മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനമുള്ള നടനാണ് മുകേഷ്. നിലവില്‍ കൊല്ലം എംഎല്‍എ കൂടിയാണ് താരം. സിനിമജീവിതത്തില്‍ താരം നേട്ടങ്ങളുടെ പടവുകള്‍ കയറിയെങ്കിലും സ്വകാര്യ ജീവിതം അത്ര വര്‍ണാഭമല്ലായിരുന്നു. ആദ്യ ഭാര്യ സരിതയുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചതിനു ശേഷം പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയെയാണ് മുകേഷ് വിവാഹം കഴിച്ചത്. സരിതയുമായുള്ള വിവാഹമോചനം ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ മുകേഷുമൊത്തുള്ള ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രണ്ടാം ഭാര്യ മേതില്‍ ദേവിക. ഒരു നടനില്‍ നിന്നും രാഷ്ട്രീയക്കാരനിലേക്കുള്ള മുകേഷിന്റെ മാറ്റം ആദ്യമൊക്കെ തനിക്ക് വിഷമമുണ്ടാക്കിയെന്നും ഒരു രാഷ്ട്രീയക്കാരനെ വിവാഹം ചെയ്യാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും ദേവിക പറയുന്നു. മുകേഷിന്റെ ആഗ്രഹം അതായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് വിവാഹം ചെയ്തതെന്നും ഒരു ഘട്ടത്തില്‍ ചിന്തിച്ചിരുന്നുവെന്ന് മേതില്‍ ദേവിക പറഞ്ഞു. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ദേവിക ഇക്കാര്യങ്ങള്‍ പറഞ്ഞത്. ദേവികയുടെ…
Read MoreCategory: Today’S Special
കോവിഡ് മുക്തര്‍ക്കു മാത്രം പ്രവേശനം ! ബ്രസീലിലെ ഈ അദ്ഭുത ദ്വീപിലേക്കെത്തണമെങ്കില്‍ കടക്കേണ്ട കടമ്പകള്‍ ഏറെ…
കൊവിഡ് ബാധ മൂലം ലോകത്തെ ടൂറിസരംഗം ആകെ തകര്‍ന്നിരിക്കുകയാണ്. ടൂറിസം പ്രധാനവരുമാന മാര്‍ഗമായ നിരവധി രാജ്യങ്ങളാണ് ഇതോടെ ദുരിതത്തിലായത്. ഇത്തരത്തില്‍ ഏറെ നഷ്ടം സംഭവിച്ച രാജ്യങ്ങളിലൊന്നാണ് ബ്രസീല്‍. എന്നാല്‍ നഷ്ടത്തില്‍ നിന്ന് കരകയറാനും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമുള്ള പുതിയ പദ്ധതിയിലാണ് അധികൃതര്‍. ഇതിന്റെ ഭാഗമായി രാജ്യത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ ഫെര്‍ണാണ്ടോ ഡി നൊറോഞ്ഞ വിദേശ സഞ്ചാരികളുള്‍പ്പെടെയുള്ളവര്‍ക്കായി തുറന്നുനല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണവര്‍. പക്ഷേ സന്ദര്‍ശകര്‍ എല്ലാവരും കൊറോണ മുക്തരായിരിക്കണം എന്നാണ് നിബന്ധന. ബ്രസീലിയന്‍ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ദ്വീപസമൂഹമാണ് ഫെര്‍ണാണ്ടോ ഡി നൊറോഞ്ഞ. യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിലുള്‍പ്പെട്ട വിനോദസഞ്ചാരകേന്ദ്രം കൂടിയാണിവിടം. വൈറസില്‍ നിന്നു മുക്തരായതിന്റെ വ്യക്തമായ രേഖകള്‍ നല്കിയെങ്കില് മാത്രമേ ദ്വീപില്‍ പ്രവേശിപ്പിക്കുകയുള്ളൂ. കൂടാതെ ദ്വീപില്‍ എത്തുന്നതിന് 20 ദിവസം മുമ്പ് പിസിആര്‍ വൈറസ് പരിശോധനയോ ഐജിജി ആന്റിബോഡി പരിശോധനകളോ നടത്തണമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിനോദസഞ്ചാരം അപകടരഹിതമായ രീതിയില്‍ പുനഃസ്ഥാപിക്കുന്നതിനുള്ള ഏറ്റവും നല്ല…
Read Moreപോണ് ഹബ്ബ് പൂട്ടുമോ ? പ്രമുഖ പോണ്സൈറ്റിനെതിരേ ഓണ്‍ലൈന്‍ ക്യാമ്പെയ്ന് കത്തിപ്പടരുന്നു; പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത് 20 ലക്ഷത്തില്‍ പരം ആളുകള്‍; ക്യാമ്പെയ്നു പിന്നിലെ കാരണം ഇങ്ങനെ…
പ്രമുഖ പോണ്‍സൈറ്റായ പോണ്‍ഹബ്ബിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുള്ള ഓണ്‍ലൈന്‍ പ്രചാരണം വൈറലാകുന്നു. ഇതുവരെ 20 ലക്ഷത്തോളം പേരാണ് ലോകത്തിലെ 192 രാജ്യങ്ങളില്‍ നിന്നും ഈ ആവശ്യത്തിനായി ഓണ്‍ലൈനായി ഒപ്പുവച്ചിരിക്കുന്നത്. പെണ്‍കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ പ്രതികരിക്കുന്ന സാമൂഹ്യ പ്രവര്‍ത്തക ലൈല മൈക്കല്‍വെയ്റ്റാണ് ‘ട്രാഫിക്കിംഗ് ഹബ്ബ്’ എന്ന ഓണ്‍ലൈന്‍ പ്രചാരണവും ഒപ്പുശേഖരണവും ആരംഭിച്ചത്. സ്ത്രീകളെ പീഡിപ്പിക്കുന്നതും, ബലാത്സംഗത്തിന്റെയും, ബാലപീഡനത്തിന്റെയും അടക്കം നിരവധി യഥാര്‍ത്ഥ വീഡിയോകള്‍ പോണ് ഹബ്ബ് കാണിക്കുന്നു എന്ന് ആരോപിച്ചാണ് ഈ ഓണ്‍ലൈന്‍ പ്രതിഷേധം. ഈ പ്രതിഷേധത്തിന്റെ ഭാഗമായി പോണ്‍ഹബ്ബിനെതിരെ കഴിഞ്ഞ ജൂലൈ 30ന് ഈ പ്രതിഷേധത്തിന്റെ പിന്നണിക്കാര്‍ ഇറക്കിയ 2.20 മിനുട്ട് വീഡിയോ ഇതിനകം വിവിധ പ്ലാറ്റ്ഫോമുകളില്‍ 3.3 ദശലക്ഷം കാഴ്ചക്കാര്‍ കണ്ടു കഴിഞ്ഞു. ക്യാമ്പെയ്ന്റെ ഭാഗമായി നിരവധി ലേഖനങ്ങളാണ് ‘ട്രാഫിക്കിംഗ് ഹബ്ബ്’ സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിനൊപ്പം തന്നെ പോണ്‍ഹബ്ബിന്റെ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന മോണ്ട്രിയല്, ലോസ്…
Read Moreഇതു സീൻ വേറെ! കൗമാരത്തിന്റെ പുത്തന്‍ ആഘോഷത്തിന് ബിടിഎസ് തിരികൊളുത്തി; അംഗങ്ങളിലേറെയും യുവാക്കള്‍
