നിഷ്കളങ്കർ എന്നാണ് കുട്ടികളെ പൊതുവേ വിശേഷിപ്പിക്കാറുള്ളത്. പിള്ള മനസിൽ കള്ളമില്ല എന്നൊരു ചൊല്ലുപോലുമുണ്ട്. പക്ഷെ സമീപകാല ചില സംഭവവികാസങ്ങൾ കുട്ടികൾ അത്ര നിഷ്കളങ്കരല്ലെന്നാണ് തെളിയിക്കുന്നത്. അവർ ജീവിക്കുന്ന സാഹചര്യം, കാണുന്ന ടെലിവിഷൻ പരിപാടികൾ, മൊബൈൽ ഫോൺ ഗെയിമുകൾ, കൂട്ടുകെട്ടുകൾ തുടങ്ങി പല സാഹചര്യങ്ങളാണ് ഇതിന് കാരണം. റഷ്യയിൽ ഒരു പത്തുവയസുകാരി പറഞ്ഞ കള്ളത്തിന്റെ പേരിൽ ഒരുജീവനാണ് നഷ്ടപ്പെട്ടത്. വെർഖ്നയ പിഷ്മ നഗരത്തിലെ ട്രക്ക് ഡ്രൈവറായ ദിമിത്രി ചിവാർക്കിനാണ് ദാരുണാന്ത്യം സംഭവിച്ചത്. ചിവാർക്കിൻ മോശമായി പെരുമാറിയെന്ന് പത്തുവയസുകാരി തന്റെ മാതാപിതാക്കളോട് കള്ളം പറഞ്ഞതാണ് സംഭവത്തിന് ആധാരം. കുട്ടിയുടെ വാക്ക് കേട്ട് വിശ്വസിച്ച് മാതാപിതാക്കളായ വലേറിയ ഡുനീവ (25), സെർജി ചാബിൻ (33) എന്നിവരും മൂന്ന് സുഹൃത്തുക്കളും ചേർന്ന് ചിവാർക്കിനെ മർദിക്കുകയായിരുന്നു. മർദനത്തിൽ തലക്ക് പരിക്കേറ്റ ചിവാർക്കിൻ വൈകാതെ മരിക്കുകയായിരുന്നു. ആറു വയസുള്ള പെൺകുട്ടിയുടെ പിതാവായിരുന്നു ചിവാർക്കിൻ. പോലീസ് നടത്തിയ…
Read MoreCategory: Today’S Special
കണ്ടാൽ പാവം, പക്ഷേ..! കൊന്നു തള്ളിയത് രണ്ടായിരത്തോളം പേരെ; കറുത്ത വിധവയുടെ ക്രൂരതകൾ; ഞെട്ടലോടെ മാത്രമേ വായിക്കാൻ കഴിയൂ…
ഗ്രിസെൽഡ ബ്ലാങ്കോ… ഈ പേര് കേട്ടാൽ കൊളംബിയക്കാരും അമേരിക്കക്കാരും ഇപ്പോഴും പേടിക്കും. കാരണം ലോകം കണ്ട ഏറ്റവും ക്രൂരയായ സ്ത്രീകളിൽ ഒരാൾ. ക്രൂരത എന്ന വാക്കിനു പകരം ഗ്രിസെൽഡ ബ്ലാങ്കോ എന്ന പേര് ഉപയോഗിക്കാം. അത്രയ്ക്കുണ്ട് ചെയ്തികൾ. മയക്കുമരുന്നു വ്യാപാരമായിരുന്നു പ്രധാന തൊഴിൽ. കറുത്ത വിധവ, കൊക്കെയ്ൻ ഗോഡ് മദർ, മയക്കു മരുന്ന് രാജ്ഞി എന്നൊക്കെ ഇവർ അറിയപ്പെട്ടു. ചേരിയിൽ ജനനം കൊളംബിയയിലെ ഒരു ചേരിയില്‍ 1943 ഫെബ്രുവരി 15നായിരുന്നു ഗ്രിസെൽഡയുടെ ജനനം. കൊടുംപട്ടിണിയിലാണ് വളർന്നത്. വേശ്യാവൃത്തിയിലായിരുന്നു അമ്മ അന ലൂസിയ റെസ്ട്രെപ്പോയുടെ ജീവിതം. ഗ്രിസെൽഡയുടെ ജനനത്തോടെതന്നെ അച്ഛൻ അമ്മയെ ഉപേക്ഷിച്ചു പോയിരുന്നു. അമ്മ മദ്യത്തിനും അടിമയായിരുന്നു. പലതിനോടുള്ള ദേഷ്യം അവർ തീർത്തിരുന്നതു ഗ്രിസെൽഡയെ ഉപദ്രവിച്ചുകൊണ്ടായിരുന്നു. ഗ്രിസെൽഡയ്ക്കു മൂന്നു വയസുള്ളപ്പോൾ അമ്മ അവളെയും കൂട്ടി മെഡല്ലിനിലേക്കു മാറി താമസിച്ചു. താമസം മാറി അമ്മയോടൊപ്പം മെഡല്ലിനിലേക്ക് എത്തിയതാണ് ഗ്രിസെൽഡയുടെ…
