മിനിസ്ക്രീനിലെ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് നടി രേഖ രതീഷ്. പരസ്പരം എന്ന പരമ്പരയിലെ പത്മാവതി എന്ന കഥാപാത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ഇതിന് ശേഷം നിരവധി അവസരങ്ങളാണ് രേഖയെ തേടി എത്തിയത്. സ്വഭാവ നടി, വില്ലത്തി, അമ്മ, അമ്മായിയമ്മ എന്നിങ്ങനെ എല്ലാത്തരം കഥാപാത്രങ്ങളിലും രേഖ തിളങ്ങുകയാണ്. എന്നിരുന്നാലും പരസ്പരത്തിലെ പത്മാവതിയാണ് രേഖയെ പ്രേക്ഷക മനസ്സില്‍ സ്ഥിരമായി പ്രതിഷ്ഠിച്ചത്. അതേ സമയം അടുത്തകാലത്തായി ഗോസിപ്പുകളുടെ പതിവ് ഇര കൂടിയാണ് രേഖ രതീഷ്. അഞ്ച് തവണ വിവാഹം കഴിച്ച നടി എന്ന തരത്തിലുള്ള ആക്ഷേപങ്ങളാണ് താരത്തിന് എതിരെ ഉയിര്‍ന്നിരിക്കുന്നത്. ഇപ്പോഴിതാ ഇതിനെതിരേ തുറന്ന് സംസാരിച്ചിരിക്കുകയാണ് താരം. നാല് വിവാഹങ്ങളാണ് രേഖ ഈ പ്രായത്തിനിടയില്‍ കഴിച്ചത്. അതുകൊണ്ടുതന്നെ ഇവരുടെ ജീവിത വിശേഷങ്ങള്‍ എല്ലാകാലത്തും മലയാളികള്‍ക്ക് പ്രിയപ്പെട്ടത് ആയിരുന്നു. അധികം പ്രായമൊന്നും ഇല്ലെങ്കിലും തനിക്ക് ലഭിക്കുന്ന വേഷങ്ങളെല്ലാം അമ്മ വേഷമാണ്. എങ്കില്‍ പോലും തനിക്ക് ആ…
Read MoreCategory: Today’S Special
അഞ്ചു വയസുള്ള മകന് ഷാരൂഖ് ഖാനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ കാര്യമാക്കിയില്ല ! വളര്‍ന്നപ്പോള്‍ അവനിലുണ്ടായ മാറ്റങ്ങള്‍ കണ്ട് മാതാപിതാക്കള്‍ അവനെ ചേര്‍ത്തുപിടിച്ചു; ഏവരും മാതൃകയാക്കേണ്ട സംഭവം ഇങ്ങനെ…
ലോകത്ത് പലയിടത്തും ട്രാന്സ്ജെന്ഡറുകള് അനുഭവിക്കുന്ന അവഗണനകള്‍ സമാനതകളില്ലാത്തതാണ്. അവയില്‍ പലതിന്റെയും തുടക്കം സ്വന്തം വീടുകള്‍ക്കുള്ളില്‍ തന്നെ ഉള്ളവയാകും. എന്നാല്‍ ഇതിന് വിപരീതമായി തന്റെ ജെന്‍ഡര്‍ സ്ത്രീയുടെത് ആണെന്ന് തുറന്നു പറഞ്ഞപ്പോള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച മാതാപിതാക്കളെക്കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു ട്രാന്‍സ്ജെന്‍ഡര്‍ ഹ്യൂമന്‍സ് ഓഫ് ബോംബെ പേജിലൂടെയാണ് ഹൃദയസ്പര്‍ശിയായ കഥ പുറത്തുവിട്ടത്. മക്കളുടെ മാറ്റങ്ങള്‍ ഏറ്റവും ആദ്യം തിരിച്ചറിയുക മാതാപിതാക്കള്‍ തന്നെ ആകും.