വെടിയുണ്ടകൾപോലെ വരുന്ന വാർപ്പുമാതൃകകളെയും അനാവശ്യ വിമർശനങ്ങളെയും തടയുക- ഒരു സംഗീത ബാൻഡിന്റെ ലക്ഷ്യം ഇതാണെന്നു കേൾക്കുന്പോൾ വിചിത്രമെന്നു തോന്നാം. എന്നാൽ പ്രശസ്ത കൊറിയൻ പോപ്പ് ഗായകസംഘമായ ബിടിഎസ് അതു വെറുതെ പറയുന്നതല്ല. ബിടിഎസ് എന്നതു സൂചിപ്പിക്കുന്ന ബാങ്ടൻ സോണിയൊൻഡൻ എന്ന കൊറിയൻ വാക്കിന്റെ അർഥം ബുള്ളറ്റ്പ്രൂഫ് ബോയ് സ്കൗട്ട്സ് എന്നാണ്. അതെ, ബുള്ളറ്റ്പ്രൂഫ്! ഒരു വെടിയുണ്ടയെയും അകത്തുകടത്താത്ത ഉരുക്കുചട്ട. ഒരു പൂർണരൂപംകൂടിയുണ്ട് ബിടിഎസിന്. അത് ബിയോണ്ട് ദ സീൻ എന്നതാണ്. എന്തുതടസവും തിരിച്ചടിയും വന്നോട്ടെ, ഈ ചെറുപ്പക്കാരുടെ കൂട്ടം അതിനപ്പുറം കടന്നു മുന്നേറും എന്നാണ് അതു സൂചിപ്പിക്കുന്നത്. വെടിയുണ്ടകളെ തടയാൻ ചട്ടയണിഞ്ഞവർ ഇതാ ഒരു വൻ സ്ഫോടനം ഉണ്ടാക്കിയിരിക്കുന്നു. പോപ് സംഗീതത്തിന്റെ മഹാ വിസ്ഫോടനം. ഡൈനമൈറ്റ് എന്നാണ് ആ സ്ഫോടനത്തിന്റെ പേര്. കഴിഞ്ഞ 20ന് യുട്യൂബിൽ അപ്ലോഡ് ചെയ്ത ഡൈനമിറ്റ് എന്ന ഗാനം 28 കോടി തവണയാണ്…
Read Moreബ്ലാക്ക് വിഡോ സ്പൈഡർ! പെൺ ചിലന്തി ലൈംഗിക ബന്ധത്തിന് ശേഷം പങ്കാളിയെ ഭക്ഷിക്കും; മനുഷ്യരെ കടിച്ചാൽ ആ ഭാഗം ചീഞ്ഞുപോകും; പേടിക്കണം ഈ ചിലന്തിയെ…
സ്ത്രീകളായ സീരിയൽ കില്ലർമാരെ വിശേഷിപ്പിക്കുന്നത് ബ്ലാക്ക് വിഡോ സ്പൈഡർ അഥവ കറുത്ത വിധവകൾ എന്നാണ്. മിക്ക സ്ത്രീകൊലയാളികൾക്കും ഇരയാകേണ്ടി വരുന്നത് അവരുടെ ഭർത്താക്കന്മാരാകും എന്നതാണ് കറുത്ത വിധവകൾ എന്ന് അവരെ വിളിക്കാൻ കാരണം. ഈ പേര് വരാനും ഒരു കാരണമുണ്ട്. “കറുത്ത വിധവകൾ’ മരുഭൂമിയിലെ ഒരിനം ചിലന്തികളുടെ പേരാണ്. ഇവയിലെ പെൺ ചിലന്തി ലൈംഗിക ബന്ധത്തിന് ശേഷം പങ്കാളിയെ ഭക്ഷിക്കുന്നതാണ് ഈ വർഗത്തെ വ്യത്യസ്തരാക്കുന്നത്. ബ്ലാക്ക് വിഡോ സ്പൈഡർ മനുഷ്യരെ കടിച്ചാൽ ആ ഭാഗം ചീഞ്ഞുപോകും. വളരെ അപകടകാരിയായ ചിലന്തിയാണ് ബ്ലാക്ക് വിഡോ സ്പൈഡർ. ഇതുപോലതന്നെ അപകടകാരിയായ ചിലന്തിയാണ് ഫാൾസ് വിഡോ സ്പൈഡറും. അപ്പോൾ പിന്നെ ഫാൾസ് വിഡോ സ്പൈഡർ കടിച്ചെന്ന് അറിഞ്ഞാൽ ആളുടെ മനസമാധാനം പോകില്ലേ? ടോണി മെയ്നും അങ്ങനെയൊരു അവസ്ഥയിലായിരുന്നു. കാൽ പോകുമോ? ബെർക്ക്സിലുള്ള സഹോദരന്റെ വീട്ടിലെത്തിയതായിരുന്നു ടോണി മെയ്ൻ. സമാധനമായി കിടന്നുറങ്ങുന്പോഴാണ് സംഭവം അരങ്ങേറുന്നത്.…
Read Moreസിബിഐ ഓഫീസറായ ഭര്‍ത്താവിന് നിരവധി സ്ത്രീകളുമായി രഹസ്യബന്ധമെന്ന് പരാതിപ്പെട്ട് ഭാര്യ ! ഐപിഎസുകാരനെ സിബിഐയില്‍ നിന്ന് ഒഴിവാക്കി…
