തലവെട്ടി മാറ്റിയവന്മാര്‍ പെങ്ങന്മാരെ തിരിച്ചറിയാത്തവര്‍ ! തന്റെ ഫോട്ടോ മോര്‍ഫ് ചെയ്തവര്‍ക്കെതിരേ പൊട്ടിത്തെറിച്ച് അര്‍ച്ചന ലത…

നടിമാരുടെ ഉള്‍പ്പെടെ സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കുന്ന നിരവധി ഞരമ്പുരോഗികള്‍ നമ്മുടെ സമൂഹത്തിലുണ്ട്. നിരവധി നടിമാര്‍ക്ക് ഇത്തരം ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

ഇപ്പോഴിതാ ഇത്തരത്തില്‍ തന്റെ ചിത്രത്തില്‍ തെന്നിന്ത്യന്‍ താരസുന്ദരി സായി പല്ലവിയുടെ മുഖം വെട്ടി ചേര്‍ത്തതിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മോഡലും ആര്‍ട്ടിസ്റ്റുമായ അര്‍ച്ചന ലത.

അര്‍ച്ചനയുടെ ചിത്രത്തില്‍ തലയുടെ ഭാഗത്ത് സായി പല്ലവിയുടെ തല ചേര്‍ത്ത് വെച്ച് പ്രചരിപ്പിക്കുകായയിരുന്നു.

തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അര്‍ച്ചന ലത ചിത്രം മോര്‍ഫ് ചെയ്തവര്‍ക്കെതിരേ ആഞ്ഞടിച്ചത്. പെങ്ങന്മാരെ തിരിച്ചറിയാന്‍ കഴിയാത്തവന്മാര്‍ നടത്തിയ മോശമായ പരിപാടിയാണിതെന്നാണ് അര്‍ച്ചന കുറിച്ചത്.

അര്‍ച്ചന ലതയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

പ്രിയ സഹോദരങ്ങളെ എന്റെ പേര് Archana Latha ആര്‍ട്ടിസ്റ്റാണ് മോഡല്‍ രംഗത്ത് ഇപ്പോള്‍ സജീവം ആണ്. എന്റെ തല വെട്ടിമാറ്റി അത് സായിപ്പല്ലവിയുടെ pic വച്ച് മോര്‍ഫിംങ് ചെയ്യ്തത് കാണുവാന്‍ ഇടയായി മറ്റു പേജുകളില്‍ നിന്ന്,.

കഴിഞ്ഞ ദിവസം മറ്റു മീഡിയ പേജുകളില്‍ എന്റെ ഫോട്ടോ ദുരൂപയോഗം ചെയ്യുന്നതായി എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.ഇത്തരം രീതി ശരിയായ കാര്യങ്ങള്‍ അല്ല..

ആളെ കളിയാക്കുന്ന പ്രവൃത്തിയാണ് ചില പെങ്ങന്‍മാരെ തിരിച്ചറിയാത്തവന്‍മാര് ചെയ്യുന്ന മോശമായ പരുപാടി..ഒരു ദ്രോഹം ചെയ്യ്തില്ലേലും ഇങ്ങോട്ട് കയറി ഉപദ്രവിയ്ക്കുവാന്‍ ഇവിടെ ആളുകളുടെ എണ്ണം കൂടി വരുന്ന്.

നമ്മളുടെ ഉപജീവന മാര്‍ഗ്ഗം ആണ് മോഡലിംങ് കുറെ പേര് ഈ ഫീല്‍ഡില്‍ വന്നത് കൊണ്ട് തളര്‍ത്തുവാന്‍ നോക്കുന്നുണ്ട് ഇപ്പോള്‍ എന്റെ ഫോട്ടോ മാറ്റി ഉപദ്രവം തുടങ്ങിയിരിയ്ക്കുന്ന്.

അറിയാവുന്നതും പഠിച്ച ജോലി മോഡലിംങ് ആണ്,ദയവ് ചെയ്യ്ത് ഇത്തരം പ്രവൃത്തികള്‍ ചെയ്യാതിരിയ്ക്കുക അല്ലെങ്കില്‍ നിയമനടപടികള്‍ക്ക് ചെയ്യ്തവര്‍ വിധേയം ആകേണ്ടി വരും എന്ന് ഓര്‍മ്മിപ്പിയ്ക്കുന്ന്.

Related posts

Leave a Comment