Read Moreതട്ടത്തിന് മറയത്തില്‍ അഭിനയിക്കാന്‍ വരുന്പോള്‍ എനിക്ക് കേരളത്തെക്കുറിച്ച് ഒന്നും അറിയില്ല; പൊരുത്തപ്പെടാന്‍ നന്നായി പ്രയാസപ്പെട്ടിട്ടുണ്ട്; ഇഷ തല്‍വാര്‍ പറയുന്നു…
തട്ടത്തിൻ മറയത്തിൽ അഭിനയിക്കാൻ വരുന്പോൾ എനിക്ക് കേരളത്തെക്കുറിച്ച് ഒന്നും അറിയില്ല. പൊരുത്തപ്പെടാൻ നന്നായി പ്രയാസപ്പെട്ടിട്ടുണ്ട്. ഭക്ഷണവും കാലാവസ്ഥയും അടക്കം ഇന്നെനിക്ക് ഇഷ്ടമുള്ളതെല്ലാം അന്ന് ബുദ്ധിമുട്ടിച്ചു. മുംബൈയുടെ തിരക്കുകളിൽ നിന്നും കോലാഹലങ്ങളിൽ നിന്നും ഒരു രക്ഷപ്പെടൽ ആവശ്യമാണെന്ന് തോന്നിയപ്പോൾ ഞാൻ കേരളത്തിന്റെ ശാന്തതയിലേക്ക് ഓടിയെത്തി. ഇവിടെ സ്ഥിര താമസമാക്കി. ജനിച്ചുവളർന്ന നഗരം വിട്ട് ജീവിക്കാനും പുതിയതെന്തെങ്കിലും പഠിക്കാനുമുള്ള ആഗ്രഹം കൂടി അതിനു പിന്നിലുണ്ട്. മലയാളം പഠിച്ചെടുക്കുന്നതാണ് എനിക്ക് മുന്നിലുള്ള വെല്ലുവിളി. സത്യം പറഞ്ഞാൽ പുട്ടും കടലയും ഓണസദ്യയുമൊക്കെ ഇഷ്ടപ്പെടുന്ന തനി മലയാളിയായി മാറിക്കഴിഞ്ഞു. -ഇഷ തൽവാർ
Read Moreവെള്ളിത്തിരയിലെത്താൻ ഭാഗ്യമില്ലാതെ പോയ നിരവധി മോഹൻലാൽ ചിത്രങ്ങളുണ്ട്; അത്തരത്തിൽ പ്രധാനപ്പെട്ട ചില ചിത്രങ്ങളിതാ…
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. നിരവധി ഹിറ്റുകൾ മലയാളത്തിനു സമ്മാനിച്ച മഹാനടൻ. മോഹൻലാൽ-വൈശാഖ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പുലിമുരുകൻ ആയിരുന്നു 100 കോടി ക്ലബിലെത്തിയ ആദ്യ മലയാള സിനിമ. മലയാളത്തിൽ ആദ്യ 50 (ദൃശ്യം),100,150 (ലൂസിഫർ) കോടി കളക്ഷനുകൾ നേടിയ ആദ്യസിനിമകളും മോഹൻലാലിന്റെതാണ്. എന്നാൽ വെള്ളിത്തിരയിലെത്താൻ ഭാഗ്യമില്ലാതെ പോയ നിരവധി മോഹൻലാൽ ചിത്രങ്ങളുണ്ട്. അത്തരത്തിൽ പ്രധാനപ്പെട്ട ചില ചിത്രങ്ങളിതാ. 1. ബ്രഹ്മദത്തൻ അടിവേരുകൾ, ദൗത്യം എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലിനെ നായകനാക്കി അനിൽ വക്കം സംവിധാനം ചെയ്ത ചിത്രമായിരുന്നു ബ്രഹ്മദത്തൻ. കമലഹാസൻ നായകനായ സൂരസംഹരാം എന്ന ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സിനിമയെടുത്തത്. എന്നാൽ തിരക്കഥയിൽ ചില പ്രശ്നങ്ങൾ വന്നതോടെ ചിത്രം മുന്നോട്ടു പോയില്ല. പിന്നീട് സുരേഷ് ഗോപിയെ നായകനാക്കി ഐ വി ശശി സിനിമ സംവിധാനം ചെയ്തെങ്കിലും ചിത്രം പരാജയപ്പെട്ടു. 2. ഓസ്ട്രേലിയ മോഹൻലാൽ, ശങ്കർ എന്നിവരെ…