ഇവിടെ മകനിലുള്ള മാറ്റങ്ങളും അവന്റെ ഇഷ്ടങ്ങളും ഒക്കെ തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ അവനെ മാനസികമായി പീഡിപ്പിക്കുന്നതിന് പകരം ചേര്‍ത്ത് പിടിക്കുകയാണ് ചെയ്തത്. മകന്റെ സന്തോഷമാണ് തങ്ങളുടെയും സന്തോഷം എന്ന് അവര്‍ തിരിച്ചറിഞ്ഞു. ഇന്ന് സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് വസ്ത്രങ്ങള്‍ ധരിക്കാനും ഡാന്‍സ് ഷോകള്‍ ചെയ്യാനുമൊക്കെ ഉള്ള പിന്തുണ മാതാപിതാക്കളാണെന്ന് ഈ വ്യക്തി പറയുന്നു. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… അഞ്ച് വയസ്സുള്ള സമയത്താണ് ഞാനും…
Read Moreചെറുതായി ചാരി ഉറങ്ങാൻ ചെറിയ വിലയിൽ ചെറുകസേരകളുമായി ബാഗ്ലുർ സ്വദേശി റോഡരികിൽ കാത്തിരിക്കുന്നു
കുമരകം: ചെറുതായി ചാരി ഉറങ്ങാൻ ചെറിയ വിലയിൽ ചെറുകസേരകളുമായി ബാഗ്ലുർ സ്വദേശി റോഡരികിൽ യാത്രക്കാർക്കായി കാത്തിരിക്കുന്നു. പൂർവികർ വീടിന്റെ ഉമ്മറത്ത് കാലം കൈയ്യും നീട്ടി ചാരിക്കിടന്ന കാലത്തിന്റെ സ്മരണ പുതുക്കാനെന്നോണം കസേര വാങ്ങാനായി ധാരാളം പേരും എത്തുന്നു. കോട്ടയം – കുമരകം റോഡരികിൽ കുമരകം ആറ്റമംഗലം പള്ളിക്ക് സമീപം മരത്തണലിലാണ് കസേര വ്യാപാരം. രണ്ടിനം കസേരകളാണ് വില്പനക്കായി സജ്ജീകരിച്ചിരിക്കുന്നത്. കൈ ഉള്ളവയും കൈ ഇല്ലാത്തവയും. ഒരു കസേരക്ക് 350 രൂപ മുതലാണ് വില ചോദിക്കുന്നത്. വിലപേശുന്നവർക്ക് കൈയില്ലാത്ത കസേര 200 രൂപയ്ക്കും കൈ ഉള്ളത് 250 രൂപയ്ക്കും നൽകും. കർണ്ണാടകത്തിൽ നിന്നും എത്തിക്കുന്ന കസേരകൾക്ക് ഇപ്പോൾ ആവശ്യക്കാർ ഏറുകയാണ്. ഒറ്റത്തവണ 10,000 കസേരകളാണ് ലോറിയിൽ കേരളത്തിലേക്ക് എത്തിക്കുന്നത്. കാഴ്ച്ചയിൽ കുട്ടികൾക്ക് വേണ്ടിയുള്ളവയാണെന്നു തോന്നുമെങ്കിലും മുതിർന്നവർക്കും ഉപയോഗിക്കാവുന്ന കസേരകളാണെന്നാണ് വില്പനക്കാരനായ ആസിഫ് ഫേഗിന്റെ അവകാശവാദം. മഴയില്ലാത്ത ദിവസങ്ങളിൽ നല്ല…
Read Moreസംഗീതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ അച്ഛനെ റോഡപകടത്തിന്റെ രൂപത്തില്‍ വിധി കവര്‍ന്നു ! വീല്‍ചെയറില്‍ ഇരുന്ന് കരഞ്ഞ് പാടിയ ബാല്യം; വാനമ്പാടിയിലെ അനുമോളുടെ യഥാര്‍ഥ ജീവിതം…
വാനമ്പാടിയിലെ അനുമോളായി വന്ന് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ ബാലനടിയാണ് ഗൗരി പ്രകാശ്. വലിയ സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് ഗൗരിയുടെ ജനനം. മുത്തശ്ശനും മുത്തശ്ശിയും സംഗീതാധ്യാപകര്‍, അച്ഛനും അമ്മയും ഗാനഭൂഷണം നേടിയവര്‍… അങ്ങനെയുള്ള ഒരു കുടുംബത്തില്‍ പിറന്ന കുട്ടിയ്ക്ക് എങ്ങനെ സംഗീത വാസന ഇല്ലാതെ വരും. മൂന്നാം വയസ്സില്‍ മൂകാംബികയില്‍ അച്ഛന്റെ മടിയില്‍ ഇരുന്ന് സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ നുകര്‍ന്ന പെണ്‍കുട്ടി തന്റെ ഏഴാം വയസ്സില്‍ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരവും നേടി. എന്നാല്‍ ഇന്ന് അവള് ആളുകളുടെ മനസ്സില്‍ കയറിക്കൂടിയത് വാനമ്പാടി എന്ന സീരിയലിലൂടെയാണ്. മലയാളി വീട്ടമ്മമാരുടെ സ്വന്തം അനുമോള്‍. പ്രശസ്ത സംഗീതജ്ഞനും ഗിത്താറിസ്റ്റും ആയിരുന്ന പ്രകാശ് കൃഷ്ണയുടെയും പ്രശീലയുടെയും മകളായാണ് ഗൗരി പി കൃഷ്ണ അഥവാ ഗൗരി പ്രകാശ് കൃഷ്ണയുടെ ജനനം. ബംഗളുരുവില്‍ അനിമേഷന്‍ പഠിക്കുന്ന ശങ്കര്‍ ഏക സഹോദരനാണ്. സംഗീത കുടുംബം ആയതിനാല്‍…
Read Moreഎല്‍ ചാപ്പോയെക്കാള്‍ ക്രൂരനോ എല്‍ മെന്‍ചോ ? ഗുസ്മാന്റെ ‘സിനലോവ കാര്‍ട്ടലും ഒസെഗുര സെര്‍വാന്റസിന്റെ ‘ജാലിസ്കോ ന്യൂജനറേഷന് കാര്‍ട്ടലും തമ്മിലുള്ള പോരാട്ടം മെക്സിക്കോയെ ചോരക്കളമാക്കുമ്പോള്‍…
സിനിമാക്കഥകളെ വെല്ലുന്നതാണ് മെക്സിക്കോയിലെ മയക്കുമരുന്നു മാഫിയകള്‍ തമ്മിലുള്ള ആഭ്യന്തര യുദ്ധം. മയക്കുമരുന്നു ചക്രവര്‍ത്തിമാരുടെ പറുദീസയായ മെക്സികോ അടക്കി വാണിരുന്ന സംഘവും അടുത്തിടെ സജീവമായി വരുന്ന ന്യൂജെന്‍ സംഘവും തമ്മിലാണിപ്പോള്‍ മത്സരം. എല്‍ മെന്‍ചോ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന നെമെസിയോ ഒസെഗുര സെര്‍വാന്റസിന്റെ കീഴിലുള്ള ‘ജാലിസ്കോ ന്യൂജനറേഷന് കാര്‍ട്ടലും’ എല്‍ ചാപ്പോ എന്ന് അറിയപ്പെടുന്ന മുന്‍ മയക്കുമരുന്ന് ചക്രവര്‍ത്തിയായ ജോക്വിന്‍ ഗുസ്മാന്റെ ‘സിനലോവ കാര്‍ട്ടലും’ തമ്മിലുള്ള പോരാട്ടമാണ് മെക്സിക്കോയുടെ അന്തരീക്ഷത്തെ കൂടുതല്‍ ഭീകരമാക്കിയിരിക്കുന്നത്. വെറുതെ വാളും കത്തിയും തോക്കമെടുത്തുള്ള യുദ്ധമാണെന്നു കരുതരുത്. മെഷീന്‍ഗണ്ണുകളും പീരങ്കിയും ടാങ്കുകളും ബുള്ളറ്റ് പ്രൂഫുമൊക്കെയുള്ള സര്‍വസജ്ജ സേനകളാണ് ഈ മയക്കുമരുന്നു മാഫിയകള്‍. ഗുസ്മാന് സാമ്രാജ്യം മയക്കുമരുന്നു മാഫിയയിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്ന എല്‍ ചാപ്പോ എന്ന ജോക്വിന്‍ ഗുസ്മാനിന്റെ സാമ്രാജ്യത്തിനു മീതെ പറക്കുകയാണ് ജാലിസ്കോ ന്യൂ ജനറേഷന് കാര്‍ട്ടല്‍ (സിജെഎന്‍ജി). സിജെഎന്‍ജി ഇപ്പോള്‍ മെക്സിക്കോയിലും…