സിബിഐയില്‍ ജോലി ചെയ്തിരുന്ന ഐപിഎസുകാരന് പണി കൊടുത്ത് ഭാര്യ. ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം കയ്യോടെ പിടികൂടിയ ഭാര്യ ആഭ്യന്തര മന്ത്രാലയത്തില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ ഐപിഎസ് പദവി എടുത്തു മാറ്റുകയും ചണ്ഡിഗഡില്‍ നിന്നും ഡല്‍ഹിയിലേക്ക് തട്ടുകയും ചെയ്തു. 2009 ബാച്ച് യുപി കേഡറില്‍ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥനെതിരേയാണ് കസ്റ്റംസില്‍ സൂപ്രണ്ടന്റായ ഭാര്യപരാതി നല്‍കിയത്. ഇയാള്‍ക്ക് അനേകം സ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടെന്നായിരുന്നു ഭാര്യയുടെ പരാതി. ഇവരുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. ചണ്ഡീഗഡില്‍ സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ തലവനായിരുന്ന ഇയാളെ സിബിഐ യുടെ അഴിമതി വിരുദ്ധ കേസുകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഭാര്യയുടെ പരാതി വന്നതിന് തൊട്ടുപിന്നാലെ പദവിയില്‍ നിന്നും മാറ്റി ന്യുഡല്‍ഹിയിലെ പേഴ്സണല്‍ ഡിപ്പാര്‍ട്ട്മെന്റിലേക്ക് തട്ടുകയും ചെയ്തു. ആഭ്യന്തര വകുപ്പിന് പുറമേ സിബിഐ ഡയറക്ടര്‍ക്കും ഉത്തര്‍പ്രദേശിലെ ചീഫ് മിനിസ്റ്റേഴ്സ് ഓഫീസിനും എല്ലാം ഭാര്യയുടെ…
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ? സിനിമയിലേക്കുള്ള ക്ഷണം നിരസിച്ചു; പകരംവീട്ടിയത് സമൂഹമാധ്യമത്തിലൂടെ; പരാതിയുമായി അധ്യാപിക സായി ശ്വേത രംഗത്ത്
കോഴിക്കോട്: മിട്ടു പൂച്ചയെയും തങ്കു പൂച്ചയെയും ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ വ്യത്യസ്തമായി അവതരിപ്പിച്ച് ശ്രദ്ധ നേടിയ അധ്യാപിക സായി ശ്വേത പരാതിയുമായി രംഗത്ത്. സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് സായി രംഗത്തെത്തിയത്. സിനിമയില്‍ അഭിനയിക്കണമെന്ന പേരില്‍ ഒരു അഭിഭാഷകന് വിളിക്കുകയും പിന്നീട് ഫേസ്ബുക്കില്‍ മോശമായ രീതിയില്‍ പോസ്റ്റിട്ട് അപമാനിക്കുകയും ചെയ്തുവെന്നാണ് സായി പറയുന്നത്. സംഭവത്തില്‍ നിയമപരമായി നടപടി സ്വീകരിച്ചിരിക്കുകയാണ്. തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കിലൂടെ സായി വിശദമാക്കിയിട്ടുണ്ട്. സായിയുടെ ഫേസ്ബുക്ക് പോസ്റ്റ് ‘കഴിഞ്ഞ ദിവസം