷമാണെന്നതിനാല്‍ 10നു ഭക്ഷണം എത്തിക്കാമെന്നാണ് ഏറ്റത്. 11 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ അരമണിക്കൂര്‍ മതിയെങ്കിലും കുരുക്ക് ഉണ്ടെന്നറിഞ്ഞതോടെ രാവിലെ 8നു തന്നെ ഭക്ഷണവുമായി പുറപ്പെട്ടു. വിവാഹ വീട്ടില്‍ നിന്ന് 5 കിലോമീറ്ററകലെ വഴുക്കുംപാറയില്‍ വരെ വാന്‍ എത്തിയെങ്കിലും…
Read Moreആ കളി വേണ്ട മോനേ ! വധുവിന്റെ മുഖത്ത് തൊട്ട് ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫറുടെ കരണത്തടിച്ച വരന്; വീഡിയോ വൈറലാകുന്നു…
ഇപ്പോള്‍ വിവാഹം നടക്കുന്നത് വധുവിന്റെയും വരന്റെയും സൗകര്യത്തിനല്ല ഫോട്ടോഗ്രാഫറുടെയും കാമറാമാന്റെയും സൗകര്യം നോക്കിയാണെന്ന് പറയാറുണ്ട്. വിവാഹത്തിന് ഒഴിച്ചു കൂടാത്ത ഒന്നായി മാറിയിരിക്കുകയാണ് ഫോട്ടോഗ്രഫി. സേവ് ദ ഡേറ്റ്, പ്രീ വെഡ്ഡിഗ്,പോസ്റ്റ് വെഡ്ഡിംഗ് എന്നിങ്ങനെ വിവിധ തരത്തില്‍ വിവാഹവുമായി ബന്ധപ്പെട്ട് ഫോട്ടോഗ്രഫി വ്യാപിച്ചു കിടക്കുന്നു. പല വിവാഹഫോട്ടോഷൂട്ടുകളും സമൂഹമാധ്യമങ്ങളില്‍ വൈറലാവാറുമുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഒരു കല്യാണ ഫോട്ടോഗ്രാഫറുടെ അവസ്ഥ വിവരിക്കുന്ന വീഡിയോയാണ്. ഇന്ത്യന്‍ വിവാഹത്തിന്റെ വിഡിയോ ആണിത്. വിവാഹ വേദിയില്‍ ഫോട്ടോ പകര്‍ത്തുകയാണ് ഫോട്ടോഗ്രാഫര്‍ ഇവിടെ. വരനെ മാറ്റിനിര്‍ത്തി സര്‍വാഭരണ ഭൂഷിതയായ വധുവിലേക്ക് കാമറ തിരിക്കുന്നതില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ആദ്യമൊക്കെ വധുവിന്റെ ഫോട്ടോയെടുക്കാന്‍ വരന് മാറിനിന്നു കൊടുത്തു. പക്ഷേ അല്‍പ്പം കഴിഞ്ഞതും ഫോട്ടോഗ്രാഫര്‍ വധുവിന്റെ മുഖം പിടിച്ചുയര്‍ത്തി ഒരു ചിത്രം എടുക്കാന്‍ ശ്രമിച്ചു. ഇതോടെ വരന്റെ സ്വഭാവം മാറി. പിന്നീടെല്ലാം വളരെ പെട്ടെന്നായിരുന്നു.വരന്…
Read Moreപോണ്‍വീഡിയോ ചിത്രീകരിച്ച് അപ് ലോഡ് ചെയ്തു ! മിസ് ഏഷ്യാ ബിക്കിനി മത്സരത്തിലെ വിജയിയായ ബോളിവുഡ് നടി അറസ്റ്റില്‍…
പോണ് വീഡിയോ ചിത്രീകരിച്ച ശേഷം അശ്ലീലസൈറ്റുകളില്‍ അപ് ലോഡ് ചെയ്തുവെന്ന കേസില്‍ നടി ഗെഹന വസിഷ്ഠ(വന്ദന തിവാരി)യെ മുംബൈ പോലീസ് അറസ്റ്റു ചെയ്തു. രാജ്യത്ത് നിലവിലുള്ള നിയമമനുസരിച്ച് പോണ് വീഡിയോ ചിത്രീകരിക്കുന്നത് കുറ്റകരമാണ്. എന്നാല്‍ ഗെഹന വസിഷ്ഠ തന്റെ തന്നെ പോണ്‍വീഡിയോ ചിത്രീകരിക്കുകയും അത് പോണ്‍സൈറ്റുകളില്‍ അപ് ലോഡ് ചെയ്തുവെന്നുമാണ് പോലീസ് പറയുന്നത്. മുംബൈ ക്രൈം ബ്രാഞ്ചിലെ പ്രോപ്പര്‍ട്ടി സെല്ലാണ് നടിയെ അറസ്റ്റു ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും. 21012ലെ മിസ് ഏഷ്യ ബിക്കിന് മത്സരത്തിലെ വിജയിയാണ് വന്ദന. ഏക്ത കപൂര്‍ നിര്‍മിച്ച ‘ഗന്ദിബാത്’ എന്ന വെബ് സീരിസിലെ നായികമാരില്‍ ഒരാളും കൂടിയാണ്. ഇഷ്ക് ലഖ്നൗവി തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