Read Moreകുറ്റകൃത്യങ്ങളുടെ തമ്പുരാട്ടി ! പൊതുവെ സ്ത്രീകള്‍ ചെയ്യാന്‍ മടിക്കുന്ന പലതും ഇവര്‍ ചെയ്തു; കൊടും കുറ്റവാളി മരിയ ലിച്ചാര്ഡിയുടെ ജീവിതം അപസര്‍പ്പക നോവലുകളെപ്പോലും വെല്ലുന്നത്…
ഒരു കാലത്ത് ഇറ്റലിയെ വിറപ്പിച്ചിരുന്ന പേരുകളിലൊന്നായിരുന്നു മരിയ ലിച്ചാര്‍ഡി. നേപ്പിള്‍സിലെ കമോറ കുടുംബത്തിലാണ് അവള് പിറന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്ന ക്രിമിനലുകളുടെ സംഘമാണ് കമോറ കുടുംബക്കാര്. 1951 മാര്‍ച്ച് 24നാണ് ഈ കുപ്രസിദ്ധ വനിതയുടെ ജനനം. കമോറയിലെ ഏറ്റവും ക്രൂരമായ കുടുംബങ്ങളിലൊന്നില്‍ വളര്‍ന്നവളാണ് മരിയ. അവളുടെ പിതാവ് ഒരു കൊടും ക്രിമിനല്‍ ആയിരുന്നു. സഹോദരന്മാരായ പിയട്രോയെയും വിന്സെന്സോയെയും ഭര്‍ത്താവ് അന്റോണിയോ തെഗെമിയെയും പോലീസ് അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് കമോറക്കാരുടെ ഇടയിലുള്ള സെക്കന്‍ഡിലിയാനോ വംശത്തില്‍ ഗോഡ് മദര്‍ ആയി അവള് അധികാരം പിടിച്ചെടുത്തു. വേശ്യാവൃത്തി, മയക്കുമരുന്ന് കടത്ത്, കൊള്ളയടിക്കല്‍, കൊലപാതകം എന്നീ കുറ്റ കൃത്യങ്ങളിലെല്ലാം നേതൃത്വംനല്കി. സ്ത്രീകള്‍ക്കും കുറ്റകൃത്യങ്ങളില്‍ പങ്കെടുക്കാന്‍ യാതൊരു മടിയുമുണ്ടായിരുന്നില്ല. കമോറ സ്ത്രീകള്വീട്ടിലിരുന്നു മയക്കുമരുന്നു പാക്ക് ചെയ്തും മറ്റുമൊക്കെ ക്രിമിനലുകളായ ഭര്ത്താക്കന്മാരെ സഹായിച്ചിരുന്നു. ഇതോടൊപ്പം വീട്ടുജോലികളും ചെയ്യും. പുരുഷന്മാര് അക്രമികാരികളാണെങ്കിലും വീട്ടിലെത്തിയാല്‍ പൂച്ചകളെപ്പോലെയാണ്. സ്ത്രീകള്‍ പറയുന്നത് അനുസരിച്ചു…
Read Moreമന്ത്രി ഹീറോയാടാ ഹീറോ ! മന്ത്രി വാര്‍ത്താ സമ്മേളനം നടത്തിയത് തെങ്ങിനു മുകളില്‍ കയറിയിരുന്ന് ! തേങ്ങാ പ്രതിസന്ധിയെക്കുറിച്ച് പറയാന്‍ ഇതിലും പറ്റിയ സ്ഥലമുണ്ടോയെന്ന് ആളുകള്‍…
ബലൂണിലും കടലിനടിയിലുമൊക്കെ നടത്തുന്ന സമ്മേളനങ്ങള്‍ വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. ഇത്തരത്തില്‍ വ്യത്യസ്ഥത പരീക്ഷിച്ച ഒരു മന്ത്രിയാണ് ഇപ്പോള്‍ താരമായിരിക്കുന്നത്. ശ്രീലങ്കയിലെ നാളികേര വകുപ്പ് മന്ത്രി അരുന്ദികോ ഫെര്‍ണാണ്ടോയാണ് ആ മന്ത്രി. തെങ്ങിന് മുകളില്‍ കയറിയിരുന്നുകൊണ്ടായിരുന്നു മന്ത്രിയുടെ വാര്‍ത്താസമ്മേളനം. നാളികേര പ്രതിസന്ധിയെക്കുറിച്ച് പറയാനാണ് അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തിയത്. ഇത് വ്യക്തമാക്കാന്‍ പറ്റിയ സ്ഥലം തെങ്ങിന് മുകളില്‍ തന്നെയാണെന്ന് മന്ത്രി പറഞ്ഞു. ദന്‍കോട്ടുവയിലെ തന്റെ തെങ്ങിന് തോപ്പിലേക്ക് അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചു. പിന്നീട് തെങ്ങു കയറുന്ന യന്ത്രം ഉപയോഗിച്ച് തെങ്ങില്‍ കയറി, കയ്യിലൊരു തേങ്ങയും പിടിച്ചാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തിയത്. പ്രാദേശിക വ്യവസായങ്ങള്‍ക്കും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും തേങ്ങ ഉപയോഗിക്കുന്നത് മൂലം രാജ്യം 700 ദശലക്ഷം തേങ്ങകളുടെ ക്ഷാമം നേരിടുന്നുവെന്ന് മന്ത്രി പറഞ്ഞു.’ലഭ്യമായ എല്ലാ സ്ഥലങ്ങളും തെങ്ങ് കൃഷി ചെയ്യാന്‍ ഉപയോഗിക്കും. രാജ്യത്തിന് വിദേശ നാണ്യം സൃഷ്ടിക്കുന്ന രീതിയിലേക്ക് നാളികേര…
Read Moreകോടീശ്വരന്മാരുടെകളിപ്പാട്ടം! കാശുകൊടുത്ത് കാർ വാങ്ങിയിട്ട് അത് റോഡിലിറക്കാൻ പറ്റിയില്ലെങ്കിൽ എന്തു കാര്യം!
യഥാർഥ കാറുകളുടെ കുഞ്ഞൻ മാതൃകയായി എത്തുന്ന കളിക്കാറുകൾ എല്ലാ കുട്ടികൾക്കും ഹരമാണ്. ഉത്സവപ്പറന്പുകൾ മുതൽ ആ കാറുകളുടെ “ഷോറൂമുകൾ’ ഉണ്ടാകാറുണ്ട്. ചുവന്ന ലൈറ്റിനുള്ളിൽ തീപ്പൊരിയുണ്ടാക്കി ലൈറ്റ് കത്തിക്കുന്ന കാറുകൾ ഒരുകാലത്ത് ആഢംബരമായിരുന്നു. ബാറ്ററിയിടുന്നതും ചാർജ് ചെയ്യുന്നതുമായ കളിപ്പാട്ടങ്ങൾ വരുന്നതിനു മുന്‍പത്തെ കാലമായിരുന്നു അത്. ഇവിടെയിതാ, കോടീശ്വരന്മാരുടെ കളിപ്പാട്ടം എത്തിയിരിക്കുന്നു. കോടീശ്വരന്മാരുടെ എന്ന് എടുത്തുപറയുന്നത് വെറുതെയല്ല, ഈ കളിപ്പാട്ട കാറിന് മോഹവില ഏതാണ്ട് മുപ്പതുകോടി രൂപയാണ്! ഏതു കാറിന്റെ മാതൃകയാണ് ഇതെന്നറിയേണ്ടേ? ആസ്റ്റണ്‍ മാർട്ടിൻ ഡിബി5-ന്റെ! അതെ, സാക്ഷാൽ ജയിംസ് ബോണ്ട് കാറിന്റെ!! ബോണ്ട് കാർ!വർഷം 1964. ഗോൾഡ്ഫിംഗർ എന്ന ബോണ്ട് ചിത്രം ഇറങ്ങിയത് അക്കൊല്ലമാണ്. ആസ്റ്റണ്‍ മാർട്ടിൻ ഡിബി5 കാർ ആദ്യമായി വെള്ളിത്തിരയിൽ ബോണ്ടിനൊപ്പമെത്തി. തണ്ടർബോൾ, ഗോൾഡൻ ഐ, ടുമോറോ നെവർ ഡൈസ്, കസീനോ റൊയാൽ, സ്കൈഫാൾ, സ്പെക്റ്റർ തുടങ്ങിയ ചിത്രങ്ങളിലും ഡിബി5 ബോണ്ടിനൊപ്പം കഥാപാത്രമായി. കഥാപാത്രം…
Read Moreസോഷ്യല്‍ മീഡിയ കൊണ്ടാടിയ ‘ബാല വിവാഹം’ ! പ്രചരിക്കുന്ന ചിത്രങ്ങള്‍ക്കു പിന്നിലെ സത്യാവസ്ഥ ഇങ്ങനെ…