Read Moreഅവൾ എന്റെ മകനു വിഷം നൽകി! തന്റെ മകന് റിയ ചക്രബർത്തി വിഷം നൽകുകയായിരുന്നുവെന്നു സുശാന്തിന്റെ അച്ഛൻ കെ.കെ. സിംഗ്
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ റിയ ചക്രബർത്തിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സുശാന്തിന്റെ അച്ഛൻ കെ.കെ. സിംഗ്. സുശാന്തിന് റിയ ചക്രബർത്തി വിഷം നൽകുകയായിരുന്നുവെന്നും റിയയാണ് സുശാന്തിന്റെ കൊലപാതകിയെന്നും കെകെ സിംഗ് പറഞ്ഞു. അന്വേഷണ ഏജൻസികൾ ഉടൻ റിയയെ അറസ്റ്റ് ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് റിയയാണെന്ന് പിതാവ് നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. നീണ്ടകാലമായി റിയ സുശാന്തിന് വിഷം നൽകി വരികയായിരുന്നു. അവളാണ് സുശാന്തിന്റെ കൊലപാതകി. അവളെയും അവളുടെ കൂട്ടാളികളെയും അന്വേഷണ ഏജൻസി എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം- കെ.കെ. സിംഗ് 14 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ വ്യക്തമാക്കിയിരിക്കുന്നു. സഹോദരന്റെ കൊലയാളികളെ എത്രയും പെട്ടെന്ന് കസ്റ്റഡിയിലെടുക്കണമെന്നാവശ്യപ്പെട്ട് സുശാന്തിന്റെ സഹോദരി ശ്വേത സിംഗ് കിർതി പോസ്റ്റ് ഇട്ടിരുന്നു. ഇതിനു പിന്നാലെയാണ് പിതാവ് കെ.കെ. സിങും ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. അതേസമയം സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ…
Read Moreകാമുകൻ പറഞ്ഞു, തോക്കെടുത്തു! 1930കളിൽ അമേരിക്കയെ വിറപ്പിച്ച കുപ്രസിദ്ധ വനിതാ കുറ്റവാളി; ആ പ്രണയം അവളെ കുറ്റകൃത്യങ്ങളുടെ ലോകത്ത് എത്തിച്ചു…
1930കളിൽ അമേരിക്കയെ വിറപ്പിച്ച കുപ്രസിദ്ധ വനിതാ കുറ്റവാളിയാണ് ബോണി പാർക്കർ. ബോണിയെക്കുറിച്ചു പറയുന്പോൾ ക്ലൈഡ് ബാരോ എന്ന അവളുടെ കാമുകനെക്കുറിച്ചും പറയേണ്ടി വരും. ഇരുവരും കടുത്ത പ്രണയത്തിലായിരുന്നു. ക്ലൈഡ് ബാരോയോടുള്ള ബോണിയുടെ പ്രണയമാണ് അവളെ കുറ്റകൃത്യങ്ങളുടെ ലോകത്ത് എത്തിച്ചതെന്നു പറയാം. ചെറുപ്പത്തിൽ ഒരു പാവം 1910 ഒക്ടോബർ ഒന്നിന് ടെക്സാസിലാണ് എമ്മയുടെയും ചാൾസ് പാർക്കറുടെയും മകളായി ബോണിയുടെ ജനനം. ബോണി രണ്ടാമത്തെ കുട്ടിയായിരുന്നു. ബോണിക്കു മൂത്തതു