Read Moreഈ പരിപാടി ഇവിടെ നടക്കത്തില്ല സ്ഥലം വിട്ടോണം ! രാഖി സാവന്തിന്റെ മോശം പ്രവൃത്തിയില്‍ പൊട്ടിത്തെറിച്ച് സല്മാന് ഖാന്; വീഡിയോ വൈറലാകുന്നു…
പ്രമുഖ റിയാലിറ്റിഷോ ബിഗ്ബോസിന്റെ ഹിന്ദി പതിപ്പില്‍ സൂപ്പര്‍താരം സല്മാന് ഖാനാണ് അവതാരകനായെത്തുന്നത്. എന്നാല്‍ ഷോയില്‍ ഇപ്പോള്‍ അരങ്ങേറുന്ന സംഭവവികാസങ്ങള്‍ അത്ര പതിവില്ലാത്തതാണ്. ബിഗ് ബോസിന്റെ നിരവധി സീസണുകളില്‍ അവതാരകനായെത്തിയ ബോളിവുഡ് നടന് സല്മാന് ഖാന് രൂക്ഷമായ ഭാഷയില്‍ മത്സരാര്‍ത്ഥികളോട് കയര്‍ക്കുന്ന രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബിഗ് ബോസ് 14ലെ മത്സരാര്‍ത്ഥിയായ രാഖി സാവന്തിനോടാണ് സല്മാന് പൊട്ടിത്തെറിച്ചത്. ഷോയിലെ മിന്നുംതാരങ്ങളിലൊരാളാണ് രാഖി. സീസണിലെ മികച്ച എന്റര്‍ടെയിനര്‍ എന്ന പട്ടമാണ് രാഖിക്ക് പ്രേക്ഷകരടക്കം നല്‍കിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള രാഖിയുടെ പ്രവര്‍ത്തികള്‍ സഹമത്സരാര്‍ത്ഥികളെയും പ്രേക്ഷകരെയും ഒരുപോലെ നിരാശപ്പെടുത്തുന്നതായിരുന്നു. മറ്റുള്ളവരെക്കുറിച്ചുള്ള രാഖിയുടെ ചില അഭിപ്രായപ്രകടനങ്ങളും മോശമായ പ്രദപ്രയോഗവുമാണ് സല്‍മാനെ ചൊടിപ്പിച്ചത് എന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. രാഖിയെ മാറ്റി നിര്‍ത്തി സംസാരിക്കുന്ന സല്മാന് ഖാന് അവരോട് ക്ഷുഭിതനാവുന്നതും വീഡിയോയില്‍ കാണാം. രാഖിയെ തുടക്കം മുതല്‍ പിന്തുണച്ച വ്യക്തിയാണ് താന്‍…
Read Moreതെരുവുനായയെ ശാപ്പിടാനെത്തിയ പുള്ളിപ്പുലിയ്ക്ക് അകാലചരമം ! നാട്ടുകാര്‍ ഭക്ഷണം നല്കി വളര്‍ത്തിയ കരുത്തനായ ‘നായ’ പുള്ളിപ്പുലിയെ കടിച്ചു കുടഞ്ഞു…
തെരുവുനായയും പുള്ളിപ്പുലിയും തമ്മില്‍ ഏറ്റുമുട്ടിയാല്‍ ആരു ജയിക്കുമെന്ന കാര്യത്തില്‍ കൊച്ചുകുട്ടികള്‍ക്കു പോലും സംശയമുണ്ടാകില്ല. എന്നാല്‍ കര്‍ണാടകയിലെ മാണ്ഡ്യയില്‍ നടന്ന ഒരു സംഭവം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. തെരുവുനായയെ ഭക്ഷണമാക്കാനെത്തിയ പുള്ളിപ്പുലിയ്ക്ക് ഒടുവില്‍ അതേ തെരുവുനായയുടെ ആക്രമണത്തില്‍ അകാലചരമം സംഭവിക്കുകയാണുണ്ടായത്. വെള്ളിയാഴ്ചയാണ് തെരുവുനായയെ ആക്രമിക്കാനെത്തിയ പുള്ളിപ്പുലി നായയുടെ ആക്രമണത്തില്‍ ചത്തത്. ഏറ്റുമുട്ടലില്‍ ഗുരുതര പരിക്കുകളേറ്റ നായയും കുറെകഴിഞ്ഞ് ചത്തു. നായയും പുള്ളിപ്പുലിയും തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ടെന്ന് വനം