എനിക്ക് അപരിചിതമായ ഒരു നമ്പറില്‍ നിന്നും ഫോണ്‍ വന്നു . അപ്പോഴത്തെ തിരക്ക് കാരണം എടുക്കാന്‍ കഴിഞ്ഞില്ല. പല തവണ വിളിച്ചത് കൊണ്ട് ഗൗരവപ്പെട്ട കാര്യമാകുമെന്ന് കരുതി ഞാന്‍ തിരിച്ചു വിളിച്ചു. ഒരു സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണമായിരുന്നു അത്. പെട്ടെന്ന് ഒരു മറുപടി പറയാനുള്ള ബുദ്ധിമുട്ട് കൊണ്ട് സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ കുടുംബ സുഹൃത്തിന്റ നമ്പര്‍ കൊടുക്കുകയും…
Read Moreകോവിഡ് വൈറസിനോട് അതിരുവിട്ട ഭയം ; പുറം ലോകം കാണാതെ മൂന്ന് മുറികളിലായി മക്കളെ പൂട്ടിയിട്ടത് നാലുമാസം; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
സ്റ്റോക്ക്ഹോം: കോവിഡ് ഭയത്താല്‍ നാല് മാസത്തോളം മാതാപിതാക്കള്‍ പൂട്ടിയിട്ട മൂന്നു കുട്ടികളെ മോചിപ്പിച്ചു. സ്വീഡനിലാണ് സംഭവം. പത്ത് മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികളെയാണ് വീട്ടിലെ മുറിയില്‍ മാര്‍ച്ച് മുതല്‍ പൂട്ടിയിട്ടത്. പരസ്പരം കാണുവാന്‍ പോലും മാതാപിതാക്കള്‍ മൂന്നുപേരെയും അനുവദിച്ചിരുന്നില്ല. ഭക്ഷണമെല്ലാം അവര്‍ക്ക് മുറികളില്‍ എത്തിച്ചു നല്‍കിയിരുന്നുവെന്ന് തെക്കന്‍ സ്വീഡനിലെ ജോങ്കോപിംഗ് അഡ്മിനിസ്ട്രേറ്റീവ് കോടതി പറഞ്ഞു. മുറി പുറത്തു നിന്നും പൂട്ടിയിരുന്നതിനാല്‍ ആര്‍ക്കും പുറത്തിറങ്ങുവാന്‍ പോലും സാധിച്ചിരുന്നില്ല. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്വീഡന് കടുത്ത ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. മാത്രമല്ല 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ജനസംഖ്യയുമായി താരത്യം ചെയ്യുമ്പോള്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് സ്വീഡന്. പത്ത് ലക്ഷത്തില്‍ 575 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കുട്ടികളുടെ മാതാപിതാക്കള്‍ക്കെതിരെ…
Read Moreമലയാളസിനിമ പുരുഷകേന്ദ്രീകൃതം! ലിംഗപരമായ വേർതിരിവ് മറ്റ് ഭാഷാ സിനിമകളേക്കാൾ കൂടുതലാണിവിടെ; നടി മാളവിക മോഹനൻ