സഹോദരനും ഇളയതു സഹോദരിയുമായിരുന്നു. നാലു വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. പിന്നീട് അമ്മ ഡള്ളാസിലുള്ള മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അടുത്തേക്കു ബോണിയെ കൊണ്ടുചെന്നാക്കി. അവിടെ സ്കൂളിൽ പഠനം തുടങ്ങി. പഠിക്കാനൊക്കെ മിടുക്കി. കവിതകളോടും സാഹിത്യത്തോടുമൊക്കെ നല്ലഅടുപ്പം അവൾക്കുണ്ടായിരുന്നു. ഒരു സിനിമാ നടിയാകണമെന്നായിരുന്നു മോഹം. വളരെ നല്ല രീതിയിൽ വസ്ത്രങ്ങൾ അണിഞ്ഞ് ഒരുങ്ങി നടക്കുന്നതു ശീലമാക്കി. ഇങ്ങനെയൊരു പെൺകുട്ടി പിന്നീടു നാടിനെ വിറപ്പിക്കുന്ന ക്രിമിനൽ…
Read Moreപെരിയയിൽ നിന്നു വെഞ്ഞാറമൂടിലേക്ക്..! പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവവുമായി വെഞ്ഞാറമൂട് ഇരട്ടക്കൊല പാതകത്തിനു സാദൃശ്യമെന്നു സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച
കാസർഗോഡ്: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം നടന്നയുടന്‍ സാമൂഹിക മാധ്യമങ്ങളിലടക്കം ഏറ്റവുമധികം ചര്‍ച്ചയായത് പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവവുമായുള്ള സാദൃശ്യമാണ്. 2019 ഫെബ്രുവരി 17 നാണ് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. കല്യോട്ട് ഭഗവതിക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിനായുള്ള ആഘോഷകമ്മിറ്റി രൂപീകരണയോഗം കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് ആഘോഷകമ്മിറ്റി വോളണ്ടിയര്മാരായിരുന്ന ശരത് ലാലും കൃപേഷും ആക്രമിക്കപ്പെട്ടത്. പെരിയയിൽ സംഭവിച്ചത് യോഗം കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞുപോയി എല്ലാ ഇടവും വൃത്തിയാക്കിക്കഴിഞ്ഞ് വൈകിട്ട് ഏഴരയോടെയാണ് വോളണ്ടിയര്‍മാര്‍ വീടുകളിലേക്ക് മടങ്ങിയത്. സ്വന്തമായി വാഹനമില്ലാതിരുന്ന ശരത്തിനെ ബൈക്കില്‍ വീട്ടില്‍ കൊണ്ടുവിടാന്‍ കൃപേഷ് ഒപ്പം പോയതായിരുന്നു. ഒരു കല്യാണവീട്ടില്‍ പോയതിനുശേഷം ഇതേവഴിയില്‍ ജീപ്പില്‍ മടങ്ങുകയായിരുന്ന സഹോദരി അമൃത ഉള്‍പ്പെടെയുള്ള ബന്ധുക്കളാണ് മൃതപ്രായനായി റോഡില്‍ കിടക്കുകയായിരുന്ന ശരത്തിനെ കണ്ടത്. തൊട്ടടുത്ത വാഴത്തോട്ടത്തില്‍ വീണുകിടക്കുകയായിരുന്ന കൃപേഷിന്റെ ജീവന് അതിനകം നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. സംഭവം…