വകുപ്പ് വ്യക്തമാക്കി. പ്രാഥമിക ലക്ഷണത്തില്‍ നായയുടെ ആക്രമണത്തിലാണ് പുള്ളിപ്പുലി ചത്തതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും അറിയിക്കുന്നു. നായയുടേയും പുള്ളിപ്പുലിയുടേയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. ആറുമാസത്തോളം പ്രായമുള്ള പുള്ളിപ്പുലിയാണ് ചത്തിട്ടുള്ളത്. കന്നുകാലികളെ ആളുകള്‍ സംരക്ഷിക്കുന്ന സാഹചര്യത്തിലാകാം വന്യമൃഗങ്ങള്‍ തെരുവുനായകള്‍ക്കെതിരെ തിരിയുന്നതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിരീക്ഷണം. സാധാരണ നിലയില്‍ തെരുവുനായകളെ ആക്രമിച്ച് വീഴ്ത്താന്‍ പുള്ളിപ്പുളികള്‍ക്ക് നിസാരമായി സാധിക്കും. നിരവധി തെരുവുനായകളുള്ള ഗ്രാമങ്ങളിലേക്കും പുള്ളിപ്പുലി പോലുള്ള വന്യമൃഗങ്ങള്‍ എത്താറുണ്ടെന്നാണ്…
Read Moreനായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടപ്പെടാത്തതിന്റെ പേരില്‍..! തനിക്കു നേരിട്ട വേറിട്ട വിചിത്രമായ അവഗണനയെക്കുറിച്ചു നടി തപ്സി പന്നുവിന്റെ വെളിപ്പെടുത്തല്‍
സിനിമയില്‍ നിന്ന് അവഗണനകള്‍ നേരിട്ട നടിമാര്‍ നിരവധിയാണ്. പല നടിമാരും ഇക്കാര്യം പലപ്പോഴും വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ തനിക്കു നേരിട്ട വേറിട്ട വിചിത്രമായ അവഗണനയെക്കുറിച്ചു നടി തപ്സി പന്നുവിന്റെ വെളിപ്പെടുത്തല്‍ മുമ്പൊരിക്കൽ വൈറലായിരുന്നു. ഒരു ചിത്രത്തിലെ നായകന്റെ ഭാര്യയ്ക്ക് ഞാന്‍ ആ ചിത്രത്തില്‍ അഭിനയിക്കുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞതിന്റെ പേരില്‍ എന്നെ മാറ്റി പകരം ആ വേഷം മറ്റൊരു നടിക്ക് കൊടുത്തു. ഞാന്‍ സുന്ദരിയല്ല, കാണാന്‍ കൊള്ളില്ല എന്നൊക്കെയായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ഒരിക്കല്‍ ഒരു ചിത്രത്തില്‍ ഞാന്‍ ഡബ്ബ് ചെയ്തു കൊണ്ടിരിക്കെയായിരുന്നു. ആ സമയത്ത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരിലൊരാള്‍ എന്നോട് ഇപ്പോള്‍ ഡബ്ബ് ചെയ്ത ഡയലോഗ് മാറ്റണം എന്നുപറഞ്ഞു. കാര്യം തിരക്കിയപ്പോള്‍, ആ ഡയലോഗ് നായകന് ഇഷ്ടപ്പെട്ടില്ല അതുകൊണ്ട് മാറ്റണമെന്നായിരുന്നു പറഞ്ഞത്. ഞാന്‍ മാറ്റില്ല എന്ന് പറഞ്ഞു. എന്നാല്‍ ആ ഭാഗം വേറെ ആളെ വച്ച് അവര്‍ ഡബ്ബ് ചെയ്ത്…
Read Moreട്വിറ്ററിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി! ബോളിവുഡ് താരം കങ്കണ റണൌത്തിന്റെ വിവാദമായ ട്വീറ്റുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍
ബോളിവുഡ് താരം കങ്കണ റണൌത്തിന്റെ വിവാദമായ ട്വീറ്റുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍. കര്‍ഷക സമരത്തിന് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയ പോപ്പ് താരം റിഹാനയെ വിമര്‍ശിച്ച് കങ്കണ രംഗത്തെത്തിയതിന് പിന്നാലെ ട്വിറ്റര്‍ വിവാദ ട്വീറ്റുകള്‍ നീക്കിയിട്ടുള്ളത്. ട്വിറ്ററിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതോടെയാണ് നടപടിയെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെയും കങ്കണയുടെ വിവാദ ട്വീറ്റുകള്‍ കമ്പനി നീക്കിയിരുന്നു. പോപ്പ് താരം റിഹാനയ്ക്കെതിരെയുള്ള കങ്കണയുടെ ട്വീറ്റുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ ഗായകനും നടനുമായ ദില്‍ജിത്ത് ദൊസാഞ്ചിനെ ഖലിസ്ഥാനിയെന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിനും ട്വിറ്റര്‍ സാക്ഷിയായിരുന്നു. സമരം ചെയ്യുന്ന കര്‍ഷകരെല്ലാം ഭീകരരാണെന്നും കങ്കണ ട്വീറ്റ് ചെയ്തിരുന്നു. ഇതെല്ലാമാണ് വിവാദങ്ങള്‍ക്കാധാരം. ഇതിനു ശേഷമാണ് റിഹാനയ്ക്കെതിരെയുള്ള കങ്കണയുടെ ട്വീറ്റ് പുറത്തുവരുന്നത്. റിഹാനയുടേതായി പുറത്തിറങ്ങിയ പുതിയ മ്യൂസിക് ആല്‍ബത്തെ അഭിനന്ദിച്ച് ദില്‍ജിത്ത് ഇട്ട പോസ്റ്റിനെതിരേയും കങ്കണ രംഗത്തെത്തിയിരുന്നു. ഇതെല്ലാം പണത്തിന് വേണ്ടി…
Read Moreസോഷ്യല്‍മീഡിയയിലുടെ പരിചയം സ്ഥാപിക്കും ! പിന്നീട് രാത്രിയില്‍ കാമുകിയുടെ വീട്ടിലെത്തി വാതില്‍ തുറക്കാന്‍ ആവശ്യപ്പെടും; പിന്നെ സംഭവിക്കുന്നത്…
സോഷ്യല്‍മീഡിയയുടെ സഹായത്തോടെയുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്ന കാലമാണിത്. സോഷ്യല്‍ മീഡിയയിലൂടെ തുടങ്ങുന്ന ബന്ധങ്ങള്‍ പലപ്പോഴും സമൂഹത്തില്‍ പുഴുക്കുത്തായി മാറുന്ന കാഴ്ചയാണ് നാം ഇപ്പോള്‍ കാണുന്നത് സോഷ്യല്‍ മീഡിയ വഴി ഉള്ള ചാറ്റും ഒളിച്ചോട്ടവും നിത്യ സംഭവം ആകുമ്പോള്‍ ഇപ്പോള്‍ വളരെ വ്യത്യസ്ഥ വഴികളിലൂടെ പെണ്‍കുട്ടികളില്‍ നിന്നും വിലപ്പെട്ട സാധനം കവരുന്ന വിരുതന്മാരുടെ പണി അറിഞ്ഞു ഞെട്ടുകയാണ് മയ്യനാട് പോലീസുകാര്‍. മയ്യനാട് ഉള്ള പെണ്‍കുട്ടി നല്കിയ പരാതിയില്‍ കുളത്തുപ്പുഴ സ്വദേശികള്‍ ആയ സിജിന്‍,ഷാന്‍ എന്നിവരെ അറസ്റ്റ് ചെയ്തു.ഇവരുടെ മൊഴി കേട്ട് പോലീസ് പോലും അമ്പരന്നിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ ഫ്രീക്കന്മാരുടെ ഫോട്ടോ പ്രൊഫൈല്‍ ഫോട്ടോ ആക്കിയാണ് സിജിനും,ഷാനും വലയില്‍ ആക്കുന്നത്. ഫ്രീക്കന്റെ ഫോട്ടോ ഇന്‍സ്റ്റയില്‍ ഇട്ടു മയ്യനാട് ഉള്ള പെണ്‍കുട്ടിയെ സിജിന്‍ വലയിലാക്കി. സിജിന്‍ ചാറ്റിലൂടെയും ഫോണ്‍ കോള്‍ വഴിയും പെണ്‍കുട്ടിയുമായി അടുത്തു. തന്റെ ചില ഫോട്ടോയും ഇതിനിടയ്ക്ക് തന്റെ ഇന്‍സ്റ്റ കാമുകന്…
Read More