ഒരു വിവാഹച്ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വിവാഹത്തിനു ശേഷമുള്ള പോസ്റ്റ് ഫോട്ടോഷൂട്ടിന്റെ എന്ന് തോന്നിക്കുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്. കുട്ടികള്‍ എന്ന് തോന്നിക്കുന്ന ഒരു ആണും, പെണ്ണും ചേര്‍ന്ന ചിത്രങ്ങള്‍ വളരെ വ്യാപകമായി സൈബര്‍ ബുള്ളിംഗിന് ഇരയാകുന്നുണ്ട്. ബാല വിവാഹമാണ് എന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍, ഫേസ്ബുക്ക് ട്രോളുകളില്‍ എന്നിവിടങ്ങളില്‍ ഈ ചിത്രം വച്ച് ബാലവിവാഹ പ്രചരണവും ട്രോളുകളും അരങ്ങു തകര്‍ക്കുകയാണ്. വിവിധ സോഷ്യല്‍ മീഡിയകളില്‍ അങ്ങോളമിങ്ങോളം ഈ ചിത്രം പറന്നു കളിക്കുകയാണ്. തീക്ഷണ ഫോട്ടോഗ്രഫി എന്ന പേജിലാണ്. പേജിലെ വിവരണം അനുസരിച്ച് ഫോട്ടോയില്‍ ഉള്ളത് നീതമി, ബുദ്ദിക എന്നീ ദമ്പതികളാണെന്ന് പറയുന്നു. എന്നാല്‍ ഈ ചിത്രത്തിന് അടിയിലും നിരവധി മലയാളികള്‍ അടക്കം ദമ്പതികളെ പരിഹസിക്കുന്ന രീതിയില്‍ കമന്റുകള്‍ ചെയ്തിട്ടുണ്ട്. ഫോട്ടോ പോസ്റ്റ് ചെയ്ത പേജും അവരുടെ അഡ്രസും പരിശോധിച്ചാല്‍ ഇവര്‍ ശ്രീലങ്കയിലെ…
Read Moreസൈബര്‍ വെട്ടുകിളികളുടെ ആക്രമണം രൂക്ഷം ! ഇന്‍സ്റ്റഗ്രാം കമന്റ് ഓഫ് ചെയ്ത് ഭാമ; വന്ന കമന്റുകളില്‍ ചിലത് പച്ച അശ്ലീലം…
നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയ നടി ഭാമയ്ക്കെതിരേ വിമര്‍ശനവുമായി ഡബ്ല്യുസിസി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വന്നിരുന്നു. ഇതൊടൊപ്പം സൈബര്‍ വെട്ടുകിളികളും ഭാമയ്ക്കെതിരേ തിരിഞ്ഞു. 2017ലായിരുന്നു കൊച്ചിയില്‍ വെച്ച് നടി ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഭാമ രംഗത്തു വന്നിരുന്നു ‘എന്റെ പ്രിയസുഹൃത്തിനു എല്ലാവിധ പിന്തുണയും. അതോടൊപ്പം ഈ അവസ്ഥ പുറംലോകത്തെ അറിയിച്ച അവളുടെ ധൈര്യത്തെ നിങ്ങള്‍ ഓര്‍ക്കുക..’ എല്ലാവരുടെയും നിറഞ്ഞ സ്നേഹവും പിന്തുണയും അവരുടെ കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു’ ഇതായിരുന്നു അന്നത്തെ നിലപാട്. എന്നാല്‍ അപ്രതീക്ഷമായാണ് ഭാമ മൊഴിമാറ്റിയത്. കൂറുമാറിയതിന് ശേഷം ഭാമയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാക്കിയതോടെ അവരത് നീക്കം ചെയ്യുകയു ം ചെയ്തു. വിമര്‍ശനങ്ങള്‍ക്ക് പുറമെ സൈബര്‍ ആക്രമണം ശക്തമായതോടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ കമന്റ് സെക്ഷന്‍ ഭാമ ഡിസേബിള്‍ ചെയ്തു. ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ക്ക് താഴെ വന്ന ഏതാനും മോശം കമന്റുകള്‍ നടി നീക്കം…
Read More