Read Moreമട്ടന്നൂരുംപ്രണബ് മുഖര്‍ജിയും തമ്മില്‍..! പ്രണബ് മുഖർജി വിടവാങ്ങിയെന്നറിഞ്ഞപ്പോൾ മട്ടന്നൂരിന്റെ ചെണ്ടക്കോലൊന്ന് പതറി… ഒരിടർച്ച..; ആ നിശബ്ദ ബന്ധം ഇങ്ങനെ…
സ്വന്തം ലേഖകൻ തൃശൂർ: പ്രണബ് മുഖർജി വിടവാങ്ങിയെന്നറിഞ്ഞപ്പോൾ മട്ടന്നൂരിന്റെ ചെണ്ടക്കോലൊന്ന് പതറി… ഒരിടർച്ച.. പ്രണബ് മുഖർജിയുമായി മട്ടന്നൂർ ശങ്കരൻകുട്ടിക്കുള്ള ബന്ധം നിശബ്ദമാണ്. 2012ൽ കേന്ദ്രസംഗീത നാടക അക്കാദമി അവാർഡ് രാഷ്ട്രപതി പ്രണബ് മുഖർജിയിൽ നിന്നും സ്വീകരിച്ച ആ നിമിഷം മട്ടന്നൂർ ശങ്കരൻകുട്ടിക്ക് ഇന്നും മറക്കാനാവാത്ത അഭിമാന സന്തോഷ മുഹൂർത്തം. കേരളത്തിലെ ചെണ്ട എന്ന വാദ്യത്തിനുള്ള അംഗീകാരമാണല്ലോ ആ മഹാനുഭാവനിൽ നിന്നും സ്വീകരിക്കാൻ സാധിച്ചതെന്നതിൽ വളരെ അഭിമാനം ഇപ്പോഴുമുണ്ടെന്ന്് മട്ടന്നൂർ ശങ്കരൻകുട്ടി പറഞ്ഞു. അന്ന് പുരസ്കാരം സ്വീകരിക്കാൻ പോയപ്പോൾ ഒന്നും സംസാരിക്കാൻ സാധിച്ചില്ലെന്നും ചിരിച്ചുകൊണ്ട് ആദരവോടെ അവാർഡ് അഭിമാനത്തോടെ ഏറ്റുവാങ്ങുക എന്നതു മാത്രമായിരുന്നു നിയോഗമെന്നും മട്ടന്നൂർ ഓർക്കുന്നു. ഒരുപാട് കലാകാരൻമാർക്ക് അന്ന്അവാർഡ് കൊടുത്തിരുന്നു. ആരോടും സംസാരിക്കാനൊന്നും അവസരമില്ല. കൃത്യമായി കാര്യങ്ങൾ അനുസരിക്കുന്ന ഒരു കുട്ടിയുടെ റോൾ മാത്രമേയുണ്ടായിരുന്നുള്ളു. ചിട്ട പാലിച്ച് പോയി അത് സ്വീകരിക്കുകയെന്നു മാത്രമേ നമുക്ക് ചെയ്യാനുണ്ടായിരുന്നുള്ളു.…
Read More‘പ്രണാമം’ പ്രണാബ്! യുഡി ക്ലാര്‍ക്കായി ഔദ്യോഗികജീവിതം ആരംഭിച്ചു; പിന്നീട് കോളജ് അധ്യാപകനും പത്രപ്രവര്‍ത്തകനുമായി; മുന്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയുടെ ജീവിതത്തിലൂടെ…
ന്യൂഡൽഹി: ജവഹർലാൽ നെഹ്റുവിന്റെ ശിഷ്യനും ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനുമായിരുന്നു പ്രണാബ് കുമാർ മുഖർജി. നെഹ്റുവിന്റെ ദർശനങ്ങളുമായി ചേർന്നുനിൽക്കുന്ന നിലപാടുകൾ അദ്ദേഹത്തിൽ എന്നും പ്രകടമായിരുന്നു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കെയാണ് പ്രണാബിനെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചുകൊണ്ടുവന്നത്. ബംഗാളിൽ ബിർഭും ജില്ലയിലെ മിറാട്ടി എന്ന ചെറുഗ്രാമത്തിൽ നിന്ന് റെയ്സീന കുന്നുകളിലെ രാഷ്ട്രപതി ഭവനിലെത്തിച്ചേര്ന്ന വ്യക്തിയാണ് പ്രണാബ് കുമാർ മുഖർജി. 