മലയാളസിനിമയിലെ സ്ത്രീ കഥാപാത്രങ്ങൾക്ക് മുന്പുണ്ടായിരുന്നത് പോലെയുള്ള പ്രാധാന്യം ഇപ്പേഴില്ലെന്ന് നടി മാളവിക മോഹനൻ. ഇന്നത്തെ മലയാളസിനിമ നടന്മാരെ ചുറ്റി ത്തിരിയുകയാണ്. ലിംഗപരമായ വേർതിരിവ് മറ്റ് ഭാഷാ സിനിമകളേക്കാൾ കൂടുതലാണിവിടെ. കുറച്ചുകാലമായി മലയാള സിനിമയിൽ നിന്നും വിട്ടു നിൽക്കുന്നതിന്റെ കാരണം പറയുന്നതിനിടെയായിരുന്നു മാളവികയുടെ ഈ വിശദീകരണം. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. സ്ത്രീകൾക്കുവേണ്ടി മെച്ചപ്പെട്ട കഥാപാത്രങ്ങൾ മലയാളത്തിൽ ഉണ്ടാവണം. പാർവതിയുടെ ടേക്ക് ഓഫ്, ഉയരെ എന്നീ സിനിമകൾ ഒഴിച്ചുനിർത്തിയാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ മലയാളത്തിൽ നല്ല സ്ത്രീകഥാപാത്രങ്ങൾ ഉണ്ടായിട്ടില്ല. മലയാളസിനിമ കൂടുതൽ പുരുഷകേന്ദ്രീകൃതമായിരിക്കുന്നു, മറ്റ് സിനിമാമേഖലകളേക്കാൾ കൂടുതൽ എന്നാണ് എനിക്ക് തോന്നുന്നത്. എന്നെ അദ്ഭുതപ്പെടുത്തുന്ന കാര്യവുമാണ് അത്. കാരണം മലയാളസിനിമയുടെ ചരിത്രത്തിലേക്ക് നോക്കിയാൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിമാരെ കാണാം. ഉദാഹരണത്തിന് ഷീല. ഒരുപാട് നല്ല കഥാപാത്രങ്ങളെ അവർ അവതരിപ്പിച്ചിട്ടുണ്ട്. ഷീല, ശോഭന, ഉർവശി,…
Read Moreഅന്യഗ്രഹ ജീവിയല്ല, പിന്നെയാര്? ഇവനാണ് ലോകത്തിലെ ഏറ്റവും ഭയം ജനിപ്പിക്കുന്ന പൂച്ച; ഷെന്ദാന് ഇന്ന് സമൂഹമാധ്യമങ്ങളില്‍ ഒരു സ്റ്റാര്കൂടിയാണ്
ഈ രൂപം ആദ്യമായി കാണുന്ന ഏതൊരാളും ഒന്നു പേടിക്കും. മാത്രമല്ല കാണുന്ന ആരുടേയും മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് ഹോളിവുഡ് സിനിമകളിലെ അന്യഗ്രഹജീവികളുടെ രൂപങ്ങളായിരിക്കും. സംശയം വേണ്ട…ഇവന് അന്യഗ്രഹജീവിയൊന്നുമല്ല. സ്വിറ്റ്സര്‍ലാൻഡിലെ ഒരു പാവം പൂച്ചയാണ്. പേര് ഷെര്ദാന്. നമ്മുടെ വീട്ടിലും നാട്ടിലുമൊക്കെ ധാരാളം പൂച്ചകളെ ദിവസവും കാണാറുണ്ട്. ദേഹം മുഴുവന്‍ രോമങ്ങളുമായി വ്യത്യസ്ത നിറത്തിലും ഭാവത്തിലുമുള്ള പൂച്ചകള്‍. എന്നാല്‍ അവരെപോലെയല്ല ഈ വിരുതല്‍. തുറിച്ചു നോട്ടവും വലിയ ചെവിയും രോമമില്ലാത്ത ചുളുങ്ങിയ ശരീരവുമാണ് ഇവന്റെ മെയിന്‍. അതുകൊണ്ടു തന്നെ ലോകത്തിലെ ഏറ്റവും ഭയം ജനിപ്പിക്കുന്ന പൂച്ച എന്ന വിശേഷണവും കക്ഷി ഇങ്ങ് അടിച്ചെടുത്തു. ഷെന്ദാന് ഇന്ന് സമൂഹമാധ്യമങ്ങളില്‍ ഒരു സ്റ്റാര്കൂടിയാണ് . വെറും സ്റ്റാര്‍ അല്ല സ്വന്തമായി ഇന്‍സ്റ്റഗ്രാം അക്കൗണ്ടും അതില്‍ 23,700 ഫോളോവേഴ്സുമുള്ള ‘സൂപ്പർസ്റ്റാര്‍’. ആരാണ് ഷെര്ദാന്? സ്പിന്‍ക്സ് വര്‍ഗത്തില്‍പ്പെടുന്നതാണ് ഈ പൂച്ച. സ്വിറ്റ്സര്‍ലാന്‍ഡിലും മറ്റും സാധാരണമായി…
Read More