1935 ഡിസംബർ 11 നു മിറാട്ടിയിലാണു പ്രണാബ് ദാ ജനിച്ചത്. സ്വാതന്ത്യ സമരസേനാനിയും ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് നേതാവുമായിരുന്ന കമദ് കുമാർ മുഖർജിയാണു പിതാവ്. പഠനത്തിൽ അതിസമർഥനായിരുന്നു പ്രണാബ്. ചരിത്രത്തിലും രാഷ്ട്രമീമാംസയിലും ബിരുദാനന്തര ബിരുദവും നിയമബിരുദവും സ്വന്തമാക്കിയ അദ്ദേഹത്തെ 2011 ൽ വോൾവർ ഹാംപ്റ്റണ്‍ യൂണിവേഴ്സിറ്റി ഡിലിറ്റ് ബിരുദം നല്കി ആദരിച്ചു. 2012ൽ ആസാം യൂണിവേഴ്സിറ്റിയും ഡിലിറ്റ് ബിരുദം നൽകി. കോളജ് അധ്യാപകനും പത്രപ്രവർത്തകനുമായി സേവനമനുഷ്ഠിക്കുന്നതിനു മുന്‍പ് യുഡി ക്ലാർക്കായിട്ടാണു പ്രണാബ് ഔദ്യോഗികജീവിതം ആരംഭിച്ചത്.…
Read Moreഅന്ന് മോഹന്‍ലാല്‍ എന്നെ കാണാന്‍ വന്നപ്പോള്‍ ഞാന്‍ ഞെട്ടി; മമ്മൂട്ടിച്ചിത്രത്തിനായായിരുന്നു അന്ന് അദ്ദേഹം വന്നത്; ആ പഴയ സമാഗമത്തിന്റെ കഥ പറഞ്ഞ് സുമലത…
മലയാള സിനിമയിലെ നിത്യഹരിത സിനിമയായ തൂവാനത്തുമ്പിയിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് സുമലത. മലയാളത്തില്‍ സുമലത അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളിലും മമ്മൂട്ടിയും മോഹന്ലാലുമായിരുന്നു നായകന്മാര്. ഈ ചിത്രങ്ങളെല്ലാം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതായി ഇന്നും തുടരുന്നു. ഇപ്പോള്‍ ഈ രണ്ടു നടന്മാരോടും തനിക്കുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നു പറയുകയാണ് സുമലത. മമ്മൂട്ടിക്കൊപ്പമുള്ള സിനിമ ചെയ്യുന്നതിന് വേണ്ടിയാണ് മോഹന്‍ലാല്‍ തന്നെ ആദ്യമായി സമീപിച്ചതെന്ന് നടി ഓര്‍ക്കുന്നു. എന്നാല്‍ അന്നത് യാഥാര്‍ഥ്യമായില്ല. അതിന് ശേഷമായാണ് അദ്ദേഹം ‘തൂവാനത്തുമ്പി’യേക്കുറിച്ച് പറഞ്ഞത്. കേട്ടപ്പോള്‍ത്തന്നെ താന്‍ ഓക്കെ പറയുകയായിരുന്നുവെന്ന് സുമലത പറയുന്നു. അതേ സമയത്തായിരുന്നു ന്യൂഡല്‍ഹിയും റിലീസ് ചെയ്തത്. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകന്. മമ്മൂട്ടിക്കൊപ്പമാണ് കൂടുതല്‍ സിനിമകള്‍ ചെയ്തത്. എന്നാല്‍ മോഹന്‍ലാലിനൊപ്പം ചെയ്ത സിനിമയിലെ കഥാപാത്രത്തിലൂടെയാണ് തന്നെ ആളുകള്‍ അറിയുന്നത്. രണ്ടുപേരുമായും തനിക്ക് അടുത്ത സൗഹൃദമുണ്ടെന്നും സുമലത പറയുന്നു. മമ്മൂട്ടി സ്മാര്‍ട്ടാണെന്നും ഒരു അഭിനേതാവ് എങ്ങനെയായിരിക്കണമെന്നതിന് ഉത്തമ…
Read More